26.6 C
Kollam
Thursday 25th December, 2025 | 05:54:55 PM
Home Blog Page 2726

കൊട്ടാരക്കരയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ

കൊട്ടാരക്കര: എംഡിഎംഎയും കഞ്ചാവുമായി യുവാവ് കൊട്ടാരക്കര  എക്സൈസിന്റെ പിടിയിൽ. കൊല്ലം ഈസ്റ്റ് കടപ്പാക്കട ശാസ്ത്രി ജംഗ്ഷനിൽ ചന്ദ്രാലയം വീട്ടിൽ(ശാസ്ത്രി നഗർ 208) ആശിഷ് ശ്രീകുമാർ (35) നെയാണ് അറസ്റ്റ് ചെയ്തത്.
എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദീപക്. ബി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുവത്തൂർ നാടല്ലൂരിൽ   നടത്തിയ റെയ്ഡിൽ ആണ് ഇയാൾ പിടിയിലായത്. 4.730 ഗ്രാം എംഡിഎംഎയും 8 ഗ്രാം ഗഞ്ചാവും പിടിച്ചെടുത്തു. ഇയാളിൽ നിന്നും 14800 രൂപയും, ബൈക്കും  പിടികൂടിയിട്ടുണ്ട്.

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. പത്തനംതിട്ട ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെയും മറ്റന്നാളും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലയില്‍ ജില്ലാ ഭരണകൂടങ്ങള്‍ രാത്രിയാത്രയ്ക്ക് അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൃശ്ശൂര്‍ ദേശമംഗലത്ത് ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. അടിയന്തര സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയാറെടുക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. കാലവര്‍ഷം നാളെ ആന്‍ഡമാനിലും 31 ആം തീയതി കേരളത്തിലും എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അതിന് മുമ്പേ സംസ്ഥാനത്ത് മഴ കനക്കും എന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച വരെ അതിതീവ്രമഴയ്ക്കാണ് സാധ്യത. 14 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ് ഉണ്ട്. പത്തനംതിട്ട ജില്ലയില്‍ ഇന്നും റെഡ് അലര്‍ട്ടും തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടുമാണ്. പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളില്‍ നാളെയും മറ്റന്നാളും റെഡ് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. മഴക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ദുരന്തസാധ്യതയുള്ള മേഖലകളില്‍നിന്ന് ആവശ്യമെങ്കില്‍ മാറി താമസിക്കണം. പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയില്‍
നാളെ മുതല്‍ 23 വരെ രാത്രി യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി.

ശബരിമല യാത്രയ്ക്ക് തത്കാലം വിലക്കില്ല. തിരുവനന്തപുരം ജില്ലയിലെ മലയോര – കായലോര മേഖലകളിലേക്ക് അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. റെഡ് അലെര്‍ട്ടുള്ള ജില്ലകളില്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിനും ഖനനത്തിനും നിയന്ത്രണമുണ്ട്. തൃശ്ശൂര്‍ ദേശമംഗലത്ത് ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ഇടുക്കി നെടുങ്കണ്ടം, ഉടുമ്പന്‍ചോല, ശാന്തന്‍പാറ,തൊടുപുഴ എന്നിവിടങ്ങളിലും കോഴിക്കോട് കോട്ടയം മലപ്പുറം ജില്ലകളിലും മഴ ശക്തമാണ്. പത്തനംതിട്ട റാന്നി പെരുനാട് മാടമണ്‍ വള്ളക്കടവിന് സമീപം തമിഴ്‌നാട് സ്വദേശികളായ ശബരിമല തീര്‍ത്ഥാടകരുടെ വാഹനത്തിന് മുകളില്‍ മരം ഒടിഞ്ഞുവീണു. ബസ് ഡ്രൈവര്‍ നിസ്സാര പരുക്കേറ്റു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. കേരള – തെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു

ന്യൂഡെല്‍ഹി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു. ആറു സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 സീറ്റുകളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുക. ഡൽഹിയിൽ ഒരു അഴിമതി ക്കാരന് സംരക്ഷണം. നൽകുന്നുവെന്ന് കോണ്ഗ്രസിനും, ആം ആദ്മി ക്കും എതിരെ വിമർശനവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ സംവാദത്തിന് പ്രധാനമന്ത്രിയെ വീണ്ടും വെല്ലുവിളിച്ച് രാഹുൽ ഗാന്ധി.
രാജസ്ഥാനിലെ പ്രധാന മന്ത്രി മോദിയുടെ വിവാദ പ്രസംഗത്തിൽ ഡൽഹി ഹൈ കോടതി പോലീസിനോട് റിപ്പോർട്ട് തേടി.

