കൊച്ചി.മസാല ബോണ്ട് ഇടപാടിലെ ഇ.ഡിയുടെ പുതിയ സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് നൽകിയ ഉപഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മസാല ബോണ്ട് കേസിലെ ഇ.ഡിയുടെ പുതിയ സമൻസിൽ തോമസ് ഐസക്കിനെതിരെ കടുത്ത നടപടികൾ പാടില്ലെന്നു നേരത്തെ ഹൈക്കോടതി വ്യക്തമാക്കുകയും തൽസ്ഥിതി തുടരാൻ നിർദേശം നൽകിക്കൊണ്ട് ഇടക്കാല ഉത്തരവിറക്കുകയും ചെയ്തിരുന്നു. സമൻസ് ചോദ്യം ചെയ്തു കൊണ്ടുള്ള ഐസക്കിന്റെ ഉപഹർജിയിൽ ഹൈക്കോടതി ഇന്ന് വിശദമായ വാദമാണ് കേൾക്കുക.
മസാലബോണ്ട് കേസിൽ ഫെമ നിയമ ലംഘനം ചൂണ്ടികാട്ടി ഹാജരാകാനായി ഐസക്കിനിത് ഏഴാം തവണയാണ് ഇ.ഡി നോട്ടീസ് നൽകിയത്. എന്നാൽ സമൻസ് ചോദ്യം ചെയ്ത് കോടതിയിൽ ഹർജിയിരിക്കെ വീണ്ടും സമൻസ് അയക്കുന്നത് കോടതിയോടുള്ള അനാദരവാണെന്നാണ് ഐസകിന്‍റെ വാദം.
മസാല ബോണ്ട് ഇടപാടിലെ ഇഡിയുടെ പുതിയ സമൻസ് ,തോമസ് ഐസക് നൽകിയ ഉപഹർജി ഇന്ന് വീണ്ടും പരിഗണിക്കും
പെൺവാണിഭ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 12 കോടി രൂപ പ്രവാസി വ്യവസായിയിൽ നിന്ന് തട്ടിയെടുക്കാൻ ശ്രമിച്ച കൂടുതൽ പ്രതികൾക്കായി അന്വേഷണം
കൊച്ചി.പറവൂർ പെൺവാണിഭ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 12 കോടി രൂപ പ്രവാസി വ്യവസായിയിൽ നിന്ന് തട്ടിയെടുക്കാൻ ശ്രമിച്ച കൂടുതൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. അതിനിടെ കേസിൽ അറസ്റ്റിലായ കൊച്ചിയിലെ വിവരാവകാശ പ്രവർത്തകർ ബോസ്കോ കളമശേരിയെ പോലീസ് നാളെ കസ്റ്റഡിയിൽ വാങ്ങും. കേസിൽ കൂടുതൽ തെളിവുകൾ കണ്ടെത്താനാണ് ബോസ്കോ കളമശ്ശേരിയിൽ കസ്റ്റഡിയിൽ വാങ്ങുന്നത്.
പ്രവാസി വ്യവസായിയെ ഫോണിൽ വിളിച്ച് പറവൂർ പെൺവാണിഭ കേസിൽ കുടുക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. അതിജീവിതയെ കൊണ്ട് മൊഴി നൽകുമെന്നാണ് തുടർച്ചയായ ഭീഷണി. അല്ലാത്തപക്ഷം രണ്ടരക്കോടി രൂപ നൽകണമെന്നായിരുന്നു ആവശ്യം. പണം നൽകാതായതോടെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ യൂട്യൂബ് ചാനലിൽ വീഡിയോകൾ നൽകി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പ്രവാസി വ്യവസായി തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകിന് പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനായി തൃശൂർ ഈസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ടർ സുജിത് ദാസിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപികരിച്ചു. രണ്ടര മാസം നടത്തിയ അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ബോസ്കോ കളമശേരിയേയും തിരുവനന്ദപുരം ശാസ്തമംഗലം സ്വദേശി ലോറൻസിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പണം ആവശ്യപ്പെടുന്നത് ഉൾപ്പെടെയുള്ള ഓഡിയോ പൊലീസിന് ലഭിച്ചു. ഇതോടെയാണ് കൂട്ടാളികളായ മൂന്നുപേർക്ക് കൂടി വേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. വ്യാഴാഴ്ച ബോസ്കോ കളമശ്ശേരിയെയും കൂട്ടുപ്രതിയെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. ഇതോടെ കേസിൽ ഉൾപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ആകും എന്നാണ് പോലീസ് പ്രതീബദഹ
എമിറേറ്റ്സ് വിമാനമിടിച്ച് 36 ഫ്ലെമിംഗോ പക്ഷികൾ ചത്തു; വിമാനത്തിന് തകരാർ: ഒഴിവായത് വൻ ദുരന്തം
മുംബൈ: എമിറേറ്റ്സ് വിമാനമിടിച്ച് 36 ഫ്ലെമിംഗോ പക്ഷികൾ ചത്തു. വിമാനത്തിന് തകരാർ സംഭവിച്ചെങ്കിലും മുംബൈ വിമാനത്താവളത്തിൽ ഇറക്കിയത് വലിയ അപകടം ഒഴിവായി. രാത്രി 9.18ഓടെയാണ് സംഭവം.
