Home Blog Page 2509

കേരളത്തിൽ ബിജെപിയുടെ വോട്ട് വിഹിതം വർധിച്ചത് ഗൗരവതരം,യെച്ചൂരി

കോഴിക്കോട്. കേരളത്തിൽ ബിജെപിയുടെ വോട്ട് വിഹിതം വർധിച്ചത് ഗൗരവതരമെന്ന് സിപിഐഎം വിലയിരുത്തൽ. പ്രശ്നങ്ങൾ പാർട്ടി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി. കേന്ദ്ര കമ്മിറ്റിയിൽ തനിക്കെതിരെ വിമർശനം ഉണ്ടായെന്ന വാർത്ത യെച്ചൂരി തള്ളി . ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണ് സിപിഐ നിലപാട് എടുക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രതികരിച്ചു.


ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തി കോഴിക്കോട് നടന്ന സിപിഐ എം മേഖലാതല റിപ്പോർട്ടിംഗിൽ ഓരോ മണ്ഡലങ്ങളിലെയും തോൽവിയുടെ കാരണങ്ങളും പൊതു സാഹചര്യവും ചർച്ചയായി. കേന്ദ്ര സഹായം മുടങ്ങിയത് ജനക്ഷേമ പ്രവർത്തനങ്ങളെ ബാധിച്ചു. ഇതിന് കാരണം ബി ജെ പി സർക്കാരാണെങ്കിലും എല്‍ഡിഎഫ് നാണ് തിരിച്ചടിയേറ്റതെന്നും സി പി ഐ എം വിലയിരുത്തി. പാർട്ടിയുടെ വോട്ട് ചോർച്ചയും ബി ജെ പിയുടെ വോട്ട് വിഹിതം വർധിച്ചതും ഗൗരവമായി കാണുമെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. കേന്ദ്ര കമ്മിറ്റിയിൽ തനിക്കെതിരെ വിമർശനം ഉണ്ടായെന്ന വാർത്ത യെച്ചൂരി തള്ളി.

വീഴ്ച പരിശോധിക്കണമെന്നും ചുവന്നകൊടി പിടിച്ച് പണക്കാർക്ക് ദാസ്യപ്പണി എടുത്താൽ പാർട്ടി ശിക്ഷിക്കപ്പെടുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

കീരീടം ചൂടി ടീം ഇന്ത്യ മടങ്ങിയെത്തി, ഗംഭീര വരവേല്പ് നൽകി രാജ്യം

ന്യൂ ഡെൽഹി : ട്വന്‍റി 20 ലോകകപ്പ് 2024 കിരീടവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങള്‍ ജന്‍മനാട്ടില്‍ മടങ്ങിയെത്തി.
ന്യൂ ഡെൽഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ടീമിന് ഊഷ്മളവും പ്രൗഢഗംഭീരവുമായ സ്വീകരണമാണ് ലഭിച്ചത്. രാവിലെ 9 മണിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോകുന്ന താരങ്ങള്‍ നരേന്ദ്ര മോദിക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കും. താരങ്ങളെ മോദി നേരിട്ട് അഭിനന്ദിക്കും. ഉച്ചയ്ക്ക് ടീമംഗങ്ങള്‍ മുംബൈയ്ക്ക് തിരിക്കും. വൈകിട്ട് വാങ്കഡെ സ്റ്റേഡിയത്തിന് സമീപം വിക്ടറി പരേഡും ബിസിസിഐ സംഘടിപ്പിക്കുന്നുണ്ട്. ബാർബഡോസില്‍ ചുഴലിക്കാറ്റ് വീശിയടിച്ചതാണ് താരങ്ങളുടെ മടക്കയാത്ര വൈകാന്‍ കാരണം.

സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പാണ്.

കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. അതേസമയം ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും, കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

കേരള തീരം മുതല്‍ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നതിനാലാണ് മഴ. അതേസമയം കേരളത്തില്‍ മഴ കുറഞ്ഞുവരുന്നതായാണ് വിലയിരുത്തല്‍.

നീറ്റ് പരീക്ഷ തട്ടിപ്പ്: മുഖ്യ ആസൂത്രകൻ ത്സാർഖണ്ഡ് സ്വദേശി അമൻ സിങ്ങ് അറസ്റ്റിൽ

റാഞ്ചി: രാജ്യത്തെ പിടിച്ച് കുലുക്കിയ നീറ്റ് പരീക്ഷാ ക്രമക്കേടുകളൂടെ മുഖ്യ ആസൂത്രകൻ അമൻ സിങ്ങിനെ സിബിഐ അറസ്റ്റ് ചെയ്തു.ഹസാരി ബാഗ് സ്വദേശിയായ ഇയാളാണ് ക്രമക്കേടുകളുടെ മുഖ്യ ആസൂത്രകൻ എന്നാണ് സിബിഐ നിലപാട്.

ത്സാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ തിരിച്ചെത്തിയേക്കും; ചംപായ് സോറൻ രാജിവെച്ചേക്കും

റാഞ്ചി: ത്സാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിലെ മുഖ്യമന്ത്രിയായ ചെപെയ് സോറന്‍റെ വീട്ടിൽ നടന്ന ഇന്ത്യാ മുന്നണിയുടെ യോഗത്തിൽ ഹേമന്ത് സോറനെ പാർട്ടി നേതാവായി തെരഞ്ഞെടുത്തുവെന്നാണ് വിവരം.
ചംപായ് സോറൻ ഇന്ന് രാത്രി തന്നെ രാജിവച്ചേക്കും. നിലവിൽ ഹേമന്ത് സോറൻ വഹിക്കുന്ന ജെ.എം.എമ്മിന്‍റെ എക്‌സിക്യൂട്ടീവ് പ്രസിഡന്‍റ് സ്ഥാനം മുഖ്യമന്ത്രി പദം ഒഴിയുന്ന ചംപെയ് സോറന് നൽകിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഭൂമി തട്ടിപ്പു കേസിൽ അറസ്റ്റിലായതോടെയാണ് ഹേമന്ത് സോറൻ മുഖ്യമന്ത്രി പദം രാജിവയ്ക്കുകയായിരുന്നു. പിന്നാലെ ചെപായ് സോറനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയും ചെയ്തു. ജൂണ്‍ അവസാനം ഹേമന്ത് സോറന് ഝാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു.

പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ചാത്തന്നൂർ. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ മുപ്പത്തിനാലാം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി കൊട്ടിയം കിംസ് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പ് ചാത്തന്നൂർ എസിപി ബിജു വി നായർ ഉദ്ഘാടനം ചെയ്തു.ചാത്തന്നൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഓഫീസിൽ നടന്ന യോഗത്തിൽ ചാത്തന്നൂർ ഐ. എസ്.എച് ഒ. വി. കെ. വിജയരാഘവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കിംസ് ഹോസ്പിറ്റൽ ഡോക്ടർ വിനോദ് ഗംഗ പരവൂർ ഐ. എസ്. എച്. ഒ.പ്രവീൺ ജെ. എസ്.കണ്ണനല്ലൂർ ഐ.എസ്.എച്.ഒ,വിനോദ് കുമാർ പി ബി കൊട്ടിയം എസ്.ഐ. സുനിൽ, കെ പി ഒ.എ സംസ്ഥാന നിർവാഹക സമിതി അംഗം കെ.സുനി കെ പി.എ.ജില്ലാ സെക്രട്ടറി വിമൽ കുമാർ സി. കെപിഎ ജില്ലാ ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് ജി എന്നിവർ സംസാരിച്ചു. ചടങ്ങി ന് കെ പി ഓ എ.ജില്ലാ കമ്മിറ്റിയംഗം രാജേഷ് കുമാർ എ. സ്വാഗതവും കെ. പി. ഒ. എ. ജില്ലാ കമ്മിറ്റി അംഗം. .അനിൽകുമാർ റ്റി. നന്ദിയും രേഖപ്പെടുത്തി ക്യാമ്പിന് സംഘടന ഭാരവാഹികളായ ജിജു.സി. നായർ. ഷഹീർ.എസ്. വിജയൻ എൽ. മനു. എസ്. കണ്ണൻ.റ്റി.വിനോദ് കുമാർ അഭിലാഷ്. അനീഷ്. രാജേഷ്. സജി. തുടങ്ങിയവർ നേതൃത്വം നൽകി.
ഇനി മുതൽ ഫുൾ ബോഡി ചെക്കപ്പിന് മാനേജ്മെന്റ് മായി സംസാരിച് ഇനി മുതൽ പോലീസ് ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും 50%ഡിസ്‌കൗണ്ട് കൊട്ടിയം കിംസ് ഹോസ്പിറ്റലിൽ അനുവദിച്ചു.

മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചു; കലയെ കൊലപ്പെടുത്തിയത് കാറിനകത്തു വെച്ച്

ആലപ്പുഴ: മാന്നാർ കൊലപാതകത്തിൽ മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചതായി റിമാൻഡ് റിപ്പോർട്ട്. രണ്ടാം പ്രതി ജിനു കോലപ്പെടുത്തിയ സ്ഥലം കാണിച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. വലിയ പെരുമ്പുഴ പാലത്തിൽ കാറിനകത്ത് വെച്ചാണ് കലയെ കൊലപ്പെടുത്തിയതെന്നും എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല.

കൊലപാതക വിവരം ലഭിച്ചത് മുഖ്യ സാക്ഷിയിൽ നിന്നെന്ന് പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സെപ്റ്റിക് ടാങ്കിൽ നടത്തിയ പരിശോധനയെപ്പറ്റിയും റിമാൻഡ് റിപ്പോർട്ടില്ല ഇല്ല. മൃതദേഹം മറവ് ചെയ്തത് എവിടെ എന്ന് അറിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം അവശിഷ്ടം കണ്ടെത്തി ഫോറൻസിക്ക് പരിശോധനയ്ക്ക് അയക്കും. ആയുധം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ കണ്ടെത്തണം. കൂടാതെ വാടകയ്ക്ക് എടുത്ത വാഹനം കണ്ടെത്തണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

2009 ഡിസംബർ ആദ്യ ആഴ്ചയാണ് കല കൊല്ലപ്പെട്ടതെന്ന് പ്രതി പ്രമോദ് മൊഴി നൽകി. കലയ്ക്ക് കുട്ടംപേരൂർ സ്വദേശിയുമായി ഉണ്ടായിരുന്ന ബന്ധമാണ് പകയ്ക്ക് കാരണമെന്ന് റിമാൻഡ് റിപ്പോർട്ട്.. അനിൽകുമാർ വിദേശത്തായിരുന്ന ഘട്ടത്തിൽ കുട്ടംപേരൂർ സ്വദേശിയെ അനിൽകുമാറിന്റെ ബന്ധുക്കൾ മർദിച്ചിരുന്നു. മർദിച്ചവരിൽ പ്രതി പ്രമോദും ഉണ്ടായിരുന്നു. സംഭവത്തിൽ കലയുടെ ആൺ സുഹൃത്തായ ആലപ്പുഴ കുട്ടംപേരൂർ സ്വദേശി ചോദ്യം ചെയ്തിരുന്നു.

വീട്ടിൽ നിന്ന് പോയ കല എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു. കല ഭർതൃവീട്ടിൽ നിന്ന് പോയി ഒന്നര മാസത്തിന് ശേഷമാണ് വിദേശത്തായിരുന്ന അനിൽകുമാർ നാട്ടിൽ എത്തുന്നത്. കൊലപാതകം നടന്നത് അനിൽ നാട്ടിലെത്തി 5 ദിവസത്തിനുള്ളിൽ എന്നാണ് നിഗമനം. അനിൽ കുമാർ എറണാകുളത്ത് എത്തി ജോലി സ്ഥലത്ത് കലയെ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തൽ.

