കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ശിക്ഷാവിധി ഇന്ന്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കുമുള്ള ശിക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധിക്കുക. ഒന്നാം പ്രതി പള്‍സര്‍ സുനി, മാര്‍ട്ടിന്‍, മണികണ്ഠന്‍, വിജീഷ്, സലിം, പ്രദീപ് എന്നിവരാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍.
20 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്. ജഡ്ജി ഹണി എം.വര്‍ഗീസാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കുക. എട്ടാംപ്രതി നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന്റെ കാരണങ്ങള്‍ വിധിന്യായത്തില്‍നിന്ന് അറിയാം.
നടപടിക്രമങ്ങള്‍ രാവിലെ 11ന് ആരംഭിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം (ഐപിസി) പ്രതികള്‍ ചെയ്തതായി കോടതി കണ്ടെത്തിയ കൂട്ടബലാത്സംഗക്കുറ്റം (വകുപ്പ് 376ഡി), ഗൂഢാലോചന കുറ്റം (120ബി) ഉള്‍പ്പെടെ 10 കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ശിക്ഷാവിധി ഇന്ന്
രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും
തിരുവനന്തപുരം. മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തിരിതെളിയും. വൈകീട്ട് ആറിന് നിശാഗന്ധിയിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ മേള ഉദ്ഘാടനം ചെയ്യും.
ചിലി സംവിധായകൻ പാബ്ലോ ലാറോ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയാകും.
19 വരെയാണ് എട്ടു ദിവസമായാണ് ചലച്ചിത്രമേള നടക്കുക.
26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ മേളയുടെ ഭാഗമാകും. ഫലസ്തീൻ ജനതയുടെ പ്രതിരോധത്തിൻ്റെ ചരിത്രം അടയാളപ്പെടുത്തുന്ന ആൻമേരി ജാസിർ സംവിധാനം ചെയ്ത ‘ഫലസ്തീൻ 36’ ആണ് ഉദ്ഘാടന ചിത്രം. ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ആഫ്രിക്കൻ സിനിമയുടെ വക്താവും മൗറിത്താനിയൻ സംവിധായകനുമായ അബ്ദുറഹ്മാനെ സിസാക്കോയ്ക്കാണ്.
മുനമ്പം, കേരള ഹൈകോടതി ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂ ഡെൽഹി.മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന കേരള ഹൈകോടതി ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ നായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.സർക്കാർ നൽകിയ തടസ്സ ഹർജിയും കോടതി പരിഗണിക്കും. ഉത്തരവ് സ്റ്റേ ചെയ്യണം എന്നാണ് വഖഫ് സംരക്ഷണ വേദിയുടെ ആവിശ്യം.മുനമ്പം ഭൂമി തർക്കം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിൽ ആയതിനാൽ ഹൈകോടതിക്ക് ഉത്തരവ് ഇറക്കാനാക്കില്ല എന്നാണ് ഹർജിയിലെ പ്രധാന വാദം.മുനമ്പത്തെ ഭൂമി തർക്കത്തിൽ കമ്മീഷനെ നിയമിക്കാനാകുമോ എന്നതായാരിരുന്നു ഹൈകോടതിക്ക് മുൻപിൽ ഉണ്ടായിരുന്നത് എന്നും വഖഫ് സംരക്ഷണ വേദിയുടെ ഹർജിയിൽ പറയുന്നുണ്ട്.
അടുക്കളയിൽ പൊട്ടിത്തെറി
നെടുമങ്ങാട് . വലിയമല – പനയ്ക്കോട് വീട്ടിന്റെ അടുക്കളയിൽ പൊട്ടിത്തെറി
രണ്ട് പേർക്ക് പരിക്ക്
പായ്ക്കോട് സ്വദേശി ഭജൻ ലാൽ, നും സുഹൃത്തിനുമാണ് പരിക്ക്
ഇവരെ വട്ടപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ട് പോയി
പന്നിക്ക് വച്ച പടക്കമാണ് പൊട്ടിയത് എന്ന് പോലീവിന്റെ പ്രാഥമിക നിഗമനം
പരിക്ക് ഗുരുതരമല്ല
വലിയമല പോലീസ് സ്റ്റേഷൻ പരിധി
ജന മനം ആർക്കൊപ്പം എന്നറിയാൻ ഇനി മണിക്കൂറുകൾ
തിരുവനന്തപുരം. തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടവും പൂർത്തിയായതോടെ കൂട്ടിയും കിഴിച്ചും മുന്നണികൾ. ജനം ആർക്കൊപ്പം എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി .നാളെ രാവിലെ എട്ടരയോടുകൂടി ആദ്യ ഫലസൂചനകൾ ലഭ്യമാകും.തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം 73.56 ആണ് ഇത്തവണത്തെ പോളിംഗ് ശതമാനം. പോളിങ് ശതമാനത്തിലെ കുറവ് ഫലത്തെ ബാധിക്കില്ലെന്ന് മുന്നണികൾ പ്രതീക്ഷിക്കുന്നു.
