22.9 C
Kollam
Wednesday 24th December, 2025 | 06:34:17 AM
Home Blog Page 2573

പുതു ചരിത്രമെഴുതി അഫ്ഗാൻ…

കിങ്‌സ്ടൗണ്‍: ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തിൽ നാടകീയ ജയവുമായി അഫ്ഗാനിസ്ഥാന്‍ പുതുചരിത്രമെഴുതി. ചരിത്രത്തില്‍ ആദ്യമായി അവര്‍ ടി20 ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറി. ഇന്ത്യയോടു തോറ്റ ഓസ്‌ട്രേലിയ ഇതോടെ ലോകകപ്പിന്റെ സെമി കാണാതെ പുറത്താകുമെന്നു ഉറപ്പായി.
മഴ ഇടക്കിടെ കളി തടസപ്പെടുത്തിയെങ്കിലും നിര്‍ണായക പോരില്‍ ആവേശ വിജയമാണ് അഫ്ഗാന്‍ പൊരുതി നേടിയത്. ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ ഒരിക്കല്‍ കൂടി ക്യാപ്റ്റന്‍ റാഷിദ് ഖാന്റെ നേതൃത്വത്തിലുള്ള ബൗളിങ് നിരയാണ് അഫ്ഗാനെ ജയിപ്പിച്ചത്. റാഷിദ് ഖാനും നവീന്‍ ഉള്‍ ഹഖും നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തി ബംഗ്ലാദേശിനെ തകര്‍ത്തു.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് എടുത്തു. മറുപടി പറഞ്ഞ ബംഗ്ലാദേശിനു 12 ഓവറില്‍ കളി ജയിച്ചിരുന്നെങ്കില്‍ സെമിയിലെത്താമായിരുന്നു. എന്നാല്‍ അവരുടെ പോരാട്ടം 17.5 ഓവറില്‍ വെറും 105 റണ്‍സില്‍ അവസാനിച്ചു. അഫ്ഗാന്റെ ജയം 8 റണ്‍സിനാണ്. ഡക്ക്‌വര്‍ത്ത് ലൂയീസ് നിയമം അനുസരിച്ചാണ് ജയം. മഴ തടസപ്പെടുത്തിയതോടെ ബംഗ്ലാദേശിന്റെ ലക്ഷ്യം 19 ഓവറില്‍ 114 റണ്‍സാക്കി മാറ്റിയിരുന്നു.
ബംഗ്ലാ ഓപ്പണര്‍ ലിറ്റന്‍ ദാസിന്റെ ഒറ്റയാള്‍ പോരാട്ടമാണ് വലിയ നാണക്കേടില്‍ നിന്നു ബംഗ്ലാദേശിനെ രക്ഷിച്ചത്. താരം 54 റണ്‍സുമായി പുറത്താകാതെ നിന്നു. മറ്റൊരാളും ക്രീസില്‍ അധിക നേരം പിടിച്ചു നിന്നില്ല.

ടിപി വധക്കേസ് പ്രതികള്‍ക്ക് ജാമ്യ നീക്കം, സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം

തിരുവനന്തപുരം. ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട വിവാദം സഭയിൽ ഉയർത്തി പ്രതിപക്ഷം. അടിയന്തര പ്രമേയത്തിന് അനുമതി നിക്ഷേധിച്ചു. കെ കെ രമ എംഎൽഎയാണ്‌ അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നൽകിയത്

ഞങ്ങള്‍കൂടെയുണ്ടെന്ന സന്ദേശമാണ് സര്‍ക്കാര്‍ പ്രതികള്‍ക്ക് നല്‍കുന്നതെന്ന് കെ കെ രമ പറയുന്നു.വിഷയത്തിൽ ജയിൽ ഡിജിപിയുടെ പ്രതികരണം വന്നത് ഉയർത്തിക്കാട്ടി സർക്കാർ ചർച്ചയ്ക്ക് വഴങ്ങാൻ തയ്യാറായില്ല. പ്രതിപക്ഷ ബഹളത്തില്‍ സഭ സ്തംഭിച്ചു. സഭ ഇന്നത്തേക്ക് പിരിഞ്ഞു.

മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, ടി.കെ.രജീഷ് എന്നീ പ്രതികൾക്ക് ഇളവുനൽകാനായിരുന്നു ശ്രമം. കോടതിവിധി മറികടന്നായിരുന്നു സർക്കാരിന്റെ നടപടി

റബർ വില കുതിച്ചുകയറുന്നു

കോട്ടയം. ആഭ്യന്തര വിപണിയിൽ റബർ വില കുതിച്ചുകയറുന്നു.ആർഎസ്എസ് നാലിന് 204 രൂപയാണ് ആഭ്യന്തര വിപണയിലെ
വില. കപ്പൽമാർഗ്ഗമുള്ള കപ്പൽ മാർഗ്ഗമുള്ള ചരക്ക് നീക്കത്തിൽ ഉണ്ടായ പ്രതിസന്ധിയാണ് വില ഉയരാൻ കാരണം . തായ് ലാന്റ് അടക്കമുള്ള രാജ്യങ്ങളിൽ നിന്നും കൂടുതൽ ചരക്ക് എത്തിയത് അന്താരാഷ്ട്ര വിപണിയിലെ വില
ഇടിവിന് കാരണമായിട്ടുണ്ട്..

ആഭ്യന്തര റബറിന്റ വില ഇത്രയധികം ഉയരുന്നത് നീണ്ട ഇടവേളയ്ക്ക് ശേഷമാണ്. ആർഎസ്എസ് നാലിന് നിലവിൽ 204 രൂപയാണ് വിപണയിലെ വില. അർഎസ്എസ് അഞ്ച്ന് 200 രൂപയും പിന്നിട്ടു.
കപ്പൽമാർഗ്ഗമുള്ള ചരക്ക് നീക്കത്തിന് ചില തടസ്സങ്ങളാണ് വില ഉയരാനുള്ള കാരണം .ജൂലൈ ഒന്നു മുതൽ അമേരിക്കയിൽ ഇറക്കുമതിക്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇതിന് മുന്നോടിയായി ചൈന നടത്തിയ നീക്കങ്ങളാണ് ചരക്ക് നീക്കത്തെ ബാധിച്ചത്. ഇതോടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുറയുകയായിരുന്നു.

തായ്ലാന്റ് അടക്കമുള്ള രാജ്യങ്ങളിൽ ഉല്പാദനം വർദ്ധിച്ചതോടെ വൻതോതിൽ അന്താരാഷ്ട്ര വിപണിയിലേക്ക് റബർ എത്തി. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ വില ഇടിഞ്ഞു. നിലവിൽ ആർഎസ്എസ് നാലിന് 185 രൂപയാണ് അന്താരാഷ്ട്ര വിപണിയിലെ വില.
ഏതാനം മാസങ്ങൾക്ക് മുന്പ് അന്താരാഷ്ട്ര വിപണിയിലെ വില 220ൽ എത്തിയിരുന്നു. ഇന്തോനേഷ്യ അടക്കമുള്ള രാജ്യങ്ങളിൽ
ഉല്പാദനം കുറഞ്ഞതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ അന്ന് ആഭ്യന്തര വിപണിയിലെ വില വർദ്ധിച്ചിരുന്നില്ല. 185 രൂപ വരെ
മാത്രമാണ് അന്ന് വർദ്ധിച്ചത്. ഇതേ തുടർന്ന് കയറ്റുമതിക്ക് സബ്സിഡി
അടക്കം നല്കാൻ റബർബോർഡ് തീരുമാനിച്ചിരുന്നു

വാർത്താനോട്ടം

2024 ജൂൺ 25 ചൊവ്വ

BREAKING NEWS

?കൊച്ചുവേളിയിൽ പ്ലാസ്റ്റിക്ക് റീസൈക്കിളിംഗ് യൂണിറ്റിൽ വൻ തീപിടുത്തം, പുലർച്ചെ 3.50ന് ഉണ്ടായ അഗ്നിബാധ 25 യുണിറ്റ് ഫയർഫോഴ്സ് എത്തിയാണ് അണച്ചത്. ടരുകയാണ്.

?കളീയ്ക്കാവിളയിൽ ക്വാറി ഉടമസ്ഥനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

? കേരളീയം ?

? സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇന്ന് കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും നാളെ വയനാട് ജില്ലയിലുമാണ് നിലവില്‍ ഓറഞ്ച് അലര്‍ട്ട് . ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 28 -ാം തിയതി വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

? ട്രഷറികളില്‍ നിന്ന് 25 ലക്ഷം രൂപ വരെയുള്ള ബില്ലുകള്‍ മാറാന്‍ ധനമന്ത്രാലയത്തിന്റെ അനുമതി. സംസ്ഥാനത്തെ ട്രഷറി വേയ്സ് ആന്റ് മീന്‍സ് പരിധി സംസ്ഥാന ധനകാര്യ വകുപ്പ് ഉയര്‍ത്തി. ധനകാര്യ വകുപ്പ് 25 ലക്ഷം രൂപ വരെയുള്ള എല്ലാ ബില്ലുകളും മാറി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. 5 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ വേയ്സ് ആന്റ് മീന്‍സ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് മാറി നല്‍കിയിരുന്നത്.

? ടൂറിസം വകുപ്പ് മന്ത്രിക്കെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്‍. കോടികള്‍ വകയിരുത്തിയ ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതി നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വേണ്ടി ടൂറിസം വകുപ്പ് അട്ടിമറിച്ചെന്നാണ് വിമര്‍ശനം. മുഹമ്മദ് റിയാസ് നിയമസഭയ്ക്ക് നല്‍കിയ ഉറപ്പ് പോലും പാലിക്കപ്പെട്ടില്ലെന്നാണ് ആരോപണം.

? മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധം കടുപ്പിച്ച് കെഎസ്യുവും എഎസ്എഫും. സംസ്ഥാന വ്യാപകമായി ഇന്ന് വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു അറിയിച്ചു. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പരിഹാരമായില്ലെങ്കില്‍ അനിശ്ചിതകാല സമരമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.

? പ്ലസ് വണ്‍ സീറ്റ് പ്രതിന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്തും തിരുവനന്തപുരത്തും ഇന്നലെ നടന്ന കെ.എസ്.യു മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. കൊല്ലത്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ, പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചു.

? പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ മലപ്പുറം കളക്ടേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ അഫ്സല്‍ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സര്‍ക്കാരില്‍ നിന്ന് വിദ്യാര്‍ത്ഥി വിരുദ്ധ സമീപനമുണ്ടാകാത്തത് കൊണ്ടാണ് ഇതുവരെ തങ്ങള്‍ സമരം ചെയ്യാത്തതെന്ന് അഫ്സല്‍ പറഞ്ഞു.

? കൊച്ചി മാടവനയിലെ ദേശീയപാതയില്‍ ഇന്നലെ അന്തര്‍സംസ്ഥാന സ്വകാര്യ ബസ് മറിഞ്ഞ് ഒരാള്‍ മരിക്കുകയും 13 പേര്‍ക്ക് പരിക്കേറ്റല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കല്ലട ബസിന്റെ ഡ്രൈവര്‍ പാല്‍പ്പാണ്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തി പനങ്ങാട് പൊലീസ്.

? മില്‍മയിലെ തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. തൊഴിലാളികളുടെ ദീര്‍ഘകാല കരാര്‍ നടപ്പാക്കുന്നതിലുള്ള കാലതാമസത്തില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചത്.

? തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും ഞായറുമായി മൂന്ന് കുരുന്നുകള്‍ കൂടി എത്തി.

?? ദേശീയം ??
?പതിനെട്ടാം ലോകസഭയില്‍ കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി അടക്കമുള്ള കേരളത്തില്‍ നിന്നുള്ള 18 എംപിമാര്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്നുള്ള എംപിയായിട്ടാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. തിരുവനന്തപുരം എംപി ശശി തരൂര്‍, വിദേശ സന്ദര്‍ശനം നടത്തുന്നതിനാല്‍ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ ചെയ്യുക.

? പൊതു പരീക്ഷകളുടെ ചോദ്യപ്പേപ്പറുകള്‍ ചോരുന്നത് തടയാനുളള പൊതു പരീക്ഷാ നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. പരീക്ഷാ നടത്തിപ്പില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ ആദ്യം പരാതി നല്‍കേണ്ടത് പരീക്ഷാ സെന്ററിന്റെ ചുമതലക്കാരനായ ഉദ്യോഗസ്ഥനെയാണ്. കൂടാതെ റീജിയണല്‍ ഓഫീസറുടെ റിപ്പോര്‍ട്ടും പരാതിയ്‌ക്കൊപ്പം നല്‍കണം. പരാതി ലഭിച്ചാല്‍ ഉടന്‍ പ്രത്യേക സമിതിയുണ്ടാക്കി അന്വേഷണം നടത്തണം. ജോയിന്റ് സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാകണം അന്വേഷണ സമിതിയുടെ അധ്യക്ഷന്‍.

? മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ 15 ദിവസത്തില്‍ രാജ്യത്ത് സംഭവിച്ച കാര്യങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി . ട്രെയിന്‍ ദുരന്തം, പരീക്ഷ വിവാദം, വിലക്കയറ്റം തുടങ്ങിയ പത്ത് സംഭവങ്ങള്‍ നിരത്തിയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വത്തില്‍നിന്നും മോദിയെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും
രാഹുല്‍ പറഞ്ഞു.

? അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേല്‍ക്കൂരയ്ക്ക് ചോര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസാണ് ഇക്കാര്യം ഉന്നയിച്ചിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാം ലല്ലയുടെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്ന ശ്രീകോവിലിന്റെ മേല്‍ക്കൂര ആദ്യ മഴയില്‍ തന്നെ ചോരാന്‍ തുടങ്ങിയെന്ന് സത്യേന്ദ്രദാസ് പറഞ്ഞു.

? മഴ ശക്തമായതോടെ ജനുവരിയില്‍ തുറന്ന അയോധ്യ രാമക്ഷേത്രത്തിന്റെ മുഖ്യ കെട്ടിടത്തിന് മുകളില്‍ ചോര്‍ച്ചയുണ്ടായതില്‍ അതൃപ്തി പരസ്യമാക്കി മുഖ്യ പൂജാരി സത്യേന്ദ്ര ദാസ്. വെള്ളം ഒഴുകി പോകാന്‍ കൃത്യമായ സംവിധാനം ഇല്ലെന്നും വലിയ മഴ പെയ്താല്‍ ദര്‍ശനം ബുദ്ധിമുട്ട് ആകും എന്നും സത്യേന്ദ്ര ദാസ് അഭിപ്രായപ്പെട്ടു.

? ബി.ജെ.പിക്ക് ഇനി പിന്തുണയില്ലെന്ന് ബിജു ജനതാദള്‍. രാജ്യസഭയിലുള്ള ഒന്‍പത് അംഗങ്ങളോടും ശക്തമായ പ്രതിപക്ഷമാകാന്‍ ബി.ജെ.ഡി. നേതാവ് നവീന്‍ പട്നായിക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

? പാര്‍ട്ടി പ്രവര്‍ത്തകനായ 27കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ജെ.ഡി.എസ് എം.എല്‍.സി.യും പ്രജ്ജ്വല്‍ രേവണ്ണയുടെ സഹോദരനുമായ സൂരജ് രേവണ്ണയെ ബെംഗളൂരുവിലെ പ്രത്യേക കോടതി കസ്റ്റഡിയില്‍ വിട്ടു. എട്ട് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്.

കായികം ?

? ടി20 ലോകകപ്പ് ടീമിലെ പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ച സിംബാബ്വെയ്‌ക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. യുവതാരം ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമില്‍ സഞ്ജു സാംസണാണ് പ്രധാന വിക്കറ്റ് കീപ്പര്‍.

? ടി20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഓസീസിനെ 24 റണ്‍സിന് കീഴടക്കി ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനും പിന്നാലെ സെമിയില്‍ കടക്കുന്ന മൂന്നാമത്തെ ടീമായി. സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍.

? യൂറോ കപ്പ് ഫുട്ബോളിലെ അടിമുടി ആവേശം നിറഞ്ഞ ഇറ്റലി ക്രൊയേഷ്യ മത്സരം സമനിലയിലായി. രണ്ടാംപകുതിയിലാണ് ഇരുഗോളുകളും പിറന്നത്. 55-ാം മിനിറ്റില്‍ മുന്നിലെത്തിയ ക്രൊയേഷ്യയെ 98-ാം മിനിറ്റില്‍ നേടിയ ഗോളിലൂടെയാണ് ഇറ്റലി സമനില പിടിച്ച് പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്.

