പാലക്കാട്. പാലത്തായി പോക്സോ കേസ്
കൗൺസിലറെ സസ്പെൻഡ് ചെയ്തു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള കൗൺസിലറെയാണ് സസ്പെൻഡ് ചെയ്തത്
കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോൾ കൗൺസിലർ മാനസികമായി പീഡിപ്പിച്ചെന്ന് പരാതി ഉയർന്നിരുന്നു
കൗൺസിലറിന് കാരണം കണിക്കൽ നോട്ടീസും അയച്ചു
മറുപടി തൃപ്തികരമല്ലെങ്കിൽ ജോലിയിൽനിന്ന് പിരിച്ചുവിടണമെന്നും വനിതാ ശിശു വികസന വകുപ്പ്
പാലത്തായി പോക്സോ കേസ് ;
കൗൺസിലറെ സസ്പെൻഡ് ചെയ്തു
തിയേറ്റർ നടത്തിപ്പുകാരനെയും ഡ്രൈവറെയും ആക്രമിച്ച സംഭവം, നിർണ്ണായക വിവരം ലഭിച്ചു
തൃശ്ശൂർ .രാഗം തിയേറ്റർ നടത്തിപ്പുകാരൻ സുനിലിനെയും ഡ്രൈവറെയും ആക്രമിച്ച സംഭവം
പ്രതികളിൽ ഒരാളുടെ നിർണായക സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു
വഴിത്തിരിവായത് ചുറ്റിക
സുനിലിനെ ആക്രമിക്കാനായി ഉപയോഗിച്ച ചുറ്റിക വാങ്ങിയത് തൃശ്ശൂരിൽ നിന്നും
ചുറ്റിക വാങ്ങിയ കട പോലീസ് കണ്ടെത്തി
ചുറ്റിക വാങ്ങിയത് തൃശ്ശൂർ കുറുപ്പം റോഡിലെ കടയിൽ നിന്നും
തുമ്പായത് ചുറ്റികയുടെ പിടിയിൽ പതിച്ചിരുന്ന പച്ച സ്റ്റിക്കർ
സ്റ്റിക്കറിലെ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കടയിലേക്ക് എത്തിയത്
ഈ ചുറ്റുക ഉപയോഗിച്ചാണ് സുനിലിന്റെ കാറിന്റെ ഗ്ലാസ് തകർത്ത ശേഷം വാളുകൊണ്ട് വെട്ടിയത്
ചുറ്റിക വാങ്ങിയ ആളുടെ ദൃശ്യങ്ങൾ കടയിലെ സിസിടിവി ക്യാമറയിൽ നിന്നും പോലീസിന് ലഭിച്ചു
കടയിൽ ഉള്ളവർക്ക് ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം പോലീസ് ഊർജിതമാക്കി
ജോർജ്ജ് കുറ്റം സമ്മതിച്ചതായി പൊലീസ്; മൃതദേഹം ഉപേക്ഷിക്കാൻ പോകവേ തളർന്നുവീണു; സ്ത്രീയുടെ മൃതദേഹം ചാക്കിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചി: കൊച്ചി തേവര കോന്തുരുത്തിയിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒരു വീട്ടിലേക്കുള്ള വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുടമ ജോർജ്ജ് കുറ്റം സമ്മതിച്ചിട്ടുണ്ട്. വീടിനുള്ളിൽ രക്തക്കറ കണ്ടെത്തിയതായ വിവരവും പുറത്തുവരുന്നുണ്ട്.
വീടിനുള്ളിൽ വച്ച് കൊല നടത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെ ജോർജ് തളർന്നു വീഴുകയായിരുന്നു. കൊല്ലപ്പെട്ടത് എറണാകുളം സ്വദേശി എന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. കൊലപാതക കാരണത്തിൽ അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു.
ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം; യമുനയിൽ വിഷപത; സ്പീഡ് ബോട്ടുകൾ ഇറക്കി നീക്കാൻ ശ്രമം
ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമാകുന്നു. വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുകയാണ്. 362 ആണ് ഇന്ന് രേഖപ്പെടുത്തിയ ശരാശരി എ ക്യു ഐ. ഔട്ട്ഡോർ കായിക വിനോദങ്ങൾ നിയന്ത്രിക്കണമെന്ന് സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. യമുനയിൽ വീണ്ടും വിഷപത അടിഞ്ഞുകൂടുന്ന സാഹചര്യമാണുള്ളത്.
ഛഠ് പൂജാ സമയത്ത് രാസവസ്തുക്കൾ തളിച്ച് പത നീക്കം ചെയ്തിരുന്നു. വീണ്ടും പത അടിഞ്ഞ സാഹചര്യത്തിൽ സ്പീഡ് ബോട്ടുകൾ ഇറക്കി പത നീക്കം ചെയ്യാൻ വേണ്ടിയാണ് സർക്കാർ ശ്രമം. ബോട്ടുകൾ വിഷപ്പതയ്ക്കു മുകളിലൂടെ ഓടിച്ച് പത അലിയിച്ച് കളയാനാണ് ശ്രമം. വിഷപ്പതയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ചർച്ചയായതിന് പിന്നാലെയാണ് സർക്കാർ നീക്കം.
തേവരയിൽ സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: വീട്ടുടമ കസ്റ്റഡിയിൽ
കൊച്ചി : എറണാകുളം തേവരയിൽ സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചതായി പൊലീസ്. വീട്ടുടമ ജോർജാണ് കൊലപാതകം നടത്തിയതെന്നും കൂടുതൽ വിവരങ്ങൾ സ്ഥിരീകരിക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. സ്ഥിരം മദ്യപാനിയായ ജോർജിനെ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യുന്നത്.
കോന്തുരുത്തി പള്ളിക്ക് സമീപമുള്ള ജോർജിന്റെ വീട്ടിലേക്കുള്ള വഴിയിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിനടുത്തിരുന്ന് ഉറങ്ങുന്ന നിലയിലാണ് ജോർജിനെ കണ്ടെത്തിയത്. ഇയാൾ ഇപ്പോഴും മദ്യലഹരിയിലാണെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക തർക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം. ജോർജിന്റെ വീടിനുള്ളിൽ നിന്ന് രക്തക്കറ കണ്ടെത്തി.
ശനി രാവിലെ പ്രദേശത്ത് എത്തിയ ശുചീകരണതൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞില്ല.
തേജസ് വിമാനാപകടം: ബ്ലാക്ക് ബോക്സിനായി തിരച്ചിൽ; പൈലറ്റിന്‍റെ മൃതദേഹം ഇന്ന് ഡൽഹിയിലെത്തിക്കും
ദുബൈ വ്യോമ പ്രദർശനത്തിനിടെ ഇന്ത്യയുടെ തേജസ്സ് യുദ്ധവിമാനം തകർന്നുവീണ സംഭവത്തിൽ അന്വേഷണം തുടങ്ങി വ്യോമസേന. അപകടത്തിന്റെ കാരണം അറിയാൻ വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ദുബൈ ഏവിയേഷൻ അധികൃതരുടെ സഹായം വ്യോമസേന തേടിയതായി റിപ്പോർട്ട്.
ഒരു എയർമാർഷലിന്‍റെ നേതൃത്വത്തിലാണ് കോർട്ട് ഓഫ് എൻക്വയറി വ്യോമസേന നടത്തുകയെന്നാണ് വിവരം. ജെറ്റ് വിമാനം നിലത്തേക്ക് ഇടിച്ചിറങ്ങുന്നതും പിന്നീട് തീഗോളമായി മാറുന്നതുമായ വിഡിയോ പുറത്തുവന്നിരുന്നു. സി.സി.ടി.വി അടക്കമുള്ള വിഡിയോകൾ അന്വേഷണ സംഘം വിശദമായി പരിശോധിക്കും.
അതേസമയം, അപകടത്തിൽ മരിച്ച വ്യോമസേനാ പൈലറ്റ് വിങ് കമാൻഡർ നമൻഷ് ശ്യാലിന്‍റെ മൃതദേഹം ഇന്ന് ഡൽഹിയിൽ എത്തിക്കും. വ്യോമ അഭ്യാസത്തിന്‍റെ ദൃശ്യങ്ങൾ യൂട്യൂബിൽ കണ്ടുകൊണ്ടിരിക്കെയാണ് തേജസ് വിമാനം തകർന്നുവീണ വിവരം മൻഷ് ശ്യാലിന്‍റെ പിതാവ് അറിയുന്നത്.
ദുബൈ ആൽ മക്തൂം വിമാനത്താവളത്തിൽ നടന്ന വ്യോമ പ്രദർശനത്തിനിടെ വെള്ളിയാഴ്ച പ്രാദേശിക സമയം 2.15ഓടെയാണ് ഇന്ത്യയുടെ തേജസ് എം.കെ -1 എ യുദ്ധവിമാനം തകർന്നുവീണത്. വ്യോമ പ്രദർശനത്തിനിടെ ജെറ്റ് വിമാനം നിലത്തേക്ക് ഇടിച്ചിറങ്ങി തീഗോളമായി മാറുകയയിരുന്നു.