അടിയുംകൊണ്ടു..,പുളിയും കുടിച്ചു.., ഡിജിപി ഭൂമി ഇടപാട് കേസ് ഒത്തു തീര്‍പ്പാക്കി

തിരുവനന്തപുരം . ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ് ഉൾപ്പെട്ട ഭൂമി ഇടപാട് കേസ് ഒത്തുതീർപ്പായി. പരാതിക്കാരനായ പ്രവാസി ഉമർ ഷെരീഫിന് ഡിജിപി വാങ്ങിയ അഡ്വാൻസ് തുക തിരികെ നൽകിയതോടെയാണ് സമവായമായത്. പണം കിട്ടിയ കാര്യം പരാതിക്കാരൻ തിരുവനന്തപുരം അഡീഷണൽ കോടതിയെ അറിയിച്ചു.

സർക്കാരിൻറെയും പൊലീസിൻറെയും മുഖം രക്ഷിക്കാൻ പരാതിക്കാരനുമായി രണ്ടു ദിവസം തുടർച്ചയായി നടത്തിയ ചർച്ചക്കൊടുവിലാണ് ഒത്തുതീർപ്പിലെത്തിയത്. ഉമർ ഷെരീഫിൻറെ കയ്യിൽ നിന്നും മൂന്ന് തവണകളായി വാങ്ങിയ മുപ്പത് ലക്ഷവും പലിശയും അടക്കമുള്ള തുക തിരിച്ചു നൽകി. പണം കിട്ടിയ വിവരം ഇതോടെ ഉമർ ഷെരീഫ് വക്കീൽ മുഖേന കോടതി അറിയിച്ചു, രമ്യ ഹർജി ഫയൽ ചെയ്തു. മെയ് 28നാണ് തിരുവനന്തപുരം അഡീഷണൽ സബ് കോടതി ഡിജിപി ഷെക്ക് ദർവേഷ് സാഹിബിൻറെ ഭാര്യയുടെ പേരിലുള്ള 10.8 സെൻറ് സ്ഥലം ജപ്തി ചെയ്തത്. ബാധ്യത ഉണ്ടെന്നുള്ള വിവരം മറച്ചു വച്ച് വിൽപന നടത്തിയതിനാണ് കോടതി നടപടി. പരാതിക്കാരന് പണം നൽകുന്ന പക്ഷം ജപ്തി പിൻവലിക്കുമെന്നും വിധിയിലുണ്ടായിരുന്നു. പണം തിരിച്ച് നൽകിയതോടെ സംസ്ഥാന പൊലീസിനും ആഭ്യന്തര വകുപ്പിനും നാണക്കേടായ സംഭവത്തിനാണ് തിരിശ്ശീല വീഴുന്നത്.

പോലീസുകാരൻ ഓടിച്ച കാറിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം

കണ്ണൂർ, ഏച്ചൂർ കമാൽപീടികയിൽ പോലീസുകാരൻ ഓടിച്ച കാറിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം. ഏച്ചൂർ, തക്കാളിപ്പീടിക സ്വദേശിനി ബീനയാണ് മരിച്ചത്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ സിപിഒ ലിതേഷാണ് അപകടമുണ്ടാക്കിയ കാർ ഓടിച്ചത്.

അമിതവേഗത്തിൽ എത്തിയ കാർ വഴിയാത്രക്കാരിയെ ഇടിച്ചുതറിപ്പിക്കുന്ന ദൃശ്യം പുറത്തുവന്നു.

മുണ്ടേരി വനിതാ സഹകരണ സംഘത്തിലെ ബിൽ കലക്ടറായിരുന്നു അപകടത്തിൽ മരിച്ച ബീന. വഴിയരികിലൂടെ നടന്നു പോവുകയായിരുന്ന ബീനയെ പിന്നിൽ നിന്ന് അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചുതെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ സമീപത്തെ കടയുടെ മുറ്റത്തേക്ക് തെറിച്ചു വീണ ബീനയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ തടഞ്ഞുവെച്ചു. പിന്നീട് പോലീസിൽ അറിയിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന കണ്ണൂർ ടൗൺ സ്റ്റേഷനിലെ സിപിഒ ലിതേഷിനെ ചക്കരക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തും

ഉയര്‍ന്ന തിരമാല: ജാഗ്രത നിര്‍ദേശം

കൊല്ലം: കേരള തീരത്തും തമിഴ്നാട് തീരത്തും 5ന്‌ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.