കൊല്ലം. ആർ ലതാദേവി കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റാകും.
ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന നേതാവും മുൻ എംഎൽ എ യുമായ ഡോ.ആർ ലതാ ദേവി കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആകും മന്ത്രി ജി.ആർ അനിലിൻ്റെ ഭാര്യയാണ്
സി.പി.ഐ യും സി പി ഐ എമ്മും രണ്ടര വർഷം വീതം പ്രസിഡൻറ് സ്ഥാനം പങ്കിടുകയാണ് രീതി
ആദ്യ ടേമിൽ സി പി ഐ യ്ക്ക് പ്രസിഡൻ്റ് സ്ഥാനം ലഭിക്കും.
സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവും ദേശീയ മഹിളാ ഫെഡറേഷൻ ദേശീയ കൗൺസിൽ അംഗവുമാണ് ഡോ. ആർ ലതാദേവി.
.
ആർ ലതാദേവി കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റാകും
മെസ്സി ഇന്ത്യയിൽ കളിക്കാത്തതിന് കാരണം മെസ്സിയുടെ ഇടത്തേ കാലിന്റെ 8,151 കോടി ഇൻഷൂറൻസോ…?
ലയണൽ മെസ്സി മൂന്ന് ദിവസത്തെ സന്ദർശനത്തിനായിട്ടാണ് ഇന്ത്യയിൽ എത്തിയിട്ടുള്ളത്. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ഡൽഹി നഗരങ്ങളിലാണ് മെസ്സി സന്ദർശനം നടത്തുന്നത്. സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരും മെസ്സിയുടെ കൂടെയുണ്ട്. കൊൽക്കത്തയിലെത്തിയ മെസ്സിയെ നേരെ കാണാൻ സാധിക്കാത്തതിന്റെ തുടർന്ന് ആരാധകർ സ്റ്റേഡിയം തകർത്തിരുന്നു. ഇതിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം പശ്ചിമ ബംഗാളിൽ പുകയുകയാണ്.
എന്നാൽ ഇന്ത്യയിലെത്തിയ മെസ്സി ഒരു സൗഹൃദ മത്സരത്തിനായി പോലും ബൂട്ടണിയാത്തത് എന്തുകൊണ്ടാണെന്നാണ് ആരാധകരുടെ സംശയം. അതിനുള്ള കാരണം അദ്ദേഹത്തിന്റെ പേരിലുള്ള ഇൻഷൂറൻസ് പോളിസിയാണ്. ലോകത്ത് ഏറ്റവും വലിയ സ്പോർട്‌സ് ഇൻഷൂറൻസ് പോളിസി ഉടമയാണ് മെസ്സി. 900 ദശലക്ഷം ഡോളർ അതായത് 8,151 കോടി രൂപക്കാണ് മെസ്സിയുടെ ഇടത്തേ കാൽ ഇൻഷൂർ ചെയ്‌തിരിക്കുന്നത്. പോളിസി പ്രകാരം ഫുട്ബോൾ മത്സരത്തിനിടെ ഇടതുകാലിൽ പരിക്ക് പറ്റിയാൽ ഇൻഷൂറൻസ് ലഭിക്കും. എന്നാൽ ഒരു നിബന്ധന പാലിക്കണം. സ്വന്തം ക്ലബിനോ രാജ്യത്തിനോ വേണ്ടിയല്ലാതെ ഫുട്ബാൾ കളിക്കരുത്. നിലവിൽ അർജൻ്റീനയുടെയും അമേരിക്കൻ ഫുട്ബാൾ ക്ലബായ ഇൻ്റർ മയാമിയുടെ താരമാണ് മെസ്സി.
