Home Blog Page 2676

വാർത്താനോട്ടം

2024 ജൂൺ 11 ചൊവ്വ

?കേരളീയം?

? ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാനത്ത് പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ഇന്ന്.
85 സൈറണുകളാണ് പരീക്ഷിക്കുന്നത്. വിവിധ ജില്ലകളില്‍ സൈറണുകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ പരീക്ഷണം നടക്കുന്ന സമയവും ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്.

? മൂന്നാം മോദി സര്‍ക്കാരില്‍ സുരേഷ് ഗോപിക്ക് ലഭിച്ചത് ടൂറിസം, പെട്രോളിയം – പ്രകൃതി വാതകം വകുപ്പുകളുടെ സഹമന്ത്രി സ്ഥാനം. ജോര്‍ജ് കുര്യന് ന്യൂനപക്ഷ ക്ഷേമം, മൃഗ സംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് ലഭിച്ചത്.

? പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിയില്‍ നിന്ന് വധു പിന്മാറി. ആരോപണങ്ങളില്‍ കുറ്റബോധമുണ്ടെന്നും താന്‍ പറഞ്ഞത് കളവാണെന്നും പറഞ്ഞ യുവതി രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ക്ഷമാപണവും നടത്തി.

? പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ വധുവിനെ കാണാനില്ലെന്ന അച്ഛന്റെ പരാതിയില്‍ വടക്കേക്കര പൊലീസ് കേസെടുത്തു. അതേസമയം താന്‍ സുരക്ഷിതയാണെന്നും തന്നെ ആരും തട്ടി കൊണ്ടു പോയതല്ലെന്നും തനിക്ക് സ്വന്തം വീട്ടില്‍ നിന്ന് വധഭീഷണിയുണ്ടെന്നും വ്യക്തമാക്കി പെണ്‍കുട്ടി സാമൂഹ്യ മാധ്യമത്തിലൂടെ പിന്നേയും പ്രതികരിച്ചു.

?കെ മുരളീധരന്റെ തോല്‍വിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്നുള്ള ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ രാജി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ മുന്‍ എം.എല്‍.എ. എം.പി.വിന്‍സന്റിന്റെ രാജി യു ഡി എഫ് ചെയര്‍മാന്‍ വി ഡി സതീശനും അംഗീകരിച്ചു .

? തൃശ്ശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി സജീവന്‍ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം. ഇന്നലെ രാത്രി രണ്ടു കാറുകളിലായി എത്തിയ അക്രമി സംഘം വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്തു. വീട്ടിലുണ്ടായിരുന്ന അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തി.

?രാജ്യസഭാംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കി. അതില്‍ ഒന്നിലാണ് കേരള കോണ്‍ഗ്രസ് എം മത്സരിക്കുക. ഒരു സീറ്റില്‍ സിപിഐ സ്ഥാനാര്‍ത്ഥി മത്സരിക്കും. ജോസ് കെ മാണിയാണ് കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് രാജ്യസഭയിലേക്ക്
മത്സരിക്കുക.

? പിപി സുനീര്‍ സിപിഐയുടെ രാജ്യസഭ സ്ഥാനാര്‍ത്ഥി. സുനീര്‍ നിലവില്‍ സിപിഐയുടെ സംസ്ഥാന അസി സെക്രട്ടറിയാണ്. പൊന്നാനി, വയനാട് മണ്ഡലങ്ങളില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

? കലാഭവന്‍ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന
കേസില്‍ നര്‍ത്തകി സത്യഭാമയോട് ഒരാഴ്ചക്കുളളില്‍ കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി.

? കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യു – എം.എസ്.എഫ് സഖ്യത്തിന് വിജയം. സര്‍വകലാശാല യൂണിയനിലെ മുഴുവന്‍ ജനറല്‍ സീറ്റുകളിലും കെ.എസ്.യു – എം.എസ്.എഫ് മുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

?ചെറിയ വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ആവശ്യമില്ലെന്ന് കെഎസ്ഇബി. വെള്ളക്കടലാസിലെഴുതിയ സാക്ഷ്യപത്രം മാത്രം സമര്‍പ്പിച്ചാല്‍ മതിയെന്നും കെഎസ്ഇബി അറിയിച്ചു.

? വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യം നന്ദന്‍കോട് കൂട്ടക്കൊലപാതക കേസിലെ പ്രതി കേദല്‍ ജിന്‍സന്‍ രാജയ്ക്ക് ഉണ്ടെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. പ്രതിയുടെ മനോരോഗനില പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

? ബാര്‍ക്കോഴ അഴിമതി ആരോപിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ യുഡിഎഫ്നടത്താ,ന്‍ നിശ്ചയിച്ച നിയമസഭാ മാര്‍ച്ച് മാറ്റിവെച്ചു. നാളെ നിശ്ചയിച്ചിരുന്ന നിയമസഭാ മാര്‍ച്ചും അന്ന് വൈകുന്നേരം മൂന്നിന് ചേരാനിരുന്ന യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയും രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം നടക്കുന്നതിനാലാണ് മാറ്റിവെച്ചത്.

? തൃൂശൂര്‍ പൂരം നടത്തിപ്പില്‍ കമ്മീഷണറുടെ നടപടികള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നതിനെതുടര്‍ന്ന് തൃശൂര്‍ കമ്മീഷണര്‍ അങ്കിത് അശോകനെ സ്ഥലം മാറ്റി. ആര്‍ ഇളങ്കോ ആണ് പുതിയ കമ്മീഷണര്‍. അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല.

? ഡ്രൈ ഡേ പിന്‍വലിക്കുന്നതിനെക്കുറിച്ച് മന്ത്രിതലത്തില്‍ പ്രാഥമിക ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്. കഴിഞ്ഞ വര്‍ഷം മദ്യനയം പ്രഖ്യാപിക്കാന്‍ വാര്‍ത്താസമ്മേളനം നടത്തുന്ന ദിവസം രാവിലെ വരെ ഡ്രൈ ഡേ പിന്‍വലിക്കാന്‍ പോകുന്നു എന്നതരത്തില്‍ വാര്‍ത്ത വന്നിരുന്നു.

? തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട കേരള പഞ്ചായത്ത് രാജ്, മുന്‍സിപ്പാലിറ്റി ഭേദഗതി ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാതെ പാസാക്കിയ നടപടിക്കെതിരെയാണ് വി ഡി സതീശന്‍ കത്ത് നല്‍കിയത്.

?? ദേശീയം ??

? മൂന്നാം മോദി മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. മന്ത്രി സഭയിലെ പ്രധാനികളായ അമിത് ഷാ ആഭ്യന്തര മന്ത്രിയായും രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രിയായും നിതിന്‍ ഗഡ്കരി ഉപരിതല ഗതാഗത മന്ത്രിയായും നിര്‍മല സീതാരാമന്‍ ധനകാര്യ മന്ത്രിയായും എസ് ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായും അശ്വിനി വൈഷ്ണവ് റെയില്‍വേ മന്ത്രിയായും തുടരും. ജെപി നദ്ദക്ക് ആരോഗ്യവും, ശിവരാജ് സിങ് ചൗഹാന് കൃഷിയും മനോഹര്‍ ലാല്‍ ഖട്ടാറിന് നഗരവികസനവും ഊര്‍ജ്ജവും ജ്യോതിരാദിത്യ സിന്ധ്യക്ക് ടെലികോമും ധര്‍മ്മേന്ദ്ര പ്രധാന് വിദ്യാഭ്യാസവുമാണ് വകുപ്പുകള്‍.

? പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മോദി സര്‍ക്കാരിനേയും നാഗ്പൂരില്‍ നടന്ന ആര്‍എസ്എസ് സമ്മേളനത്തില്‍ നിശിതമായി വിമര്‍ശിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഒരു വര്‍ഷമായി കത്തുന്ന മണിപ്പൂരില്‍ സമാധാനം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്നാണ് ആര്‍എസ്എസിന്റെ ആവശ്യം. പ്രതിപക്ഷത്തെ ശത്രുവായി കാണരുതെന്നും പ്രതിപക്ഷത്തിന്റെ ശബ്ദം കേള്‍ക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

? ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ സംസാരിച്ചതായാണ്
റിപ്പോര്‍ട്ട് .