ബീഹാർ,ജമ്മു കശ്മീർ, ജാർഖണ്ഡ്,ലഡാക്ക്,മഹാരാഷ്ട്ര, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലായി 49 മണ്ഡലങ്ങളിൽ ആണ് അഞ്ചാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.695 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. അമേഠി, റായ്ബറേലി മണ്ഡലങളാണ് അഞ്ചാം ഘട്ടത്തിലെ ശ്രദ്ധ കേന്ദ്രം.രാഹുൽ ഗാന്ധി, രാജ് നാഥ് സിങ്, പീയുഷ് ഗോയൽ,സ്മൃതി ഇറാനി, ചിരാഗ് പസ്വാൻ, രാജീവ് പ്രതാപ് റൂഡി, ഒമർ അബ്ദുള്ള തുടങ്ങിയവരാണ് അഞ്ചാംഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.

പ്രധാന മന്ത്രി നരേന്ദ്രമോദിയും, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആറാം ഘട്ട മേഖലകളിൽ പ്രചരണം ആരംഭിച്ചു.ഹരിയാനയിലെ റാലികളിൽ കർഷകർക്കും, സൈനികർക്കും വേണ്ടി നടപ്പാക്കിയ പദ്ധതികൾ എടുത്തു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി,

വടക്ക് കിഴക്കൻ ഡൽഹിയിലെ റാലിയിൽ, മതത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ ടെൻഡറുകൾ നൽകുമെന്നും, സ്‌പോർട്സ് ടീമിലേക്ക് തെരഞ്ഞെടുപ്പ് നടത്തുമെന്നും കോണ്ഗ്രസ് പ്രകടനപത്രികയിൽ പറയുന്നതായി ആരോപിച്ചു.ഡൽഹി രാം ലീല മൈദാനി ലെ റാലിയിൽ രാഹുൽ ഗാന്ധി, രാഷ്ട്രീയ സംവാദത്തിന് പ്രധാന മന്ത്രി മോദിയെ വെല്ലുവിളിച്ചു. രാജസ്ഥാനിലെ ബൻസ്വാഡയിലെ നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരായ പരാതിയിൽ,ഡൽഹി ഹൈകോടതി പോലീസിനോട് റിപ്പോർട്ട്‌ തേടി.

ഡൽഹി സ്വദേശിയായ കുർബാൻ അലി നൽകിയ പരാതിയിലാണ് നടപടി.

ഓട്ടോയും ബൈക്കും തമ്മിൽ കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് ഗുരുതര പരിക്ക്

എടത്വ.ഓട്ടോയും ബൈക്കും തമ്മിൽ കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. അപകടം എടത്വ പച്ചയിൽ രാത്രി 7 മണിയോടെ. തലവടി പഴയിൽചിറ
വീട്ടിൽ കണ്ണൻ (26), തലവടി ,പറത്തറ വീട്ടീൽ ഡൊമക്സ് (24)
എന്നിവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും, നട്ടെല്ലിനും പരിക്കേറ്റ കണ്ണ ൻ്റെ
നില അതീവ ഗുരുതരം

ബൈക്ക് യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പാറ കയറ്റി വന്ന ലോറി തലകീഴായി മറിഞ്ഞു

