ഇന്‍സുലിന്‍ കുത്തിവെച്ച് നിരവധി രോഗികളെ കൊലപ്പെടുത്തിയ നഴ്‌സിന് 760 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച് യുഎസ് കോടതി. 2020-2023 നും ഇടയില്‍ അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിലായി കുറഞ്ഞത് 17 രോഗികളുടെ മരണത്തിന് പിന്നില്‍ ഈ നഴ്‌സാണെന്ന് തെളിഞ്ഞതായും കോടതി വ്യക്തമാക്കി.
പെന്‍സില്‍വാനിയയിലെ 41 കാരിയായ നഴ്സായ ഹെതര്‍ പ്രസ്ഡിയെയാണ് മൂന്ന് കൊലപാതക കേസുകളിലും 19 കൊലപാതക ശ്രമങ്ങളിലും തടവിന് ശിക്ഷിച്ചത്. 22 രോഗികള്‍ക്ക് അമിതമായ അളവില്‍ ഇന്‍സുലിന്‍ നല്‍കിയതിന് പ്രസ്ഡിക്കെതിരെ കുറ്റം ചുമത്തി. രാത്രി ഷിഫ്റ്റുകളില്‍ പ്രമേഹമില്ലാത്ത രോഗികളില്‍ ഉള്‍പ്പെടെ ഇവര്‍ ഇന്‍സുലിന്‍ കുത്തിവെച്ചു. മിക്ക രോഗികളും മരിച്ചു. 43 മുതല്‍ 104 വയസ്സ് വരെയുള്ളവര്‍ ഇവരുടെ ഇരകളായി.
ഇന്‍സുലിന്‍ അമിതമായി ശരീരത്തില്‍ എത്തുന്നത് ഹൈപ്പോഗ്ലൈസീമിയയിലേക്ക് നയിക്കുകയും ഹൃദയമിടിപ്പ് വര്‍ധിപ്പിച്ച് ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യും. രണ്ട് രോഗികളെ കൊലപ്പെടുത്തിയതിന് കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ഇവര്‍ക്കെതിരെ ആദ്യം കുറ്റം ചുമത്തിയത്. തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തില്‍ അവര്‍ക്കെതിരെ മറ്റ് ഒന്നിലധികം കുറ്റങ്ങള്‍ ചുമത്തി. മരിക്കാത്ത രോഗികളെയും പ്രായമായ രോഗികളെയും കൊലപ്പെടുത്തി ദൈവമാണ് താനെന്ന് സ്ഥാപിക്കാനാണ് നഴ്‌സ് ശ്രമിച്ചതെന്ന് ഇരകളുടെ കുടുംബം കോടതിയില്‍ അറിയിച്ചു.
ഇന്‍സുലിന്‍ കുത്തിവെച്ച് നിരവധി രോഗികളെ കൊലപ്പെടുത്തിയ നഴ്‌സിന് 760 വര്‍ഷത്തെ ജയില്‍ ശിക്ഷ
കുടിവെള്ളക്ഷാമം അതിരൂക്ഷം;ശൂരനാട് തെക്ക് പഞ്ചായത്തിനെതിരെ സമരവുമായി യുഡിഎഫ്
പതാരം:ശൂരനാട് തെക്ക് പഞ്ചായത്തിലാകമാനവും പതാരം ഭാഗത്തും അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനവും നൽകി.കുടിവെള്ള പൈപ്പ് ലൈനുകളിൽ പലഭാഗത്തും വെള്ളം കിട്ടുന്നില്ല.ജനങ്ങൾക്ക് ആശ്വാസമായിരുന്ന കല്ലട ജലസേചന പദ്ധതിയുടെ കനാൽ അറ്റകുറ്റപണികൾ നടത്തി ജലസേചന സൗകര്യം ഉറപ്പുവരുത്തുവാൻ പഞ്ചായത്ത് അധികാരികൾക്കോ ഗവൺമെന്റ് ഏജൻസികൾക്കോ കഴിയുന്നില്ല.നിരുത്തരവാദപരമായ പഞ്ചായത്ത് സമീപനത്തിൽ ശക്തമായ സമര പരിപാടികളുമായി യുഡിഎഫ് മുന്നോട്ട് പോകും.യുഡിഎഫ് മണ്ഡലം ചെയർമാൻ ജി വിജയൻ പിള്ള അധ്യക്ഷത വഹിച്ചു.ഡിസിസി വൈസ് പ്രസിഡന്റ് കെ.കൃഷ്ണൻകുട്ടി നായർ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ.ഡി പ്രകാശ്,ആർഎസ്പി ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്.ബഷീർ,തുളസീധരൻ പിള്ള ,എസ്.വേണുഗോപാൽ,കോൺഗ്രസ് നേതാക്കളായ ആദിക്കാട്ട് രവീന്ദ്രൻ പിള്ള,എ.വി ശശിധരക്കുറുപ്പ്,കെ.ആനന്ദൻ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശശികല,ഗ്രാമപഞ്ചായത്ത്മെമ്പർ മായ വേണുഗോപാൽ, കെ.എസ്.യു.ജില്ലാ സെക്രട്ടറി ഗൗരി, കുഞ്ഞിരാമൻ പിള്ള,ബാബുരാജൻ, നിർമ്മലൻ,സീനായി ബാബു, ശ്യാംകുമാർ,വിജയൻ പിള്ള,മായ, ബിന്ദുസേനൻ തുടങ്ങിയവർ സമരത്തിന് നേത്യത്വം നൽകി.
വേനലിൽ ദാഹജലത്തിനായി നാടിന്റെ നാവ് വരളുമ്പോൾ പൊതു ജലസ്രോതസുകൾ സംരക്ഷിക്കാതെ അധികൃതർ
കുന്നത്തൂർ:കൊടും വേനലിൽ കുടിവെള്ളം പോലും കിട്ടാതെ ദാഹജലത്തിനായി നാടിന്റെ നാവ് വരളുമ്പോൾ പൊതു ജലസ്രോതസുകൾ സംരക്ഷിക്കാൻ നടപടിയെടുക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു.ശാസ്താംകോട്ട കായൽ പൂർണമായും സ്ഥിതി ചെയ്യുന്ന,കല്ലടയാറും പള്ളിക്കലാറും കടന്നുപോകുന്ന കുന്നത്തൂർ താലൂക്കിലെ മിക്കവാറും പ്രദേശങ്ങളിൽ ജലക്ഷാമം അതിരൂക്ഷമാണ്.കിണറുകൾ വറ്റിവരണ്ടതിനെ തുടർന്ന് പലയിടത്തും കുടിവെള്ളം വില
കൊടുത്താണ് ജനങ്ങൾ വാങ്ങി ഉപയോഗിക്കുന്നത്.പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും നിർവാഹമില്ലാത്ത അവസ്ഥ.ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പൊതുകുളങ്ങളും പൊതു കിണറുകളും ശുചീകരിക്കാത്തതും ജലക്ഷാമം രൂക്ഷമാക്കുന്നു.മുൻ കാലങ്ങളിൽ കുടിവെള്ളത്തിനായി വരെ നാട്ടുകാർ ആശ്രയിച്ചിരുന്ന ഇത്തരം ജലാശയങ്ങൾ സംരക്ഷണമില്ലാതെ തകർച്ചയിലാണ്.കുന്നത്തൂർ പഞ്ചായത്തിലെ ആറ്റുകടവ് വാർഡിൽ ഉച്ചിക്കോട്ട് ഏലായുടെ മധ്യഭാഗത്ത്
സ്ഥിതി ചെയ്യുന്ന പോളച്ചിറ,ടൗൺ വാർഡിലെ ശാസ്താംനട ചിറ അടക്കമുള്ള ജലാശയങ്ങൾ വേനൽക്കാലത്ത് നാട്ടുകാർക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.കാർഷിക മേഖലയും അവികസിത പ്രദേശവുമായ
തോട്ടത്തുംമുറി ഗ്രാമത്തിന്റെ പ്രാണവായു ആയിരുന്ന പോളച്ചിറയുടെ നാശം ആരംഭിച്ചത് വർഷങ്ങൾക്കു മുമ്പാണ്.50 സെന്റ് സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഈ ജലാശയം വയൽ മത്സ്യങ്ങളുടെ കലവറ കൂടിയായിരുന്നു.ആഫ്രിക്കൻ പായലും പുല്ലും ചിറയുടെ അന്തകനായി മാറിയിട്ട് വർഷങ്ങളായി. ചിറയുടെ ഒരു ഭാഗത്തും വെള്ളം കാണാനില്ലാത്ത അവസ്ഥയാണ് ഇപ്പോൾ. ചെളിയും പുല്ലും അടിഞ്ഞുകൂടി പോച്ചക്കണ്ടമായി മാറിയിരിക്കയാണ്. ചിറയുടെ സംരക്ഷണത്തിന് വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ച ഭിത്തിയും കൽപ്പടവുകളും തകർന്നു.കുന്നത്തൂർ കിഴക്ക്, തോട്ടത്തുംമുറി,ആറ്റുകടവ്, തൂമ്പിൻപുറം,ഐവിള,കുന്നുംപുറം തുടങ്ങിയ ഭാഗങ്ങളിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കുളിക്കുന്നതിനും വസ്ത്രം അലക്കുന്നതിനും വേനൽക്കാലത്ത് ഈ ചിറയെയാണ് ആശ്രയിച്ചിരുന്നത്. കൂടാത ഏക്കർ കണക്കിന് വ്യാപിച്ചു കിടക്കുന്ന ഉച്ചിക്കോട്ട് ഏലായുടെ കാർഷിക സമൃദ്ധിക്കും ചിറ ഉപകരിച്ചിരുന്നു.ചിറയിൽ പ്രത്യേക ഓവുകൾ നിർമ്മിച്ച് അതിലൂടെയായിരുന്നു ഏലായിലെ
തോടുകളിൽ വെള്ളമെത്തിച്ചിരുന്നത്. എന്നാൽ ചിറയുടെ നാശം ഏലായിലെ കാർഷിക സമൃദ്ധിയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.കൃഷി ചെയ്യാൻ വെള്ളമില്ലാത്തതിനാൽ കർഷകരിൽ പലരും കൃഷി ഉപേക്ഷിച്ചിരിക്കയാണ്.ചിറ ഓർമയാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. തോട്ടത്തുംമുറി പ്രദേശത്തിന്റെ വളർച്ചയുടെ നാഴികകല്ലായ
പോളച്ചിറയെ സംരക്ഷിക്കുന്നതിൽ അധികൃതർ കാട്ടുന്ന അലംഭാവത്തിൽ പ്രതിഷേധം ശക്തമാണ്.നിരവധി തവണ ജനപ്രതിനിധികൾക്ക് പരാതി നൽകിയെങ്കിലും നടപടിയെടുത്തിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
കുന്നത്തൂർ:കൊടും വേനലിൽ കുടിവെള്ളം പോലും കിട്ടാതെ ദാഹജലത്തിനായി നാടിന്റെ നാവ് വരളുമ്പോൾ പൊതു ജലസ്രോതസുകൾ സംരക്ഷിക്കാൻ നടപടിയെടുക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു.ശാസ്താംകോട്ട കായൽ പൂർണമായും സ്ഥിതി ചെയ്യുന്ന,കല്ലടയാറും പള്ളിക്കലാറും കടന്നുപോകുന്ന കുന്നത്തൂർ താലൂക്കിലെ മിക്കവാറും പ്രദേശങ്ങളിൽ ജലക്ഷാമം അതിരൂക്ഷമാണ്.കിണറുകൾ വറ്റിവരണ്ടതിനെ തുടർന്ന് പലയിടത്തും കുടിവെള്ളം വില
കൊടുത്താണ് ജനങ്ങൾ വാങ്ങി ഉപയോഗിക്കുന്നത്.പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും നിർവാഹമില്ലാത്ത അവസ്ഥ.ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പൊതുകുളങ്ങളും പൊതു കിണറുകളും ശുചീകരിക്കാത്തതും ജലക്ഷാമം രൂക്ഷമാക്കുന്നു.മുൻ കാലങ്ങളിൽ കുടിവെള്ളത്തിനായി വരെ നാട്ടുകാർ ആശ്രയിച്ചിരുന്ന ഇത്തരം ജലാശയങ്ങൾ സംരക്ഷണമില്ലാതെ തകർച്ചയിലാണ്.കുന്നത്തൂർ പഞ്ചായത്തിലെ ആറ്റുകടവ് വാർഡിൽ ഉച്ചിക്കോട്ട് ഏലായുടെ മധ്യഭാഗത്ത്
സ്ഥിതി ചെയ്യുന്ന പോളച്ചിറ,ടൗൺ വാർഡിലെ ശാസ്താംനട ചിറ അടക്കമുള്ള ജലാശയങ്ങൾ വേനൽക്കാലത്ത് നാട്ടുകാർക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.കാർഷിക മേഖലയും അവികസിത പ്രദേശവുമായ
