ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തില്‍ ഇടിവ്. ഇതുവരെ ആകെ 61.08 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ആകെ പോളിംഗ് 67.4 ശതമാനമായിരുന്നു.
ആദ്യ രണ്ട് ഘട്ടങ്ങളിലും പോളിംഗ് ശതമാനം കുറഞ്ഞതിനെ തുടര്‍ന്ന് വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ എല്ലാ ശ്രമവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയിരുന്നു. എന്നാല്‍ കാര്യമായ ഉയര്‍ച്ച പോളിംഗ് ശതമാനത്തിലുണ്ടായില്ല. 11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്ക് ഇന്ന് വോട്ടെടുപ്പു നടന്നത്. രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്ന മധ്യപ്രദേശിലെ ബേതുല്‍ മണ്ഡലത്തിലും ഇന്നാണു വോട്ടെടുപ്പ് നടന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം; പോളിംഗ് ശതമാനത്തില്‍ ഇടിവ്
യുവതിക്കുനേരെ മദ്യപന്റെ ആക്രമണം,പാൻറ് ഊരി കാണിച്ച ആളെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു
തിരുവല്ല. യുവതിക്കുനേരെ മദ്യപന്റെ ആക്രമണം .തിരുവല്ല സ്വദേശി ജോജോയാണ് വേങ്ങൽ സ്വദേശിയായ 25 കാരിക്കെതിരെ ആക്രമണം നടത്തിയത് .പോലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചശേഷം മടങ്ങുന്നതിനിടെയാണ് ആക്രമണം. പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ വൈദ്യ പരിശോധനയ്ക്ക് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ യുവതിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിയെ കൈയ്യേറ്റം ചെയ്തു
രാവിലെ 11 മണിയോടെയാണ് ജോജോ തിരുവല്ല പൊലീസ് സ്‌റ്റേഷനിൽ എത്തുന്നത്. മദ്യപിച്ച് ബഹളം വച്ചതോടെ ഓടിച്ചിരുന്ന ബൈക്ക് തടഞ്ഞുവച്ച പോലീസ് ഇയാളെ പറഞ്ഞുവിട്ടു . ഇതിനിടെ കൂടിനിന്നവരോട് കേട്ടാലറയ്ക്കുന്ന അസഭ്യവും അശ്ലീല പ്രദർശനവും. ശേഷം പോലീസ് സ്റ്റേഷന്റെ ഏതാണ്ട് 200 മീറ്റർ അകലെ വെച്ച് യുവതിക്ക് നേരെ ആക്രമണം.
മാധ്യമപ്രവർത്തകരും പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ച യുവതിയുടെ കൈയ്ക്കും താടിക്കും പരിക്കുണ്ട് .തിരുവല്ല നഗരത്തിൽ നിന്ന് തന്നെ കസ്റ്റഡിയിലെടുത്ത ജോജോയെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഇയാളെ കയ്യേറ്റം ചെയ്തു
സ്ത്രീത്വത്തെ അപമാനിച്ചു എന്നടക്കം ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് ജോജോക്കെതിരെ തിരുവല്ല പോലീസ് കേസെടുത്തിരിക്കുന്നത്
പോത്തൻകോട് ടോറസ് ലോറിക്ക് തീപിടിച്ചു
പോത്തൻകോട് ടോറസ് ലോറിക്ക് തീപിടിച്ചു. വിഴിഞ്ഞത്തേയ്ക്ക് പാറ കൊണ്ടുപോയി മടങ്ങിയ ടോറസ് ലോറിയാണ് കത്തിയത്. പോത്തൻകോട് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. തീ പടരുന്നത് കണ്ട് ഡ്രൈവർ അരുൺ ലോറിയിൽ ഉണ്ടായിരുന്ന ഫയർ എക്സ്റ്റിങ്ക്വിഷർ ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ലോറിയുടെ കാബിനിൽ തീ കണ്ടതോടെ അരുൺ വണ്ടി നിർത്തി ഇറങ്ങി ഓടി മാറി. കഴക്കൂട്ടത്തുനിന്ന് അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്. ലോറിയുടെ കാബിൻ പൂർണ്ണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ഡീസൽ ടാങ്ക് കത്താത്തതിനാൽ കൂടുതൽ ദുരന്തമുണ്ടായില്ല
മുഖ്യമന്ത്രിയുടെ സകുടുംബ വിദേശ യാത്രയില്‍ വീണ്ടും രാഷ്ട്രീയ വിവാദം
തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ വിദേശ യാത്രയില്‍ വീണ്ടും രാഷ്ട്രീയ വിവാദം. ആരെയും ഒന്നും അറിയിക്കാതെയുള്ള യാത്ര സ്‌പോണ്‍സര്‍ഷിപ്പ് ആണോ എന്ന് കോണ്‍ഗ്രസും ബി.ജെ.പിയും. എല്ലാം പാര്‍ട്ടി അറിഞ്ഞെന്നാണ് സിപിഐഎമ്മിന്‌റെ വിശദീകരണം
ഇന്തോനേഷ്യ ,സിംഗപ്പൂര്‍. യുഎഇ എന്നീ മൂന്നു രാജ്യങ്ങളിലേക്കാണ് മുഖ്യമന്ത്രിയും കുടുംബവും പറന്നത്. .ഭരണത്തലവന്‍ ദീവസങ്ങള്‍ നീണ്ട യാത്രപോയപ്പോള്‍ ചുമതല കൈമാറിയില്ലെന്നും ഉത്തരവാദിത്തം നിറവേറ്റാതെ ഒളിച്ചോടിയെന്നും കോണ്‍ഗ്രസ്
യാത്രക്ക് ചെലവെവിടെനിന്നെന്നും സ്‌പോണ്‍സര്‍ഷിപ്പ് ആണോ എന്നും ബി.ജെ.പി. വിമര്‍ശനങ്ങള്‍ തള്ളിയ ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ എല്ലാം പാര്‍ട്ടിയും സര്‍ക്കാരും അറിഞ്ഞെന്നും ചട്ടം വിടുന്ന ആളല്ല മുഖ്യമന്ത്രിയെന്നും ആരോപണങ്ങളെ പ്രതിരോധിച്ചു. ഇന്ത്യാമുന്നണി രാജ്യത്ത് തിരഞ്ഞെടുപ്പ് നേരിടുമ്പോല്‍ ഒരു വേവലാതിയുമില്ലാതെ വിദേശയാത്രപോയതിനെ സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കുന്നുണ്ട്.
കുടുംബ സമേതമാണ് മുഖ്യമന്ത്രിയുടെ യാത്ര. ഇന്നലെ പുലര്‍ച്ചക്ക് കൊച്ചിയില്‍ നിന്ന് വിമാനം കയറി. കഴിഞ്ഞ നാല് ദിവസങ്ങളിലായി വിദേശ സന്ദര്‍ശനത്തിലായിരുന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും വീണാ വിജയനും ഇന്തോനേഷ്യമുതല്‍ മുഖ്യമന്ത്രിക്കൊപ്പം ചേരും. വിവിധ രാജ്യങ്ങളിലായി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം 21 ന് തിരിച്ചെത്തുമെന്നാണ് അറിയിപ്പ്
എൻസിസി ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു
ശാസ്താംകോട്ട: മാവേലിക്കര 8 കേരള ബറ്റാലിയനും കെ എസ് എം ഡി ബി കോളേജിലെ എൻസിസി യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ റാലി കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കെ സി പ്രകാശ് ഉദ്ഘാടനം ചെയ്തു വർദ്ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗം തടയുക എന്ന ലക്ഷ്യവുമായാണ് റാലി സംഘടിപ്പിച്ചത് ലഹരിയുടെ ഉപയോഗം കുടുംബത്തെയും സമൂഹത്തെയും മനുഷ്യബന്ധങ്ങളെയും ഒരുപോലെ തകർക്കുന്നു എന്ന് തിരിച്ചറിവ് ജനങ്ങളിൽ ഉണ്ടാക്കുക എന്നതാണ് റാലിയുടെ ലക്ഷ്യം.
യുവാക്കളിലാണ് മയക്കുമരുന്നിന്റെയും ലഹരിപദാർത്ഥങ്ങളുടെയും ഉപയോഗം കൂടുതൽ കാണുന്നത്.അത് അവരുടെ ആരോഗ്യത്തെയും മാനസിക നിലയെയും ഒരുപോലെ തകർക്കുന്നു. ഇത് തിരിച്ചറിഞ്ഞു കൊണ്ടാണ് നൂറിലധികം എൻ സി സി കേഡറ്റുകളെ പങ്കെടുപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധ സന്ദേശ റാലി നടത്തിയത്. കോളേജിൽ നിന്നും ശാസ്താംകോട്ട ജംഗ്ഷനിലേയ്ക്ക് നടത്തിയ റാലിയിൽ കേണൽ വികാസ് ശർമ,ഡോ.കെ സി പ്രകാശ്, ക്യാപ്റ്റൻ ഡോ. ടി മധു,സുബൈദാർ മേജർ മധു ,എൻ സി സി ഓഫീസേഴ്സ്, ജി.സി.ഐ അഖില പി ഐ സ്റ്റാഫ് തുടങ്ങിയവർ പങ്കെടുത്തു
ജിം വന്നു,ശാസ്താംകോട്ടയിലെ പാർക്ക് ഓർമ്മയായി
ശാസ്താംകോട്ട: ശാസ്താംകോട്ടക്കാർക്കും ഇവിടെ എത്തുന്നവർക്കും സായന്തനങ്ങളിലടക്കം കുളിർമ പകർന്നിരുന്ന പാർക്ക് ഇനി ഓർമ്മ മാത്രം. പാർക്ക് ഓർമ്മയായങ്കിലും ഉദ്ഘാടനത്തോടനുബന്ധിച്ച് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ശിലാഫലകം ഇപ്പോഴും ഒരു ഭാഗത്ത് കാണാം.തടാകതീരത്ത് കോളേജ് റോഡിൻ്റെ തുടക്കത്തിൽ 1985 ഒക്ടോബറിലാണ് പാർക്ക് ഉദ്ഘാടനം ചെയ്തത്.എംഎൽഎമാരായിരുന്ന തെന്നല ജി.ബാലകൃഷ്ണപിള്ള, കോട്ടക്കുഴി സുകുമാരൻ എന്നിവർ ചേർന്നാണ് പാർക്ക് ഉദ്ഘാടനം ചെയ്തത്.അന്നത്തെ ജില്ലാ കളക്ടറും ഇപ്പോൾ പശ്ചിമ ബംഗാൾ ഗവർണ്ണറുമായ സി.വി ആനന്ദബോസിൻ്റെ ‘ഫയലിൽ നിന്ന് വയലിലേക്ക് ‘ എന്ന പദ്ധതി പ്രകാരം ശാസ്താംകോട്ട സ്കൂളിലെ കുട്ടികൾക്ക് വേണ്ടിയാണ് പാർക്ക് തുടങ്ങിയത്.ഇതിന് വേണ്ടി ആവശ്യമായ റവന്യൂഭൂമി വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു.പൊലീസിൻ്റെയും വനംവകുപ്പിൻ്റെയും സഹകരണത്തോടെ ആരംഭിച്ച പാർക്കിൽ തണൽ മരങ്ങളും ചെടികളും വച്ച് പിടിപ്പിച്ചു.
മനോഹരമായി ഇരിപ്പിടങ്ങൾ തയ്യാറാക്കി.കുട്ടികൾക്കുള്ള അത്യാവശ്യം വിനോദ ഉപകരണങ്ങൾ സ്ഥാപിച്ചു.ഇങ്ങനെ തയ്യാറാക്കിയ പാർക്കിൽ കുട്ടികളെ കൂടാതെ മുതിർന്നവരടക്കം ധാരാളം പേരായിരുന്നു എത്തിയിരുന്നത്.കുറെനാൾ പാർക്കിൻ്റെ പ്രവർത്തനം കാര്യക്ഷമമായി നടന്നു. കാവൽക്കാരെ ഉൾപ്പെടെ നിറുത്തിയാണ് പ്രവർത്തനം നടന്നതെങ്കിലും പിന്നീട് ഇതെല്ലാം നിലച്ചു.ഏറെ നാൾ പാർക്ക് പൂട്ടി ഇട്ടതോടെ ഉപകരണങ്ങൾ നശിച്ചു പോവുകയും കുറെ സാമൂഹ്യ വിരുദ്ധർ കടത്തിക്കൊണ്ടു പോകുകയും ചെയ്തു.പാർക്ക് ഓർമ്മയായതോടെ പിന്നീട് പാർക്കിൻ്റെ സ്ഥലത്ത് ബി.ആർ.സിക്ക് കെട്ടിട്ടം പണിതു.ഒരു ഭാഗത്ത് ഇപ്പോൾ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓപ്പൺജിംനേഷ്വവും പണിതു.ഇനി എ.ഇ ഓഫീസ് പണിയുവാനുള്ള തയ്യാറെടുപ്പിലുമാണ്.അധികൃതർ പാർക്കിനായി നട്ടുപിടിപ്പിച്ച തണൽ മരങ്ങൾ കൂറ്റൻ വൃക്ഷങ്ങളായി വളർന്ന് നിൽക്കുകയും മറ്റ് ഭാഗങ്ങൾ കാടു കയറിയും കിടക്കുകയാണ്
‘പൊടി’ പോലുമില്ല കുമരഞ്ചിറ – കോട്ടയ്ക്കകത്ത് മുക്ക് റോഡിൽ ടാറിങ്
ശാസ്താംകോട്ട:മൂന്ന് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന കുമരഞ്ചിറ – കോട്ടയ്ക്കകത്ത് മുക്ക് റോഡ് തകർന്നടിഞ്ഞ് അപകടക്കെണിയാകുന്നു.സ്വകാര്യ ബസുകൾ അടക്കം നിരവധി വാഹനങ്ങൾ സർവ്വീസ് നടത്തുന്ന ഈ റോഡിൽ ടാറിന്റെ അംശം പോലും കാണാനില്ല.ജില്ലാ പഞ്ചായത്തിന്റെ അധീനതയിൽ ഉൾപ്പെടുന്ന റോഡ് മരണക്കെണിയായി മാറിയിട്ടും അധികൃതർ കണ്ടഭാവം കാട്ടുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.കാൽനട യാത്ര പോലും അസാധ്യമായ റോഡിൽ കുഴികളിൽ വീണുള്ള അപകടങ്ങൾ ദിവസവും വർദ്ധിക്കുകയാണ്.വാഹനങ്ങൾക്ക് തകരാർ സംഭവിക്കുന്നതും പതിവാണ്.ഇതിനാൽ സ്വകാര്യ ബസുകളിൽ പലതും സർവ്വീസ് നിർത്തിവച്ചിരിക്കയാണ്.ഇതിനാൽ സ്കൂൾ തുറക്കുന്നതോടെ മേഖലയിൽ യാത്രാക്ലേശം രൂക്ഷമാകുമെന്ന കാര്യത്തിൽ തർക്കമില്ല.നൂറുകണക്കിന് കുട്ടികളാണ് ദിവസവും ഇതുവഴി സൈക്കിളിൽ സഞ്ചരിക്കുന്നത്.മഴയിൽ കുഴികളിൽ
വെള്ളം നിറയുന്നതോടെ അപകടങ്ങളുടെ എണ്ണവും വർദ്ധിക്കും.കരുനാഗപ്പള്ളി റെയിൽവേ സ്‌റ്റേഷൻ – കുമരഞ്ചിറ – ഭരണിക്കാവ് പ്രധാന പാതയാ വർഷങ്ങളായി തകർന്നു കിടക്കുന്നത്.കുന്നത്തൂർ,ശൂരനാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ പരിധിയിൽ വരുന്ന റോഡാണ് അവഗണനയിൽ കുണ്ടും കുഴിയുമായി കിടക്കുന്നത്.ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്കും പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്കും
റോഡിന്റെ ശോചനീയാവസ്ഥ നേരിട്ടറിയാമെങ്കിലും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതത്രേ.അതിനിടെ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ വിളിച്ചു കൂട്ടി ശക്തമായ സമരം ആരംഭിക്കുമെന്ന് വൈസ് പ്രസിഡന്റ് അഖിൽനാഥ് ഐക്കര അറിയിച്ചു.
മാളിയേക്കൽ റെയിൽവേ മേൽപ്പാലം ഉദ്ഘാടനം ജൂൺ ആദ്യവാരം, സി ആർ മഹേഷ് എം എൽ എ
കരുനാഗപ്പള്ളി. മാളിയേക്കൽ റെയിൽവെ മേൽപ്പാലത്തിന്റെ നിർമ്മാണം മെയ് 30 നകം പൂർത്തീകരിക്കുമെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിക്കുന്ന മുറയ്ക്ക് ഉദ്ഘാടനം നടത്തി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നും സിആർ മഹേഷ് എംഎൽഎ അറിയിച്ചു. കേരള റെയിൽവേ ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ അധികൃതർ അറിയിച്ചതിൻപ്രകാരം ഉദ്ഘാടന തീയതിക്കായി പൊതു മരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് സി ആർ മഹേഷ് എംഎൽഎ കത്ത് നൽകി.
കേരളത്തിൽ ആദ്യമായി പൂർണമായും സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് രീതിയിൽ പൂർത്തീകരിക്കുന്ന മേൽപ്പാലമാണ് മാളിയേക്കൽ റെയിൽവേ മേൽപ്പാലം. മാളിയേക്കൽ റെയിൽവേ മേൽപ്പാലം 546 മീറ്റർ നീളവും 10.2 മീറ്റർ വീതിയിലും ആണ് നിർമ്മിച്ചിരിക്കുന്നത്. റെയിൽവേ ഭാഗം ഒഴികെ 33 സ്പാനുകളിലായി 51 പൈലുകളും 13 പൈൽ ക്യാപ്പുകളും, രണ്ട് അബട്ട് മന്റും ആണ് ഉള്ളത്.എല്ലാം പൂർത്തീകരിച്ചിട്ടുണ്ട് ഇവയുടെ ഭാഗം പിയർ ക്യാപ്പ് വരെ ആർ ബി ഡി സി കെ ആണ് നിർമ്മിച്ചിട്ടുള്ളത് സൂപ്പർ സ്ട്രക്ചർ റെയിൽവേ നേരിട്ടാണ് നിർമ്മിച്ചിട്ടുള്ളത്. ഇതിന്റെ പൈൽ,പൈൽ ക്യാപ്പ്,ഡക്ക് സ്ലാബ്എന്നിവ കോൺക്രീറ്റ് രീതിയിലും, പിയർ, പിയർ ക്യാപ്പ്,ഗാർഡറുകൾ എന്നിവ സ്റ്റീലിലും ആയാണ് നിർമ്മിച്ചിരിക്കുന്നത്.കേരള റെയിൽവേ ബ്രിഡ്ജസ്റ്റ് ഡെവലപ്മെന്റ കോർപ്പറേഷൻ ആണ് നിർമ്മാണം ഏറ്റെടുത്ത് പൂർത്തീകരിച്ചത്
പ്ലസ്ടു ഉള്ളവര്‍ക്ക് നേവിയില്‍ ജോലി
ഇന്ത്യന്‍ നേവിയില്‍ പ്രധിരോധ വകുപ്പില്‍ ജോലി നേടാന്‍ അവസരം. ഇന്ത്യന്‍ നേവി ഇപ്പോള്‍ അഗ്നിവീര്‍ SSR തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് Agniveer (SSR) പോസ്റ്റുകളിലായി മൊത്തം 300 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ പ്രതിരോധ വകുപ്പില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 മേയ് 13 മുതല്‍ 2024 മേയ് 27 വരെ അപേക്ഷിക്കാം.
| Indian Navy Agniveer SSR Recruitment 2024 Latest Notification Details | |
|---|---|
| സ്ഥാപനത്തിന്റെ പേര് | ഇന്ത്യന്‍ നേവി |
| ജോലിയുടെ സ്വഭാവം | Central Govt |
| Recruitment Type | Direct Recruitment |
| Advt No | Agniveer (SSR) 02/2024 Batch |
| തസ്തികയുടെ പേര് | അഗ്നിവീര്‍ SSR |
| ഒഴിവുകളുടെ എണ്ണം | 300 |
| ജോലി സ്ഥലം | All Over India |
| ജോലിയുടെ ശമ്പളം | Rs.30,000 – 45,000 |
| അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
| അപേക്ഷ ആരംഭിക്കുന്ന തിയതി | 2024 മേയ് 13 |
| അപേക്ഷിക്കേണ്ട അവസാന തിയതി | 2024 മേയ് 27 |
| ഒഫീഷ്യല്‍ വെബ്സൈറ്റ് | https://agniveernavy.cdac.in/ |
പത്താം ക്ലാസ് ഉള്ളവര്‍ക്ക് നേവിയില്‍ ജോലി
ഇന്ത്യന്‍ നേവിയില്‍ പ്രതിരോധ വകുപ്പില്‍ ജോലി നേടാം. ഇന്ത്യന്‍ നേവി ഇപ്പോള്‍ അഗ്നിവീര്‍ MR തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് Agniveer (MR) പോസ്റ്റുകളിലായി മൊത്തം 500+ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ പ്രധിരോധ വകുപ്പില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 മേയ് 13 മുതല്‍ 2024 മേയ് 27 വരെ അപേക്ഷിക്കാം.
| Indian Navy Agniveer MR Recruitment 2024 Latest Notification Details | |
|---|---|
| സ്ഥാപനത്തിന്റെ പേര് | ഇന്ത്യന്‍ നേവി |
| ജോലിയുടെ സ്വഭാവം | Central Govt |
| Recruitment Type | Direct Recruitment |
| Advt No | AGNIVEER (MR) – 02/2024 BATCH |
| തസ്തികയുടെ പേര് | അഗ്നിവീര്‍ MR |
| ഒഴിവുകളുടെ എണ്ണം | 500 |
| ജോലി സ്ഥലം | All Over India |
| ജോലിയുടെ ശമ്പളം | Rs.30,000 – 45,000 |
| അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
| അപേക്ഷ ആരംഭിക്കുന്ന തിയതി | 2024 മേയ് 13 |
| അപേക്ഷിക്കേണ്ട അവസാന തിയതി | 2024 മേയ് 27 |
| ഒഫീഷ്യല്‍ വെബ്സൈറ്റ് | https://agniveernavy.cdac.in/ |
































