Home Blog Page 2854

പൂഞ്ചിലെ വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ശക്തമായ സുരക്ഷ

ജമ്മു. കശ്മീർ പൂഞ്ചിലെ വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ശക്തമായ സുരക്ഷ ഏർപ്പെടുത്തി സൈന്യം. മേഖലയിൽ ഭീകരർക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നു. വാഹനവ്യൂഹത്തിന് നേരെയുണ്ടായ അപ്രതീക്ഷിത ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു.സുരാൻകോട്ടിലെ സനായ് ഗ്രാമത്തിനരികെ വെച്ചാണ് ആക്രമണമുണ്ടായത്.

ഇന്നലെ വൈകിട്ടോടെയാണ് പൂഞ്ചിലെ സുരാൻകോട്ട് സനായ് ഗ്രാമത്തിനരികെ വ്യോമസേനയുടെ വാഹനവ്യൂഹത്തിനെതിരെ ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നാലെ മേഖലയാകെ സൈന്യം വളഞ്ഞു. പ്രദേശത്തെ വനമേഖലയിലേക്ക് ഭീകരർ കടന്ന സാഹചര്യത്തിൽ അത്യാധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തിയാണ് സൈനിക നടപടി പുരോഗമിക്കുന്നത്.മേഖലയിൽ വാഹന പരിശോധനയും കർശനമാക്കി. വ്യോമസേനക്ക് നേരെ ഉണ്ടായ ആക്രമണം ഗൗരവതരമായി കണ്ടു കൊണ്ടാണ് സേന മറുപടി നൽകാൻ ഒരുങ്ങുന്നത്. ആക്രമണത്തിൽ ഒരു സൈനികനാണ് ജീവൻ നഷ്ടമായത്.പരിക്കേറ്റ നാലുപേരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവർ ഉദ്ധംപൂരിലെ സൈനിക ആശുപത്രിയിലാണ്. അനന്തനാഗിൽ ഈ മാസം 25ന് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് കൊണ്ട് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു സംഘം മേഖലകൾ സന്ദർശിച്ച സ്ഥിതി വിലയിരുത്തും. നിയന്ത്രണരേഖയോട് ചേർന്ന മേഖലകളിലും സൈനിക വിന്യാസവും നിരീക്ഷണവും ശക്തമാക്കി

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തനിലയില്‍

കണ്ണൂർ. പയ്യന്നൂരിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അന്നൂരിലെ വീട്ടിലാണ് മാതമംഗലം സ്വദേശി അനിലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ സുഹൃത്തായ മാതമംഗലം സ്വദേശി സുദർശന പ്രസാദിനെ ആത്മഹത്യ ചെയ്തതിലും കണ്ടെത്തി. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.

പയ്യന്നൂർ അന്നൂരിലെ ബെറ്റി എന്നയാളുടെ വീട്ടിലാണ് മാതമംഗലം സ്വദേശിനിയായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുവതിയുടെ സുഹൃത്തായ സുദർശന പ്രസാദിനെ മാതമംഗലത്ത് ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി. വീട്ടുടമസ്ഥർ വിനോദയാത്രയ്ക്ക് പോയതിനാൽ വീടിൻറെ പരിപാലന ചുമതല സുദർശന പ്രസാദിനെ ഏൽപ്പിച്ചിരുന്നു. ജോലിക്ക് പോയിരുന്ന യുവതി ഇന്നലെ വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയില്ല. പിന്നാലെ ഭർത്താവും സഹോദരനും പോലീസിൽ പരാതി നൽകി. അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇന്ന് പുലർച്ചയോടെയാണ് യുവതിയെ അന്നൂർ കൊരവയലിലെ വീട്ടിൽ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. അളില്ലാത്ത വീട്ടിലെത്തിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിനെ നിഗമനം. യുവതിയും യുവാവും തമ്മിലുള്ള സൗഹൃദത്തെ ചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നു.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. ഇരുവരും തമ്മിലുള്ള ബന്ധത്തിലെ വിള്ളൽ കൊലപാതകത്തിലേക്കും തുടർന്നുള്ള ആത്മഹത്യയ്ക്കും പ്രകോപനമായെന്നാണ് നിഗമനം

