22.3 C
Kollam
Saturday 20th December, 2025 | 04:51:33 AM
Home Blog Page 2504

മാറ്റത്തിന് തുടക്കം കുറിക്കുന്നു: ബ്രിട്ടനിൽ കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും

ലണ്ടൻ:
ബ്രിട്ടനിൽ പൊതുതെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിയെ പുറത്താക്കി ലേബർ പാർട്ടി അധികാരത്തിലേക്ക്. 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടിയുടെ ഭരണത്തിനാണ് അറുതിയാകുന്നത്. ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും. 650 സീറ്റുകളിൽ 370ലും വിജയിച്ച ലേബർ പാർട്ടി കേവല ഭൂരിപക്ഷം കടന്നതായാണ് വിവരം.

അതേസമയം തെരഞ്ഞെടുപ്പിന്റെ അന്തിമഫലം പ്രഖ്യാപിച്ചിട്ടില്ല. ബ്രിട്ടനിൽ പുതിയൊരു മാറ്റത്തിന് തുടക്കം കുറിക്കുകയാണെന്ന് കെയ്ർ സ്റ്റാർമർ പ്രതികരിച്ചു. ബ്രിട്ടന്റെ പൊളിച്ചെഴുത്തിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും പുതിയൊരു അധ്യായം ഇവിടെ തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കുന്നതായി പ്രധാനമന്ത്രി ഋഷി സുനക് പ്രതികരിച്ചു. ലേബർ പാർട്ടിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. 181 സീറ്റുകളാണ് ലേബർ പാർട്ടി അധികമായി നേടിയത്. കൺസർവേറ്റീവ് പാർട്ടി 90 സീറ്രുകളിൽ ഒതുങ്ങി.

ചത്തിസ്ഗഡിൽ അഞ്ചു പേർ കിണറ്റിൽ മരിച്ചു

റായ്പൂര്‍. ചത്തിസ്ഗഡിൽ അഞ്ചു പേർ കിണറ്റിൽ മരിച്ചു.വിഷവാതകം ശ്വസിച്ചതാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനം.ജഞ്ജഗിർ-ചമ്പയിലെ കികിർദ ഗ്രാമത്തിലാണ് അപകടം.കിണറ്റിൽ വീണ തടി പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ രാജേന്ദ്ര ജയ്‌സ്വാൾ എന്നയാൾ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കാനായി കിണറ്റിൽ ഇറങ്ങിയ മകൻ അടക്കമുള്ള മറ്റ് നാല് പേരും ഏറെ നാളായി ഉപയോഗിക്കാതെ കിടന്ന കിണറ്റിലെ വിഷ വാതകം ശ്വസിച്ചു മരിക്കുകയായിരുന്നു.സംസ്ഥാന ദുരന്തനിവാരണ സേന സ്ഥലത്തെത്തിയാണ്‌ മൃതദേഹങ്ങൾ പുറത്തെടുത്തത്.പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ഏറ്റുവാങ്ങി പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

ബംഗളുരു നിന്നും കടത്തിക്കൊണ്ടു വന്ന 100 ഗ്രാം എഡിഎംഎ യും ഒന്നര കിലോ കഞ്ചാവും പിടികൂടി

തിരുവനന്തപുരം. ബംഗളുരു നിന്നും കടത്തിക്കൊണ്ടു വന്ന 100 ഗ്രാം എഡിഎംഎ യും ഒന്നര കിലോ കഞ്ചാവും പിടികൂടി. മൂന്നു പേർ പിടിയിൽ. പൂജപ്പുര സ്വദേശി അർജ്ജുൻ (22), മേലാറന്നൂർ സ്വദേശി വിമൽ രാജ് (22), ആര്യനാട് സ്വദേശി ഫക്തർ ഫുൽ മുഹമ്മിൻ (25) എന്നിവരാണ് പിടിയിലായത്

ഇന്ന് രാവിലെ തിരുവനന്തപുരത്തേയ്ക്ക് വന്ന ബംഗളുരു – തിരുവനന്തപുരം ദീർഘദൂര ബസ്സിലാണ് ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവന്നത്. തിരു. സിറ്റി ഡാൻസാഫ് ടീമും കഴക്കൂട്ടം പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. കഴക്കൂട്ടത്തു ബസ് ഇറങ്ങി ബാഗുകളുമായി നടക്കവെ സംശയം തോന്നിയ പോലീസ് പരിശോധന നടത്തി പിടികൂടുകയായിരുന്നു. ബാഗിൽ ഷൂവിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ കഴക്കൂട്ടം പോലീസ് കേസെടുത്തു

അത് പൊളിച്ചു, ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എം.പി.യായി സോജൻ ജോസഫ്

ലണ്ടന്‍: ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ മലയാളിക്ക് വിജയം. ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എം.പി.യായി സോജൻ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു

കൺസർവേറ്റീവ് പാർട്ടിയുടെ 139 വർഷത്തെ വിജയഗാഥക്ക് വിരാമമിട്ടാണ് ആഷ്ഫോർഡിൽ നിന്നും ലേബർ പാർട്ടിയുടെ ആദ്യ എം.പിയായി സോജൻ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത്.

ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഷ്ഫോര്‍ഡ് മണ്ഡലത്തില്‍ മത്സരിച്ച മലയാളി സോജന്‍ ജോസഫ് വിജയിച്ചു. ബ്രിട്ടീഷ് മുന്‍ ഉപപ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡാമിയന്‍ ഗ്രീനിനെയാണ് സോജന്‍ ജോസഫ് പരാജയപ്പെടുത്തിയത്.
49 കാരനായ സോജന്‍ ജോസഫ് കോട്ടയം കൈപ്പുഴ സ്വദേശിയാണ്. നഴ്സായി ജോലി ചെയ്യുന്നതിനിടെ രാഷ്ട്രീയത്തിലും സജീവമാകുകയായിരുന്നു. 139 വര്‍ഷം മുമ്പ് ആഷ്ഫോര്‍ഡ് മണ്ഡലം രൂപീകരിച്ചശേഷം ഇതാദ്യമായിട്ടാണ് ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി വിജയിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
‘അയാം സോറി’; തോല്‍വി സമ്മതിച്ച് ഋഷി സുനക്; സ്റ്റാര്‍മറിന് അഭിനന്ദനം
ഇന്ത്യയില്‍ നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയശേഷം 2001 ലാണ് സോജന്‍ ഡോസഫ്, ജോലിക്കായി ബ്രിട്ടനിലെത്തുന്നത്. വില്യം ഹാര്‍വെ ഹോസ്പിറ്റലില്‍ മാനസികാരോഗ്യ വിഭാഗത്തില്‍, മെന്റല്‍ ഹെല്‍ത്ത് നഴ്സ് ആയിട്ടാണ് ജോലിയില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് ആഷ്ഫോര്‍ഡിലേക്ക് മാറി. 2015 ലാണ് സോജന്‍ ജോസഫ് ലേബര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നത്.

നെടുമങ്ങാട് ഫാർമസി സ്റ്റോറിന്റെ മറവിൽ എംഡിഎംഎ കച്ചവടം; യുവാവ് പിടിയിൽ

തിരുവനന്തപുരം നെടുമങ്ങാട് എംഡിഎംഎ കച്ചവടം നടത്തിയ യുവാവ് പിടിയിൽ. ഫാർമസിയുടെ മറവിൽ എംഡിഎംഎ കച്ചവടം നടത്തിയ സ്റ്റോറുടമയുടെ മകനാണ് പിടിയിലായത്. നെടുമങ്ങാട് സ്വദേശി ഷാനാസാണ്(34) പിടിയിലായത്.
പരിശോധനയിൽ നെടുമങ്ങാട് ജില്ലാ ഹോസ്പിറ്റലിനു എതിർവശം കുറക്കോട് വി.കെയർ ഫാർമസി എന്ന സ്ഥാപനത്തിൽ നിന്നും 11 പ്ലാസ്റ്റിക് പൗച്ചുകളിലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ കണ്ടത്തി.

14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണം അവസാനിപ്പിച്ച് ലേബർ പാർട്ടി അധികാരത്തിലെത്തി

ലണ്ടൻ: ബ്രിട്ടീഷ് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനും കൺസർവേറ്റിവ് പാർട്ടി നേതാവുമായ റിഷി സുനകിന് കനത്ത തിരിച്ചടി. 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണം അവസാനിപ്പിച്ച് ലേബർ പാർട്ടി അധികാരത്തിലെത്തുമെന്നാണ് ഫലസൂചനകൾ.

650 സീറ്റുകളിൽ ലേബർ പാർട്ടി ഇതിനകം 266 സീറ്റുകളിൽ വിജയിച്ചു. റിഷി സുനകിൻ്റെ കൺസർവേറ്റിവ് പാർട്ടിക്ക് 47 സീറ്റുകളിൽ മാത്രമാണ് വിജയിച്ചത്. ലിബറൽ ഡെമോക്രാറ്റ് പാർട്ടി 24 സീറ്റുകളിൽ വിജയിച്ചു. ലിബറൽ ഡെമോക്രാറ്റ് നേതാവ് എഡ് ഡാവി വൻ ഭൂരിപക്ഷത്തിൽ ജയിച്ചു. യുകെയിലെ ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്തെന്ന് ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാമർ പറഞ്ഞു. ഔദ്യോഗിക ഫലം ഏതാനും മണിക്കൂറുകൾക്കുള്ളിൽ പുറത്തുവരും.

കീർ സ്റ്റാമർ ബ്രിട്ടൻ്റെ അടുത്ത പ്രധാനമന്ത്രിസ്ഥാനത്തേക്കെന്നാണ് റിപ്പോർട്ടുകൾ. വ്യാഴാഴ്‌ച രാവിലെ ഏഴുമുതൽ രാത്രി പത്തുമണിവരെയായിരുന്നു (ഇന്ത്യൻ സമയം) വോട്ടെടുപ്പ് നടന്നത്.

പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വൻ ഭൂരിപക്ഷം നേടുമെന്നായിരുന്നു എക്‌സിറ്റ് പോൾ പ്രവചനങ്ങൾ. 650 സീറ്റുകളുള്ള പാർലമെൻ്റിൽ ലേബർ 410 സീറ്റുകൾ നേടുമെന്നും കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തിലുള്ള 14 വർഷത്തെ സർക്കാരിന് അന്ത്യം കുറിക്കുമെന്നും സർവേ വ്യക്തമാക്കുന്നു. 650 അംഗ പാർലമെൻ്റിൽ 326 സീറ്റുകളാണ് സർക്കാരുണ്ടാക്കാൻ ആവശ്യമായ കേവലഭൂരിപക്ഷം

നെടുമങ്ങാട് ഫാർമസി സ്റ്റോറിന്റെ മറവിൽ എംഡിഎംഎ കച്ചവടം; യുവാവ് പിടിയിൽ

തിരുവനന്തപുരം നെടുമങ്ങാട് എംഡിഎംഎ കച്ചവടം നടത്തിയ യുവാവ് പിടിയിൽ. ഫാർമസിയുടെ മറവിൽ എംഡിഎംഎ കച്ചവടം നടത്തിയ സ്റ്റോറുടമയുടെ മകനാണ് പിടിയിലായത്. നെടുമങ്ങാട് സ്വദേശി ഷാനാസാണ്(34) പിടിയിലായത്.
പരിശോധനയിൽ നെടുമങ്ങാട് ജില്ലാ ഹോസ്പിറ്റലിനു എതിർവശം കുറക്കോട് വി.കെയർ ഫാർമസി എന്ന സ്ഥാപനത്തിൽ നിന്നും 11 പ്ലാസ്റ്റിക് പൗച്ചുകളിലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ കണ്ടത്തി.

എസ് എഫ് ഐ ; ബിനോയ് വിശ്വത്തിന് മറുപടിയുമായി എ കെ ബാലന്‍

തിരുവനന്തപുരം. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് മറുപടിയുമായി സിപിഐഎം  കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. സിപിഐഎമ്മും എസ്എഫ്‌ഐയും വഴിയില്‍ കെട്ടിയ ചെണ്ട അല്ലെന്ന് എ കെ ബാലന്‍. മുന്നണിക്കുള്ളിലായാലും, പുറത്തായാലും എസ്എഫ്ഐയുടെ രക്തം കുടിക്കാൻ അനുവദിക്കില്ലെന്നും എ കെ ബാലൻ പറഞ്ഞു.  മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പൊതുബോധത്തിൽ  ബിനോയ് വിശ്വം വീഴരുതെന്നായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പ്രതികരണം.

പുതിയ എസ്എഫ്‌ഐക്കാര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ത്ഥം അറിയില്ലെന്നും, തിരുത്തിയില്ലെങ്കിൽ മുന്നണിക്ക് തന്നെ  ബാധ്യത ആകുമെന്നായിരുന്നു ബിനോയ് വിശ്വത്തിൻറെ വിമർശനം. കാര്യവട്ടം, കൊയിലാണ്ടി കോളേജുകളിലെ  അതിക്രമത്തിൻറെ പശ്ചാത്തലത്തിലായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി പ്രതികരിച്ചത്. ബിനോയ് വിശ്വത്തിന് മറുപടി പറഞ്ഞത് എ കെ ബാലൻ.



എന്നാൽ എ കെ ബാലൻ ഉദ്ദേശിച്ചത് തന്നെ അല്ലെന്നും, എസ്എഫ്ഐയുടെ ചോരകുടിക്കാൻ താനും അനുവദിക്കില്ലെന്നും ബിനോയ് വിശ്വം മറുപടി പറഞ്ഞു.


മാധ്യമങ്ങൾ സൃഷ്ടിക്കുന്ന  പൊതുബോധത്തിൽ വിധേയപ്പെട്ട് പോകരുതെന്നായിരുന്നു ബിനോയ് വിശ്വത്തിന് എസ്എഫ്ഐ നൽകിയ മറുപടി.





ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലിന് തീപിടിച്ചു

കോഴിക്കോട് .നഗരത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലിന് തീപിടിച്ചു. ജീവനക്കാരനായ ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു. തീയിൽ നിന്നും രക്ഷപ്പെടുന്ന മറ്റൊരു ജീവനക്കാരന്റെ ദൃശ്യങ്ങൾ 24 ന്  ലഭിച്ചു. പത്നി രക്ഷാ സേന വിശദമായ പരിശോധന ഹോട്ടലിൽ നടത്തി.


രാവിലെ 7 മണിയോടെയായിരുന്നു സംഭവം. നഗരത്തിൽ തിരക്കില്ലാത്തതിനാൽ വൻ  അപകടമാണ് ഒഴിവായത്.  ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ ഗ്യാസ് സിലിണ്ടറിൽ നിന്നും തീ പടരുകയും ആളിക്കത്തുകയുമായിരുന്നു. രണ്ടു തൊഴിലാളികളാണ് സംഭവ  സമയത്തുണ്ടായിരുന്നത്. ഒരാൾ തീയ്ക്കിടയിലൂടെ ഇറങ്ങി ഓടി. മറ്റൊരാൾ കടയ്ക്കുള്ളിലെ വെള്ളം നിറച്ചു വച്ചിരുന്ന വീപ്പയിൽ അഭയം തേടി. 40% ത്തോളം പൊള്ളലേറ്റ ഇയാളെ പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

ഹോട്ടലിൽ അപകടം ഉണ്ടായാൽ രക്ഷപ്പെടാനുള്ള മാർഗം ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അനുവദനീയമായതിൽ കൂടുതൽ ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നതായും ഫയർഫോഴ്സിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. സമീപമുള്ള കടകളിൽ ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്.


കുന്നത്തൂർ തുരുത്തിക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ലോട്ടറി വില്പനക്കാരൻ തൽക്ഷണം മരിച്ചു;ഒരാളുടെ നില ഗുരുതരം

കുന്നത്തൂർ:തുരുത്തിക്കര പള്ളിമുക്കിനും കരയോഗം ജംഗ്ഷനും മധ്യേ ബൈക്കുകൾ കൂട്ടിയിടിച്ച് ലോട്ടറി വില്പനക്കാരൻ മരിച്ചു.മുതുപിലാക്കാട് പടിഞ്ഞാറ്
കാരൂർ ഭവനിൽ പരമേശ്വരൻ പിള്ളയാണ്(68) തൽക്ഷണം മരിച്ചത്.ഇന്ന് (വെളളി) രാവിലെ 9 ഓടെയാണ് സംഭവം.ലോട്ടറി വില്പനക്കിടയിൽ ചായ കുടിക്കാനായി വലതു വശത്തേക്ക് തിരിയുന്നതിനിടയിൽ പിന്നാലെ എത്തിയ ഡ്യൂക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.

പരമേശ്വരൻ പിള്ള

ഇടിയുടെ ആഘാതത്തിൽ ഇരുബൈക്കുകളും തകർന്നു.പന്തളം എൻ.എസ്.എസ് കോളേജിലെ വിദ്യാർത്ഥികളായ കുണ്ടറ മുളവന സ്വദേശികളാണ് ഡ്യൂക്ക് ബൈക്ക് ഓടിച്ചിരുന്നത്.ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.ഇവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.കൊട്ടാരക്കര – കരുനാഗപ്പള്ളി റൂട്ടിൽ സർവ്വീസ് നടത്തുന്ന വീണ ബസിലെ കണ്ടക്ടറായിരുന്ന പരമേശ്വരൻ പിള്ള അടുത്തിടെയാണ് ലോട്ടറി കച്ചവടത്തിലേക്ക് തിരിഞ്ഞത്.മൃതദേഹം ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.