26.6 C
Kollam
Thursday 25th December, 2025 | 07:49:57 PM
Home Blog Page 2725

ആക്ഷന്‍ ഹീറോ ,കരിക്കുപയോഗിച്ച് മർദ്ദിച്ചു എന്ന് പരാതിയിൽ പോലീസിനെ വെട്ടിലാക്കി മെഡിക്കൽ റിപ്പോർട്ട്

തൃശൂർ.കസ്റ്റഡിയിലെടുത്ത വരെ കരിക്കുപയോഗിച്ച് മർദ്ദിച്ചു എന്ന് പരാതിയിൽ പോലീസിനെ വെട്ടിലാക്കി മെഡിക്കൽ റിപ്പോർട്ട്.
അന്തിക്കാട് പോലീസ് സ്റ്റേഷനിലെ സിഐ യുടെ നേതൃത്വത്തിൽ നടന്ന കരിക്ക് കൊണ്ടുള്ള മർദ്ദനത്തിൽ അരിമ്പൂർ വെളുത്തൂരിലുള്ള പട്ടികജാതിക്കാരനായ മധ്യവസ്കന്റെ രണ്ടു വാരിയെല്ലുകൾ പൊട്ടിയതായി സ്കാനിങ്ങിൽ കണ്ടെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയെങ്കിലും ആരോപണ വിധേയനായ അന്തിക്കാട് സിഐ വിനീഷ്, പോലീസുകാരനായ അനൂപ് എന്നിവർക്കെതിരെ നടപടി ഉണ്ടായില്ലെന്ന് പരാതിക്കാർ പറയുന്നു.

പത്തു ദിവസം മുൻപാണ് അരിമ്പൂർ വെളുത്തൂർ സ്വദേശി വടക്കുംതല വീട്ടിൽ സുനിൽകുമാറിനെ വെളുത്തൂർ ക്ഷേത്രത്തിൽ നടന്ന ഗാനമേളക്കിടെ ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് അന്തിക്കാട് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. സുനിൽകുമാറിന്റെ സഹോദരി പുത്രനടക്കം പതിനഞ്ചോളം പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ പുലർച്ചയോടെ സമീപത്തുള്ള പഴയ പോലീസ് സ്റ്റേഷൻ കെട്ടിടത്തിലെത്തിച്ച് കരിക്ക് തുണിയിൽ കെട്ടി ക്രൂരമായി മർദിച്ചതായാണ് പരാതി. തന്നെ സിഐ വിനീഷും, പൊലീസുകാരനായ അനൂപും ചേർന്നാണ് മർദിച്ചതെന്ന് സുനിൽകുമാറിന്റെ പരാതിയിൽ പറയുന്നു. നെഞ്ചിലും മുഖത്തും മർദിച്ചു. കരിക്കു കൊണ്ട് ഏഴു തവണ തുണിയിൽ പൊതിഞ്ഞ് ഇടിച്ചു പരുവമാക്കിയെന്നുമാണ് പരാതിയിൽ ഉള്ളത്. പോലീസ് വിട്ടയച്ച ശേഷം സുനിൽകുമാർ അടക്കം 6 പേർ തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് സുനില്കുമാറിന്റെ വലതു വശത്ത് പുറംഭാഗത്ത് രണ്ടു വാരിയെല്ലുകൾ പൊട്ടിയതായും ലങ്സിന് ചുറ്റും വായു കെട്ടി നിൽക്കുന്നതായും കണ്ടെത്തിയത്. ഓപ്പറേഷൻ നടത്താനായി വരും ദിവസങ്ങളിൽ ഇദ്ദേഹത്തിന് മെഡിക്കൽ കോളേജി ആശുപത്രിയിൽ എത്തണം. വീട്ടിൽ കടുത്ത വേദന മൂലം അധികം നടക്കാനോ ഇരിക്കാനോ പറ്റാത്ത അവസ്ഥയിലാണ് സുനിൽകുമാർ. അമ്മ ശാന്തയാണ് സഹായത്തിനുള്ളത്.

സിഐ ക്കും പോലീസുകാരനും എതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, ഡിജിപി ,പട്ടികജാതി ക്ഷേമവകുപ്പ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നാണ് സുനിൽകുമാർ ആവശ്യപ്പെടുന്നത്.

തിരുവനന്തപുരം മംഗലപുരത്ത് എൽ പി ജി ടാങ്കർ ലോറി മറിഞ്ഞു

തിരുവനന്തപുരം: പാചകവാതകവുമായി പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. തിരുവനന്തപുരം മംഗലാപുരത്താണ് അപകടമുണ്ടായത്. ഡ്രൈവറായ നാമക്കൽ സ്വദേശി എറ്റിക്കൺ (65) പരിക്കില്ലാതെ രക്ഷപ്പെട്ടു. അപകടത്തിൽ വാതക ചോർച്ച ഇല്ലാത്തത് ആശ്വാസമായി. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ വഴിതെറ്റി സർവ്വീസ് റോഡ് വഴി വന്ന ടാങ്കറാണ് മറിഞ്ഞത്. കൊച്ചിയിൽ നിന്നും തിരുനെൽ വേലിക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്.

ശക്തമായ മഴയെ തുടർന്ന് മണ്ണിൽ താഴ്ന്ന ടാങ്കർ മറിയുകയായിരുന്നു. വാതകചോർച്ച ഇല്ലാത്തതിനാൽ ഡ്രൈവർ പോലീസിൽ വിവരമറിയിച്ചില്ല. പിന്നീട് രാവിലെ ഏഴരയോടെയാണ് പൊലീസ് വിവരമറിഞ്ഞത്. മംഗലപുരം പോലീസും കഴക്കൂട്ടം ഫയർ ഫോഴ്സും സ്ഥലത്തെത്തി.

ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനുമുന്നില്‍ വെള്ളക്കെട്ട്

ശാസ്താംകോട്ട. റെയില്‍വേ സ്റ്റേഷനുമുന്നില്‍ വെള്ളക്കെട്ട് പുനര്‍നിര്‍മ്മാണം നടന്ന സ്റ്റേഷന്‍ കെട്ടിടത്തിനുമുന്നിലാണ് വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നത്. ഷൂസില്‍ നിറയെ വെള്ളം കയറിയാണ് പലരും ട്രയിനിലേക്ക് ഓടിക്കയറേണ്ടത്.നിത്യവും ആയിരങ്ങള്‍ എത്തുന്ന സ്റ്റേഷനിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. മഴക്കാലം ആസന്നമായതോടെ സ്റ്റേഷനുമുന്നിലെ വെള്ളക്കെട്ട് പ്രശ്നമാകുമെന്ന് ഉറപ്പാണ്.

തൃക്കാക്കരയിൽ മഞ്ഞപ്പിത്തം പടരുന്നു

കൊച്ചി. തൃക്കാക്കരയിൽ മഞ്ഞപ്പിത്തം പടരുന്നു. ഇരുപതോളം പേർ ജില്ലയിലെ വിവിധ ആശുപത്രികൾ ചികിത്സ തേടി.
ആരോഗ്യവിഭാഗം പരിശോധന നടത്തിയിട്ട് മാസങ്ങളായി. നഗരസഭക്കെതിരെ ആരോപണവുമായി പ്രതിപക്ഷം രംഗത്ത്.
മഞ്ഞപിത്ത വ്യാപനം ഉണ്ടായ വേങ്ങൂരിൽ നിലവിൽ 51 പേരാണ് ചികിത്സയിലുള്ള

തൃക്കാക്കര നഗരസഭയ്ക്ക് കീഴിലെ വിവിധ വാർഡുകളിലായി ഇരുപതോളം പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.
ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്റെ വാർഡിൽ തന്നെ ഒരു കുടുംബത്തിലെ നാലുപേർ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ചികിത്സ തേടി. മഞ്ഞപ്പിത്ത വ്യാപനം തുടരുമ്പോഴും നഗരസഭ വേണ്ട മുൻകരുതലുകൾ എടുക്കുന്നില്ല എന്നാണ് ആരോപണം. ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം കൃത്യമായി പരിശോധനകൾ നടത്തുന്നില്ല. കുടിവെള്ളക്ഷാമം നേരിടുന്ന തൃക്കാക്കരയിലെ വിവിധ മേഖലകളിൽ ടാങ്കറുകളിലാണ് ആണ് വെള്ളം എത്തിക്കുന്നത്. ഇങ്ങനെ എത്തിക്കുന്ന കുടിവെള്ളം ഉപയോഗയോഗ്യമാണോ എന്ന് നഗരസഭ പരിശോധിക്കുന്നില്ല

എറണാകുളം വേങ്ങൂരിൽ 217 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് ഇതിൽ 51 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്
കളമശ്ശേരിയിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട് ഇതിനു പിന്നാലെയാണ് തൃക്കാക്കരയിലും മഞ്ഞപ്പിത്ത വ്യാപനം ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ നഗരസഭ മുൻകരുതലുകൾ എടുക്കാൻ തയ്യാറാകണമെന്നാണ് ആവശ്യം

പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിന്റെ കാറിന്റെ സീറ്റിൽ രക്തക്കറ

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിന്റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. കാറിന്റെ സീറ്റിൽ രക്തക്കറ കണ്ടെത്തി. ഫോറൻസിക് സംഘം വിശദമായ പരിശോധന നടത്തും.കാറിൽ വച്ചും പെണ്‍കുട്ടിക്ക് ക്രൂര മർദനമേറ്റതിന്‍റെ തെളിവാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ രക്തം തന്നെയാണിതെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ ഉറപ്പിക്കും.

