Home Blog Page 2663

റീമൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും:കനത്ത മഴക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റീമൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും. 110 മുതൽ 135 കീലോമിറ്റർ വേഗതയിലാകും റീമൽ ചുഴലിക്കാറ്റ് കരതൊടുക. ഈ സാഹചര്യത്തിൽ പശ്ചിമ ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിൽ ജാഗ്രത നിർദ്ദേശമുണ്ട്. പശ്ചിമ ബംഗാളിലും ഒഡീഷയിലും ബംഗ്ലാദേശിലും കനത്ത മഴക്ക് സാധ്യതയെന്നാണ് അറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയില്‍ തീപിടിത്തം: ആറ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു

ഡല്‍ഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍‌ ആറ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു. ആറുപേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 11 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയില്‍ നിന്നും അടിയന്തര സന്ദേശമെത്തിയതിന് പിന്നാലെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. പന്ത്രണ്ട് കുട്ടികളെ ആശുപത്രിയില്‍ നിന്നും രക്ഷിച്ചുവെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.  തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
നവജാത ശിശുക്കളുടെ ആശുപത്രിക്കൊപ്പം ഓക്സിജൻ റീഫില്ലിങ് കേന്ദ്രവും പ്രവർത്തിച്ചുവെന്ന് പരിക്കേറ്റ സമീപവാസി ആരോപിച്ചു. പല തവണ പരാതി നൽകിയിട്ടും പോലീസ് നടപടി എടുത്തില്ല. അനധികൃതമായാണ് സംവിധാനം പ്രവർത്തിച്ചിരുന്നത്. പൊട്ടിത്തെറി ഉണ്ടായത് ഓക്സിജൻ റീഫില്ലിങ് മുറിയിൽ നിന്നാണെന്നും ഇദ്ദേഹം ആരോപിച്ചു. അഞ്ച് തവണ പൊട്ടിത്തെറി ഉണ്ടായതായാണ് ദൃക്സാക്ഷികൾ പറയുന്നത്. നവജാത ശിശുക്കളുടെ ആശുപത്രിക്ക് പുറമെ രണ്ട് കെട്ടിടങ്ങളിലും തീ പടർന്നു കയറി.

ചർമ്മസംരക്ഷണത്തിനും മുടി വളരാനും വിറ്റാമിൻ ഇ ​ഗുളികകൾ കഴിക്കുന്നവർ അറിയാൻ…..

ചർമ്മസംരക്ഷണത്തിനും മുടി വളരാനുമായി വിറ്റാമിൻ ഇ ഗുളികകളുടെ ഉപയോഗം ഇപ്പോൾ വ്യാപകമായി വർധിക്കുന്നു. ഇത്തരം വിറ്റാമിൻ ഇ ഗുളികകൾ പലതരത്തിലുള്ള ചർമ്മ പ്രശ്നങ്ങളും പരിഹരിക്കുമെന്നാണ് പ്രചാരം.

എന്നാൽ ആരോഗ്യവിദഗ്ധരുടെ നിർദേശമില്ലാതെ ചെയ്യുന്ന സ്വയം ചികിത്സ അപകടം വിളിച്ചു വരുത്തിയേക്കാം. കൊഴുപ്പിനെ ലയിപ്പിക്കാൻ കഴിയുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ വിറ്റാമിൻ ഇ-യിൽ ഉണ്ട്. ആൽഫ-ടോക്കോഫെറോൾ എന്നും വിറ്റാമിൻ ഇ-യെ അറിയപ്പെടുന്നു. ഇത് ചർമ്മത്തിലെ ഫ്രീ റാഡിക്കൽ കേടുപാടുകൾ തടയുന്നതിലും ശരീരകോശങ്ങളെ സംരക്ഷിക്കുന്നതിലും പ്രധാന പങ്കു വഹിക്കുന്നു. ആന്റിഓക്‌സിഡന്റ് ഗുണങ്ങൾക്കപ്പുറം, ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിന് വിറ്റാമിൻ ഇ അത്യന്താപേക്ഷിതമാണ്. വിറ്റാമിൻ ഇ തിളക്കവും യുവത്വവുമുള്ള ചർമ്മത്തെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ ചർമ്മത്തിന്റെ ഘടന, ഇലാസ്തികത, ദൃഢത എന്നിവയെ പിന്തുണയ്ക്കുന്ന പ്രോട്ടീനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വിറ്റാമിൻ ഇ യുടെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ മുടി കൊഴിച്ചിൽ തടയുകയും കേടുപാടുകൾ ഇല്ലാതാക്കാനും സഹായിക്കും. കൂടാതെ വിറ്റാമിൻ ഇ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിലൂടെ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