കുന്നത്തൂർ:ഇടയ്ക്കാട് ഭാഗത്ത് നിന്നും പ്രധാന പാതയിലേക്ക് കയറിയ
ബൈക്ക് യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഏഴാംമൈലിൽ പാറ കയറ്റി വന്ന ലോറി തലകീഴായി മറിഞ്ഞു.ആർക്കും പരിക്കില്ല.ഭരണിക്കാവ് – വണ്ടി
പ്പെരിയാർ ഹൈവേയിൽ ഏഴാംമൈൽ ജംഗ്ഷന് സമീപം ശനി രാവിലെ 7.30 ഓടെയാണ് അപകടം നടന്നത്.അടൂർ ഭാഗത്തു നിന്നും വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.മറിഞ്ഞ ലോറിയിൽ നിന്നും പാറ റോഡിൽ തെറിച്ചുവീണു.ഇതിനോട് ചേർന്നുണ്ടായിരുന്ന ലോട്ടറി തട്ടിന്
കേടുപാടുകൾ സംഭവിച്ചു. ലോട്ടറി വിൽപ്പനക്കാരൻ അപകടത്തിൽ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.ജംഗ്ഷനിലെ ബസ് വെയിറ്റിംഗ് ഷെഡിനും ഓട്ടോ സ്റ്റാൻഡിനോടും ചേർന്നാണ് ലോറി മറിഞ്ഞത്.ഈ സമയം വെയിറ്റിംഗ് ഷെഡിലും സമീപത്തും ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്.

സ്കൂള്‍ ബസുകളുടെ പരിശോധനയും ബോധവത്കരണവും


കരുനാഗപ്പള്ളി:2024 – 2025 അധ്യായന വര്‍ഷം സ്കൂള്‍ തുറക്കുന്നതിന്‍റെ ഭാഗമായി കരുനാഗപ്പള്ളി താലൂക്കിലെ സ്കൂള്‍ വാഹനങ്ങളുടെ പരിശോധനയും ഡ്രൈവര്‍മാര്‍ക്കും ആയമാര്‍ക്കുമുള്ള പരിശീലനവും കരുനാഗപ്പള്ളി സബ് ആര്‍.ടി. ഓഫീസിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്നതിന് ജോയിന്‍റ് ആര്‍.ടി.ഒ. അനില്‍കുമാറിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനിച്ചു. സ്കൂള്‍ ബസുകള്‍ക്ക് എന്തെങ്കിലും അറ്റകുറ്റ പണികള്‍ ഉണ്ടങ്കില്‍ അവയെല്ലാം 22/05/2024 ബുധനാഴ്ചക്ക് മുമ്പ് പൂര്‍ത്തീകരിച്ചു വാഹനങ്ങള്‍ പരിശോധനക്ക് സജ്ജമാക്കേണ്ടതാണ്. 23/05/2024 വ്യാഴാഴ്ച മുതല്‍ വാഹനങ്ങള്‍ പരിശോധിക്കുകയും പരിശോധനയില്‍ ഫിറ്റ് ആകുന്ന വാഹനങ്ങളില്‍ എം.വി.ഡി യുടെ സ്റ്റിക്കര്‍ പതിക്കുന്നതുമായിരിക്കും.

സ്കൂള്‍ തുറക്കുമ്പോള്‍ റോഡില്‍ നടക്കുന്ന പരിശോധനയില്‍ വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ടോ എന്ന് നോക്കുകയും സ്റ്റിക്കര്‍ പതിക്കാതെ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതുമായിരിക്കും. കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ സ്കൂള്‍ ബസ് ജീവനക്കാര്‍ക്കുള്ള പരിശീലന പരിപാടി 2024 മെയ് 25 ശനിയാഴ്ച രാവിലെ 8.30ന് ശ്രീബുദ്ധ സ്കൂളില്‍ വച്ചും ചവറ നിയോജക മണ്ഡലത്തിലെ പരിശീലന പരിപാടി 2024 മെയ് 29 ബുധനാഴ്ച രാവിലെ 8.30ന് സ്ട്രാറ്റ്ഫോര്‍ഡ് സ്കൂളില്‍ വെച്ചും നടക്കുന്നതായിരിക്കും. എല്ലാ സ്കൂള്‍ ബസ് ജീവനക്കാരും ഈ പരിപാടിയില്‍ പങ്കെടുക്കണമെന്നും ഇവരുടെ പങ്കാളിത്തം സ്കൂള്‍ അതികൃതര്‍ ഉറപ്പുവരുത്തണമെന്നും ജോയിന്‍റ് ആര്‍.ടി.ഒ. അറിയിച്ചു.