ദുബൈയിൽ നിന്ന് മുംബൈയിലേക്ക് വരുവുകയായിരുന്ന എമിറേറ്റ്സ് വിമാനം മുംബൈയിലെ ലക്ഷ്മി നഗർ മേഖലയിൽവച്ച് കൂട്ടമായി പറന്നുവന്ന ഫ്ലെമിംഗോ പക്ഷികളിൽ ഇടിക്കുയായിരുന്നു. വിമാനത്തിൽ 310 യാത്രക്കാരുണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. വിമാനത്തിന് തകരാർ സംഭവിച്ചെങ്കിലും മുംബൈ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു.
വിവരം ലഭിച്ചതിനെ തുടർന്ന് അഡി. ചീഫ് കൺസർവേറ്ററുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ 36 ഫ്ലെമിംഗോകളെ ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു.
ഒടുവിൽ ബന്ധുക്കൾക്ക് സലിമിനെ കിട്ടി; മൃതദേഹം കോഴിക്കോട്ടേക്ക്
കൊല്ലം: മൂന്ന് നാൾ നീണ്ട കാത്തിരിപ്പിനൊടുവിൽ
18 വർഷം അനാഥനായി ജീവിച്ച് 5 മാസം മുമ്പ് മരിച്ച സലീമിൻ്റെ മൃതദേഹം ബന്ധുക്കൾക്ക് തിരികെ ലഭിച്ചു. കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളജിൽ നിന്നും ഇന്ന് രാവിലെ 9 ന് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി ജന്മദേശമായ കോഴിക്കോട് കാന്തപുരത്തേക്ക് കൊണ്ട് പോകും. വൈകിട്ട് 6ന് ഖബറടക്കം നടത്താനാണ് ആലോചന. ഭാര്യയും മകനും, സലീമിൻ്റെ സഹോദരനും ഇപ്പോൾ കൊല്ലത്തുണ്ട്.
കൊല്ലം ജില്ലാആശുപത്രിയിൽവച്ച് മരണപ്പെട്ട 54 കാരനായ സലീം കോഴിക്കോട് കാന്തപുരം മൂൺണോ ചാലിൽ അയമ്മദ് കുട്ടി- മറിയം ദമ്പതികളുടെ 9-ാമത്തെ മകനാണ്.
ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സലിം മരിച്ചത്.
അഞ്ച് മാസമായിട്ടും ഏറ്റെടുക്കാനാരുമെത്താതെ കിടന്ന മൃതദേഹമാണ് സ്വകാര്യ മെഡിക്കൽ കോളജിന് നൽകിയത്.