തോട്ടത്തുംമുറി ഗ്രാമത്തിന്റെ പ്രാണവായു ആയിരുന്ന പോളച്ചിറയുടെ നാശം ആരംഭിച്ചത് വർഷങ്ങൾക്കു മുമ്പാണ്.50 സെന്റ് സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഈ ജലാശയം വയൽ മത്സ്യങ്ങളുടെ കലവറ കൂടിയായിരുന്നു.ആഫ്രിക്കൻ പായലും പുല്ലും ചിറയുടെ അന്തകനായി മാറിയിട്ട് വർഷങ്ങളായി. ചിറയുടെ ഒരു ഭാഗത്തും വെള്ളം കാണാനില്ലാത്ത അവസ്ഥയാണ് ഇപ്പോൾ. ചെളിയും പുല്ലും അടിഞ്ഞുകൂടി പോച്ചക്കണ്ടമായി മാറിയിരിക്കയാണ്. ചിറയുടെ സംരക്ഷണത്തിന് വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ച ഭിത്തിയും കൽപ്പടവുകളും തകർന്നു.കുന്നത്തൂർ കിഴക്ക്, തോട്ടത്തുംമുറി,ആറ്റുകടവ്, തൂമ്പിൻപുറം,ഐവിള,കുന്നുംപുറം തുടങ്ങിയ ഭാഗങ്ങളിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കുളിക്കുന്നതിനും വസ്ത്രം അലക്കുന്നതിനും വേനൽക്കാലത്ത് ഈ ചിറയെയാണ് ആശ്രയിച്ചിരുന്നത്. കൂടാത ഏക്കർ കണക്കിന് വ്യാപിച്ചു കിടക്കുന്ന ഉച്ചിക്കോട്ട് ഏലായുടെ കാർഷിക സമൃദ്ധിക്കും ചിറ ഉപകരിച്ചിരുന്നു.ചിറയിൽ പ്രത്യേക ഓവുകൾ നിർമ്മിച്ച് അതിലൂടെയായിരുന്നു ഏലായിലെ
തോടുകളിൽ വെള്ളമെത്തിച്ചിരുന്നത്. എന്നാൽ ചിറയുടെ നാശം ഏലായിലെ കാർഷിക സമൃദ്ധിയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.കൃഷി ചെയ്യാൻ വെള്ളമില്ലാത്തതിനാൽ കർഷകരിൽ പലരും കൃഷി ഉപേക്ഷിച്ചിരിക്കയാണ്.ചിറ ഓർമയാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. തോട്ടത്തുംമുറി പ്രദേശത്തിന്റെ വളർച്ചയുടെ നാഴികകല്ലായ
പോളച്ചിറയെ സംരക്ഷിക്കുന്നതിൽ അധികൃതർ കാട്ടുന്ന അലംഭാവത്തിൽ പ്രതിഷേധം ശക്തമാണ്.നിരവധി തവണ ജനപ്രതിനിധികൾക്ക് പരാതി നൽകിയെങ്കിലും നടപടിയെടുത്തിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
എസ്എസ്എല്‍സി പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭീതി; വിദ്യാര്‍ത്ഥി ജീവനൊടുക്കി
മലപ്പുറം ചങ്ങരംകുളത്ത് പതിനഞ്ചുകാരി ജീവനൊടുക്കിയത് എസ്എസ്എല്‍സി പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭീതി കൊണ്ടാണെന്ന് പോലീസ്. പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് വീട്ടില്‍ നിന്നും കണ്ടെത്തി. ആത്മഹത്യാകുറിപ്പിലാണ് കുട്ടി ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇന്നലെയാണ് ഒതളൂര്‍ പവദാസിന്റെ മകള്‍ നിവേദ്യയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്എസ്എല്‍സി പരീക്ഷാ ഫലം കാത്തിരിക്കുകയായിരുന്നു നിവേദ്യ.
