അഞ്ചൽ: അടച്ചിട്ടിരുന്ന വീട്ടിൽ നിന്നും ഒരു ലക്ഷം രൂപ വിലപിടിപ്പുള്ള ക്യാമറയും മൂന്നു പവനോളം തൂക്കമുള്ള സ്വർണ്ണാഭരണങ്ങളും അയ്യായിരത്തോളം രൂപയും കവർന്നു. ഇടയം സതീശ മന്ദിരത്തിൽ സുരേന്ദ്രൻ നായരുടെ വീട്ടിലാണ് മോഷണം നടത്തത്. രണ്ട് മാസത്തോളമായി വീട്ടിൽ ആൾത്താമസമില്ലാതിരുന്നതിനെത്തുടർന്ന് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇന്ന് വീട്ടുടമകൾ എത്തിയപ്പോൾ മുൻ വശത്തെ ഗ്രില്ലും വാതിലുകളും തകർക്കപ്പെട്ട നിലയിൽ കാണപ്പെട്ടു. തുടർന്ന് വീട്ടുടമ അഞ്ചൽ പൊലീസിൽ പരാതി നൽകി. പൊലീസെത്തി വീടും പരിസരവും പരിശോധന നടത്തി. വീടിനുള്ളിലും പരിസരത്തും മുളക് പൊടിയും മറ്റേതോ വെളുത്ത പൊടിയും വിതറിയ നിലയിലാണ്. മുറിയ്ക്കകത്തുണ്ടായിരുന്ന അലമാരയിൽ നിന്നുമാണ് ക്യാമറയും സ്വർണ്ണവും പണവും കവർന്നത്. . ഫോറൻസിക് ,ഫിംഗർപ്രിൻ്റ് വിദഗ്ദ്ധർ സ്ഥലത്തെത്തി കൂടുതൽ തെളിവെടുപ്പ് നടത്തും.
കുമ്പളയിൽ കാറിൽ കടത്തുകയായിരുന്ന അഞ്ചര ലക്ഷം രൂപ വിലമതിക്കുന്ന പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ
കാസർകോട് .കുമ്പളയിൽ കാറിൽ കടത്തുകയായിരുന്ന അഞ്ചര ലക്ഷം രൂപ വിലമതിക്കുന്ന പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ.
മധൂർ ഹിദായത്ത് നഗർ സ്വദേശി അബൂബക്കർ സിദ്ധീഖി(35)നെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് കുമ്പള ജി.എച്ച്.എസ്.എസ്. റോഡിൽ നടത്തിയ വാഹന പരിശോധനയിലാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. കാറിൽ 12 ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു പുകയില ഉൽപ്പന്നങ്ങൾ
വഴിയാത്രക്കാരെ ആക്രമിച്ച് കവര്‍ച്ച… പ്രതികള്‍ കസ്റ്റഡിയില്‍
ആയൂര്‍: വഴിയാത്രക്കാരനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുത്ത രണ്ട് പേരെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി ഏഴിന് ഇളമാട് സ്വദേശിയായ നന്ദനത്തിൽ ബിനുവിനെയാണ് രണ്ടംഗസംഘം ആക്രമിക്കുകയും മൊബൈൽ ഫോണും പണവും തട്ടിയെടുക്കുകയും ചെയ്തത്.
ഇളമാട് ചെറുവക്കൽ താമരവിള പടിഞ്ഞാറ്റതിൽ ബിനു (44) എന്ന് വിളിക്കുന്ന തോമസിനെയും ചെറുവക്കൾ തുമ്പശ്ശേരി വീട്ടില്‍ എബി ജോസഫിനെയും (43. ആണ് ചടയമംഗലം പോലീസ് പിടികൂടിയത്.
ഇളമാട് സ്വദേശിയായ ബിനു ജോലിയും കഴിഞ്ഞ് രാത്രി ആയൂരിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനടുത്ത് ബസ് കാത്തു നിൽക്കുമ്പോൾ പ്രതികൾ പണം ആവശ്യപ്പെട്ടു. പണം കൊടുക്കുവാൻ തയ്യാറാകാതിരുന്ന ബിനുവിനെ പുറകിലൂടെ ചെന്ന് ആക്രമിക്കുകയും പോക്കറ്റിലിരുന്ന മൊബൈൽ ഫോണും മൊബൈൽ ഫോണിൽ ഉണ്ടായിരുന്ന പണവും കൈക്കലാക്കുകയും ചെയ്തു.
