Home Blog Page 2698

ഓടുന്ന കാറിന് തീപിടിച്ച് ഡ്രൈവർ മരിച്ച സംഭവം ഞെട്ടലോടെ നാട്ടുകാര്‍

കോഴിക്കോട്. ഓടുന്ന കാറിന് തീപിടിച്ച് ചേളന്നൂർ കുമാരസ്വാമി സ്വദേശി മോഹൻദാസ് മരിച്ച സംഭവത്തിന്‍റെ ഞെട്ടലിലാണ് നാട്ടുകാര്‍. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല. കാര്‍ തീകത്തി നശിക്കുന്നത് പലപ്പോഴും സംഭവിക്കാരുണ്ടെങ്കിലും അതില്‍ ആള്‍ കുടുങ്ങി കണ്‍മുന്നില്‍ മരിക്കുന്നത് സൃഷ്ടിച്ച നടുക്കം ഭയങ്കരമാണ്.

ഉച്ചയ്ക്ക് 12 മണിക്ക് കോന്നാട് ബീച്ചിന് സമീപത്ത് വച്ചാണ് ഓടുന്ന കാറിന് തീപിടിച്ചത്. കാറിൽ ഒരാൾ മാത്രമാണുണ്ടായിരുന്നത്.
തീ പടരുന്നത് കണ്ട മത്സ്യത്തൊഴിലാളികൾ ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഡ്രൈവർക്ക് പുറത്തിറങ്ങാൻ ഇവർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെല്‍റ്റ് അഴിക്കാനാകുംമുമ്പ് സ്ഫോടനമുണ്ടായതായി പറയുന്നു.

ബീച്ചിൽ നിന്ന് അഗ്നി രക്ഷാ സേന എത്തുമ്പോഴേക്കും കാർ പൂർണമായും കത്തി നശിച്ചിരുന്നു. തീപിടുത്തത്തിന്റെ കാരണം ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകുവെന്ന് പോലീസ് അറിയിച്ചു.

അന്യായമായി അറസ്റ്റ് ചെയ്ത 24 അതിരപ്പിള്ളി പ്രാദേശിക ലേഖകന്‍ റൂബിന്‍ലാലിന് ജാമ്യം

തൃശൂര്‍.വനംവകുപ്പ് വ്യാജപരാതിയില്‍ പോലീസ് അന്യായമായി അറസ്റ്റ് ചെയ്ത 24 അതിരപ്പിള്ളി പ്രാദേശിക ലേഖകന്‍ റൂബിന്‍ലാലിന് ജാമ്യം. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ജാമ്യമനുവദിച്ചത്.
നിരപരാധികളെ കള്ളക്കേസിൽ കുടുക്കുന്ന ഉദ്യോഗസ്ഥർക്ക് ഈ വിധി പാഠമായിരിക്കണം എന്ന് റൂബിൻലാലിന്റെ മാതാവ് പ്രതികരിച്ചു.

ജസ്റ്റിസ് സി.എസ്.ഡയസിന്റെ സിംഗിള്‍ ബെഞ്ചാണ് റൂബിന്‍ലാലിന് ജാമ്യമനുവദിച്ചത്. സാധാരണ നിലയിലുള്ള ഉപാധികള്‍ മാത്രമാണ് കോടതി മുന്നോട്ട് വച്ചത്. അറസ്റ്റിന് മുന്‍പ് പാലിക്കേണ്ട ചട്ടങ്ങളൊക്കെ കാറ്റില്‍പറത്തിയെന്ന പ്രതിഭാഗം വാദം കോടതി മുഖവിലയ്ക്കെടുത്തു. പോലീസ് ഉദ്യോഗസ്ഥനെതിരായ വകുപ്പുതല നടപടിയടക്കം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മകന് ജയിലിൽ വധഭീഷണി ഉണ്ടായിരുന്നു ജാമ്യം ലഭിച്ചത് ആശ്വാസം നൽകുന്ന കാര്യമാണെന്ന് റൂബിൻലാലിന്റെ മാതാവ് പറഞ്ഞു.