ചടയമംഗലത്ത് ഷവര്‍മയും അല്‍ഫാമും കഴിച്ചവര്‍ക്ക് ഭഷ്യ വിഷബാധ; 15 പേര്‍ ആശുപത്രിയില്‍
കൊല്ല: ഹോട്ടലില്‍ നിന്നും ഷവര്‍മയും അല്‍ഫാമും കഴിച്ചവര്‍ക്ക് ഭഷ്യ വിഷബാധ. എട്ടുവയസ്സുകാരനും മാതാവും ഉള്‍പ്പെടെ 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊല്ലം ചടയമംഗലത്താണ് സംഭവം. ഹോട്ടല്‍ പഞ്ചായത്ത് അധികൃതര്‍ അടപ്പിച്ചു.
കൊല്ലം ചടയമംഗലത്ത് പ്രവര്‍ത്തിക്കുന്ന ന്യൂ അയ്യപ്പാസ് ഫാസ്റ്റ് ഫുഡില്‍ നിന്നും ഷവര്‍മയും അല്‍ഫാമും കഴിച്ചവര്‍ക്കാണ് ഭഷ്യ വിഷബാധയേറ്റത്. തലകറക്കവും, ഛര്‍ദ്ദി ,പനിയും ഉണ്ടായതിനെ തുടര്‍ന്നാണ് ഭക്ഷണം കഴിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 15 പേര്‍ ഭഷ്യ വിഷബാധയേറ്റ് വിവിധ ആശുപത്രികളില്‍ചികിത്സ തേടി.
അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചടയമംഗലം കീഴ്തോണി സ്വദേശി അജ്മി മകന്‍ മുഹമ്മദ് ഫായാസ് എന്നിവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പഞ്ചായത്ത് ഇടപെട്ട് ഹോട്ടല്‍ അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഭഷ്യ വിഷബാധയേറ്റവരുടെ മൊഴി ആശുപത്രിയില്‍ എത്തി രേഖപെടുത്തി. മയോണൈസില്‍ നിന്നോ കോഴിയിറച്ചിയില്‍ നിന്നോ ആണ് ഭഷ്യ വിഷബാധയേറ്റതെന്നുള്ള പ്രാഥമിക നിഗമനത്തിലാണ് ഭഷ്യ സുരക്ഷാ വകുപ്പ്.
ഡോ. വന്ദനാ ദാസ് കൊലപാതകക്കേസ്; പ്രതി സന്ദീപിനെ നേരിട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവ്
ഡോ. വന്ദനാ ദാസ് കൊലപാതകക്കേസില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന പ്രതി സന്ദീപിനെ വരുന്ന 8 -ാം തീയതി നേരിട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.
കേസില്‍ പ്രതിക്കെതിരെയുള്ള കുറ്റപത്രത്തിന് മേല്‍ വാദം കേള്‍ക്കാനിരുന്ന ഇന്ന് പ്രതിഭാഗം സുപ്രീം കോടതിയില്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളതിനാല്‍ കുറ്റപത്രത്തിന് മേലുള്ള വാദം കേള്‍ക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ കേസില്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ്. ജി. പടിക്കല്‍ ഈ ഹര്‍ജിയെ ശക്തമായി എതിര്‍ക്കുകയും ചാര്‍ജ്ജിന് മേലുള്ള വാദത്തിന് പ്രോസിക്യൂഷന്‍ തയ്യാറാണെന്നും സാക്ഷി വിസ്താരം താമസിപ്പിക്കുന്നതിനായാണ് ഇത്തരം ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതെന്നും കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്ന കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് മെയ് 8ന് പ്രതിയെ നേരിട്ട് കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടു. വന്ദനാ ദാസിന്റെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു.
