Home Blog Page 2602

ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചു

തൊടുപുഴ: കല്ലാറിലെ സ്വകാര്യ ആന സഫാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാൻ മരിച്ചു. കാസർക്കോട് നീലേശ്വരം സ്വദേശി ബാലകൃഷ്ണൻ (62) ആണ് മരിച്ചത്.

സഫാരി കഴിഞ്ഞു ആനയെ തളക്കുന്നതിനിടെയാണ് ബാലകൃഷ്ണനു ചവിട്ടേറ്റത്. കേരള ഫാം എന്ന ആന സഫാരി കേന്ദ്രത്തിൽ വച്ചാണ് സംഭവം.
മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃത​​ദേഹം വിട്ടുനൽകും.

ദില്ലി മദ്യനയ അഴിമതി കേസ്: മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ഇന്ന് ജയിൽ മോചിതനാകും

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യം ലഭിച്ചതോടെ ഇന്ന് ജയിൽ മോചിതനാകും. അറസ്റ്റിലായി ഇന്ന് മൂന്ന് മാസം തികയാനിരിക്കെയാണ് ഡൽഹി റോസ് അവന്യു കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവെക്കണം. കോടതി ഉത്തരവ് കൈമാറിയാൽ കെജ്രിവാൾ ഇന്ന് ഉച്ചയോടെ ജയിൽ മോചിതനാകും.

ജാമ്യം നൽകിയ ഉത്തരവ് റദ്ദാക്കണമെന്ന ഇ ഡി യുടെ ആവശ്യം കോടതി തള്ളി. നേരത്തെ ലോകസ്ഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെജരിവാളിനു സുപ്രീം കോടതി 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജാമ്യകാലാവധിക്ക് ശേഷം ജൂൺ രണ്ടിനാണ് കെജ്രിവാൾ തിഹാർ ജയിലിൽ തിരിച്ചെത്തിയത്.

അനധികൃതമായി ലൈസൻസ് നൽകാൻ എ.എ.പിയിലെ മുതിർന്ന നേതാക്കൾ കോടികൾ കൈക്കൂലി വാങ്ങിയെന്നും ഇത് ഗോവയിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു എന്നതുമാണ് കെജ്രിവാളിനെതിരെയുള്ള കേസ്. മാർച്ച് 21നാണ് ഇ.ഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.

നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ് യു

കോഴിക്കോട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു. പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ കെഎസ് യു നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തി ചാര്‍ജില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്.

പൊലീസ് കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ ക്രൂരമായ അതിക്രമം നടത്തിയതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കെഎസ്യു ജില്ലാ കമ്മിറ്റി പ്രസിഡന്റ് വി.ടി. സൂരജ് അറിയിച്ചു.
മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെഎസ് യു ജില്ലാ കമ്മിറ്റിയാണ് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് അപര്യാപ്തത പരിഹരിക്കുക. മുടങ്ങി കിടക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍, ഇ-ഗ്രാന്‍ഡ് എന്നിവ ഉടന്‍ ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്.

പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിവീശിയതിനെ തുടര്‍ന്ന് മാര്‍ച്ച് അക്രമസക്തമായി.

മദ്യ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം

ന്യൂഡല്‍ഹി: മദ്യ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. നേരത്തെ പ്രചാരണം കഴിഞ്ഞ ശേഷമാണ് കെജ്രിവാള്‍ ജയിലിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നില്ല. ഇന്ത്യ സഖ്യത്തിലെ പ്രചാരണങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു കെജ്രിവാള്‍. സഖ്യത്തിലെ വിവിധ പാര്‍ട്ടികള്‍ക്ക് വേണ്ടിയും അദ്ദേഹം പ്രചാരണത്തിന് ഇറങ്ങിയിരുന്നു.

ജാമ്യത്തുകയായി 1 ലക്ഷം രൂപ കെട്ടിവെക്കാനും കോടതി കെജ്രിവാളിനോട് ആവശ്യപ്പെട്ടു. റോസ് അവന്യു കോടതിയില്‍ അവധിക്കാല ജഡ്ജ് ന്യായ് ബിന്ദുവാണ് വിധി പ്രഖ്യാപിച്ചത്. അതേസമയം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജാമ്യം അനുവദിക്കരുതെന്നാണ് ആവശ്യപ്പെട്ടത്.

ആസിഡ് ഉള്ളിൽ ചെന്ന് വയോധിക മരിച്ചു

ഓടനാവട്ടം: ആസിഡ് ഉള്ളിൽ ചെന്ന് വയോധിക മരിച്ചു. സദാനന്ദപുരം കോട്ടൂർ തടത്തി വിള പുത്തൻ വീട്ടിൽ പരേതനായ രവീന്ദ്രൻ പിള്ളയുടെ ഭാര്യ രാധാമണിയമ്മ (70) ആണ് മരിച്ചത്. ഓാടനാവട്ടം ചെപ്രയിലെ മകളുടെ വീട്ടിൽ വച്ചായിരുന്നു സംഭവം. ആസിഡ് ഉള്ളിൽ ചെന്ന്  അവശനിലയിലായ  രാധാമണിയമ്മയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി ചികിത്സ നൽകിയെങ്കിലും മരിച്ചു. പൂയപ്പള്ളി പൊലീസ് മേൽനടപടികൾ സ്വീകരിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം നടത്തി. മക്കൾ: മിനി, മനോജ് . മരുമക്കൾ: രാധാകൃഷ്ണ പിള്ള, സിന്ധു.

കാൽനട യാത്രികനെ ഇടിച്ചു നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ചികിത്സയിലായിരുന്നയാൾ മരിച്ചു

കൊട്ടാരക്കര: കാൽനട യാത്രികനെ ഇടിച്ചു നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പടിഞ്ഞാറ്റിൻകര കണിയാംകോണം കെ.എസ്.നഗർ വള്ളിവിളാകത്ത് വീട്ടിൽ രാജേന്ദ്രൻ(52) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ദേശീയപാതയിൽ റെയിൽവെ മേൽപാലത്തിന് സമീപമായിരുന്നു അപകടം. കാൽനടയാത്രികനും ഹോട്ടൽ ജീവനക്കാരനുമായ തിരുവനന്തപുരം സ്വദേശി ശശി(58)യെ ഇടിച്ചു നിയന്ത്രണം വിട്ട ബൈക്ക് മറിയുകയും റോഡിൽ തെറിച്ചു വീണ രാജേന്ദ്രന് ഗുരുതരമായ പരിക്കേൽക്കുകയുമായിരുന്നു. നിസ്സാര പരിക്കുകളോടെ ശശി രക്ഷപെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാജേന്ദ്രൻ വ്യാഴാഴ്ച രാവിലെ മരിച്ചു. റയിൽവെ സ്റ്റേഷൻ ജങ്ഷനിൽ ബാർബർഷോപ് നടത്തുകയായിരുന്നു. അച്ഛൻ: പരേതനായ രാമകൃഷ്ണൻ. അമ്മ: സരസമ്മ. ഭാര്യ: വിജയശ്രീ. മക്കൾ: ദേവിക, ദേവിത.

ചിത്രകാരൻ പ്രദീപ് പുത്തൂരിന് രാജ്യാന്തര പുരസ്‌കാരം

തിരുവനന്തപുരം ന്യൂയോർ ക്ക് ആസ്‌ഥാനമായുള്ള അഡോൾഫ് എസ്‌തർ ഗോ റ്റ്ലീബ് ഫൗണ്ടേഷൻ ഏർ പ്പെടുത്തിയ രാജ്യാന്തര ചിത്രകലാ പുരസ്‌കാരത്തിന് (25,000 യു എസ് ഡോളർ- ഏകദേശം 20.87 ലക്ഷം രൂപ) ചിത്രകാരൻ പ്രദീപ് പുത്തൂർ അർഹനായി. 2021ലും ഇതേ പുരസ്ക‌ാരം പ്രദീപിന് ലഭിച്ചിരുന്നു. 20 പേർക്കാണ് പുരസ്ക‌ാരം.

സാമ്പത്തിക പ്രശ്നത്തെചൊല്ലി ഉണ്ടായ സംഘർഷത്തിനിടെ മൊബൈൽ ഫോണും പണവും പിടിച്ചു പറിച്ചെന്നു പരാതി, അറസ്റ്റ്

കൊല്ലം .ചടയമംഗലത്ത് സാമ്പത്തിക പ്രശ്നത്തെചൊല്ലി ഉണ്ടായ സംഘർഷത്തിനിടെ മൊബൈൽ ഫോണും പണവും പിടിച്ചു പറിച്ച സംഭവം. രണ്ടുപേരെചടയമംഗലം പോലീസ് അറെസ്റ്റ്‌ ചെയ്തു.

കാപ്പാ കേസിൽ പ്രതിയായ ചടയമംഗലം അക്കോണം സ്വദേശി മുഹമ്മദ് ഷാനും, കുരിയോട് സ്വദേശി രാഹുലിനെയുമാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കൊഴിഞ്ഞ ചൊവ്വാഴ്ചയാണ് ചടയമംഗലം സ്വദേശി ഗിരീഷിന്റെ കയ്യിൽ നിന്നും പ്രതികൾ 5000 രൂപയും മൊബൈൽ ഫോണും പിടിച്ചു പറിക്കുന്നത്.

നീറ്റ് പരീക്ഷ റദ്ദാക്കില്ല; ബിഹാറിലേത് ഒറ്റപ്പെട്ട സംഭവം: ധര്‍മേന്ദ്ര പ്രധാന്‍

നീറ്റ് പരീക്ഷ വിവാദത്തിൽ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ബിഹാറിലേത് ഒറ്റപ്പെട്ട സംഭവമാണെന്നും ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. നീറ്റ് പരീക്ഷ റദ്ധക്കില്ലെന്നും
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ)യില്‍ സുതാര്യത ഉറപ്പാക്കാൻ ഉന്നത സമിതി രൂപീകരിക്കും. പത്രസമ്മേളനത്തില്‍ ആണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.
ബിഹാറിലേത് ഒറ്റപ്പെട്ട സംഭവമാണെന്നും ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കാന്‍ പാടില്ലെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കരുത്. വിദ്യാര്‍ഥികളുടെ താത്പര്യവും സുതാര്യതയുമാണ് മുഖ്യം. വിഷയത്തില്‍ കള്ളപ്രചാരണവും രാഷ്ടീയവും ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കുന്നു. സുതാര്യതയില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു

എംവി ഗോവിന്ദന്റെ പണി മുഖ്യമന്ത്രിയെ ന്യായീകരിക്കുന്നത് മാത്രം: കെ സുരേന്ദ്രൻ

തിരുവനന്തപുരം: എംവി ഗോവിന്ദൻ വിചാരിച്ചാൽ സിപിഎമ്മിലോ സർക്കാരിലോ ഒരു തിരുത്തലും വരുത്താനാവില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന പണി മാത്രമാണ് എംവി ഗോവിന്ദനുള്ളതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഈഴവർ എല്ലാ കാലത്തും സിപിഎമ്മിന് വോട്ട് ചെയ്യേണ്ടവരാണെന്ന ധാർഷ്ട്യമാണ് ഗോവിന്ദനുള്ളത്. ബിജെപിക്ക് വോട്ടു ചെയ്യുന്ന ഈഴവരെല്ലാം വർഗീയവാദികളാണെന്നാണ് ഗോവിന്ദൻ പറയുന്നത്. മുഖ്യമന്ത്രിയുടെ വിഷലിപ്തമായ പ്രചരണമാണ് മുസ്ലിം വോട്ടുകൾ യുഡിഎഫിലേക്ക് കേന്ദ്രീകരിക്കാൻ കാരണമായത്. പോപ്പുലർ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതമൗലികവാദികളെ പ്രീണിപ്പിക്കുന്ന കാര്യത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ മത്സരിക്കുകയാണ്. ജനവിരുദ്ധ നയങ്ങളും വർഗീയ പ്രീണനവുമാണ് ഇടതുപക്ഷത്തെ വൻതകർച്ചയിലേക്ക് നയിച്ചത്. മുഖ്യമന്ത്രിയുടെ കുടുംബാധിപത്യവും അഴിമതിയും തുടരുമെന്നാണ് ഗോവിന്ദൻ നൽകുന്ന സൂചന. മുഖ്യമന്ത്രിയുടെ ഇമേജ് തകർക്കാൻ ശ്രമമുണ്ടെന്നാണ് സിപിഎം സെക്രട്ടറി പറയുന്നത്. മുഖ്യമന്ത്രിക്ക് ഇപ്പോൾ ഒരു ഇമേജും ഇല്ലെന്ന് എല്ലാവർക്കും അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു.

എരഞ്ഞോളിയിലെ ബോംബ് സ്ഫോടനത്തെ കുറിച്ച് തുറന്നു പറഞ്ഞതിന്റെ പേരിൽ പരിസരവാസിയായ സീനയെ സിപിഎം വേട്ടയാടുകയാണ്. സിപിഎമ്മുകാർ ബോംബ് സൂക്ഷിക്കുന്നത് കാരണം തങ്ങളുടെ കുട്ടികൾക്ക് സമീപത്തെ പറമ്പുകളിൽ കളിക്കാൻ പോലും പറ്റില്ലെന്ന് അവർ പറഞ്ഞത് ഗൗരവതരമാണ്. പാർട്ടി ഓഫീസിന് സമീപത്താണ് സ്ഫോടനമുണ്ടായത്. മുഖ്യമന്ത്രിയുടെ സ്വന്തം സ്ഥലത്താണ് ഈ നൂറ്റാണ്ടിൽ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങൾ നടക്കുന്നത്. സത്യം പറഞ്ഞതിന്റെ പേരിൽ സീനയെ ഒറ്റപ്പെടുത്താൻ ബിജെപി അനുവദിക്കില്ല. സിപിഎം ആദ്യ നിർത്തേണ്ടത് ബോംബ് രാഷ്ട്രീയമാണെന്നും സുരേന്ദ്രൻ പറഞ്ഞു