23.2 C
Kollam
Saturday 20th December, 2025 | 08:55:36 AM
Home Blog Page 2686

വാർത്താനോട്ടം

BREAKING NEWS

?പാലക്കാട് കൊല്ലങ്കോട്ട് വാഴപ്പുഴയിൽ കമ്പിവേലിയിൽ പുലി കുടുങ്ങി;പുലിയെ പിടികൂടാൻ വനം വകുപ്പ് അധികൃതർ എത്തി

? രാജ്യ തലസ്ഥാനത്ത് കർഷക സമരം ഇന്ന് 100-ാം ദിനത്തിലേക്ക്; ബിജെപി നേതാക്കളുടെ വീടുകളിലേക്ക് കർഷക മാർച്ച്

?കോന്നി വടക്കേ മണ്ണീറയിൽ കടുവ ഇറങ്ങി.

?ഇ പി ജയരാജൻ ബി ജെ പി ലേക്ക് എന്ന പരാതിയിൽ കേസ്സെടുക്കാനാവില്ലെന്ന് പോലീസ്. കോടതി നിർദ്ദേശിക്കാമെങ്കിൽ കേസ്സെടുക്കാമെന്നും പോലീസ്.

? മഹാരാഷ്ട്രയിലെ ഉജാനി ഡാമിൽ ബോട്ട് മുങ്ങി 6 പേരെ കാണാതായി

?കേരളീയം?

?സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി വീണാ ജോര്‍ജ്. മഴ ശക്തമായ സാഹചര്യത്തിലും മണ്‍സൂണ്‍ എത്തുന്ന സാഹചര്യത്തിലും ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിക്കും.

? കോഴിക്കോട്, ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ചികിത്സാ പിഴവ് പരാതികളില്‍ ഇടപെട്ട് ആരോഗ്യ മന്ത്രി. മെഡിക്കല്‍ കോളേജ് ആശുപത്രികളുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ ഉന്നതതല യോഗം വിളിച്ചു.

? തന്നെ വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍.

? എയ്ഡഡ് സ്‌കൂളിലെ പ്രധാന അധ്യാപികയെ പിടിഎ അംഗവും, സ്‌കൂളിലെ അധ്യാപകനും ചേര്‍ന്ന് അധിക്ഷേപിച്ചതായി വനിതാ കമ്മീഷനില്‍ പരാതി. ഈ സ്‌കൂളില്‍ തൊഴിലിടങ്ങളിലെ പരാതികള്‍ പരിഹരിക്കാനുള്ള ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചിട്ടില്ലെന്ന് വ്യക്തമായി. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിരക്ഷ ലഭ്യമാക്കുന്നതിന് ‘പോഷ്’ ആക്ട് അനുശാസിച്ചിട്ടുള്ള ഇന്റേണല്‍ കമ്മിറ്റി രൂപീകരിച്ച് പരാതി കേട്ട് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി.

? കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ചാന്‍സലറുടെ ഭാഗത്തു നിന്നുള്ള അമിതാധികാര പ്രവണതയോടെയുള്ള ഇടപെടലുകള്‍ നിരന്തരമായ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി ആര്‍ ബിന്ദു.

? തിരുവനന്തപുരത്തു മൂന്നൂ ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് നഗരത്തിന്റെ ചില മേഖലകളിലുണ്ടായിട്ടുള്ള വെള്ളക്കെട്ട് രണ്ടു ദിവസത്തിനകം ഒഴിവാക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം.

? എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരവും മനുഷ്യത്വ രഹിതവുമായ വീഴ്ചയെന്ന് ആരോപിച്ച് നമ്പി രാജേഷിന്റെ വിധവ അമൃത മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.

?? ദേശീയം ??