സംഭവം നടന്ന 2023 മെയ് 10ന് തന്നെ അറസ്റ്റിലായ പ്രതി സന്ദീപ് നിലവില്‍ റിമാന്റില്‍ കഴിഞ്ഞു വരികയാണ്. കേരള മനസാക്ഷിയെ ഞെട്ടിച്ച ഡോ വന്ദന ദാസ് കൊലക്കേസില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കാന്‍ തന്നെയാണ് പ്രോസിക്യൂഷന്റെ തീരുമാനം.
കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.
അരളിപ്പൂവിന് വിലക്ക്; ഇപ്പോള്‍ തീരുമാനമില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
ക്ഷേത്രങ്ങളില്‍ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂവിന് വിലക്ക് ഏര്‍പ്പെടുത്താന്‍ ഇപ്പോള്‍ തീരുമാനമില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അരളിയിലെ വിഷാംശം സംബന്ധിച്ച് ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
വിഷാംശം സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെ അരളി ഉപയോഗിക്കേണ്ടെന്ന പൊതു നിര്‍ദ്ദേശം ഉയര്‍ന്നതോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. ഹരിപ്പാട് അരളിപ്പൂവും ഇലയും കടിച്ചത് യുവതിയുടെ മരണത്തിനു കാരണമായെന്നു റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെ ഭക്ത ജനങ്ങളും ക്ഷേത്ര ജീവനക്കാരും ദേവസ്വം ബോര്‍ഡിനെ ആശങ്ക അറിയിച്ചിരുന്നു.
ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ അരളിപ്പൂ ഉപയോഗിക്കുന്നുണ്ട്. നിവേദ്യത്തില്‍ തുളസിക്കും തെച്ചിക്കുമൊപ്പം അരളിയും അര്‍പ്പിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണു മരിച്ചത്. അരളിയുടെ പൂവോ, ഇലയോ നുള്ളി വായിലിട്ടു ചവച്ചതു മൂലമാണ് മരണമെന്നാണു പ്രാഥമിക നിഗമനം. വന ഗവേഷണ കേന്ദ്രവും അരളിയില്‍ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു. ശരീരത്തില്‍ എത്ര അളവില്‍ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക.
ജൂൺ 3 ന് സ്കൂളുകൾ തുറക്കും; മുന്നൊരുക്കം സമയബന്ധിതമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജൂൺ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അദ്ധ്യയന വർഷം ആരംഭിക്കും. അതിന് മുന്നോടിയായി സ്‌കൂളിൻ്റെ സുരക്ഷ ഉറപ്പാക്കണം. അറ്റകുറ്റ പണികൾ നടത്തണം. അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് എല്ലാ സ്‌കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂളും പരിസരവും വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. സ്‌കൂളുകളിൽ നിർത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യണം. ഉപയോഗശൂന്യമായ ഫർണിച്ചർ, മറ്റ് ഉപകരണങ്ങൾ എന്നിവ നീക്കം ചെയ്യുകയോ പ്രത്യേക മുറിയിൽ സൂക്ഷിക്കുകയോ വേണം. സ്‌കൂൾ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ, ഹോർഡിംഗ്‌സ് എന്നിവ മാറ്റണം. സ്‌കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയിൽ നിൽക്കുന്ന വൈദ്യുത പോസ്റ്റുകൾ, വൈദ്യുത കമ്പികൾ എന്നിവ ഒഴിവാക്കണം.
സ്‌കൂൾ ബസ്സുകൾ, സ്‌കൂളിൽ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്‌നസ് പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം.
ഗോത്ര വിദ്യാർത്ഥികൾക്ക് ഗോത്ര ഭാഷയിൽ വിദ്യാഭ്യാസം ചെയ്യാൻ അവസരം നൽകുന്നതിനും പിന്തുണ ഉറപ്പാക്കുന്നതിനും നിയമിച്ച മെൻ്റർ ടീച്ചർമാർ സ്‌കൂൾ തുറക്കുന്ന ദിവസം തന്നെ എത്തുമെന്ന് ഉറപ്പാക്കണം. എല്ലാ കുട്ടികളും സ്‌കൂളുകളിൽ എത്തുന്നുവെന്ന് ട്രൈബൽ പ്രൊമോട്ടർമാർ ഉറപ്പാക്കണം. ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ക്യാംപെയ്ൻ നടത്തണം. വസ്ത്രം, പുസ്തകം, ഉച്ചഭക്ഷണം ഉറപ്പാക്കണം.
സ്‌കൂൾ പരിസരത്ത് ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും വിൽപ്പനയും നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. എക്‌സൈസ് വകുപ്പും പോലീസും നിശ്ചിത ഇടവേളകളിൽ കടകളും മറ്റും പരിശോധന നടത്തണം. ജില്ലാതല ജനജാഗ്രത സമിതി നിശ്ചിത ഇടവേളകളിൽ യോഗം ചേർന്ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വിലയിരുത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ബോധവൽക്കണ, എൻഫോഴ്സ്മെൻറ് നടപടികൾ ശക്തമാക്കും. പരിഷ്കരിച്ച പാഠപുസ്തകങ്ങളിൽ ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകൾ പ്രതിപാദിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരി മുക്തമാക്കാൻ കുട്ടികൾ, രക്ഷകർത്താക്കൾ, അധ്യാപകർ എന്നിവരുടെ സഹകരണം ഉറപ്പാക്കണം. രക്ഷകർത്താകളെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ ബോധവൽക്കണ ക്ലാസ് സംഘടിപ്പിക്കും.
ജൂൺ 26ന് ആൻറിനാർക്കോട്ടിക് ദിനത്തിൽ കുട്ടികളുടെ പാർലമെൻറ് നടത്തണം. ഒക്ടോബർ 2ന് കുട്ടികളുടെ താമസസ്ഥലങ്ങളിൽ ജനങ്ങളെ കൂടി പങ്കെടുപ്പിച്ച് സംവാദ സദസ് നടത്തും. നവംബർ 1ന് മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം വീടുകളിൽ എത്തിക്കും. നവംബർ 14ന് പ്രത്യേക ശിശുദിന അസംബ്ലി ചേരും. ഡിസംബർ 10ന് ലഹരി വിരുദ്ധ സെമിനാർ നടത്തും. 2025 ജനുവരി 30ന് ക്ലാസ് സഭകൾ ചേർന്ന് ഈ വർഷത്തെ പ്രവർത്തനങ്ങളുടെ അവലോകനവും നടത്തും. തെളിവാനം വരയ്ക്കുന്നവർ എന്ന കൈപുസ്തകത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം. എല്ലാ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലും കാലതാമസമില്ലാതെ ലഹരി വിരുദ്ധ പോസ്റ്റർ പതിക്കണം. ലഹരി ഉപയോഗം സാമൂഹ്യ വിപത്തായി കണ്ട് ഒറ്റക്കെട്ടായി നേരിടണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
യോഗത്തിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ആർ. ബിന്ദു, എം.ബി. രാജേഷ്, കെ. രാജൻ, പി. രാജീവ് എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.
