27.4 C
Kollam
Thursday 25th December, 2025 | 03:57:38 PM
Home Blog Page 2727

കുന്നത്തൂർ എൻഎസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ ജൂലൈയിൽ വനിതാ സമ്മേളനം



ശാസ്താംകോട്ട:കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ താലൂക്കിലെ 123 കരയോഗങ്ങളിലെയും അതിൽ ഉൾപ്പെട്ട് പ്രവർത്തിക്കുന്ന 503 വനിതാ ധനശ്രീ സ്വയം സഹായ സംഘങ്ങളിലെയും പ്രസിഡന്റ്, സെക്രട്ടറിമാരുടെ നേതൃയോഗം 4 മേഖലകളായി തിരിച്ചു ചേർന്നു.ശൂരനാട് വടക്ക്,പള്ളിക്കൽ പഞ്ചായത്തിലെ 41 കരയോഗങ്ങളുടെയും165 സംഘങ്ങളുടെയും ഭാരവാഹികളുടെ യോഗം ശനിയാഴ്ച രാവിലെ 10.30 നും പോരുവഴി,കുന്നത്തൂർ മേഖലയിൽപ്പെട്ട 45 കരയോഗങ്ങളിലേയും 122 സംഘങ്ങളുടെയും ഉച്ചയ്ക്ക് 2.30 നും എൻ.എസ്.എസ് താലൂക്ക് യൂണിയൻ മന്നം രജത ജൂബിലി ഹാളിൽ ചേർന്നു. യോഗത്തിൽ വനിതാ സ്വയം സഹായസംഘ പ്രവർത്തനം കാര്യക്ഷമമായി ചിട്ടയോടുകൂടി പ്രവർത്തിപ്പിക്കുന്നതിനും, ആഡിറ്റും,തെരഞ്ഞെടുപ്പും നടത്തുന്നതിനും തീരുമാനിച്ചു.

ആനയടി വില്ലാട സ്വാമി ക്ഷേത്രത്തിലെ കർക്കിടക രാമായണമാസാചരണം,വാവ് ബലി പൃതൃതർപ്പണം എന്നിവ ആഗസ്റ്റ് 4 ന് നടത്തുന്നതിനുള്ള കൂടിയാലോചന യോഗം ജൂൺ 9ന് ഉച്ചയ്ക്ക് 2ന് ക്ഷേത്ര സന്നിധിയിൽ നടക്കും.കരയോഗ വനിതാ സമാജം പ്രസിഡന്റ് സെക്രട്ടറിമാരുടെ നേതൃയോഗം ചേരുന്നതിനും,താലൂക്ക് കേന്ദ്രീകരിച്ച് വനിതാ സമ്മേളനം നടത്തുന്നതിനും,ഓണം വിപണന മേള സംഘടിപ്പിക്കുന്നതിനും, എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ ക്ഷേത്ര സന്ദർശന പരിപാടി ആഗസ്റ്റിൽ ഒരുക്കുന്നതിനും നിശ്ചയിച്ചു.യൂണിയൻ പ്രസിഡന്റ് വി.ആർ.കെ ബാബു അധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി റ്റി.അരവിന്ദാക്ഷൻപിള്ള വിശദീകരണം നടത്തി.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റ്റി.രവീന്ദ്രകുറുപ്പ്,യൂണിയൻ ഭരണസമിതി അംഗങ്ങൾ,പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ,വനിതാ യൂണിയൻ ഭാരവാഹികൾ,എംഎസ്എസ്എസ്‌ മേഖല കോർഡിനേറ്റേഴ്സ്,കരയോഗം
ആന്റ് സംഘം പ്രസിഡന്റ്, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.

ബൈക്കിടിച്ച് വഴിയിൽ കിടന്ന  തൊഴിലുറപ്പ് തൊഴിലാളി വനിതയെ തന്റെ വാഹനത്തിൽ ആശുപത്രിയില്‍ എത്തിച്ച് പിസി വിഷ്ണുനാഥ് എംഎൽഎ

ശാസ്താംകോട്ട. ബൈക്കിടിച്ച് വഴിയിൽ കിടന്ന  തൊഴിലുറപ്പ് തൊഴിലാളി യായ സ്ത്രീ യെ തന്റെ വാഹനത്തിൽ ശാസ്താംകോട്ട ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിച്ച് കുണ്ടറ എംഎൽഎയും. എഐസിസി സെക്രട്ടറിയുമായ പിസി വിഷ്ണുനാഥ് എംഎൽഎ ശാസ്താംകോട്ടയിൽ സംഘടിപ്പിച്ചിരിക്കുന്ന ഒരു മെറിറ്റ് അവാർഡ് വിതരണത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി കുണ്ടറയിൽ നിന്നും ശാസ്താംകോട്ടയിലേക്ക് സഞ്ചരിക്കുകയായിരുന്ന പിസി വിഷ്ണുനാഥ്  എംഎൽഎ.

കിഴക്കേകല്ലട കടപുഴ പാലത്തിന് സമീപം  ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കിടക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയെ പെട്ടെന്ന് തന്നെ വാഹനത്തിൽ കയറ്റി യ  എംഎൽഎ  ശാസ്താംകോട്ട ഗവൺമെന്റ് ഹോസ്പിറ്റലിലേക്ക് എത്തിക്കുകയും. ഡോക്ടറുമായി സംസാരിച്ച് വേണ്ട ചികിത്സ നൽകുവാൻ നിർദ്ദേശം നൽകുകയും ചെയ്തു…

ജോണി സാഗരിഗക്കെതിരെ കേരളത്തിലും കേസ്; തൃശ്ശൂർ സ്വദേശിയിൽ നിന്ന് തട്ടിയത് 2 കോടി

തൃശൂർ: വഞ്ചനാക്കേസിൽ കോയമ്പത്തൂർ പോലീസ് അറസ്റ്റ് ചെയ്ത സിനിമാ നിർമാതാവ് ജോണി സാഗരിക കേരളത്തിലും സമാന രീതിയിൽ തട്ടിപ്പ് നടത്തിയെന്ന് പരാതി. തൃശ്ശൂർ വരാക്കര സ്വദേശി ജിൻസ് തോമസിൽ നിന്ന് 2 കോടി രൂപയോളം തട്ടിയെടുത്തുവെന്നാണ് കേസ്. ഈ കേസ് തൃശ്ശൂർ സിജെഎം കോടതിയുടെ പരിഗണനയിലാണ്.
ഇതിന് പുറമെ കെ എസ് എഫ് ഇയിൽ നിന്ന് ചിട്ടി കിട്ടാനായി താൻ നൽകിയ സ്ഥലത്തിന്റെ ആധാരവും ജോണി ഇതുവരെ എടുത്തു നൽകിയിട്ടില്ലെന്നും ജിൻസ് പറയുന്നു. കോയമ്പത്തൂർ കേസിലെ പരാതിക്കാരനായ ദ്വാരക് ഉദയ്ശങ്കറിന്റെ ബിസിനസ് പങ്കാളിയാണ് ജിൻസ്

ഡിജിപി അടക്കമുള്ളവർക്ക് പരാതി നൽകിയിട്ട് ഒന്നും സംഭവിച്ചില്ല. എന്നാൽ കോയമ്പത്തൂർ കേസിൽ ജോണി സാഗരിക അറസ്റ്റിലായതിന് പിന്നാലെ തന്റെ കേസിനെ കുറിച്ച് അന്വേഷിക്കാൻ പോലീസ് വിളിച്ചുവെന്നും ജിൻസ് പറഞ്ഞു.

മൂന്ന് വിമാനത്താവളങ്ങളിലും വൻ സ്വർണവേട്ട; കരിപ്പൂരിൽ പിടികൂടിയത് 6.31 കോടിയുടെ സ്വർണം

കൊച്ചി:
സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിൽ നിന്നായി ഇന്ന് പിടികൂടിയത് കോടികളുടെ സ്വർണം. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് എട്ട് യാത്രക്കാരിൽ നിന്നായി 6.31 കോടിയുടെ സ്വർണം പിടികൂടി. 8.8 കിലോ സ്വർണമാണ് എട്ട് പേരിൽ നിന്നായി പിടികൂടിയത്.
സംഭവത്തിൽ മലപ്പുറം, വയനാട്, കോഴിക്കോട് സ്വദേശികലാണ് അറസ്റ്റിലായത്. ചെരുപ്പിന്റെ സോളിലും ശരീരത്തിലുമായാണ് ഇവർ സ്വർണം കടത്തിയത്. കണ്ണൂരിൽ 576 ഗ്രാം സ്വർണം പിടികൂടി. തലയിണ കവറിലും ചോക്ലേറ്റ് കവറിലും ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. കാസർകോട് സ്വദേശികളായ റിയാസ്, നിസാർ എന്നിവർ പിടിയിലായി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 430 ഗ്രാം സ്വർണം പിടികൂടി. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയിൽ നിന്നാണ് ഗുളിക രൂപത്തിലാക്കി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയത്.

അഡ്രിയാൻ ലൂണയുമായുള്ള കരാർ കേരള ബ്ലാസ്റ്റേഴ്സ് നീട്ടി

കേരള ബ്ലാസ്റ്റേഴ്സ് അഡ്രിയാൻ ലൂണയുമായുള്ള കരാർ നീട്ടി. 2027 വരെയാണ് പുതുക്കിയ കരാർ. ക്ലബ്ബിന്റെ ക്യാപ്റ്റനും ക്ലബിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ കളിക്കാരനുമാണ് അഡ്രിയാൻ ലൂണ.
ശക്തവും സുസ്ഥിരവുമായ ടീമിനെ കെട്ടിപെടുത്തുകയാണ് ലക്ഷ്യമെന്ന് ക്ലബ്ബ് അധികൃതർ പറഞ്ഞു. ലൂണയുടെ സാന്നിധ്യം ക്ലബ്ബിന്‍റെ വിജയത്തിന് സഹായകരമാകുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ക്ലബ്ബ് അറിയിച്ചു.

മദ്യലഹരിയിൽ ട്രാൻസ്ഫോമറിൽ കയറിയ ആൾ ഷോക്കേറ്റ് മരിച്ചു

കാസർകോട്: കാസർകോട് കാഞ്ഞങ്ങാട് മദ്യലഹരിയിൽ ട്രാൻസ്ഫോമറിൽ കയറിയ ആൾ ഷോക്കേറ്റ് മരിച്ചു. നയാ ബസാറിലെ തട്ടുകടയിലെ ജീവനക്കാരൻ ഉദയൻ (55) ആണ് മരിച്ചത്. മദ്യലഹരിയിൽ കോട്ടച്ചേരി പെട്രോൾ പമ്പിന് എതിർ വശത്തെ ട്രാൻസ്ഫോമറിൽ  കയറി വൈദ്യുതി കമ്പിയിൽ പിടിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഷോക്കേറ്റ് റോഡിലേക്ക് തെറിച്ചു വീണ ഉദയനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കോട്ടയം സ്വദേശിയായ ഉദയൻ 10 വർഷത്തിലേറെയായി കാഞ്ഞങ്ങാട്ടാണ് താമസം.

