23.2 C
Kollam
Saturday 20th December, 2025 | 09:02:51 AM
Home Blog Page 2502

എസ്എഫ്ഐ ജനാധിപത്യബോധമുള്ള സംഘടന,എഐഎസ്എഫ് വിട്ട് ഒരു സംഘം

കൊല്ലം. എസ് എഫ് ഐ യ്ക്ക് എതിരായ സി പി ഐ വിമർശനങ്ങൾക്കിടെ കൊല്ലത്ത് എ ഐ എസ് എഫിൽ കൊഴിഞ്ഞുപോക്ക്.എസ് എഫ് ജനാധിപത്യ ബോധമുള്ള സംഘടനയെന്ന് എ ഐ എസ് എഫിയിൽ നിന്ന് രാജിവെച്ചവർ.

സി പി ഐ സംസ്ഥാന സെക്രട്ടറിയുടെ വിമർശനങ്ങൾക്ക് പിന്നാലെയാണ് എ ഐ എസ് എഫ് ശക്തി കേന്ദ്രമായ കൊല്ലത്ത് നിന്ന് ജില്ലാ നേതാക്കൾക്ക് അടക്കം എസ് എഫ് ഐ യിൽ ചേക്കേറിയത്.

ജനാധിപത്യബോധമുള്ള സംഘടനയാണ് എസ് എഫ് ഐ യെന്ന് രാജിവെച്ച് എത്തിയവരുടെ സാക്ഷ്യപ്പെടുത്തൽ. എസ് എഫ് ഐ യ്ക്ക് എതിരെ സി പി ഐ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുന്നതിനിടയിൽ എ ഐ എസ് എഫ് പ്രവർത്തകരെ സ്വന്തം പാളയത്തിൽ എത്തിക്കാൻ കഴിഞ്ഞത് നേട്ടമായി കാണുകയാണ് ജില്ലയിലെ എസ് എഫ് ഐ നേതൃത്വം.

യൂറോ കപ്പില്‍ പോര്‍ച്ചുഗലും ജര്‍മനിയും പുറത്ത്…ക്രിസ്റ്റ്യാനോയുടെ വിടവാങ്ങലിനും മത്സരം വേദിയായി…

യൂറോ കപ്പില്‍ ഫ്രാന്‍സും സ്പെയിനും  സെമിയില്‍. പോര്‍ച്ചുഗലും ജര്‍മനിയും പുറത്ത്. ആദ്യ മല്‍സരത്തില്‍ ആതിഥേയരായ ജര്‍മനിയെ 2-1ന് തോല്‍പ്പിച്ച് സ്പെയിനും രണ്ടാം മല്‍സരത്തില്‍ ഷൂട്ട് ഔട്ടില്‍  പോര്‍ച്ചുഗലിനെ 5-3ന് തോല്‍പിച്ച് ഫ്രാന്‍സും സെമിയിലെത്തി. യൂറോ കപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുെട വിടവാങ്ങലിനും മല്‍സരം വേദിയായി. തന്റെ കരിയറില്‍ ആദ്യമായി  പ്രധാന ടൂര്‍ണമെന്റില്‍ റൊണാള്‍ഡോ ഗോളില്ലാതെ മടങ്ങി.  സെമി ലക്ഷ്യമിട്ട് ഇന്ന് ഇംഗ്ലണ്ട് സ്വിറ്റ്സര്‍ലാന്‍ഡിനെ നേരിടും.

സഖാക്കളേ കാപ്പാത്തുങ്കോ..,കാപ്പാ കേസ് പ്രതിയെ പാർട്ടിയിലേക്ക് സ്വീകരിച്ച് സിപിഎം

പത്തനംതിട്ട. കാപ്പാ കേസ് പ്രതിയെ പാർട്ടിയിലേക്ക് സ്വീകരിച്ച് സിപിഎം.സ്വീകരണ പരിപാടി ഉത്ഘാടനം ചെയ്തു മന്ത്രി വീണാ ജോർജ്ജ്.മാലയിട്ട് സ്വീകരിച്ചത് ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു.മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനെയാണ് സിപിഎം മാലയിട്ടു സ്വീകരിച്ചതു.ശരൺ കാപ്പാ കേസിലും മറ്റ് ഒട്ടേറെ ക്രിമിനൽ കേസുകളിലെയും പ്രതി. 60 പേരെ പാർട്ടിയിലേക്ക് ചേർത്ത പരിപാടിയിലാണ് ശരൺ പങ്കെടുത്തത്. സ്ത്രീയെ ആക്രമിച്ച കേസിലടക്കം പ്രതിയായ ശരൺചന്ദ്രൻ ജയിലിൽ നിന്നിറങ്ങിയത് കഴിഞ്ഞ മാസം 23ന് ആണ്. ശരൺ അടക്കം 50 ഓളം ബിജെപി ആർഎസ്എസ് പ്രവർത്തകരാണ് ഇന്ന് വൈകിട്ട് സിപിഐഎമ്മിൽ ചേർന്നത്

തൃശ്ശൂർ മേയർ സുരേഷ് ഗോപി സൗഹൃദത്തിൽ എൽഡിഎഫിൽ കടുത്ത അതൃപ്തി

തൃശ്ശൂർ. മേയർ സുരേഷ് ഗോപി സൗഹൃദത്തിൽ എൽഡിഎഫിൽ കടുത്ത അതൃപ്തി. ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തി താക്കീത് ചെയ്തിട്ടും തുടരുന്ന സൗഹൃദത്തിൽ സിപിഐഎമ്മിന് ശക്തമായ വിയോജിപ്പാണ് ഉള്ളത്. മേയർക്കുള്ള പിന്തുണ പിൻവലിക്കണമെന്ന ആവശ്യം സിപിഐയിലും ശക്തം. അതിനിടെ എം കെ വർഗീസ് ബിജെപിയിലേക്ക് പോയേക്കുമെന്ന് അഭ്യൂഹങ്ങളുമുണ്ട്.

തെരഞ്ഞെടുപ്പുകാലത്ത് എൽഡിഎഫിനെ തൃശൂരിൽ ഒരുപോലെ വെട്ടിലാക്കുന്നത് ആയിരുന്നു സുരേഷ് ഗോപിയെ പ്രകീർത്തിച്ചുള്ള ഫിറ്റ് പ്രയോഗം. മേയറുടെ ഈ പ്രതികരണം തോൽവിക്ക് പോലും ഇടയാക്കി എന്ന വികാരമാണ് സിപിഐയിൽ അടക്കമുള്ളത്. അതിനിടയിലായിരുന്നു തൃശ്ശൂരിലെ ഭാരത് ഹോട്ടലിൽ മേയർ എം കെ വർഗീസിനെ സുരേഷ് ഗോപിയുമായി കൂടിക്കാഴ്ച നടത്തിയത്. പിന്നാലെ വി എസ് സുനിൽകുമാർ തന്നെ പരസ്യമായി വിമർശിച്ച് രംഗത്തെത്തിയതോടെ സിപിഐഎം ഇടപെട്ടു. ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തി താക്കീത്. പക്ഷേ അവിടംകൊണ്ടും സൗഹൃദം കൈവിടാൻ മേയർ തയ്യാറായിരുന്നില്ല എന്നതാണ് ഇന്നലത്തെ പ്രതികരണം.

മേയറുടെ ഈ പ്രതികരണമാണ് സിപിഐയെയും സിപിഐഎമ്മിനെയും ഒരുപോലെ ചൊടിപ്പിച്ചത്. മേയർക്കുള്ള പിന്തുണ പിൻവലിക്കണമെന്ന് സിപിഐയിൽ ആവശ്യം ശക്തമായി. സിപിഐഎമാകട്ടെ തുടർച്ചയായി വെട്ടിലാക്കുന്ന എം കെ വർഗീസിനെ പിന്തുണയ്ക്കേണ്ടതുണ്ടോ എന്ന പുനർചിന്തനയിലുമാണ്. അതിനിടെ എം കെ വർഗീസ് ബിജെപിയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളും ശക്തമാണ്.

കോൺഗ്രസ്സ് കെ.കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

ശാസ്താംകോട്ട: ലീഡർ കെ.കരുണാകരന്റെ ജന്മദിനത്തോടനുബന്ധിച്ച് കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ.കരുണാകരന്റെ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്
വൈ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി എസ്. ദിനേശ് ബാബു, കാരക്കാട്ട് അനിൽ, പി.കെ.രവി ,തുണ്ടിൽനൌഷാദ്, കടപുഴ മാധവൻ പിള്ള ,എം.വൈ. നിസാർ , വർഗ്ഗീസ് തരകൻ, ഗോപൻ പെരുവേലിക്കര, ഷിബുമൺ റോ, പത്മ സുന്ദരൻ പിള്ള , എൻ.സോമൻ പിള്ള ,സുരേഷ് ചന്ദ്രൻ , പോരുവഴി രാജൻ പിള്ള ,
അർത്തിയിൽ അൻസാരി, ഗീവർഗ്ഗീസ്, ജലാൽ പാരഡൈസ്, സുരീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു

ബിഎസ്പി തമിഴ്നാട് ഘടകം സംസ്ഥാന അധ്യക്ഷനെ വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ. ബിഎസ്പി തമിഴ്നാട് ഘടകം സംസ്ഥാന അധ്യക്ഷനെ വെട്ടിക്കൊലപ്പെടുത്തി. ചെന്നൈ കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലറും അഭിഭാഷകനുമായ കെ ആംസ്‌ട്രോങിനെ വീടിന് സമീപത്ത് വെച്ച് സംഘടിച്ചെത്തിയ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ആംസ്‌ട്രോങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ശോഭാ സുരേന്ദ്രന്‍ ഈ നിയമസഭയിലെത്തുമോ,ആത്മവിശ്വാസത്തില്‍ ബിജെപി

പാലക്കാട്.വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമിട്ട് ബിജെപി,കേന്ദ്രമന്ത്രിമാരെ അനുമോദിക്കാന്‍ പാലക്കാട് സംഘടിപ്പിച്ച പൊതുയോഗത്തില്‍ മണ്ഡലത്തിലെ സാധ്യതകളെക്കുറിച്ച് നേതാക്കള്‍ വിലയിരുത്തി,അതിനിടെ പാലക്കാട് മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന സൂചനകള്‍ ശക്തമാണ്


സുരേഷ്‌ഗോപി പ്രകടിപ്പിച്ച ആത്മവിശ്വാസം പാലക്കാട് പകര്‍ന്നുകിട്ടി. ഇത്തവണ പിടിച്ചെടുക്കാനാകുമെന്ന് തന്നെയാണ് നേതാക്കളുടെയെല്ലാം പ്രതീക്ഷ,പാലക്കാടും ചേലക്കരയും കേരളത്തിലെ ജനങ്ങള്‍ ബിജെപിക്ക് തന്നാല്‍ 2026ല്‍ കേരളത്തില്‍ നിന്ന് ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്നാണ് സംസ്ഥാന അധ്യക്ഷന്റെ വാഗ്ദാനം

താമര ചിഹ്നത്തില്‍ ആര് നിന്നാലും പാലക്കാട് വിജയിക്കുമെന്ന് ശോഭാ സുരേന്ദ്രനും ഇത്തവണ പാലക്കാട് വിജയം ഉറപ്പെന്ന് വി മുരളീധരനും ആത്മവിശ്വാസം പ്രകടിപ്പിച്ചു

പാലക്കാട്ടേക്ക് ബിജെപി കേന്ദ്രനേതൃത്വം ശോഭാ സുരേന്ദ്രനെ പരിഗണിക്കുന്നുവെന്നാണ് ലഭ്യമാകുന്ന സുചനകള്‍,ഓരോ തിരഞ്ഞെടുപ്പുകളിലും വോട്ട് വര്‍ദ്ധിപ്പിച്ച ശോഭ മാറിയ സാഹചര്യത്തില്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയായാല്‍ ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍,അകല്‍ച്ചയിലായിരുന്ന കെ സുരേന്ദ്രനേയും വി മുരളീധരനെയും പുകഴ്ത്തിയായിരുന്നു ശോഭയുടെ വേദിയിലെ പ്രസംഗം,ശോഭക്ക് പുറമേ സി കൃഷ്ണകുമാര്‍,സന്ദീപ് വാര്യര്‍,കുമ്മനം എന്നിവരാണ് നേതൃത്വത്തിന്റെ പരിഗണനയിലുളള മറ്റുളളവര്‍. എന്നാല്‍ ഇനിയൊരു സാധ്യതയ്ക്കുമുന്നില്‍ പരീക്ഷണം വേണ്ടെന്നതിനാല്‍ ശോഭയ്ക്ക് ആണ് ചാന്‍സ് ഏറെ.

പൊലീസ് കുറ്റപത്രമില്ല, പാനൂർ ബോംബ് സ്ഫോടന കേസിൽ ഡി വൈ എഫ് ഐക്കാരായ പ്രതികൾക്ക് ജാമ്യം

തലശേരി.പാനൂർ ബോംബ് സ്ഫോടന കേസിൽ ഡി വൈ എഫ് ഐ പ്രവർത്തകരായ മൂന്ന് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. അരുൺ , ഷിബിൻ ലാൽ , അതുൽ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ജാമ്യം നൽകിയത്. സ്ഫോടനം നടന്ന് 90 ദിവസമായിട്ടും പൊലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഏപ്രിൽ അഞ്ചിനായിരുന്നു പാനൂർ മൂളിയത്തോട് വീടിന്റെ ടെറസിൽ ബോംബ് നിർമ്മിക്കുന്നതിനിടെ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ കൈവേലിക്കൽ സ്വദേശി ഷെറിൻ കൊല്ലപ്പെട്ടിരുന്നു. ഷെറിൻ അടക്കം ആകെ 15 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്

പെരുമ്പാവൂരിൽ കഞ്ചാവ് വേട്ട,ബംഗാൾ സ്വദേശിയെ രണ്ടരകിലോ കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തു

പെരുമ്പാവൂരിൽ കഞ്ചാവ് വേട്ട.ബംഗാൾ മുർഷിദബാദ് സ്വദേശി ഷരീഫുൾ ഷെയ്ഖിനെ പോലീസ് അറസ്റ്റ് ചെയ്തു.രണ്ടര കിലോ കഞ്ചാവാണ് ഇയാളിൽ നിന്ന് പോലീസ് പിടികൂടിയത്. തണ്ടേക്കാട്ടെ വാടകവീട് കേന്ദ്രീകരിച്ചാണ് ഷരീഫുൾ ഷെയ്ഖ് കഞ്ചാവ് വില്പന നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കുതിച്ചുയര്‍ന്ന് തക്കാളി വിലയും….

ഉരുളക്കിഴങ്ങിനും ഉള്ളിയ്ക്കും പിന്നാലെ തക്കാളി വിലയിലും വര്‍ദ്ധനവ്. തക്കാളി കൃഷി നടക്കുന്ന സ്ഥലങ്ങളിലെ മഴയും വെള്ളപ്പൊക്കവുമാണ് വിലക്കയറ്റത്തിന് കാരണം. അധികം വൈകാതെ തക്കാളി കിലോയ്ക്ക് 200 രൂപ വരെയാകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ചില്ലറ വിപണിയില്‍ തക്കാളിയുടെ വില പല സ്ഥലങ്ങളിലും 100 രൂപ കടന്നു. കൊല്‍ക്കത്തയില്‍ തക്കാളിയുടെ ചില്ലറ വില്‍പ്പന വില കിലോയ്ക്ക് 152 രൂപയിലധികമാണ്, ഡല്‍ഹിയില്‍ തക്കാളി 120 രൂപയ്ക്കും മുംബൈയില്‍ 108 രൂപയ്ക്കും വില്‍ക്കുന്നു. ചെന്നൈയില്‍ കിലോയ്ക്ക് 117 രൂപയാണ് .ബെംഗളൂരു വിപണിയില്‍ തക്കാളിയുടെ വില കിലോയ്ക്ക് 100 രൂപയിലെത്തി.