Home Blog Page 2569

വയനാട്ടില്‍ തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലങ്ങളില്‍ കുഴിബോംബുകൾ

വയനാട്. തലപ്പുഴയിൽ കുഴി ബോംബുകൾ കണ്ടെത്തി. കൊടക്കാടാണ് വീര്യംകൂടിയ സ്ഫോടക വസ്തുക്കൾ
കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ജലാറ്റിൻ സ്റ്റിക്കുകളും സ്ഫോടക
ശേഖത്തിനൊപ്പം കുഴിച്ചിട്ടവയിലുണ്ട്. പ്രദേശത്തെ ഫെൻസിങ്
പരിശോധിക്കാൻ പോയ, വനംവാച്ചർമാരാണ് ദുരൂഹമായ നിലയിൽ
എന്തോ കുഴിച്ചിട്ടത് കണ്ടെത്തിയത്. പരിശോധിച്ചപ്പോൾ,
വയറുകളും മറ്റും കണ്ടു. പിന്നാലെ പൊലീസിൽ വിവരം അറിയിച്ചു.
ബോംബ് സ്ക്വാഡ് എത്തിയാണ് നീർവീര്യമാക്കിയത്.
തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലങ്ങളിലാണ് കുഴിബോംബുകൾ
ഒരുക്കിയത്. ഒരു വർഷത്തിനിടെ തലപ്പുഴ മേഖലയിൽ മൂന്ന് തവണ
മാവോയിസ്റ്റ് തണ്ടർ ബോൾട്ട് ഏറ്റുമുട്ടൽ നടന്നിട്ടുണ്ട്.
പ്രദേശത്ത് തണ്ടർബോട്ട് നിരീക്ഷണം ശക്തമാക്കി. രാവിലെ കൂടുതൽ
തെരച്ചിലുണ്ടാകും.

കുഴിബോംബ് കണ്ടെത്തിയ വയനാട് തലപ്പുഴ മക്കിമലയിൽ നാളെ എ ടി എസ് (തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്) പ്രത്യേക സംഘം തിരച്ചിലിനെത്തും വനത്തിലും മേഖലയിലും വിശദമായി പരിശോധന നടത്തും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നാളെ മക്കിമലയിലെത്തും

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്, ഇന്ത്യാ സഖ്യം കത്ത് നൽകി

ന്യൂ ഡെൽഹി : ഇന്ത്യാ സഖ്യത്തിൻ്റെ ശബ്ദമായി 18-ാം ലോക്സഭയിൽ രാഹുൽ ഗാന്ധി ഇനി പ്രതിപക്ഷത്തെ നയിക്കും.രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി തെരത്തെടുത്തത് സംബന്ധിച്ച് സോണിയാ ഗാന്ധി പ്രോട്ടെം സ്പീക്കർക്ക് കത്ത് നൽകി.നാളെ സഭ ചേരുമ്പോൾ ഇക്കാര്യം പ്രോട്ടെം സ്പീക്കർ സഭയെ അറിയിക്കും. റായ്ബറേലിയിൽ നിന്നുള്ള ലോക്സഭാ അംഗമാണ് രാഹുൽ ഗാന്ധി .ഇന്നാണ് രാഹുൽ സത്യപ്രതിജ്ഞ ചെയ്തത്.

മിക്‌സികളുടെ ഒച്ച കുറയ്ക്കാന്‍ ഇതാ ചില വഴികള്‍…

കാലപ്പഴക്കം ചെല്ലുമ്പോള്‍ മിക്‌സികളുടെ ഒച്ച ഉയര്‍ന്നു തുടങ്ങും. ഈ ഒച്ച ഒരു പരിധിവരെ നമുക്കു തന്നെ കുറയ്ക്കാന്‍ സാധിക്കും. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.

ചുവരിനരികില്‍ നിന്നും നീക്കി വയ്ക്കുക
ഒച്ച കൂടുന്നത് എല്ലായ്‌പ്പോഴും മിക്‌സിയുടെ പ്രശ്‌നം കൊണ്ടായിരിക്കണം എന്നില്ല. ചുവരിനരികിലാണ് മിക്‌സി വയ്ക്കുന്നതെങ്കില്‍ ശബ്ദം പ്രതിധ്വനിച്ച് വലിയ ഒച്ചയായി കേള്‍ക്കാം. അതിനാല്‍ മിക്‌സി ഉപയോഗിക്കുമ്പോള്‍ അടുക്കളയുടെ ഏകദേശം മധ്യഭാഗത്തായി വയ്ക്കാന്‍ ശ്രദ്ധിക്കുക.

ടവ്വലിനു മുകളിലായി വയ്ക്കുക
മിക്‌സിയുടെ ശബ്ദം കുറയ്ക്കാനുള്ള മറ്റൊരു മാര്‍ഗം, ഇത് ഒരു കട്ടിയുള്ള ടവ്വലോ മാറ്റോ വിരിച്ച ശേഷം അതിനു മുകളില്‍ വയ്ക്കുക എന്നതാണ്. കൂടാതെ, അസമമായ പ്രതലങ്ങള്‍ വൈബ്രേഷനുകള്‍ക്ക് കാരണമാകുകയും ഒച്ച കൂട്ടുകയും ചെയ്യും. വൈബ്രേഷനുകള്‍ ആഗിരണം ചെയ്യാന്‍ ഒരു നോണ്‍-സ്ലിപ്പ് മാറ്റോ അല്ലെങ്കില്‍ റബ്ബര്‍ പാഡോ മിക്‌സിക്ക് കീഴില്‍ വയ്ക്കുക.

അയവുള്ള ഭാഗങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുക
മിക്‌സര്‍ ഓഫ് ചെയ്ത് അണ്‍പ്ലഗ് ചെയ്ത ശേഷം, അറ്റാച്ച്മെന്റുകള്‍, ബീറ്ററുകള്‍, മിക്സിംഗ് ബൗള്‍ തുടങ്ങിയ വിവിധ ഘടകങ്ങള്‍ പരിശോധിക്കുക. അവയൊന്നും ലൂസല്ല എന്ന് ഉറപ്പുവരുത്തുക.

ചലിക്കുന്ന ഭാഗങ്ങള്‍ ലൂബ്രിക്കേറ്റ് ചെയ്യുക
ചില മിക്‌സറുകള്‍ക്ക് ലൂബ്രിക്കേഷന്‍ ആവശ്യമായി വരുന്ന ഗിയറോ ചലിക്കുന്ന ഭാഗങ്ങളോ കാണും. ലൂബ്രിക്കേഷന്‍ ആവശ്യമാണോ എന്നും മിക്‌സറിന് ഏത് തരത്തിലുള്ള ലൂബ്രിക്കന്റാണ് അനുയോജ്യമെന്നും നിര്‍ണ്ണയിക്കാന്‍ നിര്‍മ്മാതാവിന്റെ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുക. ഘര്‍ഷണവും ഒച്ചയും കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള ലൂബ്രിക്കന്റ് ഉപയോഗിക്കുക.

വൃത്തിയാക്കുക
കാലക്രമേണ, അവശിഷ്ടങ്ങളും ഭക്ഷ്യ വസ്തുക്കളും മിക്‌സറില്‍ അടിഞ്ഞുകൂടും, ഇത് വര്‍ദ്ധിച്ച ഒച്ചയുണ്ടാക്കും. നിര്‍മ്മാതാവിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മിക്‌സറും അറ്റാച്ചുമെന്റുകളും പതിവായി വൃത്തിയാക്കുക. അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടാന്‍ സാധ്യതയുള്ള, ബീറ്റര്‍ ഷാഫ്റ്റ് അല്ലെങ്കില്‍ ഗിയറുകള്‍ പോലുള്ള ഭാഗങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കുക.

ഈ പറഞ്ഞ കാര്യങ്ങള്‍ ഒന്നും ഫലപ്രദമല്ല എന്ന് കണ്ടാല്‍, നിര്‍മാതാവിനെയോ ഒരു പ്രൊഫഷണല്‍ അപ്ലയന്‍സ് റിപ്പയര്‍ സേവനത്തെയോ ബന്ധപ്പെടുക. ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ എല്ലായ്‌പ്പോഴും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് ഓര്‍മിക്കുക. ഏതെങ്കിലും പരിശോധന നടത്തുന്നതിന് മുമ്പ് മിക്‌സര്‍ അണ്‍പ്ലഗ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.

ദേവീകുളം താലൂക്കിൽ നാളെ അവധി

ഇടുക്കി: കനത്ത മഴയെ തുടർന്ന് ദേവികുളം താലൂക്കിൽ നാളെ (ബുധൻ) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു… വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

ശക്തമായ മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിന്റെ പശ്ചാത്തലത്തില്‍ മൂന്നാറില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മൂന്നാര്‍ കോളനിയില്‍ മണ്ണടിച്ചില്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
പഴയ മൂന്നാര്‍ സി.എസ്.ഐ. ഹാളില്‍ പ്രവര്‍ത്തനമാരംഭിച്ച ക്യാമ്പിലേക്കാണ് ഇവരെ മാറ്റിപാര്‍പ്പിച്ചത്. ദേവികുളം സബ് കളക്ടര്‍ വി.എം. ജയകൃഷ്ണന്‍ ക്യാമ്പില്‍ ബന്ധപ്പെട്ടവരുമായി സംസാരിച്ചു.
ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളാ ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് തരം താഴ്ത്തി

കേരളാ ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് തരം താഴ്ത്തി. വായ്പ വിതരണത്തില്‍ അടക്കം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് റിസര്‍വ് ബാങ്ക് നടപടി. ഇതോടെ കേരള ബാങ്കിന് ഇനി 25 ലക്ഷത്തിന് മുകളില്‍ വ്യക്തിഗത വായ്പ നല്‍കാനാവില്ല. നല്‍കിയ വായ്പകള്‍ ഘട്ടം ഘട്ടമായി തിരിച്ച് പിടിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നബാര്‍ഡ് റിപ്പോര്‍ട്ടിന്റെഅടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്കിന്റെ നടപടി. ഇടപാടില്‍ 80 ശതമാനം വ്യക്തിഗത വായ്പകളാണെന്നിരിക്കെ റിസര്‍വ്വ് ബാങ്ക് തീരുമാനം കേരളാ ബാങ്കിന് വലിയ തിരിച്ചടിയാണ്.

25 ലക്ഷത്തിന് മുകളില്‍ ഇതിനകം അനുവദിച്ച വായ്പകളെല്ലാം ഘട്ടം ഘട്ടമായി കുറച്ച് കൊണ്ടുവരണമെന്ന് കേരള ബാങ്കിന് അയച്ച കത്തില്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണ സമിതിയില്‍ രാഷ്ട്രീയ നോമിനികള്‍ക്ക് പുറമെ ആവശ്യത്തിന് പ്രൊഫഷണലുകള്‍ ഇല്ലാത്തതും ഏഴ് ശതമാനത്തില്‍ കുറവായിരിക്കേണ്ട നിഷ്‌ക്രിയ ആസ്തി 11 ശതമാനത്തിന് പുറത്തുപോയതും കേരളാ ബാങ്കിന് തിരിച്ചടിയായി.

വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അനുവദിച്ച വായ്പകള്‍ വഴി കിട്ടാക്കടവും കുമിഞ്ഞു കൂടിയിട്ടുണ്ട്. രണ്ട് ലക്ഷത്തില്‍ അധികം വരുന്ന സ്വര്‍ണ്ണ പണയത്തിന്‍ മേല്‍ ഒറ്റയടിക്ക് തിരിച്ചടവ് പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചതിന് നേരത്തെ റിസര്‍വ്വ് ബാങ്ക് കേരളാ ബാങ്കിന് പിഴയിട്ടിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ സി ക്ലാസ് പട്ടികയിലേക്കുള്ള തരംതാഴ്ത്തല്‍.

സജീവ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍

സജീവ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് എംവി നികേഷ് കുമാര്‍. ചാനലിന്റെ ഔദ്യോഗിക പദവികളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞു. രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ഇത്തരമൊരു തീരുമാനമെടുത്തത്.
എല്ലാ കാലത്തും തന്റെ ജീവിതത്തില്‍ രാഷ്ട്രീയമുണ്ടായിരുന്നുവെന്ന് എം.വി. നികേഷ് കുമാര്‍ പറഞ്ഞു. ‘ഒരു പൗരനെന്ന നിലയില്‍ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ രീതിയില്‍ നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്. ഇനി സിപിഎം അംഗമായി പ്രവര്‍ത്തിക്കും. റിപ്പോര്‍ട്ടര്‍ ടിവി ഞാന്‍ ജന്മം നല്‍കിയ സ്ഥാപനമാണ്. എന്റെ കരുതലും സ്‌നേഹവുമെല്ലാം എല്ലാ കാലത്തും റിപ്പോര്‍ട്ടറിനൊപ്പം ഉണ്ടാകും. ചാനലിന്റെ ഭാഗമായി നിന്നുകൊണ്ട് പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകുന്നതിലെ തടസ്സം കൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം- എം വി നികേഷ് കുമാര്‍ വിശദീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസില്‍ മാദ്ധ്യമപ്രവര്‍ത്തനം ആരംഭിച്ച നികേഷ് കുമാര്‍ പിന്നീട് ഇന്ത്യാവിഷന്‍ ചാനല്‍ ആരംഭിച്ചപ്പോള്‍ 30-ാം വയസ്സില്‍ എക്സിക്യൂട്ടീവ് എഡിറ്ററായി അവിടെ ജോലി ചെയ്തു. പിന്നീട് 2011-ല്‍ ആണ് റിപ്പോര്‍ട്ടര്‍ ടിവി ആരംഭിച്ചത്. മുന്‍ മന്ത്രിയും സിഎംപി നേതാവുമായിരുന്ന എം.വി. രാഘവന്റെ മകനാണ് എം.വി. നികേഷ് കുമാര്‍. സിപിഎമ്മുമായി വളരെ അടുത്ത ബന്ധമുള്ള മാദ്ധ്യമപ്രവര്‍ത്തകന്‍ തന്നെയാണ് നികേഷ് കുമാര്‍. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി കെഎം ഷാജിയോട് രണ്ടായിരത്തില്‍പ്പരം വോട്ടുകള്‍ക്ക് തോല്‍ക്കുകയായിരുന്നു.

കൊല്ലം @ 75; ഔദ്യോഗിക ഉദ്ഘാടനം ജൂലൈ ഒന്നിന്

കൊല്ലം: കൊല്ലം ജില്ല 75 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ പരിപാടികള്‍ ജൂലൈ ഒന്നിന് തുടങ്ങും. സി. കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ വൈകിട്ട് നാലിന് പരിപാടികള്‍ക്ക് തിരിതെളിയും. ഒരു കൊല്ലം നീളുന്ന ആഘോഷ പരിപാടികളില്‍ ജില്ലയുടെ എല്ലാ സവിശേഷതകളും സംഗമിക്കുമെന്ന് ആഘോഷ കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ ധനകാര്യ വകുപ്പ് മന്ത്രി ബാലഗോപാല്‍ പറഞ്ഞു. താല്‍ക്കാലിക സംഘാടകസമിതി രൂപീകരണ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ജൂലൈ 1-നാണ് ജില്ല രൂപീകൃതമായത്. കല, സാംസ്‌കാരിക, പൈതൃക, പാരമ്പര്യ, സാഹിത്യ മേഖലകളുടെ പ്രത്യേകതകളാണ് ആഘോഷത്തിന്റെ മുഖമുദ്രയാകുക.
തുടര്‍ന്ന് ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്ത മന്ത്രി ജെ. ചിഞ്ചു റാണി ജില്ലയുടെ സവിശേഷതകള്‍ ജനസമക്ഷം എത്തിക്കാനാകണമെന്ന് വ്യക്തമാക്കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം താത്ക്കാലിക കമ്മിറ്റി രൂപീകരിച്ചു.

‘എന്റെ കൊല്ലം @2049’കൊല്ലം ജില്ലയുടെ വികസന സ്വപ്‌നങ്ങൾലേഖന മത്സരം

കൊല്ലം :- കൊല്ലം ജില്ല രൂപീകരിച്ചിട്ട് 75 വർഷം പൂർത്തിയാകുന്നതിന്റെ ആഘോഷം കൊല്ലം പൗരാവലിയും മോഡേൺ ഫ്ലവർ ക്ലബ്ബും വിവിധ സാംസ്കാരിക സംഘടനകളും ചേർന്ന് നടത്തുന്നു’. ഇതിന്റെ ഉത്ഘാടനം ജൂൺ 30 ഞായറാഴ്ച രാവിലെ 10 മണിക്ക് കൊല്ലം ആശ്രമം എ വൈ കെ ഓഡിറ്റോറിയത്തിൽ നടക്കും.’എന്റെ കൊല്ലം ‘ എന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുടെ ഭാഗമായി സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, പൊതു വിഭാഗം എന്നീ വിഭാഗങ്ങളിലായി ‘കൊല്ലം @2049- വികസന സ്വപ്‌നങ്ങൾ ‘എന്ന വിഷയത്തിൽ ലേഖനമത്സരം നടത്തുന്നു.
ലേഖനങ്ങൾ 5 പേജിൽ കവിയരുത്.ഓരോ വിഭാഗത്തിലും മികച്ച രചനകൾക്ക് സമ്മാനം നൽകും.രചനകൾ ജൂലൈ 15 നു മുൻപ് സജീവ് പരിശവിള, അരിനല്ലൂർ പി. ഒ. കൊല്ലം എന്ന വിലാസത്തിൽ അയക്കണം. ഫോൺ 9446558015

യോഗാ ഡാൻസോട് കൂടി പടിഞ്ഞാറകല്ലടയിൽ യോഗാ വാരാചരണം അവസാനിച്ചു

പടിഞ്ഞാറേകല്ലട. ഗ്രാമപഞ്ചായത്തിൽ അന്തർ ദേശീയ യോഗദിനത്തിൽ ആരംഭിച്ച യോഗ പരിശീലന പരിപാടികളുടെ സമാപന സമ്മേളനം യോഗാ ഡാൻസ്, ആദരിക്കൽ പരിപാടിയോടെ ആയൂർവേദ ആശുപത്രിയുടെ യോഗ പരിശീലന ഹാളിൽ സമാപിച്ചു.
സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്തു. ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഉഷാലയംശിവരാജന്റെ അധ്യക്ഷതയിൽ യോഗ ഗുരു ജി. ശിവൻകുട്ടിയെ ആദരിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എൽ. സുധ,വികസനം, ക്ഷേമ സ്ഥിരം സമിതി ചെയർമാന്മാരായ കെ. സുധീർ, ജെ. അംബികകുമാരി, പഞ്ചായത്ത്‌ മെമ്പറന്മാരായ എൻ. ശിവാനന്ദൻ, ഓമനക്കുട്ടൻപിള്ള,മെഡിക്കൽ ഓഫീസർ ഡോ. എ. ടെൻസൺ, യോഗഇൻസ്‌ട്ര ക്ടർ  എ. ലിബിൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ആയൂർവേദ ആശുപത്രി ജീവനക്കാരുടെ യോഗഡാൻസും, ബോധവൽക്കരണസെമിനാറും നടന്നു.