ഇൻഷൂറൻസ് പോളിസിയുടെ നിബന്ധന പ്രകാരം സ്വന്തം രാജ്യത്തിനും ക്ലബിനും വേണ്ടിയല്ലാതെ മെസ്സിക്ക് മറ്റ് മത്സരങ്ങൾക്ക് ഇറങ്ങാൻ കഴിയില്ല. അതുകൊണ്ടാണ് ഇന്ത്യയിൽ സന്ദർശന ഭാഗമായി ഒറ്റ സൗഹൃദ മത്സരം പോലും സംഘടിപ്പിക്കാതിരുന്നത്. ഇന്ത്യൻ മണ്ണിൻ കളിച്ച് പരിക്കേറ്റാൽ കോടിക്കണക്കിന് രൂപയുടെ ഇൻഷൂറൻസ് തുക മെസ്സിക്ക് നഷ്ടമാകും. വൻ തുകയുടെ ഇൻഷൂറൻസ് ആയതിനാൽ പോളിസി നൽകിയ കമ്പനിയുടെ വിവരങ്ങൾ പോലും പുറത്തുവിട്ടിട്ടില്ല.
എച്ച്എൽഎൽ ലൈഫ്കെയറിൽ ബിസിനസ് ഹെഡ്, മാനേജർ അവസരം
എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡിന്റെ തിരുവനന്തപുരത്തെ കോർപറേറ്റ് ഹെഡ് ഓഫിസ്, വിവിധ കരാർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 7 ഒഴിവ്. ചണ്ഡിഗഡ്, രാജസ്ഥാൻ, പഞ്ചാബ്, ഹൈദരാബാദ് എന്നിവിടങ്ങളിലും നിയമനം. ഡിസംബർ 17 വരെ അപേക്ഷിക്കാം.
∙തസ്തികകൾ: ബിസിനസ് ഹെഡ് (മെന്റൽ ഹെൽത്ത് ഡിവിഷൻ), സീനിയർ മാനേജർ/മാനേജർ/ഡപ്യൂട്ടി മാനേജർ (ബയോമെഡിക്കൽ), ഡപ്യൂട്ടി മാനേജർ (സിഎസ്ആർ പ്രോജക്ട്), ഡപ്യൂട്ടി മാനേജർ (ഡേറ്റ ഇന്റലിജൻസ്), അസിസ്റ്റന്റ് മാനേജർ (ബിസിനസ് ഡവലപ്മെന്റ് ആൻഡ് ഓപ്പറേഷൻസ്). www.lifecarehll.com
ക്യാൻസറിനുള്ള സാധ്യത കൂട്ടുന്ന ചില ഭക്ഷണങ്ങൾ
സംസ്കരിച്ച ഭക്ഷണങ്ങൾ, ചുവന്ന മാംസം, സംസ്കരിച്ച ധാന്യങ്ങൾ, പഞ്ചസാര പാനീയങ്ങൾ എന്നിവ കൂടുതലായി അടങ്ങിയ പാശ്ചാത്യ ഭക്ഷണക്രമത്തെ നിരവധി ക്യാൻസറുകൾക്കുള്ള ഉയർന്ന അപകടസാധ്യതയുമായി ഗവേഷണങ്ങൾ ബന്ധിപ്പിച്ചിരിക്കുന്നു.
ക്യാൻസർ സാധ്യത കൂട്ടുന്നതിൽ ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണങ്ങൾ ദീർഘകാല ആരോഗ്യത്തെസ്വാധീനിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു. ചില ഭക്ഷണങ്ങൾ, പ്രത്യേകിച്ച് പാശ്ചാത്യ ഭക്ഷണക്രമവുമായി ബന്ധപ്പെട്ടവ, കാലക്രമേണ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്ന് ഡയറ്റീഷ്യൻമാർ പറയുന്നു.
ക്യാൻസർ സാധ്യതയിൽ പലരും മനസ്സിലാക്കുന്നതിലും വലിയ പങ്കു വഹിക്കുന്നത് ഭക്ഷണക്രമമാണ്. സംസ്കരിച്ച ഭക്ഷണങ്ങൾ, ചുവന്ന മാംസം, സംസ്കരിച്ച ധാന്യങ്ങൾ, പഞ്ചസാര പാനീയങ്ങൾ എന്നിവ കൂടുതലായി അടങ്ങിയ പാശ്ചാത്യ ഭക്ഷണക്രമത്തെ നിരവധി ക്യാൻസറുകൾക്കുള്ള ഉയർന്ന അപകടസാധ്യതയുമായി ഗവേഷണങ്ങൾ ബന്ധിപ്പിച്ചിരിക്കുന്നു.
പാശ്ചാത്യ ഭക്ഷണക്രമം കൊളോറെക്ടൽ, സ്തനാർബുദം, പ്രോസ്റ്റേറ്റ്, പാൻക്രിയാറ്റിക് ക്യാൻസറുകൾക്കുള്ള സാധ്യത 10% മുതൽ 30% വരെ വർദ്ധിപ്പിക്കുന്നതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഡെലി മീറ്റ്സ്, ബേക്കൺ, സോസേജ്, ഹോട്ട് ഡോഗുകൾ തുടങ്ങിയ സംസ്കരിച്ച മാംസങ്ങളെ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ ഗ്രൂപ്പ് 1 കാർസിനോജനുകളായി തരംതിരിച്ചിട്ടുണ്ട്.
സിന്തറ്റിക് ആയാലും പ്രകൃതിദത്തമായാലും മാംസം കേടുകൂടാതെ സൂക്ഷിക്കാൻ ചേർക്കുന്ന നൈട്രൈറ്റുകൾ കുടലിൽ സംയുക്തങ്ങൾ ഉണ്ടാക്കും. ഇത് കോശങ്ങളെ, പ്രത്യേകിച്ച് കുടലിലെ കോശങ്ങളെ നശിപ്പിക്കുമെന്ന് ഓങ്കോളജി ഡയറ്റീഷ്യനായ ക്രിസ്റ്റിൽ സുനിഗ പറയുന്നു.
ഒരു ദിവസം രണ്ട് സ്ട്രിപ്പ് ബേക്കൺ അല്ലെങ്കിൽ ഒരു ഹോട്ട് ഡോഗ് കഴിക്കുന്നത് വൻകുടൽ ക്യാൻസർ സാധ്യത ഏകദേശം 20% വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പ്രോസസ് ചെയ്ത മാംസം ട്യൂണ സാലഡ്, മുട്ട സാലഡ് അല്ലെങ്കിൽ വീട്ടിൽ ഉണ്ടാക്കാവുന്ന ചിക്കൻ സാലഡ് തുടങ്ങിയ രൂപത്തിൽ കഴിക്കാവുന്നതാണ്.
പഞ്ചസാര അടങ്ങിയ പാനീയങ്ങൾ പതിവായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകും. ഇത് കാൻസറിനുള്ള അപകട ഘടകമാണ്. സോഡ, എനർജി ഡ്രിങ്കുകൾ, സ്പോർട്സ് ഡ്രിങ്കുകൾ എന്നിവയിൽ ഉയർന്ന പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ഇൻസുലിൻ, ഐജിഎഫ്-1 എന്നിവയുടെ വൻതോതിലുള്ള വർദ്ധനവിന് കാരണമാകും.
5 വയസ്സുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം, കൊല്ലത്ത് 65കാരൻ പിടിയിൽ
കൊല്ലം: അഞ്ചു വയസുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച 65 കാരൻ അറസ്റ്റിൽ. കടയ്ക്കൽ കുമ്മിൾ വട്ടത്താമര സ്വദേശി ശശി (65)ആണ് പിടിയിലായത്. വീടിന്റെ ആളൊഴിഞ്ഞ ഭാഗത്തേക്ക് വിളിച്ചു വരുത്തിയ പ്രതി കൂട്ടിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. ഒരു മാസം മുമ്പു നടന്ന സംഭവം കുട്ടി കഴിഞ്ഞ ദിവസമാണ് രക്ഷിതാക്കളോട് വെളിപ്പെടുത്തിയത്.
ഉടൻ തന്നെ വീട്ടുകാർ കടക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കാവ്യയുമായി ബന്ധമുണ്ടെന്ന കാര്യം അറിഞ്ഞ മഞ്ജുവിനോട് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടു’; നടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ദിലീപ് ഭീഷണിപ്പെടുത്തിയെന്ന നടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് വിചാരണക്കോടതിയുടെ വിലയിരുത്തൽ. കാവ്യയുമായി ദിലീപിന് ബന്ധം ഉണ്ടെന്ന കാര്യം അറിഞ്ഞ മഞ്ജു വാര്യരോട് അത് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടെന്നായിരുന്നു നടിയുടെ മൊഴി. തുടർന്ന് ഭീഷണിപ്പെടുത്തിയെന്നും മൊഴിയിലുണ്ടായിരുന്നു. എന്നാൽ ഇതിന് സാക്ഷികളില്ലെന്നും ഇതേക്കുറിച്ച് നടി ആരോടും പറഞ്ഞതായി തെളിവില്ലെന്നും കോടതി വിധിയിൽ പറയുന്നു.
2012ൽ കൊച്ചിയിൽ വെച്ച് യൂറോപ്യൻ യാത്രക്കുള്ള റിഹേഴ്സലുണ്ടായിരുന്നു. ഇതിൽ ദിലീപും ആക്രമിക്കപ്പെട്ട നടിയുമായിരുന്നു ലീഡിംഗ് റോളുകൾ ചെയ്തിരുന്നത്. ഈ സമയത്ത് തന്നോടുള്ള വിരോധം മൂലം ദിലീപ് ഒന്നും സംസാരിച്ചിരുന്നില്ലെന്ന് നടിയുടെ മൊഴിയിലുണ്ട്. എന്നാൽ രണ്ടുപേരും തമ്മിൽ സംസാരിച്ചില്ലെന്ന് എങ്ങനെ വിശ്വാസയോഗ്യമാവുമെന്നാണ് കോടതി ചോദിക്കുന്നത്. സ്റ്റേജ് ഷോക്കിടെ മാത്രമാണ് ദിലീപ് സംസാരിച്ചതെന്ന് നടി മൊഴി നൽകിയിട്ടുണ്ട്. തൻ്റെ അടുത്ത് വന്ന് തറയിലിരുന്ന ദിലീപ്, എന്തിനാണ് മഞ്ജുവിനോട് കാവ്യയുമായുള്ള അടുപ്പത്തെ കുറിച്ച് പറഞ്ഞതെന്നും അത് തിരുത്തിപ്പറയണമെന്നും ആവശ്യപ്പെട്ടു. ആ സമയത്ത് മഞ്ജു തെളിവുകളുമായാണ് തൻ്റെയടുത്ത് വന്നതെന്നും അതെങ്ങെനെ താൻ നിരാകരിക്കുമെന്നും നടി ചോദിക്കുന്നു. താൻ വിചാരിക്കുന്നവർ മാത്രമേ മലയാളസിനിമയിൽ നിന്നിട്ടുള്ളൂവെന്ന് ദിലീപ് ഭീഷണിപ്പെടുത്തിയെന്നും നടി മൊഴി നൽകി. എന്നാൽ ദിലീപിൻ്റെ ഭീഷണി എന്തുകൊണ്ട് മറ്റു താരങ്ങൾ കേട്ടില്ലെന്നും നടിയുടെ അടുപ്പക്കാർ ഉണ്ടായിട്ടും ഇക്കാര്യം എന്തുകൊണ്ട് ആരോടും പറഞ്ഞില്ലെന്നും കോടതി ചോദിക്കുന്നു.
യൂറോപ്യൻ യാത്രയിൽ നടി വളരെ സന്തോഷത്തോടെയാണ് പോയതെന്നും കോടതി നിരീക്ഷിക്കുന്നു. ആ യാത്ര സംഘടിപ്പിച്ചത് ദിലീപാണെന്നും അങ്ങനെയൊരു ഭീഷണി ഉണ്ടായിരുന്നെങ്കിൽ എന്ത് കൊണ്ട് നടി യാത്ര തുടർന്നെന്നും കോടതി ചോദിക്കുന്നു. എന്തെങ്കിലും അസാധാരണമായ സംഭവങ്ങൾ ഉണ്ടായതായി കോടതിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നുമാണ് കോടതി പറയുന്നത്.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ അതിവേഗ അപ്പീൽ നീക്കവുമായി മുന്നോട്ട് പോവുകയാണ് സർക്കാർ. ഇന്നുതന്നെ നടപടികൾ തുടങ്ങും. അപ്പീൽ നടപടികൾക്ക് ശുപാർശ ചെയ്ത് സ്പെഷൽ പ്രോസിക്യൂട്ടർ സർക്കാരിന് കത്ത് നൽകി. അതീജീവിതയ്ക്ക് പിന്തുണയുമായി കൂടുതൽ നടിമാർ രംഗത്തുവന്നു.
