നഗരത്തിലേയ്ക്കുള്ള പ്രധാന ശുദ്ധജലസ്രോതസായ ശാസ്താംകോട്ട തടാകം സംരക്ഷിക്കപ്പെടേണ്ട പ്രാധാന്യം കണക്കിലെടുത്ത് തടാകപ്രദേശത്ത് ഖനനവും അനധികൃത-നിയമലംഘനപ്രവര്‍ത്തനങ്ങളും നിരോധിച്ചതായി ജില്ലാകലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. നാല് മാസക്കാലത്തേയ്ക്കാണ് നിരോധനം. പ്രദേശത്തെ ഖനനവും മണലൂറ്റും തടാകം മലിനപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും നിരോധനത്തിന്റെ പരിധിയില്‍പ്പെടും. ശാസ്താംകോട്ട പഞ്ചായതിലെ എട്ട്, ഒമ്പത്, 10, 11, 12,19 വാര്‍ഡുകളും പടിഞ്ഞാറെ കല്ലട, മൈനാഗപ്പള്ളി വില്ലേജുകളിലുമാണ് പ്രവര്‍ത്തനങഅങള്‍ക്ക് നിരോധനം. ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി.
ഇനി മുതൽ വൈദ്യുതി ബില്‍ അക്ഷയ കേന്ദ്രം, ഫ്രണ്ട്‌സ് കേന്ദ്രങ്ങളിലൂടെ അടയ്ക്കാൻ കഴിയില്ല
കെഎസ്ഇബി വൈദ്യുതി ബില്‍ അക്ഷയ കേന്ദ്രം, ഫ്രണ്ട്‌സ് കേന്ദ്രങ്ങളിലൂടെ സ്വീകരിക്കുന്നത് നിര്‍ത്തലാക്കി. ഉപഭോക്താക്കള്‍ അടയ്ക്കുന്ന തുക കെഎസ്ഇബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.
വൈദ്യുതി ബില്‍ തുക കെഎസ്ഇബിയുടെ അക്കൗണ്ടിലെത്താന്‍ കാലതാമസമുണ്ടാകുന്നതു കാരണം ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും പരാതികളും കണക്കിലെടുത്തതാണ് ഈ നടപടി. പണമടക്കാനായി നിരവധി നിരവധി ഓണ്‍ലൈന്‍ മാര്‍ഗ്ഗങ്ങള്‍ കെഎസ്ഇബി ഒരുക്കിയിട്ടുണ്ട്. നേരിട്ടെത്തി സെക്ഷന്‍ ഓഫീസിലെ ക്യാഷ് കൗണ്ടര്‍ വഴിയും പണമടയ്ക്കാവുന്നതാണ്.
അമ്മയെ കൊലപ്പെടുത്തിയ കേസില്‍ 17 വര്‍ഷം ജയിലില്‍; പരോളിലിറങ്ങിയ പ്രതി സഹോദരനെ ഉലക്കയ്ക്ക് അടിച്ചു കൊന്നു
അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി പരോളിലിറങ്ങി സഹോദരനെ ഉലക്ക കൊണ്ട് അടിച്ചുകൊന്നു. അടൂര്‍ പന്നിവിഴ കോട്ടപ്പുറം മറ്റത്തില്‍ പുത്തന്‍വീട്ടില്‍ സതീഷ് കുമാറിനെ (61)യാണ് മൂത്ത സഹോദരന്‍ മോഹനന്‍ ഉണ്ണിത്താന്‍ (68) കൊലപ്പെടുത്തിയത്.
ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ കുടുംബവീട്ടിലായിരുന്നു സംഭവം. അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് 17 വര്‍ഷമായി തിരുവനന്തപുരത്തെ ജയിലില്‍ കഴിയുകയായിരുന്നു മോഹനന്‍ ഉണ്ണിത്താന്‍. ജൂണ്‍ 13-നാണ് മോഹനന്‍ ഉണ്ണിത്താന്‍ പരോളില്‍ ഇറങ്ങിയത്.