? രാമേശ്വരം കഫേ സ്ഫോടനത്തിലെ മുഖ്യ പ്രതികളെ നിയന്ത്രിച്ചത് വിദേശത്ത് നിന്നാണെന്നും ഈ ബന്ധം കണ്ടെത്താനാണ് വിവിധ സംസ്ഥാനങ്ങളിലായി 11 ഇടങ്ങളില്‍ ഇന്നലെ റെയ്ഡ് നടത്തിയതെന്നും എന്‍ഐഎ. റെയ്ഡില്‍ ഡിജിറ്റല്‍ തെളിവുകളും നിര്‍ണായക രേഖകളും പിടിച്ചെടുത്തു.

? ദില്ലി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തളളി. സിബിഐയും ഇഡിയും രജിസ്റ്റര്‍ ചെയ്ത മദ്യനയകേസില്‍ ജാമ്യം തേടിയാണ് സിസോദിയ ഹൈക്കോടതിയെ സമീപിച്ചത്.

? മമത ബാനര്‍ജിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബംഗാളിലെ ബിജെപി നേതാവും സ്ഥാനാര്‍ത്ഥിയുമായ അഭിജിത്ത് ഗംഗോപാധ്യായക്ക് പ്രചാരണവിലക്കേര്‍പ്പെടുത്തി. ഇന്നലെ വൈകിട്ട് 5 മണിമുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണ വിലക്ക്ഏര്‍പ്പെടുത്തിയിരിക്കുന്നത്.

? മോദിയും ബി.ജെ.പിയും അപരാജിതരല്ലെന്നും പക്ഷെ ഇന്ത്യാ സഖ്യം അവരെ പരാജയപ്പെടുത്താനുള്ള ആയുധമുപയോഗിക്കുന്നതില്‍ തോറ്റുപോയെന്നും തിരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍.

? കേസില്‍ ഇരുപത് വര്‍ഷം ഒളിവില്‍ കഴിഞ്ഞ പിടികിട്ടാപ്പുള്ളിയെ അറസ്റ്റു ചെയ്ത് ഡല്‍ഹി പോലീസ്. 2004- ല്‍ രമേശ് ചന്ദ് ഗുപ എന്ന ഡല്‍ഹി വ്യവസായിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിപാഹി ലാലിനെയാണ് പോലീസ് തിങ്കളാഴ്ച പിടികൂടിയത്.

? പുണെയില്‍ ആഡംബര കാറിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറായ പതിനേഴുകാരന് 15 ദിവസത്തെ ശിക്ഷ മാത്രം ലഭിച്ചത് ഞെട്ടിപ്പിക്കുന്നതാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.

?? അന്തർദേശീയം ??

? ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോയ വിമാനം ആകാശച്ചുഴിയില്‍ പെട്ട് ശക്തമായി ആടിയുലഞ്ഞതിനെ തുടര്‍ന്ന് ഒരു യാത്രക്കാരന്‍ മരിച്ചു. 229 പേരുമായി പറക്കവെ ആകാശച്ചുഴിയില്‍ പെട്ട വിമാനം 5 മിനിറ്റില്‍ 6000 അടി താഴ്ചയിലേക്കാണ് പതിച്ചത്. 30-ഓളം പേര്‍ക്ക് പരിക്കേറ്റു. ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോയ വിമാനം ബാങ്കോക്കില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുകയായിരുന്നു.

? ട്വിറ്റര്‍ പൂര്‍ണമായും എക്‌സിലേക്ക് മാറിയെന്ന് കമ്പനി തലവന്‍ എലോണ്‍ മസ്‌ക്. ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ലോഗോയും ബ്രാന്‍ഡിങ്ങും എക്‌സ് എന്നാക്കിയെങ്കിലും ഡൊമെയിന്‍ twitter.com എന്ന് തന്നെയാണ് തുടര്‍ന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ x.com എന്ന ഡൊമെയിനിലാണ് എക്‌സ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

? കായികം

? ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സുമിത് ആന്റിലിന് എഫ്64 ജാവലിന്‍ ത്രോയില്‍ സ്വര്‍ണം. ടോക്യോ പാരാലിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ നേടിയ താരം 69.50 മീറ്റര്‍ എറിഞ്ഞാണ് ജപ്പാനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമണിഞ്ഞത്. ടി63 ഹൈജംപില്‍ തങ്കവേലു മാരിയപ്പനും സ്വര്‍ണമുണ്ട്. ടോക്യോ പാരാലിമ്പിക്സില്‍ വെള്ളി നേടിയ തങ്കവേലു 1.88 മീറ്റര്‍ ഉയരത്തില്‍ ചാടിയാണ് സ്വര്‍ണം നേടിയത്.

? കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പതിനേഴാം ഐ.പി.എല്‍ സീസണിലെ ആദ്യ ഫൈനലിസ്റ്റ്. ഇന്നലെ നടന്ന ഒന്നാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 8 വിക്കറ്റിന് തകര്‍ത്താണ് കൊല്‍ക്കത്ത ഫൈനലിനുള്ള യോഗ്യത നേടിയത്.

?ഇന്ന് നടക്കുന്ന രാജസ്ഥാന്‍ റോയല്‍സ് – റോയല്‍ ചലഞ്ചേഴ്സ് എലിമിനേറ്ററിലെ വിജയികളെ രണ്ടാം ക്വാളിഫയറില്‍ ഹൈദരാബാദിന് തോല്‍പിക്കാനായാല്‍ ഫൈനലില്‍ വീണ്ടും കൊല്‍ക്കത്തയുമായി ഏറ്റുമുട്ടാനാകും.

? ജൂണ്‍ 21 ന് ആരംഭിക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റിനുള്ള അര്‍ജന്റീനയുടെ ടീമിനെ ലയണല്‍ മെസി നയിക്കും. അതേസമയം 29 അംഗ സാധ്യതാ ടീമില്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ട പൗലോ ഡിബാലയില്ല. ഉദ്ഘാടന മത്സരത്തില്‍ അര്‍ജന്റീന കാനഡയെ നേരിടും.

സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്സിങ് പ്രവേശനത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആരോഗ്യമന്ത്രി വിളിച്ച യോഗം ഇന്ന്

സംസ്ഥാനത്തെ സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്സിങ് പ്രവേശനത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആരോഗ്യമന്ത്രി വിളിച്ച യോഗം ഇന്ന്. 2017 മുതലുള്ള ഓരോ അപേക്ഷയ്ക്കും 18% ജിഎസ്ടി നല്‍കണമെന്ന ഉത്തരവ് പിന്‍വലിച്ചാല്‍ ഏകജാലക പ്രവേശനത്തിന് തയ്യാറെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍. യോഗത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ നിലപാടറിയിക്കും. സ്വന്തം നിലയ്ക്ക് പ്രവേശന നടപടികളുമായി മാനേജ്‌മെന്റുകള്‍ മുന്നോട്ട് പോയാല്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പ്രതിസന്ധിയിലാകുന്നത്

അപേക്ഷ ഫീസിന് ജി.എസ്.ടി ആവശ്യപ്പെട്ടതാണ് ഏകജാലക പ്രവേശനത്തില്‍ നിന്നും പിന്‍മാറാന്‍ അസോസിയേഷനുകളെ പ്രേരിപ്പിച്ചത്. ഇതേത്തുടര്‍ന്ന് ഓരോ വിദ്യാര്‍ത്ഥിയും ഓരോ കോളജിനും 1000 രൂപ വീതം അപേക്ഷാ ഫീസ് നല്‍കകേണ്ടി വരും. അതായത് 84 കോളജുകളിലേക്ക് അപേക്ഷിക്കണമെങ്കില്‍ 82000 രൂപ നല്‍കണം. സംസ്ഥാനത്തെ 9355 നഴ്സിങ് സീറ്റുകളില്‍ 7105 എണ്ണവും സ്വകാര്യ മേഖലയിലാണ്. 119 സ്വകാര്യ കോളജുകളില്‍ 84 കോളജുകള്‍ രണ്ട് മാനേജ്മെന്റ് അസോസിയേഷനുകള്‍ക്കു കീഴിലും. ഒരു വിദ്യാര്‍ത്ഥി രണ്ട് അപേക്ഷകള്‍ക്കായി 2000 രൂപ നല്‍കിയാല്‍ 84 കോളജുകളില്‍ പ്രവേശനത്തിന് പരിഗണിക്കുകമായിരുന്നു. ആ സൗകര്യമാണ് ഇത്തവണ ഇല്ലാതായത്