നാലു വർഷ ബിരുദം : മാറുന്ന കാലം മാറുന്ന പഠനം മാറേണ്ട സമീപനം കരുനാഗപ്പള്ളി ടൗൺ ക്ലബിൽ സെമിനാര്‍

കരുനാഗപ്പള്ളി. ടൗൺ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ സർവകലാശാലകളിൽ ഈ വർഷം മുതൽ ഏർപ്പെടുത്തിയ നാലു വർഷ ബിരുദ പ്രോഗ്രാമിനെക്കുറിച്ച് നാലു വർഷ ബിരുദം : മാറുന്ന കാലം മാറുന്ന പഠനം മാറേണ്ട സമീപനം എന്ന വിഷയത്തെ അധികരിച്ച് ബോധവൽക്കരണ സെമിനാർ നടത്തുന്നു. ബിരുദ പ്രവേശനം നടക്കുന്ന ഈ സമയത്ത് ഇതുമായി ബന്ധപ്പെട്ട മുഴുവൻ സംശയങ്ങൾക്കും മറുപടി നൽകുന്നതായിരിക്കും ബിരുദ പഠനത്തിന് അപേക്ഷിക്കേണ്ട വിധം, കോഴ്സ് ഘടന, പുതിയതായി വന്നിരിക്കുന്ന മാറ്റങ്ങൾ എന്നിവയെല്ലാം സെമിനാറിൽ വിശദമായി ചർച്ച ചെയ്യും പ്ലസ് 2 പാസായി ഉന്നതവിദ്യാഭ്യാസത്തിനായി കാത്തിരിക്കുന്ന വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ, അദ്ധ്യാപകർ, വിദ്യാഭ്യാസപ്രവർത്തർ തുടങ്ങിയവർക്ക് ഈ സെമിനാറിൽ തികച്ചും സൗജന്യമായി പങ്കെടുക്കാവുന്നതാണ് മേയ് ഇരുപതാം തീയതി തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ടൗൺക്ലബിൽ വെച്ചാണ് സെമിനാർ നടക്കുന്നത് ടൗൺ ക്ലബ് പ്രസിഡൻ്റ് അഡ്വ എൻ.രാജൻപിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ സെമിനാറിൻ്റെ ഉദ്ഘാടനം ബഹു കരുനാഗപ്പള്ളി എം. എൽ. എ .സി .ആർ മഹേഷ് നിർവഹിക്കും. ബഹു: ചവറ എം. എൽ. എ .ഡോ. സുജിത്ത് വിജയൻ പിള്ള മുഖ്യ പ്രഭാഷണം നടത്തും കേരള സർവകലാശാല സെനറ്റ് അംഗം ഡോ.അജേഷ് എസ് ആർ വിഷയാവതരണം നടത്തും

കല്യാണ മണ്ഡപത്തിൽ നിന്ന് ഗോകുലും മണവാട്ടിയും പോയത് അധ്യാപക പരിശീലന ക്ലാസിലേക്ക്

കായംകുളം. ഇന്ന് അധ്യാപക പരിശീലനത്തിന്റെ ഒന്നാം ഘട്ടം അവസാനിക്കുമ്പോൾ ഒരു അധ്യാപകൻ തന്റെ ദാമ്പത്യ ജീവിതത്തിന് തുടക്കം കുറിക്കുകയായിരുന്നു. ആലപ്പുഴ കായംകുളം സബ് ജില്ലയിലെ ചൂനാട് യുപി സ്കൂളിലെ ഹിന്ദി വിഭാഗം അധ്യാപകനായ ഗോകുലിന്റെയും ഓച്ചിറ സ്വദേശിനി യും ഓച്ചിറ ഗ്രാമപഞ്ചായത്തിലെ ജീവനക്കാരിയുമായ ചന്ദനയുടെയും വിവാഹമായിരുന്നു ഇന്ന്. കല്യാണം കഴിഞ്ഞ് തന്റെ മണവാട്ടിയെയും കുട്ടി പോയത് നേരെ കായംകുളത്തെ പരിശീലന ക്ലാസിലേക്ക്. ഒരുപക്ഷേ ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കാം ഇങ്ങനെ ഒരു സംഭവം.

കഴിഞ്ഞ പതിനെട്ടാം തീയതി തുടങ്ങിയ ഒന്നാംഘട്ട അധ്യാപക പരിശീലനത്തിൽ പങ്കെടുത്തത് തന്റെ കല്യാണത്തിന്റെ തിരക്കുകൾ പോലും മാറ്റിവെച്ചാണ്. കല്യാണ ദിവസത്തെ മുഹൂർത്ത സമയമൊഴിച്ച് ബാക്കി നാലര ദിവസവും അദ്ദേഹം ക്‌ളാസിൽ ഹാജരായിരുന്നു. അധ്യാപകർ കുരവയോടും ഹർഷാരവത്തോടും ആണ് വരനെയും വധുവിനെയും വരവേറ്റത്. രക്ഷിതാക്കളുടെ സ്ഥാനത്ത് കൈപിടിച്ചു കയറ്റിയത് സഹ അധ്യാപകരായിരുന്നു. വളരെ അപ്രതീക്ഷിതമായിട്ടാണ് ഗോകുൽ വധുവിനെയും കൂട്ടി സ്കൂളിലെത്തിയത്.

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർത്താവ് കുത്തി കൊന്നു

ചേർത്തല: പള്ളിപ്പുറത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാർഡിൽ വലിയവെളി അമ്പിളിയാണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.30 ഓടെയാണ് സംഭവം.
പള്ളിച്ചന്തക്ക് സമീപം വെച്ചാണ് ഭർത്താവ് രാജേഷ് അമ്പിളിയെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ ചേർത്തല കെ.വി. എം. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല
ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു. തിരുനല്ലൂർ സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റാണ് അമ്പിളി. അമ്പിളിയെ കൊലപ്പെടുത്തിയ ശേഷം രാജേഷ് ഓടി രക്ഷപ്പെട്ടു. ജലഗതാഗത വകുപ്പ് ജീവനക്കാരനാണ് രാജേഷ്. മക്കൾ: രാജലക്ഷ്മി, രാഹുൽ.

‘തെക്ക് വടക്ക് ‘ തീർച്ചയായും ഇവർ ഞെട്ടിക്കും

പ്രേം ശങ്കറിൻ്റെ സംവിധാനത്തിൽ
സുരാജ് വെഞ്ഞാറമ്മൂടും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന തെക്ക് വടക്ക് എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി.

സിനിമയുടെ ചിത്രീകരണം ഏപ്രിലിൽ ആണ് തുടങ്ങിയത്. പാലക്കാടായിരുന്നു ഷൂട്ടിംഗ്. ഐഎഫ്.എഫ്.കെയില്‍ മത്സര വിഭാഗത്തിലെത്തിയ “രണ്ടു പേർ” എന്ന ചിത്രത്തിൻ്റെ സംവിധായകനാണ് പ്രേംശങ്കർ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് ഏറെ ശ്രദ്ധേയമായ ജല്ലിക്കെട്ട്, ചുരുളി, നൻ പകല്‍ നേരത്ത് മയക്കം എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥ ഒരുക്കിയ എസ്.ഹരീഷ് ആണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

അദ്ദേഹത്തിൻ്റെ തന്നെ രാത്രി കാവല്‍ എന്ന കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം. പേരറിയാത്തവർ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരത്തിനർഹനായ സുരാജ് വെഞ്ഞാറമൂടും കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിൻ്റെ മികച്ച നടനുള്ള പുരസ്ക്കാരം നേടിയ വിനായകനും ഈ ചിത്രത്തില്‍ എത്തുന്നത് ശങ്കുണ്ണി എന്ന അരി മില്‍ ഉടമയേയും മാധവൻ എന്ന ഇലക്‌ട്രിസിറ്റി ബോർഡ് എഞ്ചിനിയറേയും അവതരിപ്പിച്ചാണ്. ശങ്കുണ്ണിയെ സുരാജും, മാധവനെ വിനായകനും അവതരിപ്പിക്കുന്നു.

ജയിലറിന് ശേഷം വിനായകൻ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. രണ്ട് വ്യക്തികളും അവർക്കിടയിലെ അസാധാരണമായ ബന്ധവുമാണ് നർമ്മത്തിലൂടെയും ഒപ്പം ഹൃദയസ്പർശിയുമായും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അഞ്ജന ഫിലിപ്പിൻ്റെ ഉടമസ്ഥതയിലുള്ള അഞ്ജനാ ടാക്കീസും പ്രശസ്ത സംവിധായകൻ വി.എ ശ്രീകുമാറിൻ്റെ ഉടമസ്ഥതയിലുള്ള വാർസ് സ്റ്റുഡിയോസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.