എന്നാൽ ഈ ഗുണങ്ങളെല്ലാം കേട്ട് നേരെ വിറ്റാമിൻ ഇ ഗുളിക വാങ്ങാൻ പോകരുത്. കാരണം ഇത്തരം സപ്ലിമെന്റുകളിൽ ഉള്ളത് ഓൾ-റാക്-ആൽഫ-ടോക്കോഫെറോൾ ആണ്. ശരീരത്തിൽ വിറ്റാമിൻ ഇയുടെ കുറവുണ്ടെങ്കിൽ മാത്രം ആരോഗ്യവിദഗ്ധരുടെ നിർദേശ പ്രകാരം വിറ്റാമിൻ സപ്ലിമെന്റുകൾ ഉപയോഗിക്കാം. വിറ്റാമിൻ ഇ സപ്ലിമെന്റുകളുടെ ഡോസ് കൂടിയാൽ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഉയർന്ന രക്തസമ്മർദ്ദം , ഓക്കാനം, വയറിളക്കം, വയറുവേദന, ക്ഷീണം, തലകറക്കം, കാഴ്ച മങ്ങൽ, തലവേദന എന്നിവ സംഭവിക്കാം.

പ്രതിദിനം 400 ഐയു വിൽ കൂടുതൽ അളവിൽ സ്ഥിരമായി വിറ്റാമിൻ ഇ ഗുളികൾ കഴിക്കുന്നത് അർബുദത്തിന് വരെ കാരണമായേക്കാം. വിറ്റാമിൻ ഇ ഗുളിക പുറമെ ചർമ്മത്തിൽ പുരട്ടുമ്പോഴും ശ്രദ്ധിക്കുക. നേരിട്ട് പുരട്ടാതെ മോയ്‌സ്ചറൈസർ അല്ലെങ്കിൽ വെളിച്ചെണ്ണ ചേർത്ത് നേർപ്പിച്ച ശേഷം പുരട്ടുക. ഇല്ലെങ്കിൽ ചർമ്മത്തിൽ അസ്വസ്ഥതകൾ അനുഭവപ്പെടാം. പഴം, പച്ചക്കറി, മുട്ട, മാംസം എന്നിവയിൽ പ്രകൃതി ദത്തമായി വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്.

മുസ്ലിം വോട്ട് ബാങ്കിനെ പ്രീതിപ്പെടുത്താൻ പ്രതിപക്ഷം അടിമകളും മുജ്റ നടത്തുന്നവരുമായി അധപ്പതിച്ചു,മോദി പ്രതിഷേധവുമായി പ്രതിപക്ഷം

ന്യൂഡെല്‍ഹി . മുസ്ലിം വോട്ട് ബാങ്കിനെ പ്രീതിപ്പെടുത്താൻ പ്രതിപക്ഷം അടിമകളും മുജ്റ നടത്തുന്നവരുമായി അധപ്പതിച്ചു എന്ന് നരേന്ദ്രമോദി, പ്രധാനമന്ത്രിയുടെ പരാമർശത്തില്‍ വ്യാപക പ്രതിഷേധം. മുജ്ര പരാമർശം നടത്തിയ പ്രധാനമന്ത്രിക്കെതിരെ ഇന്ത്യസഖ്യം പരാതി നൽകും . പ്രധാനമന്ത്രിയുടെ സ്ഥാനത്തിന് യോജിക്കാത്ത പ്രതികരണമെന്ന് ഇന്ത്യാസഖ്യം ആരോപിച്ചു. ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിയും പ്രതിപക്ഷത്തിന് നേരെ ഇത്ര നീചമായ പരാമർശം നടത്തിയിട്ടില്ല എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

ലൈംഗികോദ്ദീപനം ലക്ഷ്യമാക്കി പാര്‍ട്ടികളിലും മറ്റും നടത്തുന്ന നൃത്തമാണ് മുജ്റ, മുഗള്‍ നവാബ് ഭരണകാലത്ത് ഇത് വളരെ സാധാരണമായിരുന്നു. നര്‍ത്തകി നൃത്തത്തിനിടെ നഗ്നതാപ്രദര്‍ശനം നടത്തുകയും മുട്ടിയുരുമ്മുകയും ചെയ്യുന്ന തലത്തിലേക്ക് മാറിയ മുജ്റയുമുണ്ട്.

രാജസ്ഥാന്‍ കത്തുന്നു,ഇന്നലെ മാത്രം മരിച്ചത് 12 പേര്‍

ജയ്പൂര്‍ . രാജസ്ഥാനിൽ ഉഷ്ണ തരംഗത്തെ തുടർന്ന് ഇന്നലെ മാത്രം മരിച്ചവരുടെ എണ്ണം 12 ആയി. മരിച്ചവരിൽ കൂടുതൽ പേരും പ്രതിദിന കൂലിപ്പണികൾ ചെയ്യുന്നവർ. രാജസ്ഥാനിലെബാർമറിലെ താപനില48.8 ആയി. ആൽവാർ, ബിൽവാര, ബലോത്ര, ജയ്സാൽമീർ തുടങ്ങിയ മേഖലകളിലും താപനില 47 ഡിഗ്രിക്ക് മുകളിൽ.

ഉഷ്ണ തരംഗംത്തില്‍ ഉത്തരേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പ് അവഗണിക്കുന്നത് ഉഷ്ണ സംബന്ധിയായ അസുഖങ്ങൾക്കും, സ്ട്രോക്കിനും കാരണമാകുമെന്ന് ഐ. എം . സി ഉത്തർപ്രദേശ് പഞ്ചാബ് ഹരിയാന ഡൽഹി രാജസ്ഥാൻ സംസ്ഥാനങ്ങളിൽ അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രത വേണം

ട്രക്ക് ബസ്സിന് മുകളിലേക്ക് മറിഞ്ഞ് 11 പേർ മരിച്ചു

ലഖ്നൗ. ട്രക്ക് ബസ്സിന് മുകളിലേക്ക് മറിഞ്ഞ് 11 പേർ മരിച്ചു. ഉത്തർപ്രദേശിലെ ഷാജഹാൻ പൂരിലാണ് സംഭവം. 11 പേർക്ക് ഗുരുതരമായ പരിക്ക്. ഷാജഹാൻപൂരിലെ ഖുതാര്‍ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം

വഴിയോരത്തെ ധാബയില്‍ പാര്‍ക്കു ചെയ്തിരുന്ന ബസിലേക്ക് പാറയുമായി വന്ന ലോറി ഇടിച്ചുകയറുകയും പുറത്തേക്ക് മറിയുകയുമായിരുന്നു. രാത്രി 11മണിയോടെയാണ് അപകടം. മൂന്നുമണിക്കൂര്‍ എടുത്താണ് എല്ലാ വരുടെയും ശരീരം പുറത്തെടുത്തത്. തീര്‍ഥാടകരായിരു്നു ബസില്‍.

പൊളിയല്ലേ മലയാളി, അബ്ദുറഹീമിന്റെ മോചനത്തിനായി മലയാളികൾ സ്വരൂപിച്ചത് 34കോടിക്കു പകരം 47 കോടി രൂപ

റിയാദ്. ഒത്തു ചേര്‍ന്നാല്‍ എന്തുംസാധിക്കുന്ന സമൂഹമാണ് മലയാളി എന്ന വാക്കിന് അടിവരയിട്ട് റഹിം സഹായധന സമാഹരണം. 34കോടിലക്ഷ്യമിട്ടപ്പോള്‍ സമാഹരിച്ചത് 47 കോടി രൂപ. സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനായി മലയാളികൾ സ്വരൂപിച്ചത് 47 കോടി രൂപ.റിയാദിലെ നിയമ സഹായ സമിതിയാണ് ഇക്കാര്യം അറിയിച്ചത്

ഇതുസംബന്ധമായ കണക്കുകൾ നാട്ടിലെ സഹായ സമിതി പുറത്തുവിടുമെന്നും റിയാദിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. മോചനദ്രവ്യമായ 34 കോടിയോളം രൂപ ലക്ഷ്യമിട്ടാണ് ഫണ്ട് സമാഹരണം ആരംഭിച്ചത് .ആദ്യഘട്ടത്തിലെ ആശങ്കകള്‍ അസ്ഥാനത്താക്കി നാനാമേഖലയില്‍ നിന്നും പണം ഇതിനായുള്ള അക്കൗണ്ടിലേക്ക് ഒഴുകിയെത്തി. ഒരുപക്ഷേ മലയാളികള്‍ ഇത്തരത്തില്‍ പണം സമാഹരിക്കുന്ന ആദ്യ സംഭവം. ഇത് ലോകത്ത് പലയിടത്തും വന്‍ വാര്‍ത്തയുമായി.