2017 മുതലുള്ള ഓരോ അപേക്ഷയ്ക്കും 18% ജിഎസ്ടി നല്‍കണമെന്ന നിര്‍ദ്ദേശം ഒഴിവാക്കി ഈ വര്ഷം മുതല്‍ ജി.എസ്.ടി ഏര്‍പ്പെടുത്തിയാല്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാരിന് വഴങ്ങും. സ്വകാര്യ നഴ്സിങ് കോളജുകള്‍ക്ക് കേരള നഴ്സിങ് കൗണ്‍സിലിന്റെയും ആരോഗ്യ സര്‍വകലാശാലയുടെയും അഫിലിയേഷന്‍ നല്‍കുന്നത് സംബന്ധിച്ചും തീരുമാനം നീളുകയാണ്.

തുടർച്ചയായ അഞ്ചാം ദിവസവും അതിതീവ്ര മഴയ്ക്ക് സാധ്യത

അടുത്ത 24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാം ദിവസവും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നു മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലകളിലും മഴ കനക്കാൻ സാധ്യത.പത്തനംതിട്ട ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി. അതിശക്തമായ മഴ രണ്ടുദിവസം കൂടി തുടരും എന്നാണ് പ്രവചനം.ഇടുക്കി പാലക്കാട് ജില്ലകളിൽ നാളെ റെഡ് അലർട്ട് ഉണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണം. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിച്ചേക്കുമെന്നും പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. കേരള – തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

ആറാംഘട്ടം,പ്രചരണം ശക്തമാക്കി രാഷ്ട്രീയ പാർട്ടികൾ

ന്യൂഡെല്‍ഹി.ആറാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ പ്രചരണം ശക്തമാക്കി രാഷ്ട്രീയ പാർട്ടികൾ. നാളെ പരസ്യപ്രചരണം അവസാനിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുൽഗാന്ധിയും അടക്കമുള്ള പ്രധാനപ്പെട്ട നേതാക്കൾ ഇവിടങ്ങളിൽ ഇന്ന് പ്രചരണം നയിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തർപ്രദേശിലെയും ഡൽഹിയിലെയും വിവിധ റാലികളിലാണ് പങ്കെടുക്കുക. രാഹുൽഗാന്ധി ഹരിയാനയിലെ വിവിധ പ്രചരണ പരിപാടികളുടെ ഭാഗമാകും.

ഡൽഹിയിലെ വിവിധ മണ്ഡലങ്ങളിൽ കേരളത്തിൽ നിന്നും എത്തിയ കോൺഗ്രസ് ബിജെപി നേതാക്കളുടെ പ്രചരണവും ഇന്ന് തുടരും. കെപിസിസി അധ്യക്ഷൻ കെ സുധാകരനും, ബിജെപി ദേശീയ സമിതി അംഗം പി കെ കൃഷ്ണദാസും ആണ് ഇരുവിഭാഗങ്ങളിലും പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാഹുൽ ഗാന്ധിയെയും കൂടാതെ അരവിന്ദ് കെജ്രിവാൾ, പ്രിയങ്ക ഗാന്ധി, അമിത് ഷാ, രാജ്നാഥ് സിംഗ് , മമതാ ബാനർജി, സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കളും വിവിധ റാലികളിൽ ഇന്ന് പങ്കെടുക്കുന്നുണ്ട്

ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവരുടെ പേരിൽ സിപിഐ എം നിർമ്മിച്ച രക്തസാക്ഷി സ്മാരകത്തിന്റെ ഉദ്ഘാടനം ഇന്ന്