? ബിജെപി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ പഞ്ചനക്ഷത്ര ഹോട്ടലുകളിലും, പശ്ചിമ ബംഗാളിലെ പാര്‍ട്ടി ഓഫീസുകളിലും വച്ച് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് ആരോപണം. ഈ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അമിത് മാളവ്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും അന്വേഷണം വേണമെന്നും നടപടി കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനെയ്റ്റ് ആവശ്യപ്പെട്ടു.

? അജിത് ഡോവല്‍ ഇനി ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പദവിയില്‍ തുടരുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം. പദവിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് അജിത് ഡോവല്‍ അറിയിച്ചതായും എന്നാല്‍ തുടരണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

?? അന്തർദേശീയം ??

? കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മലാവിയുടെ വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ കയറിയ വിമാനം കാണാതായി. ചിലിമയടക്കം 10 പേര്‍ കയറിയ സേനാവിമാനം തലസ്ഥാനമായ ലിലോങ്വേയില്‍നിന്ന് പറന്നുയര്‍ന്ന് ഒരു മണിക്കൂറിനകം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി.

? കായികം ?

? ആവേശം അവസാന ഓവര്‍ വരെ നീണ്ടു നിന്ന ടി20 ലോകകപ്പിലെ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ 4 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെടുത്തു. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഗ്രൂപ്പ് ,ഡിയില്‍ നിന്ന് ദക്ഷിണാഫ്രിക്ക സൂപ്പര്‍ 8 ഉറപ്പിച്ചു

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്: പരാതിയില്ലെന്ന് യുവതി, സത്യവാങ്മൂലം നൽകി

കോഴിക്കോട്:
പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ നീക്കം. പരാതിയില്ലെന്ന് യുവതി സത്യവാങ്മൂലം നൽകി. പ്രതിഭാഗത്തിനാണ് യുവതി സത്യവാങ്മൂലം നൽകിയത്. വീട്ടുകാർ പറഞ്ഞത് അനുസരിച്ചാണ് എല്ലാം ചെയ്തതെന്നും പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളെല്ലാം കള്ളമാണെന്നും യുവതി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയില്ലെന്ന് സത്യവാങ്മൂലം നൽകിയത്

പ്രതിഭാഗം യുവതിയെ സ്വാധീനിച്ചിട്ടുണ്ടോയെന്ന സംശയം നിലനിൽക്കെയാണ് യുവതിയുടെ അടുത്ത നടപടി. യുവതി നൽകിയ സത്യവാങ്മൂലം ഹൈക്കോടതിയിൽ സമർപ്പിക്കാനൊരുങ്ങുകയാണ് പ്രതിഭാഗം. ഇന്നലെ രണ്ട് വീഡിയോകൾ യുവതി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

കേസിലെ പ്രതിയായ രാഹുൽ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും പരാതിയിൽ പറഞ്ഞതെല്ലാം കള്ളമാണെന്നും വെളിപ്പെടുത്തിയാണ് യുവതി ആദ്യ വീഡിയോ പങ്കുവെച്ചത്. തന്നെ ആരും തട്ടിക്കൊണ്ട് പോയിട്ടില്ലെന്നും സുരക്ഷിതയാണെന്നും പറഞ്ഞായിരുന്നു രണ്ടാമത്തെ വീഡിയോ പുറത്തുവിട്ടത്. ഒരാഴ്ചയായി യുവതിയെ കുറിച്ച് വിവരമൊന്നുമില്ലെന്ന് വീട്ടുകാർ പറഞ്ഞിരുന്നു.

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി

മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി.പവന് കൂടിയത് 120 രൂപ.ഗ്രാമിന് 15 രൂപയുടെ വർധന. ഗ്രാമിന് വില 6585. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 52680 രൂപ

വയോധികനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി. മാങ്കുളത്ത് വയോധികനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പാറേക്കുടി തങ്കച്ചനെയാണ് ഇന്നലെ രാത്രി എട്ട് മണിയോടെ കത്തിക്കരിഞ്ഞ നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുള്ളതായാണ് സംശയം. അയൽവാസിയാണ് മൃതദേഹം കണ്ടത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. തങ്കച്ചനും മകൻ ബിബിനും തമ്മിൽ കുടുംബപ്രശ്നം നിലനിന്നിരുന്നു. മൃതദേഹം കണ്ടെത്തിയതിനുശേഷം ഒളിവിൽ പോയ മകൻ ബിബിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൂന്നാർ പോലീസ് ആണ് കേസ് അദ്വേഷിക്കുന്നത്.

ബാർ കോഴ വിവാദം,തിരുവഞ്ചൂരിൻ്റ മകന് നോട്ടീസ്

തിരുവനന്തപുരം. ബാർ കോഴ വിവാദത്തില്‍ തിരുവഞ്ചൂരിൻ്റ മകന് നോട്ടീസ്. ക്രൈംബ്രാഞ്ചാണ് അർജൂൻ രാധാകൃഷ്ണന് നോട്ടീസ് നൽകിയത്. വെള്ളിയാഴ്ച ജവഹർ നഗർ ഓഫീസിൽ എത്തണമെന്ന് നോട്ടീസ്. ബാർ ഉടമകളുടെ വാട്സ് ആപ് ഗ്രൂപ്പ് അഡ്മിൻ അർജുൻ രാധാകൃഷ്ണൻ ആയിരുന്നെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. നിലവിൽ അഡ്മിൻ അല്ലെങ്കിലും ഗ്രൂപ്പിലുണ്ട്. അർജുൻ നോട്ടീസ് നേരിട്ട് കൈപ്പറ്റാൻ തയ്യാറായില്ല. പിന്നീട് ഇ-മെയിൽ വഴിയാണ് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു നൽകിയത്.

ഇത് പ്രതിപക്ഷത്തെ നിശബ്ദമാക്കാനുള്ള രാഷ്ട്രീയ നീക്കമാണെന്ന ആക്ഷേപമാണ് മറുപക്ഷത്ത് ഉയരുന്നത്.

നിർത്തിയിട്ടിരുന്ന ബസ്സിനു പിറകിൽ പിക്കപ്പ് വാൻ ഇടിച്ച് ഡ്രൈവർ മരിച്ചു

തൃശൂർ. മുടിക്കോട് നിർത്തിയിട്ടിരുന്ന ബസ്സിനു പിറകിൽ പിക്കപ്പ് വാൻ ഇടിച്ച് ഡ്രൈവർ മരിച്ചു.കോയമ്പത്തൂർ ഉക്കടം സ്വദേശി കറുപ്പയ്യ സേർവൈ ആണ് മരിച്ചത്.രാത്രി 12 മണിക്ക് ശേഷമാണ് അപകടം ഉണ്ടായിട്ടുള്ളത്.ആരുടെയും ശ്രദ്ധയിൽപ്പെടാതിരുന്നതിന് അപകടം അറിഞ്ഞത് പുലർച്ചയാണ്.രാത്രി ആയതിനാൽ അപകട വിവരം ആരും അറിഞ്ഞിരുന്നില്ല

കേടായതിനെത്തുടർന്ന് സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ബസിന് പിറകിലാണ് പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു പിക്കപ്പ് വാൻ ഇടിച്ചത്.

മണിപ്പൂരിലെ കലാപം അവസാനിപ്പിക്കുന്നത് ആയിരിക്കണം കേന്ദ്രസർക്കാരിൻറെ ആദ്യ പരിഗണന, ആർഎസ്എസ്

നാഗ്പൂര്‍. കേന്ദ്രസർക്കാരിൻറെ ആദ്യ പരിഗണന മണിപ്പൂരിലെ കലാപം അവസാനിപ്പിക്കുന്നത് ആയിരിക്കണം എന്ന് ആർഎസ്എസ് മേധാവി മോഹനൻ ഭഗവത് . ഒരു വർഷത്തിനു ശേഷവും കലാപം തുടരുന്നത് ആശങ്കയുണ്ടാകുന്നതായി മോഹൻ ഭഗവത് നാഗ്പൂരിൽ പറഞ്ഞു. ഭരണപക്ഷവും പ്രതിപക്ഷവും രാജ്യത്തിൻറെ പുരോഗതിക്ക് വേണ്ടി ആണ് പ്രവർത്തിക്കേണ്ടത്. പാർലമെൻറിൽ ഉയരുന്ന ചർച്ചകളിൽ രണ്ടു വശങ്ങളും കേട്ട ശേഷം അഭിപ്രായ സമന്വയം ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് വൈരാഗ്യ ബുദ്ധിയോടെ ഉള്ള പല പ്രചാരണങ്ങളും നടന്നു എന്നും തെരഞ്ഞെടുപ്പു എന്നത് യുദ്ധമല്ല മത്സരമാണ് എന്ന ബോധം രാഷ്ട്രീയപാർട്ടികൾക്ക് ഉണ്ടാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ചക്രവാതച്ചുഴിയുടെ സ്വാധീനത്തെ തുടർന്ന് കേരളത്തിൽ വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത

മറാത്തവാഡയ്ക്ക് മുകളിലെ ചക്രവാത ച്ചുഴിയുടെ സ്വാധീനത്തെ തുടർന്ന് കേരളത്തിൽ വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത. ഇടിമിന്നലിനോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ,കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഏത് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ആലപ്പുഴ,എറണാകുളം, തൃശൂർ, പാലക്കാട് മലപ്പുറം, കോഴിക്കോട്,വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്നും മുന്നറിയിപ്പുണ്ട് .

വയനാട് കൈ വിടുമോ, രാഹുല്‍ഗാന്ധി നാളെ എത്തും

വയനാട്.മണ്ഡലമൊഴിയുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ രാഹുല്‍ഗാന്ധി നാളെ വയനാട്ടിലെത്തും. ലോക്സഭ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്താനാണ് രാഹുല്‍ എത്തുന്നത്. രാഹുലിന് പകരമാര് എന്നകാര്യത്തിലാണ് ആകാംഷ ബാക്കി നില്‍ക്കുന്നത്

ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ ഇക്കുറി മാറ്റമുണ്ടായതോടെ റായ്ബറേലിയില്‍ രാഹുല്‍ തുടരണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാട്. ഈ സാഹചര്യത്തില്‍ തന്‍റെ വീടാണ് വയനാടെന്ന് എപ്പോഴും പറയാറുള്ള രാഹുല്‍ഗാന്ധി മണ്ഡലത്തെ കൈവിടുമെന്ന് ഉറപ്പായി. ഇക്കാര്യം നാളെ മണ്ഡലത്തിലെത്തുന്ന രാഹുല്‍ പ്രഖ്യാപിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ശനിയാഴ്ചയാണ് ലോക്സഭാ സ്പീക്കര്‍ക്ക് ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന കാര്യത്തില്‍ കത്തുനല്‍കുക. വയനാട് മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ഗാന്ധിയെ നേരില്‍കണ്ട് തുടരാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

മറിച്ചൊരുതീരുമാനമെങ്കില്‍ പ്രിയങ്കാ ഗാന്ധിയെ പരിഗണിക്കണമെന്നാണ് നേതൃത്വത്തിന്‍റെ താല്‍പര്യം. പ്രിയങ്ക വന്നാല്‍ വിഐപി മണ്ഡലമായി വയനാട് തുടര്‍ന്നേക്കും. പ്രിയങ്കയില്ലെങ്കില്‍ പകരം കെ മുരളീധരന്‍റെ പേരാണ് പറഞ്ഞുകേള്‍ക്കുന്നത്. തൃശൂരില്‍ മൂന്നിലേക്ക് കൂപ്പുകുത്തിയ മുരളീധരന്‍ നീരസം പ്രകടിപ്പിച്ച് മാറിനില്‍ക്കുകയാണ്. അനുനയനീക്കമെന്ന സാധ്യതയില്‍ മുസ്ലീം ലീഗിനും സമ്മതനായ മുരളി വന്നാല്‍ വയനാട് കൂടെ നിര്‍ത്താനാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.

മണ്ഡല രൂപീകരണത്തിന് ശേഷം നടന്ന 2009ലെ തെരഞ്ഞെടുപ്പില്‍ ഡിഐസി സ്ഥാനാര്‍ത്ഥിയായിരുന്ന മുരളീധരന്‍ 99,663വോട്ടുകള്‍ പിടിച്ചിരുന്നു. മണ്ഡലമൊഴിയുന്ന കാര്യത്തില്‍ യുഡിഎഫിനെ പോലെ രാഹുലിന്‍റെ തീരുമാനത്തെ കാത്തിരിക്കുകയാണ് എല്‍ഡിഎഫും ബിജെപിയും.

സുപ്രധാന വകുപ്പുകളിൽ മാറ്റമില്ലാതെ മൂന്നാം മോദി സർക്കാർ

ന്യൂഡെല്‍ഹി. മൂന്നാം മോദി മന്ത്രിസഭയിലും നിർണ്ണായക സ്ഥാനങ്ങൾ ബിജെപി തന്നെ കൈവശം വച്ചു. രാജ്‌നാഥ് സിംഗ് പ്രതിരോധവും അമിത് ഷ ആഭ്യന്തരവും, എസ് ജയശങ്കർ വിദേശ കാര്യവുമടക്കം പ്രധാന നേതാക്കൾ എല്ലാം മുൻ വകുപ്പുകൾ നിലനിർത്തി.ബിജെപി അധ്യക്ഷൻ ജെ പി നദ്ധ ആരോഗ്യ മന്ത്രിസ്ഥാനവും, മുൻ മുഖ്യമന്ത്രി മാരായ ശിവരാജ് സിങ് ചൗഹാൻ, കൃഷി ഗ്രാമാവികസന വകുപ്പുകളും,മനോഹർ ലാൽ ഖട്ടാർ നഗരവികസനവുംകൈകാര്യം ചെയ്യും.

ബിജെപി ക്ക് ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത മൂന്നാം നരേന്ദ്രമോദി സർക്കാരിൽ സുപ്രധാന വകുപ്പുകൾക്ക് വേണ്ടി ഘടകകക്ഷികൾ സമ്മർദ്ദം ശക്തമാക്കിയിരുന്നെങ്കിലും, നിർണായകമായ വകുപ്പുകൾ എല്ലാം ബിജെപി കൈവശം വച്ചു.

മന്ത്രിസഭയിലെ പ്രധാനികളായ , രാജ്‌നാഥ് സിങ്, അമിത് ഷാ,നിതിൻ ഗഡ്‌കരി, എസ് ജയശങ്കർ, നിർമല സീതാരാമൻ, പീയുഷ് ഗോയൽ,ഭു പേന്ദ്ര യാദവ്, ഹർദീപ് സിംഗ് പുരി, അർജുൻ റാം മേഘവാൾ എന്നിവര്‍ തങ്ങൾ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളിൽ തന്നെ തുടരും.

ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ധക്ക് ആരോഗ്യ വകുപ്പ് തിരികെ ലഭിച്ചു. മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്, കൃഷി, നഗര വികസനം എന്നിവയും, ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന് ഊർജ്ജം, നഗര വികസന വകുപ്പുകളും ലഭിച്ചു.

വിദ്യാഭ്യാസ മന്ത്രിയായി ധർമ്മേന്ദ്രപ്രധാൻ തുടരും. അശ്വിനി വൈഷ്ണവിന് നേരത്തെ കൈകാര്യം ചെയ്തിരുന്ന ഐടി റെയിൽവേ വകുപ്പുകൾക്ക് പുറമേ ഐ&ബി മന്ത്രാലയവും ലഭിച്ചു.

ജ്യോതിരാദിത്യ സിന്ധ്യക്ക് – ടെലികോം വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനം,
മൻസൂഖ് മാണ്ടവ്യക്ക് തൊഴിൽ , കിരൺ റിജു പാർലമെന്ററി കാര്യം ന്യൂനപക്ഷ ക്ഷേമം,സർവനന്ദ സോനെ വാൾ – തുറമുഖം, ഷിപ്പിൻഫ് എന്നിവരുടെ വകുപ്പുകളിൽ ആണ് മാറ്റം ഉണ്ടായത്.

സഖ്യ കക്ഷി മന്ത്രി മാരിൽ, ഉരുക്ക് ,ഖന വ്യവസായം – എച്ച് ഡി കുമാരസ്വാമി,വ്യോമയാനം – റാം മോഹൻ നായിഡു,എംഎസ്എംഇ – ജിതൻ റാം മാഞ്ചി,ഭക്ഷ്യ സംസ്കാരണം ചിരാഗ് പാസ്വാൻ,ആയുഷ് – പ്രതാപ്റാവു ജാഥവ്, എന്നിവർക്കാണ് പ്രധാന വകുപ്പുകൾ ലഭിച്ചത്.