അട്ടപ്പാടിയിൽ മഴക്കെടുതിയിൽ ഗുരുതരമായി പരിക്കേറ്റയാൾക്ക് ചികിത്സ വൈകി മരിക്കാൻ ഇടയായ സംഭവത്തിൽ പ്രതിഷേധം

പാലക്കാട്‌. അട്ടപ്പടിയിൽ മഴക്കെടുതിയിൽ ഗുരുതരമായി പരിക്കേറ്റയാൾക്ക് ചികിത്സ വൈകി മരിക്കാൻ ഇടയായ സംഭവത്തിൽ പ്രതിഷേധം ശക്തം,അഗളി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 11 മണിക്ക് കോട്ടത്തറ ചന്തക്കടയിൽ നിന്നും ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ICU ആമ്പുലൻസ് ഉൾപ്പെടെയുള്ള രണ്ട് ആമ്പുലൻസുകൾ ഇത്ര നാളായും അറ്റകുറ്റപ്പണികൾ തീർത്ത് തിരികെ വാങ്ങാത്തത് ആരോഗ്യ വകുപ്പിൻ്റെ വീഴ്ച്ചയാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
ഇതോടൊപ്പം ഫൈസലിന്റെ മരണത്തിൽ പ്രതിധവുമായി വാട്ട്സാപ്പ് കൂട്ടായ്മയും രംഗത്തിറങ്ങുന്നുണ്ട്. Justice for Faisal എന്ന് പേരിട്ടിരിക്കുന്ന വാട്ട്സാപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നൂറോളം ചെറുപ്പക്കാരുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങളാണ് ആസൂത്രണം ചെയ്യുന്നത്.

ഏഴാം ഘട്ടത്തിൽ മിക്കയിടത്തും ത്രികോണ മത്സരം,പഞ്ചാബിൽ ബിജെപി ഒറ്റയ്ക്ക്

ന്യൂഡെല്‍ഹി. ഏഴാം ഘട്ടത്തിൽ മിക്കയിടത്തും ത്രികോണ മത്സരം. ജൂൺ ഒന്നിന് നടക്കുന്ന ഏഴാംഘട്ട തെരഞ്ഞെടുപ്പിൽ മിക്കയിടത്തും ത്രികോണ മത്സരം. 28 വർഷത്തിനുശേഷം പഞ്ചാബിൽ ബിജെപി ഒറ്റയ്ക്ക് ജനവിധി തേടുന്നു.ഏഴ് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി ആകെ 904 സ്ഥാനാർത്ഥികൾ രംഗത്ത്. പഞ്ചാബ് 13, ഹിമാചൽ 4, ഒഡീഷ 6, യുപി 13, ബംഗാൾ 9 ഇടങ്ങളിൽ മത്സരം.

അതേസമയം ഫൈനൽ ലാപ്പിന് വിപുലമായ തയ്യാറെടുപ്പുമായി രാഷ്ട്രീയപാർട്ടികൾ രംഗത്തിറങ്ങി. ഭരണ പ്രതിപക്ഷ സഖ്യങ്ങൾ ഇന്നുമുതൽ വിപുലമായ പ്രചരണ പരിപാടികൾ സംഘടിപ്പിക്കും.പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവർ ഇന്ന് ഉത്തർപ്രദേശിലെ വിവിധ റാലികളിൽ പങ്കെടുക്കും.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗെ ബീഹാറിലെ വിവിധ റാലികളുടെ ഭാഗമാകും

