Home Blog Page 2626

റെയില്‍വേയില്‍ 1104ഒഴിവുകള്‍

RRC നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ റിക്രൂട്ട്‌മെന്റ് 2024: റെയില്‍വേയില്‍ പരീക്ഷ ഇല്ലാതെ ജോലി നേടാന്‍ അവസരം. Railway Recruitment Cell (RRC) North Eastern Railway ഇപ്പോള്‍ Apprentices തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡ്കളിലായി Apprentices പോസ്റ്റുകളിലായി മൊത്തം 1104 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ റെയില്‍വേയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ജൂണ്‍ 12 മുതല്‍ 2024 ജൂലൈ 11 വരെ അപേക്ഷിക്കാം.

RRC North Eastern Railway Recruitment 2024 Latest Notification Details
Organization NameRailway Recruitment Cell (RRC) North Eastern Railway
Job TypeCentral Govt
Recruitment TypeApprentices Training
Advt NoNER/RRC/Act Apprentice/2024-25
Post NameApprentice
Total Vacancy1104
Job LocationAll Over India
SalaryAs per rule
Apply ModeOnline
Application Start2024 ജൂണ്‍ 12  
Last date for submission of application2024 ജൂലൈ 11
Official websitehttps://rrcgorakhpur.net/

ചേപ്പനത്ത് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിയെ കാണാതായി

കൊച്ചി:
ചേപ്പനത്ത് വള്ളം മറിഞ്ഞ് ഉദയംപേരൂർ സ്വദേശിയായ ഒരു മത്സ്യത്തൊഴിലാളിയെ കാണാതായെന്ന് സംശയം.
ഫയർഫോഴ്സ് എത്തി പരിശോധന ആരംഭിച്ചു
കായലിലൂടെ വള്ളം മാത്രം ഒഴുകി നടക്കുന്നത് കണ്ട് അന്വേഷിച്ചപ്പോഴാണ് തൊഴിലാളിയെ കാണാനില്ലെന്ന് വിവരം അറിഞ്ഞത്.

കൊല്ലത്ത് ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു

കൊല്ലം: ഇടിമിന്നലേറ്റ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു. കൊല്ലം പുനലൂരിലാണ് അപകടമുണ്ടായത്. ഇടക്കുന്നം സ്വദേശികളായ ഗോകുലത്തില്‍ സരോജം, മഞ്ജു ഭവനത്തില്‍ രജനി എന്നിവരാണ് മരിച്ചത്. ഇരുവരെയും ഉടൻ സമീപത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എറണാകുളം പനങ്ങോടിന് സമീപം ഇടിമിന്നലേറ്റ് ഒരു മത്സ്യത്തൊഴിലാളിയ്‌ക്ക് പരിക്കേറ്റു. തോപ്പുംപടി സ്വദേശി സിബി ജോർജിനാണ് പരിക്കേറ്റത്. ഇടിമിന്നലേറ്റ് വള്ളം പൂർണമായും തകർന്നു. കണ്ണൂർ തോട്ടടയിൽ ഇടിമിന്നലേറ്റ് വീടിന് കേടുപാടുകൾ സംഭവിച്ചു.
സംസ്ഥാനത്ത് കാലാവസ്ഥയിൽ നേരിയ മാറ്റമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യത

തിരുവനന്തപുരം:
എറണാകുളം കണ്ണൂർ കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം കൊല്ലം ആലപ്പുഴ എറണാകുളം കോഴിക്കോട് കണ്ണൂർ ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ്.
കഴിഞ്ഞ ഒരാഴ്ചയായി വളരെ ദുർബലമായിരുന്ന കാലവർഷം വെള്ളിയാഴ്ചയോടെ സജീവമാകാൻ സാധ്യതയുണ്ട്.
വെള്ളിയാഴ്ച 9 ജില്ലകളിലും ശനിയാഴ്ച 12 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മലപ്പുറം കോഴിക്കോട് കണ്ണൂർ ജില്ലകളിൽ വെള്ളിയാഴ്ച ഓറഞ്ച് അലർട്ടായിരിക്കും.

