Home Blog Page 2699

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ശാസ്താംകോട്ട പഞ്ചായത്ത് ജീവനക്കാരൻ മരിച്ചു

ശാസ്താംകോട്ട:വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ശാസ്താംകോട്ട പഞ്ചായത്ത് ജീവനക്കാരൻ മരിച്ചു.നൂറനാട് പണയിൽ സ്വദേശി രാജു(54)ആണ് മരിച്ചത്.കഴിഞ്ഞ് ചൊവ്വാഴ്ച വൈകിട്ട് നാലോടെ ആനയടി മൃഗാശുപത്രിക്ക് സമീപം വച്ചായിരുന്നു അപകടം.രാജു ഓടിച്ച സ്കൂട്ടർ മറിഞ്ഞാണ് അപകടം സംഭവിച്ചത്.വീഴ്ചയുടെ ആഘാതത്തിൽ ഹെൽമറ്റ് തെറിച്ച് പോകുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.ബി.പി കുറഞ്ഞതാണ് അപകടത്തിന്ണ കാരണമായതെന്നാണ് പറയപ്പെടുന്നത്.അടൂർ
ലൈഫ് ലൈൻ ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.ദീർഘനാളായി ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിൽ സേവനമനുഷ്ഠിച്ച ശേഷം മാസങ്ങൾക്കു മുമ്പാണ് ശാസ്താംകോട്ടയിലേക്ക് മാറിയത്.മൃതദേഹം ശാസ്താംകോട്ട,ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും വവ്വാക്കാവിലെ കുടുംബ വീട്ടിലും പൊതുദർശനത്തിനു വച്ച ശേഷം നൂറനാട്ടേക്ക് കൊണ്ടുപോകും.

അല്ലു അര്‍ജുനും കുടുംബവും ഇറ്റലിയില്‍

അവധിയാഘോഷങ്ങള്‍ക്കായി അല്ലു അര്‍ജുനും കുടുംബവും ഇറ്റലിയില്‍. ഭാര്യ സ്‌നേഹയ്ക്കും മക്കളായ അല്ലു അര്‍ഹാനും അയാനുമൊപ്പം അദ്ദേഹം ഇറ്റലിയില്‍ എത്തിയിട്ടുള്ളത്. പുഷ്പ 2 വിന്റെ തിരക്കുകള്‍ക്കു ശേഷമാണ് അല്ലു അര്‍ജുന്‍ ഇപ്പോള്‍ അവധിയാഘോഷത്തിനായി പോയിരിക്കുന്നത്. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 2 ഓഗസ്റ്റ് 15 നാണ് പ്രേക്ഷകരിലേക്കെത്തുക. അല്ലു അര്‍ജുനും മക്കള്‍ക്കുമൊപ്പം കൊളോസിയം സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങള്‍ സ്‌നേഹ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.
കുടുംബത്തോടൊപ്പമുള്ള ആഘോഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് സ്‌നേഹ. 2011 ലാണ് അല്ലു അര്‍ജുനും സ്‌നേഹയും വിവാഹിതരായത്. ഇരുവരുടേയും മകള്‍ അല്ലു അര്‍ഹയും സിനിമയില്‍ അരങ്ങേറ്റം നടത്തിയിരുന്നു. 2021 ലായിരുന്നു പുഷ്പ ദ് റൈസ് തിയറ്ററുകളിലെത്തിയത്. ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന്നു ചിത്രം നേടിയത്.

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു

കോഴിക്കോട്: ബീച്ചിൽ ഓടിക്കൊണ്ടിരുന്ന വാഗണർ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു.മോഹൻദാസ് എന്നയാളാണ് മരിച്ചത്.കാറിന് പിറകിൽ തീയും പുകയും ഉയരുന്നത് കണ്ട് പോലീസും നാട്ടുകാരും കാർ നിർത്തിച്ചപ്പോൾ ഉഗ്രശബ്ദത്തോടെ തീ ആളിപ്പടരുകയായിരുന്നു.

