Home Blog Page 30

രാഹുല്‍ ഈശ്വറിന് ഒടുവില്‍ ജാമ്യം

തിരുവനന്തപുരം: ബലാത്സംഗ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച സംഭവത്തില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ഒടുവില്‍ ജാമ്യം. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ബലാത്സംഗ പരാതി നല്‍കിയ പെണ്‍കുട്ടിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ 16 ദിവസത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്. ഉപാധികളോടെയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി രാഹുല്‍ ഈശ്വറിന് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, മറ്റു കേസുകളില്‍ അകപ്പെടാന്‍ പാടില്ല തുടങ്ങിയവയാണ് കോടിതി മുന്നോട്ടുവച്ച ഉപാധികള്‍. 16 ദിവസമായി റിമാന്‍ഡിലാണെന്നും, അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്നുമുള്ള വാദമാണ് രാഹുല്‍ ഈശ്വറിന്റെ അഭിഭാഷകന്‍ ഉന്നയിച്ച വാദം.
നേരത്തെ രണ്ടുതവണയാണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യഹര്‍ജി തള്ളിയത്. അതിജീവിതയ്ക്ക് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഒന്നിന് പിറകെ ഒന്നായി നടത്തിയ രാഹുല്‍ ഈശ്വറിനെ നവംബര്‍ 30നായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്.

പുന്നമൂടിനു സമീപം മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു;ഒരാൾക്ക് പരിക്ക്

ശാസ്താംകോട്ട:കൊല്ലം – തേനി ദേശീയപാതയിൽ പുന്നമൂടിനു സമീപം മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.അപകടത്തിൽപ്പെട്ട പുന്നമൂട് സ്റ്റാൻ്റിലെ പെട്ടി ഓട്ടോ ഡ്രൈവർ രാജീവിനെ (37) ഊക്കൻമുക്കിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോട്ടവാതുക്കലിന് പടിഞ്ഞാറ് പരുത്തിവിള ജംഗ്ഷനിൽ ഇന്ന് ഉച്ചയ്ക്ക്
ഒന്നോടെയാണ് സംഭവം.ഭരണിക്കാവ് ഭാഗത്ത് നിന്നും കൊല്ലത്തേക്ക് വരികയായിരുന്ന സെയിൽസ് വാഹനം പരുത്തിവിള ഭാഗത്ത് നിന്നും വലത്തേക്ക് തിരിയാൻ കാത്തു കിടന്ന പെട്ടി ഓട്ടോയുടെ പിറകിൽ ഇടിക്കുകയും,ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട പെട്ടി ഓട്ടോ എതിർദിശയിൽ നിന്നും വരികയായിരുന്ന കാറിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു.അപകടത്തിൽ ഇരു വാഹനങ്ങളും ഭാഗികമായി തകരുകയും ഗതാഗതം നിലയ്ക്കുകയും ചെയ്തു.

ഇനി കണ്ടെത്താനുള്ളത് 25 ലക്ഷം വോട്ടർമാരെ



തിരുവനന്തപുരം. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ ഇനി കണ്ടെത്താനുള്ളത് 25 ലക്ഷം വോട്ടർമാരെ എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു  ഖേൽക്കർ. മരണപ്പെട്ടവരും ഇരട്ട വോട്ടുള്ള വരും താമസം മാറിപ്പോയവരും ഉൾപ്പെടെ അഞ്ച് വിഭാഗങ്ങളിലാണ് 25 ലക്ഷം വോട്ടർമാരെ കണ്ടെത്താൻ കഴിയാത്തത്.

എസ്ഐആർ നടപടി ബോധപൂർവ്വം വോട്ടർമാരെ ഒഴിവാക്കാൻ ആണെന്ന് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. കണ്ടെത്താനുള്ള വോട്ടർമാരുടെ എണ്ണം ഉയരുന്നത് സംശയകരം എന്നാണ് സിപിഐഎം കോൺഗ്രസും ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളുടെ നിലപാട്. കണ്ടെത്താനുള്ള വോട്ടർമാരുടെ വിവരം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും പരിശോധിക്കാൻ അവസരം ഉണ്ടാകുമെന്നും രത്തൻ യു ഖേൽക്കർ അറിയിച്ചു

സ്വർണവില ലക്ഷം തൊടുമോ….? നേരിയ വ്യത്യാസം മാത്രം

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. പവന് 600 രൂപ വർധിച്ച് 98,800 രൂപയിലെത്തി. ഗ്രാമിന് 75 രൂപ വർധിച്ച് 12,350 രൂപയുമായി. സമീപ ദിവസങ്ങളില്‍ വിലയില്‍ വൻ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇനിയും വില വര്‍ധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളിൽ നൽകണം.

അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. സ്വർണവില റെക്കോഡുകൾ തകർക്കുന്നത് ഉപഭോക്താക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്.

സ്വർണക്കൊള്ള, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കു മാറിൻ്റെ  ജാമ്യം തള്ളി

ശബരിമല .സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കു മാറിൻ്റെ  ജാമ്യം തള്ളി.മുരാരി ബാബുവിനെ ദ്വാരപാലക കേസിലും, ഉണ്ണികൃഷ്ണൻ പോറ്റിയെ കട്ടിളപ്പാളി കേസിലുo എസ് ഐ ടി  കസ്റ്റഡിയിൽ വിട്ട് കൊല്ലം വിജിലൻസ് കോടതി. ഇരുവരെയും തിരുവനന്തപുരത്ത് എത്തിച്ച്  ചോദ്യംചെയ്യും.

ശബരിമല സ്വർണ്ണക്കൊള്ളയിൽ
പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന് കോടതി ജാമ്യം നൽകിയില്ല. കട്ടിളപ്പാളി കേസിലെയും, ദ്വാരപാലക കേസിലെയും ജാമ്യാപേക്ഷയാണ് കൊല്ലം വിജിലൻസ് കോടതി ഇന്ന് തള്ളിയത്.
തനിക്ക് അല്ല, തിരുവാഭരണം കമ്മീഷണർക്കാണ് ഉത്തരവാദിത്തമെന്നായിരുന്നു പ്രതിഭാഗം വാദം.
എന്നാൽ ഉദ്യോഗസ്ഥൻ എന്ന നിലയിൽ സുധീഷ് കുമാറിനും പങ്കുണ്ടെന്ന്
പ്രോസിക്യൂഷനുവേണ്ടി അഡ്വ. സിജു രാജൻ വാദിച്ചു. പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി സുധീഷ് കുമാറിൻ്റെ ജാമ്യം തള്ളുകയായിരുന്നു.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻറിലായിരുന്ന  ഉണ്ണികൃഷ്ണൻ പോറ്റിയേയും,  മുരാരി ബാബുവിനെയും  പ്രത്യേക അന്വേഷണ സംഘo വീണ്ടും കസ്റ്റഡിയിൽ വാങ്ങി. പുതുതായി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യംചെയ്യാൻ ഇരുവരെയും കസ്റ്റഡിയിൽ വേണമെന്ന SIT യുടെ അപേക്ഷ പരിഗണിച്ച കൊല്ലം വിജിലൻസ് കോടതിയാണ് കസ്റ്റഡിൽ വിട്ടത്.  മുരാരി ബാബുവിനെ ദ്വാരപാലക കേസിലും, ഉണ്ണികൃഷ്ണൻ പോറ്റിയെ കട്ടിളപ്പാളി കേസിലുമാണ് കസ്റ്റഡിയിൽ വിട്ടത്. ഇരുവരെയും തിരുവനന്തപുരത്ത് എത്തിച്ച്  ചോദ്യംചെയ്യും.  പ്രതികൾ സാമ്പത്തിക നേട്ടം ഉണ്ടാക്കിയതിൽ വ്യക്തത വരുത്തുകയാണ്  എസ് ഐ ടി ചെയ്യുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ  അറസ്റ്റിനുള്ള വിലക്ക് തുടരും

കൊച്ചി: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി വിധിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഹർജിയാണ് ഇന്ന് ഹൈകോടതി പരിഗണിച്ചത്. വിശദവാദം കേൾക്കാനായി ഹർജി വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. അറസ്റ്റിൽ നിന്ന് രാഹുലിനുള്ള സംരക്ഷണം തുടരും.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നൽകിയ കീഴ്ക്കോടതി ഉത്തരവിനെതിരായി സർക്കാർ നൽകിയ അപ്പീൽ ക്രിസ്മസ് അവധിക്ക് ശേഷം കോടതി പരിഗണിക്കും. അപ്പീലിൽ ഉടൻ തീരുമാനമെടുക്കാതെ കോടതി മാറ്റുകയായിരുന്നു. സർക്കാറിന്റെ ഹർജിയിൽ രാഹുലിന് നോട്ടീസ് അയച്ചിട്ടുണ്ട്.

രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി വിധിക്കെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് വിജു ഏബ്രഹാമിന്റെ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. ഈ കേസിൽ ഡിസംബർ 10നാണ് ജില്ലാ സെഷൻസ് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്. രാഹുൽ എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായി ഒപ്പിടണമെന്ന് ഉപാധികളിൽ ഉണ്ട്.

‘പോറ്റിയെ കേറ്റിയേ… സ്വര്‍ണ്ണം ചെമ്പായി മാറ്റിയേ….’; പാട്ടു പാടി പാര്‍ലമെന്റിന് മുന്നില്‍ യുഡിഎഫ് എംപിമാരുടെ പ്രതിഷേധം

ന്യൂഡല്‍ഹി: പാര്‍ലമെന്റ് കവാടത്തില്‍ യുഡിഎഫ് എംപിമാരുടെ പ്രതിഷേധം. ശബരിമല സ്വര്‍ണ്ണക്കൊള്ള കോടതിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ നേതൃത്വത്തിൽ പ്രതിഷേധം.

‘പോറ്റിയെ കേറ്റിയേ… സ്വര്‍ണ്ണം ചെമ്പായി മാറ്റിയേ…’ എന്ന പാട്ടു പാടിക്കൊണ്ടായിരുന്നു യുഡിഎഫ് എംപിമാരുടെ പ്രതിഷേധം. ‘അമ്പലക്കള്ളന്മാര്‍ കടക്കു പുറത്ത്’, ‘ശബരിമല കള്ളന്മാര്‍ കടക്കു പുറത്ത്’ തുടങ്ങിയ മുദ്രാവാക്യങ്ങളും എംപിമാര്‍ ഉയര്‍ത്തി. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ, ശബരിമല സ്വര്‍ണ്ണക്കൊള്ള ദേശീയ തലത്തില്‍ തന്നെ പ്രചാരണായുധമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം.

തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സ്വര്‍ണ്ണക്കൊള്ള കേസില്‍ ഇനി ഒരു നടപടിയും ഉണ്ടാകില്ലെന്ന് യുഡിഎഫ് പറഞ്ഞിരുന്നതാണെന്ന് അടൂര്‍ പ്രകാശ് എംപി പറഞ്ഞു. അതുതന്നെയാണ് സംഭവിച്ചത്. കേസ് സിബിഐ അന്വേഷിക്കണം. എന്നാല്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടന്നില്ലെങ്കില്‍ കേസില്‍ അട്ടിമറി ഉണ്ടായേക്കാമെന്ന് ഭയമുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.


യുഡിഎഫ് പ്രവർത്തകർക്കുനേരെ സിപിഐഎം അക്രമം അഴിച്ചു വിടുന്നു, ചെന്നിത്തല

തിരുവനന്തപുരം. യുഡിഎഫിന് ലഭിച്ചത് ചരിത്ര വിജയം. യുഡിഎഫ് പ്രവർത്തകർക്കുനേരെ സിപിഐഎം അക്രമം അഴിച്ചു വിടുന്നു

ശബരിമല തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയം തന്നെയായിരുന്നു
ബിജെപി സിപിഎം കൂട്ടുകെട്ട് പ്രധാന ഘടകം

പിഎംശ്രീ ഒപ്പിടൽ, ലേബർ കോഡ് ഒപ്പിടൽ ഇതൊക്കെ ചർച്ചയായി

നരേന്ദ്രമോദിയെയോ, അമിത് ഷായെയോ വിമർശിക്കാത്ത മുഖ്യമന്ത്രിയുടെ നടപടിയും ചർച്ചയായി ജനവിധിയെ അട്ടിമറിക്കാനുള്ള നടപടി  ഉണ്ടാകില്ല
രാഹുലിന്റെത് കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം
BJP യെ അകറ്റിനിർത്താൻ CPMമായി ധാരണ ഒന്നും ആലോചിക്കുന്നില്ല

മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കും
BJP മുഖ്യ ശത്രു തന്നെയാണ്

ജനവിധി അട്ടിമറിക്കാൻ ഞങ്ങളില്ല

പ്ലസ് ടു വിദ്യാർത്ഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന് പരാതി

തുക്കരിപ്പൂർ. പ്ലസ് ടു വിദ്യാർത്ഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ കേസ്

അധ്യാപകൻ ലിജോ ജോണിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

പയ്യന്നൂർ ഗവ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് മർദനം

വിനോദയാത്രക്കിടെ  ഉണ്ടായ തർക്കം അധ്യാപകന് വൈരാഗ്യമായി മാറിയെന്ന് FIR

പറഞ്ഞുതീർക്കാൻ എന്ന പേരിൽ ലിജോ ജോണിന്റെ നാട്ടിലേക്ക്‌ വിളിച്ചുവരുത്തി മർദിച്ചു

ലിജോ ജോണും സുഹൃത്തുക്കളും ചേർന്നാണ് വളഞ്ഞിട്ട് അടിച്ചെന്ന് വിദ്യാർത്ഥികൾ

വിദ്യാർത്ഥികൾ തൃക്കരിപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിൽ

സ്വന്തം ശക്തി എന്താണെന്ന് തിരിച്ചറിയാത്ത നേതാക്കൾ,ജോസ് കെ മാണിയെ ക്ഷണിക്കുന്ന യുഡിഎഫ് നേതാക്കളെ വിമർശിച്ച മോൻസ് ജോസഫ് എംഎൽഎ

കോട്ടയം. അനാവശ്യമായി  യുഡിഎഫിന്റെ ഐക്യം തകർക്കാനുള്ള ശ്രമമാണ് ഇത്
ജോസ് കെ മാണിയുടെ പാർട്ടി തോറ്റു തുന്നം പാടി നിൽക്കുകയാണ്

അവരുടെ പുറകെ നടക്കേണ്ട ആവശ്യം ഇല്ല

യുഡിഎഫിനെ ദുർബലപ്പെടുന്ന പ്രസ്താവനകളുമായി നേതാക്കൾ ഇറങ്ങരുത്

സ്വന്തം ശക്തി എന്താണെന്ന് തിരിച്ചറിയാതെയാണ് നേതാക്കൾ ഓരോന്ന് പറയുന്നത് .ജനങ്ങൾ ശക്തമായ പിന്തുണ നൽകുന്നു എന്ന് മനസ്സിലാക്കുന്നില്ല

സ്വന്തം മുന്നണിയെ കുറിച്ച് ആത്മവിശ്വാസമില്ലാതെ സംസാരിക്കുന്നു എന്ന് ജനങ്ങൾ വിലയിരുത്തും

കേരള കോൺഗ്രസ് എമ്മിന്റെ അവരുടെ പ്രസക്തി നഷ്ടപ്പെട്ടു

അവർ എൽഡിഎഫിൽ പോയിട്ടും യാതൊരു തിരിച്ചടിയും യുഡിഎഫിൽ ഉണ്ടായിട്ടില്ല

പുറകെ നടന്ന് വരുന്നുണ്ടോ വരുന്നുണ്ടോ എന്ന് ചോദിച്ചു നടക്കേണ്ട ആവശ്യമില്ല

അതിൻറെ ഗതികേട് യുഡിഎഫിൽ ഇല്ല

എന്ത് ത്യാഗം സഹിച്ചു കേരള കോൺഗ്രസ് യുഡിഎഫിനൊപ്പം നിൽക്കും

ജോസ് കെ മാണികക്കും കൂട്ടർക്കും വരണമെങ്കിൽ അവർ നിലപാട് വ്യക്തമാക്കണം

ജനവിധി മാനിക്കുന്നു എന്ന് പറഞ്ഞ് യുഡിഎഫിലേക്ക് വരാൻ ജോസ് കെ മാണി തയ്യാറാകണം

അതിനുശേഷം യുഡിഎഫ് ആലോചിച്ചാൽ മതി