കഴിഞ്ഞ മെയ് 27ന് രാത്രിയാണ് റൂബിന്‍ലാലിനെ അതിരപ്പിള്ളി സിഐയുടെ നേതൃത്വത്തില്‍ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിന് മുന്‍പ് പാലിക്കേണ്ട ചട്ടങ്ങളൊക്കെ കാറ്റില്‍പറത്തിയായിരുന്നു നടപടി. വിഷയത്തില്‍ അതിരപ്പിള്ളി സിഐയെ സംരക്ഷിച്ചാണ് ചാലക്കുടി ഡിവൈഎസ്പി അശോകന്‍ റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉണ്ടായതോടെ ആരോപണവിധേയനായ അതിരപ്പിള്ളി സിഐയെ ഡിപ്പാര്‍ട്ട്മെന്റ് സസ്പെന്‍ഡ് ചെയ്തു. കേസ് നിലവില്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്.

തൃശൂർ ഡിസിസിയിൽ കൂട്ട അടി; ഡിസിസി പ്രസിഡൻ്റിൻ്റെ അനുയായികൾ മർദ്ദിച്ച മുരളീധരൻ്റെ അനുയായി ആയ ജില്ലാ സെക്രട്ടറി കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

തൃശൂർ: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കെ.മുരളീധരൻ്റെ അനുയായിയായ ജില്ലാ സെക്രട്ടറി സജീവൻ കുര്യച്ചിറയെപാർട്ടി ജില്ലാ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ മർദ്ദിച്ചതായി പരാതി. മർദ്ദനമേറ്റ സജീവൻ കുര്യച്ചിറ പാർട്ടി ഓഫീസിൽ കുത്തിയിരിക്കുകയാണ്.പൊട്ടിക്കരഞ്ഞ് കൊണ്ടാണ് സജീവൻ മാധ്യമങ്ങളോട് സംസാരിച്ചത്.  സംഭവം അറിഞ്ഞെത്തിയ മുരളീധരൻ അനുയായികൾ ഡിസിസി ഓഫീസിലേക്ക് തള്ളിക്കയറിയത് കൂട്ട അടിക്ക് ഇടയാക്കി’. ഓഫീസിൻ്റെ താഴെത്തെ നിലയിൽ മുരളി അനുയായികളും മുകൾ നിലയിൽ ഡിസിസി പ്രസിഡൻ്റിനെ അനുകൂലിക്കുന്നവരും നിന്ന് പരസ്പരം പോർവിളിച്ചു. വൈകിട്ട് 6 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. പാർട്ടി ഓഫീസ് പരിസരത്ത് ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂരിനെതിരെ പോസ്റ്റർ പതിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തർക്കം കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു.സ്ഥലത്ത് സംഘർഷ സാധ്യത അയഞ്ഞിട്ടില്ല.

പ്രശ്നത്തിന് പരിഹാരം ഉണ്ടാകാതെ ഓഫീസ് വിടില്ലെന്നാണ് സജീവൻ്റെ നിലപാട്.

ബസ്സിൽ കുഴഞ്ഞുവീണ യുവാവ് ചികിത്സക്കിടെ മരിച്ചു

തൃശൂർ:
ബസിൽ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. ബംഗളൂരുവിൽ നിന്നും കെഎസ്ആർടിസി ബസിൽ നാട്ടിലേക്ക് വരികയായിരുന്ന കുന്ദമംഗലം സ്വദേശി വിജിത്താണ്(34) മരിച്ചത്.

ബസ് സീറ്റിൽ തളർന്നുവീണ നിലയിലായിരുന്നു വിജിത്ത്. ഇന്ന് രാവിലെ 10 മണിയോടെയാണ് ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

വനിതാ നേതാക്കളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; പത്തനാപുരത്തെ ഡിവൈഎഫ്‌ഐ നേതാവിന്റെ പേരില്‍ കേസ്

കൊല്ലം: വിദ്യാര്‍ത്ഥി യുവജന സംഘടനാ നേതാവ് സാമൂഹിക മാധ്യമത്തിലുടെ പാര്‍ട്ടിയിലെ വനിതാനേതാക്കളുടെയും വനിതാപ്രവര്‍ത്തകരുടെയും മോര്‍ഫ് ചെയ്ത അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി പരാതി. അപമാനത്തിനിരയായ സിപിഐഎം വനിതാനേതാവ് ഉള്‍പ്പെടെ മൂന്നുപേരാണ് സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ ജില്ലാ ഭാരവാഹിയും ഡിവൈഎഫ്‌ഐ കുന്നിക്കോട് ഏരിയ ഭാരവാഹിയുമായിരുന്ന വിളക്കുടി കുളപ്പുറം സ്വദേശി അന്‍വര്‍ഷായുടെ പേരില്‍ കൊല്ലം റൂറല്‍ സൈബര്‍ക്രൈം പൊലീസ് കേസെടുത്തു.
മുതിര്‍ന്ന വനിതാനേതാക്കളുടെയും പാര്‍ട്ടി പ്രവര്‍ത്തകരായ പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ അശ്ലീലച്ചുവയുള്ള തലക്കെട്ടോടെയും അടിക്കുറിപ്പോടെയും നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നെന്നാണ് പരാതി.സി പി ഐ എം നേതാക്കള്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും സംഭവം പുറത്തറിഞ്ഞതോടെ അന്‍വര്‍ഷായെ ഭാരവാഹിത്വത്തില്‍നിന്ന് ഒഴിവാക്കുകയും പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയും ചെയ്തിരുന്നു.സംഭവം വിവാദമായതോടെ നേതാക്കള്‍ ഇരയായവരെ അനുനയിപ്പിക്കാനും യുവനേതാവിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി സംഭവം ഒതുക്കാനും ശ്രമിച്ചെന്നാണ് ആക്ഷേപം.
എന്നാല്‍ അപമാനത്തിനിരയായ സിപിഐ വനിതാനേതാവ് ഉള്‍പ്പെടെയുള്ളവര്‍ പരാതിയുമായി മുന്നോട്ടുപോകുകയായിരുന്നു. വനിതാനേതാവിന്റെ ചിത്രം അശ്ലീലഗ്രൂപ്പില്‍ വന്നതോടെ സുഹൃത്ത് ഇവരെ വിവരം അറിയിച്ചു. മറ്റ് നേതാക്കളുടെ ചിത്രങ്ങളും വിവരങ്ങളും സ്‌ക്രീന്‍ഷോട്ടെടുത്ത് സിപിഐഎം ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവനേതാവിനെ ‘പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം’ ആരോപിച്ച് പുറത്താക്കിയത്. പരാതിയിന്മേല്‍ കേസെടുത്ത് അന്വേഷണം നടക്കുന്നതായും ഐ ടി ആക്ട് അനുസരിച്ച് ആവശ്യമായ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും കൊല്ലം റൂറല്‍ സൈബര്‍ക്രൈം പൊലീസ് സിഐ രതീഷ് അറിയിച്ചു.

‘ദൈവത്തിന്റെ കൈ’… ബസിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് വീഴാന്‍ ഒരുങ്ങിയ യാത്രക്കാരനെ രക്ഷിച്ച മണ്‍റോതുരുത്തുകാരന്‍ താരമായി….

കൊല്ലം. ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ചുവീഴാന്‍ പോയ യാത്രക്കാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ കണ്ടക്ടറുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബസില്‍ നിന്ന് വീഴാന്‍ പോയ യാത്രക്കാരനെ ഒറ്റക്കൈ കൊണ്ട് രക്ഷപ്പെടുത്തിയ കൊല്ലം മണ്‍റോതുരുത്ത് സ്വദേശിയായ കണ്ടക്ടര്‍ ബിലു ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ താരമാണ്.
പന്തളം- ചവറ റൂട്ടില്‍ ഓടുന്ന സുനില്‍ ബസില്‍ കാരാളിമുക്കില്‍ വച്ചാണ് സംഭവം. ബസിന്റെ പിന്നിലെ ഡോറിന് അരികില്‍ നിന്ന യാത്രക്കാരന്‍ നിയന്ത്രണംവിട്ട് വീണ് വാതിലിന്റെ ലോക്ക് തുറന്ന് പുറത്തേയ്ക്ക് വീഴാന്‍ പോയതോടെ ബിലു കൈകൊടുത്ത് രക്ഷിക്കുകയായിരുന്നു. ടിക്കറ്റ് നല്‍കി ബാലന്‍സ് വാങ്ങുന്നതിനിടെയാണ് യാത്രക്കാരന് ബാലന്‍സ് നഷ്ടപ്പെട്ടത്. വീഴുന്നത് കണ്ട് ഉടന്‍ തന്നെ ഒറ്റക്കൈ കൊണ്ട് യാത്രക്കാരനെ ബിലു ബസിലേക്ക് പിടിച്ചുകയറ്റി. വീഡിയോ വൈറലായതിന് പിന്നാലെ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു.


‘പെട്ടെന്ന് എനിക്ക് പിടിക്കാന്‍ കഴിഞ്ഞതല്ല. അന്നേരത്തെ റിയാക്ഷനില്‍ അങ്ങനെ തോന്നിപ്പോയതാണ്. യാത്രക്കാരന്‍ ടിക്കറ്റ് എടുത്ത ശേഷം ബാലന്‍സ് വാങ്ങാന്‍ നില്‍ക്കുമ്പോഴാണ് സംഭവം. ബാലന്‍സ് ഇനി എത്രയാണ് തരാനുള്ളത് എന്ന് ചോദിക്കാനിരിക്കേ, ഒരു വളവ് വന്നു. വളവില്‍ വച്ച് യാത്രക്കാരന്‍ ബാലന്‍സ് തെറ്റി വീഴുകയായിരുന്നു. എനിക്ക് നോക്കാനുള്ള സമയം ഒന്നും കിട്ടിയില്ല. എന്നാല്‍ എനിക്ക് പെട്ടെന്ന് തോന്നിയ റിയാക്ഷനില്‍ കൈയില്‍ കയറി പിടിക്കുകയായിരുന്നു. യാത്രക്കാരന്റെ വലതുകൈ ആണ് എനിക്ക് ലഭിച്ചത്. നിരവധിപ്പേര്‍ വിളിച്ച് അഭിനന്ദിച്ചു’- ബിലു മാധ്യമങ്ങളോട് പറഞ്ഞു. കോവൂർ തോപ്പിൽ മുക്കിലാണ് ബിലു താമസം

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ; അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ 2024ന്റെ അഡ്മിറ്റ് കാര്‍ഡ് യുപിഎസ്‌സി പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് യുപിഎസ്സി വെബ്സൈറ്റ് ആയ upsconline.nic.inല്‍ കയറി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ജൂണ്‍ 16നാണ് പ്രിലിമിനറി പരീക്ഷ. രാജ്യമൊട്ടാകെ വിവിധ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. ഒബ്ജെക്ടീവ് ടൈപ്പ് പരീക്ഷ രാവിലെയും ഉച്ചയ്ക്കുമായാണ് നടത്തുന്നത്.
വെബ്സൈറ്റില്‍ ‘CSE Prelims admit card 2024’ എന്ന നോട്ടിഫിക്കേഷന്‍ ലിങ്കില്‍ കയറി വേണം അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്.

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ശാസ്താംകോട്ട പഞ്ചായത്ത് ജീവനക്കാരൻ മരിച്ചു

ശാസ്താംകോട്ട:വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ശാസ്താംകോട്ട പഞ്ചായത്ത് ജീവനക്കാരൻ മരിച്ചു.നൂറനാട് പണയിൽ സ്വദേശി രാജു(54)ആണ് മരിച്ചത്.കഴിഞ്ഞ് ചൊവ്വാഴ്ച വൈകിട്ട് നാലോടെ ആനയടി മൃഗാശുപത്രിക്ക് സമീപം വച്ചായിരുന്നു അപകടം.രാജു ഓടിച്ച സ്കൂട്ടർ മറിഞ്ഞാണ് അപകടം സംഭവിച്ചത്.വീഴ്ചയുടെ ആഘാതത്തിൽ ഹെൽമറ്റ് തെറിച്ച് പോകുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.ബി.പി കുറഞ്ഞതാണ് അപകടത്തിന്ണ കാരണമായതെന്നാണ് പറയപ്പെടുന്നത്.അടൂർ
ലൈഫ് ലൈൻ ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.ദീർഘനാളായി ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിൽ സേവനമനുഷ്ഠിച്ച ശേഷം മാസങ്ങൾക്കു മുമ്പാണ് ശാസ്താംകോട്ടയിലേക്ക് മാറിയത്.മൃതദേഹം ശാസ്താംകോട്ട,ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും വവ്വാക്കാവിലെ കുടുംബ വീട്ടിലും പൊതുദർശനത്തിനു വച്ച ശേഷം നൂറനാട്ടേക്ക് കൊണ്ടുപോകും.

അല്ലു അര്‍ജുനും കുടുംബവും ഇറ്റലിയില്‍

അവധിയാഘോഷങ്ങള്‍ക്കായി അല്ലു അര്‍ജുനും കുടുംബവും ഇറ്റലിയില്‍. ഭാര്യ സ്‌നേഹയ്ക്കും മക്കളായ അല്ലു അര്‍ഹാനും അയാനുമൊപ്പം അദ്ദേഹം ഇറ്റലിയില്‍ എത്തിയിട്ടുള്ളത്. പുഷ്പ 2 വിന്റെ തിരക്കുകള്‍ക്കു ശേഷമാണ് അല്ലു അര്‍ജുന്‍ ഇപ്പോള്‍ അവധിയാഘോഷത്തിനായി പോയിരിക്കുന്നത്. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 2 ഓഗസ്റ്റ് 15 നാണ് പ്രേക്ഷകരിലേക്കെത്തുക. അല്ലു അര്‍ജുനും മക്കള്‍ക്കുമൊപ്പം കൊളോസിയം സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങള്‍ സ്‌നേഹ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.
കുടുംബത്തോടൊപ്പമുള്ള ആഘോഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് സ്‌നേഹ. 2011 ലാണ് അല്ലു അര്‍ജുനും സ്‌നേഹയും വിവാഹിതരായത്. ഇരുവരുടേയും മകള്‍ അല്ലു അര്‍ഹയും സിനിമയില്‍ അരങ്ങേറ്റം നടത്തിയിരുന്നു. 2021 ലായിരുന്നു പുഷ്പ ദ് റൈസ് തിയറ്ററുകളിലെത്തിയത്. ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന്നു ചിത്രം നേടിയത്.

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു

കോഴിക്കോട്: ബീച്ചിൽ ഓടിക്കൊണ്ടിരുന്ന വാഗണർ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു.മോഹൻദാസ് എന്നയാളാണ് മരിച്ചത്.കാറിന് പിറകിൽ തീയും പുകയും ഉയരുന്നത് കണ്ട് പോലീസും നാട്ടുകാരും കാർ നിർത്തിച്ചപ്പോൾ ഉഗ്രശബ്ദത്തോടെ തീ ആളിപ്പടരുകയായിരുന്നു.