പെരുമ്പാവൂർ ജിഷ വധക്കേസ്: സർക്കാരിൻ്റെ അനുമതി അപേക്ഷയിൽ വിധി തിങ്കളാഴ്ച

കൊച്ചി : പെരുമ്പാവൂർ ജിഷ വധക്കേസിൽ
പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിക്കൊണ്ടുള്ള സർക്കാരിന്റെ അപേക്ഷയിൽ വിധി തിങ്കളാഴ്ച്ച.
കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിയുടെ അപ്പീലിലും ഹൈക്കോടതി വിധി പറയും. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1.45 നാണ് വിധി പ്രസ്താവം.
പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി ജിഷയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അമീർ ഉൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിക്കൊണ്ടുള്ള സർക്കാരിന്റെ അപേക്ഷയിലാണ് തിങ്കളാഴ്ച്ച ഹൈക്കോടതിയുടെ വിധി. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീർ ഉൽ ഇസ്ലാം നൽകിയ അപ്പീലിലും ഹൈക്കോടതി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1.45 ന് വിധി പറയും. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, എസ് മനു അടങ്ങിയ ഡിവിഷൻ ബഞ്ചാണ് വിധി പ്രസ്താവം നടത്തുക. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 2017 ഡിസംബറിലാണ് ജിഷ വധക്കേസിൽ അമീർ ഉൽ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. നിയമ പ്രകാരം ഹൈക്കോടതി ഈ വധശിക്ഷ ശരിവയ്ക്കേണ്ടതുണ്ട്. അതിനായുള്ള സർക്കാരിന്റെ അപേക്ഷയിലാണ് ഹൈക്കോടതിയുടെ വിധി വരാനിരിയ്ക്കുന്നത്. പ്രതിയുടെ അപ്പീലിലും സർക്കാരിന്റെ അപേക്ഷയിലും ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിശദമായി വാദം കേട്ടിരുന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായതിനാൽ പ്രതി വധശിക്ഷയ്ക്ക് അർഹനാണെന്നാണ് സർക്കാരിന്റെ വാദം. അതേ സമയം ദൃക്സാക്ഷികളില്ലാത്ത സംഭവത്തിൽ തന്നെ കുറ്റക്കാരനാക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗം വാദം.
2016 ഏപ്രില്‍ 28 നായിരുന്നു നിയമ വിദ്യാര്‍ത്ഥിനിയായ ജിഷയെ പെരുമ്പാവൂരിലെ വീട്ടില്‍ വെച്ച് അമീര്‍ ഉള്‍ ഇസ്ലാം അതിക്രൂരമായി ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയത്.

മണ്ണിടിച്ചിൽ: ട്രെയിന്‍ സര്‍വീസ് റദ്ദാക്കി

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞ് വീണതിനെത്തുടര്‍ന്ന് ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് ശനിയാഴ്ച റദ്ദാക്കി. കല്ലാര്‍ഹില്‍ഗ്രോവ് റെയില്‍വേ സ്റ്റേഷന് സമീപത്തെ പാളത്തിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഇതേത്തുടര്‍ന്ന് മേട്ടുപ്പാളയം-ഉദഗമണ്ഡലം ( 06136) ട്രെയിനാണ് റദ്ദാക്കിയത്. പാതയില്‍നിന്നും മണ്ണ് പൂര്‍ണമായി നീക്കിയതിനുശേഷം ഗതാഗതം പുനഃസ്ഥാപിക്കും.

ലഹരി മരുന്നുമായി മോഡലായ യുവതി, ആറ് പേരെ പൊലീസ് പിടികൂടി


കൊച്ചി. എളമക്കരയിലെ ലോഡ്ജിൽ ലഹരി മരുന്നുമായി യുവതിയടക്കം ആറ് പേരെ പൊലീസ് പിടികൂടി.
ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് വിൽപ്പന നടത്തുകയായിരുന്നു പ്രതികൾ.
കൊക്കയ്ൻ, മെത്താംഫിറ്റമിൻ , ക‌ഞ്ചാവ് അടക്കമുളളവയാണ് ഇവരിൽ നിന്ന് പിടികൂടിയത്. വരാപ്പുഴ സ്വദേശിയായ മോഡല്‍ അല്‍ക്ക ബോണിയും സുഹൃത്ത് എബിന്‍ ലൈജുവുമാണ് മുഖ്യപ്രതികള്‍. ആഷിഖ് അന്‍സാരി, രഞ്ജിത്ത്, സൂരജ്, മുഹമ്മദ് അസര്‍ എന്നിവരാണ് മറ്റു പ്രതികൾ


മാസങ്ങളായി ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരിവിൽപ്പന നടത്തിവരികയായിരന്നു യുവതി അടങ്ങുന്ന സംഘം.
മോഡലിംഗ് രംഗത്ത് രണ്ടു വർഷമായി പ്രവർത്തിക്കുന്ന വരാപ്പുഴ സ്വദേശിനി അൽക്കയുടെ നേതൃത്വത്തിലായിരുന്നു ലഹരിക്കച്ചവടം. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി എളമക്കരയിലെ ലോഡ്ജിൽ പോലീസ് മിന്നൽ പരിശോധന നടത്തി. കൊക്കെയ്ൻ, മെത്താഫെറ്റമിൻ, കഞ്ചാവ് എന്നിവയുടെ വലിയ അളവിലുള്ള ശേഖരമാണ് കണ്ടെത്തിയത്. മാസങ്ങളായി നടത്തി വന്ന ഇടപാടുകളുടെ കണക്കുകൾ രേഖപ്പെടുത്തിയ ബുക്കും പോലീസ് പിടിച്ചെടുത്തു. ഇതിൽ ഇടപാടുകാർ വാങ്ങിയ ലഹരിമരുന്നിൻറെ അളവുൾപ്പെടെ രേഖപ്പെടുത്തിയിട്ടുണ്ട്. പാലക്കാട്, ഇടുക്കി ജില്ലകളിൽ നിന്നുള്ളവരാണ് പിടിയിലായ യുവാക്കൾ

കൈതെളിയാതെ വരുന്നവർക്ക് ലൈസൻസ് കൊടുക്കുന്ന ഉദ്യോഗസ്ഥരെ കൊണ്ട് കൈതെളിയും വരെ എഴുതിക്കും, മന്ത്രി കെ ബി ഗണേഷ് കുമാർ

കൊല്ലം .സമരം ചെയ്ത സ്‌കൂളുകളോടൊപ്പം നിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഗതാഗത വകുപ്പു മന്ത്രി കെ ബി ഗണേഷ് കുമാർ. ഡ്രൈവിംഗ് സ്‌കൂളുകാർ പോലും സമ്മതിച്ചതാണ് നല്ല ലൈസൻസ് കൊടുക്കണമെന്ന്.  ഇത് വകുപ്പിന് തന്നെ നാണക്കേട് ആണ്


കൊല്ലത്ത് അടക്കം മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടന്മാർ ഡ്രൈവിംഗ് സ്‌കൂളുകാരെ ഇളക്കിവിട്ടു.
പത്തുലക്ഷം ലൈസൻസ് കെട്ടിക്കിടക്കുന്നുവെന്നത് ശരിയല്ല.2 ലക്ഷത്തി ഇരുപത്തിആറായിരം ലൈസൻസ് മാത്രമാണ് ഇനി നൽകാനുള്ളത് . റേഷൻ കാർഡ് പോലെ ലൈസൻസ്  വാരിക്കൊടുക്കാൻ കഴിയില്ലെന്നും  കെ ബി ഗണേഷ് കുമാർ പറഞ്ഞു.. നല്ല ലൈസൻസ് കൊടുക്കും, റേഷൻ കാർഡ് പോലെ വാരികൊടുക്കാൻ കഴിയില്ല 


ഒറ്റ ദിവസം 126 ലൈസൻസും ഫിറ്റ്‌നെസും ടെസ്റ്റ്‌  ചെയ്തത് ഉദ്യോഗസ്ഥർ മോട്ടർ വാഹന വകുപ്പിൽ ഉണ്ട്. ഇത് വകുപ്പിന് നാണക്കേടാണ് 
ഡ്രൈവിംഗ് പരിശീലനം കൂടാതെ കൈതെളിയാൻ സ്‌കൂളുകാർ അധിക തുക വാങ്ങുകയാണ്.ഇത് അംഗീകരിക്കാൻ കഴിയില്ല

  കൈതെളിയാതെ വരുന്നവർക്ക് ലൈസൻസ് കൊടുക്കുന്ന ഉദ്യോഗസ്ഥരെ കൊണ്ട് കൈതെളിയും വരെ എഴുതിക്കും.

  എല്ലാത്തിനും മുകളിൽ ക്യാമറ പോലെ തന്റെ കണ്ണുകൾ ഉണ്ടാകും, വെറുതെ പിടിക്കപ്പെട്ട് നടപടി വാങ്ങരുതെന്നും  ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ ഓർമ്മപ്പെടുത്തൽ.