കൊല്ലം ജില്ലാ ആശുപത്രിയിൽ സീനിയർ നഴ്സിംഗ് ഓഫീസറായ സുരഭി മോഹൻ കൊല്ലത്തെ മുസ്ലിം മതപുരോഹിതരെ വിളിച്ച് മതാചാരങ്ങൾ നടത്തി കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിന് കൈമാറിയ മൃതദേഹം അന്വേഷിച്ചാണ് 3 മുമ്പ് ദിവസം ബന്ധുക്കൾ എത്തിയത്.കൊല്ലം ഈസ്റ്റ് സിഐ ഹരിലാൽ, എസ് ഐ ദിൽജിത്ത് എന്നിവരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് മൃതദേഹം വിട്ടുകിട്ടിയതെന്ന്
വ്യാപാരി വ്യവസായി കോൺഗ്രസ് യൂത്ത് വിംഗ് സംസ്ഥാന പ്രസിഡൻറ് നിഷാദ് അസ്സീസ് ,ഡി സി സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, എന്നിവർ പറഞ്ഞു. ജില്ലാ ആശുപത്രി അധികൃതർ ഇക്കാര്യത്തിൽ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്നും, അവരിൽ നിന്ന് നീതി ലഭിച്ചില്ലെന്നും ഇരുവരും പറഞ്ഞു. അജ്ഞാത മൃതദേഹം എന്ന നിലയിൽ വേണ്ടത്ര പത്രപരസ്യം നൽകിയിരുന്നെങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല. കൊല്ലത്തെ മുസ്ലിം മത പുരോഹിതരെ തെറ്റിധരിപ്പിച്ചാണ് പ്രാർത്ഥന നടത്തിയതെന്നും ഇവർ ആരോപിച്ചു.എംഎൽഎ നജീബ് കാന്തപുരവും ഇന്നലെ കൊല്ലത്ത് എത്തി ചർച്ചകൾ നടത്തിയിരുന്നു.മുഖ്യമന്ത്രിയുടെ ഓഫീസും ബന്ധപ്പെട്ടു.
മദ്രസ അധ്യാപകനായിരുന സലീമിന്
മാനസിക വിഭാന്തി ഉണ്ടായതിനെ തുടർന്ന് 18 വർഷം മുമ്പ് കാണാതാവുകയായിരുന്നു. പോലീസിൽ പരാതി നൽകി അന്വേഷണം നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല.
വീടുവയ്ക്കുവാനായി സ്വരുക്കൂട്ടിയ തുകയുമായി ബസ്സിൽ യാത്രചെയ്ത വയോധികയുടെ പണം കവർന്നു
കൊട്ടാരക്കര. വീടുവയ്ക്കുവാനായി സ്വരുക്കൂട്ടിയ ലൈഫ് മിഷൻ തുകയുമായി KSRTC ബസ്സിൽ യാത്രചെയ്യവേ വൃദ്ധമാതാവിന്റെ പണം കവർന്നു .താമരക്കുടി പണ്ടാരത്തുവീട്ടിൽ ഭവാനിയമ്മയുടെ കയ്യിൽസൂക്ഷിച്ചിരുന്ന സഞ്ചിയിൽനിന്നുമാണ് പണം കവർന്നത് .കൊട്ടാരക്കര പോലീസിൽ പരാതിനല്കിയെങ്കിലും വീടെന്ന സ്വപ്നം ഭവാനിയമ്മയ്ക്ക് ബാക്കിനിൽക്കുകയാണ് .
ലൈഫ് പദ്ധതിയിൽ സർക്കാർ വീടനുവദിച്ചതിൻ്റെ ആശ്വാസത്തിലായിരുന്നു ഭവാനി അമ്മ. വീടുവാർപ്പിനായി അൻപതിനായിരം കരാറുകാരന് നൽകാൻ ബാങ്കിൽ നിന്നും തൊഴിലുറപ്പ് കൂലിയും ,ഒരു സുമനസ്സ് സഹായിച്ച പണവും എടുത്ത് കൊട്ടാരക്കരയിലേക്ക് ചെങ്ങമനാട് നിന്ന് KSRTC ബസ്സിൽ യാത്രചെയ്യുന്നതിനിടെയാണ് മോഷ്ണം.പെൻഷൻ വാങ്ങാനായി റയിൽവെ സ്റ്റേഷന് സമീപത്തുള്ള ശാഖയിലെത്തി പാസ്സ് ബുക്ക് എടുത്തപ്പോഴാണ് പണം കളവുപോയ വിവരം ഭവാനിയമ്മ അറിയുന്നത് .പണം സൂക്ഷിച്ച സഞ്ചി ബ്ലേഡ് ഉപയോഗിച്ച് കീറിയിട്ടുമുണ്ട് .
തൊഴിലുറപ്പു ജോലിയെടുത്തും, അയൽവീടുകളിൽ ജോലിചെയ്തും മായിരുന്നു പ്ലാസ്റ്റിക് മൂടിയ ഷെഡ്ഡിനുള്ളിൽ മകൻ തുളസിയുമൊത്ത് ഭവാനിയമ്മ വർഷങ്ങളായി കഴിഞ്ഞുവന്നിരുന്നത് .പണം നഷ്ടപ്പെട്ടതോടെ വീടുപണിയും മുടങ്ങിയിരിക്കുകയാണ് .കൊട്ടാരക്കര പോലീസിൽ പരാതിനല്കിയെങ്കിലും ബസ്സിനുള്ളിൽ സി സി ടി വി ഇല്ലാത്തതിനാൽ പ്രതിയെ കണ്ടെത്തുമെന്ന് ഉറപ്പുമില്ല .
