24.2 C
Kollam
Wednesday 24th December, 2025 | 12:45:10 AM
Home Blog Page 2570

ജീവിതത്തിലേക്ക് മടങ്ങാൻ ബാബുക്കുട്ടന് വേണം ഒരു ലക്ഷം രൂപ

ശാസ്താംകോട്ട:മരത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ മരം കയറ്റ തൊഴിലാളിക്ക് ജീവിതത്തിലേക്ക് മടങ്ങാൻ വേണം ഒരു ലക്ഷം രൂപ.പക്ഷേ ഇത് ഈ കുടുംബത്തിന് ഒരു വലിയ തുകയാണ്. അത് കണ്ടെത്തുകയെന്നത് ഈ കുടുംബത്തിന് അസാധ്യവുമാണ്.

മൈനാഗപ്പള്ളി കടപ്പ പാറപ്പുറത്ത് വീട്ടിൽ ബാബുക്കുട്ടൻ (54) ആണ് ശസ്ത്രക്രിയ നടത്താൻ വേണ്ടി പണം കണ്ടെത്താൻ കഴിയാതെ ദുരിത ജീവിതം നയിക്കുന്നത്.ഈ മാസം 9ന് മരം മുറിക്കുന്നതിനിടെ മരത്തിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചങ്കിലും നട്ടെല്ലിന്റെ ഇടുപ്പെല്ലുകളും കാലിന്റെ തുട എല്ലുകളും തകർന്നതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.സ്വന്തമായി വസ്തുവും വീടും ഇല്ലാത്തതിനാൽ റേഷൻ കാർഡോ ആരോഗ്യ ഇൻഷ്വറൻസ് കാർഡുകളോ അടക്കം ഇല്ല.ഇതിനാൽ ശസ്ത്രക്രിയക്ക് വേണ്ടുന്ന സാധനങ്ങൾ പുറത്ത് നിന്ന് വാങ്ങി കൊടുക്കാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു.ഒരു ലക്ഷം രൂപയോളം വേണ്ടി വരുമെന്നതിനാൽ തുക കണ്ടെത്താൻ കഴിഞ്ഞില്ല.ഒരാഴ്ചയോളം തുക കണ്ടെത്താൻ പരിശ്രമിച്ചിട്ടും സാധിക്കാതെ വന്നതിനെ തുടർന്ന് ഓപ്പറേഷൻ നടത്താതെ നാട്ടിലേക്ക് മടങ്ങി.ബന്ധുവിന്റെ വീട്ടിലെ കാലിതൊഴുത്ത് തുണികൾ കൊണ്ട് മറച്ച് അതിലാണ് താമസം.രണ്ടാഴ്ചയിൽ ഏറെയായി വേദന തിന്ന് ഒന്ന്ചലിക്കാൻ പോലുമാകാതെ കിടക്കുകയാണ് ബാബുക്കുട്ടൻ.എത്രയും വേഗം ഓപ്പറേഷൻ നടത്തണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം.എന്ത് ചെയ്യണമെന്ന് അറിയാതെ ഉഴലുകയാണ് ഈ കുടുംബം. ശാരദയാണ് ഭാര്യ.ഇവർക്ക് മക്കളില്ല.
ഇവരുടെ ദുരിതം അറിഞ്ഞ് കുറ്റിയിൽമുക്കിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ തുക കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.ഗൂഗിൾ പേ നമ്പർ:7034095743.അക്കൗണ്ട് നമ്പർ:
എസ്.ബി.ഐ ശാസ്താംകോട്ട -38581479033.ഐഎഫ്എസ്ഇ – എസ്ബിഎൻ0070450.

വികാസ് വിദ്യാഭ്യാസ പരിപാടി പടവുകൾ 30ന്           

     ചവറ. വികാസ് കലാസാംസ്കാരിക സമിതി, വികാസ് ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പടവുകൾ വിദ്യാഭ്യാസ പരിപാടി ജൂൺ 30 ഞായറാഴ്ച വൈകിട്ട് മൂന്നിന് വികാസ് ഓഡിറ്റോറിയത്തിൽ നടക്കും.  ഈ വർഷം എസ്.എസ്.എൽ.സി,  പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ ചവറ ഗ്രാമപഞ്ചായത്ത് നിവാസികളായ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിക്കും. പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന മൂന്നു വിദ്യാർത്ഥികൾക്ക് വിവിധ എൻഡോവ്മെന്റുകളുടെ ധനസഹായത്തോടെ പഠന ചെലവുകൾ വഹിക്കും. കോഴ്സ് കാലാവധി പൂർത്തീകരിക്കും വരെ സഹായം തുടരും.    യു.പി മുതൽ ഹൈസ്കൂൾ ക്ലാസുകൾ വരെ പഠിക്കുന്ന 75 വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും നൽകും. അനുമോദന ചടങ്ങനു മുൻപായി ഡോക്ടർ ബിജു ടെറൻസിന്റെ മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്. തുടർന്ന് നടക്കുന്ന അനുമോദന സമ്മേളനം ഡോക്ടർ സുജിത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും.  ജില്ലാ പഞ്ചായത്ത് മെമ്പർ സി.പി സുധീഷ് കുമാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.

ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ MGNREG S വാർഷികവുംഅനുമോദനവും നടന്നു


മൈനാഗപ്പള്ളി.ഗ്രാമപഞ്ചായത്തിലെ വടക്കൻ മൈനാപ്പള്ളി രണ്ടാം വാർഡിലെ കുടുംബശ്രീ വാർഷിക MGNREG വാർഷികവുംഅനുമോദനവും സോമവിലാസം ചയിൽ നിന്നും ആരംഭിച്ച ഘോഷയാത്രയിലൂടെ തുടക്കം കുറിച്ചു.നിരവധി ആളുകളാണ് ഘോഷയാത്രയിൽഅണിനിരന്നത്.വാർഷികാഘോഷങ്ങൾ രാവിലെ 10 മണിക്ക് വാർഡ് മെമ്പറും പ്രസിഡന്റുമായ പി എം സെയ്ദിന്റെ അധ്യക്ഷതയിൽജില്ലാ പഞ്ചായത്ത് അംഗം ശ്യാമളമ്മ ഉദ്ഘാടനം നിർവഹിച്ചു.എഫ് എം റേഡിയോ എംഡി അനിൽ കല്ലേലി ഭാഗം മുഖ്യപ്രഭാഷണം നിർവഹിച്ചു.എസ്എസ്എൽസി പ്ലസ് ടു വിഷയങ്ങളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കൽ,സഹായ ഫണ്ട് വിതരണം,പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികളെ ആദരിക്കൽ എന്നിവശശികല ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജിമോൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൈനാഗപ്പള്ളി,ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻഷീബ സിജുഎന്നിവർ നിർവഹിച്ചു.എഡിഎസ് പ്രസിഡൻറ് മനീജ സിഡിഎസ് സെക്രട്ടറി ശ്രീദേവി കുഞ്ഞമ്മ ,ഗ്രാമപഞ്ചായത്ത്അംഗങ്ങളായ ബിജു കുമാർ സെക്രട്ടറി ഷാനവാസ് അസിസ്റ്റൻറ് സെക്രട്ടറിഅജയ് അജയ് പ്രാൺ ,സീ ഡിഎസ്ചെയർപേഴ്സൺഅമ്പിളി,തൊഴിലുറപ്പ്ഉദ്യോഗസ്ഥർ,തുടങ്ങിയവർ പങ്കെടുത്തു.മൈനാഗ

കെജ്രിവാളിന് വൻ തിരിച്ചടി: വിചാരണ കോടതി അനുവദിച്ച ജാമ്യം തടഞ്ഞ് ഡൽഹി ഹൈക്കോടതി

ന്യൂ ഡെൽഹി :
ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ച വിചാരണ കോടതിയുടെ നടപടി ഡൽഹി ഹൈക്കോടതി തടഞ്ഞു.ജൂൺ 20ന് വിചാരണ കോടതി ജാമ്യം അനുവദിച്ചതിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടേറ്റ്  ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ താല്ക്കാലിക സ്‌റ്റേ 21 ന് അനുവദിച്ചതിനെ തുടർന്ന് കേജരിവാളിന് പുറത്തിറങ്ങാനായിരുന്നില്ല. കേസ് ഇന്ന് പരിഗണിച്ച ഹൈക്കോടതി വിചാരണക്കോടതിയുടെ ജ്യാമ ഉത്തരവ് സ്റ്റേ ചെയ്തു.

മൂന്നാറിൽ മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു, ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് നിരോധനം

ഇടുക്കി: കനത്ത മഴയിൽ മൂന്നാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീട്ടമ്മ മരിച്ചു.എം ജി കോളനിയിലെ മാല എന്ന വീട്ടമ്മയമ്മയാണ് മരിച്ചത്.
വൈകിട്ട് 5 മണിയോടെയായിരുന്നു വീടിന് സമീപത്തെ കുന്ന് ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. ഈ സമയം വീട്ടിനുളളിൽ ഒരാൾ കുടുങ്ങിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് നാട്ടുകാരും, ഫയർഫോഴ്സും,പോലീസും ചേർന്ന് മണ്ണ് മാറ്റിയപ്പോഴാണ് വീട്ടമ്മയെ കണ്ടെത്തിയത്. ഇടുക്കിയിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ഇന്ന് രാത്രി ഏഴ് മുതൽ നാളെ രാവിലെ 6 മണി വരെ രാത്രിയാത്ര നിരോധനവും ഏർപ്പെടുത്തി.

ഓണ്‍ലൈന്‍ തട്ടിപ്പിന് വേണ്ടി കംബോഡിയയിലേക്ക് മനുഷ്യക്കടത്ത്; മുഖ്യപ്രതി കൊല്ലത്ത് പിടിയില്‍

കൊല്ലം: ഓണ്‍ലൈന്‍ തട്ടിപ്പിന് വേണ്ടി അനധികൃതമായി യുവാക്കളെ വിദേശത്തേക്ക്
മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ മുഖ്യ പ്രതി പോലീസ് പിടിയില്‍. വെള്ളി
മണ്‍ ഇടവട്ടം രഞ്ജിനി ഭവത്തില്‍ പ്രവീണ്‍ (26) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. വിയറ്റ്‌നാമില്‍ അഡ്വര്‍ടൈസിങ് കമ്പനിയില്‍ ജോലി വാഗ്ദാനം നല്‍കിയാണ് പ്രതികള്‍ യുവാക്കളെ കംബോഡിയയിലേക്ക് അനധികൃതമായി കടത്തിയിരുന്നത്. ഇതിനായി പ്രതികള്‍ യുവാക്കളില്‍ നിന്ന് വിസ ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് രണ്ട് മുതല്‍ മൂന്ന് ലക്ഷം രൂപ വരെ കൈപ്പറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് ടൂര്‍ വിസയില്‍ വിയറ്റ്‌നാമിലെത്തിക്കുന്ന യുവാക്കളെ കംബോഡിയ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹോട്ടലുകളില്‍ താമസിപ്പിക്കുകയും, കംബോഡിയന്‍ എജന്റുമാര്‍ യുവാക്കളുടെ പാസ്‌പോര്‍ട്ടും മൊബൈല്‍ഫോണുകളും വാങ്ങി വെച്ചതിന് ശേഷം അനധികൃതമായി അതിര്‍ത്തി കടത്തി കംബോഡിയായില്‍ എത്തിക്കുകയായിരുന്നു.
ഇവിടെ ഇവര്‍ക്ക് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുക എന്ന ജോലിയായിരുന്നു നല്‍കിയിരുന്നത്. സമൂഹമാധ്യമങ്ങളിലൂടെ വിവിധ രാജ്യങ്ങളിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും തട്ടിപ്പ് നടത്തി പണം കണ്ടെത്താനും ഇവര്‍ക്ക് ടാര്‍ജറ്റ് നല്‍കിയിരുന്നു. കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായ പ്രവീണ്‍ മുമ്പ് കംബോഡിയയില്‍ ജോലിക്കായി പോയി തട്ടിപ്പ്കാരുമായി ബന്ധം സ്ഥാപിച്ച വ്യക്തിയാണ്. തുടര്‍ന്ന് നാട്ടില്‍ തിരിച്ചത്തിയ പ്രതി യുവാക്കളെ ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്ത് കംബോഡിയായിലേക്ക് കടത്തുകയായിരുന്നു.
പോലീസ് അന്വേഷണത്തില്‍ പ്രതി ആറു മാസത്തിനുള്ളില്‍ 18-ഓളം പേരെ ഇത്തരത്തില്‍ മനുഷ്യക്കടത്ത് നടത്തിയതായി കണ്ടെത്തി. കേരള പോലീസിന്റെ സൈബര്‍ വിങ്ങിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. മനുഷ്യക്കടത്ത് സംഘത്തിലെ മറ്റ് പ്രതികളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

എയ്ഡഡ് സ്‌കൂള്‍ കെട്ടിടത്തിന്റെ ഫിറ്റ്‌നെസ്; ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങവേ എഞ്ചിനീയറും ഏജന്റും വിജിലന്‍സ് പിടിയില്‍

തൊടുപുഴ മുനിസിപ്പാലിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ അജി സി.റ്റി-യും ഏജന്റായ റോഷനും എയ്ഡഡ് സ്‌കൂള്‍ കെട്ടിടത്തിന്റെ ഫിറ്റ്‌നെസ് നല്‍കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങവേ വിജിലന്‍സ് പിടിയിലായി.
തൊടുപുഴ ബി.റ്റി.എം. എല്‍.പി സ്‌കൂളിന് വേണ്ടി പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിനായി സ്‌കൂള്‍ മാനേജര്‍ തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ കഴിഞ്ഞ മാസം അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഈ ആവശ്യത്തിനായി ഓരോ പ്രാവശ്യം ഓഫീസില്‍ ചെല്ലുമ്പോഴും പല കാര്യങ്ങള്‍ ശരിയാക്കാനുണ്ടെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. ഇന്നലെ മാനേജര്‍ ഫോണ്‍ മുഖാന്തിരം അജി.സി.റ്റിയെ ബന്ധപ്പെട്ടപ്പോള്‍ ഒരു ലക്ഷം രൂപ കൈക്കൂലിയുമായി ഇന്ന്ഓഫീസിലെത്താന്‍ ആവശ്യപ്പെട്ടു.
മാനേജര്‍ സ്ഥലത്തില്ലായെന്ന് അറിയിച്ചപ്പോള്‍ ആരുടെയെങ്കിലും കൈവശം പണം കൊടുത്തു വിട്ടാല്‍ മതിയെന്നും അറിയിച്ചു. തുടര്‍ന്ന് ഈ വിവരം വിജിലന്‍സില്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ സ്‌കൂള്‍ മാനേജര്‍ അഡ്മിനിസ്ട്രേറ്ററോട് ആവശ്യപ്പെടുകയും അഡ്മിനിസ്ട്രേറ്റര്‍ ആ വിവരം വിജിലന്‍സ് കിഴക്കന്‍ മേഖല പോലീസ് സൂപ്രണ്ട് ബിജോ അലക്സാണ്ടറിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഇടുക്കി വിജിലന്‍സ് യൂണിറ്റ് ഡി.വൈ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി 3.30 മണിയോടെ തൊടുപുഴ മുനിസിപ്പാലിറ്റി ഓഫീസില്‍ വച്ച് പരാതിക്കാരനായ സ്‌കൂള്‍ അഡ്മിനിസ്ട്രേറ്ററുടെ പക്കല്‍ നിന്നും ഏജന്റായ റോഷന്‍ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങവേ ഏജന്റിനേയും അസി. എഞ്ചിനീയറായ അജി.സി.റ്റി-യെയും വിജിലന്‍സ് കൈയ്യോടെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതികളെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം

കൊല്ലം: ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുള്ള പരീക്ഷാകേന്ദ്രങ്ങളില്‍ കെ ടെറ്റ് പരീക്ഷ എഴുതി യോഗ്യത നേടിയ പരീക്ഷാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും 27 മുതല്‍ വിതരണം ചെയ്യുന്നതാണെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

കടയുടെ പൂട്ട് പൊളിച്ച് മോഷണം; പ്രതി പിടിയില്‍

കൊല്ലം: പരവൂര്‍ ഒല്ലാലില്‍ പ്രവര്‍ത്തിക്കുന്ന കടയുടെ പൂട്ട് പൊളിച്ച് മോഷണം നടത്തിയ കേസില്‍ പ്രതി പിടിയിലായി. പരവൂര്‍ നെടുങ്ങോലം കടുവാ പോയ്ക വീട്ടില്‍ വിജയ കൃഷ്ണന്‍ (25)ആണ് പരവൂര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച രാത്രി കടയുടെ ഷട്ടറിന്റെ ലോക്ക് തകര്‍ത്ത് ഉള്ളില്‍ കടന്ന പ്രതി 12500 രൂപയുടെ സാധനങ്ങളും
മേശയില്‍ സൂക്ഷിച്ചിരുന്ന 4500 രൂപയും മോഷ്ടിച്ചെടുക്കുകയായിരുന്നു.
കടയുടമ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പരവൂര്‍ പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

പക്ഷിപനി; ആലപ്പുഴയിലേക്ക് കൊല്ലത്ത് നിന്നുള്ള വിദഗ്ധരും

കൊല്ലം: ആലപ്പുഴയില്‍ പടര്‍ന്നുപിടിച്ച പക്ഷിപ്പനി നിയന്ത്രണത്തിനായി കൊല്ലത്തുനിന്നും വെറ്ററിനറി സര്‍ജന്‍മാര്‍ ഉള്‍പ്പെട്ട പ്രത്യേകസംഘങ്ങളെയും നിയോഗിച്ചു. പ്രതിരോധനടപടികള്‍ക്കൊപ്പം രോഗബാധിത പ്രദേശങ്ങളിലെ വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുന്നതിനുമാണ് പ്രവര്‍ത്തിക്കുക. 10 വെറ്ററിനറി ഡോക്ടര്‍മാര്‍, 20 ലൈവ്സ്റ്റോക്ക് ഇന്‍സ്പക്ടര്‍മാര്‍, 20 അന്റന്‍ഡര്‍മാര്‍ ഉള്‍പ്പെടുന്ന 10 റാപ്പിഡ് റെസ്പോണ്‍സ് ടീമിനെയാണ് ഇന്ന് മുതല്‍ നിയോഗിച്ചിട്ടുള്ളത്. ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി ഉള്‍പ്പടെ ആലപ്പുഴ ജില്ലയിലെ 24 ഓളം ഇടങ്ങളിലാണ് പക്ഷിപ്പനി കണ്ടെത്തിയത്.