കോടതിവിധിക്കെതിരെ അതിജീവിത
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയെ രൂക്ഷമായി വിമർശിച്ച് അതിജീവിത രംഗത്ത്. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരല്ലെന്നും അടിസ്ഥാന ആവശ്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്നും അതിജീവിത ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി. ഉയർന്ന നീതിബോധമുള്ള ന്യായാധിപൻമാർ ഇനിയും ഉണ്ടാകുമെന്ന് പറഞ്ഞ അതിജീവിത അപ്പീൽ നൽകുമെന്ന സൂചനയും പങ്കുവച്ചു. സമൂഹത്തിൽ നിന്നും നീതിന്യായ വ്യവസ്ഥയിൽ നിന്നും ഒൻപത് വർഷത്തോളം നേരിട്ട അനീതിയും വിവേചനവും ആണ് പോസ്റ്റിൽ അതിജീവിത പറയുന്നത്. നിയമത്തിന് മുന്നിൽ എല്ലാവരും ഒരു പോലെ അല്ലെന്ന് വേദനയോടെ തിരിച്ചറിയുന്നെന്നും മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്നും കുറിപ്പിൽ പറയുന്നു. പൾസർ സുനിയെയും അതിജീവിതയെയും ചേർത്തുണ്ടാക്കിയ കഥകൾക്ക് മറുപടി പറഞ്ഞുകൊണ്ടാണ് പോസ്റ്റിന്‍റെ തുടക്കം. പിന്നാലെ വിചാരണക്കോടതിയിൽ വിശ്വാസം നഷ്ടപ്പെടാനുള്ള കാരണങ്ങൾ അക്കമിട്ട് വിശദീകരിക്കുന്നു. മെമ്മറി കാർഡ് അനധികൃതമായി തുറന്നു പരിശോധിച്ചു, പ്രോസിക്യൂഷനോട് ശത്രുതാപരമായ പെരുമാറ്റം, മെമ്മറി കാർഡ് അനധികൃതമായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് നൽകിയില്ല, തുറന്ന കോടതിയിൽ കേസ് നടത്തണമെന്ന ആവശ്യം നിരാകരിച്ചു എന്നിങ്ങനെയാണ് കോടതിയിൽ നിന്ന് നേരിട്ട നീതിനിഷേധത്തെ കുറിച്ച് അതിജീവിത വിശദീകരിക്കുന്നത്.
സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണം, 2 സൈനികർ അടക്കം മൂന്ന് അമേരിക്കക്കാർ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് ട്രംപ്
ദമാസ്കസ്: സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികരും അമേരിക്കൻ പൗരനായ ഭാഷാ സഹായിയും കൊല്ലപ്പെട്ടതായി അമേരിക്ക. മൂന്ന് സൈനികർക്ക് ആക്രമണത്തിൽ പരിക്കേറ്റതായാണ് അമേരിക്ക വിശദമാക്കുന്നത്. സംഭവത്തിൽ രണ്ട് സിറിയക്കാർക്കും പരിക്കേറ്റതായാണ് സിറിയയുടെ ഔദ്യോഗിക മാധ്യമം വിശദമാക്കിയിട്ടുള്ളത്.
