തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തിളക്കമാർന്ന ജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇല്ലെങ്കിൽ അവസാനത്തെ പത്ര സമ്മേളനം നടത്തി രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യു ഡി എഫ് വലിയ രാഷ്ട്രീയ സംവിധാനമാണ്. ഈ തെരത്തെ ടുപ്പിൽ ജനങ്ങൾ സർക്കാരിന് നൽകിയത് കനത്ത തിരിച്ചടിയാണ്.ജയകാരണങ്ങൾ പഠിച്ച് മുന്നോട്ട് പോകുമെന്നും സതീശൻ പറഞ്ഞു.
കാഞ്ഞങ്ങാട് , പൊന്നാനി നഗരസഭകൾ ഇടതിന്
കാഞ്ഞങ്ങാട് നഗരസഭ എൽ ഡി എഫ് നിലനിർത്തി
LDF 22
UDF 21
NDA 04
പൊന്നാനി നഗരസഭയിൽ വീണ്ടും LDF.
LDF 31
UDF 16
NDA 2
OTH 4
പട്ടാഴി വടക്കേക്കരയിൽ നാലര പതിറ്റാണ്ട് നീണ്ട ഇടതു ഭരണത്തിന് അവസാനം
ഭരണം പിടിച്ച് യുഡിഎഫ്
യുഡിഎഫും ബിജെപിയും ഇഞ്ചോടിഞ്ച്
Udf = 6
Bjp = 4
Ldf =4
മുക്കത്ത് കടുത്ത മത്സരം
LDF – 16
UDF – 16
WELFARE – 4
NDA
LDF പൊന്നാനി നഗരസഭ നിലനിർത്തി.
31 സീറ്റിൽ LDF
16 UDF
NDA 2
OTH 4
ഓച്ചിറ പഞ്ചായത്തിൽ
കക്ഷി നില
യുഡിഎഫ് 12
എൽഡിഎഫ് 3
ബിജെപി 4
പന്തളം തെക്കേക്കര പഞ്ചായത്ത് ബിജെപിക്ക്
9 സീറ്റുകൾ നേടിയാണ് വിജയം
പിറവന്തൂർ പഞ്ചായത്ത് 10 വർഷത്തിനുശേഷം യുഡി എഫിന്
പിറവന്തൂർ പഞ്ചായത്ത് എൽഡിഎഫിൽ നിന്നും പിടിച്ചെടുത്ത് യുഡിഎഫ്
ഭരണം പിടിച്ചത് 10 വർഷത്തിനുശേഷം
Udf = 11
Ldf =7
Bjp =3
കോഴിക്കോട് പുറമേരി പഞ്ചായത്ത് 25 വർഷത്തിന് ശേഷം UDF ഭരണം
കോഴിക്കോട്. പുറമേരി പഞ്ചായത്ത് 25 വർഷത്തിന് ശേഷം UDF ഭരണം തിരിച്ച് പിടിച്ചു
Total സീറ്റ് – 19
UDF – 10
LDF – 6
3 സീറ്റിൽ ഫലം പ്രഖ്യാപിക്കാൻ ഉണ്ട്.
കുന്നത്തൂർ ഗ്രാമപഞ്ചായത്തിൽ ഫലമറിഞ്ഞ 14 ൽ എൽ ഡി എഫ് 6, യുഡി എഫ് 5 , ബി ജെ പി 3 ഇടത്ത്
ശാസ്താംകോട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ കുന്നത്തൂർ ഗ്രാമ പഞ്ചായത്തിൽ ഫലമറിഞ്ഞ 14 വാർഡുകളിൽ 6 എണ്ണം നേടി ഇടത് മുന്നണിയും, 5 സീറ്റ് നേടി യുഡിഎഫും. ബിജെപി 3 സീറ്റിൽ ജയിച്ചു. 1,3,4,6,13, 14 വാർഡുകളാണ് എൽഡിഎഫ് ജയിച്ചത്.2,5,9,10,11 വാർഡുകളിൽ യുഡിഫ് സ്ഥാനാർത്ഥികളും ജയിച്ചു.7,8, 12 വാർഡുകളിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. ആകെ 18 സീറ്റുകളാണ് നിലവിലുള്ളത്.
സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ‘മായാവി’ക്ക് നിരാശ
സ്ഥാനാർഥിത്വത്തിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ‘മായാവി’ക്ക് നിരാശ. കൂത്താട്ടുകുളം നഗരസഭയിലെ 26–ാം വാര്‍ഡ് എടയാര്‍ വെസ്റ്റില്‍ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു മായാ വി. യുഡിഎഫ് സ്ഥാനാർഥി പി.സി.ഭാസ്കരൻ 149 വോട്ടിനാണ് ഇവിടെ ജയിച്ചത്.
മഴവിൽ മനോരമയിലെ ‘ഒരു ചിരി ഇരുചിരി ബംബർ ചിരി’ അടക്കമുള്ള ടിവി ഷോകളിലൂടെ പരിചിതയാണ് മായാ വി. വാസന്തി എന്ന അമ്മയുടെ പേരിന്‍റെ ആദ്യ ഇംഗ്ലിഷ് അക്ഷരം ഒപ്പം ചേർത്തതോടെയാണു ‘മായാ വി’ ആയത്. ബാലരമയിലെ മായാവിയോട് ചേര്‍ത്ത് കൂട്ടുകാരാണ് മായയെ അങ്ങിനെ വിളിച്ചു തുടങ്ങിയത് .
സ്ഥാനാർഥിത്വത്തിനു പിന്നാലെ സമൂഹ മാധ്യമങ്ങളിലെല്ലാം മായയുടെ ട്രോളുകൾ നിറഞ്ഞിരുന്നു. മമ്മൂട്ടി നായകനായ ‘മായാവി’ സിനിമയിലെ ഡയലോഗുകളും ചിത്രങ്ങളുമെല്ലാം ഉപയോഗിച്ചായിരുന്നു ട്രോളുകൾ.
ഒളിവിലിരുന്ന് ജനവിധി തേടിയ ഫ്രഷ് കട്ട് സമരസമിതി നേതാവ് ബാബു കുടുക്കിലിന് മിന്നും ജയം
കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് സമരസമിതി ചെയർമാൻ ബാബു കുടുക്കിലിന് (സൈനുൽ ആബീദീൻ) മിന്നും വിജയം. താമരശ്ശേരി ഗ്രാമപഞ്ചായത്ത് 11ാം വാർഡിൽ മുസ്‍ലിം ലീഗ് സ്ഥാനാർഥിയായി മത്സരിച്ച ബാബു കുടുക്കിൽ പൊലീസിന്റെ കാടിളക്കിയ പരിശോധനയും അറസ്റ്റ് ഭീഷണിയും മറികടന്നാണ് മിന്നും വിജയം നേടിയത്. പൊലീസ് ലുക്ക് ഔട്ട് നോട്ടീസുള്ളതിനാൽ ഒളിവിലിരുന്നാണ് ജനവിധി നേരിട്ടത്.
അമ്പായത്തോട് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിലെ സമരം അക്രമാസക്തമായതോടെയാണ് സമരസമിതി ചെയർമാൻ കൂടിയായ മുസ്‍ലിം ലീഗ് നേതാവിനെ തേടി പൊലീസ് അന്വേഷണം തുടങ്ങിയത്. പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെ ഇദ്ദേഹം ഒളിവിൽ പോയി. ഇതിനിടെയിലായിരുന്നു മുസ്‍ലിം ലീഗ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. തുടർന്ന് പൊലീസ് കണ്ണുവെട്ടിച്ച് എത്തിയ ഇദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചു. എന്നാൽ, അറസ്റ്റ് ഭീഷണിയുള്ളതിനാൽ പ്രചാരണത്തിനിറങ്ങാതെയായി ജനവിധി തേടിയത്. ഇതോടെ സ്ഥാനാർഥിയില്ലാതെയാണ് പ്രവർത്തകർ വീടുകൾ കയറി വോട്ട് അഭ്യർഥിച്ചത്.
വ്യാഴാഴ്ച വോട്ട് ചെയ്യാൻ എത്തുമെന്ന പ്രതീക്ഷയിൽ സ്ഥാനാർഥിയെ കുരുക്കാൻ പൊലീസ് വലവിരിച്ച് കാത്തിരിന്നിട്ടും ഫലമുണ്ടായില്ല. അറസ്റ്റ് സാധ്യതയുള്ളതിനാൽ വോട്ട് ചെയ്യാനും എത്തിയിരുന്നില്ല. ഒടുവിൽ, ജനഹിതം നൽകിയാണ് സമരനായകന് നാട്ടുകാർ അംഗീകാരം നൽകുന്നത്.
കുന്നത്തൂർ ഗ്രാമപഞ്ചാത്തിൽ ഫലമറിഞ്ഞ 11 ൽ ഇടത് വലത് മുന്നണികൾ ഒപ്പത്തിനൊപ്പം ;ബി ജെ പി 3 ഇടത്ത്
ശാസ്താംകോട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ കുന്നത്തൂർ ഗ്രാമ പഞ്ചായത്തിൽ ഫലമറിഞ്ഞ 11 വാർഡുകളിൽ 4 എണ്ണം വീതം നേടി ഇടത് മുന്നണിയും, യുഡിഎഫും ഒപ്പത്തിനൊപ്പം. 3 സീറ്റ് കൾ നേടി ബിജെപിയും തൊട്ട് പിന്നിൽ. 1,3,4,6 വാർഡുകളാണ് എൽഡിഎഫ് ജയിച്ചത്.2,5,9,10 വാർഡുകളിൽ യുഡിഫ് സ്ഥാനാർത്ഥികളും ജയിച്ചു.7,8,11 വാർഡുകളിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. ആകെ 18 സീറ്റുകളാണ് നിലവിലുള്ളത്.
പോരുവഴിയിൽ മത്സരിച്ച ഭാര്യയും ഭർത്താവും ജയിച്ചു
ശാസ്താംകോട്ട. പോരുവഴിയിൽ മത്സരിച്ച ഭാര്യയും ഭർത്താവും ജയിച്ചു
ശാസ്താം കോട്ട ബ്ലോക്ക് പഞ്ചായത്ത് മലനട ഡിവിഷനിൽ നിന്ന് ബി ജെ പി സ്ഥാനാർത്ഥി നിഖിൽ മനോഹർ ജയിച്ചു
പോരുവഴി 8 വാർഡിൽ ഭാര്യ രേഷ്മ നിഖിൽ വിജയിച്ചു
കൊല്ലംകോർപ്പറേഷനിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്ത്
കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 22 ഡിവിഷനുകളിൽ
യുഡിഎഫ് – 13
എൽഡിഎഫ് – 4
എൻഡിഎ – 5
*കോർപ്പറേഷനിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്ത്*




