തുടർന്ന് ബിനു ബഹളം വയ്ക്കുകയും നാട്ടുകാർ പ്രതികളെ തടഞ്ഞു വയ്ക്കുകയും ചെയ്തു. തുടർന്ന് ചടയമംഗലം പോലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കളഞ്ഞു കിട്ടിയ ഒരു ലക്ഷം രൂപഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകിയ യുവതിക്ക് നാടിന്റെ ആദരം
ശൂരനാട്:കളഞ്ഞു കിട്ടിയ ഒരു ലക്ഷം രൂപ ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകിയ യുവതിക്ക് നാടിന്റെ ആദരം.ശൂരനാട് വടക്ക് പതിനൊന്നാം വാർഡിൽ പടിഞ്ഞാറ്റംകിഴക്ക് പുത്തൽവിള കിഴക്കതിൽ ബിൻസി ബാബുവിനെയാണ് നാട് ആദരിച്ചത്.ഇടയ്ക്കാട് അക്ഷയ
കേന്ദ്രത്തിലെ ജീവനക്കാരിയാണ് ബിൻസി.കഴിഞ്ഞ ദിവസം സ്ഥാപനത്തിന്റെ മുന്നിൽ നിന്നാണ് ഒരു ലക്ഷം രൂപ കളഞ്ഞു കിട്ടിയത്.ഉടൻ തന്നെ സ്ഥാപനത്തിലെ മാനേജരെയും ശൂരനാട്
പൊലീസിനേയും വിവരം അറിയിച്ചു.ഇടയ്ക്കാട് സ്വദേശി ഉണ്ണികൃഷ്ണന്റേത് ആയിരുന്നുകളഞ്ഞു കിട്ടിയ പണം.പിന്നീട് ഇദ്ദേഹം എത്തി പണം ഏറ്റുവാങ്ങി.മാതൃകാപരമായ പ്രവർത്തനം നടത്തിയ ബെൻസിയെ വാർഡ് മെമ്പർ സുനിതാ ലത്തീഫിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു.മുൻ ഗ്രാമപഞ്ചായത്ത് അംഗം ലത്തീഫ് പെരുംകുളം,സിഡിഎസ് മെമ്പർ നസീമ ബീവി,എഡിഎസ് ഭാരവാഹികളായ ലിജി ലൂക്കോസ്,പൊന്നമ്മ ജോൺ, ആനന്ദവല്ലി,രമണി കമലഹാസൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രഭാസ് നായകനായ കല്‍ക്കി ബുക്ക് ചെയ്ത ആരാധകര്‍ക്ക് പറ്റിയ അബദ്ധം സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നു
ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് നായകനായി എത്തുന്ന കല്‍ക്കി 2898 എഡി. ചിത്രത്തിന്റെ പ്രീ ബുക്കിങ് ആരംഭിച്ചതോടെ ആരാധകര്‍ ഒന്നടങ്കം ആവേശത്തിലാണ്. രണ്ട് ലക്ഷത്തിലധികം ടിക്കറ്റാണ് ഇതിനോടകം വിറ്റുപോയത്. ആവേശത്തില്‍ കല്‍ക്കിക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ആരാധകര്‍ക്ക് പറ്റിയ അബദ്ധമാണ് സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നത്.
പ്രഭാസിന്റെ കല്‍ക്കിക്കു പകരം ചിലര്‍ക്ക് കിട്ടിയത് അഞ്ച് വര്‍ഷം മുന്‍പ് റിലീസ് ചെയ്ത മറ്റൊരു കല്‍ക്കിയുടെ ടിക്കറ്റാണ്. ബുക്ക് മൈ ഷോ വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് അബദ്ധം പിണഞ്ഞത്. അതോടെ 2019ല്‍ റിലീസായ ചിത്രത്തിന്റെ ചില ഷോകള്‍ ഹൗസ്ഫുള്‍ ആവുകയായിരുന്നു. പിന്നാലെ നിരവധി ആരാധകരാണ് തങ്ങള്‍ക്ക് കിട്ടിയ കല്‍ക്കി ടിക്കറ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ട് രംഗത്തെത്തിയത്.
സംഭവം വൈറലായതോടെ 2019 കല്‍ക്കിയിലെ നായകനായ രാജശേഖര്‍ രംഗത്തെത്തി. ഇതുമായി തനിക്ക് ബന്ധമില്ലെന്നാണ് തമാശരൂപേണ അദ്ദേഹം എക്‌സില്‍ കുറിച്ചത്. പിന്നാലെ പ്രഭാസ്, നാഗാശ്വിന്‍, അശ്വിനിദത്ത്, വൈജയന്തി ഫിലിംസ് എന്നിവര്‍ക്ക് ആശംസകള്‍ അറിയിക്കുകയും ചെയ്തു. അതേസമയം ഇതു സാങ്കേതിക തകരാര്‍ മൂലം ഉണ്ടായതാണെന്നും കല്‍ക്കിയുടെ ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാവര്‍ക്കും പുതിയ ചിത്രമായ കല്‍ക്കി 2898 എഡിയുടെ ടിക്കറ്റ് നല്‍കുമെന്നും ബുക്ക്‌മൈഷോ എക്‌സില്‍ കുറിച്ചു.
ഇന്ന് അർദ്ധരാത്രി മുതൽ മിൽമ ട്രേഡ് യൂണിയനുകൾ നടത്താൻ തീരുമാനിച്ച പണിമുടക്ക് പിൻവലിച്ചു
തിരുവനന്തപുരം.ശമ്പള പരിഷ്കരണം നടപ്പിലാക്കാത്തതിൽ ഇന്ന് അർദ്ധരാത്രി മുതൽ മിൽമ ട്രേഡ് യൂണിയനുകൾ നടത്താൻ തീരുമാനിച്ച പണിമുടക്ക് പിൻവലിച്ചു. അഡീഷണൽ ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് പിന്നാലെയാണ് തീരുമാനം. യോഗത്തിൽ ജൂലൈ 15 നുള്ളിൽ ശമ്പളപരിഷ്കരണം നടപ്പിലാക്കുമെന്ന കമ്മീഷണറുടെ ഉറപ്പ് രേഖാമൂലം ലഭിച്ചതിനുശേഷമാണ് സമരം പിൻവലിച്ചത്. കഴിഞ്ഞവർഷം ശമ്പള പരിഷ്കരണ കരാർ ഒപ്പുവെച്ചെങ്കിലും അത് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. മന്ത്രിസഭയുടെ പരിഗണനയിലുള്ള ശമ്പള പരിഷ്കരണം അംഗീകാരം ലഭിച്ചാൽ നടപ്പിലാക്കാമെന്നാണ് മിൽമയുടെ നിലപാട്.
പിടിച്ചുപറിക്കേസ്,ആയൂരില്‍ രണ്ടുപേര്‍ പിടിയില്‍
ആയൂര്‍. വഴിയാത്രക്കാരനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുതായി കേസ്. രണ്ടുപേരെ അറസ്റ്റ് ചെയ്ത് ചടയമംഗലം പോലീസ്. ഇളമാട് ചെറുവക്കൽപടിഞ്ഞാറ്റതിൽ തോമസിനെയും ചെറുവക്കൾ തുമ്പശ്ശേരി വീട്ടിൽ എബി ജോസഫിനെയും ആണ് ചടയമംഗലം പോലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം രാത്രിയാണ് ഇളമാട് ബിനുവിൽ നിന്ന് രണ്ടംഗസംഘം മൊബൈൽ ഫോണും പണവും തട്ടിയത്. ആയൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്ത് വെച്ച് പ്രതികൾ ബിനുവിനോട് പണം ആവശ്യപ്പെട്ടു. പണം നൽകാത്ത വന്നതോടെ ബിനുവിന് ആക്രമിച്ചു പണവും മൊബൈൽ ഫോണും തട്ടിയെടുക്കുകയായിരുന്നു
പനങ്ങാട് ബസ് അപകടത്തിൽ കല്ലട ബസിന്റെ കൂടുതല്‍ നിയമലംഘനങ്ങൾ കണ്ടെത്തി
കൊച്ചി. പനങ്ങാട് ബസ് അപകടത്തിൽ കല്ലട ബസിന്റെ നിയമലംഘനങ്ങൾ കണ്ടെത്തി ആർടിഒ . ബസിന്റെ സ്പീഡ് ഗവർണർ കട്ട് ചെയ്തിരുന്നതായി പരിശോധനയിൽ കണ്ടെത്തി. ബസ്സിന്റെ പിന്നിലെ ടയറുകൾ തേഞ്ഞനിലയിൽ ആയിരുന്നു എന്നും ആർടിഒ കണ്ടെത്തി. എറണാകുളം ആർടിഒയുടെ നേതൃത്വത്തിൽ ഇന്ന് നടന്ന പരിശോധനയിലാണ് ബസ്സിലെ നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഇന്നലെ കല്ലട ബസ് മറിഞ്ഞ ഉണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.