ഐസ്ഐസ് ആക്രമണത്തിന് ഗുരുതരമായ തിരിച്ചടിയുണ്ടാകുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്. യുഎസ് പൗരന്മാരുടെ മരണത്തിൽ സിറിയൻ പ്രസിഡന്റ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ യുഎസ് സൈനികർ ആശുപത്രി വിട്ടതായാണ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച അറിയിച്ചത്. കൊല്ലപ്പെട്ടവരുടെ ഉറ്റവരെ വിവരം അറിയിക്കാനുള്ള ശ്രമത്തിലാണെന്നും ട്രംപ് വിശദമാക്കുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇനിയും ഏറ്റെടുത്തിട്ടില്ല. ആക്രമണം നടത്തിയ ആളുടെ വിവരങ്ങളും പുറത്ത് വന്നിട്ടില്ല. സിറിയയുടെ മധ്യഭാഗത്തുള്ള പാൽമിറയിലാണ് ആക്രമണമുണ്ടായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികരാണ് കൊല്ലപ്പെട്ടത്.
സിറിയൻ പ്രസിഡന്റിന് നിയന്ത്രണമില്ലാത്ത മേഖലയിലാണ് ആക്രമണം നടന്നതെന്നാണ് പെൻറഗൺ പ്രതികരിച്ചത്. നിങ്ങൾ അമേരിക്കക്കാരെ ലക്ഷ്യമിട്ടാൽ ശേഷിക്കുന്ന ജീവിതം വേട്ടയാടപ്പെട്ടും കണ്ടെത്തി കൊലപ്പെടുത്തുന്നതും ഉറപ്പാക്കുമെന്നാണ് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആക്രമണത്തക്കുറിച്ച് പ്രതികരിച്ചത്. സിറിയയിൽ ഭീകരവാദത്തിനെതിരായ പ്രവർത്തനം തുടരുമെന്നും പ്രതിരോധ സെക്രട്ടറി വിശദമാക്കി. അടുത്തിടെയാണ് ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തിന് സിറിയ അമേരിക്കയുമായി കൈകോർത്തത്. സിറിയയിലും ഇറാഖിലുമായി 7000ത്തോളം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഉണ്ടെന്നാണ് യുഎൻ കണക്കുകൾ. 2015 മുതലാണ് അമേരിക്കൻ സേന സിറിയയിൽ നിരീക്ഷണം തുടങ്ങിയത്.
പെൻഷനും ഗർഭക്കേസും ഉണ്ടായിട്ടും….,തിരിച്ചടി വിലയിരുത്താൻ സിപിഎം സിപിഐ നേതൃയോഗങ്ങൾ ഇന്ന്
തിരുവനന്തപുരം. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി വിലയിരുത്താൻ സിപിഎം സിപിഐ നേതൃയോഗങ്ങൾ ഇന്ന്.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന സമിതി യോഗങ്ങളും സിപിഐ സെക്രട്ടറിയേറ്റ് എക്സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്. വികസനവും ക്ഷേമ പദ്ധതികളും പത്ത് വർഷത്തെ ഭരണ നേട്ടവും ഒന്നും വോട്ടർമാരിൽ വിലപ്പോയിട്ടില്ലെന്നതാണ് പ്രാഥമിക വിലയിരുത്തൽ.
ശബരിമല സ്വര്‍ണക്കൊള്ളയും ആഗോള അയ്യപ്പസംഗമും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായി. താഴേത്തട്ടിൽ സംഘടനാ സംവിധാനം ഫലപ്രദമായി പ്രവർത്തിച്ചില്ലെന്ന വിലയിരുത്തലും ഉണ്ട്. . ഇന്ന് ചേരുന്ന നേതൃയോഗത്തില്‍ ജില്ലകളില്‍ നിന്നുള്ള
വോട്ടു കണക്കുകള്‍ കൂടി ചേര്‍ത്തുവെച്ചുള്ള പരിശോധനയുണ്ടാവും . സർക്കാരിന് ജനപിന്തുണ കുറയുന്നു വിലയിരുത്തലാണ് പൊതുവെ സിപിഐ നേതാക്കള്‍ക്കിടയിലുമുള്ളത്. എന്തൊക്കെ തിരുത്തല്‍
വേണമെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിക്കാന്‍ അണികളോട് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. കത്തെഴുതിയും ഇമെയിൽ ഐഡി വഴിയും പൊതുജനങ്ങളുടെ അഭിപ്രായവും പാർട്ടി സമാഗരിക്കുന്നുണ്ട്. നാളെ ഇടതുമുന്നണി യോഗവും ചേരും
ചലച്ചിത്ര മേളയിലെ മുപ്പത് വർഷത്തെ
സിനിമ പാരമ്പര്യം തൊട്ടറിയാം
തിരുവനന്തപുരം.കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ പ്രദർശനനഗരിയിലെത്തിയാൽ ചലച്ചിത്ര മേളയിലെ മുപ്പത് വർഷത്തെ
സിനിമ പാരമ്പര്യം തൊട്ടറിയാം.എക്സ്പീരിയൻസിയ എന്ന പേരിൽ ചലച്ചിത്ര അക്കാദമിയാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
1994-ൽ കോഴിക്കോട് ആദ്യമായി തിരികൊളുത്തിയ സിനിമാ പ്രണയത്തിൻ്റെ വെളിച്ചം ഇന്നും അതേ ശോഭയിൽ ഈ പവലിയനിൽ പ്രതിഫലിക്കുന്നുണ്ട്.
