Home Blog Page 2512

മദ്യപിച്ചു ഉണ്ടായ തർക്കത്തിനിടെ ഒരാൾ കല്ലിന് അടിയേറ്റു മരിച്ചു

ആലുവ. പറവൂർ കവലയിൽ മദ്യപിച്ചു ഉണ്ടായ തർക്കത്തിനിടെ ഒരാൾ കല്ലിന് അടിയേറ്റു മരിച്ചു.
ആലുവ പറവൂർ കവല തലശ്ശേരി കിച്ചന് ഹോട്ടലിൽ സമീപത്താണ് ഇന്ന് പുലർച്ചെ രണ്ട് പേര്‍ തമ്മിൽ അടിയുണ്ടായത്
ഇതിനിടയിൽ പറവൂർ ഏഴിക്കര സ്വദേശിയുടെ കല്ലുകൊണ്ടുള്ള ആക്രമണത്തിലാണ് മധ്യവയസ്കൻ മരിച്ചത്
മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല

പ്രതികാര നടപടിയോ, ബി ജെ പി തൃശൂർ ജില്ലാ പ്രസിഡൻ്റ് കെ കെ അനീഷ് കുമാർ സ്ഥിരം കുറ്റവാളിയെന്ന പോലീസ് റിപ്പോർട്ട് വിവാദം

തൃശൂര്‍. ബി ജെ പി തൃശൂർ ജില്ലാ പ്രസിഡൻ്റ് കെ.കെ.അനീഷ് കുമാർ സ്ഥിരം കുറ്റവാളിയെന്ന പോലീസ് റിപ്പോർട്ടിനെ നിയമപരമായി നേരിടാൻ ബിജെപി. അനീഷ് കുമാറിനെതിരെ പോലീസ് 107 വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.

സ്ഥിരമായി അക്രമങ്ങളിലേർപ്പെടുന്ന ക്രിമിനലുകൾക്കെതിരെ ചുമത്തുന്ന വകുപ്പാണിത്.തൃശൂർ ഈസ്റ്റ് പോലീസാണ് കേസെടുത്തിട്ടുള്ളത്.ഇന്ന് തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകാനും നിർദ്ദേശം.കള്ളക്കേസുമായി മുന്നോട്ട് പോയാൽ പോലീസുദ്യോഗസ്ഥർ മറുപടി പറയേണ്ടി വരുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.പോലീസ് റിപ്പോർട്ടിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് ബിജെപി നേതൃത്വത്തിന്റെ നീക്കം

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത തൃശൂരിലെ വേദിയിൽ ചാണകം തളിക്കാൻ വന്ന യൂത്ത് കോൺഗ്രസ് – കെഎസ് യു പ്രവർത്തകരെ ബിജെപി പ്രവർത്തകർ മർദ്ദിച്ചിരുന്നു.തുടർന്ന് പോലീസ് കെ കെ അനീഷ് കുമാറിനെ രണ്ടാം പ്രതിയാക്കി കേസെടുത്തു.എന്നാൽ അനീഷ് കുമാറിനെതിരായ ഇപ്പോഴത്തെ പോലീസ് നടപടി പ്രതികാര നടപടിയെന്നാണ് ബിജെപി വാദം

കാര്യവട്ടം ക്യാംപസില്‍ കെഎസ്‌യു നേതാവിനെ എസ്എഫ്ഐക്കാർ ഇടിമുറിയിലിട്ട് മര്‍ദ്ദിച്ചെന്ന് ആരോപണം: അര്‍ധരാത്രി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കെഎസ് യുക്കാർ

