Home Blog Page 2675

പല ക്യാമ്പസുകളിലും എസ്എഫ്ഐയുടെ ക്രിമിനൽ കോക്കസ് പ്രവർത്തിക്കുന്നതായി കെ എസ് യു സംസ്ഥാന പ്രസി ഡൻ്റ്

കോഴിക്കോട്. യൂണിവേഴ്സിറ്റി വിജയം – കൂട്ടായ്മയുടെ വിജയം ആണെന്ന് കെ എസ് യു സംസ്ഥാന പ്രസി ഡൻ്റ് അലോഷ്യസ് സേവ്യർ – പറഞ്ഞു. ഭരണത്തിൻ്റെ എല്ലാ ആനുകൂല്യങ്ങളും പറ്റി എസ്എഫ്ഐ ഇതുവരെ ഭരിച്ചിട്ടും യൂണിവേഴ്സിറ്റി പിടിച്ചെടുക്കാൻ പറ്റിയില്ല.

പല ക്യാമ്പസുകളിലും ക്രിമിനൽ കോക്കസ് പ്രവർത്തിക്കുന്നു. എസ്എഫ്ഐക്ക് പിന്നിൽ ക്രിമിനൽ കോക്കസ് ഉണ്ട്. ഇടത് പക്ഷ അധ്യാപക സംഘടനകൾ അതിന് കൂട്ട് നിൽക്കുന്നു. വലിയ മെഷീനറി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു.ഇടത്പക്ഷ സർക്കാരിന് ഏറ്റ അടി

വിദ്യാർത്ഥി വിരുദ്ധ നിലപാടിന് ഏറ്റ അടിയാണ് യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ്
പി.കെ നവാസ് എംഎസ്എഫ്.എസ്എഫ്ഐയെ തിരസ്ക്കരിക്കാൻ വിദ്യാർത്ഥികൾ തയ്യാറായി.കാലിക്കറ്റ് സർവകലാശാല ഒരു മോഡൽ ആണ്.വിദ്യാഭ്യാസ മേഖലയിലെ സർക്കാരിൻ്റെ അനീതിക്ക് എതിരെയുള്ള മുന്നറിയിപ്പാണ്. എസ്എഫ്ഐ യിൽ നിന്ന് വോട്ട് ചോർന്നു. രാഷ്ട്രീയമായി യുഡിെസ്എഫിന് കിട്ടേണ്ട വോട്ട് കൃത്യമായി ലഭിച്ചു

മൂന്ന് ദിവസത്തിന് ശേഷം സ്വർണവിലയിൽ നേരിയ വർധനവ്; പവന് 120 രൂപ ഉയർന്നു

കൊച്ചി:
സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവിലയിൽ നേരിയ വർധനവ്. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. ശനിയാഴ്ച കുത്തനെ വിലയിടിഞ്ഞതിന് പിന്നാലെ സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു

1520 രൂപയാണ് ശനിയാഴ്ച ഒറ്റയടിക്ക് പവന് കുറഞ്ഞത്. ഒരു ദിവസമുണ്ടാകുന്ന ഏറ്റവും വലിയ ഇടിവായിരുന്നുവിത്. ഇന്ന് 120 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 52,680 രൂപയിലെത്തി

തൃശ്ശൂർ ഡിസിസി സെക്രട്ടറിയുടെ വീടാക്രമണം, ആക്രമിച്ചവർ ജോസ് വള്ളൂരിൻ്റെ സംഘത്തിൽ പെട്ടവരെന്ന് സജീവൻ

തൃശ്ശൂർ. ഡിസിസി സെക്രട്ടറിയുടെ വീടിന് നേരെ ഉണ്ടായ ആക്രമണം.വീട് ആക്രമിച്ചവർ ജോസ് വള്ളൂരിൻ്റെ സംഘത്തിൽ പെട്ടവരെന്ന് സജീവൻ കുരിയച്ചിറ.ചില ആളുകളെ കുറിച്ച് സംശയമുണ്ട് , സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും.ജോസ് നേരിട്ട് ആക്രമിക്കാൻ നിർദ്ദേശം നൽകിയെന്ന് കരുതുന്നില്ല

തനിക്ക് പാർട്ടിയിലോ പുറത്തോ മറ്റു ശത്രുക്കൾ ഇല്ല.കഴിഞ്ഞദിവസം ഡിസിസി ഓഫീസിലുണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയാണ് വീട് ആക്രമണമെന്നും സജീവൻ കുരിയച്ചിറ.ഇന്നലെ രാത്രിയാണ് രണ്ട് കാറുകളിലായി എത്തിയ സംഘം സജീവന്റെ വീട് ആക്രമിച്ചത്.സംഭവത്തിൽ പരാതിയുമായി മുന്നോട്ട് പോകുമെന്നും സജീവൻ കുരിയച്ചിറ

സിപിഐ ഭരിക്കുന്ന പറപ്പൂക്കര പട്ടികജാതി സഹകരണ സംഘത്തിനെതിരെ ഇഡി യ്ക്ക് പരാതി

തൃശൂര്‍. പറപ്പൂക്കര പട്ടികജാതി സഹകരണ സംഘത്തിനെതിരെ ഇ.ഡി യ്ക്ക് പരാതി. സിപിഐ ഭരണ സമിതി അഞ്ച് കോടിയിലധികം തട്ടിപ്പ് നടത്തിയെന്നാണ് പരാതി. മകളുടെ വിവാഹത്തിന് കരുതിയിരുന്ന ആറ് ലക്ഷം രൂപ തിരികെ കിട്ടിയില്ലെന്ന് നിക്ഷേപകൻ. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും നടപടി ഇല്ലെന്ന് സഹകാരികൾ .

തൃശൂര്‍ പറപ്പൂക്കര പട്ടികജാതി സഹകരണ സംഘം അഞ്ചു കോടിയിലധികം രൂപ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തി എന്നാണ് പരാതി. 150 ഓളം സഹകാരികളില്‍ നിന്നാണ് പണം സ്വീകരിച്ചിരുന്നത്. നിക്ഷേപകർ തിരികെയെത്തിയപ്പോൾ പണം നൽകാതെ സിപിഐയുടെ ഭരണ സമിതി സംഘം അടച്ചുപൂട്ടി മുങ്ങിയെന്നും പരാതിക്കാർ. തെളിവുകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി നിക്ഷേപകർ ഇ.ഡിക്ക് പരാതി നൽകി. 6 ലക്ഷം രൂപ സഹകരണ സംഘത്തിൽ നിക്ഷേപിച്ചിരുന്നുവെന്നും
മകളുടെ വിവാഹ ആവശ്യത്തിനു പോലും പണം തിരികെ ലഭിക്കുന്നില്ലെന്നും നിക്ഷേപകൻ.

പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് ഭരണ സമിതി അംഗങ്ങളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. പിന്നീട് അന്വേഷണം കാര്യക്ഷമമായി നടക്കാത്തതിനെ തുടർന്നാണ് പരാതിക്കാർ ഇ ഡി യെ സമീപിച്ചത്

തമിഴ് സിനിമ മാതൃകയിൽ ഫോണ്‍ വാങ്ങി തട്ടിപ്പ്,ആമസോണിന്‍റെ പരാതിയില്‍ അറസ്റ്റ്

കൂത്താട്ടുകുളം.തമിഴ് സിനിമ മാതൃകയിൽ തട്ടിപ്പ് നടത്തിയ മണ്ണത്തൂർകാരനെ
കൂത്താട്ടുകുളം പോലീസ് പിടികൂടി. ഓൺലൈൻ സൈറ്റിൽ നിന്നും മൊബൈൽ ഫോണുകൾ വാങ്ങി തട്ടിപ്പ് നടത്തിയ മണ്ണത്തൂർ സ്വദേശി നിമിൽ ജോർജ് സന്തോഷിനെ ആണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്.

ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ആമസോൺ ഇന്ത്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്
കൂത്താട്ടുകുളം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആമസോണിന്റെ ഷോപ്പിംഗ് സൈറ്റിൽ നിന്നും സാംസങ് കമ്പനിയുടെ പ്രീമിയം ഫോണുകൾ വ്യാജ അക്കൗണ്ട് ഉപയോഗിച്ച് വാങ്ങിയായിരുന്നു തട്ടിപ്പ്. ഓർഡർ ചെയ്ത ഫോൺ കൂത്താട്ടുകുളത്തെ ഒരു വ്യാപാര സ്ഥാപനത്തിൽ ഏൽപ്പിക്കാൻ നിർദ്ദേശം നൽകിയ ശേഷം ഓൺലൈനായി പണം നൽകുകയായിരുന്നു.
പിന്നീട് രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഫോണിന് കേടുപാടുകൾ ഉണ്ട് എന്ന് കാണിച്ച് ഫോൺ മാറ്റി നൽകുവാൻ കമ്പനിയോട് ആവശ്യപ്പെട്ടു. ഇയാളുടെ ആവശ്യപ്രകാരം കമ്പനി ഫോൺ മാറ്റി നൽകി. ഇത്തരത്തിൽ രണ്ടാമത് ലഭിച്ച ഫോണിനും സമാന കംപ്ലൈന്റ്റ് ഉണ്ട് എന്ന് കാണിച്ച് വീണ്ടും പരാതി നൽകി. ഇനി ഫോൺ വേണ്ട എന്നും പണം തിരികെ നൽകിയാൽ മതിയെന്നും കമ്പനിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് ആമസോൺ, ഫോൺ തിരിച്ചെടുത്ത ശേഷം പണം പൂർണമായും തിരിച്ച് നൽകുകയും ചെയ്തു.
എന്നാൽ ആമസോണിന് തിരികെ ലഭിച്ചിട്ടുള്ള രണ്ട് ഫോണുകളും ഒറിജിനൽ അല്ല എന്ന് സാംസങ് കമ്പനിയുടെ ടെക്നിക്കൽ ടീം കണ്ടെത്തുകയായിരുന്നു. ഇടപാടിലെ ചതി മനസ്സിലാക്കിയ ആമസോൺ കൂത്താട്ടുകുളം പോലീസിൽ പരാതി നൽകുകയായിരുന്നു.
ആമസോണിന്റെ സോണൽ മാനേജരുടെ പരാതി പ്രകാരം രണ്ട് കേസുകളാണ് കൂത്താട്ടുകുളം പോലീസ് എടുത്തിട്ടുള്ളത്. രണ്ട് വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് ആമസോൺ കമ്പനിയിൽ നിന്നും 4,50,000 രൂപയോളം തട്ടിയെടുത്തതാണ് പരാതി. രണ്ട് തീയതികളിലായി സമാന രീതിയിലുള്ള രണ്ട് തട്ടിപ്പുകളാണ് നടത്തിയിട്ടുള്ളത്.
പോലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചെങ്കിലും, മൊബൈൽ വാങ്ങാൻ ഉപയോഗിച്ച അക്കൗണ്ടും
സിം കാർഡും വ്യാജമാണെന്ന് കണ്ടെത്തി. ഇലഞ്ഞിയിലെയും കൂത്താട്ടുകുളത്തെയും കോളേജുകളിലെ വിദ്യാർത്ഥികളുടെ
അഡ്രസ്സ് ഉപയോഗിച്ചാണ് സിം കാർഡുകൾ എടുത്തിട്ടുള്ളത്. ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി നിമിൽ ജോർജ് സന്തോഷിനെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതിക്കുറ്റം സമ്മതിച്ചു.
ബിസിഎ ബിരുദധാരിയായ നിമിൽ,
ദുൽഖർ സൽമാൻ നായകനായുള്ള കണ്ണും കണ്ണും കൊള്ളായ്യടിത്താല്‍ എന്ന തമിഴ് ചിത്രത്തിലെ മോഷണ രീതി പിന്തുടർന്നതാണ് എന്നാണ് കരുതുന്നത്. സമാന രീതിയിലാണ് തട്ടിപ്പുകൾ നടന്നിട്ടുള്ളത്. കൂത്താട്ടുകുളം സ്റ്റേഷന് പുറമേ പിറവം, വാഴക്കുളം, കോതമംഗലം പോലീസ് സ്റ്റേഷനുകളിൽ സമാന രീതിയിൽ പരാതികൾ ലഭിച്ചിട്ടുണ്ട്.
ഇതിനുമുൻപും സമാന രീതിയിൽ ഓൺലൈൻ തട്ടിപ്പ് നടത്തിയതിന് പ്രതിയുടെ പേരിൽ എറണാകുളം, മണർകാട് പോലീസ് സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ട്.
സാമ്പത്തികഭദ്രതയുള്ള കുടുംബത്തിൽ ജനിച്ച പ്രതി, തട്ടിപ്പിലൂടെ സമ്പാദിക്കുന്ന പണം ആഡംബര ജീവിതം നയിക്കുന്നതിനായാണ് ഉപയോഗിച്ചുവരുന്നത്

വേങ്ങ താന്നിക്കല്‍ ഭുവനേശ്വരീ ക്ഷേത്രത്തിലെ ഉല്‍സവം

ശാസ്താംകോട്ട. വേങ്ങ താന്നിക്കല്‍ ഭുവനേശ്വരീ ക്ഷേത്രത്തിലെ ഉല്‍സവവം ഇന്നും നാളെയുമായി നടക്കും. ഇന്ന് വിശേഷ പൂജകള്‍ രാത്രി 7.30മുതല്‍ കുട്ടികളുടെ നൃത്തപരിപാടികള്‍. 12ന് രാവിലെ 6.30ന് പൊങ്കാല,8.30ന് കഞ്ഞിസദ്യ,10.30ന് വാര്‍ഷിക കലശ പൂജ, 12ന് അന്നദാനം, വൈകിട്ട് അഞ്ചിന് താലപ്പൊലിയും കെട്ടുകാഴ്ചയും, രാത്രി 9ന് തിരുവാതിര, കൈകൊട്ടിക്കളി

നാൽപ്പത് അടിയോളം ഉയരമുള്ള പാവ കമ്പനിയിലെ എക്സോസ്റ്റ് ഫാനിൽ കുടുങ്ങിയ ചേമ്പോത്തിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി

ശാസ്താംകോട്ട – ശാസ്താംകോട്ട, ബോഡി ഗിയർ പാവ കമ്പനിയിലെ നാൽപ്പത് അടിയോളം ഉയരമുള്ള കാറ്റടിച്ചു കറങ്ങുന്ന എക്സോസ്റ്റ് ബ്ലോവ റിൽ കുടുങ്ങിയ ചെമ്പോത്ത് (ഉപ്പൻ ) നെ യാണ് അഗ്നിശമനസേന രക്ഷപ്പെടുത്തിയത്. രാവിലെ പത്തരയ്ക്കാണ് സംഭവം. പറന്നുപോയ ഉപ്പൻ കാറ്റടിച്ച് കമ്പനിയുടെ മുകളിലുള്ള എക്സോസ്റ്റ് ഫാനിൽ കുടുങ്ങുകയായിരുന്നു. പാവ കമ്പനിയിലെ ജീവനക്കാർ ഇതിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ടും ഉപ്പനെ എടുക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു.. ഒരു മണിക്കൂറോളം മരണ വെപ്രാളത്തിൽ പിടഞ്ഞ പക്ഷിയെ വിവരമറിഞ്ഞ് സ്റ്റേഷൻ ഓഫീസർ ജയചന്ദ്രന്റെ നേതൃത്വത്തിൽ ശാസ്താംകോട്ടയിൽ നിന്നും അഗ്നിശമനസേന എത്തുകയും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മനോജ് ലാഡറിന്റെ സഹായത്താൽ മുകളിൽ കയറി ഉപ്പനെ എടുക്കുകയുമായിരുന്നു. കാലിന് പരുക്ക് പറ്റിയ ഉപ്പനെ ശാസ്താംകോട്ട മൃഗാശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജീവ് എസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രതീഷ് ആർ, രാജേഷ് ആർ,വിജേഷ്,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ഹരിലാൽ ഹോം ഗാർഡ് സുന്ദരൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു

ബാർ കോഴക്കേസ്: തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്

തിരുവനന്തപുരം:
ബാർ കോഴക്കേസിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ്. വെള്ളിയാഴ്ച തിരുവനന്തപുരം ജവഹർ നഗർ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. ബാറുടമകളുടെ വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ അർജുൻ രാധാകൃഷ്ണൻ ആയിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു

നിലവിൽ അർജുൻ അഡ്മിൻ അല്ലെങ്കിലും ഗ്രൂപ്പിലുണ്ട്. അതേസമയം നോട്ടീസ് നേരിട്ട് കൈപ്പറ്റാൻ അർജുൻ രാധാകൃഷ്ണൻ തയ്യാറായില്ല. ഇതേ തുടർന്ന് ഇ മെയിൽ വഴിയാണ് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചത്. എന്നാൽ സർക്കാരിന്റേത് ചീപ്പ് നടപടിയെന്ന് അർജുൻ പ്രതികരിച്ചു

തനിക്ക് നോട്ടീസ് അയച്ച് വിവാദം വഴി തിരിച്ചുവിടാൻ ശ്രമിക്കുന്നു. താൻ ഒരു അസോസിയേഷനിലും അംഗമല്ല. താൻ വാട്‌സാപ്പ് ഗ്രൂപ്പിലുണ്ടെന്ന് തെളിയിക്കട്ടെ. ഇല്ലാത്ത കാര്യത്തിൽ പിടിച്ചിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇയാൾ ആരോപിച്ചു.

രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ ;വോട്ടർമാരോട് നന്ദി പറയും, പിന്നെ എന്ത്?

മണ്ഡലം ഒഴിയും മുമ്പ് വോട്ടർമാരോട് നന്ദി പറയാനായി രാഹുൽ ഗാന്ധി നാളെ വയനാട്ടിലെത്തും. മണ്ഡലത്തിൽപ്പെടുന്ന മലപ്പുറം ജില്ലയിലും കൽപ്പറ്റയിലുമാകും രാഹുൽ ഗാന്ധി വോട്ടർമാരെ കാണുക. രാഹുൽ മണ്ഡലം ഒഴിഞ്ഞാൽ പകരം ആര് മത്സരിക്കുമെന്നതിൽ സസ്‌പെൻസ് തുടരുകയാണ്. വയനാട് ഒഴിഞ്ഞ് റായ്ബറേലി നിലനിർത്താനാണ് ധാരണ.
ഉത്തർപ്രദേശിൽ കോൺഗ്രസിന് അനുകൂലമായി രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടതിനാൽ ഇത് മുതലെടുക്കാൻ രാഹുലിന്റെ സാന്നിധ്യം യുപിയിൽ വേണമെന്നാണ് നേതാക്കൾ പറയുന്നത്. ഇതിനാലാണ് രാഹുൽ ഗാന്ധി റായ്ബറേലിയിൽ തുടരണമെന്ന് കോൺഗ്രസ് നേതൃത്വം നിർദേശിക്കുന്നതും.

വയനാട്ടിലെത്തുമ്പോൾ രാഹുൽ എന്താകും വോട്ടർമാരോട് പറയുകയെന്നാണ് ശ്രദ്ധേയം. ഏത് മണ്ഡലമാകും നിലനിർത്തുകയെന്ന് വ്യക്തമാക്കി രാഹുൽ ഗാന്ധി ശനിയാഴ്ചക്കുള്ളിൽ സ്പീക്കർക്ക് കത്ത് നൽകും. വയനാട്ടിൽ രാഹുൽ മാറിയാൽ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്നാണ് കെപിസിസിയുടെ ആഗ്രഹം. പ്രിയങ്കയും നോ പറഞ്ഞാൽ കെ മുരളീധരന് നറുക്ക് വീണേക്കും.

ക്രൈസ്തവ സമൂഹത്തിനെതിരായ അധിക്ഷേപങ്ങൾ തടയണം; ഡോ: പ്രകാശ് പി തോമസ്

തിരുവല്ല: ക്രൈസ്തവ സമൂഹത്തെ പരസ്യമായി ആക്ഷേപിക്കുന്ന രീതിയിലുള്ള സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടൽ വർദ്ധിച്ചുവരുന്നതിൽ കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ് പ്രതിഷേധം രേഖപ്പെടുത്തി.

കഴിഞ്ഞദിവസം യേശുവിൻറെ ചിത്രം സുരേഷ് ഗോപിയുടെ മുഖത്തോടു കൂടി തയ്യാറാക്കി പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും അവഹേളിക്കുന്ന രീതിയിൽ കുറിപ്പോടുകൂടി അസീസ് കുന്നപ്പള്ളി എന്ന വ്യക്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. തുടർന്ന് ഇടതു സഹയാത്രികനായ റെജി ലൂക്കോസ് സമാനമായ ചിത്രം ഫേസ്ബുക്കിൽ പങ്കുവെക്കുകയും ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്ന നിലയിൽ വീടുകളിൽ അത് സൂക്ഷിക്കണം എന്ന് കളിയാക്കുകയും ചെയ്തു.

ഇപ്പോൾ തിരുവല്ല മാർത്തോമാ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായ രാഹുൽ നാരായണൻ അനുപമ ഫേസ്ബുക്കിൽ വിശുദ്ധ കുർബാനയെ അവഹേളിച്ചുകൊണ്ട് പോസ്റ്റ് ഇട്ടിരിക്കുന്നു.
ഏതു മതത്തിൻ്റെ ആണെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തുന്നത് സമൂഹത്തിൻറെ പൊതു നന്മയ്ക്ക് ദോഷകരും കുറ്റകരവും ആയ സാഹചര്യത്തിൽ ഇവർക്കെതിരെ നടപടി എടുക്കേണ്ടത് ആവശ്യമാണന്നു
ഡോ. പ്രകാശ് പി.തോമസ് പറഞ്ഞു.