അതിനിടെ രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു. പന്തീരങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശരത് ലാലിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങി. ഇന്നലെ രാത്രിയോടെ തന്നെ ശരത് ലാലിനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടി പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച ഉത്തരവിറക്കുകയായിരുന്നു. രാഹുലിന് രക്ഷപ്പെടാൻ ഉള്ള നിർദ്ദേശങ്ങൾ നൽകിയത് ശരത് ലാൽ ആണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു… കല്ലറ പൊളിഞ്ഞ്, മൃതദേഹം പെട്ടിയോടെ പുറത്തുവന്നു

കനത്ത മഴയ്ക്കിടെ പത്തനംതിട്ടയില്‍ പള്ളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു. കല്ലറ പൊളിഞ്ഞ്, മൃതദേഹം പെട്ടിയോടെ പുറത്തുവന്നു. പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാര്‍ മര്‍ത്തോമ്മ പളളി സെമിത്തേരിയുടെ മതിലാണ് തകര്‍ന്നത്. ശവപ്പെട്ടി പിന്നീട് മറ്റൊരിടത്തേയ്ക്ക് മാറ്റി.
വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ചിത്രങ്ങളും വീഡിയോയും പുറത്തുവന്നു. എന്നാല്‍ കല്ലറയ്ക്ക് കേടുപാട് പറ്റിയതായി സമ്മതിച്ച പളളി അധികൃതര്‍ സമ്മതിച്ചെങ്കിലും ശവപ്പെട്ടി പുറത്തുവന്നുവെന്ന വിവരം നിഷേധിച്ചു.

ജില്ലയിൽ ഓറഞ്ച് അലർട്ട് ; ഖനന പ്രവർത്തനങ്ങൾക്ക് നിരോധനം

ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ 21 വരെ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാവിധത്തിലുള്ള ഖനന പ്രവർത്തനങ്ങളും നിരോധിച്ചു. കിണർ കുഴിക്കൽ, മറ്റു നിർമ്മാണത്തിനുള്ള കുഴിയെടുക്കൽ മണ്ണെടുപ്പ് എന്നിവ ജാഗ്രത നിർദേശം പിൻവലിക്കുന്നത് വരെ നിർത്തിവയ്ക്കേണ്ടതാണെന്ന് ജില്ലാ കളക്ടർ എൻ ദേവീദാസ് അറിയിച്ചു.

ലഹരി വേട്ട കേസ്, അന്വേഷണം മോഡലിംഗ് രംഗത്തേക്ക്, ബോസ് ഉടന്‍ കുടുങ്ങും

കൊച്ചി. ലഹരി വേട്ട കേസ്. അന്വേഷണം മോഡലിംഗ് രംഗത്തേക്ക്. അറസ്റ്റിലായ മോഡൽ അൽക്ക ബോണി മോഡലിംഗ് രംഗത്തുള്ളവർക്കും ലഹരി കച്ചവടം നടത്തിയതായി സൂചന. ലഹരി കച്ചവടത്തിൽ പങ്കാളികളായി പ്രവർത്തിച്ചതും മോഡലിംഗ് രംഗത്തെ വനിതാ സുഹൃത്തുക്കൾ. വലിയ ലാഭമാണ് ഇവരെ ഇതിലേക്ക് എത്തിച്ചതെന്ന് പൊലീസ് പറയുന്നു. ഇവർ ബോസ് എന്ന് പറയുന്നയാൾക്ക് പ്രതിദിനം 45,000 രൂപയാണ് ലഭിക്കുന്നത്. തുടർന്നാണ് മോഡലിങ്ങിന്റെ മറയാക്കി ഇവർ ലഹരിക്കച്ചവടം നടത്തിയത്. കഴിഞ്ഞദിവസമാണ് അൽക്ക ബോണിയടക്കം ആറ് പേരെ പൊലീസ്

