23.5 C
Kollam
Saturday 20th December, 2025 | 01:15:22 AM
Home Blog Page 2527

വിദ്യാർഥികൾക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പ്രസ്താവന;മന്ത്രി സജി ചെറിയാനെ തള്ളി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കേരളത്തിലെ വിദ്യഭ്യാസ നിലവാരത്തെ സംബന്ധിച്ചുണ്ടായ മന്ത്രി സജി ചെറിയാന്റെ വിമർശനത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പത്താം ക്ലാസ് ജയിച്ചവരിൽ പല വിദ്യാർഥികൾക്കും എഴുതുവാനും വായിക്കുവാനും അറിയില്ലെന്ന സജി ചെറിയാന്റെ വിമർശനം വസ്തുത വിരുദ്ധമാണെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്ത കുറിപ്പിൽ വ്യക്തമാക്കി.

രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ പ്രീ പ്രൈമറി,പ്രൈമറി,അപ്പർ പ്രൈമറി, ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിദ്യാഭ്യാസം നടത്തുന്ന സംസ്ഥാനമാണ് കേരളം. അക്കാദമിക മികവിന്റെ കാര്യത്തിൽ കേരളം ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. സ്കൂൾ വിദ്യാഭ്യാസത്തിന്റെ അടക്കം കാര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ വികസന സൂചികകളിൽ കേരളം ഇപ്പോഴും പ്രഥമ ശ്രേണിയിലുണ്ടെന്നും മന്ത്രി പ്രതികരിച്ചു.

കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ പഠനനിലവാരം കൂടുതൽ മെച്ചപ്പെടുത്തണം എന്നുള്ളത് പൊതുസമൂഹം ഉൾക്കൊള്ളുന്ന ആവശ്യമാണ്. അതിനുള്ള കൂടുതൽ പദ്ധതികൾ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ്.സി.ഇ.ആർ.ടി. അടക്കമുള്ള വിദ്യാഭ്യാസ ഏജൻസികൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പത്രകുറിപ്പിൽ വ്യക്തമാക്കി.

മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ അടർത്തിയെടുത്താണ് ഇപ്പോൾ വിവാദം ഉണ്ടാക്കിയിരിക്കുന്നത്. പ്രസംഗം മൊത്തം കേട്ടാൽ പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള അഭിപ്രായ പ്രകടനമാണ് അദ്ദേഹം നടത്തിയതെന്ന് വ്യക്തമാണെന്നും മന്ത്രി വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെ സി പി എം ആലപ്പുഴ, കോട്ടയം ജില്ലാ കമ്മിറ്റികളിലും രൂക്ഷ വിമർശനം

ആലപ്പുഴ / കോട്ടയം:
ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിനു പിന്നാലെ സിപിഎം ജില്ലാ കമ്മിറ്റികളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷമായ ഭാഷയിലാണ് വിമർശനങ്ങൾ ഉയർന്നത്. ഇപ്പോഴിതാ കോട്ടയം, ആലപ്പുഴ ജില്ലാ കമ്മിറ്റികളിലും മുഖ്യമന്ത്രിയുടെ ശൈലികൾക്കും മന്ത്രിമാരുടെ പ്രവർത്തനങ്ങൾക്കെതിരെയും പാർട്ടി സെക്രട്ടറിക്കെതിരെയും വിമർശനമുയർന്നിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ശൈലി തിരുത്തണം, ധനമന്ത്രി കെ എൻ ബാലഗോപാൽ, ആരോഗ്യമന്ത്രി വീണാ ജോർജ് എന്നിവർക്കെതിരെയും വിമർശനമുണ്ടായി. പെൻഷൻ കൃത്യമായി നൽകാത്തതിൽ മറുപടി നൽകാനായില്ലെന്നും ഹരിപ്പാടും കായംകുളത്തും സിപിഐഎം മൂന്നാം സ്ഥാനത്ത് എത്തിയതിന് കാരണം പാർട്ടിക്ക് അകത്തെ വിഭാഗീയയെന്നും അഭിപ്രായമുയർന്നു. വെള്ളാപ്പള്ളിക്കെതിരെ എ.എം. ആരിഫ് വിമർശനം ഉന്നയിച്ചു. വെള്ളാപ്പള്ളി ആദ്യം ബിജെപി സ്ഥാനാർഥിക്കെതിരെ പറഞ്ഞു. പിന്നീട് ഇഡിയെ പേടിയെന്ന് വെള്ളാപ്പള്ളി പറഞ്ഞെന്നും എ.എം. ആരിഫ് ജില്ലാ കമ്മിറ്റിയിൽ പറഞ്ഞു.

ജി.സുധാകരന്‍റെ മോദി പ്രശംസയിലും വിമർശനം ഉയർന്നു. ജി. സുധാകരന്‍റെ പേര് പറയാതെയായിരുന്നു വിമർശനം. അമ്പലപ്പുഴ ഏരിയ സെക്രട്ടറി ഓമനക്കുട്ടനാണ് വിമർശനമുന്നയിച്ചത്. ആദ്യം പ്രശംസിച്ചിട്ട് പിന്നീട് വ്യാഖ്യാനിച്ചിട്ട് കാര്യമില്ല . മുതിർന്ന നേതാക്കൾക്ക് വാക്കുകൾ പിഴച്ചുകൂട, മാധ്യമങ്ങൾക്ക് വാർത്തയുണ്ടാക്കാൻ അവസരം കൊടുക്കരുതെന്നും സംസ്ഥാന കമ്മിറ്റി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കെതിരെ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയിലും വിമർശനമുയർന്നു. നവകേരള സദസ് വേദിയിൽ മുഖ്യമന്ത്രി തോമസ് ചാഴികാടനെ പരസ്യമായി തിരുത്തിയ നടപടി അനുചിതമായി. മുഖ്യമന്ത്രിയുടെ വാക്കുകൾ കേരളാ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അതൃപ്തിയ്ക്ക് കാരണമായി, പാർട്ടി സെക്രട്ടറിയുടെ പത്രസമ്മേളനങ്ങൾ വിശ്വസിനീയമായിരുന്നില്ല, മന്ത്രിമാരുടെ പ്രകടനം മികച്ചതായിരുന്നില്ല, സ്ഥാനാർഥി നിർണയം പാളി തുടങ്ങിയ വിമർശനങ്ങളാണ് ഉയർന്നത്.

മുന്നണി മാറണോ എന്ന് പറയേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസ്, ബിനോയ് വിശ്വം

തിരുവനന്തപുരം. യു.ഡി.എഫിൽ പോകണമെന്ന് അഭിപ്രായം പറയാൻ പാർട്ടി അംഗങ്ങൾക്ക് അവകാശമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.എന്നാൽ നിലവിൽ
അങ്ങനെയൊരു സാഹചര്യമില്ലെന്നും ഭാവി പരിപാടികൾ തീരുമാനിക്കേണ്ടത് പാർട്ടി കോൺഗ്രസാണെന്നും ബിനോയ്‌ വിശ്വം
വ്യക്തമാക്കി.അധോലോക അഴിഞ്ഞാട്ടത്തിന്റെ കണ്ണൂരിലെ കഥകൾ
ചെങ്കൊടിക്ക് അപമാനമെന്നു വിലപിക്കുന്ന
ബിനോയ്‌ വിശ്വം മുന്നണി വിട്ടു പുറത്തു വരണമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ പ്രതികരിച്ചു.

സി.പി.ഐ മുന്നണി വിട്ടു യുഡിഎഫിന്റെ ഭാഗമാകണമെന്ന അഭിപ്രായം ചില ജില്ലാ നേതൃയോഗങ്ങളിൽ ഉയർന്നിരുന്നു.
ഇക്കാര്യത്തിലുള്ള പാർട്ടി നിലപാടാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ അഭിമുഖത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.പാർട്ടി അംഗങ്ങൾക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെങ്കിലും,നിലപാട് തീരുമാനിക്കേണ്ടത് പാർട്ടി കോൺഗ്രസ് ആണെന്ന് ബിനോയ്‌ വിശ്വം

കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി അച്യുതമേനോൻ ആണ്.ഇഎംഎസ് കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിൻറെതായ മഹത്വം ഉണ്ട്.പക്ഷേ ഏറ്റവും മികച്ച മുഖ്യമന്ത്രി അച്യുതമേനോൻ തന്നെയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.ശൈലി മാറ്റം അടക്കമുള്ള വിമർശനങ്ങൾ പഠിക്കുകയും വേണമെങ്കിൽ മുഖ്യമന്ത്രി തിരുത്തുകയും ചെയ്യുമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.എൽഡിഎഫിന് നേതൃത്വം നൽകാൻ സി.പി.ഐ.എമ്മിന് അർഹതയില്ലെന്ന് സിപിഐ തിരിച്ചറിയണമെന്നും മുന്നണി വിട്ട അവർ പുറത്തുവരണമെന്നും യുഡിഎഫ് കൺവീനർ എം എം ഹസ്സനും വാർത്താകുറിപ്പിലൂടെ
പ്രതികരിച്ചു.

വയോധിക വീടിനുമുന്നിൽ രക്തംവാര്‍ന്ന് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം .ബാലരാമപുരം വെടിവെച്ചാൽകോവിലിൽ വയോധികയെ വീടിനുമുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി. വെടിവച്ചാൻകോവിൽ മേടവിള സ്വദേശിനി ഗോമതിയാണ് മരിച്ചത്. 80 വയസ്സുകാരിയായ ഇവർ വീടിനുമുന്നിൽ രക്തം വാർന്ന് മരിച്ച നിലയിൽ കിടക്കുന്നത് കണ്ടത് സമീപത്തെ വ്യാപാരിയാണ്. വർഷങ്ങളായി ഇവർ ഇവിടെ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. മോഷ്ടാക്കൾ അക്രമിച്ച് കൊലപ്പെടുത്തിയതണോ കാൽവഴുതി വീണതാണോ എന്ന അന്വേഷത്തിലാണ് പൊലീസ്. ഇവരുടെ ഭർത്താവും ഒരു മകനും നേരത്തെ അപകടത്തിൽ മരിച്ചതാണ്

തിരുവല്ലയില്‍ സജിമോനുവേണ്ടി മരിക്കാന്‍ നേതൃത്വം, സജിമോനെ കമ്മിറ്റിയില്‍ നിന്ന് ഇറക്കി വിട്ട് കീഴ്ഘടകം

പത്തനംതിട്ട. തിരുവല്ലയിൽ പീഡനക്കേസ് പ്രതിയെ ലോക്കൽ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തുമായി ബന്ധപ്പെട്ട് വിവാദം പുതിയ തലത്തിലേക്ക് .തീരുമാനം റിപ്പോർട്ട് ചെയ്യാൻ ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ കയ്യാങ്കളി ഉണ്ടായി .വിവാദ പ്രാദേശിക നേതാവ് സി സി സജിമോനെ യോഗത്തിൽ നിന്ന് ഇറക്കിവിട്ടു -അതേസമയം തന്നെ ഒരു വിഭാഗം കുറേക്കാലമായി വേട്ടയാടുകയാണെന്നും ആരോപണങ്ങളെല്ലാം വ്യാജമാണെന്നും സി സി സജിമോൻ പ്രതികരിച്ചു.

2017 ൽ വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന് പരാതിയിലും ,പിന്നീട് ഈ കുഞ്ഞിൻറെ ഡിഎൻഎ പരിശോധനയിൽ ആൾമാറാട്ടം നടത്തിയിരുന്ന കേസിലും തിരുവല്ല നോർത്ത് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന സിസി സജിമോൻ പ്രതിയായിരുന്നു .വനിതാ നേതാവിന്റെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്ന കേസിലും സജിമോൻ പിന്നീട് പ്രതിയായി -ആദ്യ ഘട്ടത്തിൽ പാർട്ടി സസ്പെൻഡ് ചെയ്ത് ഒഴിവാക്കിയെങ്കിലും നാലു മാസങ്ങൾക്കു മുൻപ് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ കേന്ദ്ര കമ്മറ്റി അംഗങ്ങൾ ഉൾപ്പെടെ പങ്കെടുത്ത് സജിമോനെ പുറത്താക്കുകയായിരുന്നു.കൺട്രോൾ കമ്മീഷനിൽ പരാതി നൽകി ഒരു മാസം മുൻപാണ് സജിമോനെ പിന്നീട് പാർട്ടി തിരിച്ചെടുത്തത് . ഈ തീരുമാനം റിപ്പോർട്ട് ചെയ്യാൻ ഇന്നലെ ചേർന്ന തിരുവല്ല നോർത്ത് ലോക്കൽ കമ്മിറ്റി യോഗത്തിൽ തർക്കവും പിന്നീട് കയ്യാങ്കളിയും ഉണ്ടാവുകയായിരുന്നു .ലോക്കൽ കമ്മിറ്റി യോഗത്തിൽ നിന്ന് സിസി സജിമോനെ ഇറക്കിവിട്ടു . ഇന്നലെ രാത്രിയോടെ തന്നെ സജിമോനെതിരെ പാർട്ടി ഓഫീസ് പരിസരത്തും തിരുവല്ല നഗരത്തിലും പോസ്റ്ററും പതിച്ചു .എന്നാൽ പാർട്ടി ഭരണഘടന അനുശാസിക്കുന്ന രീതിയിലാണ് സജിമോനെ തിരിച്ചെടുത്തു പരാതിയുള്ളവർക്ക് നേതൃത്വത്തെ സമീപിക്കാമെന്നും സിപിഐഎം തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണി പറഞ്ഞു. സജിമോൻ എതിരായ കേസുകളിൽ തീർപ്പ് പറയേണ്ടത് കോടതി പാർട്ടിക്ക് അതു നോക്കേണ്ട ആവശ്യമില്ല,സജിമോനെ തിരിച്ചെടുത്ത തീരുമാനം റിപ്പോർട്ട് ചെയ്യാൻ ഇന്നലെ ചേർന്ന ലോക്കൽ കമ്മിറ്റിയിൽ ഒരു തർക്കവും ഉണ്ടായില്ല, പോസ്റ്ററുകൾ പതിച്ചത് ആരാണ് എന്ന് അന്വേഷിക്കും, ഫ്രാൻസിസ് വി. ആൻറണി പറഞ്ഞു.

തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം തള്ളിയ സിസി സജിമോൻ പോസ്റ്റർ പതിച്ചതിന് പിന്നിൽ പാർട്ടി വിരുദ്ധരെന്നാണ് പ്രതികരിച്ചത്.തന്നെ അപകീർത്തിപ്പെടുത്തിക്കൊണ്ട് പോസ്റ്റർ പഠിച്ചതിനെതിരെ തിരുവല്ല പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും സജിമോൻ അറിയിച്ചു

ഗർഭാശയ കാൻസർ ബാധിച്ച യുവതിയെ ഭർത്താവ് ലൈംഗിക പീഢനത്തിനിരയാക്കി;ചികിത്സയിലിരിക്കെ യുവതി മരിച്ചു

പത്തനംതിട്ട: കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുന്നതിനിടെ ഭർത്താവ് ലൈം​ഗിക പീഡനത്തിനിരയാക്കിയെന്ന് പരാതി നൽകിയ യുവതി മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്.

ഗർഭാശയ കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ ലൈം​ഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ഇവരുടെ ഭർത്താവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്.
ലൈംഗികബന്ധത്തിന് വിസമ്മതിച്ച തന്നെ കട്ടിലിൽനിന്ന് താഴെയിട്ട് ഇയാൾ ചവിട്ടിയെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. അതേ സമയം മരണകാരണം സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.

കിണറ്റില്‍ യുവതി മരിച്ച നിലയില്‍

വയനാട്. കിണറ്റിൽ വീണ് യുവതി മരിച്ചു. വയനാട് ഇടിയംവയൽ സ്വദേശി മീന 42 ആണ് മരിച്ചത്. രണ്ടുദിവസമായി ഇവരെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഭർത്താവ് നാരായണനുമായിമദ്യപിച് വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു . ഇന്ന് രാവിലെ വെള്ളമെടുക്കാൻ പോയ മീനയുടെ മകനാണ് കിണറ്റിൽ മൃതദ്ദേഹം കണ്ടത്. ഭർത്താവ് നാരായണൻ ഒളിവിലാണ്. സംഭവത്തിൽ വൈത്തിരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

PIC FILE

ഈ ലോട്ടറി വില്‍പനക്കാരനോട് ഏത് എച്ചില്‍ …ട്ടി യാണിത് ചെയ്തതെന്ന് അറിയാമോ

മലപ്പുറം .താനൂരിൽ ലോട്ടറി കച്ചവടക്കാരനോട് ക്രൂരത. ലോട്ടറി ടിക്കറ്റിലെ തീയതി തിരുത്തി 5000 രൂപ തട്ടിയെടുത്തു.കൈകാലുകൾക്ക് ബലക്കുറവും കാഴ്ചക്കുറവും നേരിടുന്ന താനൂർ മൂലക്കൽ സ്വദേശി വടക്കുംപുറത്ത് ദാസൻ ആണ് കബളിപ്പിക്കപ്പെട്ടത്

താനൂർ ശോഭപറമ്പിലെ ക്ഷേത്രത്തിന് സമീപമാണ് ദാസൻ വര്ഷങ്ങളായി ലോട്ടറി വിൽക്കുന്നത്.കഴിഞ്ഞ ദിവസം ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ ഒരാൾ ലോട്ടറി ടിക്കറ്റ് നൽകി സമ്മാനം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ നൽകി.ദാസന്റെ പരിശോധനയിൽ 5000 രൂപ സമ്മാനം ഉള്ളതായി കണ്ടു.3500 രൂപയും ബാക്കി പൈസക്ക് 41 ലോട്ടറി ടിക്കറ്റും ദാസൻ നൽകി.

ദാസൻ ഏജൻസിയിൽ പണം കൈപ്പറ്റാനായി ചെന്നപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.14 ആം തീയതിൽ നറുക്കെടുത്ത ലോട്ടറി ടിക്കറ്റ് ആണ് 21 ആം തീയതിയിലെതെന്ന് തെറ്റിദ്ധരിപ്പിച്ചു ദാസന് നൽകിയത്.

കൈകാലുകൾക്കും ബലക്കുറവും കാഴ്ചക്കുറവും ഉള്ള ആളാണ് ദാസൻ.ലോട്ടറി വിറ്റു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് മൂന്ന് കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ജീവിതം.ദാസൻ താനൂർ പൊലീസിൽ പരാതി നൽകി

വര്‍ക്കല കാപ്പില്‍ ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ കൊല്ലം സ്വദേശികള്‍ മുങ്ങിമരിച്ചു

വര്‍ക്കല കാപ്പില്‍ ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു. ചാത്തന്നൂര്‍ ശീമാട്ടി സ്വദേശി അല്‍ അമീന്‍, കൊട്ടാരക്കര പള്ളിക്കല്‍ പ്ലാമൂട് സ്വദേശി അന്‍വര്‍ എന്നിവരാണ് മരിച്ചത്. രണ്ടു മണിയോടെയായിരുന്നു സംഭവം. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
ചാത്തന്നൂര്‍ കാരംകോട് കൊച്ചുവിള പള്ളിക്ക് സമീപം വലിയവീട്ടില്‍ നിസാറിന്റെയും സൂറത്തിന്റെയും മകന്‍ അല്‍ അമീന്‍ (24), അല്‍ അമീന്റെ സഹോദരി ഭര്‍ത്താവ് പള്ളിക്കല്‍ പ്ലാമൂട് വാവരഴികത്തുവീട്ടില്‍ പരേതനായ ബദറുദീന്റെയും റംലബീവിയുടെയും മകന്‍ അന്‍വര്‍ (34) എന്നിവരാണ് കാപ്പില്‍ പൊഴിക്ക് സമീപം തിരയില്‍പ്പെട്ട് മരണപ്പെട്ടത്.

ശത്രുക്കൾക്ക് കൊത്തി വലിക്കാൻ പ്രസ്ഥാനത്തെ ഇട്ടു കൊടുക്കരുത്,മനുതോമസിന് ഉപദേശവുമായി മുൻ ജില്ലാ സെക്രട്ടറി

കണ്ണൂര്‍. മനു തോമസിനെതിരെ അഡ്വ എൻ.വി. വൈശാഖൻ.മനു തോമസിനെതിരെ വിമർശനവുമായി അച്ചടക്ക നടപടി നേരിട്ട ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി.അച്ചടക്കനടപടിയുടെ പേരിൽ പരസ്യമായി പാർട്ടിയെ വിമർശിക്കുന്നതും പ്രസ്ഥാനം തെറ്റാണെന്ന് ആവർത്തിക്കുന്നതുമല്ല പോയ കാലത്തെ വിപ്ലവ ജീവിതത്തോട് ചെയ്യാവുന്ന
നീതി നിർവ്വഹണം.

വ്യക്തി ജീവിതത്തിനേറ്റ കളങ്കത്തെക്കാൾ വലുതാണ് നൂറുകണക്കിനാളുകൾ ജീവത്യാഗം ചെയ്ത പ്രസ്ഥാനം. ശത്രുക്കൾക്ക് കൊത്തി വലിക്കാൻ പ്രസ്ഥാനത്തെ ഇട്ടു കൊടുക്കരുത്. ആകും പോലെ പാർട്ടിയുമായി സഹകരിച്ചാണ് മുന്നോട്ടുപോകേണ്ടതെന്നും വൈശാഖന്റെ ഉപദേശം

ജില്ലാ കമ്മിറ്റി അംഗത്തിന്റെ പരാതിയെ തുടർന്നാണ് വൈശാഖനെ ഡിവൈഎഫ്ഐയുടെ ചുമതലകളിൽ നിന്നും ഒഴിവാക്കിയത്. പിന്നീട് സിപിഎം ജില്ലാ കമ്മിറ്റി അംഗമായ വൈശാഖനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു