22.9 C
Kollam
Wednesday 24th December, 2025 | 04:36:06 AM
Home Blog Page 2572

സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഞെട്ടിച്ച നീക്കവുമായി പ്രതിപക്ഷം, കൊടിക്കുന്നില്‍ മല്‍സരിക്കും

ന്യൂഡെല്‍ഹി.സ്പീക്കർ തെരഞ്ഞെടുപ്പിൽ കടുത്ത നീക്കവുമായി പ്രതിപക്ഷം, ചരിത്രത്തിലാദ്യമായി സ്പീക്കർ സ്ഥാനത്തേക്ക് ഇത്തവണ മത്സരം. എൻഡിഎയുടെ ഓം ബിർളക്കെതിരെ, ഇന്ത്യ സഖ്യ സ്ഥാനാർഥി യായി കൊടിക്കുന്നിൽ സുരേഷ് മത്സരിക്കും.
കീഴ് വഴക്ക മനുസരിച്ചു ഡ്യൂട്ടി സ്പീക്കർ സ്ഥാനം നൽകാൻ ഭരണപക്ഷം തയ്യാറാകാതെ ഇരുന്നതോടെയാണ് സ്പീക്കർ സ്ഥാനാർത്ഥിയെ നിർത്താൻ പ്രതിപക്ഷം തീരുമാനിച്ചത്.


ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലാദ്യമായി ലോക്സഭാ സ്പീക്കർ പദവിയിലേക്ക് ഇത്തവണ മത്സരത്തിന് വഴിയൊരുങ്ങി.സ്പീക്കർ പദവിയിലേക്ക് പ്രതിപക്ഷം സ്ഥാനാർഥിയെ നിർത്താൻ തീരുമാനിച്ചതോടെയാണ് വോട്ടെടുപ്പിന് വഴി ഒരുങ്ങിയത്.

സമവായത്തിനായി രാജ്നാഥ് സിംഗ് മല്ലികാർജുൻ ഗാർഗെ യുമായി സംസാരിച്ചു. എന്നാൽ ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിന് എന്ന കീഴ്വഴക്കം പാലിക്കണം എന്ന ആവശ്യം അംഗീകരിക്കാൻ ഭരണ പക്ഷം തയ്യാറായില്ല.

അതേ സമയം ലോക്സഭാ സ്പീക്കർ ഓം ബിർളയെ തന്നെ ഇത്തവണ സ്ഥാനാർത്ഥിയാക്കാൻ ബിജെപി എൻ ഡി എ ഘടകകക്ഷികളുമായി ധാരണയിലെത്തി.ഇന്ത്യ സഖ്യ നേതാക്കൾ രാജ് നാഥ് സിങ്ങുമായി നടത്തിയ ചർച്ച ഫലംകാണാത്തതിനെ തുടർന്ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് സ്പീക്കർ സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചു.

തൊട്ടു പിന്നാലെ ജെ പി നദ്ധ അടക്കമുള്ള നേതാക്കൾക്കൊപ്പമെത്തി ഓം ബിർളയും നാമ നിർദ്ദേശപത്രിക നൽകി.നിലവിൽ എൻ ഡി എ ക്ക് 293 ഉം ഇന്ത്യ സഖ്യത്തിന് 233 ഉം അംഗങ്ങളുടെ പിന്തുണയാണുള്ളത്.നാളെ രാവിലെ 11 മണിക്കാണ് സ്പീക്കർ തെരഞ്ഞെടുപ്പ്.ഡെപ്യുട്ടി തെരഞ്ഞെടുപ്പിന്റെ സമയക്രമം സ്പീക്കർ ആകും നിശ്ചയിക്കുക.

അതേസമയം ലോകസഭ അംഗങ്ങളുടെ സത്യ പ്രതിജ്ഞ ചടങ്ങ് പുരോഗമിക്കുകയാണ്. രാഹുൽ ഗാന്ധി, അഖിലേഷ് യാദവ് അടക്കമുള്ള ഇന്ന് സത്യ പ്രതിജ്ഞ ചെയ്യും.

കേരളം വിഭജിക്കണമെന്ന സമസ്തയുടെ ആവശ്യം വിഘടന വാദത്തിൻ്റെ ശബ്ദമെന്ന് പി കെ കൃഷ്ണദാസ്

തിരുവനന്തപുരം.കേരളം വിഭജിക്കണമെന്ന സമസ്തയുടെ ആവശ്യം വിഘടന വാദത്തിൻ്റെ ശബ്ദമെന്ന് ബി ജെ പി ദേശീയ നിർവ്വാഹ സമിതിയംഗം പി കെ കൃഷ്ണദാസ്.ഇത് പ്രതിഷേധാർഹം.മലബാർ കേന്ദ്രീകരിച്ച് പ്രത്യേക സംസ്ഥാനം വേണമെന്നാണ് ആവശ്യം

സമസ്തയുമായി പൊക്കിൾക്കൊടി ബന്ധമെന്നാണ് മുസ്ലിം ലീഗ് പറയുന്നത്. മുസ്ലിം ലീഗിൻ്റെ ശബ്ദമാണ് സമസ്തയിലൂടെ പുറത്തുവന്നത്.ഇത് കേരളത്തിലെ ഭീകരവാദ സംഘനകളുടെ ശബ്ദമാണ്.മാർക്സിസ്റ്റ് പാർട്ടി അവർക്ക് പിന്തുണ നൽകുന്നു

തീവ്രവാദ സംഘടനകൾക്ക് വെള്ളവും വളവും നൽകുന്നത് കോൺഗ്രസും മാർക്സിസ്റ്റ് പാർട്ടിയും ആണ്.വികസന അജണ്ടയല്ല, തീവ്രവാദ അജണ്ടയാണ്.ഇനി പ്രത്യേക രാഷ്ട്രം വേണമെന്ന ആവശ്യമായിരിക്കും ഇവർ ഉന്നയിക്കാൻ പോകുന്നത്.സമസ്തയുടെ ആവശ്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം

മുവാറ്റുപുഴയില്‍ യുവാവിനെ കൊലപെടുത്തിയത് ബിയർ ബോട്ടിൽ കൊണ്ട് തലക്കടിച്ചെന്ന് മൊഴി

മുവാറ്റുപുഴ. യുവാവിനെ കൊലപെടുത്തിയത് ബിയർ ബോട്ടിൽ കൊണ്ട് തലക്കടിച്ചെന്ന് പ്രതികളുടെ മൊഴി. പുല്ലുവഴി സ്വദേശി ശബരി ബാൽ കൊല്ലപ്പെട്ടത് ശനിയാഴ്ച. ഇതിൽ ഡിവൈഎഫ്ഐ എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

പിടിയിലായ ദീപു ആഷിനൻ ,ടോജി എന്നിവർ ചേർന്നാണ് കഴിഞ്ഞ ശനിയാഴ്ച ശബരി ബാലിനെ ആശുപത്രിയിൽ എത്തിച്ചത്. ബാറിനു മുന്നിൽ കുഴഞ്ഞുവീണു കിടക്കുന്നത് കണ്ടു എന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്.

എന്നാൽ പോസ്റ്റ്മോർട്ടത്തിൽ ശബരി ബാലിന്റെ തലയിൽ മുറിവ് കണ്ടെത്തി.
തുടർന്ന് ബാറിന്റെ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ദീപു ആഷിനൻ ടോജി എന്നിവർ ചേർന്ന് ശബരിയെ മർദ്ദിച്ചു എന്ന് കണ്ടെത്തിയത്. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.

ബാറിൽ മദ്യപിക്കാൻ എത്തിയപ്പോൾ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പിടിയിലായ പ്രതികൾ ഡിവൈഎഫ്ഐ എസ്എഫ്ഐ പ്രാദേശിക പ്രവർത്തകരാണ്.

മണ്ണുമാന്തി യന്ത്രം മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

കാസര്‍ഗോഡ്. മണ്ണുമാന്തി യന്ത്രം മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മഹിളാ കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ബന്തടുക്ക പടുപ്പിലെ മിനി ചന്ദ്രന്റെ മകന്‍ പ്രീതംലാല്‍ ചന്ദ് ആണ് മരിച്ചത്. രാവിലെ 10 മണിയോടെ വീട്ടുപരിസരത്ത് മണ്ണ് മാന്തി യന്ത്രം കഴുകുന്നതിനിടയില്‍ മറിയുകയായിരുന്നു. നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഭയമാണെന്ന് പ്രതിപക്ഷം

തിരുവനന്തപുരം.ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ മുഖ്യമന്ത്രിക്കും സിപിഐഎമ്മിനും ഭയമാണെന്ന് പ്രതിപക്ഷം നിയമസഭയിൽ.
പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം പ്രതിപക്ഷം അടിയന്തര പ്രമേയമായി ഉന്നയിക്കാൻ നോട്ടീസ് നൽകിയെങ്കിലും
സ്പീക്കർ പരിഗണിച്ചില്ല.ഇതോടെ പ്രതിപക്ഷം സഭാ നടപടികൾ സ്തംഭിപ്പിച്ചു.പ്രതികള്‍ക്ക് ഇളവ് നല്‍കരുതെന്നാവശ്യപ്പെട്ട് കെകെ രമ ഗവർണർക്ക് കത്ത് നല്‍കും.

ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകുന്നത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു അടിയന്തര പ്രമേയ നോട്ടീസിലെ പ്രതിപക്ഷത്തിന്റെ ആവശ്യം.എന്നാൽ സർക്കാർ അങ്ങനെ ഒരു നീക്കമേ നടത്തുന്നില്ലാന്നായിരുന്നു സ്പീക്കറുടെ മറുപടി.അതിനാൽ അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നൽകാൻ കഴിയില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ

സർക്കാർ പറയേണ്ടത് സ്പീക്കർ പറഞ്ഞത് അനൗചിത്യതമാണെന്ന് പ്രതിപക്ഷ നേതാവ്.സ്പീക്കർ വഴങ്ങാതായതോടെ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി സഭ നടപടികള്‍ സ്തംഭിപ്പിച്ചു.ടി പി വധക്കേസ് പ്രതികൾക്ക് ശിക്ഷയിളവ് നൽകാൻ വേണ്ടി 2022ൽ പഴയ സർക്കാർ ഉത്തരവ് തിരുത്തിയെന്നും, പ്രതികളെ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും ഭയമാണെന്നും പ്രതിപക്ഷ നേതാവ്

ഉന്നതതല ഗൂഢാലോചന പുറത്തുവരുന്ന ഭയം കൊണ്ടാണ് സർക്കാർ പ്രതികൾക്ക് ഇളവ് നൽകാൻ നീക്കം നടത്തുന്നതെന്ന് കെ കെ രമആരോപിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ വൈദ്യുതിവകുപ്പുമായി ബന്ധപ്പെട്ട ഉപധനാഭ്യർഥന വേഗത്തിൽ പാസ്സാക്കി
സഭ പിരിഞ്ഞു.

അങ്കണവാടി കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്ന് വീണ് നാലുവയസ്സുകാരിക്ക് ഗുരുതര പരിക്ക്

ഇടുക്കി. അടിമാലി കല്ലാറിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന അങ്കണവാടി കെട്ടിടത്തിൽ നിന്ന് വീണ് മെറീന എന്ന നാലുവയസ്സുകാരിക്ക് ഗുരുതര പരിക്ക്. അങ്കണവാടി ജീവനക്കാരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപണം. 20 അടി താഴ്ചയിലേക്ക് വീണ കുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ അധ്യാപികയ്ക്കും പരിക്കേറ്റു.

ഉച്ചഭക്ഷണത്തിനുശേഷം മൂന്നാം നിലയിലുള്ള അങ്കണവാടിയുടെ വരാന്തയിലൂടെ നടക്കുമ്പോഴാണ് അപകടം. കാൽവഴുതി കൈവരികൾക്കിടയിലൂടെ 20 അടി താഴ്ചയിലുള്ള ഓടയിലേക്ക് കുട്ടി വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നാലു വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ അധ്യാപിക പ്രീതിയുടെ കാൽ ഒടിഞ്ഞു. അംഗനവാടി ജീവനക്കാരുടെ അനാസ്ഥയാണ് അപകടകാരണം എന്നാണ് ആരോപണം.

കല്ലാർ സ്വദേശി ആൻ്റോയുടെ മകളാണ് മെറീന. ഒന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടി 2018ലെ പ്രണയത്തിൽ വെള്ളം കയറിയതോടെയാണ് മൂന്നാം നിലയിലേക്ക് മാറ്റിയത്. സുരക്ഷിതമായ കൈവരികൾ സ്ഥാപിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു.

ചാഴിക്കാടന്‍റെ വിമര്‍ശനം,വെള്ളത്തിനടിയിലെ സ്ഫോടനം

കോട്ടയം. തെരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിക്കെതിരെ തോമസ് ചാഴികാടൻ ഉനയിച്ച വിമർശനം കേരള കോൺഗ്രസ് എൽഡിഎഫിൽ ഉന്നയിച്ചേക്കില്ല.രാജ്യസഭാ സീറ്റ് ലഭിച്ച സാഹചര്യത്തിലാണ് കേരള കോൺഗ്രസ് തീരുമാനം. തെരഞ്ഞെടുപ്പ് തോൽവി കൂട്ടത്തരവാദിത്വം ആണെന്നും മുഖ്യമന്ത്രിയെ വിമർശിക്കേണ്ടെന്നും ജോസ് കെ മാണി തന്നെ സ്റ്റിയറിങ് കമ്മിറ്റിയിൽ പറഞ്ഞു.

കഴിഞ്ഞദിവസം ചേർന്ന സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിലാണ് കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന തോമസ് ചാഴികാടൻ മുഖ്യമന്ത്രിയെ വിമർശിച്ചത്. തോൽവിക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാടുകൾ ആണെന്നായിരുന്നു വിമർശനം. എന്നാൽ . കേരളത്തിൽ യുഡിഎഫിനുണ്ടായ മുന്നേറ്റം നിഷ്പക്ഷ വോട്ടുകൾ ഇടതുമുന്നണിയിൽ നിന്നും പോയതാണെന്നും . അതിൻറെ ഉത്തരവാദിത്വം മുന്നണിയിലുള്ള എല്ലാവർക്കും ഉണ്ടെന്നുമാണ് കേരള കോൺഗ്രസ് നേതൃത്വം പറയുന്നത്. മുഖ്യമന്ത്രിയെ മാത്രം അക്കാര്യത്തിൽ പഠിക്കേണ്ടതില്ലെന്ന് ജോസ് കെ മാണി തന്നെ കമ്മിറ്റി യോഗത്തിൽ പറഞ്ഞു. ഇതേ തുടർന്നാണ് എൽഡിഎഫിൽ വിഷയം ഉന്നയിക്കേണ്ട എന്ന് തീരുമാനം കേരള കോൺഗ്രസ് എം സ്വീകരിച്ചത്
ലോക്സഭയിൽ തോൽവി ഉണ്ടായിട്ടും രാജ്യസഭാ സീറ്റ് നൽകിയത് വലിയ വിട്ടുവീഴ്ചയായി തന്നെയാണ് കേരള കോൺഗ്രസ് കാണുന്നത്. ആയതിനാൽ സിപിഎമ്മിനെ കടന്നാക്രമിക്കേണ്ടതില്ല എന്ന് തന്നെയാണ് നിലപാട്. തോൽവിയെ കുറിച്ച് പഠിക്കുമെന്ന് ജോസ് കെ മാണി തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പറഞ്ഞെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇതും ഉണ്ടായിട്ടില്ല എന്നാണ് വിവരം.

വിമാനം ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി, മലപ്പുറം സ്വദേശി കസ്റ്റഡിയിൽ

നെടുമ്പാശേരി.വിമാനം ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ മലപ്പുറം സ്വദേശി സുഹൈബിനേ നെടുമ്പാശേരി പോലീസ് കസ്റ്റഡിയിൽ എടുത്തു. എയർ ഇന്ത്യയുടെ പരാതിയിലാണ് നടപടി.
ലണ്ടനിലേക്ക് പോകാനെത്തിയപോഴായിരുന്നു നെടുമ്പാശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഈ മാസം ആദ്യം ലണ്ടനില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ സുഹൈബിന്‍റെ മകള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായി. വിമാനത്തിൽ നിന്ന് കഴിച്ച ഭക്ഷണമാണ് കാരണമെന്നും അതുകൊണ്ട് മടക്കയാത്രക്കുള്ള ടിക്കറ്റ് നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സുഹൈബ് എയർ ഇന്ത്യ സമീപിച്ചിരുന്നെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. തുടർന്നാണ് ബോംബ് വെച്ച് വിമാനം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.

പുതു ചരിത്രമെഴുതി അഫ്ഗാൻ…

കിങ്‌സ്ടൗണ്‍: ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തിൽ നാടകീയ ജയവുമായി അഫ്ഗാനിസ്ഥാന്‍ പുതുചരിത്രമെഴുതി. ചരിത്രത്തില്‍ ആദ്യമായി അവര്‍ ടി20 ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറി. ഇന്ത്യയോടു തോറ്റ ഓസ്‌ട്രേലിയ ഇതോടെ ലോകകപ്പിന്റെ സെമി കാണാതെ പുറത്താകുമെന്നു ഉറപ്പായി.
മഴ ഇടക്കിടെ കളി തടസപ്പെടുത്തിയെങ്കിലും നിര്‍ണായക പോരില്‍ ആവേശ വിജയമാണ് അഫ്ഗാന്‍ പൊരുതി നേടിയത്. ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ ഒരിക്കല്‍ കൂടി ക്യാപ്റ്റന്‍ റാഷിദ് ഖാന്റെ നേതൃത്വത്തിലുള്ള ബൗളിങ് നിരയാണ് അഫ്ഗാനെ ജയിപ്പിച്ചത്. റാഷിദ് ഖാനും നവീന്‍ ഉള്‍ ഹഖും നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തി ബംഗ്ലാദേശിനെ തകര്‍ത്തു.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് എടുത്തു. മറുപടി പറഞ്ഞ ബംഗ്ലാദേശിനു 12 ഓവറില്‍ കളി ജയിച്ചിരുന്നെങ്കില്‍ സെമിയിലെത്താമായിരുന്നു. എന്നാല്‍ അവരുടെ പോരാട്ടം 17.5 ഓവറില്‍ വെറും 105 റണ്‍സില്‍ അവസാനിച്ചു. അഫ്ഗാന്റെ ജയം 8 റണ്‍സിനാണ്. ഡക്ക്‌വര്‍ത്ത് ലൂയീസ് നിയമം അനുസരിച്ചാണ് ജയം. മഴ തടസപ്പെടുത്തിയതോടെ ബംഗ്ലാദേശിന്റെ ലക്ഷ്യം 19 ഓവറില്‍ 114 റണ്‍സാക്കി മാറ്റിയിരുന്നു.
ബംഗ്ലാ ഓപ്പണര്‍ ലിറ്റന്‍ ദാസിന്റെ ഒറ്റയാള്‍ പോരാട്ടമാണ് വലിയ നാണക്കേടില്‍ നിന്നു ബംഗ്ലാദേശിനെ രക്ഷിച്ചത്. താരം 54 റണ്‍സുമായി പുറത്താകാതെ നിന്നു. മറ്റൊരാളും ക്രീസില്‍ അധിക നേരം പിടിച്ചു നിന്നില്ല.

ടിപി വധക്കേസ് പ്രതികള്‍ക്ക് ജാമ്യ നീക്കം, സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം

തിരുവനന്തപുരം. ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട വിവാദം സഭയിൽ ഉയർത്തി പ്രതിപക്ഷം. അടിയന്തര പ്രമേയത്തിന് അനുമതി നിക്ഷേധിച്ചു. കെ കെ രമ എംഎൽഎയാണ്‌ അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നൽകിയത്

ഞങ്ങള്‍കൂടെയുണ്ടെന്ന സന്ദേശമാണ് സര്‍ക്കാര്‍ പ്രതികള്‍ക്ക് നല്‍കുന്നതെന്ന് കെ കെ രമ പറയുന്നു.വിഷയത്തിൽ ജയിൽ ഡിജിപിയുടെ പ്രതികരണം വന്നത് ഉയർത്തിക്കാട്ടി സർക്കാർ ചർച്ചയ്ക്ക് വഴങ്ങാൻ തയ്യാറായില്ല. പ്രതിപക്ഷ ബഹളത്തില്‍ സഭ സ്തംഭിച്ചു. സഭ ഇന്നത്തേക്ക് പിരിഞ്ഞു.

മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, ടി.കെ.രജീഷ് എന്നീ പ്രതികൾക്ക് ഇളവുനൽകാനായിരുന്നു ശ്രമം. കോടതിവിധി മറികടന്നായിരുന്നു സർക്കാരിന്റെ നടപടി