Home Blog Page 54

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒരു അന്വേഷണ സംഘം മതി

തിരുവനന്തപുരം. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗകേസുകളിൽ ഏകീകൃത അന്വേഷണം

പോലീസ് ഹെഡ്കോട്ടേഴ്സിന്റെ നിരീക്ഷണത്തിൽ ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും

രണ്ടാം കേസ് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട സംഘത്തിൻറെ കീഴിലേക്ക് ആദ്യ കേസും മാറ്റി

പോലീസ് മേധാവിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ AIG ജി പൂങ്കുഴലിക്കാണ് രണ്ട് കേസുകളുടെയും അന്വേഷണ ചുമതല

ആദ്യത്തെ കേസിന്റെ അന്വേഷണ ചുമതല തിരുവനന്തപുരം സിറ്റി പോലീസിനു ആയിരുന്നു

സിറ്റി പോലീസിന്റെ അന്വേഷണത്തിലെ അതൃപ്തിയും കേസ് മാറ്റാൻ കാരണമായി

ആദ്യ അന്വേഷണത്തിൽ വിവരങ്ങൾ ചോർന്നതായി സംശയമുണ്ട്

ഒളിവിലായിരുന്ന രാഹുലിനെ കണ്ടെത്താൻ കഴിയാഞ്ഞതും അതൃപ്തിക്ക് കാരണമായി

കൂടുതൽ പരാതികൾ വന്നാൽ രഹസ്യ സ്വഭാവം സൂക്ഷിക്കാൻ കൂടിയാണ് ഒറ്റ SIT യിലേക്ക് അനേഷണം മാറ്റിയത്

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും. രണ്ടാമത്തെ ലൈംഗിക പീഡന കേസിൽ  തിരുവനന്തപുരം സെഷൻസ് കോടതിയാണ് രാഹുലിന് ജാമ്യം നൽകിയത്. കോടതി പരാതിക്കാരുടെ മൊഴി കൃത്യമായി പരിഗണിച്ചില്ലെന്നും, ജാമ്യം നൽകിയാൽ കേസ് ആട്ടിമറിക്കാൻ  സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പിൽ നൽകിയത്. ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ അഭിഭാഷകനുമായി ചർച്ച നടത്തി

അഡ്വ.എസ്.രാജീവിൻ്റെ വടക്കൻ പറവൂരിലെ വീട്ടിലെത്തിയാണ് കണ്ടത്

ഇന്നലെ രാത്രി 11 മണിക്കായിരുന്നു കൂടിക്കാഴ്ച്ച

താരനാണോ പ്രശ്നം? പരീക്ഷിക്കാം ഈ നാല് പൊടിക്കെെകൾ

മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് താരൻ. തലയോട്ടിയിൽ വെളുത്ത പൊടി പോലെ പറ്റിയിരിക്കുന്ന താരൻ, ചൊറിച്ചിലും ഉണ്ടാക്കും. നിരവധി കാരണങ്ങൾ കൊണ്ടാണ് താരൻ ഉണ്ടാകുന്നത്. വൃത്തിയില്ലായ്മയ്ക്ക് പുറമെ സ്ട്രെസ്സ്, ഭക്ഷണ ശീലങ്ങൾ ഇവയും താരനു കാരണമാകും.

താരൻ അകറ്റുന്നതിനായി വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന പൊടിക്കെെകൾ പരിചയപ്പെടാം.

ഭക്ഷണശീലങ്ങളിൽ മാറ്റം വരുത്തുന്നത് വഴിയും പ്രകൃതിദത്തമാർഗങ്ങളിലൂടെയും താരൻ പൂർണമായി അകറ്റാൻ സാധിക്കും. താരൻ അകറ്റുന്നതിനായി വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന പൊടിക്കെെകൾ പരിചയപ്പെടാം.

തലയോട്ടിയുടെ മോയ്സ്ചറൈസർ ആയി വെളിച്ചെണ്ണ പ്രവർത്തിക്കും

തലയോടിന്റെ മോയ്സ്ചറൈസർ ആയി വെളിച്ചെണ്ണ പ്രവർത്തിക്കും. നാരങ്ങയ്ക്ക് ആന്റിമൈക്രോബിയൽ ഗുണങ്ങളുണ്ട്. ഇത് താരനു കാരണമാകുന്ന സൂക്ഷ്മാണുക്കളെ തടയുന്നു. ആന്റിഫംഗൽ ഗുണങ്ങളുള്ളതിനാൽ വെളിച്ചെണ്ണ താരൻ അകറ്റാൻ സഹായിക്കും. രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയിൽ ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീര് ചേർത്ത് തലയിൽ ചേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകി കളയുക.

ആര്യവേപ്പ്

ആര്യവേപ്പ് പേസ്റ്റാക്കിയ ശേഷം തലയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. വേപ്പിന്റെ ശക്തമായ ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ താരൻ ഉണ്ടാക്കുന്ന ഫംഗസുകളെ ചെറുക്കുക ചെയ്യുന്നു.

കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത എൻസൈമുകൾ താരൻ അകറ്റുന്നു

കറ്റാർവാഴ വരണ്ട തലയോട്ടിയിലെ പ്രകോപനം ശമിപ്പിക്കാനും ജലാംശം നൽകാനും സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത എൻസൈമുകൾ താരൻ അടരുന്നത് കുറയ്ക്കാനും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

പ്രോട്ടീൻ ധാരാളമടങ്ങിയ മുട്ട താരൻ അകറ്റാൻ സഹായിക്കും.

പ്രോട്ടീൻ ധാരാളമടങ്ങിയ മുട്ട താരൻ അകറ്റാൻ സഹായിക്കും. മുട്ട നന്നായി അടിച്ച് പതപ്പിച്ച ശേഷം തലയോട്ടിയിൽ പുരട്ടുക. 15–20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ തല കഴുകാം.

സവാള നീര് തലയിൽ പുരട്ടുന്നത് താരൻ അകറ്റാൻ മാത്രമല്ല മുടികൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കും

സവാള നീര് തലയിൽ പുരട്ടുന്നത് താരൻ അകറ്റാൻ മാത്രമല്ല മുടികൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കും. സവാളയിലെ ആന്റിഫംഗൽ/ആന്റി ബാക്ടീരിയൽ ഗുണങ്ങളും സൾഫറും താരന് പരിഹാരമായി ഉപയോഗിക്കുന്നു.

നടിയെ ആക്രമിച്ച കേസിലെ പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോയി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോയി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കാണ് കൊണ്ടുപോയത്. ഒന്നാം പ്രതി പെരുമ്പാവൂർ‌ വേങ്ങൂ‌ർ നടുവിലേക്കുടിയിൽ എൻ എസ് സുനിൽകുമാർ (പൾസർ സുനി- 37), രണ്ടു മുതൽ ആറു വരെ പ്രതികളായ തൃശൂർ

കൊരട്ടി പുതുശേരി ഹൗസിൽ മാർട്ടിൻ ആന്റണി (33), എറണാകുളം തമ്മനം മണപ്പാട്ടിപ്പറമ്പിൽ ബി മണികണ്ഠൻ(37), തലശേരി കതിരൂർ മംഗലശേരിയിൽ വി പി വിജീഷ് (38), എറണാകുളം ഇടപ്പള്ളി പള്ളിക്കപ്പറമ്പിൽ എച്ച് സലിം (വടിവാൾ സലിം- 30), തിരുവല്ല പഴയനിലത്തിൽ പ്രദീപ് (31) എന്നിവരാണ് പൊലീസ് വാഹനത്തിലുള്ളത്.

ജയിലിനുള്ളിൽ വൈദ്യപരിശോധന നടത്തിയ ശേഷം എട്ടേകാലോടെയാണ് പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോയത്. പതിനൊന്നുമണിക്ക് മുമ്പ് കോടതിയിൽ എത്തിച്ചേരും. ആറ് പേരും കുറ്റക്കാരാണെന്ന് ഈ മാസം എട്ടാം തീയതി കോടതി കണ്ടെത്തിയിരുന്നു.കൂട്ടബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ , ബലപ്രയോഗം, ഐടി ആക്ട് 66ഇ/67എ (അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ) എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.

