23.2 C
Kollam
Saturday 20th December, 2025 | 10:46:30 AM
Home Blog Page 2501

നാഗ്പുരിൽ മലയാളി ദമ്പതികൾ ജീവനൊടുക്കി

നാഗ്പൂര്‍. മഹാരാഷ്ട്രയിലെ നാഗ്പുരിൽ മലയാളി ദമ്പതികൾ ജീവനൊടുക്കി. തിരുവനന്തപുരം സ്വദേശി റിജു (42) ഭാര്യ പ്രിയ (40) എന്നിവരാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ്. വാടകവീട്ടിൽ ബുധനാഴ്ച രാത്രിയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ശീതള പാനീയത്തിൽ വിഷം കലർത്തിയാണ് ആത്മഹത്യ

വാർത്താനോട്ടം

2024 ജൂലൈ 06 ശനി

? കേരളീയം ?

? മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റിന് ക്ഷാമമുണ്ടെന്നും അധിക സീറ്റ് വേണമെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കമ്മിറ്റി . സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയത്.

? കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിന്‍സിപ്പലിന് ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ ഹാജരാകാന്‍ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കി. തന്നെ അറസ്റ്റ് ചെയ്തെന്ന രീതിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയെന്ന് പ്രിന്‍സിപ്പല്‍ ആരോപിച്ചു.

? എകെജി സെന്റര്‍ ആക്രണത്തിന്റെ മുഖ്യസൂത്രധാരന്‍ സുഹൈല്‍ ഷാജഹാന്റെ ജാമ്യ ഹര്‍ജിയില്‍ വിധി ഇന്ന്. പൊലിസ് കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്നലെ പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജാമ്യ ഹര്‍ജിയില്‍ വാദം നടന്നത്.

?മാന്നാര്‍ കല കൊലപാതക കേസില്‍ കസ്റ്റഡിയിലുള്ള പ്രതികളെ ഒറ്റയ്ക്കിരുത്തി ചോദ്യം ചെയ്ത് അന്വേഷണ സംഘം. മൂന്നു പേരെയും മൂന്ന് സ്ഥലത്തിരുത്തിയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യേണ്ട ആളുകളുടെ പട്ടിക പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കി.

?ഹരിപ്പാട് തൃക്കുന്നപ്പുഴയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. ജില്ലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

? അഞ്ച് വയസില്‍ താഴെയുള്ളവര്‍ക്കും നവജാത ശിശുക്കള്‍ക്കും ആധാറില്‍ പേര് ചേര്‍ക്കാം. പൂജ്യം മുതല്‍ അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം,കൃഷ്ണമണി രേഖ) ശേഖരിക്കില്ല. എന്നാല്‍ എന്റോള്‍ ചെയ്യപ്പെടുമ്പോള്‍ കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.

? കാസര്‍കോട് ബളാല്‍ പഞ്ചായത്തിലെ കൊന്നക്കാട് മൂത്താടി കോളനിയില്‍ ഭൂമിക്ക് വിള്ളല്‍ . ഈ പ്രദേശത്ത് താമസിക്കുന്ന ആറ് കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് ഭൂമിക്ക് വിള്ളല്‍ കണ്ടത്.

?? ദേശീയം ??
?ബ്രിട്ടനില്‍ അധികാരത്തിലേറിയ ലേബര്‍ പാര്‍ട്ടി നേതാവ് കിയര്‍ സ്റ്റാര്‍മറിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-യുകെ ബന്ധം ശക്തിപ്പെടുത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇരു രാജ്യങ്ങളുടേയും പങ്കാളിത്തം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.

? നീറ്റ് പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് പേരെ ബാധിക്കുമെന്നും പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ നിലവിലെ കാര്യങ്ങള്‍ ബാധിച്ചിട്ടില്ലെന്നും ക്രമക്കേടില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

? ബി ജെ പി കേന്ദ്ര ഘടകം സംസ്ഥാന ഘടകങ്ങളുടെ ചുമതല പുതുക്കി നിശ്ചയിച്ചു. പല സംസ്ഥാന ഘടകങ്ങളിലും മാറ്റമുണ്ടെങ്കിലും കേരളത്തിന്റെ ചുമതലയില്‍ പ്രകാശ് ജാവ്ദേക്കര്‍ തന്നെ തുടരും.

? ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധന്‍കര്‍ ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജിയിലെ 12-ാമത് ബിരുദദാനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് ഉപരാഷ്ട്രപതി എത്തുന്നത്. ഇന്ന് കൊല്ലത്ത് തങ്ങുന്ന ഉപരാഷ്ട്രപതി നാളെ ഡല്‍ഹിക്ക് മടങ്ങും.

? സര്‍ക്കാര്‍ ഓഫിസുകളില്‍ ഇനി യുപിഐ വഴി പണം നല്‍കാനാവും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ള യുപിഐ മാര്‍ഗങ്ങളിലൂടെ. സത്സംഗം പരിപാടിയുടെ, മുഖ്യ സംഘാടകരില്‍ ഒരാളുമായിരുന്ന ദേവ് പ്രകാശ് മധുക്കറിനെ അറസ്റ്റ് ചെയ്തു.

? വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത് പാല്‍ സിംഗിനെ സത്യപ്രതിജ്ഞയ്ക്കായി ജയിലില്‍ നിന്നും ദില്ലിയിലേക്ക് കൊണ്ടുവരും. അസമിലെ ദിബ്രുഗഡ് ജയിലില്‍ നിന്നും കൊണ്ടുവരുന്ന അമൃത് പാല്‍ സിംഗിന്റെ സത്യപ്രതിജ്ഞ ലോക്സഭാ സ്പീക്കറുടെ ചേംബറിലാണ് നടക്കുക.

? തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്രയ്ക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു. ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ രേഖാ ശര്‍മ്മയ്ക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

? ബിഹാറിലെ പാലങ്ങള്‍ പൊളിഞ്ഞു വീണ സംഭവത്തില്‍ ജല വിഭവ വകുപ്പിലെ എഞ്ചിനീയര്‍മാര്‍ക്കെതിരെ കൂട്ട സസ്പെന്‍ഷന്‍ നടപടിയുമായി സര്‍ക്കാര്‍. 15 ദിവസത്തിനിടയില്‍ 10 പാലം പൊളിഞ്ഞതോടെയാണ് എഞ്ചിനിയര്‍മാര്‍ക്കെതിരെ കൂട്ട സസ്പെന്‍ഷന്‍ നടപടി സ്വീകരിച്ചത്.

കായികം

?യൂറോ കപ്പിലെ അത്യന്തം ആവേശം നിറഞ്ഞ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിനൊടുവില്‍ അധികസമയത്ത് നേടിയ ഗോളിന്റെ മികവില്‍ ജര്‍മനിയെ വീഴ്ത്തി സ്പെയിന്‍ യൂറോകപ്പിന്റെ സെമിയില്‍ കടന്നു. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് സ്പെയിനിന്റെ ജയം.

? യൂറോ കപ്പിലെ മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലിലെ ഷൂട്ടൗട്ട് വരെ നീണ്ട ആവേശ പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെ കീഴടക്കി ഫ്രാന്‍സ് യൂറോ കപ്പ് ഫുട്ബോള്‍ സെമിയിലെത്തി. ഷൂട്ടൗട്ടില്‍ 5-3 നാണ് ഫ്രാന്‍സിന്റെ വിജയം. സൂപ്പര്‍താരം ക്രിസ്റ്റ്യാനോയുടെ അവസാന യൂറോകപ്പാണിത്. സെമിയില്‍ സ്‌പെയിനാണ് ഫ്രാന്‍സിന്റെ എതിരാളികള്‍.

നീറ്റ്,നടന്നത് ഒറ്റപ്പെട്ട തിരിമറി എന്ന് എൻ ടി എ

ന്യൂഡെല്‍ഹി.നീറ്റ് :സത്യവാങ്മൂലവുമായി എൻ ടി എ. നടന്നത് ഒറ്റപ്പെട്ട തിരിമറി എന്ന് എൻ ടി എ. രാജ്യത്ത് രണ്ടിടങ്ങളിലാണ് ഇത്തരത്തിലുള്ള ക്രമക്കേട് നടന്നത്.പട്ന യിലും ഗോദ്രയിലും മാത്രം ക്രമക്കേട് നടന്നു.ഗോദ്രയിൽ ഡെപ്യൂട്ടി സൂപ്രണ്ട് തുഷാർ ഭട്ടി സഹായത്തോടെയാണ് ക്രമക്കേട് നടന്നത്. രാജ്യത്ത് മറ്റിടങ്ങളിൽ ഉയർന്ന ആരോപണങ്ങൾ ആൾമാറാട്ടങ്ങളെ കുറിച്ച്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പരീക്ഷ പൂർണമായും റദ്ദാക്കാൻ ആകില്ല. സുതാര്യത ഉറപ്പാക്കി തന്നെയാണ് പരീക്ഷ നടത്തിയിട്ടുള്ളത്.

സിബിഐ അന്വേഷണം വിഷയത്തിൽ പുരോഗമിക്കുകയാണ്. ജനുവരി എട്ടിന് നീറ്റുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീംകോടതി ഒരുമിച്ചു പരിഗണിക്കുന്ന സാഹചര്യത്തിലാണ് സത്യവാങ്മൂലം

നെയ്യാറ്റിൻകരജില്ലാ വിദ്യാഭ്യാസ ഓഫീസിലെ മുഴുവൻ ജീവനക്കാർക്കും സ്ഥലംമാറ്റം

നെയ്യാറ്റിൻകര. ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ മുഴുവൻ ജീവനക്കാർക്കും സ്ഥലംമാറ്റം.നടപടി ഗുരുതര കൃത്യവിലോപങ്ങൾ കണ്ടെത്തിയതിനെ തുടർന്ന്. മാർച്ച്, മേയ് മാസങ്ങളിൽ ഡയറക്ടറേറ്റിൽ നിന്നുള്ള സംഘം പരിശോധന നടത്തി. പരിശോധന പരാതിയുടെ അടിസ്ഥാനത്തിൽ. 13 പേരെയാണ് സ്ഥലം മാറ്റിയത്. അസാധാരണ നടപടി പൊതുവിദ്യാദ്യാസ ഡെപ്യൂട്ടി ഡയറക്ടറുടേത്

കണ്ണൂർ സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് ഇന്ന്

കണ്ണൂർ. സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് ഇന്ന്. കണ്ണൂർ താവക്കരയിലെ സർവകലാശാല ആസ്ഥാനത്താണ് തിരഞ്ഞെടുപ്പ് നടക്കുക. എസ്എഫ്ഐയും – യുഡിഎസ്എഫും തമ്മിലാണ് പ്രധാന പോരാട്ടം. രാവിലെ പത്തിന് വോട്ടെടുപ്പ് നടക്കും, 2 മണിക്കാകും വോട്ടെണ്ണൽ. കനത്ത പൊലീസ് സുരക്ഷയിൽ ആയിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. സുതാര്യത ഉറപ്പാക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് യുഡിഎസ്എഫ് അനുകൂല ഉത്തരവ് നേടിയിരുന്നു. വിദ്യാർത്ഥി യൂണിയൻ കൗൺസിലർമാർക്കിടയിൽ എസ്എഫ്ഐക്കാണ് ആധിപത്യം. എന്നാൽ കാസർഗോഡ് ജില്ലാ പ്രതിനിധി സ്ഥാനത്തേക്ക് കടുത്ത മത്സരം നടക്കും.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കനത്തേക്കും. മലപ്പുറം കോഴിക്കോട് കണ്ണൂർ കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
നാളെ ഒൻപത് ജില്ലകളിലാണ് മഴമുന്നറിയിപ്പ്.മലയോര മേഖലകളിൽ മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. കേരള -കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. കേരള – തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

ഇരവിപുരം സെൻ്റ് ജോൺസിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു

ഇരവിപുരം: കുട്ടികളുടെ സർഗ്ഗശേഷികൾ പരിപോഷിപ്പിക്കുന്നതിൻ്റെ ഭാഗമായി ഇരവിപുരം സെൻ്റ് ജോൺസ് ഹൈസ്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം നടത്തി. കേന്ദ്ര സാംസ്കാരിക വകുപ്പ് റിസർച്ച് ഫെല്ലോഷിപ്പ് ജേതാവ് ഉല്ലാസ് കോവൂർ ക്ലബുകൾ ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ മൂല്യങ്ങൾ വളർത്തുവാനും നമ്മൾ എന്ന ചിന്തയിലൂന്നി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ക്ലബുകളുടെ പ്രവർത്തനം പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ലോക്കൽ മനേജർ ഫാദർ റിജോ പോൾ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥിയും ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനുമായ ക്രിസ്റ്റഫർ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ അദ്ദേഹത്തെ ആദരിച്ചു. അധ്യാപക പ്രതിനിധി കിരൺ ക്രിസ്റ്റഫർ സ്വാഗതം അർപ്പിച്ച ചടങ്ങിൽ സീനിയർ അധ്യാപകരായ അജി.സി.ഏയ്ഞ്ചൽ, ലിസി, ബ്യന്ദ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാവിരുന്നും സംഘടിപ്പിച്ചു.

ഹത്രസ് ദുരന്തം, സത്സംഗ് സംഘാടകനെ അറസ്റ്റ് ചെയ്തു

ന്യൂഡെല്‍ഹി.ഹത്രസ് ദുരന്തത്തിൽ സത്സംഗ് സംഘാടകൻ ദേവ് പ്രകാശ് മധുക്കർനെ അറസ്റ്റ് ചെയ്തു.ഭോലെ ബാബയുടെ അടുത്ത അനുയായി ആയ ഇയാൾ നേരിട്ട് എത്തി കീഴടങ്ങുകയായിരുന്നുവെന്ന് അഭിഭാഷകൻ അറിയിച്ചു. ഡൽഹി പോലീസിനെ മുൻപിൽ ആണ് മധുകർ കീഴടങ്ങിയത്. ഡൽഹി പോലീസ് ഇയാളെ യുപി പോലീസിന് കൈമാറി.സംഭവത്തിന് പിന്നാലെ ഇദ്ദേഹം ഒളിവിലായിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും യുപി പോലീസ് പ്രഖ്യാപിച്ചിരുന്നു. ആൾദൈവം സൂരജ് പാലെന്ന ഭോലെ ബാബയ്ക്കായി തിരച്ചിൽ തുടരുകയാണ്.സംഭവത്തിന് പിന്നിൽ അട്ടിമറി സാധ്യത ഉണ്ടോ എന്നും പോലീസ് പരിശോദിക്കുന്നുണ്ട്. എഫ്ഐആറിൽ ഭോലെ ബാബയുടെ പേര് പരാമർശിക്കാത്തതിലും വിമർശനങ്ങൾ ഉയരുകയാണ്.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിൽസയിലുള്ള പതിനാലു വയസുകാരൻ്റെ ആരോഗ്യ നില തൃപ്തികരം

കോഴിക്കോട്.അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള പതിനാലു വയസുകാരൻ്റെ ആരോഗ്യ നില തൃപ്തികരം ‘. ജർമ്മനിയിൽ നിന്ന് എത്തിച്ച മരുന്നു ൾപ്പടെ ഏഴു മരുന്നുകളാണ് കുട്ടിയ്ക്ക് നൽകുന്നത്. രോഗലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ കുട്ടി കുളിച്ച കുളം അടച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗ ലക്ഷണങ്ങളോടെ ചികിൽസയിലുള്ള പത്തു വയസുകാരൻ്റെ ആരോഗ്യ നിലയും തൃപ്തികരമാണ്

എകെജി സെന്റർ ആക്രമണക്കേസ്: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

എകെജി സെന്റർ ആക്രമണക്കേസ് പ്രതി സുഹൈൽ ഷാജന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി. പോലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം പ്രതിയെ കോടതിയിൽ ഹാജരാക്കിയിരുന്നു. ജാമ്യഹർജിയിൽ വാദം കേൾക്കുന്നതിനിടെ സുഹൈലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തിരുന്നു

അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നും ജാമ്യം നൽകിയാൽ വീണ്ടും രാജ്യം വിടാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ കേസ് അന്വേഷണവുമായി സഹകരിക്കുമെന്നും ക്രൈംബ്രാഞ്ച് നേരത്തെ ആവശ്യപ്പെടാത്തതു കൊണ്ടാണ് ഇതിന് മുമ്പ് ഹാജരാകാത്തതെന്നും പ്രതി വാദിച്ചു

എകെജി സെന്റർ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സുഹൈൽ ഷാജഹാനാണ് എന്നാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തൽ. പ്രതിയെ കഴിഞ്ഞ ദിവസം പല സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.