കൊല്ലം: ഇടിമിന്നലേറ്റ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു. കൊല്ലം പുനലൂരിലാണ് അപകടമുണ്ടായത്. ഇടക്കുന്നം സ്വദേശികളായ ഗോകുലത്തില്‍ സരോജം, മഞ്ജു ഭവനത്തില്‍ രജനി എന്നിവരാണ് മരിച്ചത്. ഇരുവരെയും ഉടൻ സമീപത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എറണാകുളം പനങ്ങോടിന് സമീപം ഇടിമിന്നലേറ്റ് ഒരു മത്സ്യത്തൊഴിലാളിയ്‌ക്ക് പരിക്കേറ്റു. തോപ്പുംപടി സ്വദേശി സിബി ജോർജിനാണ് പരിക്കേറ്റത്. ഇടിമിന്നലേറ്റ് വള്ളം പൂർണമായും തകർന്നു. കണ്ണൂർ തോട്ടടയിൽ ഇടിമിന്നലേറ്റ് വീടിന് കേടുപാടുകൾ സംഭവിച്ചു.
സംസ്ഥാനത്ത് കാലാവസ്ഥയിൽ നേരിയ മാറ്റമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലത്ത് ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യത
തിരുവനന്തപുരം:
എറണാകുളം കണ്ണൂർ കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം കൊല്ലം ആലപ്പുഴ എറണാകുളം കോഴിക്കോട് കണ്ണൂർ ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ്.
കഴിഞ്ഞ ഒരാഴ്ചയായി വളരെ ദുർബലമായിരുന്ന കാലവർഷം വെള്ളിയാഴ്ചയോടെ സജീവമാകാൻ സാധ്യതയുണ്ട്.
വെള്ളിയാഴ്ച 9 ജില്ലകളിലും ശനിയാഴ്ച 12 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മലപ്പുറം കോഴിക്കോട് കണ്ണൂർ ജില്ലകളിൽ വെള്ളിയാഴ്ച ഓറഞ്ച് അലർട്ടായിരിക്കും.
മണിയാറിൽ രണ്ട് സ്ത്രീ തൊഴിലാളികൾ മിന്നലേറ്റ് മരിച്ചു
പുനലൂര്‍. മണിയാറിൽ സ്ത്രീ തൊഴിലാളികൾ മിന്നലേറ്റ് മരിച്ചു. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം
നീറ്റ് പരീക്ഷ വിവാദത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
ന്യൂഡെല്‍ഹി. നീറ്റ് പരീക്ഷ വിവാദത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.0.001% അശ്രദ്ധ ഉണ്ടായാൽ, അത് സമഗ്രമായി കൈകാര്യം ചെയ്യണം.വീഴ്ച അംഗികരിച്ച് തെറ്റ് തിരുത്തണമെന്നും സുപ്രിം കോടതി.ചോദ്യപേപ്പർ ചോർച്ചയിൽ ബിഹാർ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കൂടുതൽ പേരെ ഇന്ന് ചോദ്യം ചെയ്യും.നീറ്റ് പരീക്ഷാഫല വിവാദത്തിൽ ആംആദ്മി പാർട്ടി ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കുകയാണ്.
നീറ്റ് പരീക്ഷ വിവാദ സംബന്ധിച്ച ഹർജി പരിഗണിക്കെ,രാജ്യവ്യാപകമായി പരീക്ഷ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.ആരുടെയെങ്കിലും ഭാഗത്ത് 0.001% അശ്രദ്ധ ഉണ്ടായാൽ, അത് സമഗ്രമായി കൈകാര്യം ചെയ്യണം.പരീക്ഷ നടത്തുന്ന ഒരു ഏജൻസി എന്ന നിലയിൽ, നീതിപൂർവ്വം പ്രവർത്തിക്കണം. പരീക്ഷർതികളുടെ പരാതിയെ അവഗണിയ്ക്കരുതെന്നും വീഴ്ച ഉണ്ടായാൽ അംഗികരിച്ച് തെറ്റ് തിരുത്താൻ തയ്യാറാകണമെന്നും സുപ്രിം കൊടതി നിർദ്ദേശിച്ചു.
കഠിനമായ പ്രവേശന പരീക്ഷക്കായി വിദ്യാർത്ഥികൾ നടത്തിയ ശ്രമങ്ങൾ ഏജൻസി മറക്കരുതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.ജൂലൈ 8 ന് സുപ്രിം കോടതി കേസ് വീണ്ടും പരിഗണിക്കും.ബിഹാറിലെ ചോദ്യപേപ്പർ ചോർച്ചയിൽ ഇന്ന് കൂടുതൽ പേരെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ചോദ്യം ചെയ്യും.നീറ്റ് വിഷയത്തിൽ ആംആദ്മി പാർട്ടി ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കുകയാണ്.
ഡൽഹി ജന്തർമന്ദറിൽ നടക്കുന്ന പ്രതിഷേധത്തിൽ എംപിമാരും എംഎൽഎമാരും കൗൺസിലർമാരുമടക്കമുള്ളവർ പങ്കെടുക്കുന്നുണ്ട്.
പ്രിയങ്കയുടെ വരവ് പ്രതികരണങ്ങള്‍ ഇങ്ങനെ
കോഴിക്കോട്. പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിനെതിരെ ബിജെപിയും സിപിഐയും രംഗത്ത്.വയനാട് കുടുംബ സ്വത്താക്കാനുളള നീക്കമാണെന്ന് വി മുരളീധരൻ.സിപിഐ മത്സര രംഗത്ത് ഉണ്ടാകുമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.വനിതാ സ്ഥാനാർത്ഥിയെ നിർത്തിയ യുഡിഎഫ് തീരുമാനത്തെ സ്വാഗതം ചെയ്ത് ആനി രാജ
നെഹ്റു കുടുംബത്തിൽ നിന്ന് മറ്റൊരാൾ കൂടി തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയതോടെ പ്രിയങ്കയെ ലക്ഷ്യം വെച്ച് വിമർശനവും കടുപ്പികുയാണ്.രാഹുൽ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു എന്ന് വിമർശിച്ച വി മുരളീധരൻ,കുടുംബാധിപത്യത്തിനെതിരെയും രംഗത്ത് വന്നു
റോബര്‍ട്ട് വാധ്രയെ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കൂടി മത്സരിപ്പിക്കണമെന്നും കെ സുരേന്ദ്രന്റെ പരിഹാസം.ബിജെപി വിമർശനങ്ങൾക്ക് കെസി വേണുഗോപാൽ മറുപടി നൽകി.ബിജെപിയെ ചെറുക്കുയെന്ന ഇന്ത്യ സഖ്യത്തിന്റെ രാഷ്ട്രീയ ലക്ഷ്യം കോൺഗ്രസ് മനസ്സിലാക്കുന്നില്ലെന്ന് സിപിഐ
ഇടതുപക്ഷമാണോ വർഗീയ ഫാസിസമാണോ ശത്രുവെന്ന ചോദ്യത്തിന് പ്രിയങ്ക മറുപടി പറയണമെന്ന് ആനി രാജ ആവശ്യപ്പെടുന്നു.
കോൺഗ്രസിന് ഹിന്ദുക്കളിൽ വിശ്വാസമുണ്ടെങ്കിൽ മറ്റൊരു മണ്ഡലം തിരഞ്ഞെടുക്കുമായിരുന്നുവെന്ന് മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണ പ്രിയങ്കയുടെ വയനാട് സ്ഥാനാർത്ഥിത്വത്തിൽ വിമർശിച്ചു
ഓടക്കേസ്, ചര്‍ച്ചയിലും തീരുമാനമില്ല
അടൂര്‍ . മന്ത്രി വീണാ ജോർജിന്റെ ഭർത്താവിന് വേണ്ടി ഓടയുടെ അലൈൻമെന്റ് മാറ്റിയെന്ന് ആരോപണമുയർന്ന പത്തനംതിട്ട ഏഴംകുളം – കൈപ്പട്ടൂർ റോഡിലെ തർക്കം ചർച്ചയിലും ധാരണയില്ല .അടൂർ എം എൽഎ ആയ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഇന്ന് ഉദ്യോഗസ്ഥരുമായും കൊടുമൺ പഞ്ചായത്ത് ഭരണസമിതിയും ആയും ചർച്ച നടത്തിയെങ്കിലും അലൈൻമെന്റ് മാറ്റാതെ വർക്ക് നടത്താൻ അനുവദിക്കില്ല എന്ന നിലപാടിൽ പഞ്ചായത്ത് ഉറച്ചു നിൽക്കുകയായിരുന്നു .ഇതേതുടർന്ന് ആ പ്രദേശത്തെ ഓടയുടെ നിർമ്മാണം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ചിറ്റയം ഗോപകുമാർ അറിയിച്ചു
മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിന്റെ കെട്ടിടത്തിനു മുൻപിൽ ഓടയുടെ അലൈൻമെന്റ് ശരിയല്ലെന്ന് ആരോപിച്ച് കോൺഗ്രസും പഞ്ചായത്ത് പ്രസിഡണ്ടും ഏഴംകുളം കൈപ്പട്ടൂർ റോഡിൻറെ ഓട നിർമ്മാണം തടഞ്ഞിരുന്നു -സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശ്രീധരൻ പ്രവർത്തി നേരിട്ടത്തി തടഞ്ഞതോടെ സിപിഐഎം ജില്ലാ നേതൃത്വവും പ്രതിസന്ധിയിലായി . ഇതോടെയാണ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും കേൾക്കാനായി യോഗം വിളിച്ചത് . അലൈൻമെന്റ് മുൻ നിശ്ചയിച്ചതാണെന്നും അതു മാറ്റാനാകില്ലെന്നും റോഡിൻറെ നിർമ്മാണ ചുമതലയുള്ള കെ ആർ എഫ് ബി അധികൃതർ അറിയിച്ചു . എന്നാൽ അലൈൻമെൻറ് മാറ്റാതെ ഓട നിർമ്മാണം നടത്താൻ കഴിയില്ലെന്ന് പഞ്ചായത്ത് പ്രസിഡണ്ടും നിലപാടെടുത്തു -ഇതോടെ ആ പ്രദേശത്തെ പ്രവർത്തികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചു
നാളെ മന്ത്രി പി എ മുഹമ്മദ് റിയാസിനെ നേരിൽകണ്ട് പ്രശ്നത്തെക്കുറിച്ച് ചർച്ച നടത്തുമെന്ന് ഗോപകുമാർ അറിയിച്ചിട്ടുണ്ട് .
മാസപ്പടി, മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും ഹൈക്കോടതി നോട്ടീസ്
കൊച്ചി. സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും ഹൈക്കോടതി നോട്ടീസ്. കോണ്‍ഗ്രസ് എംഎല്‍എ മാത്യൂ കുഴല്‍നാടന്റെ റിവിഷന്‍ ഹര്‍ജിയിലാണ് നോട്ടീസ് അയച്ചത്. കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യൂകുഴല്‍നാടന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു.
ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയില്‍ പ്രാഥമിക വാദം കേട്ട കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമാണ് ഹൈക്കോടതിയുടെ നോട്ടീസ്. കേസില്‍ ഇരുവരും മറുപടി നല്‍കണം.
മാത്യൂ കുഴല്‍നാടന് പുറമെ, പൊതുപ്രവര്‍ത്തകന്‍ ജി ഗിരീഷ് ബാബുവിന്റെ ഹര്‍ജിയും ഹൈക്കോടതി പരിഗണിച്ചിരുന്നു. മാത്യൂ കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതിയും ജി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയും നേരത്തെ തള്ളിയിരുന്നു. അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കാന്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന് കണ്ടായിരുന്നു വിചാരണ കോടതികളുടെ തീരുമാനം. ഇതിനെതിരെയാണ് ഇരുവരും രണ്ട് ഘട്ടങ്ങളിലായി ഹൈക്കോടതിയെ സമീപിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ തൈക്കണ്ടിയില്‍, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, വികെ ഇബ്രാഹിംകുഞ്ഞ്, പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നാണ് ജി ഗിരീഷ് ബാബുവിന്റെ ഹര്‍ജിയിലെ ആവശ്യം. പിണറായി വിജയനും വീണ വിജയനുമെതിരെയാണ് മാത്യൂ കുഴല്‍നാടന്‍ അന്വേഷണം ആവശ്യപ്പെട്ടത്.
സഞ്ജു ടെക്കിയുടെ യൂട്യൂബ് വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്
ആലപ്പുഴ.ഓടുന്ന കാറിൽ സിമ്മിംഗ് പൂൾ ഒരു യാത്ര ചെയ്തതടക്കം തുടർച്ചയായി നിയമലംഘനങ്ങൾ നടത്തിയിരുന്ന യൂട്യൂബ് സഞ്ജു ടെക്കി എന്ന സജു ടി എസിന്റെ
യൂട്യൂബ് വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്. യൂട്യൂബിൽ നിന്ന് ലക്ഷക്കണക്കിന് രൂപ സമ്പാദിച്ച
മോട്ടോർ വാഹന നിയമ ലംഘനങ്ങൾ അടങ്ങിയ 9തോളം വീഡിയോകളാണ് നീക്കം ചെയ്തത്.
ആലപ്പുഴ എൻഫോഴ്സ്മെന്റ് R രമണൻ ഇയാൾ നടത്തിയ മോട്ടോർ വാഹന നിയമലംഘനങ്ങളുടെ വിശദാംശങ്ങളും ഇത് വീഡിയോയാ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതിന്റെ വിവരങ്ങളും കാണിച്ചു യൂട്യുബിന് കത്ത് നൽകിയിരുന്നു. കാറിൽ സ്വിമ്മിംഗ് പൂൾ ഉണ്ടാക്കിയുള്ള കുളി, 160 കിലോമീറ്റർ അധികം വേഗത്തിൽ വാഹനം ഓടിച്ചതിന്റെ ദൃശ്യം പകർത്തിയത്, മൊബൈൽ ഫോൺ വീഡിയോ എടുത്തുകൊണ്ടുള്ള വാഹനം ഓടിക്കൽ തുടങ്ങിയ വീഡിയോകൾ ആണ് നീക്കം ചെയ്തത്. ഈ വീഡിയോകളിൽ നിന്നായി ഇയാൾ ലക്ഷക്കണക്കിന് രൂപയാണ് സമ്പാദിച്ചത്. ഇയാൾ നടത്തിയ മോട്ടോർ വാഹന നിയമ ലംഘനങ്ങളുടെ റിപ്പോർട്ടും കത്തിനൊപ്പം അയച്ചിരുന്നു. ഓടുന്ന കാറിൽ സിമ്മിംഗ് പൂൾ ഒരുക്കിയുള്ള യാത്രയിൽ എം
വിഡി നിയമനടപടി എടുത്തതിന് പിന്നാലെ എംവിഡിയേയും മാധ്യമങ്ങളെയും പരിഹസിച്ച് സജു ടി എസ് രംഗത്ത് എത്തിയിരുന്നു. തുടർന്ന് ഹൈക്കോടതി അടക്കം വിഷയത്തിൽ ഇടപെട്ടിരുന്നു. സജുവിനെതിരെ നടപടി കടുപ്പിച്ച ആലപ്പുഴ എൻഫോസ്മെന്റ് ആർടിഒ ആറ് രമണൻ കഴിഞ്ഞദിവസമാണ് ഇയാളുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കിയത്. നിലവിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ മോട്ടോർ വാഹന വകുപ്പ് നൽകിയ ശിക്ഷ പ്രകാരം സേവനം ചെയ്യുകയാണ് മറ്റു രണ്ടു സുഹൃത്തുക്കളും.
മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ,കോവിഡിനു പിന്നാലെ നടുക്കമുയര്‍ത്തി മറ്റൊരു വില്ലന്‍
മനുഷ്യരാശിയുടെ നിലനില്‍പ്പിന് ചോദ്യ ചിഹ്നമുയര്‍ത്തിയ കോവിഡിനു പിന്നാലെ നടുക്കമുയര്‍ത്തി മറ്റൊരു വില്ലന്‍ രംഗത്ത്. കോവിഡ് മഹാമാരി പടര്‍ത്തിയത് കൊറോണ വൈറസായിരുന്നെങ്കില്‍ ഇക്കുറി ഭീതി പരത്തി പടര്‍ന്നു പിടിക്കുന്നത് മാരകമായ ബാക്ടീരിയയാണ്.
സ്‌ട്രെപ്‌റ്റോകോക്കസ് പയോജെന്‍സ് എന്ന ബാക്ടീരിയയാണ് വില്ലന്‍. മാസം ഭക്ഷിക്കുന്ന ഈ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ മരണം ഉറപ്പാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്‌ട്രെപ്‌റ്റോകോക്കല്‍ ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം (എസ്ടിഎസ്എസ്) എന്നാണ് ഈ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗത്തിന്റെ പേര്. ജപ്പാനില്‍ ഈ രോഗം പടര്‍ന്നുപിടിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജപ്പാനില്‍ ഈ വര്‍ഷം ജൂണ്‍ രണ്ടോടെ ഈ രോഗം ബാധിച്ചവരുടെ എണ്ണം 977 ആയി ഉയര്‍ന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ആകെ 941പേരെയാണ് ജപ്പാനില്‍ ഈ രോഗം ബാധിച്ചത്. നിലവിലെ രോഗബാധ നിരക്ക് തുടര്‍ന്നാല്‍ ഈ വര്‍ഷം 25000 കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് വിലയിരുത്തല്‍.
ഗ്രൂപ്പ് എ സ്‌ട്രെപ്‌റ്റോകോക്കസ് (ജിഎഎസ്) സാധാരണയായി കുട്ടികളില്‍ തൊണ്ടവേദനയ്ക്കും വീക്കത്തിനും കാരണമാകാറുണ്ട്. എന്നാല്‍ ചിലരില്‍ ഇത് സന്ധിവേദന, സന്ധി വീക്കം, പനി, കുറഞ്ഞ രക്തസമ്മര്‍ദം തുടങ്ങിയ ലക്ഷണങ്ങളും കാണിക്കുന്നു. അന്‍പതിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇത് ആന്തരികാവയവങ്ങളെ ബാധിക്കുകയും ശ്വാസ പ്രശ്‌നങ്ങള്‍ക്കും കോശനാശത്തിനും കാരണമാകുകയും ചെയ്യുന്നു. ഇത് മരണത്തിന് വരെ ഇടയാക്കുന്നു. 30 ശതമാനമാണ് രോഗബാധയേറ്റാല്‍ മരണനിരക്ക്.
രോഗം പിടിപെട്ട് ഭൂരിഭാഗം മരണവും 48 മണിക്കൂറിനുള്ളില്‍ സംഭവിക്കുമെന്ന് ടോക്കിയോ വിമന്‍സ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ സാംക്രമിക രോഗ വിദഗ്ദനായ കെന്‍ കികുച്ചി പറഞ്ഞു. രാവിലെ കാലില്‍ വീക്കം കണ്ടാല്‍ ഉച്ചയോടെ കാല്‍മുട്ടിലേക്ക് വ്യാപിക്കുകയും 48 മണിക്കൂറിനുള്ളില്‍ മരിക്കുകയും ചെയ്യമെന്നും അദ്ദേഹം പറഞ്ഞു. 2022ല്‍ അഞ്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ ആ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു.


































