ആലപ്പുഴ. വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി.
വള്ളികുന്നം കടുവിനാൽ പറങ്കാമുട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറി(60)നെയാണു പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായ ചന്ദ്രകുമാർ 2 വർഷമായി പള്ളിക്കത്തറ ജംഗ്ഷനു സമീപമുള്ള വീട്ടിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഈ വീട്ടിലെ കിടപ്പുമുറിയിലാണു മൃതദേഹം കണ്ടെത്തിയത്. ഇന്നു രാവിലെ ഓട്ടം വിളിച്ചിരുന്ന ആൾ ചന്ദ്രകുമാർ എത്താത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല.
ഇതോടെ മറ്റൊരാളെ വിളിച്ചു ചന്ദ്രകുമാറിനെ അന്വേഷിക്കാൻ ആവശ്യപ്പെട്ടു.
ഇയാൾ വീട്ടിലെത്തിയപ്പോഴാണു സംഭവം അറിയുന്നത്.
പൊലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.
വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം
വിദ്യാഭ്യാസത്തിൻറെ ലക്ഷ്യം അറിവ് നേടുക എന്നതിലുപരി തിരിച്ചറിവ് നേടൽ ആണെന്ന് എസ് എച്ച് പഞ്ചാപകേശൻ
മാവേലിക്കര : വിദ്യാഭ്യാസത്തിൻറെ ലക്ഷ്യം അറിവ് നേടുക എന്നതിലുപരി തിരിച്ചറിവ് നേടൽ ആണെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ് എച്ച് പഞ്ചാപകേശൻ .മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സൈനിക സ്കൂളിൽ ഭാരതീയ വിദ്യാനികേതൻ സംസ്ഥാന പ്രതിനിധി സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മികച്ച ഭൗതിക സാഹചര്യങ്ങൾ വിദ്യാലയങ്ങൾ കൊണ്ട് എന്ന കാരണത്താൽ അതൊരു മികച്ച വിദ്യാലയം ആകണമെന്നില്ല അറിവും തിരിച്ചറിവും മൂല്യങ്ങളും പകർന്നു നൽകി ദേശീയ ബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്ന വിദ്യാലയങ്ങളെ മാത്രമേ മികച്ച വിദ്യാലയം എന്ന് വിശേഷിപ്പിക്കാൻ സാധിക്കുകയുള്ളൂ.
വിദ്യാഭ്യാസമേഖലയിൽ ഭാരതീയ വിദ്യാനികേതൻ നൽകുന്ന സംഭാവനകൾ എടുത്തു പറയേണ്ടതാണ് .കാലഘട്ടം ആവശ്യപ്പെടുന്ന രീതിയിലുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് പകർന്നു നൽകുന്ന രീതിയിലേക്ക് അധ്യാപകരും രക്ഷകർത്താക്കളും മാറേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഭാരതീയ വിദ്യാനികേതൻ സംസ്ഥാന അധ്യക്ഷൻ പി ഗോപാലൻകുട്ടി മാസ്റ്റർ അധ്യക്ഷനായി വിദ്യാനികേതൻ ദേശീയ സമിതി അംഗം കാശിപതി ,ക്ഷേത്രീയ സെക്രട്ടറി രാജഗോപാൽ, സംസ്ഥാന സെക്രട്ടറി ആർ വി ജയകുമാർ , സംഘടനാ സെക്രട്ടറി അനീഷ്, സ്കൂൾ മാനേജ്മെൻറ് ട്രസ്റ്റി ശശിധരൻ എന്നിവർ സംസാരിച്ചു.ഇന്നലെയും ഇന്നുമായി നടക്കുന്ന സംസ്ഥാന പ്രതിനിധിസഭയിൽ എല്ലാ ജില്ലകളിൽ നിന്നുമായി 400 ഓളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
ഒന്നു ശ്രദ്ധിച്ചാല്‍ കൊള്ളാം, പോരുവഴി ഇടയ്ക്കാട്ട് എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
ശാസ്താംകോട്ട:പോരുവഴി ഇടയ്ക്കാട്ട് എ.സി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു.കഴിഞ്ഞ രാത്രിയിലാണ് സംഭവം.ഇടയ്ക്കാട് മുണ്ടുകുളഞ്ഞി പള്ളിപ്പറമ്പിൽ ഡെന്നിസാമിന്റെ വീട്ടിലെ എ.സിയാണ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചത്.ഈ സമയം വീട്ടുകാർ സമീപത്ത് പ്രാർത്ഥനയ്ക്ക് പോയിരിക്കുകയായിരുന്നു.ഇതിനാൽ വലിയ അപകടമാണ് വഴിമാറിയത്.എ.സി പൊട്ടിത്തെറിച്ചതോടെ വീടിന് ഉൾവശം മുഴുവൻ പുക നിറഞ്ഞു.വീടിനകത്ത് ഉണ്ടായിരുന്ന കട്ടിൽ,മെത്ത,ജനാലകൾ തുടങ്ങിയവ പൂർണമായും കത്തി നശിച്ചു.നാട്ടുകാരുടെ നേതൃത്വത്തിൽ തീയണക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.തുടർന്ന് ശാസ്താംകോട്ട ഫയർഫോഴ്സിൽ വിവരമറിയിച്ചു.സ്ഥലത്തെത്തിയ ഫയർഫോഴ്സിന്റെ നേതൃത്വത്തിലാണ് പൂർണ്ണമായും നിയന്ത്രണ വിധേയമാക്കിയത്.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ യേശുദാസിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രമേഷ് ചന്ദ്ര,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മനോജ്,വിജേഷ്,രാജേഷ് ആർ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ഹരിപ്രസാദ്,ഹോം ഗാർഡ് ശിവപ്രസാദ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കുഎ പ്ലസുകൾ കരസ്ഥമാക്കി ഇരട്ട സഹോദരിമാർ
ശാസ്താംകോട്ട:എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസുകൾ നേടിയ ഇരട്ട സഹോദരിമാർ നാടിനും വീടിനും അഭിമാനമായി.പതാരം ശാന്തിനികേതൻ മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനികളായ മഹിമാ കണ്ണനും മഞ്ജിമാ കണ്ണനുമാണ് എ പ്ലസുകൾ വാരിക്കൂട്ടിയത്.ശൂരനാട് തെക്ക് പതാരം ഇരവിച്ചിറ പടിഞ്ഞാറ് പുത്തൻപുരയിൽ അമ്പാടി കണ്ണന്റെയും ശോഭയുടെയും മക്കളാണ് ഇവർ.പതാരം സ്കൂളിൽ തന്നെ സയൻസ് വിഷയമെടുത്ത് ഹയർസെക്കന്ററിക്ക് ചേരാനാണ് മഹിമയുടെയും മഞ്ജിമയുടെയും ആഗ്രഹം.
സീരിയല്‍ നടി പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു
തെലുങ്ക് ടിവി സീരിയല്‍ നടി പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിനു സമീപം ഉണ്ടായ ഒരു കാര്‍ അപകടത്തെത്തുടര്‍ന്നാണ് മരണം. സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണം സംഭവിക്കുകയായിരുന്നു.
കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു. ഇതിനിടെ ഹൈദരാബാദില്‍ നിന്ന് വനപര്‍ത്തിയിലേക്ക് വരികയായിരുന്ന ബസ് കാറിന്റെ വലതുവശത്ത് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പവിത്ര സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. സംഭവത്തില്‍ പവിത്രയുടെ ബന്ധു അപേക്ഷ, ഡ്രൈവര്‍ ശ്രീകാന്ത്, നടന് ചന്ദ്രകാന്ത് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
സൂര്യകാന്തി പാടം കാണാൻ ഇനി നാടുവിടേണ്ട;കാഴ്ചയുടെ വസന്തമൊരുക്കി ഏനാത്തുണ്ടൊരു സൂര്യകാന്തി പാടം
ഏനാത്ത്:തെക്കൻ ജില്ലക്കാർക്ക് സൂര്യകാന്തി പാടം കാണാൻ ഇനി അതിർത്തി വിടേണ്ട.കൊല്ലം – പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ ഏനാത്തേക്ക് എത്തിയാൽ കാണാം പൂത്തു വിടർന്നു നിൽക്കുന്ന സുന്ദരമായ സൂര്യകാന്തി പാടം.മൂന്ന് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഏനാത്തെ സൂര്യകാന്തി പാടത്തിൽ സൂര്യകാന്തിക്കു പുറമേ തണ്ണിമത്തൻ കൃഷി മുതൽ മീൻ വളർത്തൽ വരെയുണ്ട്.രാസവളം ഒഴിവാക്കി പൂർണമായും
ജൈവകൃഷിയാണ് അവലംബിച്ചിരിക്കുന്നത്.

ഫാമിന് പുറത്ത് എം.സി റോഡരികിലുള്ള ഇവരുടെ ഷോപ്പിൽ നിന്നും വിത്തുകളടക്കമുള്ള ഉല്പന്നങ്ങൾ വാങ്ങാനും കഴിയും.കുളക്കട കൃഷിഭവന്റെ സഹായത്തോടെ അനിൽ കുമാറും സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ച ധരണി ഫാംസാണ് കാഴ്ചക്കാരുടെ മനം കവരുന്നത്.രാവിലെ മുതൽ രാത്രി വരെ ഇവിടേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്.3 ഏക്കറിലായി പൂത്തുലഞ്ഞ് നിൽക്കുന്ന സൂര്യകാന്തി പാടത്ത് ഫോട്ടോ എടുക്കാനും വീഡിയോ ഷൂട്ട് ചെയ്യാനും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.കൊടും വേനൽ സൂര്യകാന്തിയുടെ സ്വഭാവികതയും അഴകും നിലനിർത്താൻ ധരണി ഫാംസ് പ്രത്യേകം ശ്രദ്ധയും പരിചരണവും നൽകുന്നുണ്ട്.
ഓപ്പറേഷൻ പി-ഹണ്ട്: കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചവർക്കെതിരെ വ്യാപക നടപടികളുമായി കൊല്ലം റൂറൽ പോലീസ്
കൊട്ടാരക്കര : സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ പി ഹണ്ടിൻറെ ഭാഗമായി കൊല്ലം റൂറൽ ജില്ലയിൽ ഇന്ന് നടത്തിയ പോലീസ് റെയ്ഡിൽ വിവിധ സ്ഥലങ്ങളിൽ നിന്നായി കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സൂക്ഷിച്ചുവയ്ക്കുന്നതിനും പ്രച്ചരിപ്പിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമായി ഉപയോഗിച്ച 5 മൊബൈൽ ഡിവൈസുകൾ പിടിച്ചെടുത്തു.ഇന്ന് രാവിലെ ആറുമണി മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഒരേസമയം നടത്തിയ റെയ്ഡുകളിൽ കുട്ടികളുടെ അശ്ലീല വീഡിയോകൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനായി ഉപയോഗിച്ച 5 മൊബൈൽഫോണുകൾ പിടിച്ചെടുത്തത്.
കുട്ടികളുടെ അശ്ളീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതായും ഡൌൺലോഡ് ചെയ്തു സൂക്ഷിക്കുന്നതായും ലഭിച്ച വിശ്വസനീയമായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം ജില്ലാ പോലീസ് മേധാവി സാബു മാത്യു ഐ.പി. എസ് ന്റെ നിർദേശാനുസരണം ആണ് റെയ്ഡ് നടത്തിയത്. കൊല്ലം റൂറൽ അഡിഷണൽ എസ്.പി സാഹിർ എസ്. എം ന്റെ നേതൃത്വത്തിൽ കൊല്ലം റൂറൽ ജില്ലയിലെ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെയും വിവിധ പോലീസ് സ്റ്റേഷനുകളിലെയും എസ്.എച്ച്.ഒ മാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ റെയ്ഡിൽ പങ്കെടുത്തു. കുണ്ടറ, പൂയപ്പള്ളി, ഈസ്റ്റ് കല്ലട, തെന്മല എന്നീ സ്റ്റേഷൻ പരിധികളിൽ നിന്നാണ് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്. പിടിച്ചെടുത്ത മൊബൈൽ ഡിവൈസുകൾ ഫോറൻസിക് പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബിലേക്ക് അയച്ചു കൊടുക്കും.
കുട്ടികൾക്ക് നേരെയുള്ള ലൈഗിംകാതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് പോലീസ് ഇത്തരം റെയ്ഡുകൾ സംഘടിപ്പിക്കുന്നത്. കുട്ടികളുടെ അശ്ളീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നവർക്കെതിരെ കൊല്ലം റൂറൽ പോലീസ് നടപടികൾ ഊർജിതമായി തുടരുന്നതായിരിക്കും എന്ന് ജില്ലാ പോലീസ് മേധാവി സാബു മാത്യു ഐ.പി.എസ് അറിയിച്ചു.
കേന്ദ്ര വിദ്യാഭ്യാസ നയം പൂർണ്ണമായ അർത്ഥത്തിൽ നടപ്പാക്കുവാൻ കേരള സർക്കാർ വിമുഖത കാണിക്കുന്നു
കൊല്ലം. വികസിത രാജ്യം എന്ന ലക്ഷ്യത്തോടെ സ്വന്തം കാലിൽ നിൽക്കാൻ സമൂഹത്തെ പ്രാപ്തരാക്കുകയാണ് കേന്ദ്ര വിദ്യാഭ്യാസ നയം ലക്ഷ്യം ഇടുനതെന്ന് ദേശീയ അധ്യാപക പരിഷത്ത് മധ്യമേഖലാ സെക്രട്ടറി എ .വി ഹരീഷ്. എൻ ടി യുസ്ഥാപക ദിനാഘോഷവും കൊല്ലം ജില്ലാ പഠനശിരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര വിദ്യാഭ്യാസ നയം പൂർണ്ണമായ അർത്ഥത്തിൽ നടപ്പാക്കുവാൻ കേരള സർക്കാർ വിമുഖത കാണിക്കുന്നു.
ദേശീയ ബോധമുള്ള ഒരു പുതുതലമുറ
വാർത്തെടുക്കപ്പെടുമെന്ന് ഭയന്നാണത് ഇതിന് പിന്നിൽ.വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രമനുവദിക്കുന്ന തുക ദുരുപയോഗം ചെയ്യുകയാണ് കേരളം. വിദ്യാഭ്യാസത്തിനും തൊഴിലിനും വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന ഒരു വലിയ സമൂഹം ഇന്ന് നമ്മുടെ നാട്ടിലുണ്ട്.എന്നാൽ ഭാരതത്തിൻറെ വികസനം അവിടെ വളർന്നു വരുന്ന യുവാക്കളിലൂടെ ആകണം എന്നതാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.ആ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള നടപടികളാണ് കേരള സർക്കാരും കൈക്കൊള്ളേണ്ടത് എന്ന് അദ്ദേഹം ഓർമിപ്പിച്ചു.
കുണ്ടറ ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച് എസ് എസ് ൽ നടന്ന ശിബിരത്തിൽഎൻ ടി യു ജില്ലാ പ്രസിഡൻറ് എസ് കെ ദിലീപ് കുമാറി ർഅധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം
റ്റി.ജെ ഹരികുമാർ സ്ഥാപക ദിന സന്ദേശം നൽകി. ആർ ജയകൃഷ്ണൻ ,പി ആർ ഗോപകുമാർ ,ആർ ശിവൻ പിള്ള ,എസ് കെ ദീപു കുമാർ, അർക്കന്നൂർ രാജേഷ് , ധനലക്ഷ്മി വിരിയറഴികത്ത് ,ആർ ഹരികൃഷ്ണൻ ,എൻ പ്രദീപ് ,സുനീഷ് ,ധന്യ ടി ആർ,സുധീഷ് എസ്,ജയചന്ദ്രൻ, ഡോ:ദിനേശ്, പാർവതി,ശരത് ശശി, മനോജ് എന്നിവർ സംസാരിച്ചു
ഫൈവ് സ്റ്റാർ ഹോട്ടലെന്നു പറഞ്ഞു; എന്നാൽ പഴയ ബസ്റ്റാന്റിന് സൈഡിലുള്ള അമ്മിണി ലോഡ്ജായാണ് തോന്നിയത്: വിമർശനം
തിരുവനന്തപുരം:
ബിഗ് ബോസ് സീസണുകളില്‍ എപ്പോഴും ഹിറ്റാകാറുള്ള ഒരു ടാസ്ക്കാണ് ബിബി ഹോട്ടല്‍ ടാസ്ക്ക്.ഹോട്ടല്‍ ടാസ്കില് അതിഥികളായി ഒന്നാം സീസണിലെ വിജയി ആയിരുന്ന സാബു മോനും ആ സീസണിലെ തന്നെ മത്സരാര്‍ത്ഥിയായിരുന്ന നടി ശ്വേത മേനോനും എത്തിയിരുന്നു. എന്നാല്‍ ഇരുവർക്കും ടാസ്ക്കില് പങ്കെടുത്തശേഷം കടുത്ത നിരാശയാണ് ഉണ്ടായതെന്നു മോഹൻലാലിനോട് തുറന്നു പറഞ്ഞു.
ഹോട്ടല്‍ ടാസ്ക്കിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഗസ്റ്റുകള്‍ ഹാപ്പിയായാണ് മടങ്ങിയതെന്നാണ് മത്സരാർത്ഥികള്‍ മോഹൻലാലിനോട് പറഞ്ഞത്. എന്നാല്‍ സത്യം അതല്ലെന്ന് ശ്വേതയും സാബുവും വെർച്വലിയെത്തി മോഹൻലാലിനോട് പറഞ്ഞു. ഫൈവ് സ്റ്റാർ ഹോട്ടലെന്നായിരുന്നു ലാലേട്ടാ പറഞ്ഞിരുന്നത്. പക്ഷെ അവിടെ ചെന്നപ്പോള്‍ പഴയ ബസ്റ്റാന്റിന് സൈഡിലുള്ള അമ്മിണി ലോഡ്ജായാണ് തോന്നിയതെന്നാണ് അവർ പറയുന്നത്.
നടത്തിപ്പുകാർക്ക് ഹോട്ടല്‍ പൂട്ടിപോകണമെന്ന് ആഗ്രഹമുള്ളതായി തോന്നി എന്നാണ് സാബു മോഹൻലാലിനോട് സംസാരിക്കവെ പറഞ്ഞത്. ഞാൻ വന്നപ്പോള്‍ തന്നെ അവിടെ നല്ലൊരു പൊട്ടിത്തെറിക്കല് ഞാൻ കണ്ടു. സെല്‍ഫ് റെസ്പെക്ട് എന്ന സാധനം അവരുടെ വാക്കുകളില്‍ ഇല്ല. എന്നാണ് ശ്വേത പറഞ്ഞത്. മത്സരാർത്ഥികള്‍ ഗെയിമിനെ ഗെയിമായി കാണാത്തത് എന്തുകൊണ്ടാണെന്ന് മോഹൻലാല്‍ സാബുവിനോടും ശ്വേതയോടും ചോദിച്ചപ്പോള്‍ എല്ലാവരേയും ശത്രുക്കാളാണ് ഇവർ പ്ലെയ്സ് ചെയ്ത് വെച്ചിരിക്കുന്നതെന്നാണ് ഇരുവരും നല്കിയ മറുപടി.
സാബുവിന്റെയും ശ്വേതയുടെയും അഭിപ്രായം തന്നെയാണ് പ്രമോ പുറത്ത് വന്നതോടെ പ്രേക്ഷകർക്കുമുള്ളത്.
ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു: ആട്ടം മികച്ച ചിത്രം
തിരുവനന്തപുരം: 2023 ലെ മികച്ച സിനിമയ്ക്കുള്ള 47ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ഡോ അജിത് ജോയ്, ജോയ് മൂവി പ്രൊഡക്ഷന്‍ നിർമിച്ച് ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ‘ആട്ടം’ നേടി. ആനന്ദ് ഏകര്‍ഷിയാണ് മികച്ച സംവിധായകന് (ആട്ടം). ഗരുഡനിലെ അഭിനയത്തിന് ബിജു മേനോനും പൂക്കാലത്തിലെ വേഷത്തിന് വിജയരാഘവനും മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടു. ശിവദ (ജവാനും മുല്ലപ്പൂവും), സറിന് ഷിഹാബ് (ആട്ടം) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും.
കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്കാരമാണ് ഫിലിം ക്രിട്ടിക്സ് അവാർഡ്. 69 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷന് പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ. ജോർജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ. ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എ. ചന്ദ്രശേഖര്‍, ഡോ. അരവിന്ദന് വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.
ചലച്ചിത്രരത്നം – റൂബി ജൂബിലി പുരസ്കാരങ്ങൾ
സമഗ്രസംഭാവനകളെ മാനിച്ച് നല്കുന്ന ചലച്ചിത്ര രത്നം പുരസ്കാരം മുതിര്‍ന്ന സംവിധായകനും തിരക്കഥാകൃത്തും നടനും നിർമാതാവുമായ ശ്രീനിവാസന് സമ്മാനിക്കും
തിരക്കഥാകൃത്തും സംവിധായകനും നടനും ഗാനരചയിതാവും സംഗീതസംവിധായകനുമെല്ലാമായ രാജസേനന് ക്രിട്ടിക്സ് റൂബി ജൂബിലി അവാര്‍ഡ് നല്‍കും.
ചലച്ചിത്രപ്രതിഭ
ചലച്ചിത്രപ്രതിഭാ പുരസ്കാരം നടനും നിർമാതാവുമായ മുകേഷ്, പ്രമുഖ നിർമാതാവും വിതരണക്കാരനുമായ കിരീടം ഉണ്ണി, നടന് പ്രേംകുമാര്‍, ചിത്രസംയോജക ബീന പോള്‍ വേണുഗോപാല്‍, തെന്നിന്ത്യന്‍ നടിയും സംവിധായകയുമായ സുഹാസിനി മണിരത്നം, എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്കാരം ലഭിക്കും
മറ്റ് അവാര്‍ഡുകള്‍
മികച്ച രണ്ടാമത്തെ ചിത്രം: തടവ് (നിർമാണം: പ്രമോദ് ദേവ്, ഫാസില്‍ റസാഖ്)
മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്: ഫാസില്‍ റസാഖ് (ചിത്രം: തടവ്)
മികച്ച സഹനടന്‍: കലാഭവന്‍ ഷാജോണ്‍ (ചിത്രം ഇതുവരെ, ആട്ടം), ഷെയ്ന് നിഗം (ചിത്രം ആര്‍ഡിഎക്സ്, വേല)
മികച്ച സഹനടി: കെപിഎസി ലീല (പൂക്കാലം, പൂവ്)
മികച്ച ബാലതാരം: നസീഫ് മുത്താലി (ചിത്രം ചാമ), ആവണി ആവൂസ് (ചിത്രം കുറിഞ്ഞി)
മികച്ച തിരക്കഥ: വി സി അഭിലാഷ് (ചിത്രം പാന്‍ ഇന്ത്യന്‍ സ്റ്റോറി)
മികച്ച ഗാനരചയിതാവ്: കെ.ജയകുമാര്‍ (ചിത്രം ഇതുവരെ, ഴ, അച്ഛനൊരു വാഴ വച്ചു)
മികച്ച സംഗീത സംവിധാനം: അജയ് ജോസഫ് (ചിത്രം ആഴം)
മികച്ച പശ്ചാത്തല സംഗീതം: എബി ടോം (ചിത്രം അവള് പേര് ദേവയാനി)
മികച്ച പിന്നണി ഗായകന്: മധു ബാലകൃഷ്ണന് (ഗാനം കാഞ്ചന കണ്ണെഴുതി…ചിത്രം ഞാനും പിന്നൊരു ഞാനും)
മികച്ച പിന്നണി ഗായിക: മൃദുല വാരിയര്‍ (ഗാനം കാലമേ….ചിത്രം കിര്‍ക്കന്‍)
മികച്ച ഛായാഗ്രാഹകന്‍: അര്‍മോ (ചിത്രം അഞ്ചക്കള്ളകോക്കന്‍)
മികച്ച ചിത്രസന്നിവേശകന്‍: അപ്പു ഭട്ടതിരി (ചിത്രം റാണി ദ് റിയല്‍ സ്റ്റോറി)
മികച്ച ശബ്ദലേഖകന്‍: ആനന്ദ് ബാബു (ചിത്രം ഒറ്റമരം, റിഥം, വിത്തിന് സെക്കന്‍ഡ്സ്)
മികച്ച കലാസംവിധായകന്‍: സുമേഷ് പുല്‍പ്പള്ളി, സുനില്‍ മക്കാന(നൊണ)
മികച്ച മേക്കപ്പ്മാന്: റോണക്സ് സേവ്യര്‍ (ചിത്രം പൂക്കാലം)
മികച്ച വസ്ത്രാലങ്കാരം: ഇന്ദ്രന്‍സ് ജയന് (ചിത്രം റാണി ദ് റിയല്‍ സ്റ്റോറി, ഇതുവരെ)
മികച്ച ജനപ്രിയ ചിത്രം: ആര്.ഡി.എക്സ് (സംവിധാനം നഹാസ് ഹിദായത്ത്), ഗരുഡന് (സംവിധാനം അരുണ്‍വർമ)
മികച്ച ബാലചിത്രം: കൈലാസത്തിലെ അതിഥി (സംവിധാനം അജയ് ശിവറാം)
മികച്ച ദേശീയോദ്ഗ്രഥന ചിത്രം: ഭഗവാന്‍ദാസിന്റെ രാമരാജ്യം (സംവിധാനം റഷീദ് പറമ്പില്‍)
മികച്ച ജീവചരിത്ര സിനിമ: ഫെയ്സ് ഓഫ് ദ് ഫെയ്സ്ലെസ് (സംവിധാനം ഷൈസണ്‍ പി ഔസേഫ്)
മികച്ച പരിസ്ഥിതി ചിത്രം: വിത്ത് (സംവിധാനം അവിര റബേക്ക), പച്ചപ്പ് തേടി (സംവിധാനം കാവില്‍രാജ്)
മികച്ച ലൈവ് അനിമേഷന്‍ ചിത്രം: വാലാട്ടി (സംവിധാനം ദേവന് ജയകുമാര്‍)
സാമൂഹികപ്രസക്തിയുള്ള ചിത്രം: ദ് സ്പോയ്ല്‍സ് (സംവിധാനം മഞ്ജിത് ദിവാകര്‍), ഇതുവരെ (സംവിധാനം അനില്‍ തോമസ്), ആഴം (നിർമാണം ജഷീത ഷാജി)
മികച്ച ഗോത്രഭാഷാ ചിത്രം: കുറുഞ്ഞി (സംവിധാനം ഗിരീഷ് കുന്നുമ്മല്‍)
മികച്ച അന്യഭാഷാ ചിത്രം: മാമന്നന് (നിർമാണം റെഡ്ജയന്റ് മൂവീസ് സംവിധാനം മാരി ശെല്‍വരാജ്)
മികച്ച നവാഗത പ്രതിഭകള്‍
സംവിധാനം: സ്റ്റെഫി സേവ്യര്‍ (ചിത്രം മധുരമനോഹരമോഹം),ഷൈസണ്‍ പി ഔസേഫ് (ചിത്രം ഫെയ്സ് ഓഫ് ദ് ഫെയ്സ്ലെസ്)
അഭിനയം: പ്രാര്‍ത്ഥന ബിജു ചന്ദ്രന് (ചിത്രം സൂചന),രേഖ ഹരീന്ദ്രന്‍ (ചിത്രം ചെക്കമേറ്റ്)
പ്രത്യേക ജൂറി പുരസ്കാരം
സംവിധാനം: അനീഷ് അന്‍വര്‍ (ചിത്രം രാസ്ത)
അഭിനയം: ബാബു നമ്പൂതിരി (ചിത്രം ഒറ്റമരം), ഡോ മാത്യു മാമ്പ്ര(കിര്‍ക്കന്‍),ഉണ്ണി നായര്‍ (ചിത്രം മഹല്‍), എ വി അനൂപ് (ചിത്രം അച്ഛനൊരു വാഴ വച്ചു), ബീന ആര് ചന്ദ്രന് (ചിത്രം തടവ്), റഫീഖ് ചൊക്ളി (ചിത്രം ഖണ്ഡശ), ഡോ.അമര്‍ രാമചന്ദ്രന് (ചിത്രം ദ്വയം),ജിയോ ഗോപി ച്രി ത്രം തിറയാട്ടം)
തിരക്കഥ: വിഷ്ണു രവി ശക്തി (ചിത്രം മാംഗോമുറി)
ഗാനരചന, സംഗീതസംവിധാനം: ഷാജികുമാര്‍ (ചിത്രം മോണോ ആക്ട്), സംഗീതം സതീഷ് രാമചന്ദ്രന് (ചിത്രം ദ്വയം), ഷാജി സുകുമാരന്‍ (ചിത്രം ലൈഫ്)





