തിരുവനന്തപുരത്ത് എസ്എഫ്ഐ- കെഎസ് യു സംഘർഷം. കാര്യവട്ടം ക്യാംപസിലും ശ്രീകാര്യം സ്റ്റേഷനു മുമ്പിലും ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടി. എം വിൻസൻ്റ് എംഎൽഎയെ എഎഫ്ഐ പ്രവർത്തകർ കൈയേറ്റം ചെയ്തു. ഒരു കെഎസ്‍യു പ്രവർത്തകനും പൊലീസുകാരനും പരുക്കേറ്റു. കെഎസ് യു   ജില്ലാ നേതാവിനെ ഇടിമുറിയിലിട്ട്  എഎഫ്ഐ മർദിച്ചെന്ന പരാതിയിലാണ് സംഘർഷത്തിൻ്റെ തുടക്കം. രാത്രി എട്ടുമണിയോടെ കാര്യവട്ടം ക്യാംപസിലാണ് സംഘർഷം തുടങ്ങിയത്. കെഎസ് യു ജില്ലാ ജനറൽ സെക്രട്ടറിയും കാര്യവട്ടം ക്യാംപസിലെ വിദ്യാർഥിയുമായ സാൻജോസിനെ എഎഫ്ഐക്കാർ ഇടിമുറിയിലിട്ട് അതിക്രൂരമായി മർദിച്ചെന്ന് കെഎസ് യു ആരോപിച്ചു. 
മർദിച്ച എഎഫ്ഐക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ് യു പ്രവർത്തകർ ശ്രീകാര്യം സ്റ്റേഷൻ ഉപരോധിച്ചു. ഇവിടേയ്ക്ക് എഎഫ്ഐ പ്രവർത്തകർ കൂടി എത്തിയതോടെ ചേരിതിരിഞ്ഞ് പോർവിളി തുടങ്ങി .ഇതിനിടെ എം എൽ എ മാരായ ചാണ്ടി ഉമ്മനും എം വിൻസൻറും സ്ഥലത്തെത്തി. കാറിൽ നിന്നിറങ്ങിയ എം വിൻവിൻസൻ്റിനെ എഎഫ്ഐ പ്രവർത്തകർ തടഞ്ഞു നിർത്തി കൈയേറ്റം ചെയ്തു. ഇതോടെ സ്റ്റേഷനു മുമ്പിൽ വൻ സംഘർഷം ഉടലെടുത്തു. കെഎസ് യു മാർ ഇവാനിയോസ് കോളജ് യൂണിറ്റ് സെക്രട്ടറി ആദിനാഥിനും സി പി ഒ സന്തോഷിനും പരുക്കേറ്റു. 
എന്നാൽ ക്യാംപസിലെ സംഘർഷം ആസൂത്രിതമായിരുന്നുവെന്ന് എഎഫ്ഐ ആരോപിച്ചു. കെഎസ് യു നേതാവ് സാൻജോസ് പുറത്തു നിന്നുള്ളവരെ കൂട്ടിയെത്തി ആക്രമിക്കുകയായിരുന്നുവെന്ന്  എഎഫ്ഐക്കാർ പറഞ്ഞു.

ഹാ​ഥ​റ​സി​ൽ പ്രാ​ർ​ഥ​ന ച​ട​ങ്ങി​നി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെട്ട് മരിച്ചവരുടെ എണ്ണം 116 ആയി

ലഖ്നൗ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹാ​ഥ​റ​സി​ൽ പ്രാ​ർ​ഥ​ന ച​ട​ങ്ങി​നി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെട്ട് മരിച്ചവരുടെ എണ്ണം 116 ആയി. സി​ക്ക​ന്ദ്റ റാ​വു പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഫു​ൽ​റാ​യി ഗ്രാ​മ​ത്തി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. മ​രി​ച്ച​വ​രി​ൽ നി​ര​വ​ധി സ്ത്രീ​ക​ളും മൂ​ന്നു കു​ട്ടി​ക​ളു​മു​ണ്ട്. നി​ര​വ​ധി പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. നാ​രാ​യ​ൺ സാ​ക​ർ ഹ​രി (ഭോ​ലെ ബാ​ബ) എ​ന്ന പ്രാ​ദേ​ശി​ക ഗു​രു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ‘സ​ത്സം​ഗ്’ ച​ട​ങ്ങി​നി​ടെ​യാ​ണ് തി​ക്കും​തി​ര​ക്കു​മു​ണ്ടാ​യ​ത്. 50,000ത്തി​ല​ധി​കം പേ​ർ ഒ​ത്തു​കൂ​ടി​യ ച​ട​ങ്ങ് അ​വ​സാ​നി​ച്ച​ശേ​ഷം ആ​ളു​ക​ൾ പി​രി​ഞ്ഞു​പോ​കാ​ൻ തു​ട​ങ്ങു​​മ്പോ​ഴാ​ണ് ദു​ര​ന്തം.

പാലത്തില്‍ ബൈക്ക് നിര്‍ത്തി, യുവാവ് പുഴയില്‍ ചാടി

കൊയിലാണ്ടി. മുത്താമ്പി പുഴയിൽ ചാടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. പന്തലായനി സ്വദേശി മിഥുനാണ് മരിച്ചത്.
രാത്രി എട്ടു ‘ മണിയോടെയാണ് കൊയിലാണ്ടി ഭാഗത്ത് നിന്ന് ബൈക്കിൽ എത്തി മുത്താമ്പി പാലത്തിൽ ബൈക്ക് നിർത്തി പുഴയിലേക്ക് ചാടിയത് . പാലത്തിൽ മത്സ്യബന്ധനം നടത്തുന്നവർ ഇത് കണ്ട് ഫയർഫേഴ്സിലും പോലീസിലും വിവരം അറിയിക്കുകയായിരുന്നു. പുഴയിൽ ഇറങ്ങി നടത്തിയ തിരച്ചിലാണ് കണ്ടെത്തിയത്. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് മാറ്റി .

സമവായ നിർദേശങ്ങളുടെ ഭാഗമായി ഏകീകൃത രീതിയിലുള്ള കുർബാന ഇന്നു മുതല്‍

കൊച്ചി . സീറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കത്തിൽ സമവായ നിർദേശങ്ങളുടെ ഭാഗമായി ഏകീകൃത രീതിയിലുള്ള കുർബാന ഇന്നു മുതൽ പള്ളികളിൽ നടക്കും. ഞയാറാഴ്ചകളിലും പ്രധാനപ്പെട്ട ദിവസങ്ങളിലും ഒരു കുർബാന ഏകീകൃത രീതിയിൽ അർപ്പിക്കണമെന്നതാണ് നിർദേശം. സെൻ്റ് തോമസ് ദിനമായ ഇന്ന് നിലവിലുള്ള ജനാഭിമുഖ കുർബാനയ്ക്ക് പുറമെ ഒരു കുർബാന ഏകീകൃത രീതിയിൽ അർപ്പിക്കാമെന്ന് ഉപാധികളോടെ വൈദീക സമിതിയും അൽമായ മുന്നേറ്റ പ്രതിനിധികളും സഭ നേതൃത്വവുമായി നടത്തിയ ചർച്ചയിൽ ധാരണയിലെത്തിയിരുന്നു. അതെ സമയം വിശ്വാസികൾ തമ്മിൽ തർക്കം ഉണ്ടായാൽ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിൻ്റെ ഭാഗമായി ഏകീകൃത കുർബാന അർപ്പിക്കുന്നതിൽ നിന്ന് പിൻമാറുമെന്നാണ് വൈദികരുടെ നിലപാട്.

രണ്ടര ലക്ഷത്തോളം രൂപയുടെ കള്ളനോട്ട് ശേഖരം പിടികൂടി

ഈരാറ്റുപേട്ട. ടൗണില്‍ നിന്നും രണ്ടര ലക്ഷത്തോളം രൂപയുടെ കള്ളനോട്ട് ശേഖരം പിടികൂടി.
സംഭവത്തിൽ ഈരാറ്റുപേട്ട സ്വദേശികളായ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട സ്വദേശികളായ അൻവർ ഷാ ,  അൽഷാം , ഫിറോസ് എന്നിവരാണ് പിടിയിലായത്. ബാങ്കിന്റെ സിഡിഎമ്മിലാണ് ഈ പണം നിക്ഷേപിച്ചത്.ബാങ്ക് അധികൃതരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. കള്ളനോട്ടിന്റെ ഉറവിടം സംബന്ധിച്ച് പോലീസ് ഇവരെ ചോദ്യം ചെയ്‌ത്‌ വരികയാണ്. നടത്തിയ പരിശോധനയിൽ ഒരാളുടെ വീട്ടിൽ നിന്നും 24000 രൂപയുടെ കള്ളനോട്ടും കണ്ടെത്തി.

REPRESENTATIONAL PICTURE

ആദിത്യ-എൽ1: ആദ്യത്തെ ഹാലോ ഭ്രമണപഥം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ

സൂര്യനെക്കുറിച്ച് പഠിക്കാനായി ഇന്ത്യ വിക്ഷേപിച്ച ആദിത്യ-എൽ1, സൂര്യന്റെയും ഭൂമിയുടെയും ഇടയിലെ എൽ1 ലഗ്രാൻജിയൻ പോയിൻ്റിന് ചുറ്റുമുള്ള ആദ്യത്തെ ഹാലോ ഭ്രമണപഥം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ. 2023 സെപ്തംബർ രണ്ടിനാണ് ആദിത്യ എൽ1 വിക്ഷേപിച്ചത്. 2024 ജനുവരി 6-നാണ് പേടകം ഭ്രമണപഥത്തിൽ എത്തിയത്. സൂര്യനെ പഠിക്കാൻ രൂപകൽപ്പന ചെയ്‌ത ആദിത്യ-എൽ1 ദൗത്യം, എൽ1 പോയിൻ്റിന് ചുറ്റും ഭ്രമണപഥം പൂർത്തിയാക്കാൻ ഏകദേശം 178 ദിവസമെടുത്തുവെന്ന് ഐഎസ്ആർഒ അറിയിച്ചു.
നിലവിൽ ലാ​ഗ്രാൻജിയന് ചുറ്റുമുള്ള രണ്ടാമത്തെ ഭ്രമണപഥം തുടങ്ങിയെന്നും ഐഎസ്ആർഒ അറിയിച്ചു.

ലക്ഷ്വറി വില്ലകളുടെ പരസ്യങ്ങളും വീഡിയോകളും മനപാഠമാക്കി മോഷണം: സ്‌പൈഡർ സതീഷ് പിടിയിൽ

വിവിധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായി എഴുപതിലേറെ മോഷണക്കേസുകളിലെ പ്രതിയായ ആന്ധ്രക്കാരന്‍ സ്പൈഡര്‍ സതീഷ് പിടിയില്‍. മംഗലപുരത്തെ ആഡംബര വില്ലയില്‍ മോഷണം നടത്തിയ കേസിലാണ് സ്പൈഡറിനെ കടപ്പയില്‍ നിന്ന് കേരള പൊലീസ് പിടികൂടിയത്. ലക്ഷ്വറി വില്ലകളുടെ പരസ്യങ്ങളും വീഡിയോകളും മനപാഠമാക്കി മോഷ്ടിക്കുന്നതാണ് സ്പൈഡറിന്‍റെ രീതി.

വിദേശ വനിതയെ പീഡിപ്പിച്ചെന്ന കേസിൽ മഹാരാഷ്ട്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു

ഷൊർണൂരിൽ മലയാളി യുവാവിനൊപ്പം കഴിയുന്ന വിദേശ വനിതയെ പീഡിപ്പിച്ചെന്ന കേസിൽ മഹാരാഷ്ട്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ ജോഗേശ്വരി വെസ്റ്റ് സ്വദേശി സൊഹൈൽ ഇക്ബാൽ ചൗധരിയാണു(30) ഗോവയിൽ നിന്നു ഷൊര്‍ണൂര്‍ പൊലീസിന്റെ പിടിയിലായത്.
ഷൊർണൂർ സ്വദേശിയായ യുവാവിനൊപ്പം കഴിയുന്ന ബ്രസീലിയൻ മോഡലിനെ ദുബൈയിൽ വച്ചു പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മേയ് പന്ത്രണ്ടിനായിരുന്നു അതിക്രമം. നേരത്തെ ഗോവയിൽ വച്ചു പരിചയമുള്ള രണ്ടുപേർ യുവതിയെ ഫ്ലാറ്റിൽ പാർട്ടിക്കു ക്ഷണിച്ചെന്നും പ്രത്യേക പാനീയം നൽകി മയക്കിയ ശേഷം പീഡിപ്പിച്ചെന്നുമാണു കേസ്. കൊച്ചിയിൽ തിരിച്ചെത്തിയ യുവതി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പരാതിയുമായി ചേരാനെല്ലൂർ പൊലീസിനെ സമീപിച്ചു. ആദ്യ ഘട്ടത്തിൽ കൊച്ചി എസിപി അന്വേഷിച്ച കേസ് തുടരന്വേഷണത്തിനു ഷൊർണൂരിലേക്കു കൈമാറുകയായിരുന്നു. ഡിവൈഎസ്പി പി.സി. ഹരിദാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ചൗധരി പിടിയിലായത്. ഇയാൾ രണ്ടാം പ്രതിയാണെന്നും ഒന്നാമനായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. യുവതി കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഷൊർണൂരിൽ ആണ് താമസം.