മണിയാറിൽ രണ്ട് സ്ത്രീ തൊഴിലാളികൾ മിന്നലേറ്റ് മരിച്ചു

പുനലൂര്‍. മണിയാറിൽ സ്ത്രീ തൊഴിലാളികൾ മിന്നലേറ്റ് മരിച്ചു. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം

നീറ്റ് പരീക്ഷ വിവാദത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡെല്‍ഹി. നീറ്റ് പരീക്ഷ വിവാദത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.0.001% അശ്രദ്ധ ഉണ്ടായാൽ, അത് സമഗ്രമായി കൈകാര്യം ചെയ്യണം.വീഴ്ച അംഗികരിച്ച് തെറ്റ് തിരുത്തണമെന്നും സുപ്രിം കോടതി.ചോദ്യപേപ്പർ ചോർച്ചയിൽ ബിഹാർ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കൂടുതൽ പേരെ ഇന്ന് ചോദ്യം ചെയ്യും.നീറ്റ് പരീക്ഷാഫല വിവാദത്തിൽ ആംആദ്മി പാർട്ടി ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കുകയാണ്.

നീറ്റ് പരീക്ഷ വിവാദ സംബന്ധിച്ച ഹർജി പരിഗണിക്കെ,രാജ്യവ്യാപകമായി പരീക്ഷ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.ആരുടെയെങ്കിലും ഭാഗത്ത് 0.001% അശ്രദ്ധ ഉണ്ടായാൽ, അത് സമഗ്രമായി കൈകാര്യം ചെയ്യണം.പരീക്ഷ നടത്തുന്ന ഒരു ഏജൻസി എന്ന നിലയിൽ, നീതിപൂർവ്വം പ്രവർത്തിക്കണം. പരീക്ഷർതികളുടെ പരാതിയെ അവഗണിയ്ക്കരുതെന്നും വീഴ്ച ഉണ്ടായാൽ അംഗികരിച്ച് തെറ്റ് തിരുത്താൻ തയ്യാറാകണമെന്നും സുപ്രിം കൊടതി നിർദ്ദേശിച്ചു.

കഠിനമായ പ്രവേശന പരീക്ഷക്കായി വിദ്യാർത്ഥികൾ നടത്തിയ ശ്രമങ്ങൾ ഏജൻസി മറക്കരുതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.ജൂലൈ 8 ന് സുപ്രിം കോടതി കേസ് വീണ്ടും പരിഗണിക്കും.ബിഹാറിലെ ചോദ്യപേപ്പർ ചോർച്ചയിൽ ഇന്ന് കൂടുതൽ പേരെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ചോദ്യം ചെയ്യും.നീറ്റ് വിഷയത്തിൽ ആംആദ്മി പാർട്ടി ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കുകയാണ്.
ഡൽഹി ജന്തർമന്ദറിൽ നടക്കുന്ന പ്രതിഷേധത്തിൽ എംപിമാരും എംഎൽഎമാരും കൗൺസിലർമാരുമടക്കമുള്ളവർ പങ്കെടുക്കുന്നുണ്ട്.

പ്രിയങ്കയുടെ വരവ് പ്രതികരണങ്ങള്‍ ഇങ്ങനെ

കോഴിക്കോട്. പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിനെതിരെ ബിജെപിയും സിപിഐയും രംഗത്ത്.വയനാട് കുടുംബ സ്വത്താക്കാനുളള നീക്കമാണെന്ന് വി മുരളീധരൻ.സിപിഐ മത്സര രംഗത്ത് ഉണ്ടാകുമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.വനിതാ സ്ഥാനാർത്ഥിയെ നിർത്തിയ യുഡിഎഫ് തീരുമാനത്തെ സ്വാഗതം ചെയ്ത് ആനി രാജ

നെഹ്റു കുടുംബത്തിൽ നിന്ന് മറ്റൊരാൾ കൂടി തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയതോടെ പ്രിയങ്കയെ ലക്ഷ്യം വെച്ച് വിമർശനവും കടുപ്പികുയാണ്.രാഹുൽ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു എന്ന് വിമർശിച്ച വി മുരളീധരൻ,കുടുംബാധിപത്യത്തിനെതിരെയും രംഗത്ത് വന്നു

റോബര്‍ട്ട് വാധ്രയെ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കൂടി മത്സരിപ്പിക്കണമെന്നും കെ സുരേന്ദ്രന്റെ പരിഹാസം.ബിജെപി വിമർശനങ്ങൾക്ക് കെസി വേണുഗോപാൽ മറുപടി നൽകി.ബിജെപിയെ ചെറുക്കുയെന്ന ഇന്ത്യ സഖ്യത്തിന്റെ രാഷ്ട്രീയ ലക്ഷ്യം കോൺഗ്രസ് മനസ്സിലാക്കുന്നില്ലെന്ന് സിപിഐ

ഇടതുപക്ഷമാണോ വർഗീയ ഫാസിസമാണോ ശത്രുവെന്ന ചോദ്യത്തിന് പ്രിയങ്ക മറുപടി പറയണമെന്ന് ആനി രാജ ആവശ്യപ്പെടുന്നു.

കോൺഗ്രസിന് ഹിന്ദുക്കളിൽ വിശ്വാസമുണ്ടെങ്കിൽ മറ്റൊരു മണ്ഡലം തിരഞ്ഞെടുക്കുമായിരുന്നുവെന്ന് മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണ പ്രിയങ്കയുടെ വയനാട് സ്ഥാനാർത്ഥിത്വത്തിൽ വിമർശിച്ചു

ഓടക്കേസ്, ചര്‍ച്ചയിലും തീരുമാനമില്ല

അടൂര്‍ . മന്ത്രി വീണാ ജോർജിന്റെ ഭർത്താവിന് വേണ്ടി ഓടയുടെ അലൈൻമെന്റ് മാറ്റിയെന്ന് ആരോപണമുയർന്ന പത്തനംതിട്ട ഏഴംകുളം – കൈപ്പട്ടൂർ റോഡിലെ തർക്കം ചർച്ചയിലും ധാരണയില്ല .അടൂർ എം എൽഎ ആയ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഇന്ന് ഉദ്യോഗസ്ഥരുമായും കൊടുമൺ പഞ്ചായത്ത് ഭരണസമിതിയും ആയും ചർച്ച നടത്തിയെങ്കിലും അലൈൻമെന്റ് മാറ്റാതെ വർക്ക് നടത്താൻ അനുവദിക്കില്ല എന്ന നിലപാടിൽ പഞ്ചായത്ത് ഉറച്ചു നിൽക്കുകയായിരുന്നു .ഇതേതുടർന്ന് ആ പ്രദേശത്തെ ഓടയുടെ നിർമ്മാണം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ചിറ്റയം ഗോപകുമാർ അറിയിച്ചു

മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിന്റെ കെട്ടിടത്തിനു മുൻപിൽ ഓടയുടെ അലൈൻമെന്റ് ശരിയല്ലെന്ന് ആരോപിച്ച് കോൺഗ്രസും പഞ്ചായത്ത് പ്രസിഡണ്ടും ഏഴംകുളം കൈപ്പട്ടൂർ റോഡിൻറെ ഓട നിർമ്മാണം തടഞ്ഞിരുന്നു -സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശ്രീധരൻ പ്രവർത്തി നേരിട്ടത്തി തടഞ്ഞതോടെ സിപിഐഎം ജില്ലാ നേതൃത്വവും പ്രതിസന്ധിയിലായി . ഇതോടെയാണ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും കേൾക്കാനായി യോഗം വിളിച്ചത് . അലൈൻമെന്റ് മുൻ നിശ്ചയിച്ചതാണെന്നും അതു മാറ്റാനാകില്ലെന്നും റോഡിൻറെ നിർമ്മാണ ചുമതലയുള്ള കെ ആർ എഫ് ബി അധികൃതർ അറിയിച്ചു . എന്നാൽ അലൈൻമെൻറ് മാറ്റാതെ ഓട നിർമ്മാണം നടത്താൻ കഴിയില്ലെന്ന് പഞ്ചായത്ത് പ്രസിഡണ്ടും നിലപാടെടുത്തു -ഇതോടെ ആ പ്രദേശത്തെ പ്രവർത്തികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചു

നാളെ മന്ത്രി പി എ മുഹമ്മദ് റിയാസിനെ നേരിൽകണ്ട് പ്രശ്നത്തെക്കുറിച്ച് ചർച്ച നടത്തുമെന്ന് ഗോപകുമാർ അറിയിച്ചിട്ടുണ്ട് .

മാസപ്പടി, മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും ഹൈക്കോടതി നോട്ടീസ്

കൊച്ചി. സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും ഹൈക്കോടതി നോട്ടീസ്. കോണ്‍ഗ്രസ് എംഎല്‍എ മാത്യൂ കുഴല്‍നാടന്റെ റിവിഷന്‍ ഹര്‍ജിയിലാണ് നോട്ടീസ് അയച്ചത്. കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യൂകുഴല്‍നാടന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു.

ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയില്‍ പ്രാഥമിക വാദം കേട്ട കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമാണ് ഹൈക്കോടതിയുടെ നോട്ടീസ്. കേസില്‍ ഇരുവരും മറുപടി നല്‍കണം.
മാത്യൂ കുഴല്‍നാടന് പുറമെ, പൊതുപ്രവര്‍ത്തകന്‍ ജി ഗിരീഷ് ബാബുവിന്റെ ഹര്‍ജിയും ഹൈക്കോടതി പരിഗണിച്ചിരുന്നു. മാത്യൂ കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതിയും ജി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയും നേരത്തെ തള്ളിയിരുന്നു. അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കാന്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന് കണ്ടായിരുന്നു വിചാരണ കോടതികളുടെ തീരുമാനം. ഇതിനെതിരെയാണ് ഇരുവരും രണ്ട് ഘട്ടങ്ങളിലായി ഹൈക്കോടതിയെ സമീപിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ തൈക്കണ്ടിയില്‍, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, വികെ ഇബ്രാഹിംകുഞ്ഞ്, പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നാണ് ജി ഗിരീഷ് ബാബുവിന്റെ ഹര്‍ജിയിലെ ആവശ്യം. പിണറായി വിജയനും വീണ വിജയനുമെതിരെയാണ് മാത്യൂ കുഴല്‍നാടന്‍ അന്വേഷണം ആവശ്യപ്പെട്ടത്.

ബാറിൽ ടച്ചിംഗ്സിനെ ചൊല്ലി തർക്കം, പത്തനംതിട്ടയിൽ യുവാക്കൾ തമ്മിൽ കൂട്ടയടി

പത്തനംതിട്ട.ബാറിൽ ടച്ചിംഗ്സിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് പത്തനംതിട്ടയിൽ യുവാക്കൾ തമ്മിൽ കൂട്ടയടി . പത്തനംതിട്ട അമല ബാറിൽ ടച്ചിങ് ആയി നൽകിയ ചിക്കൻ ഫ്രൈ അടുത്ത ടേബിളിലെ ആളുകൾ എടുത്തു എന്ന് ആരോപിച്ചായിരുന്നു മർദ്ദനം -രണ്ട് യുവാക്കളെ ഹെൽമറ്റ് കൊണ്ട് ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു

ഇന്നലെ രാത്രിയായിരുന്നു സംഭവം .പത്തനംതിട്ട അമല ബാറിൽ ഇരുന്ന് രണ്ടു സംഘങ്ങൾ മദ്യപിക്കുകയായിരുന്നു . തൊട്ടടുത്ത ടേബിളിൽ നിന്ന് ടച്ചിങ്സ് ആയി നൽകിയ ചിക്കൻ ഫ്രൈ എടുത്തുവെന്ന് ആരോപിച്ച തർക്കം തുടങ്ങി . സംഘർഷത്തിലേക്ക് വഴി മാറിയതോടെ ബാർ ജീവനക്കാർ ഇരുകൂട്ടരെയും പുറത്താക്കി -തുടർന്ന് വാറിനു മുന്നിൽ രണ്ടു യുവാക്കളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു

ഹെൽമറ്റ് കൊണ്ട് തലക്കടിയേറ്റ പത്തനംതിട്ട സ്വദേശികളായ രണ്ടുപേർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി – പോലീസ് എത്തി ആക്രമണം നടത്തിയ രണ്ട് യുവാക്കളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് – മദ്യലഹരിയിൽ ആയതിനാൽ പരിക്കേറ്റ യുവാക്കളുടെ മൊഴി കൃത്യമായി രേഖപ്പെടുത്താൻ പോലീസിനെ പറ്റിയിട്ടില്ല –