മകൻ്റെ വിവാഹനിശ്ചയത്തിന് പോകാനിരിക്കെ ദാരുണ സംഭവം; വീടിന് തീപിടിച്ച് നാലംഗ കുടുംബം മരിച്ചു
ഗാന്ധിനഗർ: ഗുജറാത്തിലെ ഗോധ്രയിൽ വീടിന് തീപിടിച്ച് നാലംഗ കുടുംബം മരിച്ചു. ഗോധ്രയിലെ വർധമാൻ ജ്വല്ലേഴ്‌സിന്റെ ഉടമ കമൽ ദോഷി (50), ഭാര്യ ദേവൽ (45), മക്കളായ ദേവ് (24), രാജ് (22) എന്നിവരാണ് മരിച്ചത്. ദേവിന്റെ വിവാഹനിശ്ചയത്തിനായി വാപിയിലേക്ക് പോകാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് അപകടം സംഭവിച്ചത്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. കുടുംബം ഉറങ്ങിക്കിടക്കുമ്പോഴാണ് വീടിന് തീപിടിച്ചതെന്ന് കരുതുന്നു.
അപകട സമയത്ത് വീടിൻ്റെ എല്ലാ ജനലുകളും വാതിലുകളും അടച്ചിരുന്നു,. വീട് മുഴുവൻ പുക നിറഞ്ഞ നിലയിലായിരുന്നു. പുക ശ്വസിച്ചാണ് നാല് പേരും മരിച്ചതെന്ന് കരുതുന്നതായി ഫയർ ഓഫീസർ മുകേഷ് അഹിർ പറഞ്ഞു. വീട്ടിൽ നിന്ന് തീയും പുകയും ഉയർന്നത് കണ്ട് അയൽവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ഇവർ പുക പുറത്തേക്ക് പോകാൻ വീടിൻ്റെ ജനൽ ചില്ലുകൾ തകർത്തു. ഈ സമയത്താണ് വീടിനകത്ത് മുകളിലെ നിലയിലെ മുറിയിൽ നാല് പേരെയും അബോധാവസ്ഥയിൽ കണ്ടത്. പിന്നീട് നടത്തിയ പരിശോധനയിൽ നാല് പേരും മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.
ആംബുലൻസ് തകർത്തു
തൃശ്ശൂർ. കൊടുങ്ങല്ലൂരിൽ ആംബുലൻസ് തകർത്തു
ആറുവയസ്സുകാരിയുമായി പോയ ആംബുലൻസ് ഓട്ടോറിക്ഷയിൽ ചെറുതായി തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിലാണ് ആക്രമണം
മതിലകത്ത് നിന്ന് കൊടുങ്ങല്ലൂരിലെ എ ആർ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്
യാത്രാമധ്യേ ഓട്ടോറിക്ഷയിൽ ആംബുലൻസ് ചെറുതായി തട്ടി
വാഹനം അറ്റകുറ്റപ്പണി നടത്താം എന്ന് അറിയിച്ച് ആംബുലൻസ് കുട്ടിയുമായി യാത്ര തുടർന്നു
ആശുപത്രിയിൽ ആംബുലൻസ് നിർത്തിയതും ഓട്ടോറിക്ഷയിൽ പിന്തുടർന്നെത്തിയ ആൾ വാഹനം ആക്രമിക്കുകയായിരുന്നു
ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു
തേജസ് വിമാനം തകർന്നുവീണ്, പൈലറ്റ് വീരമൃത്യു വരിച്ച വിങ് കമാൻഡർ, നമൻഷ് സ്യാലിൻ്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും
ദുബൈ എയർ ഷോ ക്കിടെ വ്യോമസേനയുടെ തേജസ് വിമാനം തകർന്നുവീണ്, പൈലറ്റ് വീരമൃത്യു വരിച്ച സംഭവത്തിൽ വ്യോമസേനയുടെ ആഭ്യന്തര അന്വേഷണം പുരോഗമിക്കുന്നു.സംഭവത്തിൽ
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്,സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ, സൈനിക മേധാവികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. വിങ് കമാൻഡർ, നമൻഷ് സ്യാൽ ആണ് അപകടത്തിൽ വീരമൃത്യു വരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ നാട്ടിലേക്ക് എത്തിക്കും. ഹിമാചൽ പ്രദേശിലെ കാങ്ഡ സ്വദേശിയാണ് നമൻഷ് സ്യാൽ.








































