ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആറാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 58 മണ്ഡലങ്ങളിലാണ് മേയ് 25ന് ജനവിധിയെഴുതുക.
ഡല്‍ഹിയിലും ആറ് സംസ്ഥാനങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹരിയാനയിലെ പത്ത് മണ്ഡലങ്ങളും പശ്ചിമ ബംഗാളിലെ ഏഴ് മണ്ഡലങ്ങളും ഇതില്‍ ഉള്‍പ്പെടും.
യുപിയിലെ 14 മണ്ഡലങ്ങളും ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളിലേക്കും ആറാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. മേനകാ ഗാന്ധി, കനയ്യകുമാർ, സുഷമ സ്വരാജിന്‍റെ മകള്‍ ബാൻ സുരി അടക്കമുള്ള പ്രമുഖ സ്ഥാനാർഥികള്‍ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്.
?മഴ:കോഴിക്കോട് മാവൂർ മേഖലയിൽ വൻ കൃഷി നാശം, ചാലിയാറിൽ ജലനിരപ്പുയർന്നു.
?കേരളത്തിൽ മഴ കനക്കുന്നു. എറണാകുളം മുതൽ വയനാട് വരെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
?പന്തീരങ്കാവ് ദേശീയ പാതയുടെ സർവീസ് റോഡ് തകർന്നു.
?മഴ: സംസ്ഥാനത്ത് പല ജില്ലകളിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്, മതിലുകൾ ഇടിഞ്ഞും ,മരം വീണും നാശനഷ്ടങ്ങൾ
?അവയവകടത്തിൽ കൂടുതൽ ഇരകൾ, സാബിത്ത് മുഖ്യകണ്ണിയെന്ന് അന്വേഷണ സംഘം
?പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്ത കേസ്: 51 പ്രതികൾ കൊല്ലം പ്രിൻസിപ്പൽ സെഷൻ കോടതിയിൽ ഹാജരാകാൻ നോട്ടീസ്
?കണ്ണൂരിൽ മങ്ങാട്ടിടത്ത് റോഡ് വീതി കൂട്ടാൻ സ്ഥലം വിട്ടു നൽകിയില്ലെന്നാരോപിച്ച്, രാത്രി വീട്ടുകാരെ പൂട്ടിയിട്ട് മണ്ണുമാന്തി കൊണ്ട് മതിലും ഗേറ്റും പൊളിച്ചതായി പരാതി.
? പെരിയാറിലെ മത്സ്യക്കരുതി ഇറിഗേഷൻ വകുപ്പിൻ്റെ റിപ്പോർട്ടിൽ പഴി സർക്കാർ വകുപ്പുകൾക്ക്.
? കേരളീയം ?
? പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതില്‍ അന്വേഷണത്തിന് വിദഗ്ദസമിതി രൂപീകരിച്ചു. ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണ സമിതി രൂപീകരിച്ചു. ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ഏഴംഗ സമിതി രൂപീകരിച്ച് ഉത്തരവും ഇറക്കി.
? സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട്. ചക്രവാതച്ചുഴിയുടെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരുo . 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റും വീശുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
? തിരുവനന്തപുരം ജില്ലയില്‍ വേനല്‍ മഴയെ തുടര്‍ന്ന് 11 കോടിയുടെ കൃഷിനാശം. 1789 കര്‍ഷകര്‍ക്കാണ് കൃഷിനാശം സംഭവിച്ചത്. ജില്ലയില്‍ 6 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു.
? സംസ്ഥാനത്തെ ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം 52 ദിവസമായിരിക്കുമെന്ന് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ജൂണ്‍ 9 അര്‍ധരാത്രി 12 മണി മുതല്‍, ജൂലൈ 31 അര്‍ധരാത്രി 12 മണി വരെയാണ് നിരോധനം .
? കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്നും 4.82 കിലോ ഗ്രാം സ്വര്‍ണ്ണം പിടികൂടി. നാല് സ്ത്രീകളടക്കം ആറ് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.എയര്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് 3.48 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്.