അമിതവേഗത്തിൽ എത്തി സിഗ്നൽ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കല്ലട ബസ് റോഡിനു കുറുകെ മറിഞ്ഞ് ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലാണ് ബസ്സിന്റെ കൂടുതൽ നിയമലംഘനങ്ങൾ ഇന്ന് കണ്ടെത്തിയത്. എറണാകുളം ആർടിഒ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് നടത്തിയ പരിശോധനയിലാണ് ബസ്സിലെ സ്പീഡ് ഗവർണർ കട്ട് ചെയ്ത് ഇട്ടിരിക്കുകയായിരുന്നു എന്നും പിന്നിലെ ടയറുകൾ തേഞ്ഞനിലയിൽ ആയിരുന്നു എന്നും കണ്ടെത്തിയത്.
നിയമം ലംഘിച്ച് കൂടുതൽ ആളുകളെ കയറ്റുന്നതിനായി ബസ്സിൽ ആറ് സീറ്റുകൾ പുതുതായി സ്ഥാപിച്ചിരുന്നു. ഇന്നലെ ഉണ്ടായ അപകടത്തിൽ ബസ് മറിഞ്ഞ് ബൈക്ക് യാത്രക്കാരനായ ജിജോ സെബാസ്റ്റ്യൻ എന്ന യുവാവ് മരണപ്പെട്ടിരുന്നു.ബസ്സിനുള്ളിൽ ഉണ്ടായിരുന്ന നിരവധി പേർക്കും സാരമായി പരിക്കേൽക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർ ഇന്ന് കൂടുതൽ പരിശോധനയ്ക്കായി എത്തിയത്.
കേണിച്ചിറയില്‍ നിന്നും പിടികൂടിയത് പട്ടിണിക്കടുവ
വയനാട്.കേണിച്ചിറയിൽ നിന്ന് പിടികൂടിയ കടുവ വനം വകുപ്പിന്റെ നിരീക്ഷണത്തിൽ.രണ്ടു ദിവസത്തെ പരിശോധനയ്ക്കു ശേഷം കടുവയെ നെയ്യാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. മൂന്നു പല്ലുകൾ നഷ്ടപ്പെട്ട കടുവയ്ക്ക് ഭക്ഷണം കഴിക്കാനും പ്രയാസം. മുൻകാലിൽ സാരമായ മുറിവ്. വെറ്റിനറി സർജന്റെ അനുമതി ലഭിച്ചാൽ നെയ്യാറിലേക്ക് മാറ്റും
കടുവയുടെ വയർ ഒട്ടിയ നിലയിൽ. തീറ്റയെടുത്ത് ഒരാഴ്ചയെങ്കിലും ആയെന്ന് നിഗമനം. കാട്ടിലെ പരസ്പരാക്രമണത്തിൽ ആണ് പരിക്കെന്നും കണ്ടെത്തിയിട്ടുണ്ട്.
കുന്നത്തൂർ നിലയ്ക്കലിൽമരം പിഴുത് വീണ് വീട് തകർന്നു
കുന്നത്തൂർ:കുന്നത്തൂർ വാർഡ് മൂന്നിൽ നിലയ്ക്കൽ ക്ഷേത്രത്തിനു പടിഞ്ഞാറ് വശം ലക്ഷ്മി ഭവനത്തിൽ മിനി പുഷ്പകുമാറിന്റെ വീട് മരം പിഴുത് വീണ് തകർന്നു.തിങ്കളാഴ്ച വൈകിട്ട് മഴയ്ക്കൊപ്പം ആഞ്ഞു വീശിയ കാറ്റിൽ വീടിന്റെ പരിസരത്തു നിന്ന
തേക്കുമരം പിഴുത് വീഴുകയായിരുന്നു.വീട് ഭാഗികമായി തകർന്നു.സംഭവ സ്ഥലം കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട്,വില്ലേജ് ഓഫീസർ റോയ് മോഹൻ,സ്പെഷ്യൽ വില്ലേജ് ഓഫീസർ സമീർ എന്നിവർ സന്ദർശിച്ചു.




































