പാലക്കാട്: കഞ്ചിക്കോട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു. രാത്രി 12 മണിയോടെയാണ് സംഭവം. തിരുവനന്തപുരം-ചെന്നൈ മെയിൽ ഇടിച്ചാണ് കാട്ടാന ചരിഞ്ഞത്.
35 വയസ് പ്രായം തോന്നിക്കുന്ന പിടിയാനയാണ് ചരിഞ്ഞത്. സംഭവത്തിൽ ലോക്കോ പൈലറ്റിനെതിരെ വനംവകുപ്പ് കേസെടുത്തു. ട്രെയിനിന്റെ വേഗതയും അപകടത്തിന് ഇടയാക്കിയെന്നാണ് നിഗമനം
ഒരു മാസത്തിനിടെ വാളയാർ-കഞ്ചിക്കോട് റൂട്ടിലെ രണ്ടാമത്തെ അപകടമാണിത്. ആനയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കൊല്ലം പരവൂര്‍ പൂതക്കുളത്ത് ഭാര്യയെയും മകളെയും ഗൃഹനാഥൻ കഴുത്തറുത്ത് കൊലപ്പെടുത്തി. പ്രീത(39), ശ്രീനന്ദ(14) എന്നിവരാണ് കൊലപ്പെട്ടത്. പിതാവ് കൊല്ലാന്‍ ശ്രമിച്ച മകന്‍ ശ്രീരാഗ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ ചികിത്സയിലാണ്. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥന്‍ ശ്രീജുവും ഗുരുതരാവസ്ഥയിലാണ്. കടബാധ്യതയാണ് കൃത്യത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
?ശശിധരൻ കർത്തായുടെ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയും കമ്പനിയും 1.72 കോടി രൂപ കൈപറ്റിയന്ന മാത്യൂ കുഴൽ നാടൻ്റ പരാതി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി.
? പ്രമുഖ ചലച്ചിത്ര സംവിധായകൻ ഹരികുമാർ (70) അന്തരിച്ചു.സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് ശാന്തികവാടത്തിൽ.
?എസ്എസ്എൽ സി പരീക്ഷാ ഫലം നാളെ ഉച്ചകഴിന് 3 ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും.
? മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എം എൽ എ യ്ക്കുമെതിരെ കെ എസ് ആർ റ്റി സി ഡ്രൈവറുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുക്കാൻ കോടതി നിർദ്ദേശം.
?വോട്ടെടുപ്പ് കഴിഞ്ഞതോടെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും പോലീസ് സുരക്ഷാര്യ പുന:സ്ഥാപിച്ച് ആഭ്യന്തര വകുപ്പ്.
? ചലചിത്ര സീരിയൽ താരം കനകലത (63) അന്തരിച്ചു.350 ൽ അധികം സിനിമകളിലും അനേകം സീരിയലുകളിലും അഭിനയിച്ചു.
?ഇന്ന് അർദ്ധരാത്രി മുതൽ സംസ്ഥാനത്തിൻ്റെ വിവിധ ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കാൻ സാധ്യത.
? കൊയിലാണ്ടി തീരക്കടലിൽ നിന്ന് തീരസംരക്ഷണസേന കസ്റ്റഡിയിലെടുത്ത ഇറാനിയൻ ബോട്ടും ആറ് തമിഴ് മത്സ്യതൊഴിലാളികളെയും കൊച്ചിയിലെത്തിച്ചു.
?? ദേശീയം ??
?ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ 11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്ക് ഇന്ന് വോട്ടെടുപ്പു തുടങ്ങി.
?രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്ന മധ്യപ്രദേശിലെ ബേതുല്‍ മണ്ഡലത്തിലും ഇന്ന് രാവിലെ മുതൽ വോട്ടെടുപ്പ് ആരംഭിച്ചു.
?സൂറത്തില്‍ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ അവിടെ വോട്ടെടുപ്പില്ല. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് രജൗരി മണ്ഡലത്തില്‍ ഇന്നു നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് 25ലേക്കു മാറ്റി.
?ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര, യുപി, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ബിഹാര്‍, ബംഗാള്‍, അസം, ഗോവ, ദമന്‍, ദിയു, ദാദ്ര നഗര്‍ ഹവേലി എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
?കന്യാകുമാരിയിൽ അഞ്ച് യുവഡോക്ടർമാർ പ്രവേശനം നിരോധിച്ച സ്വകാര്യ ബീച്ചില്‍ എത്തിയത് മറ്റൊരു വഴിയിലൂടെയെന്ന് വിവരം പുറത്ത്
?? അന്തർദേശീയം ??
?ലോകത്തെ വീണ്ടും അമ്പരപ്പിച്ചുകൊണ്ട്, സൗദി അറേബ്യ റിയാദിൽ സന്ദർശകർക്കായി ഒരു വാട്ടർ എന്‍റർടൈൻമെന്‍റ് പാർക്ക് നിർമിക്കാൻ പദ്ധതിയിടുന്നു. ഖിദ്ദിയ ഇൻവെസ്റ്റ്‌മെന്‍റ് കമ്പനിയുടെ ഡയറക്ടർ ബോർഡാണ് “അക്വാറിബിയ” എന്ന പേരിലുള്ള ഈ പാർക്കിന്റെ പ്രഖ്യാപനം നടത്തിയത്.
?ഖത്തറിന്റെ അജ്യാല്‍ ചലച്ചിത്ര മേളയ്ക്ക് നവംബര്‍ 16ന് തുടക്കമാകും. മത്സര വിഭാഗങ്ങളിലേക്കുള്ള ചിത്രങ്ങള്‍ ഈ മാസം 12 മുതല്‍ സമര്‍പ്പിക്കാം. മേയ് 12 മുതല്‍ സെപ്റ്റംബര്‍ 1 വരെയാണ് സിനിമകള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി.
? കായികം ?
?അർജൻ്റീനയെ 1978 ലെ ഫുട്ബാൾ ലോകകപ്പ് ജേതാക്കളാക്കിയ പരിശീ ലകൻ സീസർ ലൂയിസ് മെനോറ്റി (85) അന്തരിച്ചു.
? ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാളിൽ ടോട്ടനത്തെ നേരിട്ട ലിവർപൂളിന് 4-2 വിജയം.
?ഐ പി എല്ലിൽ പ്രതീക്ഷകൾ അസ്തമിച്ച മുംബൈ ഇൻഡ്യൻസിന് ആശ്വാസം .ഹൈദ്രാബാദിനെതിരെ 7 വിക്കറ്റ് ജയം. സൂര്യകുമാർ യാദവ് 51 പന്തിൽ നിന്ന് 102 റൺസ് നേടി
ജി. വിക്രമന്‍നായര്‍ അനുസ്മരണ സമ്മേളനം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്‌റ് ആര്‍ സുന്ദരേശന്‍ ഉദ്ഘാടനം ചെയ്യുന്നു
ശാസ്താംകോട്ട. പഠിച്ചത് നാടിനുവേണ്ടി പ്രയോജനപ്പെടുത്തണമെന്ന് തീവ്രമായി ആഗ്രഹിക്കുകയും അതിനായി പരിശ്രമിച്ച് നടപ്പാക്കുകയും ചെയ്ത പരിസ്ഥിതി കാര്‍ഷിക ശാസ്ത്രജ്ഞനായിരുന്നു ജി വിക്രമന്‍നായരെന്ന് മാധ്യമപ്രവര്‍ത്തകന്‍ സിപി രാജശേഖരന്‍ അനുസ്മരിച്ചു.ഗ്രാമകര്‍ഷക ഫെര്‍ട്ടിലൈസര്‍ കമ്പനി ആ ചിന്തകളുടെ ഫലമായിരുന്നു, അദ്ദേഹത്തിന്‍റെ മികവ് നാട് നന്നായി തിരിച്ചറിഞ്ഞോ എന്ന് സംശയമാണ്. അദ്ദേഹം ബിസിനസുകാരനല്ലാതിരുന്നതാണ് വേണ്ടത്ര വിജയിക്കാതെ പോകാന്‍ കാരണം.
തടാക സംരക്ഷണ സമിതി ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ നടത്തിയ അനുസ്മരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമ്മേളനം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്‌റ് ആര്‍ സുന്ദരേശന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ എസ് ബാബുജി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്‌റ് ഗീത, കെ എസ്എം ഡിബികോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ സി പ്രകാശ്, ഡോ.പി കമലാസനന്‍, രാമാനുജന്‍ തമ്പി, പി.ആന്റണി, എസ് .ദിലീപ്കുമാര്‍,ഡോ.സുരേഷ്, നിസാം,ശാസ്താംകോട്ട ഭാസ്, ഉല്ലാസ് കോവൂര്‍, ജനറല്‍ കണ്‍വീനര്‍ ഹരികുറിശേരി എന്നിവര്‍ പ്രസംഗിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദിലെ നിഷാന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പോളിങ് ബൂത്തിലെത്തിയാണ് പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്തിയത്. അമിത് ഷായും മോദിക്കൊപ്പമുണ്ടായിരുന്നു. അമിത് ഷാ മത്സരിക്കുന്ന ഗുജറാത്തിലെ ഗാന്ധിനഗര്‍ ലോക്‌സഭാ മണ്ഡലത്തിലാണ് പ്രധാനമന്ത്രിക്ക് വോട്ട്. പത്തുസംസ്ഥാനത്തും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളാണ് മൂന്നാംഘട്ടത്തിലുള്ളത്.
അസം (4), ബിഹാര്‍ (5), ഛത്തീസ്ഗഢ് (7), ഗോവ (2), ഗുജറാത്ത് (25), കര്‍ണാടക (14), മധ്യപ്രദേശ് (8), മഹാരാഷ്ട്ര (11), ഉത്തര്‍പ്രദേശ് (10), പശ്ചിമബംഗാള്‍ (4) സംസ്ഥാനങ്ങള്‍ക്കുപുറമേ കേന്ദ്രഭരണപ്രദേശങ്ങളായ ദാദ്ര ആന്‍ഡ് നാഗര്‍ഹവേലി (2), ദാമന്‍ ആന്‍ഡ് ദിയു (2) എന്നിവിടങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.
മൂവാറ്റുപുഴയില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തിയത് മൂന്നുപവന്‍റെ മാല സ്വന്തമാക്കാന്‍. ശ്വാസംമുട്ടിച്ചാണ് അറുപത്തേഴുകാരിയായ അമ്മയെ കൊന്നതെന്ന് മകന്‍ ജോജോ മൊഴി നല്‍കി. ജോജോയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹൃദയാഘാതത്തെതുടര്‍ന്നാണ് മരണം എന്നായിരുന്നു നാട്ടുകാരും ബന്ധുക്കളും കരുതിയത്. മരണത്തില്‍ സംശയം തോന്നിയ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം. ആയവന വടക്കേക്കര വീട്ടില്‍ കൗസല്യയെ ഞായറാഴ്ചയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.
തിരുവനന്തപുരം. ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം നാളെ. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഇത്തവണ മുൻ വർഷത്തേക്കാൾ പതിനൊന്ന് ദിവസം മുമ്പ് ഫലപ്രഖ്യാപനം നടത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഇന്ന് പരീക്ഷാ ബോർഡ് യോഗം ചേർന്ന് പരീക്ഷാ ഫലത്തിന് അംഗീകാരം നൽകും. എസ്എസ്എൽസി പരീക്ഷാ ഫലം ഇനി പറയുന്ന വെബ്സൈറ്റുകളിൽ ലഭ്യമാകും.
റിയാദ്. സൌദി ജയിലില്‍ തുടരുന്ന അബ്ദുറഹീമിനെ മോചിപ്പിക്കാന്‍ കടമ്പകള്‍ ഇനിയും കടയ്ക്കേണ്ടതുണ്ട്. ഇതിനിടെ പ്രതിഫലമായ ഏഴര ലക്ഷം റിയാല്‍ ഉടന്‍ കൈമാറണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ നിയമസഹായ സമിതിയെ അറിയിച്ചു. മറ്റു നടപടിക്രമങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് പണം കൈമാറണം എന്നാണ് ആവശ്യം. എന്നാല്‍ നാട്ടിലുള്ള സഹായ സമിതിയുടെ നിസ്സഹകരണം മൂലം അഭിഭാഷകന്‍റെ പ്രതിഫലം നല്കാന്‍ സാധിക്കുന്നില്ല എന്ന് റിയാദിലെ നിയമസഹായ സമിതി പരാതിപ്പെട്ടു. …
സൌദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ദയാധനം നാട്ടില്‍ നിന്നും സൌദിയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഈ തുക മരിച്ച സൌദി ബാലന്‍റെ കുടുംബത്തിന് കൈമാറുന്നതിന് മുമ്പ് തന്റെ പ്രതിഫലം ലഭിക്കണമെന്ന് വാദിഭാഗം അഭിഭാഷകന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ദിയാധനമായ 15 മില്യണ്‍ റിയാലിന്‍റെ 5 ശതമാനം ഏഴര ലക്ഷം റിയാല്‍ അഥവാ ഒരുകോടി 66 ലക്ഷത്തിലേറെ രൂപയാണ് അഭിഭാഷകന് കൊടുക്കേണ്ടത്. ഈ തുക ലഭിക്കാതെ മറ്റു നടപടിക്രമങ്ങളിലേക്ക് കടക്കില്ലെന്നു അഭിഭാഷകന്‍ അറിയിച്ചതായി റിയാദിലെ നിയമസഹായ സമിതി അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ 34 കോടി രൂപയ്ക്ക് പുറമെ അഭിഭാഷകന്‍റെ പ്രതിഫലവും നാട്ടില്‍ നിന്ന് സൌദിയിലേക്ക് അയക്കണം എന്നാണ് നിയമസഹായ സമിതിയുടെ ആവശ്യം. എന്നാല്‍ പണം ഉണ്ടായിട്ടും നാട്ടില്‍ രൂപീകരിച്ച സഹായസമിതി ഇതിന് തയ്യാറാകുന്നില്ല എന്നാണ് പരാതി.