പൾസർ സുനിക്കെതിരെ ചുമത്തിയ ഭീഷണിക്കുറ്റം നീക്കിയിരുന്നു. രണ്ടു മുതൽ ആറുവരെ പ്രതികൾക്കെതിരെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിനുള്ള വകുപ്പ് നിലനിൽക്കും. സിം കാർഡ് നശിപ്പിച്ചതിന് രണ്ടാം പ്രതി മാർട്ടിനെതിരെ തെളിവു നശിപ്പിക്കൽ കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. ഇവർക്കുള്ള ശിക്ഷ ഇന്ന് വിധിക്കും.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു; ബസിലുണ്ടായിരുന്നത് 30 പൊലീസുകാർ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു. തൃശൂരിൽ നിന്നും ഇലക്‌ഷൻ ഡ്യൂട്ടി കഴിഞ്ഞ് കൊല്ലത്തേക്ക് വരുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

എസ്എപിയിലെ 15 പൊലീസുകാരും കെഎപിയിലെ 15 റിക്രൂട്ട് പൊലീസുകാരുമാണ് ബസിൽ ഉണ്ടായിരുന്നത്. ചെങ്ങന്നൂരിൽ വച്ചായിരുന്നു അപകടം. ബസിലുണ്ടായിരുന്ന എല്ലാവർക്കും പരിക്കുണ്ട്. എന്നാൽ ഇത് സാരമുള്ളതല്ല.

ക്രിസ്തുമസ് അവധി ഇത്തവണ 12 ദിവസം

തിരുവനന്തപുരം:വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുപോലെ കാത്തിരുന്ന ക്രിസ്മസ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച്‌ സർക്കാർ. സാധാരണയായി 10 ദിവസമാണ് ക്രിസ്മസ് അവധിയെങ്കില്‍ ഇത്തവണ അത് 12 ദിവസമാണ് എന്നതാണ് പ്രത്യേകത.

തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തില്‍ ക്രിസ്മസ് പരീക്ഷ തീയതിയില്‍ മാറ്റം വരുത്തിയതിനാലാണ് അവധികളുടെ എണ്ണം വർധിച്ചിരിക്കുന്നത്.

ഡിസംബർ 24 മുതല്‍ ജനുവരി 05 വരെയായിരിക്കും അവധി. ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഡിസംബർ 15ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകള്‍ 23നാണ് അവസാനിക്കുന്നത്.

അതേസമയം ക്രിസ്മസ് അവധിക്ക് പുറമെ ശനിയും ഞായറും കൂടെ കണക്കിലെടുക്കുമ്ബോള്‍ മാസത്തിന്‍റെ പകുതി ദിനങ്ങളില്‍ മാത്രമേ ഡിസംബറില്‍ വിദ്യാർത്ഥികള്‍ക്ക് സ്കൂളില്‍ പോകേണ്ടി വരാറുള്ളു. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് കൂടിയായതോടെ അവധി ദിവസങ്ങളുടെ എണ്ണവും കൂടി. തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അവധിയാണ്. ഇതിന് പുറമെ വോട്ടിങ് യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നതും സൂക്ഷിക്കുന്നതുമായ വിദ്യാലയങ്ങള്‍ക്ക് കൂടുതല്‍ അവധി ലഭിക്കുന്നുണ്ട്.

രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ കോണ്‍ക്രീറ്റ് താഴ്ന്നുപോയ ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം, വിവരാവകാശ രേഖ പുറത്ത്

പത്തനംതിട്ട: രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ കോണ്‍ക്രീറ്റ് താഴ്ന്നുപോയ ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം രൂപ. വിവരാവകാശ രേഖ പുറത്ത് വന്നു. ഒക്ടോബർ 22 നാണ് രാഷ്ട്രപതി ശബരിമല സന്ദര്‍ശനത്തിനായി പത്തനംതിട്ടയില്‍ എത്തിയത്. രാഷ്ട്രപതിയുമായി പത്തനംതിട്ട പ്രമാടത്ത് ഇറങ്ങിയ വ്യോമസേനയുടെ ഹെലികോപ്ടറിന്‍റെ ടയറുകള്‍ പുതുതായി തയ്യാറാക്കിയ ഹെലിപ്പാഡിന്‍റെ കോണ്‍ക്രീറ്റിൽ താഴുകയായിരുന്നു.

രാഷ്ട്രപതി ഇറങ്ങിയ ശേഷം പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് കോപ്റ്റര്‍ തള്ളി മാറ്റുകയായിരുന്നു. സുരക്ഷാ വീഴ്ചയില്ലെന്നും വ്യോമസേനയുടെ പരിശോധയ്ക്ക് ശേഷമാണ് കോപ്റ്റര്‍ ഇറക്കിയതെന്നും ഡിജിപി അന്ന് വിശദീകരിച്ചിരുന്നു

രാഷ്ട്രപതി എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്പാണ് കോണ്‍ക്രീറ്റ് ഇട്ടത് . ഹെലികോപ്ടര്‍ നിലയ്ക്കൽ ഇറക്കാനായിരുന്നു ആദ്യ തീരുമാനം .പ്രതികൂല കാലാവസ്ഥ കാരണമാണ് പ്രമാടത്തേയ്ക്ക് മാറ്റിയത്. രാഷ്ട്രപതിയുടെ ഹെലികോപ്ടര്‍ ഇറക്കുന്നതിന് മുമ്പ് വ്യോമസേനയുടെ അനുമതിയോടെ പ്രമാടത്ത് രണ്ടു പ്രാവശ്യം ഹെലികോപ്ടര്‍ ഇറക്കി പരിശോധന നടത്തിയിരുന്നു. പിന്നാലെ രാഷ്ട്രപതിയുടെ കോപ്റ്റര്‍ ഇറക്കേണ്ടിടത്ത് കോണ്‍ക്രീറ്റ് ചെയ്തു. എച്ച് മാര്‍ക്ക് ചെയ്തു. എന്നാൽ ഇവിടെ നിന്ന് രണ്ട് അടി മാറിയാണ് ലാന്‍ഡ് ചെയ്തത്. തുടര്‍ന്ന് എച്ച് മാര്‍ക്കിലേയ്ക്ക് തള്ളി മാറ്റുകയാണ് ചെയ്തതെന്നും ഡിജിപി വിശദീകരിച്ചിരുന്നു.

മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ അന്തരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീൽ അന്തരിച്ചു. 91 വയസ്സായിരുന്നു. മഹാരാഷ്ട്ര ലാത്തൂരിലെ വസതിയിൽ രാവിലെ 6:30 ഓടെയായിരുന്നു അന്ത്യം.

രാജ്യത്തെ മുതിര്‍ന്ന കോൺ​ഗ്രസ് നേതാക്കളിലൊരാളാണ്. ലോക്‌സഭാ സ്പീക്കർ, കേന്ദ്ര മന്ത്രിസഭയിലെ വിവിധ പ്രധാന വകുപ്പുകൾ എന്നിവയുൾപ്പെടെ നിരവധി പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ലാത്തൂരിൽനിന്ന് ഏഴ് തവണ ലോക്സഭയിലെത്തി. 2004 മുതൽ 2008വരെ ആദ്യ യുപിഎ സർക്കാരിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നു. 2008ൽ മുംബൈ ഭീകരാക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ ശിവരാജ് പാട്ടീൽ രാജിവച്ചിരുന്നു.

മഹാരാഷ്ട്രയിലെ ലാത്തൂരിൽ വിശ്വനാഥ റാവുവിന്റെയും ഭാഗീരഥി ഭായിയുടേയും മകനായി 1935 ഒക്ടോബർ 12ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഹൈദരാബാദിലുള്ള ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎസ്‌സിയും ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദവും നേടി.

1972 ൽ കോൺഗ്രസ് സ്ഥാനാർഥിയായി മഹാരാഷ്ട്ര നിയമസഭയിലേക്ക് വിജയിച്ചു. പിന്നീട് മന്ത്രിയായും സ്പീക്കറായും പ്രവർത്തിച്ചു. 1980ൽ ലാത്തൂരിൽ നിന്ന് ആദ്യമായി ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2004 വരെ ലാത്തൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ഏഴു തവണ ലോക്സഭാംഗമായിരുന്നു. 1980 മുതൽ 1989 വരെ കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചു. 1991 മുതൽ 1996 വരെ ലോക്സഭ സ്പീക്കറായിരുന്നു. 2010 മുതൽ 2015വരെ പഞ്ചാബ് ഗവർണറായി സേവനം അനുഷ്ഠിച്ചു.

നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ശിക്ഷാവിധി ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ശിക്ഷാവിധി ഇന്ന്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കുമുള്ള ശിക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധിക്കുക. ഒന്നാം പ്രതി പള്‍സര്‍ സുനി, മാര്‍ട്ടിന്‍, മണികണ്ഠന്‍, വിജീഷ്, സലിം, പ്രദീപ് എന്നിവരാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍.

20 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്. ജഡ്ജി ഹണി എം.വര്‍ഗീസാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കുക. എട്ടാംപ്രതി നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന്റെ കാരണങ്ങള്‍ വിധിന്യായത്തില്‍നിന്ന് അറിയാം.
നടപടിക്രമങ്ങള്‍ രാവിലെ 11ന് ആരംഭിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം (ഐപിസി) പ്രതികള്‍ ചെയ്തതായി കോടതി കണ്ടെത്തിയ കൂട്ടബലാത്സംഗക്കുറ്റം (വകുപ്പ് 376ഡി), ഗൂഢാലോചന കുറ്റം (120ബി) ഉള്‍പ്പെടെ 10 കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന്  തിരിതെളിയും

തിരുവനന്തപുരം. മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തിരിതെളിയും. വൈകീട്ട് ആറിന് നിശാഗന്ധിയിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ മേള ഉദ്ഘാടനം ചെയ്യും.
ചിലി സംവിധായകൻ പാബ്ലോ ലാറോ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയാകും.
19 വരെയാണ്  എട്ടു ദിവസമായാണ് ചലച്ചിത്രമേള നടക്കുക.
26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ മേളയുടെ ഭാഗമാകും. ഫലസ്തീൻ ജനതയുടെ പ്രതിരോധത്തിൻ്റെ ചരിത്രം അടയാളപ്പെടുത്തുന്ന ആൻമേരി ജാസിർ സംവിധാനം ചെയ്ത ‘ഫലസ്തീൻ 36’ ആണ് ഉദ്ഘാടന ചിത്രം. ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ആഫ്രിക്കൻ സിനിമയുടെ വക്താവും മൗറിത്താനിയൻ സംവിധായകനുമായ അബ്ദുറഹ്മാനെ സിസാക്കോയ്ക്കാണ്.

മുനമ്പം, കേരള ഹൈകോടതി ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂ ഡെൽഹി.മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന കേരള ഹൈകോടതി ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ്‌ മനോജ്‌ മിശ്ര അധ്യക്ഷനായ നായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.സർക്കാർ നൽകിയ തടസ്സ ഹർജിയും കോടതി പരിഗണിക്കും. ഉത്തരവ് സ്റ്റേ ചെയ്യണം എന്നാണ് വഖഫ് സംരക്ഷണ വേദിയുടെ ആവിശ്യം.മുനമ്പം ഭൂമി തർക്കം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിൽ ആയതിനാൽ ഹൈകോടതിക്ക് ഉത്തരവ് ഇറക്കാനാക്കില്ല എന്നാണ് ഹർജിയിലെ പ്രധാന വാദം.മുനമ്പത്തെ ഭൂമി തർക്കത്തിൽ കമ്മീഷനെ നിയമിക്കാനാകുമോ എന്നതായാരിരുന്നു ഹൈകോടതിക്ക് മുൻപിൽ ഉണ്ടായിരുന്നത് എന്നും വഖഫ് സംരക്ഷണ വേദിയുടെ ഹർജിയിൽ പറയുന്നുണ്ട്.