ആദ്യ ചലച്ചിത്രോത്സവത്തിന്റെ പ്രദർശന ചിത്രങ്ങൾ,ലോകം വാഴ്ത്തിയ സംവിധായകരുടെ കാലഘട്ടങ്ങൾ,കഴിഞ്ഞ 29 വർഷങ്ങളിലെ ഐ.എഫ്.എഫ്.കെ. കിറ്റുകൾ ഡെലിഗേറ്റ് ഐഡി എന്നിവയും സിനിമ മാത്രം നിറഞ്ഞുനിന്ന ഒട്ടേറെ ഫ്രെയിമുകളും ആരാധകർക്കു മുന്നിൽ പ്രദർശിപ്പിക്കുന്നുണ്ട്.
ബാറ്റിൽഷിപ്പ് പൊട്ടംകിൻ കാഞ്ചനസീത ഉൾപ്പെടെയുള്ള ക്ലാസിക്കുകളുടെ പോസ്റ്ററുകൾ സിനിമയുടെ ഇന്നലെകളിലേക്ക് വെളിച്ചം വീശുന്നു.
ഗോദാർദ് മുതൽ എംടി, പി എൻ മേനോൻ, ശാരദ ഉൾപ്പെടെയുള്ളവരുടെ ഒറ്റ ഫ്രെയിം പ്രദർശനത്തിലെ മുഖ്യ ആകർഷണമാണ്.
എക്സ്പീരിയൻസിയ എന്ന പേരിൽ മേളയുടെ ചരിത്ര പ്രദർശനം ഒരുക്കിയിരിക്കുന്നത് ചലച്ചിത്ര അക്കാദമിയാണ്…..
മോദിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന് ഇന്ന് തുടക്കം
ന്യൂഡെൽഹി . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന് ഇന്ന് തുടക്കം. ജോർദാൻ എത്യോപ്യ ഒമാൻ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്.
ജോർദാനിൽ ആണ് പ്രധാനമന്ത്രിയുടെ ആദ്യം സന്ദർശനം. ജോർദാൻ രാജാവ് അബ്ദുള്ള ബിൽ അൽ ഹുസൈനുമായി
പ്രധാനമന്ത്രി കൂടി കാഴ്ച നടത്തും. ശേഷം
എത്യോപ്യയിലേക്ക് പോകുന്ന പ്രധാനമന്ത്രി ഇരു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള
ചർച്ചകളിൽ പങ്കെടുക്കും.
എത്യോപ്യൻ പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും.
17, 18 തീയതികളിലാണ് പ്രധാനമന്ത്രിയുടെ ഒമാൻ സന്ദർശനം. പ്രധാനമന്ത്രിക്കൊപ്പം ഉന്നതതല പ്രതിനിധി സംഘവും ഒമാനിൽ എത്തും. പ്രതിരോധം വ്യാപാരം കൃഷി ഊർജ്ജം തുടങ്ങി വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള കരാറുകളിൽ ഒപ്പുവയ്ക്കും






































