26.2 C
Kollam
Thursday 18th December, 2025 | 09:26:25 PM
Home Blog Page 2514

ലോകനാർകാവ് വലിയ ചിറയിൽ നീന്താനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

കോഴിക്കോട്. വടകര ലോകനാർകാവ് വലിയ ചിറയിൽ നീന്താനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. മേമുണ്ട ചല്ലിവയൽ അഭിനവ് കൃഷ്ണ ആണ് മരിച്ചത്. 17 വയസായിരുന്നു. ഇന്നലെ വൈകീട്ട് 6 മണിയോടെ കൂട്ടുകാരുമൊത്ത് വലിയ ചിറയിൽ നീന്താനെത്തിയതായിരുന്നു. ഇതിനിടെ വെള്ളത്തിൽ മുങ്ങി കാണാതാകുകയായിരുന്നു. സുഹൃത്തുകൾ തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. വടകര ഗവ. ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ട് നൽകും.

120 അടി താഴ്ചയിലുള്ള കിണറ്റിൽ വീണ് ആടിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി

ശാസ്താംകോട്ട – പുന്നമൂട് എട്ടാം വാർഡിൽ ഉള്ള പഞ്ചായത്തിന്റെ 120 അടി താഴ്ചയുള്ള ഉപയോഗശൂന്യമായ കിണറ്റിൽ വീണ ആടിനെയാണ് അഗ്നിശമനസേന രക്ഷപ്പെടുത്തിയത്. വൈകിട്ട് നാലുമണിക്കാണ് സംഭവം. സമീപവാസിയായ ബൈജുവിന്റെ ഉടമസ്ഥതയിൽ ഉള്ള ആടാണ് കിണറ്റിൽ വീണത്. മേയാൻ വിട്ടിരുന്ന സമയത്ത് ആട് കിണറ്റിൽവീഴുകയായിരുന്നു. കിണറിന്റെ മുകളിൽ നിന്നും നോക്കിയാൽ ആടിനെകാണാൻ പോലും പറ്റാത്ത വളരെ ദുഷ്കരമായ അപകടാവസ്ഥയിൽ ഉള്ളതുമായ കിണർ ആയിരുന്നു. നാട്ടുകാർ ശ്രമം നടത്തിയെങ്കിലും കിണറിന്റെ ആഴവും ഇടിഞ്ഞു വീഴാറായ തൊടിയും മേൽ മറയും കാരണം നാട്ടുകാർ പിന്മാറുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ശാസ്താംകോട്ടയിൽ നിന്നും സ്റ്റേഷൻ ഓഫീസർ പ്രസന്നൻ പിള്ളയുടെ നേതൃത്വത്തിൽ സേന സ്ഥലത്ത് എത്തുകയും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആർ രാജേഷ് ബ്രീത്തിങ് അപ്പാരറ്റ സ് സെറ്റിന്റെയും റോപ്പിന്റെയും സേഫ്റ്റി ഹാർന്നസിന്റെയും ജെസിബിയുടെയും സഹായത്താൽ കിണറ്റിൽ ഇറങ്ങി ആടിനെ രക്ഷപ്പെടുത്തുകയായിരുന്നു സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുനു ശിവരാജ്, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ മിഥിലേഷ്, രതീഷ്,ഗോപൻ, ഷിനാസ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ രാജീവൻ ഹോം ഗാർഡ് മാരായ ശ്രീകുമാർ, ഷാജി,പ്രദീപ്,എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു

75 കുപ്പി മദ്യവുമായി ചിറ്റൂർ വിനോദ് എക്സൈസിൻ്റെ പിടിയിൽ

കരുനാഗപ്പള്ളി :- ഡ്രൈ ഡേയിലും മറ്റും ആവശ്യക്കാർക്ക് ആവശ്യാനുസരണം മദ്യം എത്തിച്ച് നൽകുന്ന അബ്കാരി വിനോദ് എന്നറിയപ്പെടുന്ന ചിറ്റൂർ വിനോദ് എക്സൈസിൻ്റെ പിടിയിലായി…. ക്രിമനൽ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ചിറ്റൂർ വിനോദിനെ എക്സൈസ് ആഴ്ചകളായി രഹസ്യമായി നിരീക്ഷിച്ചു വരുകയായിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി എൽ വിജിലാലിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം വിനോദിൻ്റെ വീടിന് സമീപത്തുള്ള ബന്ധു വീട്ടിൽ നിന്നും 75 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായിട്ടാണ് ചിറ്റൂർ വിനോദിനെ പിടികൂടിയത്..

സിവിൽ എക്സൈസ് ഓഫിസർമാരായ കെ. സാജൻ, ജിനു തങ്കച്ചൻ, ചാൾസ് എച്ച്, അൻസാർ ബി വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രീപ്രിയ എക്സൈസ് ഡ്രൈവർ അബ്ദുൾ മനാഫ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്. ഒന്നാം തീയതി സ്പെഷ്യൽ കച്ചവടം നടക്കുമ്പോഴാണ് പ്രതി പിടിയിലായത്.. ചവറ ബസ്റ്റാൻ്റിന് സമീപം മദ്യവുമായി പോകുമ്പോൾ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുന്നതിനിടയിൽ പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയാണ് വിനോദ്.. കച്ചവടത്തെ പറ്റി പരാതി പറയുന്നവരെ ഭീഷണി പ്പെടുത്തി ഒതുക്കുന്നതാണ് രീതി….
മദ്യം മയക്കുമരുന്നുകളുടെ ഉപഭോഗം വിതരണം എന്നിവ ശ്രദ്ധയിൽ പെട്ടാൽ 24 മണിക്കൂർ തുറന്ന് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ പൊതുജനങ്ങൾക്ക് അറിയിക്കാവുന്നതാണ് – 04762630831, 9400069456

മഞ്ഞുമ്മല്‍ ബോയ്‌സിന് പിന്നാലെ ആര്‍ഡിഎക്‌സ് സിനിമയുടെ പേരിലും വിവാദം

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമക്ക് പിന്നാലെ ആര്‍ഡിഎക്‌സ് സിനിമയ്‌ക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കിയില്ലെന്നാരോപിച്ച് തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാം പരാതി നല്‍കി. നിര്‍മാതാക്കളായ സോഫിയ പോള്‍, ജയിംസ് പോള്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. സിനിമയ്ക്കായി ആറ് കോടി രൂപ നല്‍കിയെന്നും മുപ്പത് ശതമാനം ലാഭവിഹിതമായിരുന്നു വാഗ്ദാനം എന്നും പരാതിയില്‍ പറയുന്നു.

തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസിലാണ് അഞ്ജന പരാതി നല്‍കിയത്. സിനിമാ നിര്‍മാണത്തിന് മുന്‍പായി നിര്‍മാതാക്കള്‍ തന്നെ വന്ന് കണ്ടിരുന്നതായും 13 കോടി രൂപയാണ് സിനിമയുടെ ബജറ്റ് എന്ന് പറയുകയും ചെയ്തു. സിനിമയുടെ നിര്‍മാണത്തിനായി ആറ് കോടി നല്‍കാന്‍ ആവശ്യപ്പെടുകയും ബാക്കി 7 കോടി സോഫിയ പോള്‍, ജയിംസ് പോള്‍ എന്നിവര്‍ എടുക്കുമെന്നും പറയുകയും ചെയ്തു. 70: 30 അനുപാതത്തില്‍ ആയിരിക്കും ലാഭവിഹിതമെന്ന് അറിയിക്കുകയും ചെയ്തു.

ചിത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതിന് പിന്നാലെ ചെലവ് 23 കോടിയലധികമായെന്ന് നിര്‍മാതാക്കള്‍ അറിയിച്ചതെന്ന് അഞ്ജനയുടെ പരാതിയില്‍ പറയുന്നു. ഇന്‍വെസ്റ്റ്‌മെന്റ് തുകയായ ആറ് കോടി പലതവണ ആവശ്യപ്പെട്ടപ്പോഴാണ് തിരിച്ചുനല്‍കിയത്. നിരന്തരമായി ലാഭവിഹിതം ആവശ്യപ്പെട്ടപ്പോള്‍ മൂന്ന് കോടി തരാമെന്ന് പറയുകയും ചെയ്തു.

അതിന് പിന്നാലെ സിനിമയുടെ ചെലവ് വരവ് ഓഡിറ്റ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും അത് നല്‍കാനാവില്ലെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. അതിന് കാരണമായി അഞ്ജന തേഡ് പാര്‍ട്ടിയാണെന്നും അത്തരമൊരാള്‍ക്ക് സാമ്പത്തിക കണക്കുകള്‍ നല്‍കേണ്ടതില്ലെന്നുമാണ് നിര്‍മാതാക്കള്‍ പറഞ്ഞത്. തുടര്‍ന്ന് അഞ്ജന പരാതി നല്‍കുകയായിരുന്നു. വ്യാജരേഖകള്‍ ഉണ്ടാക്കി നിര്‍മാണ ചെലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ച് കാണിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

ഏ കെ ജി സെൻറർ ആക്രമണം: ഒളിവിലായിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ

തിരുവനന്തപുരം:ഏ കെ ജി സെൻ്റർ ആക്രമണ കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റിലായി. ദില്ലി വിമാനത്താവളത്തിൽ പിടിയിലായ യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ ഷാജഹാൻ കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ്റെ അടുത്ത അനുയായി ആണ്.ഇന്ന് ഇയാളെ തിരുവനന്തപുരത്ത് എത്തിക്കും.

വാർത്താനോട്ടം

2024 ജൂലൈ 03 ചൊവ്വ

BREAKING NEWS

? ഏ കെ ജി സെൻ്റർ ആക്രമണ കേസിൽ
ഒളിവിലായിരുന്ന രണ്ടാം പ്രതി സുഹൈൽ ഷാജഹാനെ ദില്ലി വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു.

? പാർലമെൻ്റിൽ രാഹുൽഗാന്ധി ഇന്നലെ നടത്തിയ പ്രസംഗത്തിലെ വിവാദ ഭാഗങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തു.

?നീലഗിരി പന്തല്ലൂരിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി

? കൊടുവള്ളി ഹയർ സെക്കൻഡറി സ്ക്കൂളിലെ മൂന്ന് ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് റാഗിങ്ങിൻ്റെ പേരിൽ മർദ്ദനമേറ്റു

?തൃശൂരിൽ ഇന്ന് രാവിലെ 7.30 ന് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു.

? എൻ ഡി എ പാർലമെൻ്റെറി പാർട്ടി യോഗം ചേർന്നു.പ്രധാനമന്ത്രി ഉൾപ്പെടെയുളള നേതാക്കൾ പങ്കെടുത്തു.സഭയിലെ പ്രതിപക്ഷത്തിന് നൽകേണ്ട മറുപടി മുഖ്യ ചർച്ച.

? മൂന്നാർ കൈയ്യേറ്റം ഒഴിപ്പിക്കൽ: സി പി ഐ നേതാവ് ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

?സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്നു. പനി ബാധിതരുടെ എണ്ണം പതിനായിരം കടന്നു.

?കേരളീയം ?

? കരുവന്നൂര്‍ കളളപ്പണക്കേസില്‍ പാര്‍ട്ടിയുടെ അക്കൌണ്ടുകള്‍ കണ്ടുകെട്ടിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.

?സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.’ വാഹനങ്ങളില്‍ സജ്ജമാക്കുന്ന ഡയാലിസിസ് മെഷീനിലൂടെ രോഗികള്‍ക്ക് എത്തിപ്പെടാന്‍ സാധിക്കുന്ന കേന്ദ്രങ്ങളില്‍ വച്ച് ഡയാലിസിസ് നല്‍കുക എന്നതാണ് മൊബൈല്‍ ഡയാലിസിസ് യൂണിറ്റിന്റെ
പ്രവത്തന രീതി.

? വയനാട് കുറുവ ദ്വീപില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി തടഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എങ്ങനെ അനുമതി നല്‍കി എന്നതില്‍ വിശദീകരണം നല്‍കാനും കോടതി നിര്‍ദ്ദേശം നല്‍കി.

? തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് തെറ്റ് തിരുത്താന്‍ ഒരു അവസരം കൂടി നല്‍കാന്‍ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. കെഎസ്ആര്‍ടിസി
ഡ്രൈവര്‍, മേയര്‍ വിവാദത്തില്‍ ബസ്സിലെ മെമ്മറി കാര്‍ഡ് കിട്ടാത്തത് ഭാഗ്യമായെന്ന് ജില്ലാ കമ്മിറ്റിയില്‍ പരാമര്‍ശം ഉണ്ടായി.

?കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്എഫ്ഐക്കാരുടെ മര്‍ദ്ദനത്തില്‍ പ്രിന്‍സിപ്പലിന് പരിക്കേറ്റു. ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്‌ക് ഇടുന്നതില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഒരു വിഭാഗം എസ്എഫ്ഐക്കാര്‍ എത്തി കൈ പിടിച്ചു തിരിക്കുകയും മര്‍ദിക്കുകയും ചെയ്തെന്ന് പ്രിന്‍സിപ്പല്‍ സുനില്‍ കുമാര്‍ ആരോപിച്ചു.

? ജൂലൈ മാസത്തില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം ജൂലൈ മാസത്തില്‍ കേരളത്തില്‍ സാധാരണ ഈ കാലയളവില്‍ ലഭിക്കുന്ന മഴയെക്കാള്‍ കൂടുതല്‍ ലഭിക്കാനാണ് സാധ്യത.

? കരുവന്നൂരില്‍ ഇഡി അക്കൗണ്ടുകള്‍ മരവിപ്പിച്ചതും സ്ഥലം കണ്ടുകെട്ടിയതും സമ്മതിച്ച് സിപിഎം വാര്‍ത്താ കുറിപ്പ് . പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി ഓഫീസിനായി വാങ്ങിയ 4.66 സെന്റ് സ്ഥലവും വര്‍ഷങ്ങള്‍ പഴക്കമുള്ള രണ്ട് സ്ഥിര നിക്ഷേപങ്ങളും മരവിപ്പിച്ചെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു .

? ദേശീയ പാതയില്‍ വെണ്‍പാലവട്ടത്ത് സ്‌കൂട്ടറില്‍ സഞ്ചരിച്ചവര്‍ മേല്‍പ്പാലത്തില്‍നിന്ന് സര്‍വ്വീസ് റോഡിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. കോവളം വെള്ളാര്‍ സ്വദേശിനി സിമി (35) ആണ് മരിച്ചത്. ഒപ്പം യാത്രചെയ്ത സിമിയുടെ മകള്‍ ശിവന്യ (മൂന്ന്), സഹോദരി സിനി (32) എന്നിവര്‍ക്ക് പരിക്കേറ്റു.

? കൈക്കൂലി വാങ്ങിയ കേസില്‍ പ്രതിയായ തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട് സി.പി.എം. സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്നസ് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയ കേസിലാണ് സനീഷ്
ജോര്‍ജ് പ്രതിയായത്.

?? ദേശീയം ??

? ലോക്‌സഭയില്‍ സര്‍ക്കാരിനെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയെന്ന ആശയത്തെ ബിജെപി ആക്രമിക്കുകയാണെന്നും ബിജെപിയുടെ ആശയത്തെ എതിര്‍ക്കുന്നവരെ മുഴുവന്‍ ആക്രമിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.

? രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലെ ഹിന്ദു പരാമര്‍ശത്തിന്റെ പേരില്‍ ഭരണപക്ഷ ബഹളം. ഹിന്ദുവെന്ന് അവകാശപ്പെടുന്നവര്‍ വെറുപ്പ് പറയുന്നുവെന്നും നിങ്ങള്‍ ഹിന്ദുവല്ലെന്നും ഹിന്ദുവിന്റെ പേരില്‍ അക്രമണം നടക്കുന്നുവെന്നുമുളള രാഹുല്‍ ഗാന്ധിയുടെ പരാര്‍മര്‍ശത്തിന്മേലാണ് ഭരണപക്ഷം ബഹളം വെച്ചത്.

? തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ആഴത്തില്‍ വിലയിരുത്തി വീഴ്ച മറികടക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. കേരളത്തിലുള്‍പ്പടെ പാര്‍ട്ടിക്കേറ്റ തിരിച്ചടി നിരാശാജനകമെന്നും ദില്ലിയില്‍ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം സിപിഎം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

? കര്‍ണാടക കോണ്‍ഗ്രസിലെ നേതാക്കള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ഡി. കെ ശിവകുമാര്‍. മന്ത്രിമാരോ എംഎല്‍എമാരോ വീടുകളില്‍ ഒരു കാരണവശാലും പാര്‍ട്ടി യോഗങ്ങള്‍ നടത്തരുതെന്ന് ഡികെ ശിവകുമാര്‍ നിര്‍ദ്ദേശിച്ചു.

? പുതിയ നിയമത്തിലൂടെ വേഗത്തില്‍ നീതി നടപ്പാകാനാകുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇനി മുതല്‍ ക്രിമിനല്‍ നിയമങ്ങള്‍ ബിഎന്‍എസ്,
ബിഎന്‍എസ് എസ്, ബിഎസ്എ എന്ന് വിശേഷിക്കപ്പെടും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ക്കെതിരായ നടപടികള്‍ക്കാണ് പ്രഥമ പരിഗണന.

? തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. ജൂലായ് ആറിന് ഹൈദരാബാദില്‍ വച്ച് തമ്മില്‍ കാണാമെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് അയച്ചിരിക്കുന്നത്.

കായികം ?

?ദക്ഷിണാഫ്രിക്കക്കെ
തിരായ വനിതകളുടെ ടെസ്റ്റില്‍ ഇന്ത്യക്ക് പത്ത് വിക്കറ്റ് ജയം. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 603 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ആദ്യ ഇന്നിംഗ്സില്‍ 266 റണ്‍സെടുക്കാനാണ് സാധിച്ചത്.

?യൂറോകപ്പിലെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബെല്‍ജിയത്തെ കീഴടക്കി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍. 85-ാം മിനിറ്റിലെ സെല്‍ഫ് ഗോളിനാണ് ഫ്രഞ്ച് പട ബെല്‍ജിയത്തെ പരാജയപ്പെടുത്തിയത്.

സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം റേഷൻ കടകൾ അടഞ്ഞു കിടക്കും

സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം റേഷൻ കടകൾ അടഞ്ഞു കിടക്കും. ഈ മാസം 6 മുതൽ 9 വരെയാണ് കടകൾ അടഞ്ഞു കിടക്കുക.
രണ്ട് അവധി ദിവസങ്ങളും റേഷൻ വ്യാപാരികളുടെ രണ്ട് ദിവസത്തെ കടയടപ്പ് സമരവുമാണ് നാല് ദിവസം തുടർച്ചയായി അടഞ്ഞു കിടക്കാൻ ഇടയാക്കുന്നത്. 14,000ത്തോളം റേഷൻ കടകൾ ഈ നാല് ദിവസം പ്രവർത്തിക്കില്ല.

ശബരിമല തന്ത്രി സ്ഥാനത്തേക്ക് ഇനി കണ്ഠര് രാജീവരരുടെ മകൻ

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള കണ്ഠര് രാജീവര് പൂർണമായി സ്ഥാനമൊഴിയുന്നു.
അദ്ദേഹത്തിന്റെ മകൻ കണ്ഠര് ബ്രഹ്മദത്തനാണ് (30) താന്ത്രിക സ്ഥാനമേൽക്കുന്നത്. രാജീവരുടേയും ബിന്ദുവിന്റേയും മകനാണ് ബ്രഹ്മദത്തൻ. നിയമത്തിൽ ബിരുദാനന്തര ബിരു​ദധാരിയാണ് അദ്ദേഹം.

“അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ ജീവനക്കാർക്ക് അപ്രാപ്യമാക്കാനുള്ള തീരുമാനം ജനാധിപത്യവിരുദ്ധം” – ഫെറ്റോ

തിരുവനന്തപുരം : കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ (കാറ്റ്) ജീവനക്കാർക്ക് അപ്രാപ്യമാക്കാനുള്ള സർക്കാർ തീരുമാനം തികച്ചും ജനാധിപത്യവിരുദ്ധമാണ്. അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിക്കാൻ ജീവനക്കാർക്ക് നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് ജൂൺ 24 നാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സർക്കുലർ പുറത്തിറക്കിയത്. ഭരണപരമായ പരിഹാരമാർഗങ്ങൾ വിനിയോഗിക്കാതെ ട്രൈബ്യൂണലിനെ സമീപിക്കാൻ പാടില്ലെന്നാണ് സർക്കാർ നിർദേശം. ജീവനക്കാർ പരാതി ആദ്യം അതത് വകുപ്പിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന് നൽകുകയും ആറ് മാസത്തിനകം പരാതിക്ക് അന്തിമ തീർപ്പുണ്ടായില്ലെങ്കിൽ മാത്രം കോടതിയെ സമീപിക്കാമെന്നുമാണ് പുതിയ നിർദേശം. ഇത് ജീവനക്കാർക്ക് സ്വാഭാവിക നീതി സമയബന്ധിതമായി ലഭിക്കാനുള്ള അവകാശത്തിൻ്റെ നിക്ഷേധമാണ്. പരാതിക്കുള്ള അവസരം ജീവനക്കാർ ദുരുപയോഗം ചെയ്യുന്നു എന്ന വിമർശനം സർക്കാരിൻ്റെ ഏകാധിപത്യ മനോഭാവത്തെയാണ് പ്രകടമാക്കുന്നത്. അർഹമായ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുമ്പോൾ ജനാധിപത്യ സമ്പ്രദായത്തിൽ സാധാരണക്കാർക്ക് നീതിക്കായി സമീപിക്കാവുന്ന ആശ്രയ കേന്ദ്രങ്ങളാണ് കോടതികൾ. അതിന് വിലക്കേർപ്പെടുത്താനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ല. അന്യായമായ സ്ഥലം മാറ്റം പോലുള്ള വിഷയങ്ങളിൽ ഉയരുന്ന പരാതിയിൽ വകുപ്പ് മേധാവിയുടെ തീർപ്പിനായി ആറ് മാസം കാത്തിരുന്ന ശേഷമേ ട്രൈബ്യൂണലിനെ സമീപിക്കാവൂ എന്ന സർക്കാർ നിർദേശം അപഹാസ്യമാണ്. പ്രതിവർഷം മൂവായിരത്തോളം പരാതികൾ ട്രൈബ്യൂണലിന് മുന്നിൽ എത്തുന്നത് ജീവനക്കാരുടെ കുറ്റം കൊണ്ടല്ല. സർക്കാരിൻ്റെ നീതി നിഷേധമാണിതിന് കാരണം. ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കുന്ന സർക്കാരിന് നീതിപീഠങ്ങളിൽ നിന്ന് തുടർച്ചയായി ലഭിക്കുന്ന തിരിച്ചടികളാണ് ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കാരണം. തങ്ങളുടെ അഴിമതിയും സ്വജനപക്ഷപാതവും ലോകായുക്തയുടെ പരിഗണനയ്ക്ക് വന്നപ്പോൾ തിരിച്ചടി ഭയന്ന സർക്കാർ ലോകായുക്തയെ തന്നെ വന്ധ്യംകരിച്ച പാരമ്പര്യമാണുള്ളത്. അവരിൽ നിന്ന് ഇതിലേറെയൊന്നും പ്രതീക്ഷിക്കേണ്ടതില്ല. അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ വഴി സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന നിയമ പരിരക്ഷ ഇല്ലാതാക്കാനുള്ള നീക്കത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതോടൊപ്പം ശക്തമായ പ്രക്ഷോഭത്തിനും നിയമ നടപടികൾക്കും ഫെറ്റോ ആലോചിക്കുന്നുണ്ട് എന്ന് സംസ്ഥാന പ്രസിഡണ്ട് എസ് കെ ജയകുമാർ,ജനറൽ സെക്രട്ടറി പി എസ് ഗോപകുമാർ എന്നിവര്‍ പറഞ്ഞു.




ജൂനിയർ ചെംബർ ഇൻ്റർനാഷണൽ JCI ശാസ്താംകോട്ടയുടെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ഡേ ആചരിച്ചു

ശാസ്താംകോട്ട. ജൂനിയർ ചെംബർ ഇൻ്റർനാഷണൽ JCI ശാസ്താംകോട്ടയുടെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ഡേ ആചരിച്ചു.
കഴിഞ്ഞ 56 വർഷക്കാലമായി ജനങ്ങളോടൊപ്പം ചേർന്ന് നിൽക്കുന്ന ഡോ.ഗോപാലകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു.
JCI പ്രസിഡൻ്റ് സെനറ്റർ നിഖിൽദാസ് പാലവിള അധ്യക്ഷത വഹിച്ചു.
അഡ്വ ദിപാ അശോക്, ദിലീപ് കുമാർ എസ്, സ്റ്റാലിൻ രാജഗിരി, രാജേഷ് കണ്ണങ്കര, മധു എം.സി എന്നിവർ സംസാരിച്ചു.