Home Blog Page 2603

സാമ്പത്തിക പ്രശ്നത്തെചൊല്ലി ഉണ്ടായ സംഘർഷത്തിനിടെ മൊബൈൽ ഫോണും പണവും പിടിച്ചു പറിച്ചെന്നു പരാതി, അറസ്റ്റ്

കൊല്ലം .ചടയമംഗലത്ത് സാമ്പത്തിക പ്രശ്നത്തെചൊല്ലി ഉണ്ടായ സംഘർഷത്തിനിടെ മൊബൈൽ ഫോണും പണവും പിടിച്ചു പറിച്ച സംഭവം. രണ്ടുപേരെചടയമംഗലം പോലീസ് അറെസ്റ്റ്‌ ചെയ്തു.

കാപ്പാ കേസിൽ പ്രതിയായ ചടയമംഗലം അക്കോണം സ്വദേശി മുഹമ്മദ് ഷാനും, കുരിയോട് സ്വദേശി രാഹുലിനെയുമാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കൊഴിഞ്ഞ ചൊവ്വാഴ്ചയാണ് ചടയമംഗലം സ്വദേശി ഗിരീഷിന്റെ കയ്യിൽ നിന്നും പ്രതികൾ 5000 രൂപയും മൊബൈൽ ഫോണും പിടിച്ചു പറിക്കുന്നത്.

നീറ്റ് പരീക്ഷ റദ്ദാക്കില്ല; ബിഹാറിലേത് ഒറ്റപ്പെട്ട സംഭവം: ധര്‍മേന്ദ്ര പ്രധാന്‍

നീറ്റ് പരീക്ഷ വിവാദത്തിൽ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ബിഹാറിലേത് ഒറ്റപ്പെട്ട സംഭവമാണെന്നും ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. നീറ്റ് പരീക്ഷ റദ്ധക്കില്ലെന്നും
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ)യില്‍ സുതാര്യത ഉറപ്പാക്കാൻ ഉന്നത സമിതി രൂപീകരിക്കും. പത്രസമ്മേളനത്തില്‍ ആണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.
ബിഹാറിലേത് ഒറ്റപ്പെട്ട സംഭവമാണെന്നും ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കാന്‍ പാടില്ലെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കരുത്. വിദ്യാര്‍ഥികളുടെ താത്പര്യവും സുതാര്യതയുമാണ് മുഖ്യം. വിഷയത്തില്‍ കള്ളപ്രചാരണവും രാഷ്ടീയവും ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കുന്നു. സുതാര്യതയില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു

എംവി ഗോവിന്ദന്റെ പണി മുഖ്യമന്ത്രിയെ ന്യായീകരിക്കുന്നത് മാത്രം: കെ സുരേന്ദ്രൻ

തിരുവനന്തപുരം: എംവി ഗോവിന്ദൻ വിചാരിച്ചാൽ സിപിഎമ്മിലോ സർക്കാരിലോ ഒരു തിരുത്തലും വരുത്താനാവില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന പണി മാത്രമാണ് എംവി ഗോവിന്ദനുള്ളതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഈഴവർ എല്ലാ കാലത്തും സിപിഎമ്മിന് വോട്ട് ചെയ്യേണ്ടവരാണെന്ന ധാർഷ്ട്യമാണ് ഗോവിന്ദനുള്ളത്. ബിജെപിക്ക് വോട്ടു ചെയ്യുന്ന ഈഴവരെല്ലാം വർഗീയവാദികളാണെന്നാണ് ഗോവിന്ദൻ പറയുന്നത്. മുഖ്യമന്ത്രിയുടെ വിഷലിപ്തമായ പ്രചരണമാണ് മുസ്ലിം വോട്ടുകൾ യുഡിഎഫിലേക്ക് കേന്ദ്രീകരിക്കാൻ കാരണമായത്. പോപ്പുലർ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതമൗലികവാദികളെ പ്രീണിപ്പിക്കുന്ന കാര്യത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ മത്സരിക്കുകയാണ്. ജനവിരുദ്ധ നയങ്ങളും വർഗീയ പ്രീണനവുമാണ് ഇടതുപക്ഷത്തെ വൻതകർച്ചയിലേക്ക് നയിച്ചത്. മുഖ്യമന്ത്രിയുടെ കുടുംബാധിപത്യവും അഴിമതിയും തുടരുമെന്നാണ് ഗോവിന്ദൻ നൽകുന്ന സൂചന. മുഖ്യമന്ത്രിയുടെ ഇമേജ് തകർക്കാൻ ശ്രമമുണ്ടെന്നാണ് സിപിഎം സെക്രട്ടറി പറയുന്നത്. മുഖ്യമന്ത്രിക്ക് ഇപ്പോൾ ഒരു ഇമേജും ഇല്ലെന്ന് എല്ലാവർക്കും അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു.