മഴക്കാലത്തിനു മുൻപെങ്കിലും വീടു വാർക്കണമെന്ന കുടുംബത്തിന്റെ സ്വപ്നമാണ് തകർന്നത് .ഭവാനിയമ്മയുടെ പ്രായത്തിന്റെ ദൗർബല്യം മുതലെടുത്ത ആരോ ആണ് യാതൊരുദയയും കൂടാതെ കുടുംബത്തിന്റെ വീടെന്ന സ്വപ്നം കവർന്നത് .
പ്രൊഫ.ആർ.ഗംഗപ്രസാദ് അനുസ്മരണവും അവാർഡ് വിതരണവും 22ന്
ശാസ്താംകോട്ട: പ്രമുഖ സി പി ഐ നേതാവും വിദ്യാഭ്യാസ, സാമൂഹിക, സാംസ്ക്കാരിക മേഖലയിലെ മികച്ച വ്യക്തിത്വവുമായിരുന്ന പ്രൊഫ. ആർ. ഗംഗപ്രസാദിൻ്റെ 13-ാമത് അനുസ്മരണവും അവാർഡ് വിതരണവും 22ന്ശാസ്താംകോട്ടയിൽ നടക്കും.
സി പി ഐ കുന്നത്തുർ മണ്ഡലം കമ്മിറ്റിയുടെയും പ്രൊഫ.ആർ.ഗംഗാപ്രസാദ് ഫൗണ്ടേഷൻ്റെയും നേതൃത്വത്തിൽ രാവിലെ 8ന് സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടക്കും. സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തും.വൈകിട്ട് 6ന് നടക്കുന്ന സമ്മേളനം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ ചവറ കെ എസ് പിള്ള അധ്യക്ഷനാകും. പി എസ് സുപാൽ എം എൽ എ അനുസ്മരണ പ്രഭാഷണം വും കോവൂർ കുഞ്ഞുമോൻ എം എൽ എ മുഖ്യ പ്രഭാഷണവും നിർവ്വഹിക്കും മികച്ച പൊതുപ്രവർത്തകന് ഫൗണ്ടേഷൻ നൽകുന്ന അവാർഡ് പ്രൊഫ.പി കെ ശാരദാമണിയിൽ നിന്ന് പന്ന്യൻ രവീന്ദ്രൻ ഏറ്റുവാങ്ങും. മികച്ച ലൈബ്രറിയായി തിരഞ്ഞെടുക്കപ്പെട്ട പി കെ വി ഗ്രന്ഥശാലയ്ക്ക് അഡ്വ.അനിൽ എസ് കല്ലേലിഭാഗം അവാർഡ് നൽകും.ചികിത്സാ സഹായം ഡോ.പി.കമലാസനനും, പഠന സഹായം പ്രൊഫ. തുമ്പമൺ രവിയും, എൻഡോവ്മെൻ്റ് പ്രൊഫ.കെ.ചന്ദ്രൻ പിള്ളയും വിതരണം ചെയ്യും.കെ.ശിവശങ്കരൻ നായർ ,ആർ എസ് അനിൽ, ബി.വിജയമ്മ ,ഡോ.സി ഉണ്ണികൃഷ്ണൻ, പ്രൊഫ.സി.എം ഗോപാലകൃഷ്ണൻ നായർ ,കെ എൻ കെ നമ്പൂതിരി ,സി.മോഹനൻ, നെടിയവിള സജീ വൻ, അഡ്വ.സി.ജി ഗോപു കൃഷ്ണൻ ,വി.സുരേഷ് കുമാർ എന്നിവർ പ്രസംഗിക്കും.
കൊല്ലത്തിന്‍റെ ചര്‍ച്ചകള്‍ക്ക് ചൂടും രുചിയും പകർന്ന ഇന്ത്യൻ കോഫി ഹൗസിന് ഒടുവിൽ പൂട്ടു വീഴുന്നു
കൊല്ലം . അഞ്ച് പതിറ്റാണ്ടിലേറെയായി കൊല്ലത്തിന്‍റെ ചര്‍ച്ചകള്‍ക്ക് ചൂടും രുചിയും പകർന്ന ഇന്ത്യൻ കോഫി ഹൗസിന് ഒടുവിൽ പൂട്ടു വീഴുന്നു.
