Home Blog Page 2600

റോഡ് ചെളിക്കുണ്ടായി മാറിയതോടെ മൃതദേഹം ഒന്നര കിലോമീറ്റർ ചുമന്നു കൊണ്ടു പോയി

വയനാട്. റോഡ് ചെളിക്കുണ്ടായി മാറിയതോടെ മൃതദേഹം ഒന്നര കിലോമീറ്റർ ചുമന്നു കൊണ്ടു പോയി. മുട്ടില്‍ പഞ്ചായത്തില്‍ ചീപ്രം കുന്നിലാണ് സംഭവം. കാരാപ്പുഴ ജലസേചന പദ്ധതിയുടെ പേരില്‍ മാറ്റിപ്പാര്‍പ്പിക്കപ്പെട്ട 25 കുടുംബങ്ങള്‍ക്കാണ് ദുരിതം

മുട്ടിൽ ചീപ്രം കുന്നിലെ രാജന്റെ മരണം നടന്നത് കഴിഞ്ഞയാഴ്ച . പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ചെളി നിറഞ്ഞ റോഡിലൂടെ ചുമന്ന്ക്കൊണ്ടുപോയത് ഒന്നരകിലോമീറ്റർ.

കാരാപ്പുഴ ജലസേചന പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട വരെ പുനരധിവസിപ്പിച്ച ഇടമാണ് ചീപ്രം കുന്ന്. വാഴവറ്റ ചീപ്രം, നെല്ലാറച്ചാൽ കുണ്ടറഞ്ഞ് എന്നിവിടങ്ങളിൽ നിന്നും 25 കുടുംബങ്ങളെയാണ് നാലുവർഷം മുമ്പ് മാറ്റിപ്പാർപ്പിച്ചത്. ഒരു അടിസ്ഥാന സൗകര്യവും ഇവിടെയില്ലെന്നാണ് പരാതി.മാറ്റിപ്പാർപ്പിച്ച 25 കുടുംബങ്ങളും ഗോത്ര വിഭാഗത്തിൽ ഉൾപ്പെട്ടവരാണ്

കാക്കനാട്ടെ ഫ്ളാറ്റില്‍ നിന്നെടുത്ത മൂന്ന് സാമ്പിളുകളില്‍ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം ,മന്ത്രി

കൊച്ചി .കാക്കനാട് ഡിഎല്‍എഫ് ഫ്‌ളാറ്റ് സമുച്ചയത്തില്‍ നിന്നും ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് അയച്ച സമ്പിളുകളില്‍ ഫലം ലഭിച്ച മൂന്ന് സാമ്പിളുകളില്‍ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഫ്‌ളാറ്റിലെ വിവിധ കുടിവെള്ള സ്രോതസുകളായ ഓവര്‍ഹെഡ് ടാങ്കുകള്‍, ബോര്‍വെല്ലുകള്‍, ഡൊമെസ്റ്റിക്ക് ടാപ്പുകള്‍, കിണറുകള്‍, ടാങ്കര്‍ ലോറികളില്‍ സപ്ലൈ ചെയ്യുന്ന വെള്ളം എന്നിവയില്‍ നിന്നായി ഇതുവരെ 46 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. ഇവയില്‍ 19 സാമ്പിളുകളിലെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതില്‍ പലതിലും ബാക്ടീരിയുടെ സാന്നിധ്യം കാണുന്നുണ്ട്. വിശദമായ പരിശോധനാ റിപ്പോര്‍ട്ട് ലഭ്യമാകാനുണ്ട്. ഇത് സൂചിപ്പിക്കുന്നത് വെള്ളത്തിന്റെ ഗുണനിലവാരം മോശമെന്നാണ്.
ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി വരുന്നു. ഇന്ന് മുതല്‍ ആരോഗ്യ വകുപ്പ് വിവിധ ഫ്‌ളാറ്റുകളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ നിശ്ചിത സാമ്പിളുകള്‍ രണ്ട് നേരം പരിശോധിച്ച് ക്ലോറിന്റെ അളവ് വിലയിരുത്തി വരുന്നതായും മന്ത്രി വ്യക്തമാക്കി.

പ്രൈമറിക്ക് മാത്രം അധ്യയന ദിനങ്ങളില്‍ കുറവ്,മറ്റുള്ളവ 220തന്നെ

തിരുവനന്തപുരം. പ്രൈമറിക്ക് മാത്രം അധ്യയന ദിനങ്ങളില്‍ കുറവ്,മറ്റുള്ളവ 220തന്നെയെന്ന് മന്ത്രി അറിയിച്ചു. അധ്യയന ദിവസങ്ങളുടെ എണ്ണം സംബന്ധിച്ച് നിലനിൽക്കുന്ന തർക്കത്തിൽ സമവായത്തിലെത്താൻ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിളിച്ച യോത്തിലാണ് ഇതറിയിച്ചത്. പ്രൈമറി വിഭാഗത്തിന് (ക്ലാസ് 1 മുതൽ 5 വരെ) RTE ആക്ടിലെ വ്യവസ്ഥയ്ക്ക് വിധേയമായി 200 അധ്യയന ദിവസങ്ങളായി കുറവു വരുത്തുമെന്നും ബാക്കിയുള്ളവയുടെ അധ്യയന ദിവസങ്ങൾ 220 ആയി തുടരുമെന്നും മന്ത്രി അറിയിച്ചു.

ഒരേ ശമ്പള സ്കെയിലിലും സമാന തസ്തികയിലും ജോലി (PD ടീച്ചർ) ചെയ്യുന്ന പ്രൈമറി – അപ്പർ പ്രൈമറി അധ്യാപകരെ ഭിന്നിപ്പിക്കുന്ന നടപടി ആണിതെന്ന് അഭിപ്രായമുയര്‍ന്നു. എട്ടാം ക്ലാസ് വരെ RTE ആക്ടിൽ പറയുന്നതുപോലെ 1000 അധ്യയനമണിക്കൂർ ഉറപ്പാക്കി 200 അധ്യയന ദിവസങ്ങൾ ആക്കണമെന്നും 9, 10 ക്ലാസ്സുകൾക്ക് 200 അധ്യയന ദിവസങ്ങളിൽ 1200 അധ്യയനമണിക്കൂർ ആയി ക്രമീകരിക്കണമെന്നും ആവശ്യമുണ്ടായി. ഇതിനായി അധ്യയന സമയം രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ ആക്കണമെന്നും നിർദേശിച്ചു.
ഈ കാര്യം ഒന്നുകൂടി പരിശോധിക്കാൻ മന്ത്രി പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദേശിച്ചു.

പ്രൈമറി വിഭാഗത്തിന് മാത്രം അധ്യയന ദിവസങ്ങളിൽ കുറവ് വരുത്തിക്കൊണ്ടുള്ള മന്ത്രിയുടെ നിർദേശം KSTA സ്വാഗതം ചെയ്തപ്പോൾ KPSTA, NTU, AKSTU, KSTU, KAMA, KSTC, KPTA, KSTF എന്നീ സംഘടനകൾ വിയോജിച്ചു.
അധ്യയന ദിവസങ്ങൾ സംബന്ധിച്ച പുതിയ തീരുമാനം എജി യുമായി ആലോചിച്ച് ഹൈ കോടതിയെ അറിയിക്കും.

വിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ സംബന്ധിച്ച് സംഘടനകൾ ഉന്നയിച്ച പരാതി അടിയന്തിരമായി പരിഹരിക്കുന്നതാണെന്ന് മന്ത്രി യോഗത്തിൽ ഉറപ്പ് നൽകി
ഫയൽ നീക്കം സംബന്ധിച്ച പുരോഗതി ഓരോ 3 ദിവസത്തിലും പരിശോധിക്കുമെന്ന് DGE യോഗത്തെ അറിയിച്ചു. ജൂലൈ 19 ന് കോഴിക്കോടും 26 ന് എറണാകുളത്തും ആഗസ്റ്റ് 05 ന് കൊല്ലത്തും ഫയൽ തീർപ്പാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് അദാലത്തുകൾ സംഘടിപ്പിക്കുമെന്നും അദാലത്തിൽ പരിഗണിക്കേണ്ടവർക്ക് പരാതി സമർപ്പിക്കാനുള്ള അവസാന തീയതി പിന്നീട് പരസ്യപ്പെടുത്തുമെന്നും DGE അറിയിച്ചു.

അസാധുവായ UID കളിൽ മുൻവർഷത്തേക്കാൾ വളരെ കുറവ് വന്നിട്ടുണ്ടെന്നും ഈ വർഷം അവശേഷിക്കുന്നത് 2965 ആണെന്നും DGE അറിയിച്ചു.

പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് IAS, DGE എസ് ഷാനവാസ് IAS, അഡീഷണൽ ഡയറക്ടർമാരായ. എം കെ ഷൈൻ മോൻ, സി എ സന്തോഷ്, SCERT ഡയറക്ടർ Dr. ആർ കെ ജയപ്രകാശ്, കൈറ്റ് CEO കെ അൻവർ സാദത്ത്, SSK SPD സുപ്രിയ എ ആർ, ജനറൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട് മെൻ്റിലെയും, ഡയറക്ടറേറ്റിലെയും ഉദ്യോഗസ്ഥർ, സംഘടനാ പ്രതിനിധികളായ പി എസ് ഗോപകുമാർ(NTU), കെ അബ്ദുൾ മജീദ്(KPSTA), ബദറുന്നിസ(KSTA), ഒ കെ ജയകൃഷ്ണൻ(AKSTU),കെ എം അബ്ദുള്ള(KSTU), ഹരീഷ് കടവത്തൂർ(KSTC), എം തമീമുദീൻ(KAMA), പി എം രാജീവ്(KPTA), ജെ ആർ സാലു (KSTF) എന്നിവരും പങ്കെടുത്തു.

വിദ്യാരംഭം സെൻട്രൽ സ്കൂളിന്റെ നേതൃത്വത്തിൽ വായനാദിനാചാരണം നടത്തി

ശാസ്താംകോട്ട.വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിന്റെ നേതൃത്വത്തിൽ വായനാദിനാചാരണംനടന്നു. വായനാശീലം കുട്ടികളിൽ വളർത്തിയെ ടുക്കുവാൻ കുട്ടികളെകൊണ്ട് വായനാമത്സരവും പി. എൻ. പണിക്കർ അനുസ്മരണവും നടത്തി.
സ്കൂൾ മാനേജർ വിദ്യാരഭം ജയകുമാർ ഉൽഘാടനം ചെയ്തു. പ്രിൻസിപ്പൽ എസ് മഹേശ്വരി അദ്ധ്യക്ഷത വഹിച്ചു. സീനിയർ പ്രിൻസിപ്പൽ ടി കെ രവീന്ദ്രനാഥ്, വൈസ് പ്രിൻസിപ്പൽ ജെ യാസിർ ഖാൻ, അക്കാദമിക് കോ ഓ ർഡിനേറ്റർ അഞ്ജനി തിലകം, പ്രോഗ്രാം കോ ഓർഡിനേറ്റർ മുഹമ്മദ്‌ സാലിം, സന്ദീപ് വി ആചര്യ, റാം കൃഷ്ണ എന്നിവർ നേതൃത്വം നൽകി.

റിമോട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്‍ മരിച്ചു… വിവരമറിഞ്ഞ കുട്ടിയുടെ മുത്തശ്ശിയും കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: റിമോട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്‍ മരിച്ചതിനു പിന്നാലെ കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുട്ടിയുടെ മരണ വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ മുത്തശ്ശി ചെങ്ങണങ്ങാട്ടില്‍ കുന്നശ്ശേരി വീട്ടില്‍ ആസിയ (51) കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.
വൈലത്തൂർ ചിലവിൽ ചങ്ങണംകാട്ടിൽ കുന്നശ്ശേരി അബ്ദുൽ ഗഫൂറിന്റെയും സാജിലയുടെയും മകൻ മുഹമ്മദ് സിനാൻ (9) ആണ് ഇന്നലെ ഓട്ടോമാറ്റിക് ഗേറ്റിന് ഇടയിൽ കുടുങ്ങി മരിച്ചത്. അബ്ദുൾഗഫൂറിന്റെ മാതാവാണ് ആസിയ. വ്യാഴാഴ്ച വൈകീട്ട് നാലു മണിയോടെയാണ് കുട്ടി ​അപകടത്തിൽപ്പെട്ടത്.
അടുത്ത വീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റ് കടന്ന് പള്ളിയിലേക്ക് നമസ്കാരത്തിനു പോകുമ്പോഴാണ് ഗേറ്റിൽ കുടുങ്ങിയത്. ഇതുവഴി നടന്നു പോകുകയായിരുന്ന നാട്ടുകാരനാണ് കുട്ടി ഗേറ്റിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരൂർ ആലിൻചുവട് എംഇടി സെൻട്രൽ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. എല്ലാവരും ഹജ്ജിനു പോയതിനാൽ അപകടം സംഭവിച്ച ഗേറ്റുണ്ടായിരുന്ന വീട്ടിൽ ആരും ഇല്ലായിരുന്നു. മഞ്ചേരി മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം ചിലവിൽ ജുമാമസ്ജിദ് കബറിസ്താനിൽ ഇന്ന് കബറടക്കും.

താവത്തു കടവിൽ ലിറ്റി ഗബ്രിയേൽ നിര്യാതയായി

പട്ടകടവ്. കാരാളിമുക്ക് താവത്തു കടവിൽ പരേതനായ ഗബ്രിയേലിന്‍റെ ഭാര്യ ലിറ്റി ഗബ്രി യേൽ (87)
നിര്യാതയായി. സംസ്കാരച്ചടങ്ങുകൾ ഇന്നു(21-6) രാവിലെ 11ന് പട്ടകടവ് സെൻ്റ്. ആൻഡ്രൂസ് ദേവലയത്തിൽ
മക്കൾ
1. മേരി സരോജം L.G(റിട്ട. ടീച്ചര്‍)
2. സേവ്യർ L.G
3. ജലജാ മേരി L.G(റിട്ട. ടീച്ചര്‍)
4. ജോൺസൺ L..G( പോലീസ് കമ്മിഷണർ ഓഫീസ് കൊല്ലം സിറ്റി)
മരുമക്കൾ
. മാത്യു ആൻ്റെണി ,. രമ്യാ തോമസ് ,

കള്ളക്കുറിച്ചി :മരണസംഖ്യ 50 ആയി ഉയർന്നു; അറസ്റ്റിലായ മുഖ്യ പ്രതിയുടെ പേരിൽ നൂറോളം കേസ്സുകൾ

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി ഉയർന്നു. എന്നാൽ ജില്ലാ ഭരണകൂടം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരികരിച്ചിട്ടില്ല. ഇതിനിടെ സംഭവത്തിൽ അറസ്റ്റിലായ മുഖ്യ പ്രതി ചിന്ന ദൂരെയുടെ പേരിൽ നൂറോളം കേസ്സുകൾ നിലവിലുണ്ട്. ഇന്ന് സംസ്ഥാന നിയമസഭാ സമ്മേളനം ചേരുമ്പോൾ പ്രതിപക്ഷം കള്ളക്കുറിച്ചി വിഷയം സഭയിൽ ഉയർത്തും.
വിവിധ ആശുപത്രികളിലായി സ്ത്രീകളടക്കം നിരവധി പേർ ഇപ്പോഴും ചികിത്സയിലാണ്.ഇതിൽ 19 പേരുടെ നില അതീവ ഗുരുതരമാണ്. 100 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തെപ്പറ്റി സി ബി ഐ അന്വേഷണം നടത്തമെന്നാവശ്യപ്പെട്ട് എ ഐ എ ഡി എം കെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.ഹർജി ഇന്ന് പരിഗണിക്കും. ബിജെപി ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിന് കത്ത് അയച്ചു.

കള്ളക്കുറിച്ചി : മുഖ്യപ്രതി ചിന്നദൂരെ അറസ്റ്റിൽ;മരണസംഖ്യ 43, അണ്ണാ ഡിഎംകെയുടെ ഹർജി ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 43 ആയി. മുഖ്യ പ്രതി ചിന്ന ദൂരെ കടലൂരിൽ നിന്നും അറസ്റ്റിലായി. ഇന്നലെ രാത്രിയാണ് ഒരു കൂടി ഉണ്ടായത്. എന്നാൽ ജില്ലാ ഭരണകൂടം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരികരിച്ചിട്ടില്ല.വിവിധ ആശുപത്രികളിലായി സ്ത്രീകളടക്കം നിരവധി പേർ ഇപ്പോഴും ചികിത്സയിലാണ്.ഇതിൽ 19 പേരുടെ നില അതീവ ഗുരുതരമാണ്. 100 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തെപ്പറ്റി സി ബി ഐ അന്വേഷണം നടത്തമെന്നാവശ്യപ്പെട്ട് എ ഐ എ ഡി എം കെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.ഹർജി ഇന്ന് പരിഗണിക്കും. ബിജെപി ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിന് കത്ത് അയച്ചു.

ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചു

തൊടുപുഴ: കല്ലാറിലെ സ്വകാര്യ ആന സഫാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാൻ മരിച്ചു. കാസർക്കോട് നീലേശ്വരം സ്വദേശി ബാലകൃഷ്ണൻ (62) ആണ് മരിച്ചത്.

സഫാരി കഴിഞ്ഞു ആനയെ തളക്കുന്നതിനിടെയാണ് ബാലകൃഷ്ണനു ചവിട്ടേറ്റത്. കേരള ഫാം എന്ന ആന സഫാരി കേന്ദ്രത്തിൽ വച്ചാണ് സംഭവം.
മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃത​​ദേഹം വിട്ടുനൽകും.

ദില്ലി മദ്യനയ അഴിമതി കേസ്: മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ഇന്ന് ജയിൽ മോചിതനാകും

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യം ലഭിച്ചതോടെ ഇന്ന് ജയിൽ മോചിതനാകും. അറസ്റ്റിലായി ഇന്ന് മൂന്ന് മാസം തികയാനിരിക്കെയാണ് ഡൽഹി റോസ് അവന്യു കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവെക്കണം. കോടതി ഉത്തരവ് കൈമാറിയാൽ കെജ്രിവാൾ ഇന്ന് ഉച്ചയോടെ ജയിൽ മോചിതനാകും.

ജാമ്യം നൽകിയ ഉത്തരവ് റദ്ദാക്കണമെന്ന ഇ ഡി യുടെ ആവശ്യം കോടതി തള്ളി. നേരത്തെ ലോകസ്ഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെജരിവാളിനു സുപ്രീം കോടതി 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജാമ്യകാലാവധിക്ക് ശേഷം ജൂൺ രണ്ടിനാണ് കെജ്രിവാൾ തിഹാർ ജയിലിൽ തിരിച്ചെത്തിയത്.

അനധികൃതമായി ലൈസൻസ് നൽകാൻ എ.എ.പിയിലെ മുതിർന്ന നേതാക്കൾ കോടികൾ കൈക്കൂലി വാങ്ങിയെന്നും ഇത് ഗോവയിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു എന്നതുമാണ് കെജ്രിവാളിനെതിരെയുള്ള കേസ്. മാർച്ച് 21നാണ് ഇ.ഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.