സഹോദരനായ സതീഷ് കുമാര്‍ രണ്ടാഴ്ച മുന്‍പാണ് ഇയാളെ പരോളില്‍ ഇറക്കി വീട്ടിലെത്തിച്ചത്. ഇന്ന് പുറത്ത് പോയി മദ്യപിച്ച് വന്ന മോഹനനോട് മദ്യപിച്ചു വീട്ടില്‍ വരരുതെന്ന് സതീഷ് പറഞ്ഞു. ഇതില്‍ പ്രകോപിതനായി വീട്ടിനുള്ളിലേക്ക് കയറി ഉലക്കയുമായി വന്ന മോഹനന്‍ ഉണ്ണിത്താന്‍ സതീഷിന്റെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന മോഹനന്‍ ഉണ്ണിത്താനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സഹോദരങ്ങള്‍ രണ്ടുപേരും അവിവാഹിതരാണ്.
കാരാളിമുക്കിൽ വ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് തകർത്ത് മോഷണം നടത്തിയത് ‘പക്കി സുബൈർ’ എന്ന് സൂചന
ശാസ്താംകോട്ട:കാരാളിമുക്കിൽ വ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് തകർത്ത് പണവും വസ്ത്രവുമടക്കം കവർന്നത് കുപ്രസിദ്ധ മോഷ്ടാവ് ‘പക്കി സുബൈർ’ (49) എന്ന് സൂചന.വയനാട് വെള്ളമുണ്ട തരുവണ കരിങ്ങേരി സ്വദേശിയായ ഇയ്യാൾ ഇപ്പോൾ ശൂരനാട് വടക്ക് തെക്കേമുറിയിലാണ് താമസമെന്ന് പറയപ്പെടുന്നു.സുബൈറിന്റെ ചിത്രവും വിലാസം അടക്കമുള്ള മറ്റ് വിവരങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട് എന്നാൽ ഇതിന് പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.മോഷണത്തിലൂടെ ലഭിക്കുന്ന പണം കൊണ്ട് ലോട്ടറി എടുക്കുകയാണ് സുബൈറിന്റെ ഇഷ്ട വിനോദം.
മാരാരിത്തോട്ടത്തെ ദൃശ്യം
കാരാളിമുക്കിൽ മോഷണം നടത്തിയ ശേഷം ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ നിന്നും ഇയ്യാൾ ട്രെയിൻ കയറി പോയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി മാരാരിത്തോട്ടത്തെ പ്രമുഖ ഹോട്ടൽ വ്യവസായിയുടെ വീട്ടിൽ മോഷണം നടത്താനെത്തിയതും പക്കി സുബൈർ തന്നെയാണെന്ന് ഏകദേശം വ്യക്തമായിട്ടുണ്ട്.ഇവിടെ മോഷണം നടന്നില്ലെങ്കിലും പ്രദേശവാസികൾ ജാഗരൂകരായിരിക്കണമെന്ന വാട്സാപ്പ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്.കാരാളിമുക്കിൽ മോഷണം നടത്തിയതും മാരാരിതോട്ടത്ത് മോഷണത്തിനായി വീട്ടുപരിസരത്ത് എത്തിയതും ഒരാൾ തന്നെയാണെന്ന്
രണ്ടിടത്തു നിന്നും ലഭിച്ച നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിലും വ്യക്തമാണ്.ഏകദേശം 50 വയസുവരുന്ന മോഷ്ടാവ് അടിവസ്ത്രം മാത്രം ധരിച്ചാണ് കൃത്യത്തിന് ഇറങ്ങിയത് ശനി പുലർച്ചെ 2 ഓടെയാണ് കാരാളിമുക്കിൽ മോഷണം നടന്നത്.മുല്ലമംഗലം സ്റ്റോഴ്സ്,ടെക്സറ്റയിൽസ്,വഴിയോരക്കട, ഫ്രണ്ട്സ് റെസ്റ്റോന്റ്,ഭാരത് ബേക്കറി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.ഇടനേരം എന്ന റസ്റ്റോറന്റിന്റെ പൂട്ട് തകർത്ത് അകത്ത് കയറാനുള്ള ശ്രമം വിജയിച്ചില്ല.മുല്ലമംഗലം ടെക്സറ്റയിൽസിൽ നിന്നും ഒരു ജോടി വസ്ത്രമാണ് കവർന്നത്.
ടി20 ലോകകപ്പ് ഫൈനൽ: ഇന്ത്യക്ക് ബാറ്റിങ്… തുടക്കം തകർച്ചയോടെ
ടി20 ലോകകപ്പ് ഫൈനൽ ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടി ഇന്ത്യക്ക് ബാറ്റിംഗ്. തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമയെയും (9) റിഷഭ് പന്തിനെയും(0) സൂര്യ കുമാർ യാദവിനെയും (3) ഇന്ത്യക്ക് നഷ്ടമായി.
ഇന്ത്യ രണ്ടാം ടി20 ലോക കിരീടമാണ് സ്വപ്‌നം കാണുന്നത്. ദക്ഷിണാഫ്രിക്ക തങ്ങളുടെ കന്നി ലോകകപ്പ് ട്രോഫിക്കായാണ് നിലകൊള്ളുന്നത്. ഇത്തവണ കിരീടം സ്വന്തമാക്കിയാല്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് ടീമുകള്‍ക്കൊപ്പം 2 ടി20 ലോകകപ്പ് സ്വന്തമാക്കിയവരുടെ എലൈറ്റ് പട്ടികയിലേക്ക് കയറും.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ജസ്പ്രിത് ബുംറ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്.
അക്കാഡമിക് കലണ്ടറിൻ്റെ പേരിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ ഇപ്പോൾ നടക്കുന്ന സമരങ്ങൾ സംസ്ഥാന സർക്കാർ അടിച്ചേല്പിച്ചവ, ദേശീയ അധ്യാപക പരിഷത്ത്
കൊട്ടാരക്കര : അക്കാഡമിക് കലണ്ടറിൻ്റെ പേരിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ ഇപ്പോൾ നടക്കുന്ന സമരങ്ങൾ സംസ്ഥാന സർക്കാർ അടിച്ചേല്പിച്ചവയാണെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡൻ്റ് പി. എസ് ഗോപകുമാർ.എൻ ടി യു സംസ്ഥാന തലത്തിൽ ആഹ്വാനം ചെയ്ത ക്ലസ്റ്റർ ബഹിഷ്കരണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദേഹം.
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തെ അവഗണിച്ചും മുസ്ലീം കലണ്ടർ പ്രകാരമുള്ള വിദ്യാലയങ്ങളെ ഒഴിവാക്കിയും ഏകപക്ഷീയമായി ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കിയിരിക്കുകയാണ്. ഇത് നീതികരിക്കാൻ കഴിയില്ല.
അധ്യാപകരുടെ ജോലി സമയം എന്നത് കേവലം ക്ലാസ് റും അധ്യയന സമയമല്ല. അതിന് പുറമേ എത്രയോ ഇരട്ടി സമയം പാഠാസൂത്രണം, സമഗ്രാസൂത്രണം, അക്കാഡമിക് മാസ്റ്റർ പ്ലാൻ, ചോദ്യപേപ്പർ തയാറാക്കൽ, മൂല്യനിർണ്ണയം, നോട്ട് ബുക്ക് പരിശോധന, വിവിധ മത്സര പരീക്ഷകൾക്കും മേളകൾക്കും വിദ്യാർത്ഥികളെ തയാറാക്കൽ, വിവിധ പോർട്ടലുകളിലേക്കുള്ള ഡേറ്റാ എൻട്രി തുടങ്ങിയവയ്ക്കായി അധ്യാപകർ നിലവിൽ ജോലി ചെയ്യുന്നുണ്ട്. ഇതൊക്കെ വിശദമായി പഠിച്ച ശേഷമാണ് അധ്യാപകരുടെ ക്ലാസ് റൂം ജോലി സമയം അഞ്ച് ദിവസം മതിയെന്ന നിഗമനത്തിലെത്തിയത്. ഈ കാര്യങ്ങളൊക്കെ അവഗണിച്ചാണ് സർക്കാർ ആറാം ദിവസം ക്ലസ്റ്റർ പരിശീലനം അടിച്ചേൽപ്പിച്ചത്. അധ്യാപകരുടെ നിരവധി ആനുകൂല്യങ്ങൾ കവർന്നെടുക്കുകയോ മരവിപ്പിക്കുകയോ ചെയ്തു കൊണ്ടിരിക്കുന്നു. പതിറ്റാണ്ടുകളായി ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സർക്കാർ നടപടി കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും പി എസ് ഗോപകുമാർ വ്യക്തമാക്കി.
ക്ലസ്റ്റർ ബഹിഷ്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഷേധത്തിൽ ഏകപക്ഷീയമായി പ്രഖ്യാപിച്ച വിദ്യാഭ്യാസ കലണ്ടറിന്റെ കോപ്പി കത്തിച്ചായിരുന്നു പ്രതിേഷേധം.
എൻ ടി യു ജില്ലാ പ്രസിഡണ്ട് എസ് കെ ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് പി ആർ ഗോപകുമാർ ,ജില്ലാ സെക്രട്ടറി പി. എസ് ശ്രീജിത്ത്,ശരത് ശശി,ദീപ കുമാർ, വിശാൽ എം.ജി ,സനൂപ് ആർ നായർ, റെജികുമാർ ,ആർ. പ്രദീപ് ,ആർ ഹരികൃഷ്ണൻ ,ആതിര.പി അനിൽ,അമൃത രാജ്,അഞ്ചു കെ, സുചിത്ര ,അശ്വതി മോഹൻ, അഞ്ജലി രാജ്,അരുൺകുമാർ,ദിനേശ് എ.എസ്, എന്നിവർ സംസാരിച്ചു.
നിക്ഷേപകന്‍റെ ആത്മഹത്യ,ചെമ്പഴന്തി അഗ്രികൾച്ചറൽ സഹകരണസംഘം ബാങ്ക് പ്രസിഡന്റിനെതിരെ പ്രതിഷേധം
തിരുവനന്തപുരം. ചെമ്പഴന്തി അഗ്രികൾച്ചറൽ സഹകരണസംഘം ബാങ്ക് പ്രസിഡന്റിനെതിരെ പ്രതിഷേധം. ചിട്ടിപ്പണം കിട്ടാത്തതിനെ തുടർന്ന്
അണിയൂർ സ്വദേശി ബിജു കുമാർ ആത്മഹത്യ ചെയ്തതിന് പിന്നാലെ കൂടുതൽ നിക്ഷേപകർ പരാതിയുമായി രംഗത്തെത്തി. കോൺഗ്രസ് നേതാവായ ബാങ്ക് പ്രസിഡന്റ് അണിയൂർ എം ജയകുമാർ പണം തിരിമറി നടത്തിയെന്നാണ് ആരോപണം. ജയകുമാറിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു.
രണ്ടരലക്ഷം രൂപയാണ് മരിച്ച ബിജുകുമാറിന് ബാങ്ക് നൽകാനുള്ളത്. മാസങ്ങളോളം ബാങ്കിൽ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. ഇന്ന് പുലർച്ചെയാണ് ബാങ്ക് പ്രസിഡന്റ് അണിയൂർ എം ജയകുമാറിന്റെ പേരെഴുതിവച്ച് ബിജുകുമാർ ജീവനൊടുക്കിയത്. ബന്ധുക്കളും നാട്ടുകാരും മൃതദേഹവുമായി ബാങ്കിന് മുന്നിൽ പ്രതിഷേധിച്ചു. വിവരം അറിഞ്ഞ് കൂടുതൽ നിക്ഷേപകർ ബാങ്കിലെത്തി.