അൽക്കാ ബോണിയുടെ രേഖകളില്‍ പറയപ്പെട്ട ബോസ് ആര് എന്നതിലും അന്വേഷണം നടക്കുകയാണ്. ഡയറിയിൽ പേരെഴുതിയ ബോസിനെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചതായി സൂചനയുണ്ട്. ലഹരി കച്ചവടം നടത്തിയത് ഇരട്ടി ലാഭം ലക്ഷ്യമിട്ട് ആണെന്ന് വ്യക്തമായി

റൈറ്റില്‍ ഉറച്ച് ലഫ്റ്റില്‍ ചുവടുറപ്പിച്ച മനുഷ്യസ്നേഹി ഇ കെ നായനാരുടെ ഓര്‍മ്മകള്‍ക്ക് ഇരുപതാണ്ട്

കണ്ണൂര്‍.മുൻ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായിരുന്ന ഇ കെ നായനാർ വിട പറഞ്ഞിട്ട് ഇരുപതാണ്ട്. 20 വർഷം മുൻപ് ഒരു ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്താണ് കേരളത്തിന് ഇടതുപക്ഷത്ത് ചൂണ്ടിക്കാട്ടാവുന്ന എക്കാലത്തെയും ജനകീയ നേതാവ് വിടവാങ്ങിയത്. നിലപാടുകളിലെ പോരാട്ടവീര്യം, നർമ്മം മേമ്പൊടിയായ വാക്കുകള്‍ ,നിലപാടുകളിലെ തെളിമ, ചിരി നിറച്ച വാക്കുകൾ. രണ്ടു പതിറ്റാണ്ട് നീണ്ട ശൂന്യത. കല്യാശ്ശേരിയിലെ ശാരദാസിൽ തലയെടുപ്പുള്ള ആ ചിരിയോർമ്മകൾക്ക് പ്രിയ പത്നി ശാരദ ടീച്ചർ തുണയായുണ്ട്.

ഏറ്റവും കൂടുതൽ കാലം കേരളത്തിൻ്റെ മുഖ്യമന്ത്രിയായിരുന്ന നേതാവ്. അടിമുടി കമ്മ്യൂണിസ്റ്റ്, കരുത്തനായ ഭരണാധികാരി. നർമ്മം ചാലിച്ച് കനപ്പെട്ട രാഷ്ട്രീയം പറഞ്ഞപ്പോഴും ഇടതിന്‍റെ ജനകീയ മുഖം എന്ന നിലയില്‍ നായനാര്‍ക്ക് പകരം വയ്ക്കാനതുപോലെ തിളക്കമുള്ള വേരൊരു മുഖമില്ല.

നായനാർ ഉപയോഗിച്ച വസ്തു വകകളെല്ലാം കല്യാശേരിയിലെ വീട്ടിൽനിന്ന് കണ്ണൂരിലെ അക്കാദമി മ്യൂസിയത്തിലേക്ക് എത്തിച്ചു. ഇവിടെ ഇനിമുതൽ പ്രിയനേതാവിനെ കാണാം കേൾക്കാം. ഇടയ്ക്കിടെ റൈറ്റ് എന്ന് പറയുമ്പോഴും ലഫ്റ്റ് മാത്രമായിരുന്നു നായനാരുടെ വഴി. അതുമാത്രമായിരുന്നു നയം.

ഇടതുവഴിയിൽ ഉറച്ച സഖാവിൻ്റെ സംഭാഷണങ്ങളെപ്പോഴും അവസാനിച്ചത് നർമ്മം പ്രസരിപ്പിച്ചുകൊണ്ടാണ്.

കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ മാറി, കാലിന് ഇടേണ്ട കമ്പി കൈയിന് ഇട്ടു

കോഴിക്കോട്. മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ മാറി ചെയ്തതായി പരാതി. കോതിപ്പാലം സ്വദേശി അജിത്തിനാണ് ശസ്ത്രക്രിയ മാറി ചെയ്തത്. ബൈക്ക് അപകടത്തെ തുടർന്ന് അജിത്തിൻ്റെ കൈയ്ക്ക് പൊട്ടലേറ്റിരുന്നു. എല്ല് പൊട്ടിയതിനെ തുടർന്ന് ഇട്ട കമ്പിയാണ് മാറിപ്പോയത്. കാലിന് ഇടേണ്ട കമ്പി കൈയിന് ഇട്ടു

പിഴവ് മനസ്സിലാക്കിയപ്പോൾ വീണ്ടും ശസ്ത്രക്രിയ നടത്താൻ ആവശ്യപ്പെട്ടതായും അജിത്തിൻ്റെ കുടുംബം പറയുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി