Home Blog Page 2550

ക്വാറി ഉടമ ദീപു സോമനെ കൊലപ്പെടുത്തിയത് ക്ലോറോഫോം നൽകി ബോധംകെടുത്തിയ ശേഷമെന്ന് പ്രതി അമ്പിളി

തിരുവനന്തപുരം. കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപു സോമനെ കൊലപ്പെടുത്തിയത് ക്ലോറോഫോം നൽകി ബോധംകെടുത്തിയ ശേഷമെന്ന് പ്രതി അമ്പിളിയുടെ കുറ്റസമ്മതം മൊഴി. സംഭവത്തിൽ മറ്റൊരാൾക്ക്‌ കൂടി പങ്കുള്ളതായി സൂചന. പിടിയിലായ മലയം സ്വദേശി അമ്പിളിക്ക് കൊല നടത്താൻ ഉള്ള ആയുധങ്ങൾ എത്തിച്ച് നല്‍കിയ പാറശാല സ്വദേശി സുനിലിനായി തിരച്ചില്‍ തുടങ്ങി. കൊല്ലപ്പെടുന്ന സമയത്ത് ദീപുവിന്റെ കൈവശമുണ്ടായിരുന്നതില്‍ ഏഴ് അര ലക്ഷം രൂപ അമ്പിളിയുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

ഗുണ്ടായിസം, അടിപിടിയും സ്ഥിരംപണിയാക്കിയ അമ്പിളി, പിടിയിലായി ഒരു ദിവസം കഴിഞ്ഞിട്ടും കളിയിക്കാവിള പൊലീസിനെ വട്ടം കറക്കുകയാണ് . കുടുംബത്തിന് ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ വേണ്ടി ദീപു തന്നെ പറഞ്ഞിട്ടാണ് ദീപുവിനെ കഴുത്തറുത്ത് കൊന്നതെന്ന വിചിത്രമൊഴിയാണ് അമ്പിളി ആവര്‍ത്തിക്കുന്നത്. കൂട്ടുപ്രതികളെ രക്ഷിക്കാനുള്ള നീക്കമാണ് ഈ മൊഴിക്ക് പിന്നിലെന്ന് വിലയിരുത്തി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പാറശാല സ്വദേശി സുനിലിന്റെ പങ്ക് വ്യക്തമായത്. നെയ്യാറ്റിന്‍കരയിലും പാറശാലയിലും സര്‍ജിക്കല്‍ ഷോപ്പ് നടത്തുന്ന സുനിലാണ് ദീപുവിനെ കൊല്ലാനുള്ള സര്‍ജിക്കല്‍ ബ്ളേഡും കൊലയ്ക്ക് ശേഷം മാറാനുള്ള വസ്ത്രവും അമ്പിളിക്ക് നല്‍കിയത്. കൊലയ്ക്ക് ശേഷം രക്ഷപെടാനായി കാറില്‍ കൂട്ടിക്കൊണ്ടുവരാമെന്നും സുനില്‍ പറഞ്ഞിരുന്നതായാണ് വിവരം . കൊലയ്ക്ക് രണ്ടു ബ്ലേഡുകളാണ് അമ്പിളി കരുതിയത്. കട്ടർ ബ്ലേഡ് ഉപയോഗിച്ച് ആണ് ആദ്യം കഴുത്തറത്തത്. പക്ഷേ ബ്ലേഡ് ഒടിഞ്ഞു പോയി. തുടർന്ന് സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. ഒടിഞ്ഞ കട്ടർ ബ്ലേഡിന്റെ ഒരു ഭാഗം ദീപുവിന്റെ വാഹനത്തിൽ നിന്ന് പോലീസിന് കിട്ടി.

സുനില്‍ നല്‍കിയ ക്വട്ടേഷനാണോ കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. സുനില്‍ ഒളിവിലാണ്.
കൊല്ലപ്പെടുന്ന സമയത്ത് ദീപുവിന്റെ കൈവശമുണ്ടായിരുന്ന പത്ത് ലക്ഷത്തില്‍ ഏഴ് അര ലക്ഷത്തോളം രൂപയാണ് അമ്പിളിയുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്. ബാക്കി മൂന്ന് ലക്ഷം രൂപ എവിടേയെന്നതും ദുരൂഹമായി തുടരുകയാണ്. കൊലയ്ക്ക് ശേഷം വസ്ത്രം മാറി ടീഷര്‍ട്ടും പാന്‍സും ധരിച്ച് അമ്പിളി രക്ഷപെടുന്ന ചിത്രവും പൊലീസിന് ലഭിച്ചു. അതിനാല്‍ ഒന്നിലധികം പേരുടെ ആസൂത്രണമുള്ള ക്വട്ടേഷന്‍ കൊലപാതകമെന്ന നിഗമനത്തിലേക്കാണ് അന്വേഷണം നീളുന്നത്.അതിനിടെ പ്രതിയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നു. കൊലപാതകത്തിന് ശേഷം പ്രതി ഒരു മെഡിക്കല്‍ സ്റ്റോറിലാണ് എത്തിയത്. ഇവിടെ കളിയിക്കാവിള പോകാൻ സഹായിക്കാണമെന്ന് അഭ്യർത്ഥിച്ചു. അവിടെവച്ച് ഫോണ്‍ വാങ്ങി വിളിച്ചു. വിളിച്ചത് പാറശാല സ്വദേശി സുനിലിനെയെന്നാണ് സംശയം

വീടിന് മുകളിലേയ്ക്ക് മതിലിഞ്ഞ് വീണു,അത്ഭുതകരമായി രക്ഷപ്പെട്ട് പെണ്‍കുട്ടി

പാലാ. വീടിന് മുകളിലേയ്ക്ക് മതിലിഞ്ഞ് വീണു ഭിത്തി തകര്‍ന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ട് പെണ്‍കുട്ടി. പാലാ ടൗണ്‍ വാർഡ് 20 കണ്ടനാംപറമ്പിൽ ബേബി ജോസഫിൻ്റെ വീടിൻ്റെ മുകളിലേയ്ക്ക് ബുധനാഴ്ച ഉണ്ടായ പെരുമഴയെത്തുടർന്ന്. കരിങ്കൽകെട്ടും ഭിത്തിയും ഇടിഞ്ഞ് വീണ് വീട് ഭാഗികമായി തകർന്നു .ബേബി ജോസഫിൻ്റെ കൊച്ചുമകൾ പ്ലസ് 1 ന് പഠിക്കുന്ന ആൽഫി വിനോദാണ് അത്ഭുതകരമായി രക്ഷപ്പെട്ടത് .ആൽഫി കട്ടിലിൽ കിടക്കുന്ന സമയത്താണ് വൻ ശബ്ദത്തോടെ മതിൽ വീടിൻ്റ മുകളിലേയ്ക്ക് വീണതത് .ആൽഫി എഴുന്നേറ്റ് ഓടിമാറിയതിനാൽ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് ‘വീടിൻ്റ ഒരു ഭാഗം മണ്ണിനടിയിലായി .മരിയ റാണി കോൺവെൻ്റ് ഹോസ്റ്റലിൻ്റെ മതിലാണ് വീടിൻ്റെ മുകളിൽ ഇടിഞ്ഞ് വീണത് .

സ്‌കൂളിലെ മോഷണം: പ്രതികള്‍ പിടിയില്‍

കരുനാഗപ്പള്ളി: സ്‌കൂളില്‍ മോഷണം നടത്തുകയും നാശനഷ്ടം വരുത്തുകയും ചെയ്ത പ്രതികള്‍ പോലീസിന്റെ പിടിയിലായി. കരുനാഗപ്പള്ളി ഇടകുളങ്ങര കുട്ടതറയ്യത്ത് യാസിര്‍ (18), മുല്ലശ്ശേരി കിഴക്കതില്‍ ആദിത്യന്‍ (18) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
ജൂണ്‍ നാലിന് കരുനാഗപ്പള്ളി ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറി സ്‌കൂള്‍ ബസിന്റെ ചില്ല് തകര്‍ത്ത് ഫയര്‍ അലാമുകള്‍ മോഷണം ചെയ്യുകയും കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന വിന്റ് വില്ലിന് കേടുപാടുകള്‍ വരുത്തുകയും സ്‌കൂള്‍ ഓഫീസിന്റെ വാതില്‍ കുത്തി പൊളിക്കുകയും ചെയ്തിരുന്നു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ മോഹിത്തിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ഷിജു, ജിഷ്ണു, റഹീം എഎസ്‌ഐ പ്രമോദ്, സിപിഒ കൃഷ്ണകുമാര്‍, ബഷീര്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ബ്രെയിൻ ഈറ്റിം​ഗ് അമീബ അഥവാ തലച്ചോറിനെ കാർന്നുതിന്നുന്ന അമീബ കേരളത്തിലും,എന്താണ് പരിഹാരം

ബ്രെയിൻ ഈറ്റിം​ഗ് അമീബ അഥവാ തലച്ചോറിനെ കാർന്നുതിന്നുന്ന അമീബ ലോകത്ത് എവിടെയോ ഉണ്ട് എന്ന് കേട്ട് ഭയപ്പെട്ടിരുന്ന നമുക്ക് ഇപ്പോള്‍ ഇത് കേരളത്തിലും എന്ന വാര്‍ത്തകേട്ട് ഞെട്ടാം. കഴിഞ്ഞ ദിവസമാണ് അമീബിക് മസ്തിഷ ജ്വരം ബാധിച്ച് കോഴിക്കോട്ട് പതിമൂന്നുകാരി മരിച്ചത്. നെ​ഗ്ലേറിയ ഫൗളേറി എന്ന ഈ അമീബയെക്കുറിച്ച് അറിയാം.

നമ്മുടെ കേരളത്തിൽ തന്നെ നെഗ്ലേറിയ ഫൗളേറി എന്ന അമീബ ഉണ്ടാക്കുന്ന ദുരന്തം ആദ്യത്തേതല്ല. മനുഷ്യരുടെയും കന്നുകാലികളെ പോലെയുള്ള ഉഷ്ണ രക്ത ജീവികളുടെയും വിസർജ്യങ്ങൾ ഒഴുകിയെത്തുന്ന വെള്ളക്കെട്ടുകളിൽ കാണപ്പെടുന്ന ഇ-കോളി (E-Coli ) ഉൾപ്പെടെയുള്ള കോളിഫോം ബാക്ടീരിയകളെ തിന്നു ജീവിക്കുന്ന അമീബയാണ് ഫൗളേറി. അതായത് മലിനജലത്തിൽ ഫൗളേറി കാണപ്പെടാനുള്ള സാധ്യത ഉണ്ടെന്നു സാരം. ഈ വെള്ളത്തിൽ മുങ്ങി കുളിക്കുന്ന ഒരാളുടെ മൂക്കിലൂടെ ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കുന്ന ഫൗളേറി മൂക്കിനുള്ളിലെ നേർത്ത സ്തരത്തിലൂടെ തലച്ചോറിലേക്ക് പ്രവേശിച്ച് തലച്ചോറിനെ കാർന്നുതിന്നാൻ തുടങ്ങുന്നു. ഇതിനെ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാനോ ഫലപ്രദമായ ചികിത്സ നേടാനോ ഇന്ന് സംവിധാനങ്ങൾ ഇല്ല . ആയതിനാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ ആളിന്റെ അന്ത്യം സംഭവിച്ചേക്കാം.

മേൽപ്പറഞ്ഞ വിധത്തിലല്ലാതെ ശരീരത്തിലെ മുറിവുകളിലൂടെയോ മറ്റ് വഴികളിലൂടെയോ ഈ അമീബ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നതായി ഇതുവരെ അറിവില്ല. ആയതിനാൽ ശുദ്ധമാണെന്ന് ഉറപ്പില്ലാത്ത ജലാശയങ്ങളിൽ മുങ്ങി കുളിക്കാതിരിക്കുക ഉത്തമം. എന്നാല്‍ പരിമിതമായ ജീവിത സാഹചര്യങ്ങളുള്ളത് മാത്രമല്ല എമ്പാടും ജലാശയങ്ങളുള്ള കേരളത്തില്‍ മുങ്ങിക്കുളിക്കുന്നവരുടെ എണ്ണം കണക്കാന്‍ പറ്റുന്നതിലേറെയാണ്. ഇത്തരമൊരു സാഹചര്യം വ്യാപകമല്ലാത്തതിനാലും വലിയപഠനങ്ങള്‍ ഉണ്ടാകാത്തതിനാലും എന്താണ് പരിഹാരമെന്ന് ഇതിലേറെ വ്യക്തമാക്കാന്‍ കഴിയില്ലതന്നെ. എന്നാല്‍ നമ്മുടെ പൂര്‍വികര്‍ അനുഷ്ടിച്ചിരുന്ന ഒരു രീതി ഒരുപക്ഷേ ഗുണം ചെയ്തേക്കാം മൂക്ക് പിടിച്ച് അടച്ചു മുങ്ങുക എന്നതാണ് അത്. നീന്തി അര്‍മാദിക്കുന്നവര്‍ക്ക് ഇത് പ്രായോഗികമല്ല താനും. എന്താണ് പഴുതടച്ച പരിഹാരമെന്ന് ഒരുപക്ഷേ നാളെ കണ്ടെത്തിയേക്കാം .അതിനായി കാത്തിരിക്കാം.

നെഹ്‌റു ട്രോഫി വള്ളംകളി മത്സരങ്ങളുടെ ഉദ്ഘാടനത്തിന് ധോണി എത്തുമോ?

ആലപ്പുഴ: ആലപ്പുഴ പുന്നമടയില്‍ ഓഗസ്റ്റ് 10ന് നടക്കുന്ന 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളി മത്സരങ്ങളുടെ ഉദ്ഘാടനത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയെ എത്തിക്കാന്‍ ശ്രമം. സബ് കലക്ടര്‍ സമീര്‍ കിഷനു ധോണിയുടെ പരിശീലകരില്‍ ഒരാളുമായുള്ള സൗഹൃദം വഴിയാണ് ധോണിയെ സമീപിച്ചത്. ധോണി വിദേശത്ത് ചികിത്സയിലായതിനാല്‍ വള്ളംകളിക്ക് എത്താനാകുമോയെന്ന് ഉറപ്പു ലഭിച്ചിട്ടില്ല.

വയനാടും കൊല്ലത്തും കാട്ടാന ആക്രമണം, പരുക്ക്

കൊല്ലം.വയനാട്. നെയ്ക്കുപ്പയില്‍ കാട്ടാന ഓട്ടോറിക്ഷ തകര്‍ത്തു. പാഞ്ഞടുത്ത കാട്ടാനയില്‍ നിന്ന് തോട്ടിലേക്ക് ചാടിയാണ് നടവയല്‍ സ്വദേശി സഹദേവന്‍ രക്ഷപ്പെട്ടത്. കൊല്ലം തെന്മലയില്‍ കാട്ടാനയെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന് പരിക്കേറ്റു

ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് നെയ്ക്കുപ്പയില്‍ കാട്ടാന ആക്രമണം. നടവയലില്‍ ഹോട്ടല്‍ നടത്തുന്ന സഹദേവനാണ് പരിക്കേറ്റത്. സഹദേവന്‍ വന്നിരുന്ന ഓട്ടോറിക്ഷയ്ക്ക് നേരെ ആന പാഞ്ഞടുത്തു. തോട്ടിലേക്ക് ചാടിയ സഹദേവന് പരിക്കേറ്റു. ഓട്ടോറിക്ഷ ആന തകര്‍ത്തു.

കൊല്ലം തെന്‍മലയില്‍ കാട്ടാനയെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബിനു എന്ന യുവാവിന് പരിക്കേറ്റു. കാല്‍വഴുതി മറിഞ്ഞ് വീഴുകയായിരുന്നു.ബിനുവിനെ പുനലൂർ താലൂക് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും നട്ടെല്ലിന് പരിക്ക് പറ്റിയതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെക്ക് മാറ്റി. പുലർച്ചെ രണ്ടുമണിക്ക് ആയിരുന്നു കാട്ടാന ആക്രമണം

സർക്കാർ വാദം പൊളിയുന്നു,ട്രൗസര്‍ മനോജന് ശിക്ഷ ഇളവിന് ഇന്നലെ രാത്രിയും ശ്രമം,

തിരുവനന്തപുരം. ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള നീക്കം നടത്തിയിട്ടില്ലെന്ന സർക്കാർ വാദം പൊളിയുന്നു.മൂന്നുപേർക്ക് പുറമേ ട്രൗസർ മനോജ് എന്ന പ്രതിക്കും ശിക്ഷ ഇളവ് നൽകാൻ പോലീസ് ഇന്നലെ രാത്രിയിലും ചില നടപടികൾ സ്വീകരിച്ചു എന്ന് പ്രതിപക്ഷനേതാവ് നിയമസഭയിൽ.
ടി പി കേസ് പ്രതികളെ ശിക്ഷ ഇളവിനുള്ള
പട്ടികയിൽ ഉൾപ്പെടുത്തിയ ജയിൽ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു തലയൂരാനാണ് സർക്കാർ ശ്രമം.

ടി.പി കേസ് പ്രതികൾക്ക് ഇളവ് നൽകാനുള്ള
നീക്കം അടിയന്തര പ്രമേയമായി കൊണ്ടു വരാൻ പ്രതിപക്ഷം ശ്രമിച്ചെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു നീക്കം ഇല്ലെന്ന് പറഞ്ഞ് സ്പീക്കർ
തള്ളിക്കളയുകയാണ് ചെയ്തത്.ഇന്ന് ആദ്യ സബ്മിഷനായി പ്രതിപക്ഷ നേതാവ് വിഷയം വീണ്ടും ഉയർത്തി.അത് പരിഗണിക്കുന്നതിന് തൊട്ടു മുൻപ് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിച്ചു എന്ന് വാർത്താകുറിപ്പ് പുറത്തുവിട്ടു.കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്.ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തത്.പ്രതികൾക്ക് ശിക്ഷ
ഇളവ് നൽകാനുള്ള നീക്കമില്ലെങ്കിൽ പിന്നെയെന്തിനാണ് കെ കെ രമയുടെ മൊഴി ഇന്നലെയും രേഖപ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ്.ഏഴാം പ്രതി ട്രൗസർ മനോജിന് കൂടി ഇളവ് നൽകാൻ നീക്കമെന്നും ആരോപണം.

മാനദണ്ഡങ്ങൾ ലംഘിച്ച് ഒരാൾക്കും ഇളവു നൽകില്ലെന്നു മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി നൽകിയ എം ബി രാജേഷ്. ഇളവ് നൽകാനുള്ള നീക്കം സജീവമാണെന്ന് കെ. കെ രമ. സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചു പ്രതിപക്ഷം സഭയിൽ ഇറങ്ങിപ്പോയി

തെരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്; പാർലമെന്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

ന്യൂ ഡെൽഹി :
പാർലമെന്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പീക്കർ ഓം ബിർളയും ചേർന്ന് രാഷ്ട്രപതിയെ പാർലമെന്റിലേക്ക് സ്വീകരിച്ചു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ലോകത്തിലെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു.

തെരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്തം എടുത്ത് പറയേണ്ടതാണ്. ജനം മൂന്നാമതും മോദി സർക്കാരിൽ വിശ്വാസമർപ്പിച്ചു. ജമ്മു കാശ്മീരിലെ ജനങ്ങൾ പ്രതിലോമ ശക്തികൾക്ക് മറുപടി നൽകിയെന്നും രാഷ്ട്രപതി പറഞ്ഞു

ഐതിഹാസികമായ തീരുമാനങ്ങൾ ഈ സർക്കാരിന്റെ കാലത്തുണ്ടാകും. ബജറ്റ് ചരിത്രപരമാകുമെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യതാത്പര്യം മുൻനിർത്തി ഒന്നിച്ച് പ്രവർത്തിക്കാമെന്നും ദ്രൗപദി മുർമു പറഞ്ഞു. അതേസമയം രാഷ്ട്രപതിയുടെ പരമാർശത്തിനെതിരെ പ്രതിപക്ഷം ശബ്ദമുയർത്തുകയും ചെയ്തു.

ആദ്യം കണ്ടത് വടിവാള്‍ ,പിന്നെ വന്നത് എംഡിഎംഎയും കഞ്ചാവും

കൊച്ചി.എംഡിഎം എയും , കഞ്ചാവും അടക്കം കാറിൽ കടത്തുകയായിരുന്ന യുവാവിനെ എറണാകുളം റൂറൽ ഡാൻസാഫ് ടീം ഇന്ന് രാവിലെ പിടികൂടി.വാഹന പരിശോധനയ്ക്കിടെ കാറിൽ നിന്ന് വടിവാൾ കണ്ടെത്തിയതോടെ നടത്തിയ വിശദമായ തിരച്ചിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.

ഇന്ന് രാവിലെ ആലുവ കരിയാട് ജംഗ്ഷനിൽ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് കുട്ടമശ്ശേരി സ്വദേശിയായ യുവാവ് സഞ്ചരിച്ച ഇന്നോവ കാറിൽ നിന്ന് വടിവാൾ കണ്ടെത്തിയത്.ഇതോടെ പോലീസ് സംഘം കാർ വിശദമായി പരിശോധിച്ചു.ഈ പരിശോധനയിലാണ് കാറിൽ നിന്ന് 400ഗ്രാം എംഡിഎംഎയും,കഞ്ചാവും,എൽ എസ് ഡി സ്റ്റാമ്പും പിടികൂടിയത്. ആലുവയിലും പരിസരപ്രദേശങ്ങളിലും വില്പന നടത്തുന്നതിന് കേരളത്തിന് പുറത്തുനിന്ന് വാങ്ങിക്കൊണ്ടുവന്ന ലഹരി വസ്തുക്കളാണ് പിടികൂടിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പിടികൂടിയ ലഹരി വസ്തുക്കളുടെ പരിശോധന പൂർത്തിയാക്കിയ ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു

വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര വിമർശനവുമായി എംവി ഗോവിന്ദൻ

തിരുവനന്തപുരം. ലോക്‌സഭ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
ബിജെപിക്ക് വോട്ടു ലഭിക്കാൻ വെള്ളാപ്പള്ളിയെ പോലുള്ളവർ പ്രവർത്തിച്ചു.
ഗുരുദർശനം തന്നെയാണോ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടേതെന്ന്
വ്യക്തമാക്കണമെന്നും ദേശാഭിമാനിയിലെ
ലേഖനത്തിൽ എം.വി ഗോവിന്ദൻ ആവശ്യപ്പെടുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിൽ ഈഴവ വോട്ടുകൾ വിഭജിച്ചു പോയെന്നായിരുന്നു
സിപിഐഎം സംസ്ഥാന നേതൃ യോഗങ്ങളിലെ
വിലയിരുത്തൽ.പിന്നാലെ തുഷാർ വെള്ളാപ്പള്ളിയുടെ സ്ഥാനാർഥിത്വത്തിനെതിരെയടക്കം സിപിഐഎം വിമർശനം ഉന്നയിച്ചു.
ഒരു പടി കൂടി കടന്നു വെള്ളാപ്പള്ളി
നടേശനെതിരെ തന്നെ നിലപാട്
കടുപ്പിക്കുകയാണ് സി.പി.ഐ.എം.
ദേശാഭിമാനിയിലെ എം.വി ഗോവിന്ദന്റെ
ലേഖനത്തിൽ അതിരൂക്ഷ വിമർശനങ്ങളാണ്
ഉള്ളത്.ബിജെപിക്ക് വോട്ട് ലഭിക്കാൻ വെള്ളാപ്പള്ളി നടേശനെ പോലെയുള്ളവർ പ്രവർത്തിച്ചു.രാജ്യസഭാഗങ്ങളെ നിശ്ചയിച്ചതിൽ ഇടതുപക്ഷം ന്യൂനപക്ഷത്തിനു
കീഴ്പ്പെട്ടു തുടങ്ങിയ പ്രസ്താവനകൾ ഈ ദിശയിൽ ഉള്ളതാണ്.പലമതസാരവുമേകം
എന്ന കാഴ്ചപ്പാട് ഉയർത്തിയ ഗുരുദർശനം
തന്നെയാണോ വെള്ളാപ്പള്ളി നടേശന്റേതെന്നു
ശ്രീനാരായണ ഗുരുദർശനം പിന്തുടരുന്നവർ ആലോചിക്കണം.മണിപ്പൂരിനെ കുരുതിക്കളം ആക്കിയത് ബിജെപിയാണെന്ന് ക്രൈസ്തവ സമൂഹം മറന്നു പോകരുതെന്നും ലേഖനത്തിൽ എം.വി ഗോവിന്ദൻ വിമർശിക്കുന്നു.