പുതിയ ഇന്ത്യ, വികസിത ഇന്ത്യ, പ്രത്യാശയുടെ ഇന്ത്യ, മൂന്നാം മോദി സർക്കാരിൻ്റെ സത്യപ്രതിജ്ഞ ഞയറാഴ്ച;സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക്

ന്യൂ ഡെല്‍ഹി: നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് ആറിനെന്ന് സൂചന . കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ഞയറാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഏകദേശം ഉറപ്പായി. കേരളം രക്തസാക്ഷികളുടെ മണ്ണാണ്. അവിടെ നിന്ന് ഒരാളെ ഇക്കുറി കിട്ടി. പാർലമെൻ്റ് സെൻട്രൽ ഹാളിൽ എൻ ഡി എ എം പി മാരുടെയും നേതാക്കളുടെയും യോഗത്തിൽ പ്രസംഗിക്കവേ നരേന്ദ്ര മോദി പറഞ്ഞു. എൻ ഡി എ വിജയം തടയാൻ കേരളത്തിലെ രണ്ട് മുന്നണികളും കിണഞ്ഞ് ശ്രമിച്ചു. തടസ്സങ്ങൾ മറികടന്ന് ജയം നേടി.ജമ്മു കാശ്മീരിൽ പ്രവർത്തകർ അനുഭവിച്ചതിലധികം ത്യാഗം കേരളത്തിലെ പ്രവർത്തകർ അനുഭവിച്ചതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തെ ഭരണം എങ്ങനെയായിരുന്നു എന്ന് രാജ്യം കണ്ടു. പുതിയ ഇന്ത്യ, വികസിത ഇന്ത്യ, പ്രത്യാശയുടെ ഇന്ത്യ എന്നതാണ് എൻ ഡി എ യുടെ പുതിയ മുഖമുദ്ര.ഇതു വരെ കണ്ടത് ട്രയിലർ മാത്രമായിരുന്നുവെന്നും .രാജ്യത്തിൻ്റെ പ്രതിക്ഷക ളെ സാക്ഷാത്കരിക്കാൻ കൂടുതൽ ശക്തിയോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ സഖ്യം കള്ളം പ്രചരിപ്പിക്കുകയും കപടവാഗ്ദാനങ്ങൾ നൽകുകയുമാണെന്ന് നരേന്ദ്ര മോദി കുറ്റപ്പെടുത്തി.10 വർഷമായിട്ടും കോൺഗ്രസിന് 100 സീറ്റ് കടക്കാനായില്ലന്നും അദ്ദേഹം പറഞ്ഞു.

‘സമൃദ്ധി ‘ പദ്ധതിയുടെ കൊല്ലം ക്ലസ്റ്റർ തല ഉദ്ഘാടനം ആശ്രാമം മൈതാനത്ത്

കൊല്ലം.പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി നാഷണൽ സർവ്വീസ് സ്കീം ഹയർസെക്കണ്ടറി വിഭാഗം ആവിഷ്ക്കരിച്ച ‘സമൃദ്ധി ‘ പദ്ധതിയുടെ കൊല്ലം ക്ലസ്റ്റർ തല ഉദ്ഘാടനം ആശ്രാമം മൈതാനത്ത് ഫലവൃക്ഷത്തൈ നട്ടുകൊണ്ട് മേയർ ശ്രീമതി പ്രസന്നാ ഏണസ്റ്റ് നിർവ്വഹിച്ചു. പരിസ്ഥിതി സംരക്ഷണം വും സുരക്ഷിതമായ ഭക്ഷ്യ വ്യവസ്ഥയും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന പ്രത്യേക പ്രചാരണ പരിപാടിയാണ് സമൃദ്ധി 2024. പ്രാദേശികമായി ലഭ്യമായ സീസണൽ ഫലങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനായി സംസ്ഥാനമൊട്ടുക്കും ഏഴുലക്ഷം ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. മാലിന്യ നിക്ഷേപകേന്ദ്രങ്ങൾ കൃഷിക്ക് അനുയോജ്യമാക്കി മാറ്റുന്ന കൊല്ലം നഗരസഭയുടെ പദ്ധതിയ്ക്ക് നാഷണൽ സർവ്വീസ് സ്കീം യൂണിറ്റുകൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് മേയർ ഉദ്ഘാടന പ്രസംഗത്തിൽസൂചിപ്പിച്ചു.


