നീറ്റ് പരീക്ഷ വിവാദത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

Advertisement

ന്യൂഡെല്‍ഹി. നീറ്റ് പരീക്ഷ വിവാദത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.0.001% അശ്രദ്ധ ഉണ്ടായാൽ, അത് സമഗ്രമായി കൈകാര്യം ചെയ്യണം.വീഴ്ച അംഗികരിച്ച് തെറ്റ് തിരുത്തണമെന്നും സുപ്രിം കോടതി.ചോദ്യപേപ്പർ ചോർച്ചയിൽ ബിഹാർ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കൂടുതൽ പേരെ ഇന്ന് ചോദ്യം ചെയ്യും.നീറ്റ് പരീക്ഷാഫല വിവാദത്തിൽ ആംആദ്മി പാർട്ടി ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കുകയാണ്.

നീറ്റ് പരീക്ഷ വിവാദ സംബന്ധിച്ച ഹർജി പരിഗണിക്കെ,രാജ്യവ്യാപകമായി പരീക്ഷ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.ആരുടെയെങ്കിലും ഭാഗത്ത് 0.001% അശ്രദ്ധ ഉണ്ടായാൽ, അത് സമഗ്രമായി കൈകാര്യം ചെയ്യണം.പരീക്ഷ നടത്തുന്ന ഒരു ഏജൻസി എന്ന നിലയിൽ, നീതിപൂർവ്വം പ്രവർത്തിക്കണം. പരീക്ഷർതികളുടെ പരാതിയെ അവഗണിയ്ക്കരുതെന്നും വീഴ്ച ഉണ്ടായാൽ അംഗികരിച്ച് തെറ്റ് തിരുത്താൻ തയ്യാറാകണമെന്നും സുപ്രിം കൊടതി നിർദ്ദേശിച്ചു.

കഠിനമായ പ്രവേശന പരീക്ഷക്കായി വിദ്യാർത്ഥികൾ നടത്തിയ ശ്രമങ്ങൾ ഏജൻസി മറക്കരുതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.ജൂലൈ 8 ന് സുപ്രിം കോടതി കേസ് വീണ്ടും പരിഗണിക്കും.ബിഹാറിലെ ചോദ്യപേപ്പർ ചോർച്ചയിൽ ഇന്ന് കൂടുതൽ പേരെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ചോദ്യം ചെയ്യും.നീറ്റ് വിഷയത്തിൽ ആംആദ്മി പാർട്ടി ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കുകയാണ്.
ഡൽഹി ജന്തർമന്ദറിൽ നടക്കുന്ന പ്രതിഷേധത്തിൽ എംപിമാരും എംഎൽഎമാരും കൗൺസിലർമാരുമടക്കമുള്ളവർ പങ്കെടുക്കുന്നുണ്ട്.

Advertisement