രണ്ടു ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തിൽ 70.91 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയെങ്കിൽ വടക്കൻ മേഖലയിലെ തിരഞ്ഞെടുപ്പ് 75.75 ശതമാനത്തിലേക്ക് എത്തി. ആകെ മൊത്തം 73.51 ആണ് ഇത്തവണത്തെ വോട്ടിംഗ് ശതമാനം.കഴിഞ്ഞ തവണത്തേക്കാൾ രണ്ടു ശതമാനം വോട്ടിംഗ് കുറഞ്ഞുവെങ്കിലും വിജയത്തെ ബാധിക്കില്ലെന്ന് പ്രതീക്ഷയിലാണ് മുന്നണികൾ. . ഒരു മാസക്കാലയളവുണ്ടായിരുന്ന പ്രചാരണവും പ്രചാരണ വിഷയങ്ങളും തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്ക് കൂട്ടൽ മുന്നണികൾക്ക് ഉണ്ട് . കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ നേട്ടം ഉണ്ടാക്കി അധികാരത്തിൽ എത്താൻ കഴിയും എന്ന് എൽഡിഎഫ് ക്യാമ്പ് പ്രതീക്ഷ പങ്കുവെയ്ക്കുന്നുണ്ട്. എന്നാൽ 55 അധികം സീറ്റുകൾ തെരഞ്ഞെടുപ്പിന് മുന്നേ തന്നെ ഉറപ്പിച്ചു എന്ന് കെ മുരളീധരൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പ്രഖ്യാപിച്ചതാണ്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ട്രയൽ റണ്ണായി എൻ ഡി എ തിരഞ്ഞെടുപ്പിനെ കാണുന്നു. ശബരിമല സ്വർണ്ണക്കൊള്ളയും, കോൺഗ്രസ് എംഎൽഎ രാഹുൽ മങ്കൂട്ടത്തിനെതിരായ ലൈംഗികാ അതിക്രമ പരാതിയും, നിരവധി പ്രാദേശിക വിഷയങ്ങളും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സജീവമായിരുന്നു. അത് എങ്ങനെ പ്രതിഫലിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാകും.നാളെ രാവിലെ എട്ടു മണിയോടുകൂടിയാണ് സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിലും വോട്ടെണ്ണൽ ആരംഭിക്കുക.ആദ്യം പോസ്റ്റൽ ബാലറ്റ് പിന്നീട് പോളിംഗ് മെഷീൻ എന്നീ ക്രമത്തിൽ ആയിരിക്കും വോട്ടെണ്ണൽ നടക്കുക. അര മണിക്കൂറിനകം തന്നെ ആദ്യഫല സൂചനകൾ വ്യക്തമാകും. തിരഞ്ഞെടുക്കപ്പെടുന്നവരുടെ സത്യപ്രതിജ്ഞ ഈ മാസം 21ന് നടക്കും. മാറ്റിവെച്ച ഡിവിഷനുകളിലെ തിരഞ്ഞെടുപ്പിന്റെ തീയതിയും ഉടൻ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും.
