27.6 C
Kollam
Saturday 20th December, 2025 | 01:54:17 PM
Home Blog Page 2689

ശൂരനാട് വടക്ക്, തെക്കേ മുറി, ചരിഞ്ഞയ്യത്ത്, റഹുമാബീവി നിര്യാതയായി

ശാസ്താംകോട്ട: ശൂരനാട് വടക്ക്, തെക്കേ മുറി, ചരിഞ്ഞയ്യത്ത്, റഹുമാബീവി (67)നിര്യാതയായി.ഭർത്താവ് പരേതനായ അബ്ദുൽ ഖാദർ കുട്ടി, മക്കൾ എ.ഷിബു(സൗദ്യ അറേബ്യ)
എ.ഷീബ, എ.ഷീജ, എ.അഷ്ക്കർ (സൗദ്യ അറേബ്യ) മരുമക്കൾ. ഹസീന, എം.വൈ. നിസാർ (കോൺഗ്രസ്സ് ശാസ്താംകോട്ട പടിഞ്ഞാറ് മണ്ഡലം പ്രസിഡന്റ്, ജീവനകാരൻ , പള്ളിശ്ശേരിക്കൽ ക്ഷീരോൽപ്പാദക സഹകരണ സംഘം) ഹാഷിം,ന സിയ
ഖബറടക്കംശൂരനാട് വടക്ക് ജമാഅത്ത് ഖബർസ്ഥാനിൽ നടത്തി

രാജീവ്‌ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും

ശാസ്താംകോട്ട. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കോൺഗ്രസ്സ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ്
വൈ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് കാരക്കാട്ട് അനിൽ,തുണ്ടിൽ നൗഷാദ്, പി.എം. സെയ്ദ് , രവി മൈനാഗപ്പള്ളി, വർഗ്ഗീസ് തരകൻ, ഗോപൻ പെരുവേലിക്കര, സിജു കോശി വൈദ്യൻ, ജോൺസൻ വൈദ്യൻ, തടത്തിൽ സലിം, സലാം പുതുവയൽ, റോയി മുതുപിലാക്കാട്, അർ ത്തി യിൽ അൻസാരി,
എസ്. സാവിത്രി,റഹിം ആന വളഞ്ഞ യ്യത്ത്, പ്രഭാതം ശങ്കരപിള്ള തുടങ്ങിയവർ പ്രസംഗിച്ചു

വള്ളത്തില്‍ നിന്നും കടലില്‍ വീണ മത്സ്യത്തൊഴിലാളിയെ കാണാതായി

ചവറ: മത്സ്യബന്ധനത്തിനിടയില്‍ വള്ളത്തില്‍ നിന്നും കടലില്‍ വീണ മത്സ്യത്തൊഴിലാളിയെ കാണാതായി. നീണ്ടകര സൂര്യമംഗലത്ത് വീട്ടില്‍ സെബാസ്റ്റ്യന്‍ റീഗണി (44)നെയാണ് കാണാതായത്. ഇന്നലെ രാവിലെ 10ന് നീണ്ടകര ലൈറ്റ് ഹൗസിന് സമീപമാണ് അപകടം.
പുലര്‍ച്ചെ നീണ്ടകരയില്‍ നിന്നും മറ്റും തൊഴിലാളികളുമായി സെന്റ് ജോണ്‍ ബോട്ടില്‍ മത്സ്യബന്ധനത്തിന് പോയി കടലില്‍ വല വലിക്കുന്നതിനിടെ ബോട്ടില്‍ നിന്നും തെന്നി കടലില്‍ വീണാണ് അപകടം. സംഭവമറിഞ്ഞ് കോസ്റ്റ് ഗാര്‍ഡും മറ്റു ബോട്ടിലെ തൊഴിലാളികളും കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും സെബാസ്റ്റ്യനെ കണ്ടെത്താനായില്ല. നിത്യയാണ് സെബാസ്റ്റ്യന്റെ ഭാര്യ. ഒലീബിയ, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ മക്കളുമാണ്.

പള്ളിശേരിക്കൽ വീട്ടിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

ശാസ്താംകോട്ട:പള്ളിശേരിക്കൽ വീട്ടിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.പള്ളിശേരിക്കൽ പനമ്പള്ളിക്കാവ് ഷംനാദിൻ്റെ വീട്ടിൽ നിന്നാണ് പതിനാറായിരം രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ ശാസ്താംകോട്ട പൊലീസ് പിടികൂടിയത്.ശാസ്താംകോട്ട ഡിവൈഎസ്പി ജയകുമാറിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്എച്ച്‌ഒ രാകേഷ്,എസ്ഐ അനൂപ്  എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.

പതാരത്ത് കിണറ്റിൽ അകപ്പെട്ട തൊഴിലാളിയെ രക്ഷപെടുത്തി

ശാസ്താംകോട്ട:കിണർ വൃത്തിയാക്കിയ ശേഷം തിരികെ കയറവേ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടർന്ന് കിണറ്റിൽ വീണ തൊഴിലാളിയെ ശാസ്താംകോട്ട അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.ശൂരനാട് തെക്ക് ഇരവിച്ചിറ എൽ.പി.എസിന് സമീപം ആയിക്കുന്നത്ത് തെക്കതിൽ സന്ധ്യയുടെ വീട്ടുമുറ്റത്തെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ഇരവിച്ചിറ കിഴക്ക് കലാഭവനിൽ ശിവൻകുട്ടിയാണ് (55) കിണറ്റിൽ അകപ്പെട്ടത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15നാണ് സംഭവം.സ്റ്റേഷൻ ഓഫീസർ ജയചന്ദ്രൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന റോപ്പിൻ്റെയും റെസ്ക്യൂ നെറ്റിൻ്റെയും സഹായത്താൽ ശിവൻകുട്ടിയെ കിണറിനു മുകളിലെത്തിച്ചു.ശിവൻകുട്ടിയെ നാട്ടുകാർ
കരുനാഗപ്പള്ളി ഗവ.ആശുപത്രിയിൽ എത്തിച്ചു.അസി.സ്റ്റേഷൻ ഓഫീസർ എസ്.എ.ജോസ്,ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ സജീവ് കുമാർ,ഫയർ ആൻ്റ് റെസ്ക്യൂ ഓഫിസർമാരായ റ്റി.എസ് രതീഷ് , മിഥിലേഷ് എം.കുമാർ, വി.എസ് വിജേഷ്,വി.ആർ ഗോപകുമർ, എസ്.ജയപ്രകാശ് ,ഹോം ഗാർഡുമാരായ ശിവ പ്രസാദ്, ഷാജി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
.

സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ പെട്ടു; ഒരാൾ മരിച്ചു, 30 പേർക്ക് പരുക്ക്

സിംഗപ്പൂർ: സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശചുഴിയിൽ പെട്ടു. അപകടത്തിൽ ഒരാൾ മരിച്ചു. 30 പേർക്ക് പരുക്കേറ്റു. ആകാശചുഴിയിൽ പെട്ടതിനെ തുടർന്ന് വിമാനം ബാങ്കോക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.

ആകാശ ചുഴിയിൽ പെട്ട് വിമാനം കുലുങ്ങി വിറക്കുകയായിരുന്നു. ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള
777-300ER വിമാനമാണ് അപകടത്തിൽപ്പെട്ടത്. 211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

ബാങ്കോക്കിൽ ഇറക്കിയതിന് പിന്നാലെ വിമാനത്തിലെ യാത്രക്കാരെ അടിയന്തര വൈദ്യപരിശോധനക്ക് വിധേയരാക്കി. വിമാനയാത്രക്കാർക്കും ജീവനക്കാർക്കും മെഡിക്കൽ സഹായം ലഭ്യമാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് സിംഗപ്പൂർ എയർലൈൻസ് അധികൃതർ അറിയിച്ചു

ശുചിമുറിയിൽ സ്ത്രീകളുടെ ചിത്രം പകർത്തി; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

പുനലൂർ:തെന്മല ടേക്ക് എ ബ്രേക്ക് ശുചിമുറിയിൽ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്ത്രീകളുടെ നഗ്‌ന ചിത്രം പകര്‍ത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവും ടേക് എ ബ്രേക്ക് നടത്തിപ്പുകാരനുമായയാൾ പിടിയിൽ. ഉറുകുന്ന് സ്വദേശിയും ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ ആഷിഖ് ബദറുദ്ദീനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.
തങ്ങളുടെ ചിത്രങ്ങൾ സമീപത്തെ ജനാലയിലൂടെ മൊബൈൽ ഫോണിൽ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട സ്ത്രീകൾ ബഹളം വെക്കുകയും തെന്മല പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇയാളെയും മൊബൈൽ ഫോണും കസ്റ്റഡിയിൽ എടുത്തു. വേനലവധി ആരംഭിച്ചതിനാൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും, തമിഴ്നാട്ടിൽ നിന്നും തെന്മല ഇക്കോ ടൂറിസം സന്ദർശിക്കാൻ നൂറ് കണക്കിന് ആളുകളാണ് എത്തുന്നത്. സഞ്ചാരികൾക്ക് പ്രാഥമിക ആവശ്യങ്ങൾക്കായുള്ള പ്രധാന കേന്ദ്രമായിരുന്നു ടേക് എ ബ്രേക്ക് ശുചിമുറി. ടേക് എ ബ്രേക്കിൻ്റെ നടത്തിപ്പുകാരനായ ഇയാൾ മുൻപും സമാന കുറ്റകൃത്യം ചെയ്തിട്ടുണ്ടോ എന്നുൾപ്പടെ പൊലീസ് പരിശോധിക്കും

പൊതുവിദ്യാഭ്യാസ വകുപ്പിലെ താൽക്കാലിക നിയമനങ്ങൾ സംവരണ തത്വം പാലിച്ച് നടത്തണം

കുന്നത്തൂർ :
പൊതുവിദ്യാഭ്യാസ വകുപ്പിലെ താൽക്കാലിക നിയമനങ്ങൾ സംവരണ തത്വം പാലിച്ച് നടത്തണമെന്ന് പട്ടികജാതി-പട്ടിക വർഗ്ഗ സംയുക്ത സമിതി കൊല്ലം ജില്ലാ കൺവൻഷൻ അംഗീകരിച്ച പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.

സർക്കാർ സ്കൂളുകളിൽ പി.ടി.എകൾ വഴി താൽക്കാലിക നിയമനം നടത്തി ഇഷ്ടക്കാരെ പ്രതിഷ്ഠിക്കുമ്പോൾ സംവരണ വിഭാഗക്കാഗത്തിലെ അർഹരായ സാധാരണക്കാർ പിൻതള്ളപ്പെടുകയും എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന അനേകായിരങ്ങൾ വഞ്ചിക്കപ്പെടുകയും ചെയ്യുകയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ടുവരും.

സിനിമാപറമ്പ് കേരള സിദ്ധനർ സർവ്വീസ് ഹെഡ് ഓഫിസീൽ ചേർന്ന ജില്ലാ കൺവൻഷനിൽ പട്ടികജാതി-പട്ടിക വർഗ്ഗ സംയുക്ത സമിതി സംസ്ഥാന പ്രസിഡൻ്റ് ഐ.ബാബു കുന്നത്തൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എം. വിനോദ് ഉത്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി ജി.സോമരാജൻ,സമിതി ട്രഷറർ എൻ. രാഘവൻ കെ.പി.എം എസ് .സംസ്ഥാന ട്രഷറർ ജി. സുരേന്ദ്രൻ
എന്നിവർ പ്രസംഗിച്ചു.

ജി.ഗോപകുമാർ ,
പ്രസിഡൻ്റ് (കേരള സിദ്ധനർ സർവ്വീസ് സൊസൈറ്റ)
ജി. ശശി വൈസ് പ്രസി ഡൻ്റ്( കേരളാ സാംബവർസൊസൈററി ) സി. പുഷ്പാംഗദൻ സെക്രട്ടറി (കെ.പി.എം.എസ് ) രാജേന്ദ്ര ബാബു – ട്രഷർ (ഭാരതീയവേലൻ സൊസൈറ്റി) എന്നിവരെ ജില്ലാ ഭാരവാഹികളായി തിരഞ്ഞെടുത്തു.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ കിഴക്കേനടയില്‍ നിര്‍മ്മിക്കുന്ന അലങ്കാര ഗോപുരത്തില്‍ താഴികക്കുടം സ്ഥാപിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിലെ കിഴക്കേനടയില്‍ നിര്‍മ്മിക്കുന്ന അലങ്കാര ഗോപുരത്തില്‍ താഴികക്കുടം സ്ഥാപിച്ചു. ഇന്നലെ ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ താഴികക്കുടം സ്ഥാപിക്കല്‍ ചടങ്ങ് നിര്‍വ്വഹിച്ചു. സ്പോണ്‍സര്‍ ചെയ്ത പ്രവാസി വ്യവസായി വിഘ്നേഷ് വിജയകുമറിന്റെ അച്ഛന്‍ വിജയകുമാറില്‍ നിന്നുമാണ് ദേവസ്വം ചെയര്‍മാന്‍ താഴികക്കുടം ഏറ്റുവാങ്ങിയത്.
ചടങ്ങില്‍ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കെ പി വിശ്വനാഥന്‍, അഡ്മിനിസ്ട്രേറ്റര്‍ കെ പി വിനയന്‍, ശില്‍പികളായ എളവള്ളി നന്ദന്‍, മാന്നാര്‍ മനോഹരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (നേരിട്ട്) (കാറ്റഗറി നം.027/2022), ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പാര്‍ട്ട് രണ്ട് (ഡിപ്പോ-റിസര്‍വ്-ട്രൈബല്‍ വാച്ചര്‍മാരില്‍  നിന്നും തസ്തികമാറ്റം മുഖേന) (കാറ്റഗറി നം.029/2022),  ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പാര്‍ട്ട് രണ്ട് ( ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്‌സില്‍  നിന്നും തസ്തികമാറ്റം മുഖേന) (കാറ്റഗറി നം.030/2022),   ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍   ഫസ്റ്റ് എന്‍ സി എ  എസ് സി സി സി) (കാറ്റഗറി നം.556/2022), ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍   ഫസ്റ്റ് എന്‍ സി എ   ധീവര (കാറ്റഗറി നം.557/2022), തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മെയ് 23,24,27, 28, 29 തീയതികളില്‍ രാവിലെ 5.30 മുതല്‍ കൊട്ടിയം മന്നം മെമ്മോറിയല്‍ എന്‍ എസ് എസ് കോളേജ് മൈതാനത്ത് നടത്തും.  
കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കാന്‍ അര്‍ഹതനേടിയ ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ അസല്‍ എന്നിവ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്തും തീയതിയിലും സമയത്തും ഹാജരാകണം. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ പി.എസ്. സി. ഓഫീസുമായി ബന്ധപ്പെടണം.