നാളെ കോഫി ഹൗസിന് കൊല്ലം ശാഖ പ്രവർത്തനം അവസാനിപ്പിക്കും. സ്ഥാപനത്തിന് താഴിടാൻ വരുമാനത്തിലെ കുറവും ജീവനക്കാരുടെ അപര്യാപ്തതയും അടക്കം മാനേജ്മെൻറിന് കാരണങ്ങള്‍ ഏറെ. വസ്ത്രശാലകളുടെ തെരുവായ പഴയ മെയിന്‍ റോഡില്‍നിന്നും നിലവിലെ മെയിന്‍ റോഡിലേക്കു വന്നിട്ടും സ്ഥാപനം രക്ഷപ്പെട്ടില്ല.
1965 ജൂലൈ 27 നാണ് കൊല്ലത്ത് കോഫി ഹൗസ് പ്രവർത്തനം ആരംഭിച്ചത്. കപ്പലണ്ടി മുക്കിൽ ആയിരുന്നു തുടക്കം. പിന്നീട് മെയിൻ റോഡിലെ കെട്ടിടത്തിലേക്ക് മാറ്റി. കെട്ടിടം ഒഴിയേണ്ടി വന്നതോടെയാണ് 2014 ൽ ഇന്നത്തെ കെട്ടിടത്തിലേക്ക് മാറിയത്. ഇതോടെ വരുമാനത്തിൽ വലിയ ഇടിവുണ്ടായി. ഒരുകാലത്ത് കൊല്ലത്തിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രമായിരുന്നു ഇന്ത്യൻ കോഫി ഹൗസ്.
40 ജീവനക്കാർ ഉണ്ടായിരുന്നിടത്ത് ഇപ്പോഴുള്ളത് പതിനഞ്ചോളം പേരാണ്. സ്ഥാപനം പൂട്ടുന്നത്തോടെ ബാക്കിയുള്ളവരെ മറ്റു ജില്ലകളിലേക്ക് മാറ്റും. ഇടതു കേന്ദ്രമായ കൊല്ലത്ത് ഒരു തൊഴിലാളി കേന്ദ്രീകൃത സ്ഥാപനം പൂട്ടുന്നതിൽ ആളുകൾക്ക് എതിർപ്പ് ഉണ്ട്.
ഒരു വർഷം മുൻപ് അടച്ചുപൂട്ടാൻ തീരുമാനിച്ചെങ്കിലും രാഷ്ട്രീയ ഇടപെടലുകളിൽ അന്നത് ഉപേക്ഷിച്ചു പക്ഷേ ജീവനക്കാരെ നിയമിക്കാനോ പുതിയ സ്ഥലം കണ്ടെത്താനോ തയ്യാറാകാത്തത് തിരിച്ചടിയായി. അതേ വേണ്ടെന്നുവച്ചതാണ് ഈ പരമ്പരാഗത സ്ഥാപനത്തെ. കൊല്ലത്തിൻ്റെ സാമൂഹിക സാംസ്കാരിക ജീവിതത്തിൽ 59 വർഷം ചേർത്തു വെച്ചപേര് ഇനി വിസ്മൃതിയിലേക്ക്
ഉപ്പിനെ പടിക്ക് പുറത്താക്കല്ലേ, കാത്തിരിക്കുന്നത് ഇവ
നമ്മുടെ ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കാൻ പൊതുവേ ഉപയോഗപ്പെടുത്തുന്ന ഒന്നാണ് ഉപ്പ്. പക്ഷേ, ഇതിന്റെ അമിത ഉപയോഗം രക്തസമ്മർദ്ദം, ഹൃദ്രോഗം പോലെ പല പ്രശ്‌നങ്ങളിലേക്കും നയിക്കാം. എന്നുകരുതി ഉപ്പ് പൂർണ്ണമായും നമ്മുടെ ഭക്ഷണക്രമത്തിൽ നിന്ന് ഒഴിവാക്കുന്നത് ഗുരുതരമായ പല പ്രത്യാഘാതങ്ങളും ഉണ്ടാക്കാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ശരീരത്തിലെ പ്ലാസ്മ സാന്ദ്രത, ആസിഡ്-ബേസ് സന്തുലനം, നാഡീവ്യൂഹത്തിലെ ഇംപൾസുകളുടെ കൈമാറ്റം, കോശങ്ങളുടെ സാധാരണ പ്രവർത്തനം എന്നിവയെല്ലാം ഉറപ്പാക്കുന്നതിന് സോഡിയം അവശ്യമാണ്. സോഡിയത്തിന്റെ തോത് താഴുന്നത് വൃക്കകളിൽ ഉപ്പ് അടിഞ്ഞു കൂടാൻ കാരണമാകും. സോഡിയം തോത് കുറയുന്നത് ഹൈപോനാട്രീമിയയിലേക്കും നയിക്കാം. 135 മില്ലി ഇക്വിവലന്റ്‌സ് പെർ ലീറ്ററിലും താഴെ സോഡിയത്തിന്റെ അംശം വരുമ്പോഴാണ് ഹൈപോനാട്രീമിയ ഉണ്ടാകുന്നത്. പേശിവേദന, ദുർബലത, ഓക്കാനം, ഛർദ്ദി, ഊർജ്ജമില്ലായ്മ, തലവേദന, തലകറക്കം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി സംഭവിക്കാം.