കണ്ണൂർ. പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവരുടെ പേരിൽ സിപിഐ എം നിർമ്മിച്ച രക്തസാക്ഷി സ്മാരകത്തിന്റെ ഉദ്ഘാടനം ഇന്ന്. ചെറ്റക്കണ്ടി, തെക്കുംമുറിയിലാണ് സി പി ഐ എം തൃപ്പങ്ങോട്ടൂർ ലോക്കൽ കമ്മറ്റി രക്തസാക്ഷി സ്മാരകം നിർമ്മിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയാണ് ഉദ്ഘാടകനായി നിശ്ചയിച്ചിരിക്കുന്നത്. കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന സമിതി അംഗം പി ജയരാജൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രാദേശിക നേതൃത്വം വ്യക്തമാക്കുന്നത്. ഷൈജു, സുബീഷ് എന്നിവരുടേത് ആർഎസ്എസിനെ പ്രതിരോധിക്കുന്നതിനിടെയുള്ള രക്തസാക്ഷിത്വമെന്നാണ് സിപിഐഎം വാദം.

ഉത്തരേന്ത്യ കത്തുന്നു

ഉത്തരേന്ത്യയിൽ കടുത്ത ചൂട് തുടരുന്നു. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ താപനില 46.9 ഡിഗ്രിയും മധ്യപ്രദേശിലെ ഗോളിയോറില്‍ -44.9 ഡിഗ്രിയും രേഖപ്പെടുത്തി. ഡൽഹിയിലും പലയിടങ്ങളിലും 45 മേൽ താപനില എത്തിയിട്ടുണ്ട്. ചൂട് കൂടുതൽ ശക്തമായതോടെ വിവിധ ഇടങ്ങളിൽ വൈദ്യുതി ബന്ധത്തിലും ഇന്നലെ രാത്രിയിൽ തകരാറുകൾ ഉണ്ടായി. മണിക്കൂറുകളോളം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത് ജനങ്ങളുടെ വലിയ പ്രതിഷേധത്തിനാണ് വിവിധയിടങ്ങളിൽ കാരണമായത്. നിലവിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണങ്ങളെയും കടുത്ത ചൂട് ബാധിച്ചിട്ടുണ്ട് . ഡല്‍ഹി കൂടാതെ പഞ്ചാബ്, ഹരിയാന രാജസ്ഥാന്‍ സംസ്ഥാനങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ഉത്തര്‍പ്രദേശിലും ബീഹാറിലും ഓറഞ്ച് അലര്‍ട്ട് ആണ്. ബര്‍മറിലും കാണ്‍പൂരിലും രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 46.9 ഡിഗ്രി സെല്‍ഷ്യസ് ആണ്.
അടുത്ത നാല് ദിവസം കൂടി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം,കർശന നടപടിക്ക് എക്സൈസ്

തിരുവനന്തപുരം.സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം. തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് എക്സൈസ് സർക്കുലർ. മേയ് 30 ന് മുൻപ് റേഞ്ച് ഇൻസ്‌പെക്ടർമാർ
പരിധികളിലെ സ്കൂളുകൾ സന്ദർശിക്കണം.ജൂൺ 1 മുതൽ മഫ്തി പട്രോളിങും ബൈക്ക് പെട്രോളിംഗും

ജൂൺ മാസം മുഴവൻ പട്രോളിംഗ് എല്ലാ ദിവസവും.സ്‌കൂള്‍ പരിസരം പൂർണമായും നിരീക്ഷണത്തിലാക്കും.സ്കൂൾ പരിസരത്തെ ഇടവഴികള്‍,ഒഴിഞ്ഞ കെട്ടിടങ്ങള്‍, കുറ്റിക്കാടുകള്‍ അടക്കം നിരീക്ഷണത്തിലാക്കും. സ്‌കൂള്‍ കോമ്പൗണ്ടുകളും പരിശോധിക്കും

ശൂന്യമായ ശുചിമുറികളും ഒഴിഞ്ഞ കെട്ടിടങ്ങളും പരിശോധിക്കും.സ്‌കൂള്‍ പരിസരത്ത് എത്തുന്ന യുവാക്കളെയും നിരീക്ഷിക്കും.അനാവശ്യമായി എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കും. സ്കൂൾ പരിസരത്ത് വാഹന പരിശോധന നടത്തണമെന്നും എക്സൈസ് കമ്മീഷണറുടെ സർക്കുലർ

പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് വിചാരണ നടപടികളിലേക്ക്

കൊല്ലം.പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് വിചാരണ നടപടികളിലേക്ക്. കേസ് വിചാരണയ്ക്ക് അനുവദിച്ച പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റുന്നതിനു മുന്നോടിയായാണ് നടപടി. 51 പ്രതികളും നാളെ കൊല്ലം സെഷൻസ് കോടതിയിൽ ഹാജരാകണം.  

മനുഷ്യ നിർമ്മിതമായ പുറ്റിങ്ങൽ ദുരന്തം. സ്വർണ്ണകപ്പും ക്യാഷ് അവാർഡും കിട്ടാൻ കളക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ച് നടത്തിയ വെടിക്കെട്ട് . 2016 ഏപ്രിൽ പത്തിന് 110 പേരുടെ ജീവനെടുത്ത മൽസര വെടിക്കെട്ട് നിയമ പോരാട്ടത്തിലേക്ക് കടക്കുകയാണ്. പരിക്കേറ്റത് 656 പേർക്ക്. 10000 പേജുള്ള കുറ്റപത്രo. ഇതിൽ 59 പ്രതികൾ. എട്ടു പേർ മരിച്ചു. 44 പ്രതികൾക്കെതിരെ ചുമത്തിയത് കൊലക്കുറ്റം. പ്രതികൾ എല്ലാവരും ജാമ്യത്തിൽ.1417 സാക്ഷികളും 1611 രേഖയും 376 തൊണ്ടിമുതലും.

അന്നത്തെ കളക്ടർ ഷൈനാമോളും ദില്ലി എയിംസിലേത് അടക്കം മുപ്പത് ഡോക്ടർമാരും സാക്ഷിപ്പട്ടികയിലുണ്ട്.
ടി എം വർഗീസ് സ്മാരക ഓഡിറ്റോറിയം ക്യാമ്പസിലെ പഴയ കെട്ടിടത്തിലെ പ്രത്യേക കോടതിയിൽ വിചാരണ തുടങ്ങും. ജഡ്ജിയെ ഹൈക്കോടതി തീരുമാനിക്കും

മലപ്പുറം ജില്ലയില്‍ വീണ്ടും മഞ്ഞപ്പിത്ത മരണം

മലപ്പുറം. ജില്ലയില്‍ വീണ്ടും മഞ്ഞപ്പിത്ത മരണം. ചുങ്കത്തറ മുട്ടിക്കടവ് സ്വദേശി തജ്ലിസാൻ ( 22 ) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം

ആരോഗ്യ സ്ഥിതി മോശമായതോടെ 18 നാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

കാടുകാണാനെത്തി മലയില്‍ അകപ്പെട്ട യുവാക്കളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പാലക്കാട്. അഗളിയില്‍ കാടുകാണാനെത്തി മലയില്‍ അകപ്പെട്ട യുവാക്കളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.വനംവകുപ്പ് ഭൂമിയില്‍ അനധികൃതമായി പ്രവേശിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞാണ് മേലാറ്റൂര്‍ സ്വദേശികളായ യുവാക്കള്‍ മലക്ക് മുകളില്‍ കയറിയത്.മഴ വന്ന് ഇരുട്ട് മൂടിയതോടെ തിരിച്ചിറങ്ങാനുളള വഴി തെറ്റുകയായിരുന്നു

തുടര്‍ന്ന് ആര്‍ആര്‍ടി സംഘവും അഗളി പൊലീസുമെത്തിയാണ് യുവാക്കളെ താഴെയെത്തിച്ചത്‌