? മറ്റൊരു മത്സരത്തില്‍ അല്‍ബേനിയയെ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ച് സ്‌പെയിന്‍ അപരാജിത കുതിപ്പ് തുടരുകയാണ്. ക്രൊയേഷ്യയക്കെതിരെയും ഇറ്റലിക്കെതിരെയും ജയം നേടി സ്‌പെയിന്‍ നേരത്തേ തന്നെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചതാണ്.

? കോപ്പ അമേരിക്കയില്‍ ഇന്ന് ബ്രസീലിറങ്ങുന്നു. കോസ്റ്റാറിക്കയാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാവിലെ 6.30 നാണ് മത്സരം.

ടിവി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം

മൂവാറ്റഉപുഴ.ടി.വി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം

മൂവാറ്റുപുഴയിലാണ് ടിവി ദേഹത്തേക്ക് മറിഞ്ഞു വീണ് ഒന്നര വയസുകാരന് ദാരുണാമുണ്ടായത്. പായിപ്ര മൈക്രോ ജംഗ്ഷൻ പൂവത്തുംചുവട്ടിൽ അനസിന്റെ മകൻ അബ്ദുൽ സമദാണ് മരിച്ചത്.തിങ്കളാഴ്ച രാത്രി 9:30 ഓടെയാണ് സംഭവം.സ്റ്റാൻഡിനൊപ്പം ടിവി കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആസ്റ്റർ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു

ജനത്തെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സ്വകാര്യ പണമിടപാട് ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണം, സി ആർ മഹേഷ് എംഎൽഎ

കരുനാഗപ്പള്ളി:    കഴിഞ്ഞ ദിവസം അധിക പ്പലിശ ഈടാക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ഉദ്യോഗസ്ഥരുടെ ഗുണ്ടായിസം മൂലം കരുനാഗപ്പള്ളി മരുതൂർകുളങ്ങരയിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച          എം എൽ എ യുടെ സമയബന്ധിതമായ ഇടപെടീൽ മൂലം രക്ഷപ്പെട്ടുവെങ്കിലും അമിത പലിശ ഈടാക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്ക് പൂച്ചുവിലക്ക് ഏർപ്പെടുത്തണമെന്നും, ഇത്തരം ബാങ്കുകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് യുണൈറ്റഡ് മർച്ചൻസ് ചേമ്പർ (യു എം സി) കരുനാഗപ്പള്ളി താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സി ആർ മഹേഷ് എംഎൽഎ പറഞ്ഞു. യു എം സി മേഖലാ പ്രസിഡൻ്റ് ഡി മുരളീധരൻ അധ്യക്ഷനായി. യു എം സി സംസ്ഥാന വൈസ് പ്രസിഡൻ്റ് നിജാംബഷി മുഖ്യപ്രഭാഷണം നടത്തി. മുൻ വനിതാ കമ്മീഷൻ അംഗവും കരുനാഗപ്പള്ളി അർബൻ ബാങ്ക് ചെയർമാൻ കൂടിയായ അഡ്വക്കേറ്റ് എം എസ്  താര വിശിഷ്ട അതിഥികളെ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. 44000 കുടുംബങ്ങളെ സഹായിക്കുന്ന, ഏതാണ്ട് ഇരുപതിനായിരം കുട്ടികളെ വിദ്യാഭ്യാസപരമായും മയക്കു മരുന്നിനെതിരായും ഉയർത്തിക്കൊണ്ട് വരാൻ ശ്രമിക്കുന്ന സോഷ്യൽ ആക്ടിവിസ്റ്റ് എ കെ നായരെ സി ആർ മഹേഷ് എംഎൽഎ പൊന്നാട അണിയിച്ചും മോമെന്റോ നൽകിയും ആദരിച്ചു. 50000 രൂപ മുതൽ  ഒരു കോടി രൂപ വരെ ഈടോ ജാമ്യമോ ഇല്ലാതെ വ്യവസായ വകുപ്പിന്റെ സബ്സിഡിയോടുകൂടി 100 കണക്കിന് വ്യാപാരികളെ സഹായിച്ച ബാങ്കിംഗ് മേഖലയിൽ ഏറ്റവും നല്ല പ്രവർത്തനം നടത്തുന്ന എസ് ബി ഐ കരുനാഗപ്പള്ളി ടൗൺ ബ്രാഞ്ച് മാനേജർ അജിത് എം എൽ.നെ അഡ്വക്കറ്റ് എം എസ് താര ആദരിച്ചു.

വ്യാപാര സംഘടന രംഗത്ത് അര നൂറ്റാണ്ടിലേറെ നല്ല പ്രവർത്തനം കാഴ്ചവച്ച യു.എം.സി.രക്ഷാധികാരി ടി കെ സദാശിവനെ ജില്ലാ ജനറൽ സെക്രട്ടറി ആസ്റ്റിൻ ബെന്നൻ ആദരിച്ചു. എസ്എസ്എൽസി, പ്ലസ് ടു, ഉന്നത വിദ്യാഭ്യാസ രംഗത്ത് റാങ്ക് ഹോൾഡേഴ്സിനും, വ്യാപാരികളുടെയും തൊഴിലാളികളുടെയും മക്കൾക്കും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വ്യാപാരി സംഘം പ്രസിഡൻ്റ് എ.എ.കരീം,ജില്ലാ ഭാരവാഹികളായ കെ ബി സരസചന്ദ്രൻപിള്ള, റൂഷ പി കുമാർ ഷിഹാൻ ബഷി, സിദ്ദീഖ് മണ്ണാൻ്റയ്യം, സുബ്രു എൻ സഹദേവ് ,എം ഇ ഷെജി, എസ് വിജയൻ, ശ്രീകുമാർ വള്ളിക്കാവ്, നാസർ ചക്കാലയിൽ, ഷംസുദ്ദീൻ വെളുത്ത മണൽ ,എംപി ഫൗസിയ ബീഗം ,സുധീഷ് കാട്ടുമ്പുറം ,സുരേന്ദ്രൻ വള്ളിക്കാവ് ,ഷംസുദ്ദീൻ ഇടമരത്ത്, ഹരികുമാർ ശങ്കരമംഗലം, നൗഷാദ്, നവാസ് എന്നിവർ മൊമെന്റോയും ക്യാഷ് അവാർഡും നൽകി.

പ്രസിഡൻറ് ഷമ്മാസ് ഹൈദ്രോസ് 3. ജനറൽ സെക്രട്ടറി എ. എ. ലത്തീഫ്


                                 തുടർന്ന് പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി രക്ഷാധികാരിയായി ഡി. മുരളിധരനെ യും, പ്രസിഡൻ്റായി  ഷമ്മാസ് ഹൈദ്രോസിനെയൂം, ജനറൽ സെക്രട്ടറിയായി എ.എ.ലത്തീഫിനെയും, ട്രഷറർ ആയി എസ്. വിജയനെയും, വർക്കിംഗ് പ്രസിഡൻ്റ്മാരായി റൂഷ പി കുമാർ,എം ഇ..ഷെ ജി,വൈസ് പ്രസിഡന്റുമാരായി സുരേന്ദ്രൻ വള്ളിക്കാവ്, ഷംസുദ്ദീൻ വെളുത്ത മണൽ, ആർ.വി.വിശ്വകുമാർ ,ശാലിനി ,അഷറഫ് പള്ളത്തുകാട്ടിൽ, എന്നിവരെയും സെക്രട്ടറിമാരായി എ. എ. കരീം, എം.പി. ഫൗസിയ ബീഗം, ദാമോദരൻ ക്ലാപ്പന, ഷംസുദ്ദീൻ ഇടമരത്ത്, ആർ ആർ പിള്ള, നാസർ കയ്യാലത്ത്, എന്നിവരെയും 39 അംഗ നിർവാഹ സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു.             ഫോട്ടോ ക്യാപ്ഷൻ 1. യു എം സി കരുനാഗപ്പള്ളി താലൂക്ക് സമ്മേളനം സി ആർ മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു 2. പ്രസിഡൻറ്  ഷമ്മാസ് ഹൈദ്രോസ് 3. ജനറൽ സെക്രട്ടറി എ. എ. ലത്തീഫ്

പാര്‍ട്ടിയും ഭരണവും കണ്ണൂര്‍ ലോബിയുടെ പിടിയില്‍, മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം,സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി ചര്‍ച്ച

കൊല്ലം.മുഖ്യമന്ത്രിക്ക് ആഭ്യന്തവകുപ്പു കൈകാര്യം ചെയ്യുന്നതില്‍ വലിയ പരാജയമുണ്ടായെന്നും പാർട്ടിയിലും സർക്കാരിലും ഉപജാപകവൃന്ദമെന്നും സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയിൽ വിമർശനം.ആഭ്യന്തര വകുപ്പിൻ്റെ പ്രവർത്തനം സർക്കാരിന്‍റെ പ്രതിഛായ തകർത്തു. സർക്കാരിനോട് ജനങ്ങൾക്ക് അവമതിപ്പുണ്ടാകുന്ന സാഹചര്യം ഒഴിവാക്കണം.മുൻഗണന ക്രമത്തിൽ പരിപാടികൾ നിശ്ചയിച്ച് സർക്കാർ നടപ്പിലാക്കണമെന്നും ആവശ്യം

തിരുത്തൽ വേണ്ടത് മുകൾ തട്ടിൽ നിന്ന്. ഒന്നാംപിണറായി സര്‍ക്കാരിലെ മന്ത്രിമാരെ രണ്ടാം സര്‍ക്കാരില്‍ വേണ്ടെന്നു വച്ചതുതന്നെ ഏതോ രഹസ്യ അജണ്ടയിലാണ്. അത് പാര്‍ട്ടി തിരുത്തണമായിരുന്നു. സംസ്ഥാനകമ്മിറ്റി കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കും കേന്ദ്ര കമ്മിറ്റി സംസ്ഥാനകമ്മിറ്റിക്കും അടിമപ്പെട്ടു. പാര്‍ട്ടിയും ഭരണവും കണ്ണൂര്‍ ലോബിയുടെ പിടിയിലാണ്. പാർട്ടിയിലും സർക്കാരിലും തിരുത്തൽ വേണം.മുകൾ തട്ടിൽ നിന്ന് തന്നെ അത് തുടങ്ങണമെന്നും ജില്ലാ കമ്മറ്റിയിൽ ആവശ്യം. മുഖ്യമന്ത്രിയ്ക്കും മകൾക്കും എതിരായ വിമർശനങ്ങളെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. ഇത് തിരിച്ചടിയായി.

ലോക്സഭ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ട് ചർച്ച ചെയ്യാൻ ചേർന്ന സി പി ഐ എം ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിമർശനങ്ങൾ ഉയർന്നത്. തിരുത്തൽ ഉണ്ടായില്ലെങ്കിൽ വരും തെരഞ്ഞെടുപ്പിലും ദോഷം ചെയ്യും. നേതാക്കൾ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണം. നേതാക്കളുടെ വാക്കുകളിൽ ജാഗ്രത വേണമെന്നും ആവശ്യംമുണ്ടായി പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സിഎസ് സുജാത എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് ,നിയമസഭയിൽ ഉന്നയിക്കാന്‍ പ്രതിപക്ഷം

തിരുവനന്തപുരം. ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള സർക്കാർ നീക്കം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം.അടിയന്തര പ്രമേയമായി വിഷയം കൊണ്ടുവരാനാണ് പ്രതിപക്ഷ നീക്കം.പ്രതികള്‍ക്ക് ഇളവ് നല്‍കാന്‍ സർക്കാർ വഴിവിട്ട് ഇടപെടുന്നുവെന്നാകും പ്രതിപക്ഷം ആരോപിക്കുക.അതേസമയം,ശിക്ഷായിളവ് നല്‍കാനുളള നടപടി ഉദ്യോഗസ്ഥ വീഴ്ചയായി ചൂണ്ടിക്കാട്ടി പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കാനാകും ഭരണ പക്ഷം ശ്രമിക്കുക.വിഷയത്തില്‍ സർക്കാർ നിലപാട് നോക്കി, ഗവർണറെക്കാണുന്നതും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ മോട്ടോർ വാഹനമേഖല നേരിടുന്ന പ്രശ്നങ്ങള്‍
ഇന്ന് ശ്രദ്ധ ക്ഷണിക്കലായി നിയമസഭയിൽ വരും.

മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി, വിദ്യാഭ്യാസ മന്ത്രി വിദ്യാർത്ഥി സംഘടനകളുമായി ഇന്ന് ചർച്ച നടത്തും

തിരുവനന്തപുരം. മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇന്ന് വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തും. ഉച്ചയ്ക്ക് രണ്ടിന് സെക്രട്ടറിയേറ്റ് അനക്സിൽ ആണ് ചർച്ച. സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളും എസ്എഫ്ഐയും പ്രത്യക്ഷ സമരത്തിൽ ഇറങ്ങുകയും ചെയ്തു. സപ്ലിമെൻററി അലോട്ട്മെൻറ് കഴിഞ്ഞാലും മലപ്പുറം ജില്ലയിൽ 7478 സീറ്റിന്റെ കുറവ് ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി സമ്മതിച്ചിട്ടുണ്ട്. വിദ്യാർത്ഥി സംഘടനകളുമായുള്ള ചർച്ചയിൽ ഇത് എങ്ങനെ പരിഹരിക്കണമെന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും. അധിക ബാച്ചുകൾ അനുവദിക്കണമെന്നാണ് എസ്എഫ്ഐയും എം എസ് എഫും ആവശ്യപ്പെടുന്നത്.

എന്നാൽ അധിക ബാച്ചുകൾ അനുവദിക്കുന്നത് സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നതാണ് സർക്കാരിന്റെ നിലപാട്. അതേസമയം സീറ്റുകൾ വർധിപ്പിക്കുന്നത് ഹൈക്കോടതി നിർദ്ദേശത്തിന്റെ ലംഘനം ആകുമെന്ന ആശങ്കയും സർക്കാരിലനുണ്ട്. ഈ സാഹചര്യത്തിൽ ബദൽ മാർഗ്ഗം കണ്ടെത്തുകയാണ് ചർച്ചയുടെ ലക്ഷ്യം. ഇന്നത്തെ ചർച്ചയോടെ മലപ്പുറത്തെ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം ആകും എന്നാണ് സർക്കാരിൻറെ പ്രതീക്ഷ. അതിനിടെ വിഷയത്തിൽ പ്രതിപക്ഷ സംഘടനകളുടെ സമരം ഇന്നും തുടരും. കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദും, യൂത്ത് ലീഗിന്റെ നിയമസഭാ മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.

മൂന്നാറിലെ ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി. മൂന്നാറിലെ ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അനധികൃത നിർമ്മാണം തടയുന്നതിനു വേണ്ടി ഹിൽ ഏരിയാ അതോറിറ്റി രൂപീകരിക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കാത്തിന്റെ കാരണമടക്കം സർക്കാർ ഇന്ന് വിശദീകരിക്കേണ്ടി വരും.
ഇടുക്കിയിൽ പട്ടയ വിതരണത്തിനായും മറ്റും സ്പെഷ്യൽ ഓഫീസറെ നിയമിക്കാൻ ഹൈക്കോടതി കഴിഞ്ഞയാഴ്ച്ച സർക്കാരിന് ഇടക്കാല ഉത്തരവിലൂടെ നിർദേശം നൽകിയിരുന്നു. വ്യാജ പട്ടയ കേസുകളിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് ഹൈക്കോടതിയുടെ നിലപാട്.
മൂന്നാർ മേഖലയിൽ ഉൾപ്പെടെ നടത്തിയിട്ടുള്ള കൈയ്യേറ്റത്തിൽ കൂട്ടുനിന്ന 19 ഉദ്യോഗസ്ഥർ കുറ്റക്കാരെന്നു ചൂണ്ടിക്കാട്ടി മുൻ ഇന്റലിജൻസ് മേധാവി രാജൻ മധേക്കർ നൽകിയ റിപ്പോർട്ടിൽ സി.ബി.ഐ അന്വേഷണം വേണമെന്ന കാര്യത്തിലും സർക്കാരിന്റെ നിലപാട് ഇന്ന് കോടതി കേൾക്കും. അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറാതിരിക്കാൻ കാരണമുണ്ടെങ്കിൽ അക്കാര്യമാണ് സർക്കാർ കോടതിയെ അറിയിക്കേണ്ടത് .