വാരണാസിയിൽ ബിജെപിയുടെ മണ്ഡല റാലികൾ നടക്കുന്നു.
അതേസമയം ജൂൺ നാലിന് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ബാധ്യത കോൺഗ്രസ് ഖാർഗയ്ക്ക് മുകളിൽ കെട്ടിവയ്ക്കുമെന്ന് അമിത് ഷാ ആരോപിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം ഇത്തവണ കോൺഗ്രസ് ഖാർഗയുടെ രൂപത്തിൽ വേഗം കണ്ടെത്തുമെന്ന് അമിത് ഷാ

400 സീറ്റ് കടക്കുമെന്ന് തന്റെ അവകാശവാദത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും അമിത് ഷാ

ആദ്യ അഞ്ച് ഘട്ടത്തിൽ തന്നെ ബിജെപി 310 സീറ്റുകൾ മറികടന്നതായി അമിത് ഷാ അവകാശപ്പെട്ടു.

മുഖമില്ലാതായി ശംഖുമുഖം തീരം

തിരുവനന്തപുരം. നോക്കി നിൽക്കുമ്പോൾ കടലെടുക്കുന്ന ഒരു സ്വപ്ന തീരമുണ്ട് തലസ്ഥാനത്ത്. കോടികൾ മുടക്കി സംസ്ഥാന സർക്കാർ വര്ഷങ്ങളായി സംരക്ഷിച്ച് വരുന്ന ശംഖുമുഖം തീരമാണ് പ്രകൃതിയുടെ വികൃതിക്ക് ഇരയാവുന്നത്. പുതിയ സാങ്കേതിക വിദ്യകൾക്ക് അനുസരിച്ച് തീരശോഷണം തടയാൻ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടും തിരമാലകൾ തീരദേശ റോഡ് തൊടുന്നു. കച്ചവടവും, പാർക്കുകളും എല്ലാം ശംഖുമുഖത്ത് കാണാകാഴ്ചയായി.

തിരുവനന്തപുരത്തിന്റെ വിനോദ സഞ്ചാര മേഖലയുടെ പ്രധാനമുഖമായിരുന്നു ശംഖുമുഖം. വർഷങ്ങൾക്ക് മുൻപ് കടലേറ്റത്തില്‍ ശംഖുമുഖത്തിന്റെ തീരവും റോഡും കവർന്നിരുന്നു. പിന്നെ കുറെ മാസങ്ങൾ വെറുതെ കിടന്നു. പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെ തീരവും റോഡും തിരിച്ചുകൊണ്ടുവരാന്‍ സർക്കാർ ശ്രമങ്ങൾ തുടങ്ങി.

പിന്നെ ഓരോ മൻസൂണിലും തീരം പതിയെ പതിയെ കടലെടുക്കാൻ തുടങ്ങി. ആധുനിക രീതിയിൽ കടൽ ഭിത്തി നിർമ്മിച് റോഡ് കടലെടുക്കുന്നത് ഒരു പരിധി വരെ സർക്കാർ ഒഴിവാക്കി. എന്നാൽ തീരം നഷ്ടമാകുന്നതിന് പരിഹാരം ഇല്ല. മഴക്കാലം എത്തിയതോടെ കടൽ വീണ്ടും ഭയപ്പെടുത്തുന്നുണ്ട്. തീരത്തേക്ക് കടൽ കയറി തുടങ്ങി. തിരമാല തീരദേശ റോഡ് തൊടും. കടലമ്മ ചതിക്കില്ല എന്ന വിശ്വാസത്തിൽ തീരദേശവാസികളും.

കടലിങ്ങനെ കലിതുള്ളുമ്പോൾ നഷ്ടമാകുന്നത് ആയിരക്കണക്കിന് വിനോദ സഞ്ചാരികളുടെ, സായാഹ്‌ന സവാരിക്കാരുടെ അതിലുപരി ഈ തീരത്ത് ആശ്രയിച്ച് ജീവിക്കുന്നവരുടെ പ്രിയപ്പെട്ട ഇടം. തീരമേ ഇല്ലാത്ത ഒരിടമായി ശംഖുമുഖം മാറുമോ എന്നാണ് ആശങ്ക. ഓരോ മൺസൂൺ കാലത്തും തീരത്തിൻ്റെ വലിയൊരു ഭാഗം കടൽ വിഴുങ്ങുന്നു. ശംഖുമുഖം തീരദേശ റോഡ് സംരക്ഷിക്കാൻ സർക്കാർ തയാറായത് പോലെ തീരത്തേയും സംരക്ഷിക്കേണ്ടതുണ്ട്.