നാഷണൽ സർവീസ് സ്കീം സ്റ്റേറ്റ് കോർഡിനേറ്റർ ജേക്കബ് ജോൺ, ദക്ഷിണമേഖലാ കൺവീനർ ബിനു പി.ബി, ജില്ലാ കൺവീനർ അഭിലാഷ് എസ് എസ്, കൊല്ലം ടൗൺ പി എ സി ഗ്ലാഡിസൺ എൽ , പ്രോഗ്രാം ഓഫീസർമാരായ ഷാജു, സനൽ, ഡോ കൃഷ്ണകുമാർ, അനിൽ, കലാ ജോർജ്, ഡോ. ലിജി.സി, ജോയ്സ് രാജൻ, ശശികല, ധന്യ , മോളി, ജെബിൻ ടിനി, ലേഖാദാസ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു. തുടർന്ന് വിവിധ എൻ എസ് എസ് യൂണിറ്റുകൾ ഫല വൃക്ഷത്തൈകൾ നടുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.

രാജ്യം സാമ്പത്തിക സ്ഥിരത പുലർത്തുന്നുവെന്ന് റിസർവ് ബാങ്ക്

ന്യൂഡെല്‍ഹി.രാജ്യം സാന്പത്തികമായി സ്ഥിരത പുലർത്തുന്നുവെന്ന് റിസർവ് ബാങ്ക്,പലിശ നിരക്കിൽ മാറ്റമില്ല .നടപ്പുസാന്പത്തിക വർഷത്തെ രണ്ടാം ധനനയത്തിൽ പലിശ നിരക്ക് മാറ്റാതെ റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും

വിലക്കയറ്റ ഭീഷണി നിലനിൽക്കുന്നത് നിരക്ക് കുറയ്ക്കലിന് തടസമായി. ഭവന-വാഹന വായ്പാ പലിശ നിരക്കിലും പ്രതിമാസ തവണകളിലും മാറ്റമുണ്ടായേക്കില്ല. ഒരു വർഷത്തിലേറെയായി റിപ്പോ നിരക്ക് ആറര ശതമാനത്തിൽ തുടരുന്നു. അവസാനം നിരക്ക് മാറ്റിയത് 2023 ഫെബ്രുവരിയിൽ.


ആർബിഐയുടെ 49ാമത് എംപിസി യോഗമാണിത്. ആർ ബി ഐ നയപ്രഖ്യാപനത്തോടെ വിപണികൾ ഉണർവിൽ. രാജ്യം സാന്പത്തികമായി സ്ഥിരത പുലർത്തുന്നു. വിലക്കയറ്റം നേരിടാനുള്ള നടപടികൾ തുടരും. ഭക്ഷ്യ വിലക്കയറ്റ ഭീഷണി തുടരുന്നുവെന്ന് ആർബിഐ ഗവർണർ 2025ലെ ജിഡിപി പ്രവചനം 7 ശതമാനത്തിൽ നിന്ന് 7.2 ശതമാനമായി ഉയർത്തി. ചരക്ക് കയറ്റുമതി ഏപ്രിലിൽ ഉയർന്നുവെന്നും റിസർവ് ബാങ്ക്.

കർഷകരെ അപമാനിച്ചതിനാലാണ് കങ്കണ റണൗട്ടിനെ മർദ്ദിച്ചതെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥ

ന്യൂഡെല്‍ഹി.കങ്കണ റണൗട്ടിനെ മർദ്ദിച്ച സംഭവം. കർഷകരെ അപമാനിച്ചതിനാലാണ് മർദ്ദിച്ചതെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥ. കർഷകർ 100 രൂപയ്ക്കാണ് സമരത്തിൽ ഇരിക്കുന്നതെന്ന് കങ്കണയുടെ പരാമർശമാണ് പ്രകോപിച്ചത്. തന്റെ മാതാവും സമരത്തിൽ പങ്കെടുത്ത യാളാണെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥ. സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കർഷക സംഘടനകൾ രംഗത്ത്

സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിൽ

സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിൽ. പവന് വീണ്ടും 54000 കടന്നു .ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഗ്രാമിന് 6760 രൂപയും പവന് 54080 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം ഇതുവരെ കൂടിയത് 880 രൂപ

വാർത്താ നോട്ടം

2024 ജൂൺ 07 വെള്ളി

BREAKING NEWS

?ഗുജറാത്തിൽ കാറപകടത്തിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ചു

? വ്യാജ്യ ആധാറുമായി പാർലമെൻ്റിൽ പ്രവേശിക്കാൻ ശ്രമിച്ച മൂന്ന് പേരെ സി ഐ എസ് എഫ് അറസ്റ്റ് ചെയ്തു.

?ആതിരപ്പള്ളിയിൽ കിണറ്റിൽ വീണ പുലിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ചു

?പാനൂരിൽ വനിതാ ലീഗ് പ്രവർത്തകർക്ക് ഷാഫി പറമ്പിലിൻ്റെ റോഡ് ഷോയിൽ പങ്കെടുക്കുന്നതിന് വിലക്ക്

?കേരളീയം?

? ഡ്രൈവിംഗ് ലൈസന്‍സ് പരിഷ്‌കരണത്തില്‍ ഇനി വിട്ടുവീഴ്ചയില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. എല്ലാം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഇനി ചര്‍ച്ചയില്ലെന്നും, ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷകര്‍ എത്തുമ്പോള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ നിര്‍ബന്ധമാണെന്ന പുതിയ നിബന്ധനയില്‍ നിന്ന് പിന്മാറില്ലെന്നും മന്ത്രി അറിയിച്ചു.

? എണ്ണായിരത്തിലേറെ ഹയര്‍ സെക്കന്ററി അധ്യാപകരുടെ ശമ്പളം മുടങ്ങിയതായി റിപ്പോര്‍ട്ട്. ട്രാന്‍സ്ഫര്‍ പട്ടികയില്‍ ഉള്‍പ്പെട്ട അധ്യാപകരുടെ ശമ്പളമാണ് മുടങ്ങിയത്. ട്രാന്‍സ്ഫര്‍ ചോദ്യം ചെയ്ത് ഇവര്‍ ഹൈക്കോടതിയില്‍ എത്തിയിരുന്നു.

? ഇടത് മുന്നണിയുടെ കനത്ത തോല്‍വിയില്‍ സിപിഎമ്മിനെ ശക്തമായി വിമര്‍ശിച്ച് യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. രണ്ടാം പിണറായി സര്‍ക്കാരിന് നിലവാര തകര്‍ച്ചയാണ്. ഇനിയും പാഠം പഠിച്ചില്ലെങ്കില്‍ ബംഗാളിന്റെയും ത്രിപുരയുടെയും ഗതി വരുമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു.

? പാനൂര്‍ ബോംബ് സ്ഫോടനക്കേസിലെ ഒന്നാം പ്രതി വിനീഷ് അറസ്റ്റില്‍. ബോംബ് നിര്‍മാണത്തിന്റെ മുഖ്യസൂത്രധാരന്‍ വിനീഷെന്നാണ് പൊലീസ്
പറയുന്നത്.

? കോഴിക്കോട് നൊച്ചാട് അനു കൊലക്കേസില്‍ പേരാമ്പ്ര പൊലീസ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചു . കൊണ്ടോട്ടി സ്വദേശിയായ പ്രതി മുജീബ് റഹ്‌മാന് എതിരെ കൊലപാതകവും കവര്‍ച്ചയുമടക്കം 9 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. .

? കേരളത്തില്‍ മഴ അതിശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

? കേരളത്തെ ബാല സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്. വീട്, സ്‌കൂള്‍, കടകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങി പൊതു സ്ഥലങ്ങളിലെല്ലായിടത്തും കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം.

