23.2 C
Kollam
Saturday 20th December, 2025 | 10:39:53 AM
Home Blog Page 2687

പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് വിചാരണ നടപടികളിലേക്ക്

കൊല്ലം.പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് വിചാരണ നടപടികളിലേക്ക്. കേസ് വിചാരണയ്ക്ക് അനുവദിച്ച പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റുന്നതിനു മുന്നോടിയായാണ് നടപടി. 51 പ്രതികളും നാളെ കൊല്ലം സെഷൻസ് കോടതിയിൽ ഹാജരാകണം.  

മനുഷ്യ നിർമ്മിതമായ പുറ്റിങ്ങൽ ദുരന്തം. സ്വർണ്ണകപ്പും ക്യാഷ് അവാർഡും കിട്ടാൻ കളക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ച് നടത്തിയ വെടിക്കെട്ട് . 2016 ഏപ്രിൽ പത്തിന് 110 പേരുടെ ജീവനെടുത്ത മൽസര വെടിക്കെട്ട് നിയമ പോരാട്ടത്തിലേക്ക് കടക്കുകയാണ്. പരിക്കേറ്റത് 656 പേർക്ക്. 10000 പേജുള്ള കുറ്റപത്രo. ഇതിൽ 59 പ്രതികൾ. എട്ടു പേർ മരിച്ചു. 44 പ്രതികൾക്കെതിരെ ചുമത്തിയത് കൊലക്കുറ്റം. പ്രതികൾ എല്ലാവരും ജാമ്യത്തിൽ.1417 സാക്ഷികളും 1611 രേഖയും 376 തൊണ്ടിമുതലും.

അന്നത്തെ കളക്ടർ ഷൈനാമോളും ദില്ലി എയിംസിലേത് അടക്കം മുപ്പത് ഡോക്ടർമാരും സാക്ഷിപ്പട്ടികയിലുണ്ട്.
ടി എം വർഗീസ് സ്മാരക ഓഡിറ്റോറിയം ക്യാമ്പസിലെ പഴയ കെട്ടിടത്തിലെ പ്രത്യേക കോടതിയിൽ വിചാരണ തുടങ്ങും. ജഡ്ജിയെ ഹൈക്കോടതി തീരുമാനിക്കും

മലപ്പുറം ജില്ലയില്‍ വീണ്ടും മഞ്ഞപ്പിത്ത മരണം

മലപ്പുറം. ജില്ലയില്‍ വീണ്ടും മഞ്ഞപ്പിത്ത മരണം. ചുങ്കത്തറ മുട്ടിക്കടവ് സ്വദേശി തജ്ലിസാൻ ( 22 ) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം

ആരോഗ്യ സ്ഥിതി മോശമായതോടെ 18 നാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

കാടുകാണാനെത്തി മലയില്‍ അകപ്പെട്ട യുവാക്കളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പാലക്കാട്. അഗളിയില്‍ കാടുകാണാനെത്തി മലയില്‍ അകപ്പെട്ട യുവാക്കളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.വനംവകുപ്പ് ഭൂമിയില്‍ അനധികൃതമായി പ്രവേശിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞാണ് മേലാറ്റൂര്‍ സ്വദേശികളായ യുവാക്കള്‍ മലക്ക് മുകളില്‍ കയറിയത്.മഴ വന്ന് ഇരുട്ട് മൂടിയതോടെ തിരിച്ചിറങ്ങാനുളള വഴി തെറ്റുകയായിരുന്നു

തുടര്‍ന്ന് ആര്‍ആര്‍ടി സംഘവും അഗളി പൊലീസുമെത്തിയാണ് യുവാക്കളെ താഴെയെത്തിച്ചത്‌

മറയൂരിൽ ഇരുചക്ര വാഹനത്തിനു നേരെ കാട്ടാന ആക്രമണം

ഇടുക്കി.മറയൂരിൽ ഇരുചക്ര വാഹനത്തിനു നേരെ കാട്ടാന ആക്രമണം.കാന്തല്ലൂർ സ്വദേശി മനോഹരൻ്റെ സ്കൂട്ടറിന് നേരെയാണ് ആക്രമണം ഉണ്ടായത്.ഇന്നലെ വൈകിട്ടാണ് സംഭവം.രണ്ട് കൊമ്പന്മാരാണ് ആക്രമണം നടത്തിയത്

ആനയെ കണ്ട് ഇറങ്ങി ഓടിയതിനാൽ മനോഹരൻ രക്ഷപ്പെട്ടു.മാശിവയലിലെ കൃഷിപ്പണിക്കുശേഷം വീട്ടിലേക്ക് പോകും വഴിയാണ് കാട്ടാന ആക്രമണം.കാട്ടാനകൾ നടുറോഡിൽ തമ്പടിച്ചിരിക്കുന്ന വിവരം വനംവകുപ്പിനെ അറിയിച്ചിട്ടും യാതൊരു നടപടി ഉണ്ടായില്ലെന്നും പരാതി

പെരിയാറിൽ മീനുകൾ ചത്തുപൊങ്ങാൻ ഇടയായ സംഭവം, അന്വേഷണം ഇന്ന്തുടങ്ങും

കൊച്ചി.പെരിയാറിൽ മീനുകൾ ചത്തുപൊങ്ങാൻ ഇടയായ സംഭവത്തിൽ ജില്ലാ കളക്ടർ പ്രഖ്യാപിച്ച അന്വേഷണം ഇന്ന് ആരംഭിക്കും. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് കളക്ടറുടെ നിർദ്ദേശം. അന്വേഷണസംഘം പ്രശ്നബാധിത മേഖലകളിൽ നേരിട്ടെത്തി പരിശോധന നടത്തും. പാതാളം റെഗുലേറ്റർ കം ബ്രിഡ്ജ് മുതൽ 10 കിലോമീറ്ററോളം ദൂരത്തിലാണ് മീനുകൾ ചത്തുപൊങ്ങിയത്. ഇടയാർ വ്യവസായ മേഖലയിലെ ഫാക്ടറികളിൽ നിന്നും പുറന്തള്ളിയ വിഷ ജലമാണ് പ്രശ്നത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

വിഷജലം തള്ളിയ കമ്പനിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ലക്ഷങ്ങളുടെ നാശനഷ്ടമാണ് മത്സ്യ കർഷകർക്ക് ഉണ്ടായത്. പ്രശ്നത്തിലെ തുടർനടപടികൾ ആലോചിക്കാൻ വരാപ്പുഴ പഞ്ചായത്തിൽ ഇന്ന് അടിയന്തര യോഗം ചേരും. ജനപ്രതിനിധികൾക്ക് പുറമെ മത്സ്യ കർഷകരും വിവിധ സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. നഷ്ടപരിഹാരം നൽകുന്നതിൽ ഉൾപ്പെടെ സർക്കാർ ഇടപെടലാണ് മത്സ്യ കർഷകരുടെ ആവശ്യം. അതേസമയം, ചത്തുപൊങ്ങിയ മീനുകൾ മാർക്കറ്റുകളിൽ വിൽപ്പനയ്ക്ക് എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതർ ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ ഉടൻതന്നെ ചികിത്സ തേടണമെന്നും നിർദ്ദേശമുണ്ട്.

മസാല ബോണ്ട് ഇടപാടിലെ ഇഡിയുടെ പുതിയ സമൻസ് ,തോമസ് ഐസക് നൽകിയ ഉപഹർജി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി.മസാല ബോണ്ട് ഇടപാടിലെ ഇ.ഡിയുടെ പുതിയ സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് നൽകിയ ഉപഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മസാല ബോണ്ട് കേസിലെ ഇ.ഡിയുടെ പുതിയ സമൻസിൽ തോമസ് ഐസക്കിനെതിരെ കടുത്ത നടപടികൾ പാടില്ലെന്നു നേരത്തെ ഹൈക്കോടതി വ്യക്തമാക്കുകയും തൽസ്ഥിതി തുടരാൻ നിർദേശം നൽകിക്കൊണ്ട് ഇടക്കാല ഉത്തരവിറക്കുകയും ചെയ്തിരുന്നു. സമൻസ് ചോദ്യം ചെയ്തു കൊണ്ടുള്ള ഐസക്കിന്റെ ഉപഹർജിയിൽ ഹൈക്കോടതി ഇന്ന് വിശദമായ വാദമാണ് കേൾക്കുക.
മസാലബോണ്ട് കേസിൽ ഫെമ നിയമ ലംഘനം ചൂണ്ടികാട്ടി ഹാജരാകാനായി ഐസക്കിനിത് ഏഴാം തവണയാണ് ഇ.ഡി നോട്ടീസ് നൽകിയത്. എന്നാൽ സമൻസ് ചോദ്യം ചെയ്ത് കോടതിയിൽ ഹർജിയിരിക്കെ വീണ്ടും സമൻസ് അയക്കുന്നത് കോടതിയോടുള്ള അനാദരവാണെന്നാണ് ഐസകിന്‍റെ വാദം.

പെൺവാണിഭ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 12 കോടി രൂപ പ്രവാസി വ്യവസായിയിൽ നിന്ന് തട്ടിയെടുക്കാൻ ശ്രമിച്ച കൂടുതൽ പ്രതികൾക്കായി അന്വേഷണം

കൊച്ചി.പറവൂർ പെൺവാണിഭ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 12 കോടി രൂപ പ്രവാസി വ്യവസായിയിൽ നിന്ന് തട്ടിയെടുക്കാൻ ശ്രമിച്ച കൂടുതൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. അതിനിടെ കേസിൽ അറസ്റ്റിലായ കൊച്ചിയിലെ വിവരാവകാശ പ്രവർത്തകർ ബോസ്കോ കളമശേരിയെ പോലീസ് നാളെ കസ്റ്റഡിയിൽ വാങ്ങും. കേസിൽ കൂടുതൽ തെളിവുകൾ കണ്ടെത്താനാണ് ബോസ്കോ കളമശ്ശേരിയിൽ കസ്റ്റഡിയിൽ വാങ്ങുന്നത്.

പ്രവാസി വ്യവസായിയെ ഫോണിൽ വിളിച്ച് പറവൂർ പെൺവാണിഭ കേസിൽ കുടുക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. അതിജീവിതയെ കൊണ്ട് മൊഴി നൽകുമെന്നാണ് തുടർച്ചയായ ഭീഷണി. അല്ലാത്തപക്ഷം രണ്ടരക്കോടി രൂപ നൽകണമെന്നായിരുന്നു ആവശ്യം. പണം നൽകാതായതോടെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ യൂട്യൂബ് ചാനലിൽ വീഡിയോകൾ നൽകി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പ്രവാസി വ്യവസായി തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകിന് പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനായി തൃശൂർ ഈസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ടർ സുജിത് ദാസിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപികരിച്ചു. രണ്ടര മാസം നടത്തിയ അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ബോസ്കോ കളമശേരിയേയും തിരുവനന്ദപുരം ശാസ്തമംഗലം സ്വദേശി ലോറൻസിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പണം ആവശ്യപ്പെടുന്നത് ഉൾപ്പെടെയുള്ള ഓഡിയോ പൊലീസിന് ലഭിച്ചു. ഇതോടെയാണ് കൂട്ടാളികളായ മൂന്നുപേർക്ക് കൂടി വേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. വ്യാഴാഴ്ച ബോസ്കോ കളമശ്ശേരിയെയും കൂട്ടുപ്രതിയെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. ഇതോടെ കേസിൽ ഉൾപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ആകും എന്നാണ് പോലീസ് പ്രതീബദഹ

എമിറേറ്റ്സ് വിമാനമിടിച്ച് 36 ഫ്ലെമിംഗോ പക്ഷികൾ ചത്തു; വിമാനത്തിന് തകരാർ: ഒഴിവായത് വൻ ദുരന്തം

മുംബൈ: എമിറേറ്റ്സ് വിമാനമിടിച്ച് 36 ഫ്ലെമിംഗോ പക്ഷികൾ ചത്തു. വിമാനത്തിന് തകരാർ സംഭവിച്ചെങ്കിലും മുംബൈ വിമാനത്താവളത്തിൽ ഇറക്കിയത് വലിയ അപകടം ഒഴിവായി. രാത്രി 9.18ഓടെയാണ് സംഭവം.
ദുബൈയിൽ നിന്ന് മുംബൈയിലേക്ക് വരുവുകയായിരുന്ന എമിറേറ്റ്സ് വിമാനം മുംബൈയിലെ ലക്ഷ്മി നഗർ മേഖലയിൽവച്ച് കൂട്ടമായി പറന്നുവന്ന ഫ്ലെമിംഗോ പക്ഷികളിൽ ഇടിക്കുയായിരുന്നു. വിമാനത്തിൽ 310 യാത്രക്കാരുണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. വിമാനത്തിന് തകരാർ സംഭവിച്ചെങ്കിലും മുംബൈ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു.

വിവരം ലഭിച്ചതിനെ തുടർന്ന് അഡി. ചീഫ് കൺസർവേറ്ററുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ 36 ഫ്ലെമിംഗോകളെ ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു.

ഒടുവിൽ ബന്ധുക്കൾക്ക് സലിമിനെ കിട്ടി; മൃതദേഹം കോഴിക്കോട്ടേക്ക്

കൊല്ലം: മൂന്ന് നാൾ നീണ്ട കാത്തിരിപ്പിനൊടുവിൽ
18 വർഷം അനാഥനായി ജീവിച്ച് 5 മാസം മുമ്പ് മരിച്ച സലീമിൻ്റെ മൃതദേഹം ബന്ധുക്കൾക്ക് തിരികെ ലഭിച്ചു. കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളജിൽ നിന്നും ഇന്ന്  രാവിലെ 9 ന് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി ജന്മദേശമായ കോഴിക്കോട് കാന്തപുരത്തേക്ക് കൊണ്ട് പോകും. വൈകിട്ട് 6ന് ഖബറടക്കം നടത്താനാണ് ആലോചന. ഭാര്യയും മകനും, സലീമിൻ്റെ സഹോദരനും ഇപ്പോൾ കൊല്ലത്തുണ്ട്.
കൊല്ലം ജില്ലാആശുപത്രിയിൽവച്ച് മരണപ്പെട്ട 54 കാരനായ സലീം കോഴിക്കോട് കാന്തപുരം മൂൺണോ ചാലിൽ അയമ്മദ് കുട്ടി- മറിയം ദമ്പതികളുടെ 9-ാമത്തെ മകനാണ്.
ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സലിം മരിച്ചത്.
അഞ്ച് മാസമായിട്ടും ഏറ്റെടുക്കാനാരുമെത്താതെ കിടന്ന മൃതദേഹമാണ് സ്വകാര്യ മെഡിക്കൽ കോളജിന് നൽകിയത്.
കൊല്ലം ജില്ലാ ആശുപത്രിയിൽ സീനിയർ നഴ്സിംഗ് ഓഫീസറായ സുരഭി മോഹൻ കൊല്ലത്തെ മുസ്ലിം മതപുരോഹിതരെ വിളിച്ച് മതാചാരങ്ങൾ നടത്തി കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിന് കൈമാറിയ മൃതദേഹം അന്വേഷിച്ചാണ്  3 മുമ്പ് ദിവസം ബന്ധുക്കൾ എത്തിയത്.കൊല്ലം ഈസ്റ്റ് സിഐ ഹരിലാൽ, എസ് ഐ ദിൽജിത്ത് എന്നിവരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് മൃതദേഹം വിട്ടുകിട്ടിയതെന്ന്
വ്യാപാരി വ്യവസായി കോൺഗ്രസ് യൂത്ത് വിംഗ് സംസ്ഥാന പ്രസിഡൻറ് നിഷാദ് അസ്സീസ് ,ഡി സി സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, എന്നിവർ പറഞ്ഞു. ജില്ലാ ആശുപത്രി അധികൃതർ ഇക്കാര്യത്തിൽ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്നും, അവരിൽ നിന്ന് നീതി ലഭിച്ചില്ലെന്നും ഇരുവരും പറഞ്ഞു. അജ്ഞാത മൃതദേഹം എന്ന നിലയിൽ വേണ്ടത്ര പത്രപരസ്യം നൽകിയിരുന്നെങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല. കൊല്ലത്തെ മുസ്ലിം മത പുരോഹിതരെ തെറ്റിധരിപ്പിച്ചാണ് പ്രാർത്ഥന നടത്തിയതെന്നും ഇവർ ആരോപിച്ചു.എംഎൽഎ നജീബ് കാന്തപുരവും ഇന്നലെ കൊല്ലത്ത് എത്തി ചർച്ചകൾ നടത്തിയിരുന്നു.മുഖ്യമന്ത്രിയുടെ ഓഫീസും ബന്ധപ്പെട്ടു.
മദ്രസ അധ്യാപകനായിരുന സലീമിന്
മാനസിക വിഭാന്തി ഉണ്ടായതിനെ തുടർന്ന് 18 വർഷം മുമ്പ് കാണാതാവുകയായിരുന്നു. പോലീസിൽ പരാതി നൽകി അന്വേഷണം നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല.

വീടുവയ്ക്കുവാനായി സ്വരുക്കൂട്ടിയ തുകയുമായി ബസ്സിൽ യാത്രചെയ്ത വയോധികയുടെ പണം കവർന്നു

കൊട്ടാരക്കര. വീടുവയ്ക്കുവാനായി സ്വരുക്കൂട്ടിയ ലൈഫ് മിഷൻ തുകയുമായി KSRTC ബസ്സിൽ യാത്രചെയ്യവേ വൃദ്ധമാതാവിന്റെ പണം കവർന്നു .താമരക്കുടി പണ്ടാരത്തുവീട്ടിൽ ഭവാനിയമ്മയുടെ കയ്യിൽസൂക്ഷിച്ചിരുന്ന സഞ്ചിയിൽനിന്നുമാണ് പണം കവർന്നത് .കൊട്ടാരക്കര പോലീസിൽ പരാതിനല്കിയെങ്കിലും വീടെന്ന സ്വപ്നം ഭവാനിയമ്മയ്ക്ക് ബാക്കിനിൽക്കുകയാണ് .

ലൈഫ് പദ്ധതിയിൽ സർക്കാർ വീടനുവദിച്ചതിൻ്റെ ആശ്വാസത്തിലായിരുന്നു ഭവാനി അമ്മ. വീടുവാർപ്പിനായി അൻപതിനായിരം കരാറുകാരന് നൽകാൻ ബാങ്കിൽ നിന്നും തൊഴിലുറപ്പ് കൂലിയും ,ഒരു സുമനസ്സ് സഹായിച്ച പണവും എടുത്ത് കൊട്ടാരക്കരയിലേക്ക് ചെങ്ങമനാട് നിന്ന് KSRTC ബസ്സിൽ യാത്രചെയ്യുന്നതിനിടെയാണ് മോഷ്ണം.പെൻഷൻ വാങ്ങാനായി റയിൽവെ സ്റ്റേഷന് സമീപത്തുള്ള ശാഖയിലെത്തി പാസ്സ് ബുക്ക് എടുത്തപ്പോഴാണ് പണം കളവുപോയ വിവരം ഭവാനിയമ്മ അറിയുന്നത് .പണം സൂക്ഷിച്ച സഞ്ചി ബ്ലേഡ് ഉപയോഗിച്ച് കീറിയിട്ടുമുണ്ട് .

തൊഴിലുറപ്പു ജോലിയെടുത്തും, അയൽവീടുകളിൽ ജോലിചെയ്തും മായിരുന്നു പ്ലാസ്റ്റിക് മൂടിയ ഷെഡ്ഡിനുള്ളിൽ മകൻ തുളസിയുമൊത്ത്‌ ഭവാനിയമ്മ വർഷങ്ങളായി കഴിഞ്ഞുവന്നിരുന്നത് .പണം നഷ്ടപ്പെട്ടതോടെ വീടുപണിയും മുടങ്ങിയിരിക്കുകയാണ് .കൊട്ടാരക്കര പോലീസിൽ പരാതിനല്കിയെങ്കിലും ബസ്സിനുള്ളിൽ സി സി ടി വി ഇല്ലാത്തതിനാൽ പ്രതിയെ കണ്ടെത്തുമെന്ന് ഉറപ്പുമില്ല .

മഴക്കാലത്തിനു മുൻപെങ്കിലും വീടു വാർക്കണമെന്ന കുടുംബത്തിന്റെ സ്വപ്നമാണ് തകർന്നത് .ഭവാനിയമ്മയുടെ പ്രായത്തിന്റെ ദൗർബല്യം മുതലെടുത്ത ആരോ ആണ് യാതൊരുദയയും കൂടാതെ കുടുംബത്തിന്റെ വീടെന്ന സ്വപ്നം കവർന്നത് .