ദിന വിശേഷം – 2025 ഡിസംബർ 12
ദിന വിശേഷം
(1201 വൃശ്ചികം 26) | വെള്ളി
⭐ ഇന്നത്തെ ദിന പ്രാധാന്യം
- ✍️ സാർവത്രിക ആരോഗ്യ പരിരക്ഷാ ദിനം (Universal Health Coverage Day)
- ✍️ വൈക്കത്തഷ്ടമി (വൈക്കത്ത് പ്രാദേശിക അവധി)
📰 പ്രധാന സംഭവങ്ങളും വാർത്തകളും
- ✍️ ഓച്ചിറ ക്ഷേത്ര ഭരണസമിതി സമുദായ അംഗങ്ങളുടെ തിരഞ്ഞെടുപ്പ്
- ✍️ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം
- ✍️ നടി ആക്രമണ കേസ്: എറണാകുളം ജില്ലാ സെഷൻസ് കോടതിയുടെ ശിക്ഷാവിധി
- ✍️ കൊച്ചി മുസിരിസ് ബിനാലെയ്ക്ക് തുടക്കം
- ✍️ മുനമ്പം കേസിന്റെ അപ്പീൽ പരിഗണിക്കൽ സുപ്രീംകോടതിയിൽ
- ✍️ ചരിത്ര സംഭവം (1911) ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റി
- ✍️ ചരിത്ര സംഭവം (1941) രണ്ടാം ലോക മഹായുദ്ധത്തിൽ ഇന്ത്യ ജപ്പാനുമായി യുദ്ധം പ്രഖ്യാപിച്ചു
- ✍️ ചരിത്ര സംഭവം (1991) റഷ്യ സോവ്യയറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം നേടി
- ✍️ ചരിത്ര സംഭവം (1963) കെനിയ ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമായി
- ✍️ ശാസ്ത്രം (2019) ഭൂമിയിലെ ഏറ്റവും ആഴമേറിയ സ്ഥലം കിഴക്കൻ അന്റാർട്ടിക്കയിലെ ഡെർമാൻ ഹിമാനിയിൽ കണ്ടെത്തി
- ✍️ ചരിത്ര സംഭവം (1915) ചൈനീസ് പ്രസിഡന്റ് യുവാൻ ഷികായ് ചൈനയുടെ ചക്രവർത്തിയായി സ്വയം പ്രഖ്യാപിച്ചു
🎂 പ്രമുഖരുടെ ജന്മദിനം
- ✍️ രാജാ ചെല്ലയ്യ (1922): മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സിന്റെ സ്ഥാപകനായ ഇന്ത്യൻ സാമ്പത്തിക വിദഗ്ധൻ
- ✍️ ശരത് പവാർ (1940): മുൻ കേന്ദ്ര മന്ത്രിയും NCP നേതാവും
- ✍️ വി. മുരളീധരൻ (1958): മുൻ വിദേശകാര്യ സഹമന്ത്രിയും BJP നേതാവും
- ✍️ രജനീകാന്ത് (1950): പത്മഭൂഷൺ, ഫാൽക്കെ പുരസ്കാരങ്ങൾ നേടിയ തമിഴ് നടൻ
- ✍️ ഫ്രാങ്ക് സിനാട്ര (1915): ലോകത്ത് ഏറ്റവും കൂടുതൽ ആൽബങ്ങൾ (15 കോടി) വിറ്റഴിച്ച അമേരിക്കയിലെ ഗായകൻ
- ✍️ ആൽഫ്രഡ് വെർണർ (1866): അകാർബണിക രസതന്ത്രത്തിന് നോബേൽ പുരസ്കാരം ലഭിച്ച സ്വിറ്റ്സർലൻഡുകാരൻ
- ✍️ യുവരാജ് സിംഗ് (1981): ക്രിക്കറ്റർ
- ✍️ ചേരൻ (1970): തമിഴ് ചലച്ചിത്ര സംവിധായകൻ
⚰️ പ്രമുഖരുടെ ചരമദിനം
- ✍️ അലൻ ഷുഗാർട്ട് (2006): ഹാർഡ് ഡിസ്ക് ഡ്രൈവിന്റെ പിതാവ്
- ✍️ ആർ. ഹേലി (2020): കേരളത്തിലെ ഫാം ജേർണലിസത്തിന് തുടക്കമിട്ടയാൾ
- ✍️ എം.ജി. സോമൻ (1997): നടൻ
- ✍️ യു.എ. ഖാദർ (2020): സാഹിത്യകാരൻ
🏏 കായിക വാർത്ത
- ✍️ അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിന് ദുബായിൽ തുടക്കം (ഇന്ത്യ – UAE മത്സരം @10.30 am)
*ഉദയ് ശബരീശം* 9446871972
📰 പത്രം | മലയാള ദിനപത്രങ്ങളിലൂടെ 2025 | ഡിസംബർ 12 | വെള്ളി 1201 | വൃശ്ചികം 26 | ഉത്രം
വാർത്തകൾ കേൾക്കാൻ👇
https://youtube.com/shorts/uXfwYZJHzcc?si=CJGOUJBHcXetVe-F
🎨 സാംസ്കാരിക വാർത്തകൾ
🗳️ രാഷ്ട്രീയവും തിരഞ്ഞെടുപ്പും
⚖️ നിയമവും നീതിയും
🚨 മറ്റ് കേരള വാർത്തകൾ
💰 സാമ്പത്തിക-ബിസിനസ് വാർത്തകൾ
🌎 അന്താരാഷ്ട്ര വാർത്തകൾ
🏏 കായികം
🎬 സിനിമ
🚗 വാഹനം
🌱 ആരോഗ്യവും വായനയും
കാറും ലോറിയും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു
തമിഴ്നാട് തിരുപ്പോരൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതര പരുക്കേറ്റു.
ചെന്നൈ ബാലാജി മെഡിക്കൽ കോളജിലെ നാലാംവർഷ എംബിബിഎസ് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.വെല്ലൂർ സ്വദേശി മിൻഹാ ഫാത്തിമയാണ് മരിച്ചത്.മലയാളികളായ മുഹമ്മദ് അലി,നവ്യ,കോയമ്പത്തൂർ സ്വദേശി അഭിനന്ദൻ എന്നിവരെ ഗുരുതര പരുക്കുകളോടെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. മഹാബലിപുരത്ത് പാർട്ടിയിൽ പങ്കെടുത്ത ശേഷം ഇരുകാറുകളിലാണ് സംഘം ചെന്നൈ ക്രോംപേട്ടിലേയ്ക്ക് വരികയായിരുന്നു. ഇരുകാറുകളും അമിത വേഗതയിലായിരുന്നു .അതിനിടെയാണ് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേയ്ക്ക് കാർ ഇടിച്ചുകയറിയത് .ലോറി ഡ്രൈവറെ പൊലിസ് അറസ്റ്റു ചെയ്തു.
പോളിംഗ് ബൂത്തിൽ കുഴഞ്ഞു വീണയാൾ മരിച്ചു
മലപ്പുറം. കൊണ്ടോട്ടി ചെറുകാവ് സ്വദേശി അഹമ്മദ് കോയ ആണ് മരിച്ചത്.
ഉച്ചക്ക് ചെറുകാവ് പഞ്ചായത്തിലെ 8 വാർഡ് പറവൂരിലെ മുഹമ്മദിയ മദ്രസയിൽ വോട്ട് ചെയ്യാൻ എത്തിയപ്പോൾ ആണ് അഹമ്മദ് കോയ കുഴഞ്ഞു വീണത്.
വോട്ടിങ് മെഷീനു മുന്നിൽ ആണ് കുഴഞ്ഞു വീണത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
യു.ഡി.എഫ്.സ്ഥാനാർത്ഥിയുടെ കാറിന് നേരെ അക്രമം
കോഴിക്കോട്. ചെക്യാട് നാലാം വാർഡ് കാലിക്കൊളുമ്പിൽ യു.ഡി.എഫ്.സ്ഥാനാർത്ഥിയുടെ കാറിന് നേരെ അക്രമം .കാറിന്റെ ഗ്ലാസ് തകർത്തു
നാലാം വാർഡ് കോൺഗ്രസ് നേതാവും ഗ്രാമ പഞ്ചായത്ത് അംഗവുമായ കെ.പി.കുമാരൻ്റെ കാറിൻ്റെ മുൻവശത്തെ ചില്ലാണ് അക്രമികൾ തകർത്തത്
തനിക്ക് വധഭീഷണി ഉള്ളതായി കാണിച്ച് കെ.പി.കുമാരൻ കഴിഞ്ഞ ദിവസം ജില്ലാ പോലീസ്സ് മേധാവിക്കും വളയം പോലീസിലും പരാതി നൽകിയിരുന്നു
ഇതേത്തുടർന്ന് ഇദ്ധേഹത്തിന് ബൂത്തിൽ സുരക്ഷയും ഏർപ്പാടാക്കിയിരുന്നു
വ്യഴാഴ്ച്ച കാലിക്കൊളുമ്പ് അങ്കണവാടിയിൽ പോളിംഗ് അവസാനിച്ച ശേഷം പോലീസ് സംരക്ഷണയിൽ പുറത്തേക്ക് വരുന്നതിനിടെ ഒരു സംഘം ഇയാൾക്ക് നേരെ തിരിയുകയായിരുന്നു
പോലീസ് ഇയാളെ വാഹനത്തിലേക്ക് കയറ്റുന്നതിനിടെ അക്രമികളിൽ
ചുറ്റിക ഉപയോഗിച്ച് കാറിൻ്റെ മുൻവശത്തെ ചില്ല് തകർക്കുകയായിരുന്നു
സി.പി.എം.പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കുമാരൻ ആരോപിച്ചു.






