?? ദേശീയം ??

? ബിജെപി നേതാക്കളായ നരേന്ദ്രമോദിയും അമിത് ഷായും തിരഞ്ഞെടുപ്പിന്റെ മറവില്‍ ഓഹരി വിപണിയില്‍ തട്ടിപ്പ് നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുലിന്റെ ആരോപണം.

? കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സ്റ്റോക്ക് മാര്‍ക്കറ്റ് അഴിമതി ആരോപണം തെറ്റെന്നും തെരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശയാണ് രാഹുലിനെന്നും ബിജെപി നേതാവ് പിയൂഷ് ഗോയല്‍.

? ഉത്തരാഖണ്ഡില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് വഴിതെറ്റി രണ്ട് മലയാളികളടക്കം ട്രക്കിംഗ് സംഘത്തിലെ 5 പേര്‍ മരിച്ചു. വഴി തെറ്റിപ്പോയ നാലുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

? ലൈംഗികാതിക്രമ
ക്കേസില്‍ പ്രതിയായ പ്രജ്വല്‍ രേവണ്ണയ്ക്ക് ജാമ്യമില്ല. ജനപ്രതിനിധികളുടെ പ്രത്യേക കോടതി പ്രജ്വലിനെ നാല് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 10 വരെയാണ് പ്രജ്വലിന്റെ കസ്റ്റഡി കാലാവധി.

? 40% കമ്മീഷന്‍ സര്‍ക്കാര്‍ എന്ന് കഴിഞ്ഞ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച കേസില്‍ രാഹുല്‍ ഗാന്ധി നാളെ ബെംഗളൂരു കോടതിയില്‍ ഹാജരാകും . സിദ്ധരാമയ്യയും ഡികെ ശിവകുമാറും കേസില്‍ പ്രതികളാണ്. ഇവര്‍ക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു.

? കര്‍ണാടക മന്ത്രിസഭയിലെ ഗോത്ര ക്ഷേമ വികസന വകുപ്പ് മന്ത്രി ബി നാഗേന്ദ്ര വാത്മീകി കോര്‍പ്പറേഷന്‍ അഴിമതിയെ തുടര്‍ന്ന് രാജിവച്ചു. സര്‍ക്കാര്‍ ജീവനക്കാരന്റെ ആത്മഹത്യയെ തുടര്‍ന്ന് 187 കോടിയുടെ പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തായതോടെയാണ് രാജി.

?ചണ്ഡിഗഡ് എയര്‍പോര്‍ട്ടില്‍ വച്ച് സി ഐ എസ് എഫ് വനിതാ ഉദ്യോഗസ്ഥ കങ്കണ റണാവത്തിന്റെ മുഖത്തടിച്ചു എന്ന പരാതിയില്‍ വനിത കോണ്‍സ്റ്റബിള്‍ കുല്‍വീന്ദര്‍ കൗറിനെ സി ഐ എസ് എഫ് സസ്പെന്‍ഡ് ചെയ്തു.

? പതിനെട്ടാമത് ലോക്‌സഭയില്‍ 100 സീറ്റ് തികച്ച് കോണ്‍ഗ്രസ്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച വിശാല്‍ പാട്ടീല്‍ പിന്തുണയുമായി എത്തിയതോടെയാണ് കോണ്‍ഗ്രസിന്റെ ലോക്‌സഭയിലെ അംഗബലം നൂറായത്. ഇതോടെ ഇന്ത്യമുന്നണിയുടെ അംഗസംഖ്യ 234 ആകും.

?? അന്തർദേശീയം ??

? സാങ്കേതിക പ്രശ്നങ്ങള്‍ അതിജീവിച്ച് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ഫ്ലോറിഡയില്‍ നിന്ന് വിക്ഷേപിച്ച സ്റ്റാര്‍ലൈനര്‍ ഏകദേശം 27 മണിക്കൂര്‍ യാത്ര ചെയ്താണ് നിലയത്തില്‍ എത്തിയത്. ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറുമാണ് സ്റ്റാര്‍ലൈനര്‍ പേടകത്തിലെ യാത്രികര്‍.

