25.6 C
Kollam
Thursday 18th December, 2025 | 03:21:17 AM
Home Blog Page 2765

താരദമ്പതികളുടെ മകളുടെ വിവാഹ സൽക്കാരത്തിൽ വിഐപി നിര

തൃശൂർ: ജയറാം-പാർവതി താരദമ്പതിമാരുടെ മകളു‌ടെ വിവാഹത്തിന് ആശംസകളുമായി വിഐപി നിര. മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതമാണ് ആശംസകളുമായെത്തിയത്.

ഭാര്യ കമല, കൊച്ചുമകൻ ഇഷാൻ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്.
തൃശൂർ ഹയാത്തിലെ ചടങ്ങിലേയ്ക്കാണ് താരനിര എത്തിയത്. മോഹൻലാല്‍ മണ്ഡപത്തിലെ ചടങ്ങുകള്‍ക്കെല്ലാം സാക്ഷിയാകാൻ നേരത്തെ എത്തി. ദിലീപ്, കാവ്യ മാധവൻ, മക്കളായ മീനാക്ഷി, മഹാലക്ഷ്മി, സത്യൻ അന്തിക്കാട്, അനൂപ് സത്യൻ, അപർണ ബാലമുരളി എന്നിവരും എത്തി.

ഇന്ന് രാവിലെ 6.15നായിരുന്നു മാളവികയുടെ വിവാഹം ഗുരുവായൂർ ക്ഷേത്രത്തില്‍ നടന്നത്. അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

മകളെ കൈപിടിച്ച്‌ വിവാഹമണ്ഡപത്തിലേയ്ക്ക് ആനയിച്ച ജയറാമിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതും കാണാമായിരുന്നു.

പാർവതിയും കാളിദാസനും ചടങ്ങുകള്‍ക്ക് സാക്ഷിയായി തൊട്ടടുത്തുണ്ടായിരുന്നു. ഇരുവരും വികാരനിർഭരരാകുന്നുണ്ടായിരുന്നു. തൃശൂർ ഹയാത്ത് ഹോട്ടലില്‍ രാവിലെ 10.30 മുതലാണ് വിവാഹ വിരുന്ന് സംഘടിപ്പിച്ചത്.

നടുക്കം,കണ്ണനല്ലൂർ ഭാര്യയും ഭര്‍ത്താവും സഹോദരിയും ചെളിയിൽ മുങ്ങി മരിച്ചു

കൊല്ലം. കണ്ണനല്ലൂർ മുട്ടയ്ക്കാവിൽ മൂന്നുപേർ ചെളിയിൽ മുങ്ങി മരിച്ചു.തിരുവനന്തപുരം പോത്തൻകോട് സ്വദേശി സബീർ , ഭാര്യ സുമയ്യ , സബീറിൻ്റെ സഹോദരി സജീന എന്നിവരാണ് മരിച്ചത്. ഒരാഴ്ച മുൻപാണ് സബീറും കുടുംബവും വാടകയ്ക്ക് താമസിക്കാൻ മുട്ടയ്ക്കാവിലെത്തിയത്.

സജീന കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങിത്താഴ്ന്നു. സജീനയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് സമീറും സുമയ്യയും മരിച്ചത്

നവജാതശിശുവിനെ പ്ലാസ്റ്റിക് കവറിലാക്കി ഫ്ലാറ്റിൽ നിന്ന് എറിഞ്ഞത് കൊലപ്പെടുത്തിയ ശേഷം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കൊച്ചി. നവജാതശിശുവിനെ പ്ലാസ്റ്റിക് കവറിലാക്കി ഫ്ലാറ്റിൽ നിന്ന് എറിഞ്ഞത് കൊലപ്പെടുത്തിയ ശേഷം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് . കൊല്ലപ്പെടും മുമ്പ് കുട്ടിയുടെ ശരീരത്തിൽ ഗുരുതരമായി പരിക്കുകൾ ഏറ്റിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക വിവരങ്ങൾ ഡോക്ടർ പോലീസിന് കൈമാറി. അതിനിടെ കൊലപാതക കേസിൽ കുട്ടിയുടെ മാതാവിൻറെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവാവ് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ മൊഴി

ഇന്ന് രാവിലെ 8 മണിയോടെ പനമ്പിള്ളി നഗറിൽ നടുറോഡിൽ ആണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ കേസിലാണ് കുട്ടിയെ കൊലപ്പെടുത്തിയ ശേഷമാണ് പാഴ്സൽ കവറിലാക്കി ഫ്ലാറ്റിൽ നിന്ന് പുറത്തെറിഞ്ഞത് എന്ന് കണ്ടെത്തിയിരിക്കുന്നത്. കുട്ടി കൊല്ലപ്പെടും മുൻപ് തന്നെ ശരീരത്തിൽ ഗുരുതരമായ പരിക്കുകൾ ഏറ്റിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. തലയോട്ടിക്കടക്കം ഗുരുതരമായി പരിക്കേറ്റിരുന്നു. കേസിൽ കുട്ടിയുടെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നിലവിൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന യുവതിയെ ഡിസ്ചാർജ് ചെയ്ത ശേഷം ആയിരിക്കും കൂടുതൽ ചോദ്യംചെയ്യലുകൾക്ക് പോലീസ് മുതിരുക.

താൻ പീഡനത്തിന് ഇരയായതായും ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് തന്നെ നിർബന്ധിച്ചു ലൈംഗിക പീഡനം നടത്തിയതെന്നും യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ആരോപണ വിധേയനായ യുവാവിനെ പോലീസ് ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന സൂചനയും പുറത്തു വരുന്നുണ്ട്. നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ നിലവിൽ അറസ്റ്റിലായ യുവതിയുടെ മാതാപിതാക്കൾക്ക് പങ്കില്ല എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.പോസ്റ്റ്മോർട്ടത്തിനുശേഷം കുട്ടിയുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

മരിച്ച സോമ സാഗരത്തിന്റെ കുടുംബത്തിന് ഇന്ന് നിക്ഷേപ തുക തിരിച്ചു നൽകിയില്ല,

റിപ്പോർട്ട് തേടി സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം. നെയ്യാറ്റിൻകരയിൽ നിക്ഷേപതുക കിട്ടാത്തതിനെ തുടർന്നു ഗൃഹനാഥൻ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ റിപ്പോർട്ട് തേടി
സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ.സഹകരണ വകുപ്പ് രജിസ്റ്റരോടാണ് റിപ്പോർട്ട്‌ തേടിയത്. മരിച്ച സോമ സാഗരത്തിന്റെ കുടുംബത്തിന് ഇന്ന് നിക്ഷേപ തുക തിരിച്ചു നൽകുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ പണം കൈമാറിയിട്ടില്ല.

സോമസാഗരത്തിന്റെ ആത്മഹത്യക്ക് പിന്നാലെ പ്രതിഷേധം ശക്തമായതോടെയാണ് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ റിപ്പോർട്ട് തേടിയത്. വിശദമായ അന്വേഷണം നടത്തി സഹകരണ രജിസ്റ്റരോട് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ബാങ്കിന് ഏതെങ്കിലും തരത്തിൽ വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. സോമസാഗരം ബാങ്കിൽ നിക്ഷേപിച്ചു തുക ഇന്ന് കുടുംബത്തിന് തിരിച്ചു നൽകുമെന്നു അറിയിച്ചെങ്കിലും ഇതുവരെ പണം കൈമാറിയിട്ടില്ല. മരണ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ഹാജരാക്കാത്തതാണ് പണം കൈമാറാനുള്ള പ്രതിസന്ധി.
5.39 ലക്ഷം രൂപയാണ് ബാങ്കിൽ നിക്ഷേപമുള്ളത്.മകളുടെ വിവാഹ ആവശ്യത്തിന് നിക്ഷേപിച്ച തുകയാണ് കാലാവധി കഴിഞ്ഞിട്ടും തിരികെ ലഭിക്കാത്തത്. വായ്പ എടുത്തവർ തുക തിരിച്ചടയ്ക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കോൺഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കിന്റെ ന്യായീകരണം

അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

ഷാര്‍ജ.അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി.
ചാവക്കാട് ഒരുമനയൂർ സ്വദേശി ഷെമിലിന്റെ മൃത​ദേഹമാണ് കണ്ടെത്തിയത്.
ഒരുമാസമായി ഷെമിലിനെ കാണാനില്ലായിരുന്നു.
തുടർന്ന് പിതാവും സുഹൃത്തുക്കളും അബുദാബി പൊലിസിൽ പരാതി നൽകിയിരുന്നു. അബുദാബി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ്. മുസഫ മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ ഷെമീൽ താമസിച്ചിരുന്ന കെട്ടിടത്തിന് അടുത്തുള്ള കെട്ടിടത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

തടാകം അതിരൂക്ഷമായ വരള്‍ച്ചയിലേക്ക്, ജലപ്രതിസന്ധിയിലേക്ക് ഇനി അരമീറ്റര്‍ മാത്രം

ശാസ്താംകോട്ട. തടാകം അതിരൂക്ഷമായ വരള്‍ച്ചയിലേക്ക്. ജലശുദ്ധീകരണശാലയിലെ ഉയരമാപിനിയില്‍ ഇന്നലെ 49സെ.മീറ്ററാണ് ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ിതേ ദിവസത്തെ ജലനിരപ്പ് 1.04 മീറ്ററായിരുന്നു. അതായത് ഇരട്ടി. അധികൃതരുടെ കണക്ക് പ്രകാരം ദിവസം ഒരു സെന്‌റീമീറ്ററോ അതിലേറെയോ ജലനിരപ്പ് താഴുന്നതായാണ് കാണുന്നത്. 2018നുശേഷം തടാകം വരള്‍ച്ച നേരിട്ടിട്ടില്ല.
കൊല്ലം നഗരത്തിലേക്കും അനുബന്ധ ജല പദ്ധതികള്‍ക്കും വേണ്ട ജലം ലഭിക്കാനുള്ള കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അസി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അജിത്കുമാര്‍ പറഞ്ഞു.
ലീഡിംങ് ചാനലിലേക്കുള്ള ജലനിരപ്പ് കുറഞ്ഞതോടെ തടാകത്തില്‍ പമ്പിംങ് കേന്ദ്രത്തിന് സമീപം ബണ്ടിട്ട് ചാനലിലേക്ക് ജലം നിറയ്ക്കാനുള്ള സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കാലവര്‍ഷം പ്രതീക്ഷിക്കുന്ന ജൂണ്‍വരെ ജലനിരപ്പ് നിലനില്‍ക്കുമെന്ന പ്രതീക്ഷയാണുള്ളത്.
അതിരൂക്ഷമായ വരള്‍ച്ച തടാകം നേരിട്ട സമയത്ത് നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായാണ് കൊല്ലം നഗരത്തിലേക്ക് പുതിയ ജലപദ്ധതി ഞാങ്കടവില്‍ അനുവദിച്ചത് . കല്ലടആറില്‍ നിന്നും ജലം സംഭരിച്ച് കൊല്ലം നഗരത്തില്‍ക്രമീകരിച്ച പ്‌ളാന്റിലെത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യാനാണ് ഉദ്ദേശിച്ചത്. അതി വിപുലമായ പദ്ധതി പൂര്‍ത്തീകരിച്ചെങ്കിലും കുണ്ടറ നാന്തിരിക്കല്‍ഭാഗത്തെ റോഡ് മുറിച്ചു കടക്കലെന്ന വിഷയത്തില്‍തട്ടി അത് അനിശ്ചിതമായി നില്‍ക്കുകയാണ്. വരള്‍ച്ചയും ജലക്ഷാമവും മുന്‍കൂട്ടിക്കണ്ട് പദ്ധതി പൂര്‍ത്തീകരിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ലെന്നത് അതിശയകരമാണ്. വകുപ്പുകള്‍ തമ്മിലുള്ള ഈഗോക്‌ളാഷിലാണ് ശാസ്താംകോട്ട തടാകത്തിന് ആശ്വാസമാകുന്ന പദ്ധതി തടഞ്ഞുകിടക്കുന്നത്.

കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷമാണ് ഷാഫി പറമ്പിൽ ,എ എ റഹീം

കോഴിക്കോട്. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷമാണ് ഷാഫി പറമ്പിൽ എന്ന്ഡി. വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡൻ്റ എ.എ റഹീം. വടകരയിൽ ഷാഫി പയറ്റാൻ ശ്രമിച്ചത് ഭിന്നിപ്പിച്ച് ഭരിക്കുന്ന രീതി. ഡി. വൈ എഫ് ഐ സംഘടിപ്പിച്ച വടകര വർഗീയതയെ അതിജീവിക്കും എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു റഹീം . അതേസമയം നാളെ ചേരുന്ന യു ഡി എഫ് യോഗത്തിൽ വർഗീയതക്കെതിരായ ബഹുജനപരിപാടി തീരുമാനിക്കുമെന്ന് ഡി.സി.സി പ്രസിഡൻ്റ് പ്രവീൺ കുമാർ പറഞ്ഞു

തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും വർഗീയത വിഷയം വടകരയിൽ വീണ്ടും ചർച്ചയാകുകയാണ്. വർഗീയതക്കെതിരെയാണ് ഇടത് വലത് മുന്നണികൾ എന്ന് ആവർത്തിക്കുകയാണ് ഇരു പാർട്ടി നേതാക്കളും ‘ യൂത്ത് അലർട്ട് എന്ന പേരിലാണ് വർഗീയ ധ്രുവികരണത്തിന് വടകരയിൽ ശ്രമം നടക്കുന്നു എന്നാരോപിച്ച് ഡി. വൈ എഫ് ഐ പരിപാടി സംഘടിപ്പിച്ചത്. കടുത്ത ഭാഷയിലാണ് യുഡിഎഫ് സ്ഥാനാർഥിക്കെതിരെ വിർശനം ഉയർന്നത്

ഷാഫി പറമ്പിൽ രാഷ്ട്രീയ കുമ്പിടിയാണെന്നും വിമർശനം. പാലക്കാട് എത്തിയാൽ മൃദു ഹിന്ദുത്വം വടകരയിൽ ന്യൂനപക്ഷ രാഷ്ട്രീയം എന്നും എ.എ റഹീം. അതേ സമയം ഇടതിൻ്റെ നീക്കത്തെ പ്രതിരോധിക്കാൻ ബഹുജന പരിപാടിയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത് നാളെത്തെ കെ.പി സി സി യോഗത്തിന് ശേഷം തിയ്യതി തീരുമാനിക്കും

ദാരുണം,ഇടുക്കിയില്‍ ഇരുചക്ര വാഹനം കൊക്കയിലേക്ക് വീണ് യുവതിയും മകളും ബന്ധുവായയുവതിയും മരിച്ചു

ഇടുക്കി .ചിന്നക്കനാലിൽ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് മൂന്നു മരണം. വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. കുത്തിറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം 25 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.


ചിന്നക്കനാൽ തിടിനഗർ സ്വദേശികളായ അഞ്ജലി (27), മകൾ അമയ (4), ഇവരുടെ ബന്ധുവായ ജെൻസി (19) എന്നിവരാണ് മരിച്ചത്. സൂര്യനെല്ലിയിൽ പോയി തിരികെ വരും വഴി ടാങ്ക് കുടിക്ക് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. കുത്തിറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം വളവ് തിരിയാതെ 25 അടിയിലധികം താഴ്ചയിലുള്ള ഇതേ റോഡിലേക്ക് പതിക്കുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ് തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ അമയ തലക്ഷണം മരിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മാതാവ് അഞ്ജലിയുടെ മരണം. ജെൻസിയെ തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുംവഴിയും ജീവൻ നഷ്ടപ്പെട്ടു. മൂന്നുപേരുടെയും മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും

കൊടുംചൂടിൽ ചത്തത് 497 പശുക്കൾ ,അതില്‍ 105 പശുക്കള്‍ കൊല്ലം ജില്ലയില്‍

തിരുവനന്തപുരം. സംസ്ഥാനത്ത് കൊടുംചൂടിൽ ചത്തത് 497 പശുക്കൾ ,അതില്‍ 105 പശുക്കള്‍ കൊല്ലം ജില്ലയില്‍. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ ഓഫീസ് അറിയിച്ചതാണിക്കാര്യം. സൂര്യാഘാതമാണ് പശുക്കൾ ചത്തതിന് കാരണമെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ചത്തതിൽ 105 പശുക്കളും കൊല്ലം ജില്ലയിൽ നിന്നാണ്. എത്രയും വേഗം നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിദിന പാലുൽപാദനം 6.5 ലക്ഷം കുറഞ്ഞു. പകൽ 11 മണിക്കും മൂന്നു മണിക്കും ഇടയിൽ ഉള്ള സമയത്ത് ഉരുക്കളെ തുറസായ സ്ഥലത്ത് മേയാൻ വിടരുതെന്നും നിർദ്ദേശം.

file image

കോഴിക്കോട് ഐസിയു പീഡനക്കേസിൽ അതിജീവിത നടത്തിവന്ന സമരം പിൻവലിച്ചു

കോഴിക്കോട്. ഐസിയു പീഡനക്കേസിൽ അതിജീവിത നടത്തിവന്ന സമരം പിൻവലിച്ചു.
ഡോ കെ വി പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ടിലെ മൊഴി പകർപ്പുകൾ കോഴിക്കോട് കമ്മീഷണർ അതിജീവിതക്ക് കൈമാറി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഐജി വിഷയത്തിൽ ‘ഇടപെട്ടിരുന്നു. 12 ദിവസമായി നടത്തിവന്ന സമരമാണ് അവസാനിപ്പിച്ചത്. മൊഴി പകർപ്പ് പരിശോധിച്ച ശേഷം നിയമ നടപടി ആലോചിക്കുമെന്ന് അതിജീവിത പറഞ്ഞു.