സംസ്ഥാനത്ത് നാളെ വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് നാളെ വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38°C വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും ചൂട് രേഖപ്പെടുത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് ചൊവ്വാഴ്ച വയനാട് ജില്ലയിലും ബുധനാഴ്ച മലപ്പുറം ജില്ലയിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മൂന്നാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ന്യൂഡെല്‍ഹി. ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.ജനവിധി തേടുന്നവരിൽ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായും കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഡിംപിൾ യാദവ്, ശിവരാജ് സിംഗ് ചൗഹാൻ, സുപ്രിയ സുലെ എന്നീ പ്രമുഖരും. ഇന്ന് അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോ നടത്തും.നെഹ്‌റു കുടുംബത്തിൽ ഭിന്നതയില്ലെന്ന് റോബർട്ട്‌ വാദ്ര.

94 മണ്ഡലങ്ങളിലാണ് മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 10 സംസ്ഥാനങ്ങളിലുമായും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായും 1,351 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്.ഗുജറാത്തിലെ മുഴുവൻ മണ്ഡലങ്ങളും മൂന്നാ ഘട്ടത്തിൽ ജനവിധി തേടും.ബിഎസ്പി സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് രണ്ടാം ഘട്ടത്തിൽ നിന്ന് മൂന്നാം ഘട്ടത്തിലേക്ക് മാറ്റിയ മധ്യപ്രദേശിലെ ബേത്തുൽ മണ്ഡലത്തിലെ വോട്ടെടുപ്പും മറ്റന്നാൾ നടക്കും.ഹത്രാസ്, ആഗ്ര, ഫത്തേപൂർ സിക്രി, ഫിറോസാബാദ്, മെയിൻപുരി എന്നിവയാണ് മൂന്നാംഘട്ടത്തിലെ ഉത്തർപ്രദേശിലെ പ്രധാന മണ്ഡലങ്ങൾ.

അയോധ്യയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി രാമ ക്ഷേത്ര ദർശനം നടത്തിയ ശേഷമായിരിക്കും റോഡ് ഷോയിൽ പങ്കെടുക്കുക. പ്രധാനമന്ത്രിയുടെ സന്ദർശന പശ്ചാത്തലത്തിൽ യുപിയിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ വീണ്ടും പ്രതികരണവുമായി റോബർട്ട് വാദ്രയെത്തി.സീറ്റുകൾ നിശ്ചയിക്കുന്നത് പാർട്ടിയുടെ തീരുമാനമാണെന്നും ജനങ്ങളെ സേവിക്കുന്നത് തുടരുമെന്നും വാദ്ര പ്രതികരിച്ചു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തെലങ്കാന കേന്ദ്രീകരിച്ചായിരിക്കും ഇന്ന് പ്രചാരണം നടത്തുക

ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

കൊച്ചി. പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയതിന് പിന്നാലെ കലൂരിൽ ഹോസ്റ്റലിൽ യുവതി പ്രസവിച്ചു. ഇന്ന് രാവിലെ 9 മണിയോടെയാണ് ഹോസ്റ്റലിലെ ശുചി മുറിയിൽ യുവതി പ്രസവിച്ചത്. നോർത്ത് പൊലീസ് സ്ഥലത്തെത്തി അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിൽ എത്തിച്ചു

എറണാകുളം കലൂരിലെ സ്വകാര്യ ഹോസ്റ്റലിൽ താമസിക്കുന്ന കൊല്ലം സ്വദേശിനിയായ 22 വയസ്സുകാരിയാണ് ഇന്ന് രാവിലെ 9 മണിയോടെ ഹോസ്റ്റലിലെ ശുചുമുറിയിൽ പ്രസവിച്ചത്. യുവതി ഗർഭിണിയായിരുന്നു എന്ന വിവരം ഹോസ്റ്റലിൽ ഉണ്ടായിരുന്ന സുഹൃത്തുക്കൾക്ക് അടക്കം അറിയില്ലായിരുന്നു എന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. ഹോസ്റ്റലിലെ ശുചുമുറിയിലാണ് ഇന്ന് രാവിലെ പ്രസവം സംഭവിച്ചത്. ഇതോടെ ഹോസ്റ്റൽ അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് എറണാകുളം നോർത്ത് പോലീസ് സ്ഥലത്ത് എത്തി അമ്മയെയും കുഞ്ഞിനേയും ജനറൽ ആശുപത്രിയിൽ എത്തിച്ചു. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ആളാണ് യുവതി..യുവതിയുടെ കാമുകനും വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയിരുന്നു. ഇവരുടെ ബന്ധുക്കൾ അടക്കം ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട് എന്ന് പോലീസ് പറഞ്ഞു. ആശുപത്രിയിൽ എത്തിച്ച അമ്മയും കുഞ്ഞും സുരക്ഷിതരാണ് എന്നും പോലീസ് അറിയിച്ചു

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ ഡിഎൻഎ സാമ്പിൾ അന്വേഷണസംഘം ശേഖരിച്ചു

കൊച്ചി.പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ ഡിഎൻഎ സാമ്പിൾ അന്വേഷണസംഘം ശേഖരിച്ചു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഭാവിയിൽ ഉണ്ടായേക്കാവുന്ന നിയമപ്രശ്നങ്ങൾ മുന്നിൽകണ്ടാണ് കുട്ടിയുടെ ഡിഎൻഎ ശേഖരിച്ചത്.അതേസമയം കേസിലെ ഒന്നാം പ്രതിയായ യുവതി ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്

പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തി അമ്മ ഫ്ലാറ്റിൽ നിന്ന് പുറത്തേക്കെറിഞ്ഞ കേസിലാണ് കുട്ടിയുടെ ഡിഎൻഎ സാമ്പിൾ പോലീസ് ശേഖരിച്ചത്. കേസിൽ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന സംശയം നേരത്തെ പോലീസ് പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഭാവിയിൽ കേസുമായി ബന്ധപ്പെട്ട നൂലാമാലകൾ ഉണ്ടാകാതിരിക്കാൻ കുട്ടിയുടെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചത്. കേസിൽ ആരോപണ വിധേയനായ യുവതിയുടെ കാമുകൻ തന്നെയാണോ കുട്ടിയുടെ പിതാവ് എന്നത് ഉറപ്പുവരുത്താനും പരിശോധന അനിവാര്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. അതേസമയം വീട്ടിൽ അശാസ്ത്രീയമായി പ്രസവം നടത്തിയത് വഴി ശരീരത്തിൽ അണുബാധ ഉണ്ടായതിനെ തുടർന്ന് എറണാകുളം എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ ആരോഗ്യനില മോശമായതിനാൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണുബാധ ശരീരത്തിൽ കൂടുതൽ ഭാഗത്തേക്ക് വ്യാപിച്ചതോടെയാണ് വിദഗ്ധ ചികിത്സയ്ക്കായി പ്രതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആശുപത്രിയിൽ നിന്ന് ഇവരെ ഡിസ്ചാർജ് ചെയ്തശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.

വീട്ടമ്മയുടെ മരണം മരുന്ന് മാറി നൽകിയതിനാലെന്ന ആരോപണവുമായി കുടുംബം രംഗത്ത്

മലപ്പുറം. തിരൂരിൽ വീട്ടമ്മയുടെ മരണം മരുന്ന് മാറി നൽകിയതിനാലെന്ന ആരോപണവുമായി കുടുംബം രംഗത്ത്.ആലത്തിയൂർ പൊയ്‌ലിശേരി സ്വദേശി പെരുള്ളി പറമ്പിൽ ആയിശുമ്മ വാണ് മരിച്ചത്‌. സ്വകാര്യ ആശുപത്രിയിൽ നിന്നും മാറി നൽകിയ മരുന്നു കഴിച്ചതാണ് മരണക്കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊയിലിശേരി മുഹമ്മദലിയുടെ ഭാര്യ ആയിശുമ്മ മരിച്ചത്.തിരൂരിലെ സ്വകാര്യ ആശുപത്രി ഫാർമസിയിൽ നിന്ന് മാറി നൽകിയ മരുന്ന് കഴിച്ചതാണ് മരണ കാരണം എന്നാണ് കുടുംബത്തിന്റെ ആരോപണം .കാലിലെ നീർക്കട്ടിന് ചികിത്സ തേടി എപ്രിൽ 18 ന് ആണ് ആയിഷുമ്മ ആശുപത്രിയിൽ എത്തുന്നത്.ഡോക്ടർ എഴുതിയ മരുന്നുകളിൽ ഒരെണ്ണം ഫാർമസിയിൽ നിന്ന് മാറി നൽകുകയായിരുന്നു വെന്നാണ് കുടുംബം പറയുന്നത്‌.പേശികൾക്ക് അയവ് വരാൻ നൽകുന്ന മിര്‍ട്ടാസ് 7.5 എന്ന ഗുളികക്ക് പകരം മറ്റൊരു മരുന്ന് നൽകി എന്ന് മകൻ പറയുന്നു.
ഈഗുളിക കഴിച്ചതു മുതൽ തന്നെ ശാരീരിക അസ്വസ്ഥതകൾ കണ്ടു തുടങ്ങിയതായും ബന്ധുക്കൾ

ശാരീരിക അസ്വസ്ഥതകൾ കണ്ടു തുടങ്ങിയതോടെ നേരത്തെ ചികിത്സ തേടിയ ആശുപത്രിയിലും പിന്നീട് മറ്റു രണ്ട് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചു.
സംഭവത്തിൽ ഡി എം ഓ,ആരോഗ്യവകുപ്പ് മന്ത്രി എന്നിവർകുൾപ്പെടെ പരാതി നൽകി നിയമപരമായി മുന്നോട്ടുപോകാനൊരുങ്ങുകയാണ് ബന്ധുക്കളും നാട്ടുകാരും. മരുന്ന് മാറി നൽകിയിട്ടില്ലെന്നും പരാതി അന്വേഷിക്കുന്നുണ്ട് എന്നുമാണ് ആശുപത്രിയുടെ വിശദീകരണം

ഒപ്പം യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽ പരിക്കേറ്റ കുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് സഹയാത്രികൻ, പരിക്കേറ്റ 17 കാരൻ മരിച്ചു

പത്തനംതിട്ട. അപകടത്തിൽ പരിക്കേറ്റ കുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് മുങ്ങാൻ ശ്രമിച്ച സഹയാത്രികനെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചു . പത്തനംതിട്ട കുഴിക്കാലയിലാണ് അസാധാരണ സംഭവം നടന്നത്.ബൈക്കിൽ നിന്ന് തെറിച്ച് വീണ് പരിക്കേറ്റ 17 കാരൻ നെല്ലിക്കാല സ്വദേശി സുധീഷ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു .ബൈക്കോടിച്ചിരുന്ന കുലശേഖരപതി സ്വദേശി സഹദാ സുധീഷിനെ വഴിയിൽ ഉപേക്ഷിച്ച് മുങ്ങാൻ ശ്രമിച്ചത് .

ഇന്നലെ രാത്രി എട്ടരയോടു കൂടിയാണ് നെല്ലിക്കാലയിലെ വീട്ടിൽ നിന്ന് സഹദിനൊപ്പം സുധീഷ് ബൈക്കിൽ പോകുന്നത് -കഴിക്കാനുള്ള മിച്ചർ വാങ്ങിക്കാൻ പോകുന്നു എന്നാണ് വീട്ടിലുള്ളവരോട് പറഞ്ഞത് . ബൈക്ക് വേഗതയിൽ വരുന്നതും പിന്നീട് മറിയുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ് . റോഡിൽ വീണു കിടന്ന സുധീഷിനെ അവിടെ ഉപേക്ഷിച്ച് സഹദ് ബൈക്ക് തള്ളി വേഗത്തിൽ മുന്നോട്ടു പോകുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത് .സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ 20കാരനെ തടഞ്ഞു വയ്ക്കുകയായിരുന്നു

നെല്ലിക്കാല സ്വദേശിയായ 17 കാരൻ സുധീഷ് ലൈറ്റ് ആൻഡ് സൗണ്ടിന്റെ ജോലിക്ക് ഒക്കെ പോകുന്നയാളാണ് . സഹദാകട്ടെ മീൻ കച്ചവടം നടത്തുന്നയാളും .ഇരുവരും സുഹൃത്തുക്കളാണെന്ന് വീട്ടുകാർ പറഞ്ഞു . സഹദിനെ ആറന്മുള പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .ഇയാൾക്കെതിരെ അപകടകരമായി വാഹനം ഓടിച്ചതിനും മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കും പോലീസ് കേസെടുത്തു

ചട്ടമ്പിസ്വാമികൾ കാലഘട്ടത്തിന്റെ അത്ഭുതം :പി. പ്രസാദ്

പന്മന: സകല കലകളും വിദ്യകളും ഒത്തുചേർന്ന ചട്ടമ്പിസ്വാമികൾ കാലഘട്ടത്തിന്റെ അത്ഭുതമാണെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. പന്മന ആശ്രമത്തിൽ മഹാഗുരു സമാധി ശതാബ്‌ദിയുടെ ഭാഗമായി നടന്ന സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ് അനുസ്മരണാദിനം മഹാഗുരു വേദം ആരോഗ്യസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജ്ഞാനരംഗത്തും വൈദ്യരംഗത്തും സർവജ്ഞനായിരുന്ന സ്വാമികളുടെ രചനകൾ എല്ലാ പണ്ഡിതന്മാരെയും അത്ഭുതപ്പെടുത്തിയിരുന്നു. മഹാഗുരുവിന്റെ വാക്കുകൾ അഗ്നിജ്വാലകളായിരുന്നു എന്നും അതിൽ നിന്ന് പിൽക്കാലത്തു പല സമരങ്ങളും ഉയർന്നു വന്നുവെന്നും പി. പ്രസാദ് പറഞ്ഞു. സി ആർ മഹേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡോ.  വി. പി. ഗംഗാധരൻ, ഡോ. മാർത്താണ്ഡൻ പിള്ള, ഡോ. വി. രാമകൃഷ്ണപിള്ള, സ്വാമി കൃഷ്ണമയാനന്ദതീർത്ഥ പാദർ, കെ. ജി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. ഡോ. ശ്രീജിത്ത് ആർ വേണു  നിർമ്മലാനന്ദഗിരി അനുസ്മരണം നടത്തി. “ചട്ടമ്പിസ്വാമികളും വേദാന്ത സാരവും” എന്ന വിഷയത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ അശ്വതി ഗോപിനാഥനെ ചടങ്ങിൽ ആദരിച്ചു. അനന്തരം പൊതുജനങ്ങൾക്ക് ഡോക്ടർമ്മാരുമായി സംവദിക്കാവുന്ന പാനൽ ചർച്ചയിൽ ശ്രീ: മനു ബാലചന്ദ്രൻ മോഡറേറ്ററായിരുന്നു. തുടർന്ന് അമ്പലപ്പുഴ സുരേഷ് സംഘവും അവതരിപ്പിച്ച ഓട്ടൻതുള്ളലും പാർവതി എസ് കുമാറിന്റെ മോഹിനിയാട്ടവും കൊല്ലം പെരിനാട് സംഘത്തിന്റെ “സീതകളി”യും നടന്നു.

മുറിക്കുള്ളിൽ പെട്ടു പോയ രണ്ടര വയസുകാരന് രക്ഷകരായി ഫയർ ഫോഴ്സ്

മുണ്ടക്കയം.മുറിക്കുള്ളിൽ പെട്ടു പോയ രണ്ടര വയസുകാരന് രക്ഷകരായി ഫയർ ഫോഴ്സ്

മുണ്ടക്കയം പാറത്തോട്ടിലാണ് സംഭവം

കുട്ടി വീടിന്റെ മുറിക്കുള്ളിൽ കയറിയതിന് പിന്നാലെ വാതിൽ ലോക്ക് ആവുകയായിരുന്നു

പൂട്ട് പൊളിച്ചാണ് കുട്ടിയെ പുറത്തെത്തിച്ചത്