Home Blog Page 2626

വിവാദങ്ങൾക്കിടെ ലോകകേരള സഭയുടെ നാലാം പതിപ്പിന് തലസ്ഥാനത്ത് തുടക്കം

തിരുവനന്തപുരം.വിവാദങ്ങൾക്കിടെ ലോകകേരള സഭയുടെ നാലാം പതിപ്പിന് ഇന്ന് തലസ്ഥാനത്ത് തുടക്കം. കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കി.

14 , 15 തീയ്യതികളിൽ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കും. ആഘോഷ പരിപാടികൾ ഉണ്ടാവില്ല.

സ്ഥിരാംഗങ്ങൾക്ക് പുറമെ, 103 രാജ്യങ്ങളിൽ നിന്നുള്ള ഇരുനൂറോളം പ്രതിനിധികൾ പങ്കെടുക്കും. പ്രതിപക്ഷം ഇത്തവണയും ബഹിഷ്കരിക്കുമെങ്കിലും , പ്രതിപക്ഷ പ്രവാസി സംഘടകനകൾക്ക് വിലക്കില്ല. 14, 15 തീയതികളിൽ നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിലാണ് പ്രതിനിധി സമ്മേളനം.

കഴിഞ്ഞ മൂന്ന് സമ്മേളനങ്ങളിലെയും പോലെ വിവാദങ്ങളുടെ അകമ്പടിയോടെയാണ് നാലാം ലോക കേരള സഭയും തുടങ്ങുന്നത്. പ്രധാന നിർദേശങ്ങൾ നടപ്പാക്കിയില്ലെന്നും, വിദേശത്തെ മേഖലാ സമ്മേളനങ്ങളുടെ സ്പോൺസർഷിപ്പ് കണക്കുകൾ പുറത്തുവിട്ടില്ലെന്നുമുള്ള ആക്ഷേപങ്ങൾ ഒരു വശത്ത്. സർക്കാർ ഭരണഘടന സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്നുവെന്ന് ഗവർണറും, ധൂർത്തെന്ന് പ്രതിപക്ഷവും കുറ്റപ്പെടുത്തുന്നുണ്ട്. ക്ഷണം നിരസിച്ച ഗവർണർക്ക് പകരം മുഖ്യമന്ത്രിയെ ഉദ്ഘാടനത്തിന് നിശ്ചയിച്ചെങ്കിലും കുവൈറ്റ് ദുരന്ത പശ്ചാത്തലത്തില്‍ ഇത് ഒഴിവാക്കി. മറ്റന്നാളാണ് ലോക കേരള സഭയുടെ പ്രതിനിധി സമ്മേളനം ആരംഭിക്കുക. ഇരുന്നൂറിലധികം പ്രവാസി പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ എട്ട് വിഷയാധിഷ്ഠിത ചര്‍ച്ചകളും മേഖല ചര്‍ച്ചകളും നടക്കും.15ന് ചര്‍ച്ചകളുടെ റിപ്പോര്‍ട്ടിംഗ്. ഇതിനുള്ള മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തോടെയും സ്പീക്കറുടെ സമാപന പ്രസംഗത്തോടെയും നാലാം ലോക കേരള സഭയ്ക്ക് തിരശ്ശീല വീഴും.

കുവൈറ്റിലെ ദുരന്തത്തിൽ മരിച്ചവരിൽ 12 മലയാളികൾ ;തിരുവല്ല സ്വദേശിയുടെ മരണം കൂടി സ്ഥിരികരിച്ചു , അടിയന്തിര മന്ത്രിസഭാ യോഗം ഇന്ന്

തിരുവനന്തപുരം: കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരില്‍ 12 പേർ മലയാളികൾ. പത്തനംതിട്ട തിരുവല്ല മേപ്രാൽ സ്വദേശി തോമസ് സി ഉമ്മനും മരിച്ചതായി സ്ഥിരികരിച്ചു.9 പേരെ ഇന്നലെ തന്നെ തിരിച്ചറിഞ്ഞിരുന്നു. ഉറങ്ങി കിടക്കുമ്പോൾ ഏഴ് നില കെട്ടിടത്തിൽ തീ പടർന്നതിനെ തുടർന്ന് 45 പേർ വിഷപ്പുക ശ്വസിച്ച് അപകടസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം.4 പേർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.49 പേർ മരിച്ചതിൽ 40 പേരും ഇന്ത്യാക്കാരാണെന്നാണ് പുറത്ത് വരുന്ന പുതിയ വിവരം. തിരിച്ചറിയാനുള്ള മൃതദേഹങ്ങൾ ഡിഎൻഎ പരിശോധന നടത്തുമ്പോൾ മാത്രമേ മറ്റുള്ളവരുടെ വിവരങ്ങൾ ലഭ്യമാകയുള്ളൂ.

ഇതിനിടെ ദുരന്തത്തെ കുറിച്ച് ചർച്ച നടത്താൻ അടിയന്തിര മന്ത്രിസഭാ യോഗം ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരും.പരിക്കേറ്റവരുടെ ചികിത്സ ഉറപ്പാക്കാനും, മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുമുള്ള കാര്യങ്ങൾ ചർച്ചയാകും.പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ഏതെങ്കിലും ഒരു മന്ത്രിയോയാ അല്ലെങ്കിൽ ഉദ്യോഗസ്ഥ സംഘം ത്തേയോ അയക്കുന്ന കാര്യവും മന്ത്രി സഭാ യോഗം പരിഗണിക്കും.

ഷൂട്ടിംഗിനിടെ നടൻ ജോജു ജോർജിന് പരിക്ക്

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടയിൽ ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുമ്പോൾ നടൻ ജോജു ജോർജിന് പരിക്ക്.മണിരത്നം ചിത്രമായ തഗ് ലൈഫിൻ്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ഹെലികോപ്റ്ററിൽ നിന്ന് ചാടുമ്പോൾ കാൽപാദത്തിൻ്റെ എല്ല് പൊട്ടിയെന്നാണ് വിവരം. പരിക്ക് ഗുരുതരമല്ലെങ്കിലും നടന് ചില നാളുകൾ വിശ്രമിക്കേണ്ടതായി വരും. കമലഹാസൻ ,നാസർ എന്നിവർക്കൊപ്പം പോണ്ടിച്ചേരിയിലായിരുന്നു ഷൂട്ടിംഗ് നടന്നത്.പരിക്കിനെ തുടർന്ന് നടൻ കൊച്ചിയിൽ തിരിച്ചെത്തി.

ആഞ്ഞിലമൂടിന് സമീപം അപകടം; ബൈക്കുകൾ കൂട്ടിയിടിച്ചു തീ പിടിച്ചു, ഒരാൾ മരിച്ചു

Accident Death _Anjilimood

ശാസ്താംകോട്ട’ ആഞ്ഞിലമൂടിന് സമീപം അപകടം,, ബൈക്കുകൾ കൂട്ടിയിടിച്ചു തീ പിടിച്ചു, ഒരാൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ശാസ്താംകോട്ട ആഞ്ഞിലി മൂട് റോഡിൽ ആഞ്ഞിലി മൂടിന് സമീപമാണ് അപകടം നടന്നത്. എതിർ ദിശയിൽ വന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു.ആഞ്ഞിലിമൂട് തട്ടുവിള കിഴക്കതിൽ റോബർട്ട് ആണ് മരണപ്പെട്ടത്. രാജഗിരി,വാറുതുണ്ടിൽ അലൻ, സുഹൃത്ത് സിബിൻ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഇരു ചക്ര വാഹനങ്ങൾക്ക് തീപിടിച്ചു.

ശാസ്താംകോട്ടയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തിൽപ്പെട്ട മൂവരെയും ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും റോബർട്ട് മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിബിനെ  ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അലൻ ശാസ്താംകോട്ട സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. റോബർട്ടിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവമറിഞ്ഞ് ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.

കുവൈറ്റ് ദുരന്തം: കണ്ണീരണിഞ്ഞ് കേരളം

ന്യൂഡല്‍ഹി: കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ കണ്ണീരണിഞ്ഞ് കേരളം . മരിച്ചവരില്‍ 8 മലയാളികളെ തിരിച്ചറിഞ്ഞു.

പന്തളം സ്വദേശി ആകാശ് എസ്.നായർ (23), കൊല്ലം പൂയപ്പള്ളി സ്വദേശി ഉമറുദ്ദീൻ ഷമീർ (33), കാസർഗോഡ് ചെർക്കള സ്വദേശി രഞ്ജിത് കുണ്ടടുക്കം(34), പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി.മുരളീധരൻ(54), കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ ഏബ്രഹാം സാബു (29), കൊല്ലം സ്വദേശി ലൂക്കോസ്(48), കോന്നി അട്ടച്ചാക്കല്‍ സജു വർഗീസ് (56), കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി പി.കുഞ്ഞിക്കേളു(58) ‌എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 21 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ച ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ 49 പേരാണ് മരിച്ചത്.

ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന 35 പേരില്‍ ഏഴു പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ പറഞ്ഞു. മംഗഫ് ബ്ലോക്ക് നാലില്‍ തൊഴിലാളികള്‍ താമസിക്കുന്ന എൻബിടിസി ക്യാമ്പില്‍ ബുധനാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു തീപിടത്തമുണ്ടാ‌യത്.അപകട സമയത്ത് 200 ഓളം പേർ കെട്ടിടത്തിലുണ്ടായിരുന്നതായാണ് വിവരം.

ഹജ് തീർത്ഥാടക മക്കയിൽ ആൺകുഞ്ഞിന് ജന്മം നൽകി

മക്ക: ഹജ് തീർഥാടക മക്കയിൽ ആൺ കുഞ്ഞിന് ജന്മം നൽകി. മക്ക ഹെൽത്ത് ക്ലസ്റ്ററിന് കീഴിലുള്ള മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിലാണ് 30 വയസ്സുള്ള നൈജീരിയൻ തീർഥാടക മുഹമ്മദ് എന്ന ആൺകുഞ്ഞിന് ജന്മം നൽകിയത്. നിലവിലെ ഹജ് സീസണിലെ തീർഥാടകർക്കിടയിലെ ആദ്യ പ്രസവമാണിത്. ഗർഭാവസ്ഥയുടെ 31-ാം ആഴ്ചയിലായിരുന്ന തീർഥാടകയെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടർമാർ ഉടൻ തന്നെ അവളെ പരിചരിക്കുകയും പ്രസവ വാർഡിലേക്ക് മാറ്റുകയും ചെയ്തു. നവജാതശിശു മാസം തികയാതെയാണ് പ്രസവിച്ചതെങ്കിലും അമ്മയും കുഞ്ഞും നല്ല ആരോഗ്യത്തിലാണ്.

അത്യാഹിത കേസുകൾ കൈകാര്യം ചെയ്യുന്നതിന് ഉയർന്ന തലത്തിലുള്ള സേവനങ്ങൾ ഹജ് വേളയിൽ നൽകുന്നുണ്ട്. മാതൃ, നവജാതശിശു, ശിശു പരിചരണം എന്നിവയിലെ ഉയർന്ന നിലവാരത്തിന് പേരുകേട്ട ഈ ആശുപത്രി ഹജ് സീസണിൽ നിരവധി പ്രസവ കേസുകൾ പതിവായി കൈകാര്യം ചെയ്യുന്നുണ്ട്. തനിക്കും കുഞ്ഞിനും വേണ്ടിയുള്ള അസാധാരണമായ പരിചരണത്തിനും പിന്തുണയ്ക്കും നൈജീരിയൻ തീർഥാടക മെഡിക്കൽ സ്റ്റാഫിനോട് നന്ദിയും അഭിനന്ദനവും അറിയിച്ചു.

‘ഉള്ളൊഴുക്ക്’ ജൂൺ 21ന് തിയെറ്ററുകളിൽ

തിരുവനന്തപുരം: ഉർവശിയും പാർവതിയും ഒരുമിക്കുന്ന ഉള്ളൊഴുക്ക് ജൂൺ 21ന് തിയെറ്ററുകളിൽ എത്തും. ചിത്രത്തിന്‍റെ ട്രെയ്‌ലർ ഇതിനിടെ തന്നെ പ്രേക്ഷകർക്കിടയിൽ സൂപ്പർഹിറ്റായി. കേരളത്തിലെ പ്രളയകാലത്തെ മരണമാണ് സിനിമയുടെ കഥാതന്തു. വെള്ളത്തിൽ മുങ്ങിയ കുടുംബക്കല്ലറയിൽ മകനെ അടക്കണമെന്ന് വാശി പിടിക്കുന്ന അമ്മയായാണ് ഉർവശി എത്തുന്നത്. അതിനിടെ മറ മാറ്റി പുറത്തു വരുന്ന രഹസ്യങ്ങളിലൂടെയും അവരുടെ കുടുംബം അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളിലൂടെയുമാണ് സിനിമ മുന്നോട്ടു പോകുന്നത്.
കൂടത്തായ് കൊലപാതകങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്‍ററി കറി ആൻഡ് സയനൈഡ് സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സുഷിൻ ശ്യാമാണ് സംഗീത സംവിധായകൻ. അലൻസിയർ, പ്രശാന്ത് മുരളി, അർജുൻ രാധാകൃഷ്ണൻ, ജയാ കുറുപ്പ് എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

കൊല്ലം ജില്ലയില്‍ വീണ്ടും ദുഖവാര്‍ത്ത, കുവൈറ്റിലെ തീപിടുത്തത്തില്‍ ജില്ലയിലെ ഒരാള്‍കൂടി മരിച്ചു

കൊല്ലം.ജില്ലയില്‍ വീണ്ടും ദുഖവാര്‍ത്ത, കുവൈറ്റില്‍ ലേബര്‍ ക്യാംപിലെ തീപിടുത്തത്തില്‍ ജില്ലയിലെ ഒരാള്‍കൂടി മരിച്ചതായി വിവരം ലഭിച്ചു. കണ്ണനല്ലൂര്‍ വെളിച്ചിക്കാല വടക്കോട്ട് വിളയില്‍ വീട്ടില്‍ ഉണ്ണൂണ്ണി മകന്‍ ലൂക്കോസ് (സാബു 48) ആണ് കുവൈറ്റിലെ തീപിടുത്തത്തില്‍ മരിച്ചതായി തിരിച്ചറിഞ്ഞത്. ഭാര്യ: ഷൈനി, മക്കള്‍: ലിഡിയ (17) ലോവീസ്(9). മാതാവ്: കുഞ്ഞമ്മ

കുവൈറ്റിൽ തീപിടുത്തത്തിൽ മരിച്ചവർ ( തിരിച്ചറിഞ്ഞത് )

1.തൃക്കരിപ്പൂർ എളബച്ചി സ്വദേശി കേളു പൊന്മലേരി,
എൻ. ബി.ടി.സി ഗ്രൂപ്പിലെ
പ്രൊഡക്ഷൻ എൻജിനിയറാണ് .
ഭാര്യ -കെ.എൻ. മണി
പിലിക്കോട് പഞ്ചായത്ത് ജീവനക്കാരി.
രണ്ട് ആൺമക്കൾ

2.കാസർഗോഡ് ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34
പത്ത് വർഷമായി കുവൈറ്റിൽ
ജോലി ചെയ്യുന്നു .


  1. പാമ്പാടി സ്വദേശി

സ്റ്റീഫിൻ എബ്രഹാം സാബു ( 29 )

എഞ്ചിനീയർ ആണ്

അച്ഛൻ സാബു
അമ്മ ഷേർലി

  1. ആകാശ് എസ് നായർ പന്തളം മുടിയൂർക്കോണം സ്വദേശിയാണ്⁠.
  2. കൊല്ലം സ്വദേശി ഷമീർ

6 പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. (54) മുരളീധരൻ

  1. കൊല്ലം കണ്ണനല്ലൂര്‍ വെളിച്ചിക്കാല വടക്കോട്ട് വിളയില്‍ വീട്ടില്‍ ഉണ്ണൂണ്ണി മകന്‍ ലൂക്കോസ് (സാബു 48)
  2. പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ്

കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരിൽ പുനലൂർ സ്വദേശിയും

കൊല്ലം: കുവൈറ്റ് ലേബര്‍ ക്യാമ്പ് ദുരന്തത്തില്‍ മരണപ്പെട്ട മലയാളിയായ ഒരാളെ കൂടി തിരിച്ചറിഞ്ഞു. കൊല്ലം പുനലൂര്‍ നരിയ്ക്കല്‍ വാഴവിള അടിവള്ളൂര്‍ സാജന്‍വില്ല പുത്തന്‍ വീട്ടില്‍ ജോര്‍ജ്ജ് പോത്തന്റേയും, വത്സമ്മയുടേയും മകന്‍ സാജന്‍ ജോര്‍ജ്ജ് (29) ആണ് മരിച്ചത്. എം.ബി എ ബിരുധദാരിയായ സാജന്‍ ജോര്‍ജ്ജ് ഒരു മാസം മുമ്പാണ് ജോലി ലഭിച്ചതിനെ തുടര്‍ന്ന് കുവൈറ്റിലേക്ക് പോയത്. ദുരന്തമുണ്ടായ കമ്പനിയിലെ ജൂനിയര്‍ കെമിക്കല്‍ എഞ്ചിനീയറാണ് സാജന്‍. ഏക സഹോദരി: ആന്‍സി.