എരഞ്ഞോളിയിലെ ബോംബ് സ്ഫോടനത്തെ കുറിച്ച് തുറന്നു പറഞ്ഞതിന്റെ പേരിൽ പരിസരവാസിയായ സീനയെ സിപിഎം വേട്ടയാടുകയാണ്. സിപിഎമ്മുകാർ ബോംബ് സൂക്ഷിക്കുന്നത് കാരണം തങ്ങളുടെ കുട്ടികൾക്ക് സമീപത്തെ പറമ്പുകളിൽ കളിക്കാൻ പോലും പറ്റില്ലെന്ന് അവർ പറഞ്ഞത് ഗൗരവതരമാണ്. പാർട്ടി ഓഫീസിന് സമീപത്താണ് സ്ഫോടനമുണ്ടായത്. മുഖ്യമന്ത്രിയുടെ സ്വന്തം സ്ഥലത്താണ് ഈ നൂറ്റാണ്ടിൽ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങൾ നടക്കുന്നത്. സത്യം പറഞ്ഞതിന്റെ പേരിൽ സീനയെ ഒറ്റപ്പെടുത്താൻ ബിജെപി അനുവദിക്കില്ല. സിപിഎം ആദ്യ നിർത്തേണ്ടത് ബോംബ് രാഷ്ട്രീയമാണെന്നും സുരേന്ദ്രൻ പറഞ്ഞു

ഭക്ഷണത്തിൽ ഉപ്പിന്റെ ഉപയോഗം കുറയ്ക്കാൻ പ്രത്യേക തരം ഇലക്ട്രിക് സ്പൂൺ

ഭക്ഷണത്തിൽ ഉപ്പിന്റെ ഉപയോഗം കുറയ്ക്കാൻ പ്രത്യേക തരം ഇലക്ട്രിക് സ്പൂൺ അവതരിപ്പിച്ച് ജാപ്പനീസ് കമ്പനി. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഈ സ്പൂൺ ഭക്ഷണത്തിന് ഉപ്പ് രുചി നൽകുന്നു. പ്ലാസ്റ്റികിലും ലോഹത്തിലും നിർമ്മിച്ചിരിക്കുന്ന ഈ സ്പൂണിലൂടെ ആരോഗ്യകരമായ ഭക്ഷണശീലം വളർത്തിയെടുക്കാമെന്ന് നിർമ്മാതാക്കൾ പറയുന്നു.അഗ്രഭാഗത്ത് ദുർബലമായ വൈദ്യുത പ്രവാഹത്തെ കടത്തിവിട്ട് നാവിൽ സോഡിയം അയൺ തന്മാത്രകളെ കേന്ദ്രീകരിപ്പിച്ചാണ് ഇലക്ട്രിക് സോൾട്ട് സ്പൂൺ പ്രവർത്തിക്കുന്നത്. ഇത് ഭക്ഷണത്തിന്റെ ലവണാംശത്തെ ഒന്നര മടങ്ങ് വർദ്ധിപ്പിക്കുമെന്ന് നിർമ്മാതാക്കളായ കിറിൻ കമ്പനി പറയുന്നു. ഉപഭോക്താക്കൾക്ക് നാല് വ്യത്യസ്ത ലെവലുകളിലായി തീവ്രത നിയന്ത്രിക്കാം. മെയ്ജി യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ഹോമെയ് മിയാഷിറ്റയുമായി ചേർന്നാണ് സ്പൂൺ നിർമ്മിച്ചിരിക്കുന്നത്.വൈദ്യുതി പ്രവാഹത്തിന്റെ സഹായത്തോടെ രുചി മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു ഇലക്ട്രിക് ചോപ്‌സ്റ്റിക് മാതൃക ഇദ്ദേഹം നേരത്തെ അവതരിപ്പിച്ചിരുന്നു. 60 ഗ്രാം ഭാരമുള്ള സോൾട്ട് സ്പൂണിൽ റീച്ചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന ലിഥിയം ബാറ്ററിയാണുള്ളത്. മേയ് അവസാനം മുതൽ ആരംഭിച്ച ആദ്യ ഘട്ടത്തിൽ 200 സ്പൂണുകൾ ഓൺലൈനിലൂടെ വിൽക്കാനാണ് തീരുമാനം. സ്പൂൺ ഒന്നിന് 19,800 യെൻ (10,508 രൂപ) ആണ് വില.
അടുത്ത വർഷം ജപ്പാന് പുറത്ത് വിൽപ്പന തുടങ്ങും. അഞ്ച് വർഷത്തിനുള്ളിൽ ആഗോള തലത്തിൽ 10 ലക്ഷം ഉപഭോക്താക്കളെ നേടാനാകുമെന്നാണ് പ്രതീക്ഷ. ഉപ്പ് അമിതമാകുന്നത് രക്തസമ്മർദ്ദം ഉയരാനും സ്ട്രോക്ക് അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. ജപ്പാനിൽ മുതിർന്നവർ ദിവസവും ശരാശരി 10 ഗ്രാം ഉപ്പ് കഴിക്കുന്നെന്നാണ് കണക്ക്. ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്ന ഉപഭോഗത്തിന്റെ ഇരട്ടിയാണിത്.

വീടില്ലാത്ത സ്ത്രീയ്ക്ക് പട്ടയം നൽകാൻ അരലക്ഷം രൂപ കൈക്കൂലി: വില്ലേജ് ഓഫീസർ പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസർ പിടിയിൽ. മലപ്പുറം തുവ്വൂര്‍ വില്ലേജ് ഓഫീസർ സുനിൽരാജാണ് 20000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. പട്ടയം ലഭിക്കാൻ വില്ലേജ് ഓഫീസർ  നൽകേണ്ട കത്തിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. മലപ്പുറം വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വില്ലേജ് ഓഫീസറെ പിടികൂടിയത്.
നീലാഞ്ചേരി സ്വദേശി തെച്ചിയോടൻ ജമീലയിൽ നിന്നാണ് പ്രതിയായ വില്ലേജ് ഓഫീസര്‍ 20000 രൂപ വാങ്ങിയത്. സ്വന്തമായി വീട് പോലുമില്ലാത്ത ജമീല ഭൂമിയുടെ പട്ടയത്തിനായി പല തവണയായി വില്ലേജ് ഓഫീസിൽ വരുന്നുണ്ട്. എന്നാൽ 52000 രൂപ നൽകിയാൽ പട്ടയം ശരിയാക്കാം എന്നായിരുന്നു സുനിൽ രാജിൻ്റെ മറുപടി. കൈക്കൂലി തുക കുറക്കാൻ ജമീല ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. 

വാർഡ് മെമ്പർ ഉൾപ്പെടെയുള്ള പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ജമീലയെ സഹായിക്കാൻ വില്ലേജ് ഓഫീസറോട്  ആവശ്യപ്പെട്ടെങ്കിലും സുനിൽരാജ് 32000 രൂപ ആവശ്യപ്പെട്ടു. ഇതും ജമീലയ്ക്ക് സംഘടിപ്പിക്കാനായില്ല. വിവരം വിജിലൻസിനെ അറിയിച്ച ജമീല കടം വാങ്ങിയ 20000 രൂപയുമായി ഇന്ന് വില്ലേജ് ഓഫീസിലെത്തി. പണം കൈപ്പറ്റിയ ഉടനെ സുനിൽരാജിനെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. 

പോലീസുകാര്‍ക്കിടയിലെ ആത്മഹത്യ: ഇടപെടൽ ആവശ്യമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

പോലീസുകാര്‍ക്കിടയിലെ ആത്മഹത്യയില്‍ അടിയന്തരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. ആഭ്യന്തരവകുപ്പിനോട് റിപ്പോര്‍ട്ട് തേടി. 30 ദിവസത്തിനകം റിപ്പോർട്ട് നല്‍കണം.  ജൂലൈ 24ന് കോഴിക്കോട് നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

ഡല്‍ഹിയില്‍ ഒരു ദിവസത്തിനിടെ സൂര്യാഘാതമേറ്റ് 17 മരണം

ഡല്‍ഹിയില്‍ സൂര്യാഘാതമേറ്റ് 17 മരണം. 24 മണിക്കൂറിനിടെയാണ് 17 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചത്. ആര്‍എംഎല്‍, സഫ്ദര്‍ജംഗ് ആശുപത്രികളില്‍ ചികില്‍സയിലുള്ളവരാണ് മരിച്ചത്. മാര്‍ച്ച് ഒന്നിന് ശേഷം ഉത്തരേന്ത്യയില്‍ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 127 ആയി.

അടുത്ത അഞ്ചു ദിവസം പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കാലവർഷം സജീവമാകുന്നു. അടുത്ത അഞ്ചു ദിവസം പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതെയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഇന്ന് പത്ത് ജില്ലകളിൽ മഴമുന്നറിയിപ്പ്. കണ്ണൂരിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാലവർഷം മുന്നൊരുക്കത്തിന്റെ ഭാഗമായി
സർക്കാർ ആവശ്യപ്രകാരം ഒൻപത് NDRF സംഘങ്ങളെ സംസ്ഥാനത്ത് വിന്യസിച്ചു.
കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്.

കർണാടക തീരം മുതൽ കേരള തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. നാളെ മുതൽ കേരളാ തീരത്തു പടിഞ്ഞാറൻ / തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകാനും സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചന പ്രകാരം നാളെ മുതൽ 27 വരെ നീളുന്ന ആദ്യ ആഴ്ചയിൽ
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സാധാരണയേക്കാൾ അധികം മഴ ലഭിക്കാൻ സാധ്യതയുണ്ട്. അതിശക്തമായ മഴയ്ക്ക്
സാധ്യതയുള്ളതിനാൽ കണ്ണൂരിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ എറണാകുളം തൃശൂർ മലപ്പുറം കോഴിക്കോട് കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്. അടുത്ത ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ മഴകനത്തേക്കും.നാളെ മുതൽ വടക്കൻ കേരളത്തിലെ കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൺസൂണിൽ കനത്ത മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കപ്പെടുന്നതിനാൽ സംസ്ഥാന സർക്കാർ മുന്നൊരുക്ക നടപടികളിലേക്ക് കടന്നു. സർക്കാരിൻ്റെ ആവശ്യപ്രകാരം 9 NDRF സംഘങ്ങൾ ചെന്നൈ ആരകോണത്ത്
നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടു.ഇടുക്കി പത്തനംതിട്ട ആലപ്പുഴ
എറണാകുളം മലപ്പുറം കൊല്ലം
കോഴിക്കോട് തൃശൂർ വയനാട് ജില്ലകളിലേക്കാണ് എൻഡിആർഎഫ് സംഘങ്ങളെ ആവശ്യപ്പെട്ടത്.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കേരള – തമിഴ്നാട് തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും
തീരദേശവാസികളും ജാഗ്രത പാലിക്കണം.

നീറ്റ് യു ജി പരീക്ഷാഫലത്തിൽ ക്രമക്കേട് ആരോപിച്ച് കെഎസ്‌യുവിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ സംഘർഷം

തിരുവനന്തപുരം .നീറ്റ് യു ജി പരീക്ഷാഫലത്തിൽ ക്രമക്കേട് ആരോപിച്ച് കെഎസ്‌യുവിന്റെ നേതൃത്വത്തിൽ പ്രതിഷേധത്തിൽ സംഘർഷം .കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ തെരുവ് എന്ന പേരിലാണ് രാജ് ഭവനിലേക്ക് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത് .ഉന്നത വിദ്യാഭ്യാസ മേഖലയിലെ മത്സര പരീക്ഷകളുടെ വിശ്വാസ്യതയ്ക്ക് മേൽ കളങ്കം ചാർത്തിയ എൻ ടി എ ഡയറക്ടർ ജനറലിനെ പുറത്താക്കുക, നീറ്റ് പരീക്ഷ ക്രമക്കേടിൽ സുതാര്യമായ അന്വേഷണം നടത്തി കുറ്റക്കാരായവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരിക, കോഴിക്കോട് എൻഐടിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് പിഴ ചുമത്തിയ നടപടി പിൻവലിക്കുക എന്നിവയാണ് പ്രധാനപ്പെട്ട സമരക്കാരുടെ ആവശ്യങ്ങൾ. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച കെ എസ് യു പ്രവർത്തകർക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചു.പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് കെ എസ് യു പ്രവർത്തകർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.

കാലികള്‍ക്ക് ബ്രൂസല്ലോസിസ് രോഗം: പ്രതിരോധ കുത്തിവയ്പ് ക്യാമ്പുകള്‍ തുടങ്ങി

മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന ബ്രൂസല്ലോസിസ് രോഗപ്രതിരോധത്തിനായി ജില്ലയില്‍ കുത്തിവയ്പ് ക്യാമ്പുകള്‍ക്ക് തുടക്കം. തുടര്‍ച്ചയായി അഞ്ചുദിവസം നീളുന്ന ക്യാമ്പയിനിലൂടെ പൂര്‍ണ്ണരോഗനിയന്ത്രണമാണ് ലക്ഷ്യമാക്കുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍ ഡോ. ഡി. ഷൈന്‍കുമാര്‍ അറിയിച്ചു. നാലു മുതല്‍ എട്ടു മാസംവരെ പ്രായമുള്ള പശു-എരുമക്കിടാങ്ങള്‍ക്കാണ് പ്രതിരോധമരുന്ന് നല്‍കുന്നത്. ഒരിക്കല്‍ കുത്തിവയ്പിനു വിധേയമായാല്‍  ബ്രൂസല്ല രോഗത്തില്‍നിന്നും സമ്പൂര്‍ണ പരിരക്ഷ കിട്ടും. ദേശീയ ജന്തുരോഗനിയന്ത്രണ പദ്ധതിയുടെ രണ്ടാംഭാഗമായാണ് ക്യാമ്പുകള്‍. 78 സ്‌ക്വാഡുകള്‍ പി.പി.ഇ കിറ്റുകള്‍ ധരിച്ചാണ് പ്രതിരോധ മരുന്ന് നല്‍കുന്നത്. ക്ഷീരസംഘങ്ങള്‍, സന്നദ്ധസംഘടനകളുടെ ഓഫീസുകള്‍, കര്‍ഷകസംഘടന ഓഫീസുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് കുത്തിവയ്പ് ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുള്ളതെന്നും  വ്യക്തമാക്കി.
കൊട്ടിയം മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എ. എല്‍. അജിത് അധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി. ഷൈന്‍ കുമാര്‍, അസി. പ്രോജക്ട് ഓഫീസര്‍മാരായ ഡോ.ഷീബ പി. ബേബി, ഡോ. എസ്. ദീപ്തി, ഡോ.കെ. എസ്. സിന്ധു, ഡോ.എസ്. പ്രമോദ്, ഡോ.കെ. ജി. പ്രദീപ്, ഡോ. സുജ റ്റി. നായര്‍, ജില്ലാ എപിഡമിയോളജിസ്റ്റ് ഡോ. ആര്യ സുലോചനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.