പ്രതിഷേധം കടുത്തതോടെ ജോയിന്റ് രജിസ്ട്രാർ ഉൾപ്പെടെ സ്ഥലത്ത് എത്തി. അന്വേഷിച്ച് നടപടി എടുക്കും എന്ന് ഉറപ്പ് നൽകിയതോടെ ബന്ധുക്കൾ ബിജുകുമാറിന്റെ മൃതദേഹവുമായി മടങ്ങി.
അതേസമയം ബാങ്ക് പ്രസിഡണ്ട് അണിയൂർ എം ജയകുമാറിനെ കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തു.കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഇയാളെ സസ്പെൻഡ് ചെയ്തതത്. ബിജു കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡിസിസിക്ക് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിൽ കുട്ടിയുടെ കുടുംബം നീതി തേടി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇന്ന് മൂന്നു വർഷം,
ഇടുക്കി. വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിൽ കുട്ടിയുടെ കുടുംബം നീതി തേടി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇന്ന് മൂന്നു വർഷം. പ്രതിയായിരുന്ന അർജുനെ വെറുതെ വിട്ടതിനെതിരെ കുടുംബം ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ ഇതുവരെ വാദം തുടങ്ങിയിട്ടില്ല. കേസ് ഫയൽ ചെയ്ത് ആറുമാസം കഴിഞ്ഞിട്ടും സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ സർക്കാർ നിയമിക്കാത്തതാണ് കാരണം.
2021 ജൂൺ 30നാണ് നാടിന് നടുക്കിയ കൊടും ക്രൂരത നടക്കുന്നത്. സംഭവത്തിൽ കഴിഞ്ഞ ഡിസംബർ പതിനാലിനായിരുന്നു വിചാരണ കോടതിയുടെ വിധി. പ്രതിയായിരുന്ന അർജുനെ വെറുതെ വിട്ടു എന്ന വിചാരണ കോടതിയുടെ ഒറ്റവാക്കിയിലെ വിധിപ്രസ്താവം കേട്ടുനിന്നവരെ പോലും ഞെട്ടിച്ചു. എന്നാൽ അർജുനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി പകർപ്പിൽ പോലീസിൻറെ വീഴ്ചകൾ അക്കമിട്ട് നിരത്തിയിരുന്നു. തുടർന്ന് കുടുംബം ഹൈക്കോടതിയിൽ അപ്പീൽ നൽകി. മുഖ്യമന്ത്രിയെ നേരിട്ട് കണ്ടപ്പോൾ വിചാരണക്കായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് ഉറപ്പ് നൽകി. ഇതിനായി സർക്കാരിൻറെ ആവശ്യപ്രകാരം മൂന്ന് അഭിഭാഷകരുടെ പേര് കുടുംബം സർക്കാരിന് സമർപ്പിച്ച് അഞ്ചു മാസം കഴിഞ്ഞിട്ടും നിയമനം നടത്തിയിട്ടില്ല. വാളയാർ കേസിൽ കോടതിയിൽ ഹാജരായ അഭിഭാഷകർ ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് കൈമാറിയിരിക്കുന്നത്.
ഇതിനിടെ കുറ്റ വിമുക്തനാക്കപ്പെട്ട അർജുനും കുടുംബത്തിനും പോലീസ് സംരക്ഷണം ഒരുക്കണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവും ഇവരെ വിഷമത്തിലാക്കിയിട്ടുണ്ട്.
പോലീസിൻറെ വീഴ്ച മൂലമാണ് വിചാരണ കോടതിയിൽ പ്രതി രക്ഷപെട്ടതെന്ന് ഹൈക്കോടതിയിൽ തെളിയിക്കാൻ കഴിയുമെന്നാണ് കുടുംബത്തിൻറെ വിശ്വാസം.
തടാകതീരത്ത് നിക്ഷേപിച്ച മാലിന്യം നീക്കം ചെയ്തു
ശാസ്താംകോട്ട. തടാക തീരത്തെ സ്വകാര്യ ഭൂമിയില്‍ അജ്ഞാതര്‍നിക്ഷേപിച്ച മാലിന്യം നീക്കം ചെയ്തു. പരാതി ഉയര്‍ന്നതോടെ ഭൂ ഉടമതന്നെ മാലിന്യം ഇവിടെനിന്നും ജെസിബി ഉപയോഗിച്ച് കോരി സ്വന്തം ഉടമസ്ഥതയിലുള്ള മറ്റൊരിടത്തെ ഭൂമിയിലെത്തിച്ച് കുഴിച്ചു മൂടുകയായിരുന്നു. തടാക സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ റവന്യൂ പൊലീസ് അധികൃതര്‍ക്ക് സംഭവം സംബന്ധിച്ച് പരാതി നല്‍കിയിരുന്നു.
ശാസ്താംകോട്ട തടാകതീരമേഖലയില്‍ ഓടമാലിന്യം കോരിയതും പ്ളാസ്റ്റിക് അടങ്ങുന്ന ഭവന മാലിന്യങ്ങളും നിക്ഷേപിക്കുന്നത് ദുരൂഹമായി തുടരുകയാണ്. സമീപകാലത്ത് പലവട്ടം ഇതാവര്‍ത്തിച്ചു. അമ്പലക്കടവില്‍ സാധാരണ ആരും മിനക്കെട്ട് മാലിന്യവുംകൊണ്ടുപോകാത്തസ്ഥലത്ത് മാലിന്യം എത്തിച്ച് നിക്ഷേപിച്ചിരുന്നു. ജംക്ഷനില്‍ഓടകോരിയത് നിക്ഷേപിച്ചതും പ്രശ്നമായിരുന്നു. അതിന് ശേഷമാണ് ഇന്നലെ ഇത്തരം പ്രവൃത്തി വേങ്ങയില്‍ നടന്നത്. പൊലീസിന് അന്വേഷണത്തിലൂടെ ഇക്കൂട്ടരെ കണ്ടെത്താനാവുമെങ്കിലും പൊലീസ് ഗൗരവമായി ഈ പ്രശ്നത്തെ സമീപിച്ചിട്ടില്ല. തടാക തീരത്ത് മര്‍മ്മപ്രധാനമേഖലകളിലും നിരത്തുകളിലും സിസിടിവി സ്ഥാപിക്കുകയും പെട്രോളിംങ് കാര്യക്ഷമമാക്കുകയും വേണമെന്ന് തടാക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
കോവൂർ തെന്നൂർ പുത്തൻ വീട്ടിൽ ഒ.സദാനന്ദൻ നിര്യാതനായി
ശാസ്താംകോട്ട:മൈനാഗപ്പള്ളി കോവൂർ തെന്നൂർ പുത്തൻ വീട്ടിൽ ഒ.സദാനന്ദൻ (95) നിര്യാതനായി.സംസ്ക്കാരം നടത്തി.ഭാര്യ:പരേതയായ സരളാഭായി.മക്കൾ:ഷേർളി,
പരേതനായ ഷിറാജ്,ഷിവാഗോ,ഷൈനി.മരുമക്കൾ :സോമൻ,ശോഭന,തങ്കച്ചി,രാജീവൻ.
സഞ്ചയനം: ജൂലൈ 3 രാവിലെ ഏഴിന്.



































