27.2 C
Kollam
Wednesday 24th December, 2025 | 04:48:38 PM
Home Blog Page 2577

ഒരു ആശ്ളേഷത്തിനിത്ര പറയാനുണ്ടോ, ബെന്യാമിന്‍പ്രതികരിക്കുന്നു

മുന്‍ ദേവസ്വം-പട്ടികജാതി വര്‍ഗ വകുപ്പ് മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ എംപിയെ കെട്ടിപിടിച്ച്‌ ആശ്ലേഷിച്ച ദിവ്യ എസ്.

അയ്യരുടെ ചിത്രം ഒരു കാര്യവുമില്ലാതെ വിവാദമായി. ആദ്യം ഒന്നും പറയാനില്ല നല്ല ചിത്രം എന്ന് പറഞ്ഞവര്‍ പിന്നെ അതില്‍ പലതും കണ്ടതോടെയാണ് സംഭവം ജാതിയും ഉദ്യോഗപ്രഭുത്വവും ഈഗോയും സഹോദര ബന്ധവും ബ്രാഹ്മണിക്കല്‍ നീക്കവും ഒക്കെ ആയിമാറിയത്. ചട്ടപ്രകാരം കെട്ടിപ്പിടിക്കാമോ എന്നുവരെ ചോദിച്ചവരുണ്ട്.പെണ്ണ് കെട്ടിപ്പിടിച്ചാല്‍ കുഴപ്പമില്ല ആണാണെങ്കിലോ എന്ന് കുത്തിത്തിരിപ്പിനു വന്നവരും ുണ്ട്. എന്തായാലും ഒരു ആശ്ളേഷം ചരിത്രമായി.

നടപടിയെ സമൂഹമാധ്യമത്തിലടക്കം നിരവധി പേര്‍ പ്രശംസിച്ചിരുന്നു. എന്നാല്‍ ഏതിനും നെഗറ്റീവ് മാത്രം പറയുന്നവര്‍ ആ പോസ്റ്റിലെ ജാതീയത മാത്രം കണ്ടു. അവര്‍ ആ വിഷയത്തില്‍ നെഗറ്റീവ് കമന്റുകളും മോശം പ്രയോഗങ്ങളും ഉപയോഗിച്ചു. അങ്ങനയുണ്ടായ മോശം കമന്റുകള്‍ക്കെതിരായ വളരെ സമചിത്തതയോടെ കെ. രാധാകൃഷ്ണനും ദിവ്യ എസ്. അയ്യരും പ്രതികരിച്ചത്. ദിവ്യ എസ് അയ്യര്‍ തന്നെ ആലിംഗനം ചെയ്തത് സ്നേഹപ്രകടനത്തിന്റെ ഭാഗമാണെന്ന് കെ. രാധാകൃഷ്ണന്‍ എം.പി. ഒരു സ്നേഹ പ്രകടനം ഇത്ര ചര്‍ച്ചയാക്കേണ്ട കാര്യമുണ്ടോ?, ആര്‍ക്കും സ്നേഹിക്കാനും പാടില്ലേയെന്നും അദ്ദേഹം ചോദിച്ചു. സ്‌നേഹത്തിന് പ്രോട്ടോകോള്‍ ഇല്ലെന്നാണ് ദിവ്യ എസ്. അയ്യര്‍ പ്രതികരിച്ചത്.

അതിനിടെ, ഈ പോസ്റ്റിന് നെഗറ്റീവ് കമന്റിടുന്നവരെ വിമര്‍ശിച്ചു കൊണ്ട് പ്രശസ്ത എഴുത്തുകാരന്‍ ബെന്ന്യാമിന്‍റെ ഫേസ് ബുക്ക് കുറിപ്പും ചര്‍ച്ചയാകുന്നു.. ദിവ്യ എസ്. അയ്യര്‍ ആദ്യമായിട്ടല്ല, പാര്‍ശ്വവത്കരിക്കപ്പെട്ടവരെ, ദളിതരെ, തന്റെ ജാതിയില്‍ പെടാത്തവരെ, സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ, കറുത്തവരെ കെട്ടിപ്പിടിക്കുന്നത്. അതവരുടെ ജീവിത ശൈലിയാണ്. അത്തരത്തില്‍ എത്രയോ ചിത്രങ്ങള്‍ ഇതിനു മുന്‍പ് കണ്ടിട്ടുണ്ട്. അന്നൊന്നും സല്യൂട്ട് അടിക്കാതെ സഖാവ് കെ. രാധാകൃഷ്ണനെ കെട്ടിപ്പിടിച്ചപ്പോള്‍ സല്യൂട്ട് കൊടുത്തത് അതിന് നിറയെ രാഷ്ട്രീയ മാനങ്ങള്‍ ഉള്ളത് കൊണ്ട് തന്നെയാണ്. അതറിയാതെ അതിനെ ജാതീയമായി മാത്രം വായിക്കുന്ന വാട്‌സ് ആപ്പ് മാമന്മാര്‍, സ്വന്തം കണ്ണിലെ കോല്‍ എടുത്തിട്ട് ‘പുരോഗമനം’ പറയുന്നതാവും ഉചിതം. ഞാന്‍ സല്യൂട്ട് അടിക്കുന്നത് ദിവ്യ എസ് അയ്യര്‍ക്കല്ല, ദിവ്യ എന്ന എന്റെ കൂട്ടുകാരിക്കാണ്. പുറത്ത് പുരോഗമനവും അകത്ത് ജീര്‍ണ്ണിച്ച ജാതിയും കൊണ്ടു നടക്കുന്നവര്‍ക്ക് അവരെ മനസിലാവില്ല. ആ സല്യൂട്ടിന്റെ അര്‍ത്ഥവും മനസിലാവില്ല.
ഒരിക്കല്‍ കൂടി സല്യൂട്ട് ദിവ്യ…

മൂന്ന് സ്കൂൾ വിദ്യാർഥികളെ കാണാതായി… തിരച്ചിൽ ആരംഭിച്ചു

പാലക്കാട്: പത്തിരിപ്പാലയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കാണാതായി. അതുൽ കൃഷ്ണ, ആദിത്യൻ, അനിരുദ്ധ് എന്നിവരെയാണ് കാണാതായത്. രണ്ട് പേർ പത്താം ക്ലാസിലും ഒരു കുട്ടി ആറാം ക്ലാസിലുമാണ് പഠിക്കുന്നത്.
സ്കൂളിലേക്ക് പോയ കുട്ടികൾ അവിടെ എത്തിയില്ലെന്നു വൈകീട്ടാണ് രക്ഷിതാക്കൾക്ക് വിവരം ലഭിച്ചത്. മങ്കര, ഒറ്റപ്പാലം പൊലീസും ബന്ധുക്കളും തിരച്ചിൽ ആരംഭിച്ചു.

ശക്തമായ കാറ്റിൽ 14 വീടുകൾക്ക് നാശനഷ്ടം

ആലുവ. ചെങ്ങമനാട് ഇന്ന് വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിൽ 14 വീടുകൾക്ക് നാശനഷ്ടം. മരങ്ങൾ ഒടിഞ്ഞുവീണു വീടുകളുടെ മേൽക്കൂര പറന്നു പോയും ആണ് വീടുകൾക്ക് നാശനഷ്ടം ഉണ്ടായത്. പഞ്ചായത്തിലെ 9 ,10 വാർഡുകളിലാണ് വ്യാപക നാശനഷ്ടം ഉണ്ടായത്. എടവനക്കാട് പഞ്ചായത്തിൽ ശക്തമായ കടൽക്ഷോഭത്തിൽ നാലു വീടുകളിൽ കടൽ വെള്ളം കയറി. ബീച്ചിന് സമീപത്തുള്ള വീടുകളിലാണ് വെള്ളം കയറിയത്.

അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ജലജന്യ രോഗബാധ,സ്കൂളിന് അവധി

ആലപ്പുഴ. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ജലജന്യ രോഗങ്ങൾ മൂലമുള്ള അസ്വസ്ഥത. ആലപ്പുഴയിൽ ചൂരവിള ഗവ എൽപി സ്കൂളിന് അവധി. മുൻകരുതൽ എന്ന നിലയിൽ സ്കൂളിന് 26 വരെ അവധി നൽകി ജില്ല കളക്ടർ ഉത്തരവായി. സ്കൂളിലെയും സമീപപ്രദേശങ്ങളിലെയും കുടിവെള്ള സ്രോതസ്സുകളിൽ നിന്നുള്ള ജലം പരിശോധനയ്ക്കായി ശേഖരിച്ച് അയച്ചിട്ടുണ്ട്.

നീറ്റ് പരീക്ഷ ക്രമക്കേടിൽ അഞ്ചു കേസുകൾ ഏറ്റെടുത്ത് സിബിഐ

ന്യൂഡെല്‍ഹി. നീറ്റ് പരീക്ഷ ക്രമക്കേടിൽ അഞ്ചു കേസുകൾ ഏറ്റെടുത്ത് സിബിഐ. ബീഹാർ ചോദ്യപേപ്പർ ചോർച്ച കേസിൽ മുഖ്യസൂത്രധാരൻ നേപ്പാളിലേക്ക് കടന്നതായി വിവരം.പൊതു പരീക്ഷാ നിയമത്തിന്റെ ചട്ടങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടാൽ പരീക്ഷാ കേന്ദ്രത്തിന്റെ ചുമതലക്കാരൻ നടപടി സ്വീകരിക്കണം.ബീഹാർ നീറ്റ് പരീക്ഷാ ക്രമക്കേട് കേസിൽ പരീക്ഷാകേന്ദ്രത്തിലേക്കുള്ള ചോദ്യപേപ്പർ കവറുകൾ നേരത്തേ പൊട്ടിച്ചെന്ന് കണ്ടെത്തൽ.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശത്തിന് പിന്നാലെ നീറ്റ് പരീക്ഷ ക്രമക്കേടിൽ അഞ്ചു കേസുകൾ ഏറ്റെടുത്തു. ബീഹാറിലും ഗുജറാത്തിലും ആയി ഓരോന്നും രാജസ്ഥാനിലെ മൂന്ന് കേസുകളും ആണ് ഏറ്റെടുത്തത്. ബീഹാറിൽ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്ത 18 പ്രതികളെയും ഡൽഹിയിൽ എത്തിച്ച് സിബിഐ ചോദ്യം ചെയ്യും. ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെ മുഖ്യസൂത്രധാരൻ സഞ്ജീവ് മുഖ്യയ നേപ്പാളിലേക്ക് കടന്നതായി ആണ് വിവരം.അതിനിടയിൽ പൊതു പരീക്ഷ നിയമത്തിന്റെ ചട്ടങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കി.നമുക്കേടെ ശ്രദ്ധയിൽപ്പെട്ടാൽ ആദ്യം പരീക്ഷ സെന്റർ ചുമതലക്കാരൻ റിപ്പോർട്ട് തയ്യാറാക്കി റീജിയണൽ ഓഫീസർക്ക് കൈമാറണം. റിപ്പോർട്ടർ റീജിയണൽ ഓഫീസർമാർ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാനും ആണ് ചട്ടങ്ങളിൽ പറയുന്നത്.ബീഹാർ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തുന്ന അന്വേഷണത്തിൽ ഗുരുതര കണ്ടെത്തലുകൾ ആണ് ഉണ്ടായത്. കത്തിക്കഴിഞ്ഞ നിലയിൽ കണ്ടെടുത്ത ചോദ്യപേപ്പറുകളുടെ ഫോറൻസിക് പരിശോധനയിൽ യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യo ഉണ്ടെന്ന് കണ്ടെത്തി. ഏതാണ്ട് 68 ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറിന് സാമാനം.പരീക്ഷാക്രമകേടിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന രാജി ആവശ്യപ്പെട്ട് NSUI ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ചു.

നീറ്റ് പരീക്ഷാ ക്രമക്കേട് കേസിൽ മഹാരാഷ്ട്രയിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. സംശയാസ്പദമായ സന്ദേശങ്ങളും പണം ഇടപാടുകളും കണ്ടെത്തിയതിനെ തുടർന്നാണ് എടിഎസ് അറസ്റ്റ് ചെയ്തത്.

മസ്‌കത്തില്‍ അന്തരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തിനു നഷ്ടപരിഹാരം ,മറുപടിയുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

തിരുവനന്തപുരം . മസ്‌കത്തില്‍ അന്തരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇ–മെയിൽ വഴിയാണു കമ്പനിയുടെ മറുപടി കുടുംബത്തിനു ലഭിച്ചത്. നമ്പി രാജേഷിന്റെ മരണത്തിന് ഉത്തരവാദി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അല്ലെന്നും മറുപടിയില്‍ വ്യക്തമാ‌ക്കി. എയർ ഇന്ത്യയുടെ സഹായം പ്രതീക്ഷിച്ചിരുന്നുവെന്നും നിയമനടപടി സ്വീകരിക്കുമെന്നും കുടുംബം പ്രതികരിച്ചു. എയര്‍ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ അവിചാരിതമായ പണിമുടക്കിനെതുടര്‍ന്ന് നാട്ടില്‍നിന്നും വിദേശത്തെത്തി ഭര്‍ത്താവിനെ കാണാനും വേണ്ട ചികില്‍സക്കുള്ള സൗകര്യങ്ഹള്‍ ഏര്‍പ്പെടുത്താനും ഭാര്യയ്ക്ക് കഴിയാതെപോയതാണ് വിവാദത്തിനാധാരം

അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം

അഞ്ചൽ:  അടച്ചിട്ടിരുന്ന വീട്ടിൽ നിന്നും ഒരു ലക്ഷം രൂപ വിലപിടിപ്പുള്ള ക്യാമറയും മൂന്നു പവനോളം തൂക്കമുള്ള സ്വർണ്ണാഭരണങ്ങളും അയ്യായിരത്തോളം രൂപയും കവർന്നു. ഇടയം സതീശ മന്ദിരത്തിൽ സുരേന്ദ്രൻ നായരുടെ വീട്ടിലാണ് മോഷണം നടത്തത്. രണ്ട് മാസത്തോളമായി വീട്ടിൽ ആൾത്താമസമില്ലാതിരുന്നതിനെത്തുടർന്ന് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇന്ന് വീട്ടുടമകൾ എത്തിയപ്പോൾ മുൻ വശത്തെ ഗ്രില്ലും വാതിലുകളും തകർക്കപ്പെട്ട നിലയിൽ കാണപ്പെട്ടു. തുടർന്ന് വീട്ടുടമ അഞ്ചൽ പൊലീസിൽ പരാതി നൽകി. പൊലീസെത്തി വീടും പരിസരവും പരിശോധന നടത്തി. വീടിനുള്ളിലും പരിസരത്തും മുളക് പൊടിയും മറ്റേതോ വെളുത്ത പൊടിയും വിതറിയ നിലയിലാണ്. മുറിയ്ക്കകത്തുണ്ടായിരുന്ന അലമാരയിൽ നിന്നുമാണ് ക്യാമറയും സ്വർണ്ണവും പണവും കവർന്നത്. . ഫോറൻസിക് ,ഫിംഗർപ്രിൻ്റ് വിദഗ്ദ്ധർ സ്ഥലത്തെത്തി കൂടുതൽ തെളിവെടുപ്പ് നടത്തും.

കുമ്പളയിൽ കാറിൽ കടത്തുകയായിരുന്ന അഞ്ചര ലക്ഷം രൂപ വിലമതിക്കുന്ന പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ

കാസർകോട് .കുമ്പളയിൽ കാറിൽ കടത്തുകയായിരുന്ന അഞ്ചര ലക്ഷം രൂപ വിലമതിക്കുന്ന പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ.
മധൂർ ഹിദായത്ത് നഗർ സ്വദേശി അബൂബക്കർ സിദ്ധീഖി(35)നെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് കുമ്പള ജി.എച്ച്.എസ്.എസ്. റോഡിൽ നടത്തിയ വാഹന പരിശോധനയിലാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. കാറിൽ 12 ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു പുകയില ഉൽപ്പന്നങ്ങൾ