? കായികം ?

? ഇന്ത്യന്‍ കാല്‍പ്പന്തു കളിയുടെ നായകന്‍ സുനില്‍ ഛേത്രി ഫുട്ബോളില്‍ നിന്ന് വിടവാങ്ങി. വിടവാങ്ങല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് സമനില. ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട് മത്സരത്തില്‍ മികച്ച കളി പുറത്തെടുത്തിട്ടും കുവൈത്തിനോട് ഇന്ത്യ ഗോള്‍രഹിത സമനില വഴങ്ങുകയായിരുന്നു.

? ടി20 ലോകകപ്പില്‍ പാകിസ്ഥാനെ സൂപ്പര്‍ ഓവറില്‍ അട്ടിമറിച്ച് ആതിഥേയരായ യുഎസ്എ. നിശ്ചിത 20 ഓവറില്‍ ഇരുടീമുകളും 159 റണ്‍സെടുത്തപ്പോള്‍ കളി സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. സൂപ്പര്‍ ഓവറില്‍ യുഎസ്എ നേടിയ 18 റണ്‍സിനു പകരം 13 റണ്‍സ് മാത്രമാണ് പാകിസ്ഥാന് നേടാനായത്.

?ടി 20യിൽ ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ സ്‌കോട്ലണ്ട് നമീബിയയെ 5 വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റ് ചെയ്ത നമീബിയ 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സ്‌കോട്ലണ്ട് 9 ബോളുകള്‍ ശേഷിക്കേ, 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

? പോളണ്ടിന്റെ ഇഗ സ്വിയാടെക് തുടര്‍ച്ചയായ മൂന്നാം തവണയും ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍. സെമിയില്‍ യു.എസിന്റെ മൂന്നാം സീഡ് കൊക്കോ ഗാഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ഇഗയുടെ ഫൈനല്‍ പ്രവേശനം

പതിമൂന്നുവയസുകാരനെ ഗുരുതരമായി പരിക്കേല്‍പ്പിച്ച സംരക്ഷകനായ പ്രതി പിടിയില്‍


കരുനാഗപ്പള്ളി.പതിമൂന്നുവയസുകാരനെ മര്‍ദ്ദിച്ച് ഗരുതരമായി പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയിലായി. ആയണിവേല്‍ക്കുളങ്ങര, കേഴിക്കോട്, ചാലില്‍ തെക്കതില്‍, ജലാലൂദീന്‍കുഞ്ഞ് ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച്ച രാത്രി 10.30 മണിയോടെ കുട്ടിയുടെ സംരക്ഷണ ചുമതലയുള്ള പ്രതി, ടിയാന്റെ നിര്‍ദ്ദേശങ്ങള്‍ കുട്ടി അനുസരിച്ചില്ല എന്ന് ആരോപിച്ചാണ് മര്‍ദ്ദിച്ചത്. കേബിള്‍ വയറുകൊണ്ട് പ്രതി കുട്ടിയുടെ തോളിലും പുറത്തു അടിക്കുകയും വയറ്റില്‍ ചവിട്ടുകയും ചെയ്തു.

കുട്ടി കരഞ്ഞപ്പോള്‍ വയില്‍ തോര്‍ത്ത് തിരുകി കയറ്റിയ ശേഷം സൈക്കിള്‍ പൂട്ടിവെക്കാന്‍ ഉപയോഗിക്കുന്ന ചങ്ങലകൊണ്ട് കൈ ജനല്‍കമ്പിയില്‍ കെട്ടുകയും കേബിള്‍ വയര്‍ കൊണ്ട് മാരകമായി മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ കുട്ടിയുടെ ഷോള്‍ഡര്‍ ഭാഗത്തെ അസ്ഥിക്ക് പൊട്ടലുണ്ടാവുകയും ചെയ്യ്തു. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കരുനാഗപ്പള്ളി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ മോഹിതിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷിജു, ഷാജിമോന്‍, റഹീം, എ.എസ്.ഐ പ്രമോദ് എന്നി വരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.