അഭിഭാഷകന്‍റെ പ്രതിഫലം നല്‍കുന്നതില്‍ വീഴ്ച ഉണ്ടായാല്‍ റഹീമിന്‍റെ മോചനം വൈകുമെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. അതേസമയം 34 കോടിരൂപ ഉടന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൌണ്ടിലേക്ക് മാറ്റുമെന്നാണ് റിപോര്‍ട്ട്. തുടര്‍ന്നു സൌദിയിലെ ഇന്ത്യന്‍ എംബസി മരിച്ച സൌദി ബാലന്‍റെ കുടുംബത്തിന് കൈമാറും. അബ്ദുറഹീമിന് മാപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ട ഉടമ്പടിയില്‍ ഗവര്‍ണറേറ്റിന്‍റെ സാന്നിധ്യത്തില്‍ വാദിഭാഗവും പ്രതിഭാഗവും ഒപ്പുവെച്ച ശേഷമായിരിക്കും പണം കൈമാറുക. ഈ ഉടമ്പടി ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. മോചനദ്രവ്യം നല്കാന്‍ തയ്യാറാണെന്ന് പ്രതിഭാഗവും, അത് സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്കാന്‍ തയ്യാറാണെന്ന് വാദിഭാഗവും കോടതിയെ അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം.കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് കെഎം സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു പോലീസ്.കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ ഹര്‍ജിയില്‍ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് നടപടി. കേസെടുത്തെങ്കിലും ഉടൻ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് ഉടൻ കടക്കില്ല. യദുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും മേയറെയും എംഎല്‍എയെയും ചോദ്യം ചെയ്യുന്ന നടപടികളിലേക്ക് നീങ്ങുകയെന്നാണ് സൂചന.ഇതിനു മുൻപ് പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. അതേസമയം മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് തമ്പാനൂർ പോലീസ് എടുത്ത കേസിൽ അന്വേഷണം തുടരുകയാണ്. ആരെയും പ്രതിചേർക്കാതെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
തിരുവനന്തപുരം. .മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കും എതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതോടെ കോൺഗ്രസ് പ്രതിരോധത്തിലായി. ഏറെക്കാലമായി എൽഡിഎഫിനെ കുഴച്ചു കൊണ്ടിരുന്ന രാഷ്ട്രീയ ആരോപണത്തിൽ കോടതിവിധി ഭരണകക്ഷിക്ക് ആശ്വാസമാവുകയും ചെയ്തു. എന്നാൽ നിയമ പോരാട്ടം അവസാനിപ്പിക്കാൻ ഒരുക്കമല്ല എന്ന നിലപാടിലാണ് മാത്യു കുഴൽനാടൻ എംഎൽഎ. നിലവിൽ കോടതിയിൽ ഹാജരാക്കിയ തെളിവുകളിലെ ന്യൂനതകൾ പരിശോധിച്ചു വീണ്ടും കേസുമായി മുന്നോട്ടു പോകാൻ ആണ് തീരുമാനം. ഏറെക്കാലമായി ഇടതുമുന്നണിയെ പ്രതിരോധത്തിൽ ആക്കിയ വിഷയത്തിൽ താൽക്കാലിക ആശ്വാസം ലഭിച്ചത് രാഷ്ട്രീയമായി മുതലെടുക്കാനാണ് നീക്കം. വിജിലൻസ് അന്വേഷണം തള്ളിയെങ്കിലും ഇ.ഡി അന്വേഷണം ഉയർത്തി പ്രതിപക്ഷം എൽഡിഎഫിനെ നേരിടും