വഴിയാത്രക്കാരെ ആക്രമിച്ച് കവര്‍ച്ച… പ്രതികള്‍ കസ്റ്റഡിയില്‍

ആയൂര്‍: വഴിയാത്രക്കാരനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുത്ത രണ്ട് പേരെ ചടയമംഗലം പോലീസ് അറസ്റ്റ്‌ ചെയ്തു.
 കഴിഞ്ഞ ദിവസം രാത്രി ഏഴിന് ഇളമാട് സ്വദേശിയായ നന്ദനത്തിൽ  ബിനുവിനെയാണ്  രണ്ടംഗസംഘം ആക്രമിക്കുകയും   മൊബൈൽ ഫോണും പണവും തട്ടിയെടുക്കുകയും ചെയ്തത്.
 ഇളമാട് ചെറുവക്കൽ താമരവിള പടിഞ്ഞാറ്റതിൽ ബിനു (44) എന്ന് വിളിക്കുന്ന  തോമസിനെയും ചെറുവക്കൾ തുമ്പശ്ശേരി വീട്ടില്‍ എബി ജോസഫിനെയും (43. ആണ്  ചടയമംഗലം പോലീസ് പിടികൂടിയത്.
ഇളമാട് സ്വദേശിയായ ബിനു ജോലിയും കഴിഞ്ഞ് രാത്രി ആയൂരിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനടുത്ത് ബസ് കാത്തു നിൽക്കുമ്പോൾ  പ്രതികൾ പണം ആവശ്യപ്പെട്ടു. പണം കൊടുക്കുവാൻ തയ്യാറാകാതിരുന്ന ബിനുവിനെ പുറകിലൂടെ ചെന്ന് ആക്രമിക്കുകയും പോക്കറ്റിലിരുന്ന മൊബൈൽ ഫോണും മൊബൈൽ ഫോണിൽ ഉണ്ടായിരുന്ന പണവും കൈക്കലാക്കുകയും ചെയ്തു.
തുടർന്ന് ബിനു ബഹളം വയ്ക്കുകയും നാട്ടുകാർ പ്രതികളെ തടഞ്ഞു വയ്ക്കുകയും ചെയ്തു. തുടർന്ന് ചടയമംഗലം പോലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കളഞ്ഞു കിട്ടിയ ഒരു ലക്ഷം രൂപഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകിയ യുവതിക്ക് നാടിന്റെ ആദരം

ശൂരനാട്:കളഞ്ഞു കിട്ടിയ ഒരു ലക്ഷം രൂപ ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകിയ യുവതിക്ക് നാടിന്റെ ആദരം.ശൂരനാട് വടക്ക് പതിനൊന്നാം വാർഡിൽ പടിഞ്ഞാറ്റംകിഴക്ക് പുത്തൽവിള കിഴക്കതിൽ ബിൻസി ബാബുവിനെയാണ് നാട് ആദരിച്ചത്.ഇടയ്ക്കാട് അക്ഷയ
കേന്ദ്രത്തിലെ ജീവനക്കാരിയാണ് ബിൻസി.കഴിഞ്ഞ ദിവസം സ്ഥാപനത്തിന്റെ മുന്നിൽ നിന്നാണ് ഒരു ലക്ഷം രൂപ കളഞ്ഞു കിട്ടിയത്.ഉടൻ തന്നെ സ്ഥാപനത്തിലെ മാനേജരെയും ശൂരനാട്
പൊലീസിനേയും വിവരം അറിയിച്ചു.ഇടയ്ക്കാട് സ്വദേശി ഉണ്ണികൃഷ്ണന്റേത് ആയിരുന്നുകളഞ്ഞു കിട്ടിയ പണം.പിന്നീട് ഇദ്ദേഹം എത്തി പണം ഏറ്റുവാങ്ങി.മാതൃകാപരമായ പ്രവർത്തനം നടത്തിയ ബെൻസിയെ  വാർഡ് മെമ്പർ സുനിതാ ലത്തീഫിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു.മുൻ ഗ്രാമപഞ്ചായത്ത് അംഗം ലത്തീഫ് പെരുംകുളം,സിഡിഎസ് മെമ്പർ നസീമ ബീവി,എഡിഎസ് ഭാരവാഹികളായ ലിജി ലൂക്കോസ്,പൊന്നമ്മ ജോൺ, ആനന്ദവല്ലി,രമണി കമലഹാസൻ തുടങ്ങിയവർ പങ്കെടുത്തു.