വേങ്ങ, ഐസിഎസ് ജംഗ്ഷൻ, കാഞ്ഞിരം വിള, നഫീസ ബീവി നിര്യാതയായി
മൈനാഗപ്പള്ളി. വേങ്ങ, ഐ.സി.എസ് ജംഗ്ഷൻ, കാഞ്ഞിരം വിള, നഫീസ ബീവി (82) നിര്യാതയായി. ഭർത്താവ് പരേതനായ തൈക്കാവി മുഹമ്മദ് കുഞ്ഞ് (കുല വ്യാപാരി, കരുനാഗപ്പള്ളി മാർക്കറ്റ്) മക്കൾപരേതനായ ബഷീർ കുട്ടി (കുല വ്യാപരി, ഭരണിക്കാവ്) തങ്ങൾകുഞ്ഞ്, നാസർ, ലൈലാ ബീവി, ഷാഹിദ ബീവി, റഹിം, പരേതനായ ഷാജഹാൻ, നിസ, അഷ്റഫ്(കുല വ്യാപാരി, കരുനാഗപ്പള്ളി ) നൗഷാദ് മരുമക്കൾ റഹ്മത്ത് ,
വൈ. സാജിദ ബീഗം (മുൻ പഞ്ചായത്ത് അംഗം , മൈനാഗപ്പള്ളി ) നാജിയത്ത്, ബഷീർ (അനൂഷഏജൻസീസ്, ഓച്ചിറ ) പരേതനായ വഹാബ്, ബീന (ടീച്ചർ, വിദ്യാരംഭം സെൻ ട്രൽ സ്കൂൾ , ഐ.സി. എസ്)
റംലത്ത്, റഷീദ്, സലീന (എം.എസ്.ജി.എച്ച്, എസ്) മുംതാസ്.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവുകൾ അനുവദിച്ച് ഗതാഗത വകുപ്പിന്റെ പുതിയ സർക്കുലർ
തിരുവനന്തപുരം.ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവുകൾ അനുവദിച്ച് ഗതാഗത വകുപ്പിന്റെ പുതിയ സർക്കുലർ. പ്രതിദിന ടെസ്റ്റുകൾ 40 ആക്കി ഉയർത്തി. 15 വർഷത്തിൽ അധികം പഴക്കമുള്ള വാഹനങ്ങൾ മാറ്റാൻ 6 മാസം സമയം അനുവദിക്കും. കാറുകളിൽ കാമറ ഘടിപ്പുക്കുന്നതിന് മൂന്ന് മാസം സാവകാശം. അതെ സമയം പുതിയ പരിഷ്കരണനം പൂർണ്ണമായി ഒഴിവാക്കണമെന്നാണ് ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ ആവശ്യം.
ഡ്രൈവോട്ടിങ് സ്‌കൂൾ ഉടമകളും തൊഴിലാളി യൂണിയനുകളും പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച് കൊണ്ടുള്ള സർക്കുലർ പുതുക്കി ഇറക്കിയത്. സർക്കുലർ പിൻവലിക്കണം എന്ന ആവശ്യം ഗതാഗത വകുപ്പ് അംഗീകരിച്ചില്ല. പകരം വിവിധ പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിന് കൂടുതൽ സമയം അനുവദിക്കുകയായിരുന്നു. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹങ്ങൾ ടെസ്റ്റിന് അനുവദിക്കില്ല എന്ന സർക്കുലരിൽ ആവർത്തിച്ചു. എന്നാൽ വാഹനങ്ങൾ മാറ്റാൻ 6 മാസം സമയം നൽകും.
കാലുകൊണ്ട് ഗിയർ മാറ്റുന്ന ഇരുചക്ര വാഹനങ്ങളിലേക്ക് മാറാൻ മൂന്ന് മാസം സമയം അനുവദിച്ചു. ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഡാഷ് ബോർഡ് ക്യാമറ സജ്ജമാക്കുന്നതിന് മൂന്ന് മാസം സാവകാശം നൽകും. മുൻ സർക്കുലർ പ്രകാരമുള്ള ആധുനിക ടെസ്റ്റ് ഗ്രൗണ്ടുകൾ സജ്ജമാകാത്തതിനാൽ H പഴയ രീതിയിൽ എടുക്കാം. ഗ്രൗണ്ടുകൾ എത്രയും വേഗം സജ്ജമാക്കണം എന്നും സർക്കുലറിൽ നിർദ്ദേശം ഉണ്ട്. അതെ സമയം സർക്കുലർ പൂർണ്ണമായി പിൻവലിക്കണം എന്നാണ് ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ ആവശ്യം. സമരം തുടരുന്നതിൽ തീരുമാനം എടുക്കാൻ സിഐടിയു വൈകിട്ട് മൂന്ന് മണിക്ക് യോഗം ചേരും.




