? ചെറ്റക്കണ്ടി രക്തസാക്ഷി സ്മാരക ഉദ്ഘാടനത്തില്‍ എം.വി ഗോവിന്ദന്‍ പങ്കെടുത്തില്ല. എം.വി ജയരാജനാണ് സ്മാരകം ഉദ്ഘാടനം ചെയ്തത്.
?പെരിയാറില്‍ മല്‍സ്യങ്ങള്‍ ചത്തുപൊങ്ങിയതിനെ തുടര്‍ന്ന് നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് ആറ് മാസത്തേക്ക് സൗജന്യ റേഷന്‍ ശുപാര്‍ശ ചെയ്യുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രതിഷേധക്കാര്‍ക്ക് ചീഫ് എന്‍ജിനീയര്‍ ഉറപ്പ് നല്‍കി.
?? ദേശീയം ??
? താരപ്രചാരകരുടെ പ്രസംഗം നിയന്ത്രിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബി ജെ പി – കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍മാര്‍ക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
? അദാനി ഗ്രൂപ്പ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വിറ്റത് നിലവാരം കുറഞ്ഞ കല്‍ക്കരിയെന്നും കോടികളുടെ അഴിമതിയെന്നും റിപ്പോര്‍ട്ട്. ഇന്‍ഡോനേഷ്യയിലെ വിതരണക്കാരില്‍നിന്ന് വാങ്ങിയ കുറഞ്ഞ നിലവാരമുള്ള കല്‍ക്കരി, തുക പെരുപ്പിച്ചു കാട്ടി തമിഴ്നാടിന്റെ പൊതുമേഖലാ സ്ഥാപനമായ ടാംഗെട്‌കോക്ക് നല്‍കിയെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
? സ്വാതി മലിവാള്‍ കേസില്‍ സത്യം തെളിയിക്കപ്പെടണമെന്നും നീതി നടപ്പിലാക്കപ്പെടണമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സംഭവം നടക്കുന്ന സമയം താന്‍ വീട്ടില്‍ ഇല്ലായിരുന്നുവെന്നും അതുകൊണ്ടുതന്നെ നടന്നത് എന്താണെന്ന് അറിയില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.
? പുണെയില്‍ മദ്യലഹരിയില്‍ ആഡംബരക്കാറിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ കൗമാരക്കാരന്റെ ജാമ്യം റദ്ദാക്കി ജുവനൈല്‍ കോടതി. ജാമ്യം നല്‍കി മൂന്ന് ദിവസത്തിന് ശേഷമാണ് കോടതിയുടെ നടപടി.
? പശ്ചിമ ബംഗാളില്‍ 2010 ന് ശേഷം നല്‍കിയ എല്ലാ ഒബിസി സര്‍ട്ടിഫിക്കറ്റുകളും റദ്ദാക്കി കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. 2010 ന് മുന്‍പ് ഒബിസി സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരുടേത് സാധുവായി തുടരും. 2010 ന് ശേഷം ഒബിസി സംവരണത്തിലൂടെ ജോലി ലഭിച്ചവരെ നടപടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒബിസി സര്‍ട്ടിഫിക്കറ്റുകള്‍ ചട്ടം ലംഘിച്ചാണ് വിതരണം ചെയ്യുന്നതെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജികള്‍ അംഗീകരിച്ചാണ് ഹൈക്കോടതി നടപടി.
? ഇവിഎം സുരക്ഷയില്‍ ഗുരുതര വീഴ്ച്ചയെന്ന് അഹമ്മദ് നഗറിലെ എന്‍സിപി സ്ഥാനാര്‍ത്ഥി നിലേഷ് ലാങ്കെ. അഹമ്മദ് നഗറിലെ ഇവിഎം സൂക്ഷിച്ച സട്രോങ് റൂമിന് സമീപം അഞ്ജാതന്‍ എത്തിയെന്നും ഇയാള്‍ സിസിടിവി ക്യാമറകള്‍ ഓഫാക്കാന്‍ ശ്രമിച്ചുവെന്നുമാണ് ആരോപണം. സ്ട്രോങ് റൂമിലെ ദൃശ്യങ്ങളും ലാങ്കെ പുറത്തുവിട്ടു. കഴിഞ്ഞ ദിവസം സുപ്രിയ സുലെയും സുരക്ഷ വീഴ്ച്ച ചൂണ്ടിക്കാട്ടിയിരുന്നു.
? കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസില്‍ ബോംബ് ഭീഷണി. നോര്‍ത്ത് ബ്ലോക്കില്‍ സ്ഥിതിചെയ്യുന്ന ഓഫീസിന് ഇ മെയില്‍ മുഖാന്തരമാണ് ഭീഷണിസന്ദേശം എത്തിയത്. ബോംബ് നിര്‍വീര്യമാക്കല്‍ സംഘവും അഗ്നിരക്ഷാ സേനാംഗങ്ങളും സ്ഥലത്തെത്തി പരിശോധന നടത്തി. സന്ദേശം വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
? കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍ റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനായി ചൊവ്വാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ എത്തിയ നടന്‍ ഷാരൂഖ് ഖാനെ കടുത്ത ചൂടിനേത്തുടര്‍ന്നുണ്ടായ നിര്‍ജലീകരണം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഹമ്മദാബാദിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു.
?? അന്തർദേശീയം ??
? പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് അയര്‍ലന്‍ഡ്, നോര്‍വേ, സ്പെയിന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍. ഈ തീരുമാനം ഇസ്രയേലിന് എതിരല്ല, സമാധാനത്തിന് വേണ്ടിയാണെന്ന് സ്പെയിന്‍ പ്രതികരിച്ചു. തീരുമാനം പലസ്തീന്‍ സ്വാഗതം ചെയ്തു.
? ബ്രിട്ടനില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി റിഷി സുനക്ക്. പാര്‍ലമെന്റ് പിരിച്ചുവിടാന്‍ രാജാവിന്റെ അനുമതി ലഭിച്ചതോടെ ജൂലൈ നാലിന് തിരഞ്ഞെടുപ്പ് നടക്കും. അഭിപ്രായ സര്‍വേകളില്‍ ഇന്ത്യന്‍ വംശജന്‍ കൂടിയായ റിഷി സുനക്കിന്റെ പാര്‍ട്ടി പിന്നിട്ട് നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. റിഷി സുനക്ക് സര്‍ക്കാരിന് 2025 ജനുവരി വരെ കാലാവധിയുണ്ടെന്നിരിക്കെയാണ് 8 മാസം കാലാവധി ബാക്കി നില്‍ക്കെ അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പ് പ്രഖ്യാപനം.
? കായികം ⚽
? സഞ്ജുവും സംഘവും റോയലായി ഐപിഎല്ലിന്റെ ക്വാളിഫയറിലേക്ക് കടന്നപ്പോള്‍ കോലിക്കും ആര്‍സിബിക്കും വീണ്ടും കണ്ണീര്‍മടക്കം. ആറ് തുടര്‍ വിജയങ്ങളുടെ പകിട്ടുമായി എലിമിനേറ്റര്‍ പോരാട്ടത്തിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിനെ നാലു വിക്കറ്റിന് തകര്‍ത്ത് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തിന് അര്‍ഹത നേടി.
?ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂരിന് 8 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഒരോവര്‍ ബാക്കി നില്‍ക്കേ വിജയലക്ഷ്യം മറികടന്നു.
കോട്ടയം: നീണ്ടൂരിൽ തോട്ടിൽ മീൻ പിടിക്കാൻ പോയതിനിടെ തോട്ടിൽ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കിട്ടി. ഓണംതുരുത്ത് മങ്ങാട്ട് കുഴി വിമോദ് കുമാർ (50) ആണ് മരിച്ചത്.ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വെള്ളകെട്ടിൽ കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കിട്ടിയത്.
വരാപ്പുഴ. പെരിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ മത്സ്യ കർഷകരുടെ നഷ്ടം കണക്കാക്കാനുള്ള യോഗം ഇന്ന് വരാപ്പുഴ പഞ്ചായത്ത് ഓഫീസിൽ ചേരും. വരുംദിവസങ്ങളിൽ ഇത് സർക്കാരിന് സമർപ്പിക്കും. ചത്തുപൊങ്ങിയ മത്സ്യങ്ങൾ നീക്കം ചെയ്ത് സംസ്കരിക്കുന്നതിനുള്ള നടപടികളും ഇന്ന് ആരംഭിക്കും. അതേസമയം വിഷയത്തെക്കുറിച്ച് പഠിക്കാൻ കുഫോസ് നിയോഗിച്ച പ്രത്യേക സംഘം ഇന്ന് സ്ഥലം സന്ദർശിക്കും. അഞ്ചംഗ വിദഗ്ധ സമിതിയാണ് സംഭവം പഠിക്കാനായി എത്തുന്നത്. പഠനത്തിനുശേഷം മറ്റന്നാൾ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അലംഭാവത്തിനെതിരെ ഏലൂരിലെ ബോർഡ് ഓഫീസിലേക്ക് സിപിഐഎമ്മിന്റെ പ്രതിഷേധവും ഇന്ന് നടക്കും.
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും എല്ലാ ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്.എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പാണ്.മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കാനാണ് സാധ്യത. നാളെ മുതൽ മഴയുടെ ശക്തി കുറയും എന്നാണ് പ്രവചനം. തിരുവനന്തപുരം മുതൽ പാലക്കാട് വരെ ഒൻപത് ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. കേരള – തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
ശാസ്‌താംകോട്ട. കമ്യൂണിസം മരിച്ചു എന്ന് പറയുന്നവർക്ക് രാഷ്ട്രീയ ചരിത്രം അറിയില്ലെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. പുന്നപ്ര വയലാർ കഴിഞ്ഞ് കമ്യൂണിസത്തെ ഇതാതാക്കി എന്നു പറഞ്ഞു സിപി പോയി വൈകാതെ കമ്യൂണിസം കേരളത്തിൽ അധികാരത്തിലെത്തി,പോയത് മൂക്കില്ലാതെ സിപിയാണ്.
പ്രഫ.ആർ. ഗംഗപ്രസാദ് ഫൗണ്ടേഷൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പന്ന്യന്‍.മികച്ച പൊതുപ്രവര്‍ത്തകനുള്ള പുരസ്‌കാരം പന്ന്യൻ രവീ ന്ദ്രനു ഫൗണ്ടേഷൻ രക്ഷാധികാരി കെ.പി.ശാരദാമണി സമർപ്പി ച്ചു.
ചെയർമാൻ ചവറ കെ.എസ്.പി ള്ള അധ്യക്ഷത വഹിച്ചു. എം എൽഎമാരായ പി.എസ്.സു പാൽ, കോവൂർ കുഞ്ഞുമോൻ എന്നിവർ പ്രഭാഷണം നടത്തി. മി കച്ച ലൈബ്രറിക്കുള്ള പുരസ്‌കാ രം പുന്നക്കാട് പി.കെ.വി ഗ്രന്ഥശാലയ്ക്ക് ജില്ലാ പഞ്ചായത്ത് സ്‌ഥിരസമിതി അധ്യക്ഷൻ : അനിൽ എസ്.കല്ലേലിഭാഗം നൽ കി. ചികിത്സാ ധനസഹായം, തു : മ്പമൺ രവി പഠന സഹായം, കെ.ചന്ദ്രൻ പിള്ള എൻഡോവ്മെ ൻ്റ് എന്നിവ ഡോ.പി.കമലാസ നൻ വിതരണം ചെയ്തു. സി.ജി. ഗോപു കൃഷ്ണൻ, കെ.ശിവശങ്ക – രൻ നായർ, ആർ.എസ്.അനിൽ, : ബി.വിജയമ്മ, സി.ഉണ്ണിക്ക : ഷ്‌ണൻ, സെക്രട്ടറി വി.സുരേ ഷ്കുമാർ എന്നിവർ പ്രസംഗിച്ചു. രാവിലെ സ്‌മൃതി കുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി.
കരുനാഗപ്പള്ളി . ഏതു ജാതിയിൽപ്പെട്ട സ്ത്രീയെയും ശൂദ്ര വിഭാഗമായി കാണുന്ന മനുസ്മൃതിയിൽ അധിഷ്ഠിതമായ ഹിന്ദുത്വ രാഷ്ട്ര സമീപനമാണ് ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്നതെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡൻറ് യു വാസുകി പറഞ്ഞു.
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ 58-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ബുധനാഴ്ച കരുനാഗപ്പള്ളിയിൽ നടന്ന സംസ്ഥാന വനിതാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യു വാസുകി. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ ജനാധിപത്യം, മതനിരപേക്ഷത, സമത്വം എന്നിവയെ ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ പരിശ്രമിക്കുകയാണ്. ഫെഡറൽ സംവിധാനത്തിന്റെ അടിസ്ഥാനത്തിലുള്ള രാജ്യം പരിപാലിക്കാനാണ് ഗവർണർമാരെ ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കേരളത്തിലെ ആരിഫ് മുഹമ്മദ്ഖാനായാലും തമിഴ്നാട്ടിലെ എ എം രവിയായാലും പരിശ്രമിക്കുന്നത് ഫെഡറലിസത്തെ ദുർബലപ്പെടുത്താനാണ്. നാഗ്പൂരിൽ നിന്നും മറ്റും ലഭിക്കുന്ന ഫാസിസ്റ്റ് പരിശീലനം നടപ്പിലാക്കാനാണ് ഇവർ പരിശ്രമിക്കുന്നത്. അദാനിമാരെയും അംബാനി മാരെയും കാണുമ്പോൾ ദാനശീലനായ കർണ്ണനായി മാറുകയും സാധാരണക്കാരുടെ മുമ്പിൽ പിശുക്കനായി മാറുകയും ചെയ്യുകയാണ് നരേന്ദ്ര മോദി .
സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും കമലഹാസനും ഒക്കെ ചെയ്യുന്നതുപോലെ ഡബിൾ റോൾ അഭിനയിക്കുകയാണ് മോദി. സ്ത്രീ സമത്വത്തിന് പ്രത്യേക പ്രാധാന്യം നൽകണമെന്ന് സ്വാതന്ത്ര്യ സമര കാലം മുതൽ കമ്മ്യൂണിസ്റ്റുകൾ മുന്നോട്ടുവെക്കുന്ന ദർശനമാണെന്നും യു വാസുകി കൂട്ടിച്ചേർത്തു. കെജിഒഎ സംസ്ഥാന പ്രസിഡൻ്റ് എം എ നാസർ അധ്യക്ഷനായി. മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് സൂസൻകോടി മുഖ്യ പ്രഭാഷണം നടത്തി. പട്ടിക വർഗ്ഗ മേഖലയിൽ സംഘടന നടത്തിയ ഇടപെടലിൻ്റെ റിപ്പോർട്ടിൻ്റെ പ്രകാശനം എം മുകേഷ് എംഎൽഎ യു വാസുകിയ്ക്ക് നൽകി നിർവ്വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി എൻ മിനി സംഘടനാ രേഖ അവതരിപ്പിച്ചു. ഭാവി പ്രവർത്തനങ്ങൾ സംസ്ഥാന വൈസ് പ്രസിഡൻ്റ് എസ് സുമ അവതരിപ്പിച്ചു. വിരമിക്കുന്ന സംസ്ഥാന വനിതാ കമ്മറ്റി അംഗങ്ങൾക്കുള്ള റഫറൻസും ചടങ്ങിൽ വച്ച് നടന്നു. സംസ്ഥാന സമ്മേളന സംഘാടകസമിതി ജനറൽ കൺവീനർ എ ബിന്ദു, കെജിഒഎ ജില്ലാ പ്രസിഡൻ്റ് എൽ മിനിമോൾ, ജില്ലാ സെക്രട്ടറി എ ആർ രാജേഷ്, വനിതാ കൺവെൻഷന്റെ സംഘാടകസമിതി ചെയർമാൻ വി പി ജയപ്രകാശ് മേനോൻ, കൺവീനർ കെ സീന, വി വിജയകുമാർ എന്നിവർ പങ്കെടുത്തു.
കണ്ണൂര്‍. ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്കായി നിർമ്മിച്ച സ്മാരകമന്ദിര ഉദ്ഘാടന ചടങ്ങിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്തില്ല. പാനൂർ ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് എം വി ഗോവിന്ദൻ വിട്ടുനിന്നത്. സംസ്ഥാന സെക്രട്ടറി ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്ന സ്മാരക മന്ദിരം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.
ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്കായി രക്തസാക്ഷി സ്മാരകം. രാഷ്ട്രീയവാദം കൊഴുക്കുന്നതിനിടെ ഉദ്ഘാടന പരിപാടി. ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ. വിവാദങ്ങളോട് തുടക്കം മുതൽ മൗനം പാലിച്ച സംസ്ഥാന സെക്രട്ടറി ഒടുവിൽ പിന്മാറി. എംവി ഗോവിന്ദന്റെ അസാന്നിധ്യത്തിൽ പകരക്കാരനായത് ജില്ലാ സെക്രട്ടറി എം വി ജയരാജൻ
ഷൈജുവും സുബീഷും രക്തസാക്ഷികൾ തന്നെയെന്ന പാർട്ടി നിലപാട് എം വി ജയരാജൻ ആവർത്തിച്ചു. ആർഎസ്എസിന്റെ ഏകപക്ഷീയ ആക്രമണങ്ങളുടെ തുടർച്ചയായാണ് ചെറ്റക്കണ്ടിയിലെ സ്ഫോടനമെന്നും ജയരാജൻ.
എംവി ഗോവിന്ദന്റെ അസാന്നിധ്യം നേതാക്കൾ വിശദീകരിച്ചില്ല. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ജില്ലയിൽ ഉണ്ടായിട്ടും എം.വി ഗോവിന്ദൻ പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്നാണ് സൂചന.
കൊച്ചി. കനത്ത മഴയിൽ കൊച്ചി നഗരം വെള്ളത്തിലായി.പ്രധാന നഗരങ്ങളിലുണ്ടായ വെള്ളക്കെട്ട് ജനജീവിതത്തെ സാരമായി ബാധിച്ചു. ജില്ലയുടെ മലയോരമേഖലയിലും അതിശക്തമായ മഴയാണ് പെയ്തത്.
വൈകുന്നരം അഞ്ച് മണിയോടെയാണ് കൊച്ചയിൽ മഴ ആരംഭിച്ചത്. അഞ്ചരയോടെ ശക്തി പ്രാപിച്ച മഴ പ്രധാന നഗരങ്ങളെ വെള്ളത്തിനടയിലാക്കി.വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി, കാക്കാനട് മേഖലകളിൽ അതിരൂക്ഷമായ വെള്ളക്കാണ് അനുഭവപ്പെട്ടത്.ഇൻഫോപാർക്കിനുള്ളിലുണ്ടായ വെള്ളക്കെട്ടിനെ തുടർന്ന് വാഹനഗതാഗതം പൂർണമായും തടസപ്പെട്ടു.
കാക്കനാട് മേഖലയിൽ കടകൾക്കുള്ളിലും കളമശ്ശേരി മൂലേപ്പാടത്ത് 20 ഓളം വീടുകളിലും വെള്ളം കയറി.പുത്തൻകുരിശ് എംജിഎം സ്‌കൂളിന്റെ മതിൽ തകർന്നു വീണു.അങ്കമാലി മലയാറ്റൂർ പാതയിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു.