Home Blog Page 2627

കുവൈറ്റ് ദുരന്തത്തിൽ മരിച്ച 8 മലയാളികളെ തിരിച്ചറിഞ്ഞു , 3 പേർ കൊല്ലം സ്വദേശികൾ

കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരിൽ 8 മലയാളികളെ തിരിച്ചറിഞ്ഞു. ഇതില്‍ മൂന്ന് പേർ കൊല്ലം സ്വദേശികളാണ്.3 പേർ പത്തനംതിട്ട ജില്ലക്കാരും. മറ്റുള്ളവരുടെ പേരുകൾ ലഭ്യമായെങ്കിലും സ്ഥലങ്ങൾ അറിവായിട്ടില്ല.
കുവൈറ്റ് തീപിടുത്തത്തിൽ ഇതുവരെ തിരിച്ചറിഞ്ഞ മലയാളികളുടെ പേരുകൾ ചുവടെ

1.ആകാശ് ശശിധരൻ നായർ പന്തളം മുടിയൂർകോണം,
2.സജു വർഗ്ഗീസ് (കോന്നി, അട്ടച്ചാക്കൽ)
3.പി വി മ മുരളീധരൻ നായർ, പത്തനംതിട്ട,
4.ഷമീർ (ആനയടി കൊല്ലം)

5.ലൂക്കോസ് വടക്കോട്ട് ഉണ്ണൂണ്ണി (കൊല്ലം) 6.രഞ്ജിത്ത് കുണ്ടുടുക്കം ( ചെർക്കളം, കാസർകോട്)
7.പുനലൂർ നരിക്കൽ സ്വദേശി സാജൻ ജോർജ്,
8 കേളു പൊന്മലേരി തൃക്കരിപ്പൂർ എന്നിവരെയാണ് ഇതു വരെ തിരിച്ചറിഞ്ഞത്.

വജ്ര വ്യാപാരിയെ ലോഡ്ജിലേക്കു വിളിച്ചുവരുത്തി ആക്രമിച്ച് വജ്രങ്ങളും സ്വര്‍ണവും തട്ടിയെടുത്ത സംഭവത്തില്‍ 5 പേരെക്കൂടി പോലീസ് പിടികൂടി

വജ്ര വ്യാപാരിയെ ലോഡ്ജിലേക്കു വിളിച്ചുവരുത്തി ആക്രമിച്ച് വജ്രങ്ങളും സ്വര്‍ണവും തട്ടിയെടുത്ത സംഭവത്തില്‍ 5 പേരെക്കൂടി പോലീസ് പിടികൂടി. എടപ്പാള്‍ പട്ടാമ്പി റോഡിലെ സ്വകാര്യ ലോഡ്ജില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍നിന്ന് കോടികള്‍ വിലമതിക്കുന്ന വജ്രക്കല്ലുകളും സ്വര്‍ണവും കണ്ടെടുത്തു.
കഴിഞ്ഞദിവസം കൊല്ലത്തുവച്ചാണു ജുവലറി വ്യാപാരിയില്‍നിന്ന് സ്വര്‍ണവും വജ്രവും തട്ടിയെടുത്തത്. കവര്‍ച്ചാസംഘത്തിലെ ഫൈസല്‍, നിജാദ്, അഫ്‌സല്‍, സൈതാലി, അജിത് എന്നിവരെയാണു കൊല്ലം ഈസ്റ്റ് പൊലീസ് സിഐ ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന ബാദുഷ ഓടി രക്ഷപ്പെട്ടു. കൊല്ലം പള്ളിത്തോട്ടം എച്ച് ആന്‍ഡ് സി കോളനിനിവാസികളാണ് പിടിയിലായവര്‍. തൃശൂര്‍ സ്വദേശിയായ വജ്രവ്യാപാരി സുരേഷ് കുമാറിനെ കൊല്ലത്തേക്കു വജ്രം വാങ്ങാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തി കയ്യിലുണ്ടായിരുന്ന രണ്ട് വജ്രങ്ങളും സ്വര്‍ണവും പ്രതികള്‍ തട്ടിയെടുത്തു കടന്നു കളയുകയായിരുന്നു.
ആക്രമണത്തിനു സഹായിച്ച 5 പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അവരില്‍നിന്ന് ഒരു വജ്രം പിടിച്ചെടുത്തു. തുടര്‍ന്നുണ്ടായ അനേഷണത്തിലാണു ബാക്കി ആറു പ്രതികള്‍ എടപ്പാളില്‍ ഉണ്ടെന്നറിഞ്ഞത്. തുടര്‍ന്നു ചങ്ങരംകുളം പൊലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു. കൊല്ലം ഈസ്റ്റ് എസ്‌ഐ ദില്‍ജിത്, പൊലീസ് ഓഫിസര്‍മാരായ ഷഫീക്, അനു, അജയകുമാര്‍, ഷൈജു, രമേശന്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

