Home Blog Page 2544

ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന മോഷ്ടാവ് ,അമ്പലത്തിനകത്ത് അലമാരയിൽ നിന്ന് സ്വർണ്ണവും കവർന്നു

പത്തനംതിട്ട. നരിയാപുരം ഇണ്ടളയപ്പൻക്ഷേത്രത്തിൽ മോഷണം .കാണിക്കവഞ്ചി കുത്തിത്തുറന്ന മോഷ്ടാവ് ,അമ്പലത്തിനകത്ത് സൂക്ഷിച്ച അലമാരയിൽ നിന്ന് സ്വർണ്ണവും കവർന്നു -ഇന്ന് രാവിലെ ക്ഷേത്രം തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തിറഞ്ഞത് .

രാവിലെ ക്ഷേത്രം തുറക്കാൻ എത്തിയ കഴകം ജോലി ചെയ്യുന്ന ആളാണ് അമ്പലത്തിന്റെ പ്രധാന വാതിൽ തുറന്ന നിലയിൽ കണ്ടത് . ശേഷം നടത്തിയ പരിശോധനയിൽ കാണിക്കവഞ്ചി കുത്തി തുറന്ന നിലയിൽ കാണപ്പെട്ടു .ഇതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു

കൊന്ന മരത്തിൻറെ കമ്പ് ഉപയോഗിച്ചാണ് മോഷ്ടാവ് അമ്പലത്തിനകത്തേക്ക് കടന്നതെന്നാണ് പ്രാഥമിക നിഗമനം .പത്തനംതിട്ട പോലീസും വിരലടയാള വിദഗ്ദരും,ഡോ ഗ് സ്കോഡും എല്ലാം സ്ഥലത്തെത്തി പരിശോധന നടത്തി

ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ ബലാത്സംഗം ചെയ്ത അയല്‍വാസി പിടിയിൽ

ആലപ്പുഴ: കായംകുളത്ത് തനിച്ച് താമസിച്ചിരുന്ന വയോധികയെ ബലാത്സംഗം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ 25കാരനെ കസ്റ്റഡിയില്‍ എടുത്തു. ഓച്ചിറ സ്വദേശിയായ ഷഹ് നാസ് ആണ് പിടിയിലായത്. ഇന്നലെ രാത്രിയിലാണ് സംഭവം.
യുവാവ് മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും ഇയാള്‍ക്കെതിരെ സമാനമായ പരാതി ഉണ്ടായിരുന്നു. ലഹരി വസ്തുക്കള്‍ അകത്ത് എത്തിയാല്‍ പ്രായമുള്ളവരെ പീഡിപ്പിക്കുകയെന്നത് ഇയാളുടെ സ്ഥിരം പതിവാണെന്ന് പൊലീസ് പറയുന്നു.
ഇന്ന് രാവിലെ വയോധികയെ അവശനിലയില്‍ കണ്ട നാട്ടുകാരാണ് പൊലിസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രതിയെ ഉടന്‍ തന്നെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞു. തീവ്രപരിചരണവിഭാഗത്തില്‍ തുടരുന്നതിനാല്‍ വയോധികയുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ല.

നടുക്കം,കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട് .വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. ഇരുമൂളിപ്പറമ്പ് സ്വദേശിയായ 12 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടി അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്.


കഴിഞ്ഞ തിങ്കളാഴ്ചയാണ് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി 12 കാരനെ, ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധചികിത്സ ഉറപ്പാക്കിയതോടൊപ്പം കുട്ടിയുടെ സ്രവം പുതുച്ചേരിയിലെ ലാബിൽ പരിശോധനയ്ക്ക് അയച്ചു. പരിശോധനാഫലം പുറത്തുവന്നതോടെയാണ് കുട്ടിക്ക് അമീബിക് മസ്തിഷ്കജ്വരം എന്ന് സ്ഥിരീകരിച്ചത്. നാട്ടിലെ പൊതു കുളത്തിൽ കുട്ടി കുളിച്ചിരുന്നു. ഇവിടെ നിന്ന് രോഗബാധ ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം.  നഗരസഭയുടെ നേതൃത്വത്തിൽ കുളം ശുചീകരിക്കുകയും ഇവിടേക്കുള്ള പ്രവേശനം വിലക്കുകയും ചെയ്തിട്ടുണ്ട്. കുളത്തിൽ കുളിച്ചവരുടെ വിവരങ്ങളും ആരോഗ്യപ്രവർത്തകർ ശേഖരിച്ചു. ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഈ മാസം 12 ന് മരിച്ച കണ്ണൂർ സ്വദേശിയായ പെൺകുട്ടിക്കും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു.

മിനി ബസ് ചരക്ക് ലോറിയിലേക്ക് ഇടിച്ചുകയറി 13 പേർ മരിച്ചു

ബംഗളൂരു.കർണാടകയിലെ ബ്യാഡാഗിയിൽ മിനി ബസ് ചരക്ക് ലോറിയിലേക്ക് ഇടിച്ചുകയറി 13 പേർ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ബെലഗാവിയിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്


പൂനെ – ബംഗളൂരു ദേശീയപാതയിലെ ബ്യാഡാഗിയിൽ പുലർച്ചെ 4.30ഓടെയാണ് ദാരുണമായ അപകടമുണ്ടായത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്ക് മിനി ബസ് ഇടിച്ചുകയറുകയായിരുന്നു. കുട്ടികൾ ഉൾപ്പടെ 10 പേർ അപകട സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മൂന്ന് പേര ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ നാല് പേർ ചികിത്സയിലാണ്. ബെലഗാവിയിലെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.    മരിച്ചവരെല്ലാവരും ശിവമൊഗ യെമഹട്ടി സ്വദേശികളാണെന്നാണ് വിവരം. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

ഒൻപതു വയസ്സുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി .പട്ടയകുടിയിൽ ഒൻപതു വയസ്സുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പട്ടയക്കുടി സ്വദേശി തോട്ടത്തിൽ അജിയുടെ മകൻ ദേവാനന്ദ് ആണ് ഇന്നലെ രാത്രി മരിച്ചത്.ദേവാനന്ദിൻ്റെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിൽ.

രാഷട്രീയവും കരിയർ ഓപ്ഷൻ ആകണം, വിജയ്

ചെന്നൈ.രാഷട്രീയവും കരിയർ ഓപ്ഷൻ ആകണമെന്ന് വിജയ്. വിദ്യഭ്യാസമുള്ളവർ നേതൃസ്ഥാനത്ത് വരണം. മാധ്യമങ്ങളിൽ വാർത്തകൾ വരുന്നത് പലവിധങ്ങളിൽ. ഇതിൽ നിന്ന് തെറ്റും ശരിയും തിരിച്ചറിയണം. ചില രാഷ്ട്രീയ പാർട്ടികളുടെ വ്യാജ പ്രചരണങ്ങൾ ഇതിലൂടെ മനസിലാകു. എങ്കിൽ മാത്രമെ നല്ല നേതാക്കളെ തെരഞ്ഞെടുക്കാൻ സാധിക്കു. കുട്ടികള്‍ക്ക് മെരിറ്റ് അവാര്‍ഡു നല്‍കുന്ന ചടങ്ങിലാണ് വിജയ് ഇത് പറഞ്ഞത്

എൻ ഐ ടിക്ക് മുന്നിൽ സംഘർഷം

കോഴിക്കോട്. എൻ ഐ ടിക്ക് മുന്നിൽ സംഘർഷം. സമരം ചെയ്യുന്നവരും ഇൻർവ്യൂന് എത്തിയവരും ഏറ്റുമുട്ടി. പൊലീസ് ലാത്തി വിശീ. പിരിച്ചുവിടൽ നീക്കത്തിനെതിരെയാണ് സെക്യൂരിറ്റി , സാനിറ്റേഷൻ ജീവനക്കാരുടെ സമരം നടക്കുന്നത്. പിരിച്ച് വിട്ടവർക്ക് പകരം ജീവനക്കാരെ തെരഞ്ഞെടുക്കാനാണ് ഇന്ന് ഇൻ്റർവ്യൂ നടന്നത്

കാട്ടാക്കട കെഎസ്ആര്‍ടിസി സമുച്ചയത്തിൽ കോളേജ് വിദ്യാർത്ഥികൾ ഏറ്റുമുട്ടി

തിരുവനന്തപുരം . കാട്ടാക്കട കെഎസ്ആര്‍ടിസി സമുച്ചയത്തിൽ കോളേജ് വിദ്യാർത്ഥികൾ ഏറ്റുമുട്ടി. ക്രിസ്ത്യൻ കോളജിലെ വിദ്യാർത്ഥികളാണ് സംഘം ചേർന്ന് ഏറ്റ് മുട്ടിയത്. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. കോളേജിൽ ഉച്ചയ്ക്ക് നടന്ന സംഘർഷത്തിന്റെ ബാക്കിയായി ബസ്റ്റാൻഡിൽ ഏറ്റുമുട്ടുകയായിരുന്നു. പോലീസിൽ ഇതുവരെ പരാതി നൽകിയിട്ടില്ല

മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാൾ മറ്റൊരു കോളേജ് വിദ്യാർത്ഥിയും. പരിക്കേറ്റ രണ്ടു വിദ്യാർത്ഥികൾ ചികിത്സ തേടി. ഏറ്റുമുട്ടലിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്.

കലാമണ്ഡലം ചാൻസിലർ മല്ലിക സാരാഭായിക്ക് ശമ്പളം നൽകാനുള്ള തീരുമാനത്തിനെതിരെ മുൻ രജിസ്ട്രാർ

തൃശൂര്‍.കലാമണ്ഡലം ചാൻസിലർ മല്ലിക സാരാഭായിക്ക് ശമ്പളം നൽകാനുള്ള തീരുമാനത്തിനെതിരെ മുൻ രജിസ്ട്രാർ
എൻ ആർ ഗ്രാമപ്രകാശ്. മല്ലിക സാരാഭായിക്ക് ശമ്പളം നൽകുന്നത് ഒരു പണിയും എടുക്കാതെ. ഗവർണറെ മാറ്റി ചാൻസിലറായി മല്ലിക സാരാഭായിയെ നിയമിക്കുമ്പോൾ ശമ്പളം നൽകേണ്ടതില്ലെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ 2 ലക്ഷം രൂപ ശമ്പളമായി നൽകാനുള്ള സർക്കാർ നീക്കം തെറ്റൊന്നും ഗ്രാമപ്രകാശ്. ഈ തീരുമാനം കലാമണ്ഡലത്തെ സാമ്പത്തികമായി തകർക്കുന്നു

ജീവനക്കാർക്ക് പോലും ശമ്പളം നൽകാനുള്ള ശേഷി കലാമണ്ഡലത്തിന് ഇല്ലാത്ത സാഹചര്യത്തിൽ ഇത്രയും തുക നൽകുന്നത് ശരിയല്ല.മലികാ സാരാഭായിയേക്കാൾ യോഗ്യത ഉള്ളവരെ സർക്കാർ പരിഗണിച്ചില്ല. കലാമണ്ഡലം ഗോപി ആശാനേ ചാൻസലറായി നിയമിക്കണം എന്നായിരുന്നു എല്ലാവരുടെയും ആവശ്യം. ഭരതനാട്യ കലാകാരി എന്നതിനപ്പുറം ഒരു അധിക യോഗ്യതയും മല്ലിക സാരാഭായ്ക്ക് ഇല്ലെന്നും ഗ്രാമപ്രകാശ് ചൂണ്ടിക്കാട്ടുന്നു.

ബി.എസ് യെദ്യൂരപ്പക്കെതിരായ പോക്സോ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു

ബംഗളൂരു.കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പക്കെതിരായ പോക്സോ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. തെളിവ് നശിപ്പിക്കാൻ ശ്രമിച്ച യെദ്യൂരപ്പയുടെ മൂന്ന് അനുയായികളെ കൂടി പ്രതി ചേർത്താണ് കുറ്റപത്രം


ബംഗളൂരു ഫാസ്റ്റ് ട്രാക്ക് കോടതിയിൽ സമർപ്പിച്ച 750 പേജുള്ള കുറ്റപത്രത്തിൽ യെദ്യൂരപ്പ ഉൾപ്പടെ നാല് പ്രതികളാണുള്ളത്. പരാതിയിൽ പറയുന്ന കുറ്റകൃത്യം യെദ്യൂരപ്പ ചെയ്യുകയും അത് മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. യെദ്യൂരപ്പക്കെതിരെ പോക്സോ വകുപ്പിന് പുറമെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 A, 214, 204 എന്നീ വകുപ്പുകൾ കൂടി ചുമത്തി. സിസിടിവി ദൃശ്യം ഉൾപ്പടെയുള്ള തെളിവുകൾ
നശിപ്പിക്കാൻ ശ്രമിച്ചതിനാണ് മറ്റ് മൂന്ന് പേരെ കേസിൽ പ്രതി ചേർത്തത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. യെദ്യൂരപ്പയുടെ വസതിയിൽ അമ്മയോടൊപ്പം സഹായം ചോദിച്ചെത്തിയ 17കാരിയെ സ്വകാര്യ മുറിയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പരാതി പിൻവലിക്കാൻ പെൺകുട്ടിയുടെ കുടുംബത്തിന് യെദ്യൂരപ്പ രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും കുറ്റപത്രത്തിൽ പറയുന്നു. കേസിൽ തന്നെ കുടുക്കാൻ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് യെദ്യൂരപ്പ ആരോപിച്ചിരുന്നു