നഴ്‌സിങ് വിദ്യാര്‍ത്ഥിനിയടക്കം രണ്ട് പേര്‍ കോടികളുടെ ലഹരിമരുന്നുമായി പിടിയില്‍. തൃപ്പൂണിത്തുറയില്‍ കാറില്‍കടത്തിയ ലഹരിമരുന്ന് വാഹനപരിശോധനക്കിടെ വെട്ടിച്ചുകടന്ന സംഘത്തെ പോലീസ് പിന്തുടര്‍ന്നാണ് പിടികൂടിയത്. നഴ്‌സിങ് വിദ്യാര്‍ത്ഥിനിയാണ് കൊച്ചിയിലെ ലഹരിമാഫിയക്കായി ബാംഗ്ലൂരുവില്‍ നിന്ന് എംഡിഎംഎ കടത്തിയതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍.
ഏറ്റുമാനൂര്‍ സ്വദേശി അമീര്‍ മജീദ്, ചങ്ങനാശ്ശേരി സ്വദേശിനി വര്‍ഷ എന്നിവരാണ് തൃപ്പുണിത്തുറ ഹില്‍പാലസ് പോലീസിന്റെ പിടിയിലായത്. ഉച്ചയ്ക്ക് കൊച്ചിയിലേക്ക് വരുന്നതിനിടെ കരിങ്ങാച്ചിറയില്‍ പോലീസിന്റെ വാഹനപരിശോധനക്കിടെ പോലീസ് കൈകാണിച്ചെങ്കിലും സംഘം കാര്‍ നിര്‍ത്താതെ പോയി. പോലീസിന്റെ പിടിയില്‍ അകപ്പെടാതിരിക്കാന്‍ കാര്‍ ഷോറൂമിലേക്ക് ലഹരിസംഘം കാര്‍ ഓടിച്ചുകയറ്റി. വഴിയടഞ്ഞതോടെ ഓടിരക്ഷപെടാന്‍ ശ്രമിച്ചവരെ പിന്നാലെയെത്തിയ പൊലീസ് പിടികൂടുകയായിരുന്നു. കാറില്‍ നിന്ന് 485ഗ്രാം എംഡിഎംഎ കണ്ടെത്തി.
നഴ്‌സിങ് വിദ്യാര്‍ത്ഥിനിയടക്കം രണ്ട് പേര്‍ കോടികളുടെ ലഹരിമരുന്നുമായി പിടിയില്‍
അരളിപ്പൂവിന്റെ വരവും ,കൃഷിയും നിരോധിക്കണമെന്ന് ഹൈക്കോടതിയില്‍ കൊല്ലം സ്വദേശിയുടെ ഹര്‍ജി
കൊച്ചി . സംസ്ഥാനത്ത് അരളിപ്പൂവിന്റെ വരവും ,കൃഷിയും നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം പരിഗണിച്ച് ആവശ്യമെങ്കിൽ നടപടി സ്വീകരിക്കാൻ സർക്കാരടക്കമുള്ളവർക്ക് നിർദേശം.
കൊല്ലം സ്വദേശിയുടെ പൊതുതാൽപ്പര്യ ഹർജിയിൽ ഹൈക്കോടതിയുടേതാണ് ഉത്തരവ്. അരളിപ്പൂവ് കഴിച്ചതിനെ തുടർന്ന് വിഷാംശം ഉള്ളിൽ ചെന്ന് സൗമ്യയെന്ന യുവതി മരിച്ച സംഭവത്തിനു ശേഷം കൊല്ലം സ്വദേശി ഗിരീഷ ദാസ് സർക്കാർ ,ഡി.ജി.പി ,ആരോഗ്യ വകുപ്പ് സെക്രട്ടറി എന്നിവർക്ക് അരളി നിരോധിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. എന്നാൽ ഇതിൽ നടപടി ഉണ്ടായlല്ല. തുടർന്നാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. ഹർജി തീർപ്പാക്കിയ കോടതി ,ഹർജിക്കാരന്റെ നിവേദനം പരിഗണിക്കാൻ എതിർ കക്ഷികൾക്ക് നിർദേശം നൽകുകയായിരുന്നു.
വിരമിക്കല്‍ പ്രഖ്യാപിച്ച് ദിനേശ് കാര്‍ത്തിക്
ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍നിന്നും ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. തന്റെ 39-ാം ജന്മദിനത്തിലാണ് കാര്‍ത്തിക് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ മാസം ഐപിഎല്‍ 2024 എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വേണ്ടി അവസാനമായി കളിച്ച കാര്‍ത്തിക്, ബംഗ്ലാദേശിനെതിരായ 2022 ടി20 ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിലാണ് അവസാനമായി ഇന്ത്യയെ പ്രതിനിധീകരിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്ക് ലഭിച്ച വാത്സല്യവും പിന്തുണയും സ്‌നേഹവും എന്നെ ആകര്‍ഷിച്ചു. ഈ വികാരം സാധ്യമാക്കിയ എല്ലാ ആരാധകര്‍ക്കും എന്റെ അഗാധമായ നന്ദിയും ആത്മാര്‍ത്ഥമായ നന്ദിയും- എക്‌സില്‍ പോസ്റ്റ് ചെയ്ത വിരമിക്കല്‍ കുറിപ്പില്‍ കാര്‍ത്തിക് പറഞ്ഞു.
സന്നാഹത്തില്‍ നിരാശപ്പെടുത്തി സഞ്ജു
ന്യൂയോര്‍ക്ക്: ബംഗ്ലാദേശിനെതിരായ ടി20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. ഓപ്പണറായെത്തിയ സഞ്ജു ആറ് പന്തുകള്‍ മാത്രം നേരിട്ട് ഒരു റണ്‍സുമായി മടങ്ങി. ഷൊറിഫുള്‍ ഇസ്ലാമിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു സഞ്ജു. എന്നാല്‍ സഞ്ജു ഔട്ടല്ലെന്നുള്ള വാദവും നിലനില്‍ക്കുന്നു. സഞ്ജു മടങ്ങുമ്പോള്‍ 11 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്.
എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് വിവിധ എക്സിറ്റ് പോള്‍ ഫലം
എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് വിവിധ എക്സിറ്റ് പോള്‍ ഫലം. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം എന്‍ഡിഎ ഇത്തവണ 350 സീറ്റിലേറെ നേടുമെന്നാണ് പ്രവചനം. ഇന്ത്യാ മുന്നണി 150 സീറ്റു നേടുമെങ്കിലും അധികാരത്തിലെത്തില്ല.
ഇന്ത്യാ ടുഡേ ആകിസിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ സര്‍വേ പ്രകാരം ഇന്ത്യാ മുന്നണിക്ക് തമിഴ്‌നാട്ടില്‍ 26 മുതല്‍ 30 സീറ്റ് വരെയും എന്‍ഡിഎയ്ക്ക് 1 മുതല്‍ 3 സീറ്റ് വരെയും ലഭിക്കും. മറ്റുള്ളവര്‍ക്ക് 6 മുതല്‍ 8 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം. കര്‍ണാടകയില്‍ എന്‍ഡിഎ സഖ്യം കൂടുതല്‍ സീറ്റുകള്‍ നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. 23-25 വരെ സീറ്റുകള്‍ എന്‍ഡിഎ നേടിയേക്കാം. ജെഡിഎസിന് രണ്ട് സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസ് മൂന്ന് മുതല്‍ അഞ്ച് സീറ്റിലേക്ക് ഒതുങ്ങുമെന്നും സര്‍വേയില്‍ വ്യക്തമാക്കുന്നു.
ബിഹാറിലെ 40 ലോക്‌സഭാ സീറ്റുകളില്‍ എന്‍ഡിഎ 29-33 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന ഇന്ത്യ സഖ്യത്തിന് ഏഴ് മുതല്‍ പത്ത് സീറ്റുകള്‍ നേടാനാകുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
ഝാര്‍ഖണ്ഡില്‍ മത്സരം കടുക്കുമെന്നും എന്‍ഡിഎ 8-10 സീറ്റുകള്‍ വരെ നേടിയേക്കും പ്രവചനം. ഇന്ത്യാ സഖ്യത്തിന് നാല് മുതല്‍ ആറ് സീറ്റുകളെന്നാണ് സര്‍വ്വേ. ഛത്തീസ്ഗഢില്‍ മുഴുവന്‍ സീറ്റുകളും എന്‍ഡിഎ തൂത്തുവാരുമെന്നാണ് റിപ്പോര്‍ട്ട്.
മധ്യപ്രദേശിലും ബിജെപി തങ്ങളുടെ ആധിപത്യം തുടരുമെന്നാണ് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം. 28-29 വരെ സീറ്റുകള്‍ വരെ ബിജെപി നേടും. കോണ്‍ഗ്രസിന് ഒരു സീറ്റ് ലഭിച്ചേക്കാമെന്നാണ് സര്‍വേ ഫലം. രാജസ്ഥാനില്‍ ഇന്ത്യ സഖ്യം സ്ഥിതി മെച്ചപ്പെടുത്തുമെങ്കിലും ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ബിജെപിക്കായിരിക്കും.
സൽമാൻ ഖാനെ വധിക്കാനായി ലോറൻസ് ബിഷ്ണോയ് ഗ്യാങ് നടത്തിയ ഗൂഢാലോചന പുറത്ത്
മുംബൈ.നടൻ സൽമാൻ ഖാനെ വധിക്കാനായി ലോറൻസ് ബിഷ്ണോയ് ഗ്യാങ് നടത്തിയ ഗൂഢാലോചന പുറത്ത്. പ്രായപൂർത്തിയാകാത്തവരെ കൊണ്ട് വെടിവച്ച് കൊലപ്പെടുത്താനുള്ള പദ്ധതിയാണ് മഹാരാഷ്ട്രാ പൊലീസ് പൊളിച്ചത്. ഗൂഢാലോചനയിൽ പങ്കെടുത്ത 4 പേർ പിടിയിലായി.
വിഷു പുലർച്ചെ ബാന്ദ്രയിലെ സൽമാന്ർറെ വസതിയിലേക്ക് നടന്ന വെടിവയ്പ് പേടിപ്പിക്കാൻ മാത്രമായിരുന്നെങ്കിൽ അതിലും വലിയ ആക്രമണമാണ് അണിയറയിൽ ഒരുങ്ങിയത്. സൽമാൻ ഫാംഹൌസ് സ്ഥിതി ചെയ്യുന്ന റായ്ഗഡിലേക്ക് എത്തും വഴി ആക്രമിക്കാനായിരുന്നു പദ്ധതി. ഇതിനായി എഴുപതോളം പേർ പങ്കെടുത്ത ഗൂഢാലോചന നടന്നു. പല ദിവസങ്ങളിൽ സൽമാന്ർറെ വസതിയിലും ഫാം ഹൌസ് പരിസരത്തും സംഘം നിരീക്ഷണം നടത്തി. പ്രായപൂർത്തിയാകാത്തവരെ വച്ച് സൽമാന്ർറെ കാർ വളഞ്ഞ് വെടിവയ്ക്കാനായിരുന്നു പദ്ധതി. ഇതിനായി എകെ 47 അടക്കം ആയുധങ്ങൾ പാക്കിസ്ഥാനിൽ നിന്നും ഓർഡർ ചെയ്തെന്നുമാണ് പൊലീസ് കണ്ടെത്തൽ. കൊലപാതക ശേഷം കന്യാകുമാരി വഴി ശ്രീലങ്കയിലേക്ക് കടക്കാനായിരുന്നു ലക്ഷ്യം. ഇതിനായി ബോട്ടും മറ്റും തയ്യാറാക്കി വച്ചിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. ബിഷ്ണോയ് സംഘത്തിലെ ഷൂട്ടർമാരായ ധനഞ്ജയ് താപ്സിംഗ്, ഗൌരവ് ഭാട്ടിയ, വസ്പി ഖാൻ, റിസ്വാൻ ഖാൻ എന്നിവരാണ് പിടിയിലായത്. ലോറൻസ് ബിഷ്ണോയിയുടെ കാനഡയിലുള്ള സഹോദരൻ അൻമോൽ അടക്കം 17 പേർക്കെതിരെ പൊലീസ് കേസെടുത്തു
ധ്യാനം പൂർത്തിയാക്കി, പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി
കന്യാകുമാരി. വിവേകാനന്ദപ്പാറയിൽ 45 മണിക്കൂറായി അനുഷ്ഠിച്ചുവന്ന ധ്യാനം പൂർത്തിയാക്കി, പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി. രാജ്യത്തിന്റെ രാഷ്ട്രീയ ശ്രദ്ധ ആകർഷിച്ച ധ്യാനം തിരഞ്ഞെടുപ്പിലും നേട്ടമാകുമെന്നാണ് ബിജെപി പ്രതീക്ഷ . തമിഴ് സാഹിത്യത്തിലെ ഇതിഹാസം തിരുവള്ളൂവരുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മോദി തമിഴകം വിട്ടത്.
മുരളീ മനോഹർ ജോഷി നയിച്ച ഏക്തായാത്രയുടെ ഭാഗമായി 1991 ൽ വിവേകാനന്ദ പാറയിൽ എത്തിയ നരേന്ദ്രമോദി മുപ്പത്തി മൂന്ന് വർഷങ്ങൾക്ക് ശേഷം, മൂന്നുദിവസം ധ്യാനമിരുന്നു മടങ്ങുമ്പോൾ ഉന്നമിടുന്ന രാഷ്ട്രീയം അന്നത്തെക്കാളും വലുത്. വിവേകാനന്ദ പാറയിൽ നിന്ന് സൂര്യോദയം കണ്ടും ജപമാലയുമായി വലയംവച്ചും ഓംകാരം മുഴക്കിയും ധ്യാനത്തിന്റെ ലക്ഷ്യം എന്തെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പ്രധാനമന്ത്രിയുടെ ഓഫിസ് തന്നെ പുറത്തുവിട്ടത്. കന്യാകുമാരി ദേവിയെ വണങ്ങി, തൂവെള്ള വസ്ത്രം ധരിച്ച് വ്യാഴാഴ്ച ധ്യാനം ഇരിക്കാൻ പോയ പ്രധാനമന്ത്രിയെ പിന്നീട് കണ്ടതെല്ലാം കാവി വസ്ത്രത്തിൽ. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങളെയും പരാതികളെയും ഗൗനിച്ചില്ല. മടങ്ങുന്നതിന് തൊട്ടുമുൻപ് തിരുവള്ളുവരുടെ പ്രതിമയ്ക്ക് മുന്നിലും പ്രധാനമന്ത്രിയുടെ ആദരം.
സുരക്ഷാസേനകളുടെ അകമ്പടിയോടെ വിവേകാനന്ദപ്പാറയിൽ നിന്ന് ബോട്ട് മാർഗ്ഗം കരയിൽ എത്തിയ പ്രധാനമന്ത്രി, കന്യാകുമാരിയിലെ ഹെലിപ്പാഡിൽ നിന്ന് പറന്നുയർന്നത് രണ്ട് ഹെലികോപ്റ്ററുകളുടെ അകമ്പടിയോടെ 3.55 ന്
തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം, 10 മിനിറ്റ് കൊണ്ട് തന്നെ ഡൽഹിയിലേക്ക് പ്രത്യേക വിമാനത്തിൽ മടങ്ങി.
സ്വകാര്യ ബസ് മരത്തിലിടിച്ച് 18 പേര്‍ക്ക് പരിക്ക്
കനത്ത മഴയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തിലിടിച്ച് 18 പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് ചാത്തമംഗലം താഴെ 12ല്‍ വൈക്കുന്നേരം മൂന്നരയോടെയായിരുന്നു അപകടം. മുക്കത്ത് നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന പഴങ്ങാടി ബസ്സാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റ 18 പേരെയും മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോക് സഭ തെരഞ്ഞെടുപ്പ്: കേരളത്തിൽ ആര് ? എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: ലോക് സഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് അവസാനിച്ച ഉടൻ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വിട്ട് ചാനലുകൾ. പ്രമുഖ സർവേകളുടെ പ്രവചനങ്ങൾ ഇങ്ങനെ.
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. നാല് ഏജൻസികളുടെ സർവേ ഫലങ്ങളാണ് പ്രധാനമായി പുറത്തുവന്നത്. കേരളത്തില്‍ യുഡിഎഫിന് മേധാവിത്തം ഉണ്ടാകുമെന്നാണ് എല്ലാ എക്സിറ്റ് പോളുകളും പറയുന്നത്. ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ, ടൈംസ് നൗ-ഇടിജി, എബിപി സീവോട്ടർ, ഇന്ത്യ ടിവി-സിഎൻഎക്സ് എന്നിവയുടെ സർവേകളാണ് പുറത്തുവന്നത്. കേരളത്തിൽ എൽഡിഎഫിന് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് എബിപി സീ വോട്ടർ സർവേ പ്രവചിച്ചു. യുഡിഎഫിന് 17 മുതൽ 19 സീറ്റുവരെയും എൻഡിഎക്ക് ഒന്ന് മുതൽ മൂന്ന് സീറ്റുവരെയും നേടാമെന്നും എബിപി സീ വോട്ടർ പ്രവചിക്കുന്നു. ശക്തിയേറിയ പോരാട്ടം നടന്ന തൃശൂരിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി വിജയിക്കുമെന്നാണ് സർവേ പറയുന്നത്.
ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേയും എൽഡിഎഫിന് തിരിച്ചടിയാണ് പ്രവചിക്കുന്നത്. എൽഡിഎഫ് പൂജ്യം മുതൽ ഒന്ന് വരെയും യുഡിഎഫ് 17 മുതൽ 18 വരെയും എൻഡിഎ 2 മുതൽ 3 വരെയും സീറ്റ് നേടുമെന്ന് പറയുന്നു. ടൈംസ് നൗ-ഇടിജി സർവേയിൽ എൽഡിഎഫിന് നാല് സീറ്റുകളാണ് പ്രവചിക്കുന്നത്. 14-15 സീറ്റുകൾ യുഡിഎഫിനും ഒരുസീറ്റ് എൻഡിഎക്കും പ്രവചിക്കുന്നു.
ഇന്ത്യാ ടിവി-സിഎൻഎക്സ് സർവേയിൽ എൽഡിഎഫ് മൂന്ന് മുതൽ അഞ്ച് വരെയും യുഡിഎഫ് 13 മുതൽ 15 വരെയും എൻഡിഎ ഒന്ന് മുതൽ മൂന്ന് സീറ്റുവരെയും പ്രവചിക്കുന്നു. സംസ്ഥാനത്ത് എൽഡിഎഫിന്റെ വോട്ടുവിഹിതം കുത്തനെ ഇടിയുമെന്നും എൻഡിഎയുടെ വോട്ടുവിഹിതം കുത്തനെ വർധിക്കുമെന്നും എക്സിറ്റ് പോളുകൾ പറയുന്നു.
കൊല്ലം ബൈപാസില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് അപകടം; യുവാവ് മരിച്ചു
കൊല്ലം: കൊല്ലം ബൈപാസില്‍ നീരാവില്‍ പാലത്തില്‍ ഉണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. തിരുമുല്ലവാരം ജവഹര്‍ നഗര്‍ കല്ലില്‍ വീട്ടില്‍ കണ്ണന്‍ എന്നുവിളിക്കുന്ന അഭിജിത് (24) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7.45 നായിരുന്നു സംഭവം.
പത്രവിതരണക്കാരനായ അഭിജിത് പത്രം എത്തിച്ച ശേഷം നീരാവില്‍ ഭാഗത്തേക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. എതിരെ വാഹനം വേഗത്തില്‍ വരുന്നത് കണ്ട് ബ്രേക്ക് പിടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് തെറിച്ചു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തലയുടെ പിന്‍വശം പാലത്തിന്റെ ഡിവൈഡറില്‍ ഇടിച്ച് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. വഴിയാത്രക്കാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാമന്‍കുളങ്ങര ഹാപ്പി ഹീല്‍സ് ഫുട്വെയര്‍ ഷോപ്പിലെ ജീവനക്കാരനായിരുന്നു.
ഷാജി-രാധാമണി ദമ്പതികളുടെ മകനാണ്. അഭിഷേക്, അഭിരാം എന്നിവര്‍ സഹോദരങ്ങള്‍. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്‌കരിച്ചു. അഞ്ചാലുംമൂട് പോലീസ് മേല്‍നടപടി സ്വീകരിച്ചു.




