കുവൈറ്റ് അപകടം: നോർക്കയിൽ ഗ്ലോബൽ കൊണ്ടാക്ട് സെൻ്ററും കുവൈറ്റിൽ ഹെൽപ് ഡെസ്കും

കുവൈറ്റ് സിറ്റി. മംഗഫില്‍ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൻ്റെ സാഹചര്യത്തിൽ അടിയന്തിരസഹായത്തിനായി നോര്‍ക്ക റൂട്ട്സ് ഗ്ലോബൽ കോണ്ടാക്ട് സെൻ്റർ തുടങ്ങി. കുവൈറ്റിൽ ഹെൽപ് ഡെസ്കും ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി  വിജയൻ്റെ നിർദേശപ്രകാരമാണിത്.
മരണമടഞ്ഞവരുടെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തും. അതിനുള്ള ഇടപെടൽ നടത്താൻ മുഖ്യമന്ത്രി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. മുഖ്യമന്ത്രി സ്ഥിതിഗതികൾ അവലോകനം ചെയ്തു.

ഹെൽപ് ഡെസ്ക് നമ്പരുകൾ:-

അനുപ് മങ്ങാട്ട്  +965 90039594
ബിജോയ്‌  +965 66893942
റിച്ചി കെ ജോർജ്  +965 60615153
അനിൽ കുമാർ  +965 66015200
തോമസ് ശെൽവൻ +965 51714124
രഞ്ജിത്ത് +965 55575492
നവീൻ +965 99861103
അൻസാരി +965 60311882
ജിൻസ് തോമസ്  +965 65589453,
സുഗതൻ – +96 555464554,  കെ. സജി   – + 96599122984.

ഇക്കാര്യത്തില്‍ പ്രവാസികേരളീയര്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്.

അപകടത്തിൽ മലയാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് ജീവന്‍നഷ്ടമായതില്‍ മുഖ്യമന്ത്രി  പിണറായി വിജയൻ അനുശോചനം അറിയിച്ചു. അപകടത്തില്‍പെട്ടവർക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രിയ്ക്ക്  കത്തയച്ചു. പരിക്കേറ്റവരുടെ തുടര്‍ചികിത്സയ്ക്കും മറ്റ് അടിയന്തിര സഹായങ്ങള്‍ക്കുമായി കുവൈറ്റിലെ മലയാളി അസ്സോസിയേഷനുകളുമായും ലോക കേരളാ സഭാ അംഗങ്ങളുമായും നിരന്തര സമ്പര്‍ക്കത്തിലാണെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ശാസ്താംകോട്ടയിൽ പ്രാദേശിക സിപിഎം -സിപിഐ നേതാക്കൾ കോൺഗ്രസ്സിൽ ചേർന്നു

ശാസ്താംകോട്ട:സിപിഐ മുൻ ലോക്കൽ കമ്മിറ്റി അംഗം വട്ടവിളയിൽ എം.അബ്ദുൽ സത്താർ,മുൻ ബ്രാഞ്ച് സെക്രട്ടറി എം.സത്യൻ (അമ്പിളി) സിപിഎം നേതാവ് സൈനുൽ ആബുദീൻ എന്നിവരും കുടുംബാഗങ്ങളും സഹപ്രവർത്തകരും കോൺഗ്രസ്സിൽ ചേർന്നു.രണ്ടാം പിണറായി സർക്കാർ കമ്മ്യൂണിസം മറന്ന് അഴിമതിയും സ്വജനപക്ഷപാതവും ജാതിവെറിയും മുഖമുദ്രയാക്കിയതിൽ പ്രതിഷേധിച്ചാണ് തങ്ങൾ പാർട്ടി വിട്ടതെന്ന് അവർ പറഞ്ഞു.ഭരണിക്കാവ് കോൺഗ്രസ്സ് ഹൗസിൽ ചേർന്ന ശാസ്താംകോട്ട പടിഞ്ഞാറ് മണ്ഡലം സമ്മേളനത്തിൽ
ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ,മുൻ ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് എന്നിവർ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.കെപിസിസി അംഗം എം.വി ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എം.വൈ നിസാർ അദ്ധ്യക്ഷത വഹിച്ചു.ആർ.അരവിന്ദൻപിള്ള, ഓമനകുട്ടൻ പിള്ള ഉണ്ണിത്താൻവിള,റഷീദ് ശാസ്താംകോട്ട,അബ്ദുൽ സലാം പുതുവിള,ഗോപൻ പെരുവേലിക്കര,റിയാസ് പറമ്പിൽ,അനില,ആനി ലാസർ,
എ.പി ഷാഹുദീൻ തുടങ്ങിയവർ പ്രസംഗിച്ചു.

ചവറ കൊട്ടുകാട്ടിൽ സ്കൂട്ടർ യാത്രക്കാരിയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ

ചവറ:കൊട്ടുകാട്ടിൽ സ്കൂട്ടർ യാത്രക്കാരിയുടെ കഴുത്തിൽ നിന്നും സ്വർണ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ ചവറ പൊലീസ് അറസ്റ്റു ചെയ്തു.ചവറ തോട്ടിനു വടക്ക് നൗഷാദ് മൻസിലിൽ ഷാജഹാനാണ് (31) അറസ്റ്റിലായത്.കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ കൊട്ടുകാട് മുഖംമൂടി മുക്ക് അമ്മവീട് ജംഗ്ഷന് സമീപമായിരുന്നു സംഭവം.ബൈക്കിൽ വന്ന പ്രതി വഴി ചോദിച്ച ശേഷം പൊടുന്നനെ മാലയിൽ കയറി പിടിക്കുകയായിരുന്നു.യുവതി ചെറുത്ത് നിന്നതിനെ തുടർന്ന് മാല നഷ്ടപ്പെട്ടില്ല.അക്രമിയെ പിടികൂടാൻ യുവതി ശ്രമിച്ചെങ്കിലും വിജയിച്ചില്ല.ഇവർ നൽകിയ പരാതിയെ തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെയും യുവതി നൽകിയ വാഹന നമ്പരിന്റെയും അടിസ്ഥാനത്തിൽ ചവറ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്.

ഓണ വിപണി ലക്ഷ്യമിട്ട് കോമളവല്ലീശ്വരം ദേവീ ക്ഷേത്രത്തിൽ ചെണ്ടുമല്ലി കൃഷി

ശൂരനാട്:കോമളവല്ലീശ്വരം ദേവീക്ഷേത്രത്തിൽ ഓണക്കാല പൂവിപണി ലക്ഷ്യമിട്ട് ചെണ്ടുമല്ലി കൃഷി ആരംഭിച്ചു.ക്ഷേത്രത്തോട് ചേർന്ന് കിടക്കുന്ന വിശാലമായ പറമ്പിലാണ് കൃഷി നടത്തുന്നത്.തൈ നടീൽ ഉദ്ഘാടനം ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ്‌ ആഫീസർ അനിൽകുമാർ നിർവഹിച്ചു.ഉപദേശക സമിതി പ്രസിഡന്റ്‌ എസ്.സന്തോഷ്‌കുമാർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എസ്.രവികുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജുരാജൻ, ഗീതകുമാരി,എം.ജി രഞ്ജിത് കുമാർ,ഗോപാലകൃഷ്ണകുറുപ്പ്, ശിവശങ്കര പിള്ള,വിശ്വനാഥപിള്ള എന്നിവർ സംസാരിച്ചു.

കഞ്ഞപ്പള്ളില്‍ പ്രേം നിര്യാതനായി

ശാസ്താംകോട്ട. പള്ളിശേരിക്കല്‍ കഞ്ഞപ്പള്ളില്‍ പ്രേം(48) നിര്യാതനായി. കോവൂര്‍ കഞ്ഞപ്പള്ളില്‍ കുടുംബാംഗമാണ്.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരാൻ സാധ്യത.തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം പത്തനംതിട്ട ആലപ്പുഴ മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.നാളെ മുതൽ മഴയുടെ ശക്തി കുറഞ്ഞേക്കും.മണിക്കൂറിൽ പരമാവധി 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്ക്.കേരള – തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

പി കേശവദേവ് സാഹിത്യ പുരസ്‌കാരം സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്‍

ഇരുപതാമത് പി കേശവദേവ് സാഹിത്യ പുരസ്‌കാരം സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി സമ്മാനിച്ചു. അമ്പതിനായിരം രൂപയും, ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പി കേശവദേവ് ഡയാബ്സ്ക്രീൻ കേരള പുരസ്‌കാരം പ്രശസ്ത മാനസിക ആരോഗ്യ വിദഗ്ധൻ ഡോ. സി ജെ ജോണിന് മുൻ ചീഫ് സെക്രട്ടറി ഡോ കെ ജയകുമാർ ഐഎഎസ് സമ്മാനിച്ചു. എഴുത്തുകാരൻ പി കേശവദേവിന്റെ സ്മരണാർത്ഥം പി കേശവദേവ് ട്രസ്റ്റ് ആണ് പുരസ്‌കാരം നൽകുന്നത്. കെ ജയകുമാർ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി. എം കെ മുനീർ എം എൽ എ, സാഹിത്യകാരൻ ജോർജ് ഓണക്കൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തിരുവനന്തപുരം മുടവൻമുകളിലെ പി കേശവദേവ് ഹാളിലാണ് ചടങ്ങ് നടന്നത്.

അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് രണ്ടാനച്ഛന്‍; തിരിച്ചറിയല്‍ പരേഡിനിടെ ആത്മഹത്യശ്രമം

POSCO act

പോലീസ് സ്റ്റേഷനില്‍ പോക്‌സോ കേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. അഞ്ചു വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനാണ് തൊടുപുഴ പോലീസ് സ്റ്റേഷനില്‍ കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിരിച്ചറിയല്‍ പരേഡിനിടെയായിയിരുന്നു ആത്മഹത്യശ്രമം. ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
വീട്ടില്‍ ലൈംഗിക ചൂഷണത്തിനിരയായിയെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഒരു വര്‍ഷം മുമ്പ് കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തിരുന്നു. പിന്നീട് അമ്മയുടെ ആവശ്യപ്രകാരം വീട്ടിലേക്ക് മടങ്ങിയ കുട്ടി വീണ്ടും മാനസികപ്രശ്നങ്ങള്‍ കാട്ടിയതോടെ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.
ഇതേത്തുടര്‍ന്ന് കേസെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യ പരിശോധനക്കിടെ നെഞ്ചുവേദനയുണ്ടായ പ്രതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം തിരിച്ചറിയല്‍ പരേഡ് നടത്തുകയായിരുന്നു.