ഒരു വ്യക്തി കോമയിലേക്ക് നീങ്ങുന്ന അതിഗുരുതര സാഹചര്യവും സോഡിയത്തിന്റെ കുറവ് മൂലം സംഭവിക്കാം. സോഡിയത്തിന്റെ തോത് 120 മില്ലി ഇക്വിവലന്റ് പെർ ലീറ്ററിലും താഴെ വരുമ്പോഴാണ് ചുഴലി, കോമ, തലച്ചോറിന് ക്ഷതം പോലുള്ള സങ്കീർണ്ണതകൾ ഉണ്ടാകുന്നത്. ഇക്കാരണങ്ങളാൽ നിത്യവുമുള്ള ഭക്ഷണത്തിൽ നിയന്ത്രിതമായ തോതിൽ ഉപ്പ് ഉപയോഗിക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു. മുതിർന്നവർക്ക് പ്രതിദിനം 2000 മില്ലിഗ്രാം ഉപ്പാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത്.
രാമേശ്വരം കഫേ സ്ഫോടനം,പ്രതികളെ നിയന്ത്രിച്ചത് വിദേശത്ത് നിന്ന്
ചെന്നൈ.റെയ്ഡിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് എൻ ഐ എ. കഫേ സ്ഫോടനത്തിലെ മുഖ്യ പ്രതികളെ നിയന്ത്രിച്ചത് വിദേശത്ത് നിന്ന്. വിദേശ ബന്ധം കണ്ടെത്തുകയാണ് റെയ്ഡിന്റെ ലക്ഷ്യം. നാല് സംസ്ഥാനങ്ങളിലായി 11 ഇടങ്ങളിൽ റെയ്ഡ്. ഡിജിറ്റൽ തെളിവുകളും, നിർണായക രേഖകളും പിടിച്ചെടുത്തെന്ന് എൻ ഐ എ. 2012ലെ ലഷ്കറി തൊയ്ബ ഗൂഢാലോചന കേസിൽ ഉൾപ്പെട്ട ഹുബ്ബള്ളി സ്വദേശികളുടെ വീടുകളിലും റെയ്ഡ് നടത്തി. ഇവർക്ക് രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയം
മണ്ണെണ്ണ മോഷ്ടിച്ച ശേഷം പകരം വെള്ളം ചേര്‍ത്ത് തട്ടിപ്പ്; ഒരാളെ സസ്‌പെന്റ് ചെയ്തു
മണ്ണെണ്ണ മോഷ്ടിച്ച ശേഷം പകരം വെള്ളം ചേര്‍ത്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒരാളെ സസ്‌പെന്റ് ചെയ്തു. സപ്ലൈകോ മൂന്നാര്‍ ഡിപ്പോയിലെ ജൂനിയര്‍ അസിസ്റ്റന്റ് പി. രാജനെതിരെയാണ് നടപടി.
സിപിഐ നേതാവും വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ പി. മുത്തുപാണ്ടിയുടെ സഹോദരനാണ് പി. രാജന്‍. സംഭവത്തില്‍ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തുന്നുണ്ട്.


































